കോവിഡ് 19; നാഥനിലേക്ക് മടങ്ങുക

//കോവിഡ് 19; നാഥനിലേക്ക് മടങ്ങുക
//കോവിഡ് 19; നാഥനിലേക്ക് മടങ്ങുക
ആനുകാലികം

കോവിഡ് 19; നാഥനിലേക്ക് മടങ്ങുക

പ്പോൾ ഞാൻ എന്നെ കുറിച്ചല്ലാതെ വേറെ ആരെ കുറിച്ചാണ് ആലോചിക്കേണ്ടത്..

അല്ല…….
ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ആലോചിക്കുക…

ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു വരുന്ന മരണം…
എന്റെ എല്ലാ മുൻകരുതലുകളും നിഷ്ഫലമാകുന്ന നിമിഷങ്ങൾ…
സർവ സാങ്കേതിക വിദ്യകളും പകച്ചു പോകുന്ന അനുഭവങ്ങൾ….

എല്ലാ കണ്ടുപിടുത്തങ്ങളും നിഷ്ഫലമായിപ്പോകുമ്പോൾ…
പ്രതീക്ഷ നശിച്ച ഭരണാധികാരികൾ നിസ്സഹായരായി പൊട്ടിക്കരയുമ്പോൾ…
എല്ലാമുണ്ടെന്ന് അഹങ്കരിച്ചവർ ഒന്നുമില്ലാത്തവരായി തീരുമ്പോൾ…..

ഇപ്പോഴല്ലാതെ എപ്പോഴാണ് ഞാൻ എന്നെകുറിച്ച് ചിന്തിക്കുക..

ഒരു പക്ഷെ എന്റെ മാതാപിതാക്കൾക്കും പ്രിയപ്പെട്ട ഭാര്യക്കും സ്നേഹനിധികളായ മക്കൾക്കും ഒന്ന് കാണാൻ പോലുമാവാതെ…
എന്റെ പ്രിയപ്പെട്ട ചങ്ങാതിമാർക്ക് മയ്യിത്ത് നമസ്കരിക്കാൻ പോലും കഴിയാതെ..
അവർക്ക് ഒന്ന് ചേർന്നിരുന്ന് പരസ്പരം ആശ്വസിപ്പിക്കാൻ പോലും സാധിക്കാതെ…

ഇപ്പോഴല്ലാതെ എപ്പോഴാണ് ഞാൻ ഇതൊക്കെ ഒന്നാലോചിക്കുക…

പരീക്ഷിക്കുമെന്നത് റബ്ബിന്റെ മുന്നറിയിപ്പാണ്..

وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക

പക്ഷെ ഇവിടെ…
എല്ലാ പരീക്ഷണങ്ങളും ഒന്നിച്ചു കടന്നു വരികയാണോ..
ചൈനയും ഇറ്റലിയും ഇറാനും നൽകുന്ന മുന്നറിയിപ്പുകൾ….
അമേരിക്കയുടെയും ഫ്രാൻസിന്റെയും വെപ്രാളങ്ങൾ…
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കേൾക്കുന്ന വാർത്തകൾ…

ഇന്നലെ വരെ അവിടെ എവിടെയൊക്കെയോ ഉണ്ടായിരുന്നത്..
ഇന്നലെ വരെ പത്രത്താളുകളിലും ചാനലുകളിലും വാർത്തകൾ മാത്രമായിരുന്നത്..
ഇന്ന് നിരോധനാജ്ഞയായും ലോക്ക് ഡൌൺ ആയും എന്റെ ഗ്രാമത്തിലേക്ക് കടന്നു വരുമ്പോൾ….

ഇനിയും ഞാൻ ആരെയാണ് കാത്തിരിക്കുന്നത്…
ഇനിയും എന്താണ് ഞാൻ പ്രതീക്ഷിക്കുന്നത്…
ഇനിയും എന്നെകുറിച്ചല്ലാതെ മറ്റാരെകുറിച്ചാണ് എനിക്ക് ആലോചിക്കാനുള്ളത്….

ദുരന്തങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി കടന്നു വരുമ്പോൾ ഞാൻ എന്നെയല്ലാതെ മറ്റാരെയാണ് വിചാരണ ചെയ്യേണ്ടത്..

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.

ഈ മഹാമാരിയിൽ എന്റെ കൈകൾക്ക് പങ്കില്ലെന്ന് പറയാൻ…
എന്റെ റബ്ബ് എനിക്ക് നൽകിയ അനുഗ്രഹങ്ങളോട് ഞാൻ നന്ദികേട് കാണിച്ചിട്ടില്ലെന്ന് പറയാൻ…
കൂടുതൽ വിധേയനാകുന്നതിന് പകരം ധിക്കാരി ആയിട്ടില്ലെന്ന് പറയാൻ…
ആ റബ്ബിനോട് നിർവഹിക്കേണ്ട ബാധ്യതകൾ നിർവഹിച്ചു എന്ന് പറയാൻ…
എനിക്ക് സാധ്യമല്ലല്ലോ…

എത്ര സോപ്പിട്ടു കഴുകിയാലും തീരാത്ത പാപക്കറകൾ….
ഒരു സാനിറ്റൈസറിനും നീക്കിക്കളയാൻ സാധിക്കാത്ത തിന്മകൾ…
ഒരു ബഹളത്തിനും മായ്ക്കാനാവാത്ത തെറ്റുകൾ…

എന്റെ നന്ദികേടിന് ആരെയാണ് ഞാൻ കുറ്റപ്പെടുത്തുക.. !?
എന്റെ ധിക്കാരത്തിന് ആരെയാണ് ഞാൻ പഴിക്കുക…!?
എന്റെ തിരിഞ്ഞു നടത്തത്തിന് ഞാൻ ആരെയാണ് ആക്ഷേപിക്കുക..? !

തുറന്നു വെച്ച പള്ളികൾ എന്റെ മനസ്സിനെ ഒരിക്കലും അസ്വസ്ഥമാക്കിയിട്ടില്ലല്ലോ… എന്നാൽ അടച്ചുപൂട്ടിയ പള്ളികൾ ഇന്നന്നെ ഭയപ്പെടുത്തുകയാണ്..
ഹർത്താലുകളും നിരോധനാജ്ഞകളും എന്നെ ബാധിച്ചിരുന്നില്ലല്ലോ…
എന്നാൽ ഇന്ന് അതൊക്കെ എന്നെ പേടിപ്പെടുത്തുകയാണ് ..
ഇന്നലെ വരെ വാങ്ങുകയും പാഴാക്കുകയും ചെയ്ത ഭക്ഷണം എന്നെ നൊമ്പരപ്പെടുത്തിയില്ലല്ലോ…
എന്നാൽ ഇന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ ഓരോ തരിയും വിലപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിയുകയാണ്…

എന്റെ റബ്ബിന്റെ ചോദ്യം ഇപ്പോഴല്ലേ എന്നെ ഉണർത്തേണ്ടത് !
എന്റെ റബ്ബിന്റെ ചോദ്യം ഇപ്പോഴല്ലേ എന്നെ തിരിച്ചറിവുള്ളവനാക്കേണ്ടത്!
ആ ചോദ്യം ഇപ്പോഴല്ലേ എന്റെ മനസ്സിനെ തൊട്ടുണർത്തേണ്ടത്

أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ

വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.

ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ എന്റെ റബ്ബിലേക്ക് മടങ്ങുക.. !
ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ചെയ്തുപോയ പാപങ്ങളെ കുറിച്ചോർത്ത് കണ്ണീരൊഴുക്കുക.. !
ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് കടുത്തു പോയ എന്റെ മനസ്സിനെ ഒന്ന് പാകമാക്കുക.. !

وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.

അതേ..
അവനിലേക്ക് മടങ്ങാൻ ഇതെന്നെ പ്രേരിപ്പിക്കണം….
അവനിലേക്കാണല്ലോ എന്റെ അവസാന മടക്കം
അവനിലേക്ക് അടുക്കാൻ ഇത് എനിക്ക് കാരണമാകണം..
അവനാണല്ലോ എന്നോട് ഏറ്റവും അടുത്തവൻ..
അവനിൽ മാത്രം പ്രതീക്ഷയർപ്പിച്ചു മുന്നേറാൻ ഈ പരീക്ഷണം എനിക്ക് കരുത്തേകണം..
അവനാണല്ലോ എന്റെ ഏറ്റവും വലിയ പ്രതീക്ഷ..

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രേ…

print

4 Comments

  • Masha Allah

    Shakkeer 23.03.2020
  • جزاك الله خير

    Abdul jaleel 24.03.2020
  • Alhamdulillah
    Excellent

    Er C C Mohamed Saleem 24.03.2020
  • Inshah Allah. Ella pareekshanangalilum Allah samadanam teratte. Advazhi iru loka vijayavum teratte.

    Raihana M 25.03.2020

Leave a Reply to Raihana M Cancel Comment

Your email address will not be published.