തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -4

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -4
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -4
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -4

രതി നിഷേധം: ഹദീസ് പറഞ്ഞതെന്ത് ? ഭൗതീക വാദികൾ കേട്ടതെന്ത് ?!

വൈവാഹിക ബലാത്സംഗത്തെ (Marital rape) ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ !! പുരുഷന്മാരുടെ ഇംഗിതത്തിനു സ്ത്രീകൾ വഴങ്ങണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്, ലൈംഗിക വിഷയത്തിൽ പുരുഷർക്ക് ഏകപക്ഷീയമായ സർവാധികാരമാണ് ഇസ്‌ലാം നൽകുന്നത് എന്നുമൊക്കെ ആരോപണങ്ങളായി പ്രചരിക്കപ്പെടുന്നത്. ആരോപണങ്ങൾക്കായി അവലംബിക്കുന്ന ഹദീസ് ഇതാണ്:

إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ.

“കിടപ്പറയിലേക്ക് ക്ഷണിച്ചിട്ട് അവിടേക്ക് വരാൻ വിസമ്മതിച്ച ഒരു സ്ത്രീ… തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്യുന്നു. അങ്ങനെയുള്ള സ്ത്രീയെ മലക്കുകൾ പുലരുന്നതു വരെ ‘ശപിക്കുന്നതാണ്’…”(1) (സ്വഹീഹു മുസ്‌ലിം: 1436, സ്വഹീഹുൽ ബുഖാരി: 5193, 3237)

മറുപടി:

1. യഥാർത്ഥത്തിൽ, ഇസ്‌ലാമിൽ വൈവാഹിക ബലാത്സംഗം (Marital rape) ഇല്ല എന്നതിനുള്ള തെളിവാണ് ഈ ഹദീസ്. കാരണം, തനിക്ക് ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയോട് ‘കോപിച്ച് രാത്രി കഴിച്ചു കൂട്ടുക’ മാത്രമാണ് ഒരു വിശ്വാസിയായ ഭർത്താവ് ചെയ്യുന്നത് എന്ന് ഹദീസിൽ തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നത് വിമർശകർ ബോധപൂർവ്വം അവഗണിച്ചിരിക്കുകയാണ്.

فَبَاتَ غَضْبَانَ عَلَيْهَا
“തന്നിമിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്നാണല്ലൊ ഹദീസിൽ പറഞ്ഞിരിക്കുന്നത്. അതല്ലാതെ ഭാര്യക്കെതിരെ വാചകം കൊണ്ട് പോലും ദ്രോഹിക്കുന്നതായൊ ഒരു സൂചനയും ഹദീസിൽ ഇല്ല. വാചികമായൊ കായികമായൊ ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായ സൂചനയും ഹദീസിൽ ഇല്ല. പിന്നെ എങ്ങനെയാണിത് വൈവാഹിക ബലാത്സംഗമാകുന്നത് എന്ന് മാത്രം വിമർശകരോട് ചോദിക്കരുത്!

2. വെറുപ്പോടെയൊ നിർബന്ധിതമായൊ അടിച്ചേൽപ്പിക്കുന്ന രതി ഇസ്‌ലാം വ്യക്തമായി വിലക്കിയിട്ടുണ്ട്:

ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.”
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ന്യായമായ കാരണങ്ങളൊ തടസ്സങ്ങളൊ ഇല്ലാതെ ലൈംഗികമായി ആസക്തനായ തന്റെ ഇണ ലൈംഗികതക്കായും അനുരാഗ സാന്നിധ്യത്തിനായും സ്നേഹപൂർവ്വം ക്ഷണിക്കുമ്പോൾ -തനിക്ക് ലൈംഗിക തൃഷ്ണ ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം- ഒരു സ്ത്രീ ലൈംഗികത ഭർത്താവിന് നിഷേധിക്കരുത് എന്ന് മാത്രമാണ് ഹദീസിൽ സൂചിപ്പിക്കപ്പെടുന്നത്.

വെറുപ്പോടെയൊ നിർബന്ധിതമായൊ വിധേയമാക്കപ്പെടുന്ന രതിയും ലൈംഗിക തൃഷ്ണ ഇല്ലാതെ ഏർപ്പെടുന്ന രതിയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് തന്നെയാണ് ലൈംഗിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ലൈംഗിക തൃഷ്ണയോ (Sexual appetite), ഭാവനിലയൊ (mood) ഇല്ലാതെയുള്ള രതിക്ക് സ്ത്രീകൾ തയ്യാറാവുക എന്നത് സ്ത്രീകളുടെ ലൈംഗിക പ്രകൃതിയെ സംബന്ധിച്ചിടത്തോളം തീർത്തും സ്വാഭാവികമായ ഒരു കാര്യമാണ്. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ വ്യത്യാസങ്ങൾ തന്നെ ഇത് പ്രത്യക്ഷമായി തെളിയിക്കുന്നുണ്ട്. ലൈംഗിക തൃഷ്ണ ഇല്ലാതെ തന്നെ ലൈംഗികതക്ക് സജ്ജമായ രൂപത്തിലാണ് സ്ത്രീകളുടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവങ്ങൾ. പുരുഷന്റേതാകട്ടെ ലൈംഗിക സംഭോഗവുമായി ബന്ധപ്പെട്ട അവയവമായ ലിംഗത്തിന്റെ ഉദ്ധാരണം (erection) ലൈംഗികാഭിലാഷത്തിലൂടെയാണ് സാധാരണയായി സാധ്യമാവുക. ഈ വ്യതിരിക്തത തന്നെ ലൈംഗിതയും ലൈംഗിക തൃഷ്ണയും തമ്മിലുള്ള ബന്ധത്തിൽ സ്ത്രീയും പുരുഷനും വ്യത്യസ്തരാണ് എന്ന് പ്രത്യക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

Sexual desire is typically higher in men than in women, with testosterone (T) thought to account for this difference as well as within-sex variation in desire in both women and men.
( https://pubmed.ncbi.nlm.nih.gov/22552705/ )

ടെസ്റ്റോസ്റ്റിറോണിന്റെ (ടി) വ്യത്യാസവും വ്യതിയാനവും കാരണം ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണ്.

സ്ത്രീകളേക്കാൾ ലൈംഗിക തൃഷ്ണ (sexual appetite) പുരുഷന്മാരിൽ ശക്തമായി നിലനിൽക്കുന്നു എന്നതിനാൽ തന്നെ സ്ത്രീകളേക്കാൾ ലൈംഗിക ബന്ധങ്ങൾക്കായി പുരുഷൻ ആഗ്രഹിക്കുക എന്നത് സ്വാഭാവികമാണ്.

ഇതിന്റെ ഫലമായി, ദമ്പതികൾ തമ്മിൽ ലൈംഗിക ചോദനകളിൽ ചേർച്ചയില്ലാതിരിക്കുക എന്ന അവസ്ഥ ധാരാളമായും സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത.

Mismatched sex drives, or sex drive discrepancy (SDD), is the most common of these situations….

പൊരുത്തമില്ലാത്ത ലൈംഗിക ചോദനകൾ, അല്ലെങ്കിൽ സെക്‌സ് ഡ്രൈവ് ഡിസ്‌ക്രീപൻസി (SDD) ദമ്പതികൾക്കിടയിൽ വളരെ സാധാരണമാണ്….
( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

Research shows that up to 80% of couples regularly experience situations where one partner wants to have sex and the other doesn’t (Day, Muise, Joel, & Impett, 2015). While sex therapists would tell you that low sexual desire is the most common sexual problem, desire discrepancy is considered more distressing due to its dampening down the romance in a relationship (Mark, 2015).

ഒരു പങ്കാളി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതും മറ്റെയാൾക്ക് ആഗ്രഹമില്ലാതിരിക്കുന്നതുമായ സാഹചര്യങ്ങൾ 80% ദമ്പതികൾക്കും പതിവായി അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു (Day, Muise, Joel, & Impett, 2015). ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്ന് സെക്‌സ് തെറാപ്പിസ്റ്റുകൾ നിങ്ങളോട് പറയുമെങ്കിലും, ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).

( https://www.google.com/amp/s/www.psychologytoday.com/us/blog/intersections/201912/sexual-desire-discrepancy-why-it-s-big-deal-couples%3famp#ip=1 )

പുരുഷ ലൈംഗികതയുടെ മറ്റൊരു വ്യതിരിക്തതയാണ് യാദൃശ്ചികമായ അല്ലെങ്കിൽ പെട്ടെന്ന് ഉത്ഭവിക്കുന്ന ലൈംഗികാഭിലാഷം.

Spontaneous sexual desire: As the name implies, this form of desire happens randomly, with or without stimulation. This desire supports the linear view of sexuality that begins with desire, followed by excitement, finally leading to orgasm.

Nagoski states that around 70% of men have this type of sexual desire while only about 10–20% of women do….

യാദൃശ്ചികമായ ലൈംഗികാഭിലാഷം:

ഉത്തേജനത്തോടുകൂടിയോ അല്ലാതെയോ ലൈംഗികേച്ഛ ക്രമരഹിതമായി ഉത്ഭവിക്കുന്ന പ്രകൃതം. ഈ പ്രകൃതി, ലൈംഗിക ദാഹത്തിലൂടെ തുടങ്ങി, ഉത്തേജനത്തിലൂടെ കടന്നുപോയി, ഒടുവിൽ രതിമൂർച്ഛയിലേക്ക് അവസാനിക്കുന്ന ലൈംഗികതയുടെ രേഖീയ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു.

ഏകദേശം 70% പുരുഷന്മാർക്കും ഇത്തരത്തിലുള്ള ലൈംഗികാഭിലാഷം ഉണ്ടെന്ന് നാഗോസ്കി പ്രസ്താവിക്കുന്നു, എന്നാൽ 10-20% സ്ത്രീകൾക്ക് മാത്രമേ ഇത് ഉള്ളൂ….

( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

While most men are “preheated,” most women warm up to sex slowly. Learning the reasons for this difference can help men become better lovers.

Most men over 50 can remember experiencing libido as a strong drive — akin, almost, to hunger: They felt horny and went after sex. (Indeed, some still do.) But recent research shows that women experience libido as an urge far less compelling than that. In a landmark study published in the Journal of the American Medical Association in 1999, for example, University of Chicago sociologist Edward O. Laumann revealed his findings that 30 percent of women have low or no libido. (This sexual desire difference is one of the most frequent causes for women and couples to seek sex therapy.)

But there was also a silver lining: If these women have sex and enjoy it, they eventually experience desire.

മിക്ക പുരുഷന്മാരും ലൈംഗിക കേളികൾക്ക് മുമ്പ് തന്നെ ലൈംഗിക ഔൽസുക്യം (preheated) വെച്ചുപുലർത്തുമ്പോൾ, മിക്ക സ്ത്രീകളും ലൈംഗികതയിലേക്ക് ഊഷ്മളത കൈവരിക്കുന്നത് സാവധാനത്തിലാണ്. ഈ വ്യത്യാസത്തിന്റെ കാരണങ്ങൾ പഠിക്കുന്നത് പുരുഷന്മാരെ മികച്ച പ്രണയികളാകാൻ സഹായിക്കും.

50 വയസ്സിനു മുകളിലുള്ള മിക്ക പുരുഷന്മാർക്കും ലിബിഡോ ഒരു ശക്തമായ പ്രേരണയായി മനസ്സിലാക്കാം- ഏതാണ്ട്, വിശപ്പിന് സമാനമാണത്: പുരുഷൻമാർക്ക് ലൈംഗിക തൃഷ്ണ തോന്നുന്നു, അവർ ലൈംഗിക ബന്ധത്തെ പിന്തുടരുന്നു. എന്നാൽ സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് സ്ത്രീകൾ ലിബിഡോ (കാമചോദന) അനുഭവിക്കുന്നത് അതിനേക്കാൾ വളരെ കുറഞ്ഞ ഒരു പ്രേരണയായാണ്. ഉദാഹരണത്തിന്, 1999-ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രധാന പഠനത്തിൽ, ചിക്കാഗോ സർവകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ എഡ്വേർഡ് ഒ. ലൗമാൻ തന്റെ കണ്ടെത്തലുകളിൽ വെളിപ്പെടുത്തിയത് 30 ശതമാനം സ്ത്രീകൾക്ക് ലിബിഡോ (കാമചോദന) കുറവോ ഇല്ലെന്നോ ആണ്. (ഈ ലൈംഗിക ചോദനയുടെ വ്യത്യാസം സ്ത്രീകളും ദമ്പതികളും സെക്‌സ് തെറാപ്പി തേടുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്.)

എന്നാൽ ഈ പ്രവണതക്കു പിന്നിൽ ഒരു ഗുണകരമായ സവിശേഷതയും ഉണ്ട്: കാമചോദന കുറഞ്ഞതോ/ഇല്ലാത്തതോ ആയ ഈ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്താൽ, അവർ ലൈംഗികത ആഗ്രഹിക്കുന്നവരായി സാവകാശം പരിണമിക്കുന്നു.

( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )

In 2000 and 2002, a University of British Columbia psychiatrist named Rosemary Basson interviewed hundreds of women who reported feeling “erotically neutral” at the start of sex. Only when they started making love — and enjoyed it — did they warm up and feel actual desire.

In the years since then, other researchers have corroborated her findings. In the largest study, a survey of 3,687 women, Portuguese sex researcher Ana Carvalheira found that women who said that sex preceded desire outnumbered those who reported desire first by a margin of 2 to 1. Today, sex therapists increasingly accept Basson’s view that for many (if not most) women, desire is not the cause of sex, but its result.

But if women don’t feel lust before sex, why do they make love? According to Basson, it’s not primarily to have orgasms, but rather to share intimacy. This means men become intimate to gain sex, whereas women have sex to gain intimacy.

2000-ലും 2002-ലും, റോസ്മേരി ബാസൺ എന്ന ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സൈക്യാട്രിസ്റ്റ്, ലൈംഗിക ബന്ധത്തിന്റെ പ്രാരംഭ ഘട്ടം “ലൈംഗികമായ നിശ്ചലത” (erotically neutral) അനുഭവിച്ചതായി റിപ്പോർട്ട് ചെയ്ത നൂറുകണക്കിന് സ്ത്രീകളെ അഭിമുഖം നടത്തി. ലൈംഗിക കേളികൾ (പുരുഷ പ്രേരിതമായി) തുടങ്ങുകയും, അത് ആസ്വദിക്കുക്കുകയും ചെയ്യുമ്പോൾ അവർക്ക് ചൂടുപിടിക്കുകയും അതിനെ പിന്തുടർന്ന് യഥാർത്ഥ ലൈംഗിക തൃഷ്ണ അനുഭവപ്പെടുകയും ചെയ്യുകയാണുണ്ടായത്.

തുടർന്നുള്ള വർഷങ്ങളിൽ, മറ്റ് ഗവേഷകരും ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൽ, 3,687 സ്ത്രീകളിൽ നടത്തിയ ഒരു സർവേയിൽ, ലൈംഗികതയ്ക്ക് മുമ്പുള്ള, ലൈംഗിക തൃഷ്ണ ഉണ്ടെന്ന് പറയുന്ന സ്ത്രീകളേക്കാൾ, ലൈംഗികബന്ധം ആരംഭിച്ചതിന് ശേഷമാണ് ലൈംഗിക തൃഷ്ണ അനുഭവിച്ചത് എന്ന് റിപ്പോർട്ട് ചെയ്തവരാണ് അധികവും. ഒന്നിന് രണ്ട് എന്ന മാർജിനിൽ വരെ കൂടുതലാണ് ആദ്യ വിഭാഗത്തേക്കാൾ രണ്ടാമത്തെ വിഭാഗം എന്നാണ് പോർച്ചുഗീസ് ലൈംഗിക ഗവേഷകയായ അന കാർവൽഹീറ കണ്ടെത്തിയത്. ഇന്ന്, സെക്‌സ് തെറാപ്പിസ്റ്റുകൾ കൂടുതലായി ബാസന്റെ വീക്ഷണത്തെ അംഗീകരിക്കുന്നു. സ്ത്രീകളിൽ, ലൈംഗിക തൃഷ്ണയൊ ആഗ്രഹമോ അല്ല ലൈംഗികതയുടെ കാരണം, മറിച്ച് ലൈംഗികതയുടെ ഫലമാണ് ലൈംഗിക തൃഷ്ണ.

എന്നാൽ ലൈംഗികബന്ധത്തിന് മുമ്പ് സ്ത്രീകൾക്ക് കാമവികാരമില്ലെങ്കിൽ, അവർ എന്തിനാണ് ലൈംഗികതയിൽ ഏർപ്പെടുന്നത്? ബാസന്റെ അഭിപ്രായത്തിൽ, അതിന്റെ പ്രാഥമിക കാരണം രതിമൂർച്ഛ (orgasm) നേടുകയല്ല, മറിച്ച് അടുപ്പം പങ്കിടുക (share intimacy) എന്നതാണ്. ഇതിനർത്ഥം പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി അടുപ്പമുള്ളവരാകുമ്പോൾ, സ്ത്രീകൾ അടുപ്പം നേടുന്നതിനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നാണ്.

( https://www.aarp.org/home-family/sex-intimacy/info-2014/sexual-desire-and-gender-castleman.html )

ഈ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന ശ്രദ്ധേയമായ രണ്ട് വിവരങ്ങൾ ഇവയാണ്:

1. ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും വളരെ വലിയ അന്തരം പുലർത്തുന്നു. പുരുഷൻ ധാരാളമായി ലൈംഗിക ബന്ധങ്ങൾക്കായി ആഗ്രഹിക്കുമ്പോൾ സ്ത്രീകൾ വളരെ കുറവൊ ഇല്ലായ്മയൊ അനുഭവിക്കുന്നു.

2. പുരുഷ ലൈംഗികതയുടെ രേഖ തൃഷ്ണയിലൂടെ തുടങ്ങി, രതിമൂർച്ചയിൽ അവസാനിക്കുന്നു. സ്ത്രീയുടെ ലൈംഗികത, തൃഷ്ണയിലൂടെ അല്ല -ഭൂരിഭാഗവും- ആരംഭിക്കുന്നത്. ലൈംഗികതയിൽ ഏർപ്പെടുന്നതിന്റെ ഫലമായാണ് ലൈംഗികതൃഷ്ണ ഉടലെടുക്കുന്നത്.

ഈ പ്രകൃതിയെ നിഷേധിച്ചു കൊണ്ട് സ്ത്രീ പുരുഷ സമത്വ സിദ്ധാന്തം വിളമ്പുന്ന സമൂഹങ്ങളിൽ പൊരുത്തമില്ലാത്ത ലൈംഗിക ചോദനകളാൽ (sex drive discrepancy: SDD) ഉണ്ടാവുന്ന ദാമ്പത്യ പിണക്കങ്ങളും പിരിമുറുക്കങ്ങളും പിരിയലുകളും അൽപ്പമൊന്നുമല്ല.

Every 42 seconds, there is one divorce in America, That equates to 86 divorces per hour, 2,046 divorces per day, 14,364 divorces per week, and 746,971 divorces per year

ഓരോ 42 സെക്കൻഡിലും അമേരിക്കയിൽ ഒരു വിവാഹമോചനം നടക്കുന്നു, മണിക്കൂറിൽ 86 വിവാഹമോചനങ്ങൾ, പ്രതിദിനം 2,046 വിവാഹമോചനങ്ങൾ, ആഴ്ചയിൽ 14,364 വിവാഹമോചനങ്ങൾ, പ്രതിവർഷം 746,971 വിവാഹമോചനങ്ങൾ.
( https://www.wf-lawyers.com/divorce-statistics-and-facts/ )

When couples report high sexual satisfaction, this contributes 15%-20% to their overall relationship satisfaction. But couples’ low sexual satisfaction accounts for 50% to a whopping 70% of their total relationship satisfaction, or lack thereof (Girard & Wooley, 2017).

ദമ്പതികൾ ഉയർന്ന ലൈംഗിക സംതൃപ്തി റിപ്പോർട്ട് ചെയ്യുമ്പോൾ, ഇത് അവരുടെ മൊത്തത്തിലുള്ള ബന്ധത്തിന്റെ സംതൃപ്തിക്ക് 15%-20% സംഭാവന ചെയ്യുന്നു. എന്നാൽ ദമ്പതികളുടെ കുറഞ്ഞ ലൈംഗിക സംതൃപ്തി അവരുടെ മൊത്തം ബന്ധത്തിന്റെ അസംതൃപ്തിയുടെ 50% മുതൽ 70% വരെയോ, അല്ലെങ്കിൽ അതിന്റെ സംതൃപ്തിയുടെ അഭാവമൊ സൂചിപ്പിക്കുന്നു. (Girard & Wooley, 2017).

(www.psychologytoday.com/us/blog/intersections/201912)

ചില ദമ്പതികളാകട്ടെ ലൈംഗിക ശൂന്യമായ ദാമ്പത്യത്തിലേക്ക് പൂർണമായും തള്ളപ്പെടുന്നു (!!) :
There are varying definitions of a sexless marriage or sexless relationship: no sex in the past year, no sex in the past six months or sex 10 or fewer times a year. According to one study, approximately 15 percent of married couples are sexless: Spouses haven’t had sex with each other in the past six months to one year.

( https://www.google.com/amp/s/www.nytimes.com/2018/03/10/style/sexless-relationships-men-low-libido.amp.html )

ലൈംഗികാഭിലാഷം കുറയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ സ്രോതസ് എന്നതിന് പുറമെ ഒരു ദാമ്പത്യത്തിലെ ബന്ധത്തിലെ പ്രണയം, കുറയുന്നതിന് കാരണമായി നിലകൊള്ളുന്നു എന്നതിനാൽ തന്നെ ലൈംഗികാഭിലാഷത്തിലെ പൊരുത്തക്കേട് ഏറ്റവും ഗുരുതരമായ ദാമ്പത്യ പ്രശ്നമായി കണക്കാക്കപ്പെടുന്നു. (Mark, 2015).

(www.psychologytoday.com/us/blog/intersections/201912)

അഥവാ പ്രണയശൂന്യമായ, നരകതുല്യമായ ദാമ്പത്യ ജീവിതമാണ്, ലൈംഗിക ശൂന്യമായ ദാമ്പത്യത്തിന്റെ മറുപുറം.

ഇത്തരം തീക്ഷ്ണമായ പരിണിതഫലങ്ങൾ ഒഴിവാക്കാൻ പല പരിഹാര മാർഗങ്ങൾ ലൈംഗിക ശാസ്ത്രവും മനശ്ശാസ്ത്രവും പഠന വിധേയമാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രഥമവും പ്രധാനവുമായ മാർഗം ഇണകൾ/ദമ്പതികളും പരസ്പരം അനുരഞ്ജന രതിക്ക് തയ്യാറാവുക എന്നതു തന്നെയാണ്.

Make compromises

Sometimes, some people are just not as sexual as their partners. A person with low libido can meet their partner halfway by still engaging in sex despite having a low sex drive.

A 2015 study found that partners with high communal strength or those who are motivated to care about and be more responsive to their partners reported enhanced sexual and relationship satisfaction.

However, couples willing to compromise are not restricted to sex. They can also consider alternatives.

In a 2020 studyTrusted Source on couples’ strategies for dealing with differences in sexual desire, masturbation is the most common strategy reported by participants.

Other alternatives to penetrative sex include oral sex, manual stimulation, and using sex toys on each other. Couples can also engage in activities that may trigger desire, such as watching intimate movies together.

പരസ്പര വിട്ടുവീഴ്ചകൾ ചെയ്യുക:

ചിലപ്പോൾ, ചിലർ അവരുടെ പങ്കാളികളെപ്പോലെ ലൈംഗിക അഭിലാഷമൊ ചോദനയൊ പുലർത്തുന്നവരാകില്ല. കുറവാണെങ്കിലും ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെ ലിബിഡോ കുറവുള്ള ഒരാൾക്ക് പങ്കാളിയുമായി പാതിവഴിയിൽ സന്ധിക്കാൻ സാധിക്കുന്നതാണ്.

ഉയർന്ന സാമൂഹ്യബദ്ധതയുള്ള, അല്ലെങ്കിൽ സ്വന്തം പങ്കാളികളോട് കൂടുതൽ പരിപാലന ക്ഷമതയും പ്രതികരണാത്മകതയും പുലർത്തുന്ന വ്യക്തികളിൽ മെച്ചപ്പെട്ട ലൈംഗിക ജീവിതവും, ബന്ധങ്ങളിൽ കൂടുതൽ സംതൃപ്തിയും റിപ്പോർട്ട് ചെയ്തതായി 2015 ലെ ഒരു പഠനം കണ്ടെത്തി.

( https://www.medicalnewstoday.com/articles/mismatched-sex-drives#management-techniques )

മനശാസ്ത്രജ്ഞർ മുന്നോട്ടു വച്ച ഈ പരിഹാരമാർഗം ആത്മീയമായ മാനത്തോടെ അവതരിപ്പിക്കുകയല്ലെ ഹദീസ് ചെയ്തത് ?! ഈ സ്ത്രീ വിരുദ്ധ – പുരുഷാധിപത്യ ആരോപണങ്ങൾക്കൊന്നും ഒരു കഴമ്പുമില്ലെന്നും സ്ത്രീ പുരുഷ ലൈംഗിതയുടേയും ലൈംഗിക തൃഷ്ണയുടേയും പ്രകൃതി വ്യതിരിക്തതയും അവ തമ്മിൽ ഇണക്കേണ്ടത് എങ്ങനെയാണെന്നും 1400 വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിയുകയും പരിഹാരമാർഗ്ഗവും ഒപ്പം അതിന് വിശ്വാസിയായ സ്ത്രീക്കുള്ള ആത്മീയമായ പ്രേരണയും പ്രോത്സാഹനവും നൽകി മാർഗദർശനം അവതരിപ്പിച്ചു എന്നുള്ളതാണോ ഹദീസിലെ അപരാധം ?!

3. ലൈംഗിക തൃഷ്ണ എന്നത് സ്ത്രീകളുടെ കാര്യത്തിൽ ലൈംഗിക ബന്ധത്തിന്റെ അനന്തരഫലമാണെന്ന് പഠനങ്ങൾ സൂചിപ്പിച്ചുവല്ലൊ. സ്ത്രീ ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെയാണ് സാധാരണയായി ലൈംഗിക തൃഷ്ണ നേടിയെടുക്കുക. അത് ദമ്പതികൾക്കിടയിലെ ലൈംഗിക സംതൃപ്തിയിലേക്കും തുടർന്ന് ദാമ്പത്യ ജീവിതത്തിലെ മൊത്തം സംതൃപ്തിയിലേക്കും നയിക്കുന്നു. ഇവയെല്ലാം പരസ്പര ബന്ധിതമായ ദാമ്പത്യ ബിന്ദുക്കളാണ്. അപ്പോൾ ന്യായമായ കാരണങ്ങളൊന്നും കൂടാതെ, ലൈംഗിക തൃഷ്ണയൊ താൽപര്യമൊ അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ മാത്രം ഇണക്ക് രതി നിഷേധിക്കുന്ന ഒരു സ്ത്രീ പ്രണയ പൂർണമായ ഒരു ദാമ്പത്യ ജീവിതമാണ് സ്വയം നിരാകരിക്കുന്നത്.

ഹദീസിൽ മലക്കുകളുടെ എതിർപ്പിന് വിധേയയാവുന്ന സ്ത്രീ ഭർത്താവിന് ഈ രതി നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്. സ്ത്രീ പുരുഷ ലൈംഗിക തൃഷ്ണയെ സംബന്ധിച്ച അവളുടെ അജ്ഞതയൊ അവജ്ഞയൊ പ്രണയനിർഭരമായ ഒരു ദാമ്പത്യ ജീവിതത്തെ അസാധ്യമാക്കുന്നു. തന്റെ സാന്നിധ്യം പോലും നിഷേധിച്ചു കൊണ്ട് വിരിപ്പിലേക്ക് പോലും വരാതെ, പരിസരത്തു പോലും നിൽക്കാനുള്ള സഹിഷ്ണുത കാണിക്കാത്ത ഒരു സ്ത്രീയെ സംബന്ധിച്ചാണ് ഹദീസ് സംസാരിക്കുന്നത്:

إِذَا بَاتَتِ المَرْأَةُ، هَاجِرَةً فِرَاشَ زَوْجِهَا
“ഒരു സ്ത്രീ, തന്റെ ഇണയുടെ വിരിപ്പ് ബഹിഷ്ക്കരിച്ച് രാത്രി മുഴുവൻ കഴിച്ചു കൂട്ടിയാൽ…” (സ്വഹീഹു മുസ്‌ലിം: 1436) എന്ന് ഹദീസിന്റെ പദങ്ങളിൽ വന്നിരിക്കുന്നു.

കേവലം ലൈംഗികവേഴ്‌ച (sexual intercourse) മാത്രമല്ല അവൾ ഭർത്താവിന് നിഷേധിക്കുന്നത് എന്ന് വ്യക്തം. ലൈംഗിക ചോദനയിലെ പൊരുത്തക്കേടിന് പരിഹാരമായി മനശ്ശാസ്ത്രജ്ഞർ നിർദേശിച്ച – ലൈംഗികവേഴ്‌ചക്ക് പകരമായ – (alternatives) ലൈംഗിക കേളികൾക്കും പ്രണയലീലകൾക്കും ഒന്നും ഹദീസിൽ പറയപ്പെട്ട സ്ത്രീ ഒരുക്കമല്ല എന്നർത്ഥം. ഇവിടെ പുരുഷൻ അവന്റെ പ്രകൃതിയനുസ്സരിച്ച് നിസ്സഹായനായി പരിണമിക്കുകയും ചെയ്യുന്ന ദുരവസ്ഥ പല ദാമ്പത്യങ്ങളിലും നിലനിൽക്കുന്നു. ഈ സവിശേഷ സാഹചര്യത്തെ പരിഗണിച്ചു കൊണ്ടുള്ള മാർഗ്ഗനിർദ്ദേശമാണ് ഹദീസിന്റെ ഉള്ളടക്കം.

3.സ്ത്രീകളിലാണ് ഈ രതി നിഷേധ പ്രവണത കൂടുതൽ എന്നതിനാലും പുരുഷന്മാരാണ് ലൈംഗിക തൃഷ്ണയുടെ കാര്യത്തിൽ പ്രകൃതിപരമായി മുന്തി നിൽക്കുന്നത് എന്നതിനാലുമാണ് സ്ത്രീകളെ ശക്തമായി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രതിബാധന ശൈലി ഹദീസ് വന്നിരിക്കുന്നത്.

ﻭَﻓِﻴﻪِ ﺃَﻥَّ ﺻَﺒْﺮَ اﻟﺮﺟﻞ ﻋَﻠَﻰ ﺗَﺮْﻙِ اﻟْﺠِﻤَﺎﻉِ ﺃَﺿْﻌَﻒُ ﻣِﻦْ ﺻَﺒْﺮِ اﻟْﻤَﺮْﺃَﺓِ ﻗَﺎﻝَ ﻭَﻓِﻴﻪِ ﺃَﻥَّ ﺃَﻗْﻮَﻯ اﻟﺘَّﺸْﻮِﻳﺸَﺎﺕِ ﻋَﻠَﻰ اﻟﺮَّﺟُﻞِ ﺩَاﻋِﻴَﺔُ اﻟﻨِّﻜَﺎﺡِ ﻭَﻟِﺬَﻟِﻚَ ﺣَﺾَّ اﻟﺸَّﺎﺭِﻉُ اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣُﺴَﺎﻋَﺪَﺓِ اﻟﺮِّﺟَﺎﻝِ ﻓِﻲ ﺫَﻟِﻚَ

“സ്ത്രീകളേക്കാൾ ലൈംഗിക ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ ദുർബലർ പുരുഷന്മാരാണ്. ആസക്തിയാകട്ടെ സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് പ്രബലം. അപ്പോൾ അക്കാര്യത്തിൽ പുരുഷന്മാരെ സഹായിക്കാനും അവരോട് കരുണ ചെയ്യാനും സ്ത്രീകൾക്ക് പ്രോത്സാഹനം നൽകപ്പെട്ടു.”
(ഫത്ഹുൽ ബാരി: 9:294)

എന്നിരുന്നാലും രതി നിഷേധ പ്രവണത പുരുഷന്മാരിലും ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

പ്രവാചകൻ ചില ദിവസങ്ങൾ ഉറക്കമിളച്ച് നമസ്ക്കരിക്കുകയും ചില ദിവസങ്ങൾ ഭാര്യമാരുമൊത്ത് ഉറങ്ങുകയും ചെയ്യുമായിരുന്നു എന്ന് അറിഞ്ഞ ചില അനുചരർ വിവാഹം ചെയ്യില്ലെന്നും രാത്രി മുഴുവൻ ആരാധനാനിമഗ്നരായി കഴിയുമെന്നും ശപഥം ചെയ്യുകയുണ്ടായി. ഇതറിഞ്ഞ പ്രവാചകൻ (സ) കോപിഷ്ടനാവുകയും ഇത്തരം ബ്രഹ്മചര്യ പ്രവണതകളെയും വിരക്തിയെയും നിശിതമായി വിമർശിക്കുകയുണ്ടായി:

فمَن رغِب عن سنَّتي فليس منِّي

“എന്റെ ചര്യയെ ആരാണോ വെറുക്കുന്നത് അവൻ എന്നിൽ പെട്ടവനല്ല.”
(സ്വഹീഹുൽ ബുഖാരി: 5063)

പുരുഷന് രതി നിഷേധിച്ച സ്ത്രീക്കെതിരെ മലക്കുകൾ പ്രാർത്ഥിക്കുമെന്നാണ് ഹദീസിൽ സൂചിപ്പിക്കപ്പെട്ടതെങ്കിൽ, സ്ത്രീക്ക് രതി നിഷേധിക്കുന്ന പുരുഷന്മാർ “എന്നിൽ പെട്ടവനല്ല” എന്ന്, കൂടുതൽ ഗുരുതരമായ പദപ്രയോഗമാണ് ഹദീസ് നടത്തിയിരിക്കുന്നത് എന്നത് ഈ ‘സ്ത്രീ പക്ഷ വായകർ’ ആരും ശ്രദ്ധിച്ചിട്ടില്ല !!

ﺃَﻥَّ ﺳَﻠْﻤَﺎﻥَ اﻟْﻔَﺎﺭِﺳِﻲَّ ﻗَﺎﻝَ ﻷَِﺑِﻲ اﻟﺪَّﺭْﺩَاءِ ﺇﻥْ ﻟِﺠَﺴَﺪِﻙَ ﻋَﻠَﻴْﻚَ ﺣَﻘًّﺎ، ﻭَﺇِﻥَّ ﻷَِﻫْﻠِﻚَ ﻋَﻠَﻴْﻚ ﺣَﻘًّﺎ، ﺃَﻋْﻂِ ﻛُﻞَّ ﺫِﻱ ﺣَﻖٍّ ﺣَﻘَّﻪُ: ﺻُﻢْ، ﻭَﺃَﻓْﻄِﺮْ، ﻭَﻗُﻢْ، ﻭَﻧَﻢْ، ﻭَﺃْﺕِ ﺃَﻫْﻠَﻚَ ﻓَﺄَﺧْﺒَﺮَ ﺃَﺑُﻮ اﻟﺪَّﺭْﺩَاءِ ﺑِﺬَﻟِﻚَ ﺭَﺳُﻮﻝَ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻓَﻘَﺎﻝَ ﻟَﻪُ ﺭَﺳُﻮﻝُ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ – ﻣِﺜْﻞَ ﻗَﻮْﻝِ ﺳَﻠْﻤَﺎﻥَ» .

തന്റെ ഭാര്യയിലും ലൈംഗികതയിലും വിരക്തനായി ആരാധനകളിൽ മാത്രം മുഴുകിയ അബൂദർദാഇനോട് സൽമാനുൽ ഫാരിസി ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: “തീർച്ചയായും നിന്റെ ശരീരത്തിന് നിന്റെ മേൽ അവകാശമുണ്ട്, തീർച്ചയായും നിന്റെ ഭാര്യക്ക് നിന്റെ മേൽ അവകാശമുണ്ട്. ഓരോ അവകാശിക്കും അവരുടെ അവകാശങ്ങൾ വകവെച്ച് നൽകുക. അതുകൊണ്ട് നീ നോമ്പ് നോൽക്കുകയും ചില ദിവസങ്ങൾ നോമ്പ് നോൽക്കാതിരിക്കുകയും ചെയ്യുക. നീ രാത്രി നമസ്ക്കരിക്കുക. (ചില ദിവസങ്ങൾ ഭാര്യയോടൊന്നിച്ച്) ഉറങ്ങുകയും ചെയ്യുക.” ഇത് കേട്ട അബൂദർദാഅ് അല്ലാഹുവിന്റെ ദൂതനരികിൽ ചെന്ന് സൽമാനുൽ ഫാരിസിയുടെ ഉപദേശത്തെ സംബന്ധിച്ച് അറിയിച്ചു. അപ്പോൾ അല്ലാഹുവിന്റെ ദൂതനും അതു തന്നെ അബൂദർദാഇനെ ഉപദേശിച്ചു.
(അൽ മുഹല്ല: 9:175)

4. “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുകയും ചെയ്തു…” എന്ന വാചകത്തിന്റെ വെളിച്ചത്തിൽ നിന്നും അല്ലാതെയും കാരണങ്ങളൊന്നും കൂടാതെ ഭാര്യമാർ ലൈംഗികത നിഷേധിക്കുന്നതാണ് ഇവിടെ ഉദ്ദേശം എന്ന് ഹദീസ് വിശാരദർ സകലരും വ്യക്തമാക്കിയിട്ടുണ്ട്.”
( ഫത്ഹുൽ ബാരി: 9:294, ഔനുൽ മഅ്ബൂദ്: ഇബ്നുൽ കയ്യിം: 6:126, ഫൈദുൽ കദീർ: 1:344 )

കാരണം, ന്യായമായ കാരണങ്ങളോടെയാണ് ലൈംഗിക ബന്ധത്തിൽ നിന്ന് ഭാര്യ വിട്ടു നിൽക്കുന്നതെങ്കിൽ “തന്നിമ്മിത്തം ഭർത്താവ് രാത്രി മുഴുവൻ അവളോട് കോപിച്ചവളായി കഴിച്ചു കൂട്ടുക…” യില്ലല്ലൊ.

ന്യായമായ കാരണങ്ങളൊന്നും കൂടാതെ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് സ്ത്രീ വിമർശന വിധേയയാവുന്നത് എന്ന് ഈ ഹദീസിന്റെ സൂചനകളുടെ വെളിച്ചത്തിൽ ഇമാം ദഹബി, റാഫിഈ, നവവി, ഇബ്നുർ രിഫ്അ, ഹൈതമി എന്നിങ്ങനെ ഒട്ടനവധി ഹദീസ് പണ്ഡിതർ വ്യക്തമാക്കുന്നുമുണ്ട്…
(മൗസൂഅതുൽ ഫിക്ഹിയ്യ അൽ കുവൈതിയ്യ: 38:44)

(ﻓﻠﻢ ﺗﺄﺗﻪ) ﻧ ﻏﻴﺮ ﻋﺬﺭ ﺑﻬﺎ
ﺗﺎﺭﻛﺔ (ﻓﺮاﺵ ﺯﻭﺟﻬﺎ) ﺑﻐﻴﺮ ﻣﺎﻧﻊ ﻣﻦ ﻣﺮﺽ ﺃﻭ اﻣﺘﻨﺎﻉ ﻟﺘﺴﻠﻢ ﺻﺪاﻕ ﺣﺎﻝ ﻋﻘﺪﺕ ﻋﻠﻴﻪ

“രോഗം, ഭർത്താവിന്റെ കൃത്യവിലോപം തുടങ്ങി മതപരമായ മറ്റു കാരണങ്ങൾ ഒന്നും കൂടാതെ രതി നിഷേധിക്കുമ്പോഴാണ് സ്ത്രീ കുറ്റക്കാരിയായി മാറുന്നത്” എന്നും അവർ വ്യക്തമാക്കി.
(ദലീലുൽ ഫാലിഹീൻ ലിത്വുറുക്വി റിയാദുസ്വാലിഹീൻ: 3:110)

കുറിപ്പുകൾ

1. ഹദീസിലെ (لَعَنَتْهَا المَلَائِكَةُ) എന്ന വാചകം ശ്രദ്ധ അർഹിക്കുന്നുണ്ട്. “മലക്കുകൾ അവളെ ശപിക്കും” എന്ന് പരിഭാഷ ചെയ്യപ്പെടാറുണ്ടെങ്കിലും അറബി ഭാഷയിൽ ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് നാം മനസ്സിലാക്കണം. പരിഭാഷാർത്ഥം (ശാപം) പൂർണമായും ആ പദത്തിനെ ഉൾക്കൊള്ളുന്നില്ല. ‘ലഅനത്ത്’ (لعنة) എന്ന പദത്തിന്റെ വിവക്ഷ “ദൈവ കാരുണ്യത്തിൽ നിന്ന് അകലുക” (الطرد من رحمة الله) എന്നാണ്.
(അനീസുൽ ഫുകഹാ: 162, കശ്ശാഫ്: 2:577, അൽകുല്ലിയാത്ത്: 1278)

അപ്പോൾ “മലക്കുകൾ അവളെ ‘ലഅനത്ത്’ (لعنة) ചെയ്യും” എന്നാൽ “ദൈവ കാരുണ്യത്തിൽ നിന്ന് അവൾ അകലട്ടെ” എന്ന് മലക്കുകൾ പ്രാർത്ഥിക്കും എന്നർത്ഥം. തനിക്ക് ആസക്തിയൊ ഭാവ നിലയൊ ഇല്ലാതെ ലൈംഗിക ബന്ധത്തിന് ഒരുക്കമല്ലെന്ന് ശഠിക്കുകയും ഭർത്താവിന്റെ പുരുഷ പ്രകൃതി പരിഗണിക്കാതിരിക്കുകയും യാതൊരു നിലയിലും അയാളോട് ‘കരുണ’ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ദൈവവും ‘കരുണ’ കാണിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് ഇവിടെ മലക്കുകൾ ചെയ്യുന്നത്. ഇതിൽ എവിടെയാണ് ഗാർഹീക പീഢനവും ദാമ്പത്യ ബലാൽസംഘവും ?!

പ്രാർത്ഥനയൊക്കെ പീഢനത്തിന്റെ ഒരു രൂപമായി നാസ്തികർ അവകാശപ്പെടുന്നത് വലിയ കോമഡിയാണ്. അതും, പ്രാർത്ഥിക്കുന്നതാവട്ടെ ഭർത്താവല്ല, മറിച്ച് ആത്മീയ ജീവികളായ മലക്കുകളാണ്. ആത്മാവിലും അഭൗതികതകളിലും വിശ്വാസമില്ലെങ്കിലും മലക്കുകളുടെ ന്യായമായ ഈ പ്രാർത്ഥന നാസ്തികർക്ക് പീഢനമുറയാണ്.

print

2 Comments

  • Alhamdulillah sooper explanation… Perfectly scientific

    Dhaliya 15.08.2022
  • മാശാ അല്ലാഹ്… നല്ല വിശദീകരണം. അല്ലാഹു താങ്കളക്ക് കൂടുതൽ പ്രതിഫലം നൽകട്ടെ, ഇനിയും കൂടുതൽ അറിവും ദീനിനെ സേവിക്കാനും ആയുസ്സും ആരോഗ്യവും നൽകട്ടെ … ആമീൻ

    fta 16.08.2022

Leave a Reply to Dhaliya Cancel Comment

Your email address will not be published.