ഞാൻ ഇസ്‌ലാം സ്വീകരിച്ചത് എന്തുകൊണ്ട് ?

//ഞാൻ ഇസ്‌ലാം സ്വീകരിച്ചത് എന്തുകൊണ്ട് ?
//ഞാൻ ഇസ്‌ലാം സ്വീകരിച്ചത് എന്തുകൊണ്ട് ?
ആനുകാലികം

ഞാൻ ഇസ്‌ലാം സ്വീകരിച്ചത് എന്തുകൊണ്ട് ?

“ഹൃദയമില്ലാത്തവന്റെ
ഹൃദയമാണ് മതം”
ഈ വാചകം രണ്ടു പ്രാവശ്യം വായിച്ചാൽ അതിന്റെ അർത്ഥമില്ലായ്മ ബോദ്ധ്യപ്പെടും..!

“ഏകദൈവവിശ്വാസികളേയും
ബഹുദൈവവിശ്വാസികളേയും
ഒരു ദൈവത്തിലും വിശ്വസിക്കാത്തവരേയും
ദൈവമില്ലെന്നു വിശ്വസിക്കുന്നവരേയും
ബഹുമാനിക്കുന്ന
കാത്തുസൂക്ഷിക്കുന്ന ഇടം
അവിടെ
വർഗ ചിന്തകൾക്കപ്പുറം
വർഗീയ ചിന്തകൾക്ക് സ്ഥാനമില്ലെന്ന്
മത ചിന്തകന്മാർ ഓർക്കണം”..

“ഏതുതരം വിശ്വാസികളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യും വർഗീയ ചിന്തകരെ ഒറ്റപ്പെടുത്തുകയും ചെയ്യും”..
എന്ന് ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ.

ശരി. തീർച്ചയായും. പക്ഷേ..
ഈ കൂട്ടരിൽ ആരാണ്…
വർഗീയ ചിന്തകർ….?

ഒരേയൊരു ദൈവമേ ഉള്ളൂ
എന്നു പറയുന്നവരോ

ഒരുപാട് ദൈവങ്ങളുണ്ട്
എന്ന് പറയുന്നവരോ

ദൈവംതന്നെയില്ല
എന്ന് പറയുന്നവരോ

വ്യക്തമാകേണ്ടേ… ? !

“വർഗ ചിന്തകൾക്കപ്പുറം വർഗീയ ചിന്തകൾക്ക് സ്ഥാനമില്ല.”
ശരിയാണ് ഉണ്ടാകരുത് പാടില്ല എന്നാൽ..
മനുഷ്യരെന്ന വർഗത്തെ
ഇസങ്ങളിലൂടെയും ആശയങ്ങളിലൂടെയും ദർശനങ്ങളിലൂടെയും
വർഗീയവൽക്കരിക്കാൻ ഏതൊക്കെ മതങ്ങളും പാർട്ടികളും പ്രസ്ഥാനങ്ങളും നാളിതുവരെ ആഹ്വാനം ചെയ്തിട്ടുണ്ട് അതിനു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്… !

ആരാണ് മനുഷ്യ വർഗത്തെ
ജന്മത്തിന്റെ പേരിൽ
മതത്തിന്റെ പേരിൽ
ധനത്തിന്റ പേരിൽ
നിറത്തിന്റ പേരിൽ
തൊഴിലിന്റെ പേരിൽ
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പേരിൽ
വർഗീയവൽക്കരിച്ചത്..?

മുതലാളി വർഗമായും
തൊഴിലാളി വർഗമായും
ജന്മി വർഗമായും
കുടിയാൻ വർഗമായും
താഴ്ന്നവനായും
ഉയർന്നവനായും
ഉത്തമനായും
അധമനായും
താഴ്ന്ന ജാതിയായും
ഉയർന്ന ജാതിയായും
അങ്ങനെ അങ്ങനെ..

സൃഷ്ടിച്ചെടുത്ത് പേരിട്ടത്
ഇന്നത്തെ പല മത ആശയാദർശ രാഷ്ട്രീയ പ്രത്യയശാസ്ത്ര ദർശനങ്ങളാണ്.. !
എന്നാൽ..
യദാർത്ഥ ഏകദൈവമത വിശ്വാസിക്ക് ഒരിക്കലും വർഗീയമായി ചിന്തിക്കാൻ കഴിയില്ല.
കാരണം അവനെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികൾ..
എല്ലാ മനുഷ്യരും ഒരൊറ്റ മാതാപിതാക്കളുടെ മക്കൾ.
അവർക്കിടയിൽ
കുടുംബ ജന്മ പാരമ്പര്യ സാമ്പത്തിക സാമൂഹിക സാംസ്കാരിക തൊഴിൽപരമായ വ്യത്യസ്തത കാണാതെ
വ്യത്യാസം ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ഭയക്കുകയും ചെയ്യുന്നതിൽ മാത്രമായി കാണാൻ പഠിപ്പിക്കുന്ന മതദർശനമാണ് ഏകദൈവാദർശം.
വർഗീയതയും വിഭാഗീയതയും ഇല്ലാത്ത ഒരേയൊരു വിശ്വാസമാണ് സ്രഷ്ടാവായ ഏകദൈവത്തിലുള്ള വിശ്വാസം.
മറ്റൊരു വിശ്വാസസംഹിതയ്ക്കും മനുഷ്യവർഗത്തെ ഒന്നായി കാണാൻ കഴിയില്ല.

നിങ്ങളെല്ലാവരും ദൈവത്തിന്റെ സൃഷ്ടികൾ.
നിങ്ങളെല്ലാവരും ഒരൊറ്റ മാതാപിതാക്കളുടെ മക്കൾ.
നിങ്ങളെല്ലാവരും സമന്മാർ.
ദൈവത്തിനു മുമ്പിൽ നിങ്ങൾക്കുള്ള വ്യത്യാസം.
ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുന്ന വിഷയത്തിൽ മാത്രം.

ദൈവത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും അനുസരിക്കുകയും സൂക്ഷിക്കുകയും ഭയഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നവൻ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ.
എല്ലാ മനുഷ്യർക്കും സാമ്പത്തിക ശാരീരിക സാമൂഹിക സാംസ്കാരിക ബഹുമുഖ മേഖലകളിൽ ശ്രമിച്ചാലും ഉന്നതരാകാൻ കഴിയില്ല.
എന്നാൽ..
എല്ലാ ഓരോ മനുഷ്യനും
സ്വയം ശ്രമിച്ചാൽ
ദൈവത്തിനു പ്രിയപ്പെട്ടവനാകാൻ കഴിയും.
വേണ്ടത് കീഴ്പ്പെഴുന്ന മനസ്സ് മാത്രം. !

മനുഷ്യർക്കിടയിൽ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ തൊഴിൽ മേഖലകളിലൊന്നും തന്നെ “സ്ഥിതിസമത്വം” കൊണ്ടുവരാൻ ആർക്കും കഴിയില്ല.
എന്നാൽ കൊണ്ടുവരാൻ കഴിയും “മാനസിക സ്ഥിതിസമത്വം.”

ലോകത്തുള്ള കോടാനുകോടി മനുഷ്യർ.
വ്യത്യസ്ത വർഗക്കാർ വർണ്ണക്കാർ ദേശക്കാർ ഭാഷക്കാർ.
ആശയങ്ങൾ ആദർശങ്ങൾ ഇസങ്ങൾ വ്യത്യസ്ത ജീവിതസാഹചര്യങ്ങൾ. ആരാകട്ടെ എവിടെയാകട്ടെ
ഇവരേയൊക്കെയും ഒന്നിപ്പിക്കാനുള്ള ഒരേയൊരു മാർഗം ഏകദൈവാരാധന മാത്രം.

എല്ലാവരുടേയും സ്രഷ്ടാവും സംരക്ഷകനുമായ ഒരേയൊരു ദൈവം.
തന്നെ സൃഷ്ടിച്ച ആ ദൈവത്തെ അറിയുകയും
അവനെ മാത്രം ആരാധിക്കുകയും
അവനോടു മാത്രം പ്രാർത്ഥിക്കുകയും..
അവന്റെ നിയമനിർദ്ദേശങ്ങൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ..
മനുഷ്യരുടെ ലക്ഷ്യവും മാർഗവും ഒന്നാകുന്നു മനുഷ്യമനസ്സുകൾ ഒന്നാകുന്നു.

എന്റെ ദൈവം നിന്റെ ദൈവം..
ഇവന്റെ ദൈവം അവന്റെ ദൈവം…
ഇവരുടെ ദൈവം അവരുടെ ദൈവം…
ഞങ്ങളുടെ ദൈവം നിങ്ങളുടെ ദൈവം.
അങ്ങനെയല്ല അങ്ങനെയില്ല.
എന്നാൽ
“ഒരേയൊരു ദൈവം ഒരൊറ്റ ജനത”.
ആർക്കും അംഗീകരിക്കാവുന്ന യാഥാർഥ്യം.

ശ്രീകൃഷ്ണനിലേക്കു വിളിച്ചാലും
ശ്രീരാമനിലേക്കു വിളിച്ചാലും
മുഹമ്മദ്‌ നബിയിലേക്കു (സ) വിളിച്ചാലും
മൊയ്‌ദീൻ ശൈഖിലേക്കു വിളിച്ചാലും
യേശുവിലേക്കു (അ) വിളിച്ചാലും
മറിയമിലേക്കു (അ) വിളിച്ചാലും
ഏതു സൃഷ്ടികളിലേക്കു വിളിച്ചാലും..
ആരും വേണ്ടെന്നതിലേക്കു വിളിച്ചാലും (അതും ഒരു മതം)
എല്ലാം വർഗീയതയും വിഭാഗീയതയും സ്വജനപക്ഷപാതവും തന്നെ.

എന്നാൽ..
എല്ലാവരേയും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവത്തിലേക്കു വിളിക്കുന്നത്‌ മാത്രമാണ് വർഗീയതയും വിഭാഗീയതയും പക്ഷപാതിത്വമില്ലാത്തതും എല്ലാവർക്കും അംഗീകരിക്കാവുന്നതുമായ ആദർശം.
ഇസ്‌ലാമിലെ “സ്ഥിതിസമത്വം” ഇസ്‌ലാമിലേക്ക് എന്നെ ആകർഷിച്ച അഭിവാജ്യ ഘടകങ്ങളിൽ വലുതാണ്.
ഏകദൈവാരാധന ജീവിതത്തിന്റെ കേവല ഭാഗമല്ലെന്നും
അതു തന്നെയാണ് ജീവിതമെന്നും അതിനു തന്നെയാണ് ജീവിതമെന്നും പൂർണ്ണമായും
ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എന്റെ ഇസ്‌ലാം ആശ്ലേഷണം.

print

7 Comments

  • Onnum parayaanilla kooduthalaayi oraal islamine
    Manassilaakkiyathilulla sandhosham. Mr Manoj, from now you are like my brother no you are my brother.
    May Allah shower his blessings upon you brother

    Mohamed sayid k k 27.03.2019
  • അല്ലാഹു താങ്കൽക്കു നൽകിയ അപാരമായ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുമ്പോൾ മുസ്ലിം കുടുംബത്തിൽ പിറന്ന എന്നെപ്പോലെ യുള്ള മുസ്ലിം നാമാധാരികൾ ഇസ്‌ലാമിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു…

    അഷ്റഫ് 27.03.2019
  • അതെ, തീർച്ചയായും അതെ. പക്ഷേ, അതിനെല്ലാം വേണ്ടത് കറകളഞ്ഞ നല്ലൊരു മനസ്സാണ്. ഹൃദയം ഇല്ലാത്തവരായി ആരുമില്ല,എന്നാൽ വേണ്ടത് വേണ്ടത് പോലെ ആലോചിക്കാൻ നല്ലൊരു മനസ്സ് കൂടിയേ തീരൂ. അതാകട്ടെ സ്വയ തീരുമാനമാണുതാനും. നല്ല ചിന്തകൾ വളർത്താൻ താങ്കൾ വിതാനിച്ച ആ നല്ല വിത്തുകൾക്ക് നന്ദി,ദൈവത്തിനു സ്തോത്രവും. ഇനി അതു തഴച്ചു വളരാൻ ആവശ്യമായ അനുകൂല സാഹചര്യം ഒരുക്കേണ്ട ചുമതല അത് തനിക്കും ആവശ്യമുണ്ടെന്ന് തോന്നുന്നവരുടേത് മാത്രമാണ്.

    മുഹമ്മദ് കുഞ്ഞി, 27.03.2019
  • വളരെ നല്ലത് ,
    ഇസ്ലാമിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ പടച്ചവൻ സഹായിക്കട്ടെ !

    Mohammed Haneefa 27.03.2019
  • May Allah bless you

    Sudheer 27.03.2019
  • ജീവിതത്തിൽ സത്യത്തെ തുറന്ന് വെളിപ്പെടുത്തലുകളാണ് വേണ്ടത് എല്ലാവരും മനസ്സിലാക്കേണ്ടതും…… !

    Sajad 28.03.2019
  • വ്യക്തമായി മനസ്സിലാക്കി നിങ്ങൾ ആശ്ലേഷിച്ച ഇസ്ലാം, ഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് എത്രയോ മഹത്വരം. പ്രവാചകന്റെ ശിഷ്യന്മാർ എല്ലാം തൗഹീദ് മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവരായിരുന്നു. അവരിലേക്കാണ് നിങ്ങളെ ചേർക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം നമ്മളിൽ എല്ലാവരിലും ഉണ്ടാവട്ടെ. സ്വർഗത്തിൽ നമ്മെ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. ആമീൻ.

    Ismail PK 10.07.2019

Leave a comment

Your email address will not be published.