കൗൺസിലിങ്ങ് അനുഭവങ്ങൾ -1

//കൗൺസിലിങ്ങ് അനുഭവങ്ങൾ -1
//കൗൺസിലിങ്ങ് അനുഭവങ്ങൾ -1
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -1

സംസാരവും ബുദ്ധിയും

ഒരിക്കൽ രണ്ടു കുട്ടികൾ എന്റടുത്ത് വന്നു, ജ്യേഷ്ഠാനുജത്തിമാരാണ്, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ. രണ്ടു പേർക്കും പറയാനുള്ളത് ഒരു കാര്യമാണ്, രണ്ടാൾക്കും ബുദ്ധിയില്ല എന്ന്. കാര്യം അന്വേഷിച്ചപ്പോൾ, മാത്‍സ് ടീച്ചർ അവരോട് പറഞ്ഞിട്ടുണ്ട്, മാത്‍സ് പഠിയേണമെങ്കിൽ ബുദ്ധി വേണം, അവർക്ക് രണ്ടു പേർക്കും മാത്‍സ് പഠിയാത്തത് ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് എന്ന്.

ഞാൻ അവരോട് രണ്ടു പേരോടും പേര് ചോദിച്ചു. അവർ പേര് പറഞ്ഞു തന്നു. പിന്നെ ഓരോ വസ്തുക്കൾ ചൂണ്ടി അതെന്താണ് എന്ന് ചോദിച്ചു, സോഫ, ട്യൂബ് ലൈറ്റ്, ഫാൻ എന്നിങ്ങനെ മറുപടി പറഞ്ഞു. ഞാൻ പറഞ്ഞു, ഇവിടെ നിങ്ങൾക്ക് പകരം ഒരു തത്തയായിരുന്നു ഇരിക്കുന്നതെങ്കിൽ, തത്തയോട് നാം ചോദിച്ചാൽ എങ്ങിനെയായിരിക്കും മറുപടി? നമ്മുടെ ചോദ്യം തന്നെയായിരിക്കും മറുപടി, അല്ലെ? എന്നാൽ നിങ്ങളോട് ചോദിച്ചപ്പോൾ ചോദ്യത്തിന് കൃത്യമായ മറുപടി തന്നു., ‘നിങ്ങൾക്ക് ബുദ്ധി ഉണ്ടായിട്ടാണല്ലോ മറുപടി പറഞ്ഞത്’.

കുട്ടികളുടെ മുഖത്ത് ഒരു തിളക്കം വന്നു. അവരുടെ കൈയിൽ അഞ്ചാം ക്ലാസ്സിലെ ഫിസിക്സിൻറെ ടെക്സ്ററ് ബുക്കാണുണ്ടായിരുന്നത്. അതിൽ നിന്ന് ഒരു ഭാഗം പഠിപ്പിച്ച് കൊടുത്ത്, അതിൽ നിന്ന് ചോദ്യങ്ങൾ നിർമ്മിച്ചു കൊണ്ട് വരാനാണ് ഞാൻ അവർക്ക് ക്രിയയായി നൽകിയത്. മൂന്നാം ദിവസം വൈകുന്നേരം അവർ വരുമ്പോൾ ചരങ്ങൾ (Variables) ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ കൂടി എഴുതിക്കൊണ്ടു വന്നിട്ടുണ്ട്.

ചിലപ്പോൾ ചെറിയ ചോദ്യങ്ങൾ മതിയാകും കുട്ടികളിൽ മാറ്റം വരുത്താൻ. ഇവിടെ നോക്കൂ, ഈ രണ്ട് കുട്ടിക്കൾക്കും ബുദ്ധിയുണ്ടായിരുന്നുവല്ലോ. പഠിപ്പിക്കുന്ന ടീച്ചർ എന്താണ് മനസ്സിലാക്കിയത്?

കുട്ടികളോട് ബുദ്ധിയില്ലാത്തവരാണെന്ന് നേരിട്ട് പറയാൻ പാടുണ്ടായിരുന്നോ? ഇപ്പോൾ ആ ടീച്ചറെ കുറിച്ച് കുട്ടികൾക്കുള്ള മതിപ്പെന്താണ്? ഇങ്ങനെ പറയുന്നതിന് പകരം, കുട്ടികൾക്കു ബുദ്ധിയുണ്ടാകും, ഏതെങ്കിലും വിധേന ഉണർത്താൻ സാധിച്ചാൽ ഉപകരിക്കും എന്ന് പറഞ്ഞ് ഒരു കൗൺസിലിംഗിന് വിധേയമാക്കാൻ ഉപദേശിച്ചിരുന്നുവെങ്കിൽ ആ ടീച്ചർ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ എന്ത് മാത്രം ഉയർന്ന സ്ഥാനത്തിയിരിക്കും നിലകൊള്ളുക!

ആ കുട്ടികൾ രണ്ടു പേരും പിന്നീട് നന്നായി പഠിക്കാൻ തുടങ്ങി, രണ്ടു പേരും ഇന്ന് മെഡിക്കൽ ഡോക്ടർമാരായി സേവനം ചെയ്യുന്നു.

ബുദ്ധിയുള്ളവരെ തിരിച്ചറിയാത്ത അധ്യാപകർ നടത്തുന്ന ചെറിയ കമൻറുകൾ കുട്ടികളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് കൂടി ഇതിൽ നിന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ബുദ്ധിയില്ല എന്ന് പറയുന്ന എല്ലാവരും ബുദ്ധിയില്ലാത്തവരല്ല എന്ന് തിരിച്ചറിയാനും ഇതുപകരിക്കും.

print

1 Comment

  • Very good.Teachers should be bothered about each and every comments to their students

    Hibathulla 07.06.2023

Leave a comment

Your email address will not be published.