കൊറോണ, കരിഞ്ചീരകം, സംസം – നാസ്‌തിക വിമർശനങ്ങൾ അടിസ്ഥാനരഹിതം

//കൊറോണ, കരിഞ്ചീരകം, സംസം – നാസ്‌തിക വിമർശനങ്ങൾ അടിസ്ഥാനരഹിതം
//കൊറോണ, കരിഞ്ചീരകം, സംസം – നാസ്‌തിക വിമർശനങ്ങൾ അടിസ്ഥാനരഹിതം
ആനുകാലികം

കൊറോണ, കരിഞ്ചീരകം, സംസം – നാസ്‌തിക വിമർശനങ്ങൾ അടിസ്ഥാനരഹിതം

മുഹമ്മദ് നബി ﷺ തന്റെ അനുയായികൾക്ക് അനവധി ഔഷധങ്ങൾ നിർദേശിച്ചു കൊടുത്തിട്ടുണ്ട്.

ഖുർആനിൽ തന്നെ രോഗശാന്തിക്കായി തേൻ ഉപയോഗിക്കാൻ പറയുന്നതായും നമുക്ക് കാണാം.

പക്ഷെ കൊറോണയുടെ പശ്ചാത്തലത്തിൽ പ്രവാചക കൽപന പ്രകാരം നിങ്ങൾ എന്തുകൊണ്ട് കരിഞ്ചീരകവും സംസം വെള്ളവും ഉപയോഗിക്കുന്നില്ല എന്നതാണ് ഇപ്പോൾ യുക്തിവാദികൾ ഉന്നയിക്കുന്ന ചോദ്യം.

പ്രവാചകനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ഹദീഥുകൾ നോക്കാം.

1. “നിങ്ങൾ കരിഞ്ചീരകം ഉപയോഗിക്കുക. മരണമല്ലാത്ത എന്തിനുമത് ഔഷധമാണ്.” (ബുഖാരി 5688)

2. “സംസം വെള്ളം അനുഗ്രഹീതമാണ്. അത് വിശക്കുന്നവന് ആഹാരവും രോഗത്തിന് ശമനവുമാണ്.”
(ബുഖാരി 6443)

ഈ ഹദീഥുകളുടെ അടിസ്ഥാനത്തിലാണ് എന്തുകൊണ്ട് കൊറോണയ്ക്ക് മരുന്നായി കരിഞ്ചീരകവും സംസം ജലവും ഉപയോഗിക്കുന്നില്ല എന്ന ബ്രഹ്മാണ്ഡ ചോദ്യം നാസ്തികർ ഉന്നയിക്കുന്നത്.

കുറച്ചു കാര്യങ്ങൾ നാസ്തികരോട് ചോദിക്കട്ടെ.

1. ഈ ഹദീഥുകൾ യുക്തിവാദികൾ കാണിച്ചു തന്നപ്പോഴാണോ മുസ്‌ലിംകൾ ആദ്യമായി കാണുന്നത്..?

അല്ല.

2. ലോകം ഒരുപാട് പകർച്ചവ്യാധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സാഹചര്യങ്ങളിൽ ഇന്ന് ചാണകം എല്ലാത്തിനുമുള്ള മരുന്നാണെന്ന് സംഘ്പരിവാർ ഉന്നയിക്കുന്നത് പോലെ മുസ്‌ലിംകൾ എപ്പോഴെങ്കിലും കരിഞ്ചീരകവും സംസവും ഉപയോഗിച്ചാൽ മതിയെന്ന വാദം ഉന്നയിച്ചിട്ടുണ്ടോ?

ഇല്ല.

3. ഏറ്റവും കുറഞ്ഞത് ഈ കൊറോണ കാലത്തെങ്കിലും കരിഞ്ചീരകവും സംസവും ഉപയോഗിച്ചാൽ മതിയെന്ന ആഹ്വാനമായി മുസ്‌ലിംകൾ വന്നിട്ടുണ്ടോ.?

ഇല്ല.

അപ്പോൾ നാസ്തികർ മനസ്സിലാക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ അറിവെന്നത് മുസ്‌ലിംകളാരും നിങ്ങൾ മനസ്സിലാക്കിയ പോലെ ഈ ഹദീഥുകളെ മനസ്സിലാക്കിയിട്ടില്ല എന്നതാണ്.

തേനിനെക്കുറിച്ച് ഖുർആൻ പറയുന്നത് കാണുക:

“അതില്‍(തേനിൽ) മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.” (ഖുർആൻ 16:69)

ഈ വചനത്തിന്റെയടിസ്ഥാനത്തിൽ ഒരാളും മറ്റു മരുന്നുകളെ ആശ്രയിക്കാതെ തേൻ സർവരോഗ പരിഹാരം എന്ന നിലപാട് ഇതുവരെയും എടുത്തിട്ടില്ല.

പ്രമേഹ രോഗികൾ തേൻ ഉപയോഗിച്ചാൽ അവരുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി രോഗം കൂടുതൽ സങ്കീർണമാകുമെന്നത് നമുക്കറിയാം.

ഇതേ വചനം നില നിൽക്കുന്ന ഖുർആൻ ജനങ്ങൾക്ക് പഠിപ്പിച്ചു നൽകിയ പ്രവാചകൻ ﷺ തന്നെ വ്യത്യസ്തമായ ഔഷധങ്ങളുടെ ഉപയോഗം ജനങ്ങൾക്ക് പഠിപ്പിച്ചു നൽകിയിട്ടുണ്ട്.

പ്രവാചകന്റെ അടുത്തേക്ക് രോഗികൾ വരികയും പ്രവാചകൻ ﷺ നിർദേശിച്ച ഔഷധങ്ങളിലൂടെ ശമനം ലഭിക്കുകയും ചെയ്ത സംഭവങ്ങൾ ചരിത്രത്തിൽ കാണാം.

ഇതേ നിലപാട് തന്നെയാണ് കരിഞ്ചീരകത്തിന്റെയും സംസം ജലത്തിന്റെയും കാര്യത്തിൽ മുസ്‌ലിംകൾ എടുത്തിട്ടുള്ളത്.

“നിങ്ങൾ കരിഞ്ചീരകം ഉപയോഗിക്കുക. മരണമല്ലാത്ത എന്തിനുമത് ഔഷധമാണ്” എന്ന പ്രവാചക വചനത്തിൽ പ്രതിപാദിക്കുന്നത്, കരിഞ്ചീരകം കൊണ്ട് മാറുന്ന അസുഖങ്ങളെക്കുറിച്ച് മാത്രമാണ്.

കരിഞ്ചീരകമെന്നത് പല രോഗങ്ങൾക്കുമുള്ള ഔഷധം തന്നെയാണ്. അതിനാൽ തന്നെ പ്രവാചകന്റെ ഈ പ്രസ്താവന കരിഞ്ചീരകത്തിന്റെ ഔഷധ ഗുണം എത്രത്തോളമെന്ന് ഉറപ്പിച്ചു കാട്ടുന്നു.

ഇന്ന് നാം ഉപയോഗിക്കുന്ന അനവധി അലോപ്പതി മരുന്നുകളിൽ ഉൾക്കൊണ്ടിട്ടുള്ള രാസ പദാർത്ഥങ്ങൾ പലതും സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നവയാണ്.

കരിഞ്ചീരകത്തിലെ ഒരു പ്രധാന ഔഷധഘടകമാണ് തൈമോക്യൂനൈൻ (Thymoquinone).

ഇനി എന്തൊക്കെയാണ് തൈമോക്യൂനൈനിന്റെ ഔഷധഗുണങ്ങൾ എന്ന് നോക്കാം.

1. ആന്റിഇൻഫ്ളമേറ്ററി

2. ആന്റിഓക്സിഡന്റ്

3. പ്രമേഹ നിയന്ത്രണം.

4. ബ്രോങ്കൈറ്റിസ് etc.

ഇത്തരം ഒരുപാട് രോഗങ്ങൾക്കുള്ള രാസ സംയുക്തം (Thymoquinone) നിലനിൽക്കുന്ന കരിഞ്ചീരകം ചില്ലറക്കാരൻ അല്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മാത്രമല്ല, ഈ കൊറോണക്കാലത്ത് thymoquinone എന്ന കോമ്പൗണ്ടിൽ നിന്നുള്ള ഡെറിവേറ്റീവ് ആയ Hydroxychloroquine ഫലപ്രദമാണെന്ന് മുമ്പ് ചൈനീസ് ശാസ്ത്രജ്ഞരും ഇപ്പോൾ ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ട്രമ്പും അനുമതി കൊടുത്തിരിക്കുന്നു. മലേറിയക്കുള്ള മരുന്നായി ഇത് മുമ്പേ ഉപയോഗിച്ച് വരുന്നുമുണ്ട്.

ഫോക്സ് ന്യൂസ് ‘കൊറോണയും ഹൈഡ്രോക്സി ക്ലോറക്വൈനും’ എന്ന വിഷയത്തിൽ ചാനൽ ചർച്ച വരെ സംഘടിപ്പിച്ചു.

ഇബ്‌നു സീന തന്റെ canon of medicine എന്ന ഗ്രന്ഥത്തിൽ പനിക്കും ചർമ്മരോഗങ്ങൾക്കും ജന്തുക്കളിൽ നിന്നുണ്ടാകുന്ന വിഷ തീണ്ടലുകൾക്കുമുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഒരു നല്ല ഔഷധമായാണ് കരിഞ്ചീരകത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.

കരിഞ്ചീരകമെന്നത് തള്ളിക്കളായാവുന്ന ഒരു വസ്തുവല്ല: ഏറെ ഔഷധഗുണമുള്ളതാണ് അത്. അതുകൊണ്ട് തന്നെയാണ് പാരമ്പര്യ ചികിത്സാ രംഗത്ത് ഒഴിച്ച് നിർത്താൻ പറ്റാത്ത ഒരു ഔഷധമായി കരിഞ്ചീരകം ഉപയോഗിക്കുന്നതും.

“നിങ്ങൾ കരിഞ്ചീരകം ഉപയോഗിക്കുക; മരണമല്ലാത്ത എന്തിനുമത് ഔഷധമാണ്” എന്ന പ്രവാചകവചനത്തെ കളിയാക്കുന്നവർ ആദ്യം എന്താണ് അസുഖമെന്ന് പഠിക്കണം. രോഗകാരികളായ സൂക്ഷ്മജീവികളെ തടയുന്നതിൽ നിന്ന് ശരീരത്തിന്റെ പ്രതിരോധശേഷി പരാജയപ്പെടുമ്പോഴാണ് അസുഖമുണ്ടാവുന്നത്. അസുഖമുണ്ടാകാതിരിക്കുവാനുള്ള മാർഗം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. കരിഞ്ചീരകം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന കാര്യത്തിൽ യുക്തിവാദികൾക്ക് സംശയമുണ്ടോ? ഉണ്ടെങ്കിൽ കരിഞ്ചീരക(Nigella sativa)ത്തെക്കുറിച്ച ഏതെങ്കിലും പഠനങ്ങൾ വായിച്ചുനോക്കുക.

സംസം ജലത്തിന്റെ വിഷയത്തിലും കരിഞ്ചീരകത്തെക്കുറിച്ചുള്ള നിലപാട് തന്നെയാണ് മുസ്‌ലിംകൾ എടുത്തിട്ടുള്ളത്.

സംസം ഒരു സർവ്വ രോഗ പരിഹാരിയാണെന്ന് ഒരു മുസ്‌ലിമും അവകാശപ്പെട്ടിട്ടില്ല.

തീർച്ചയായും മറ്റു ജലങ്ങൾക്കില്ലാത്ത പല സവിശേഷതകളും സംസത്തിന് ഉണ്ടെന്ന് അഭിപ്രായഭിന്നതകളില്ലാതെ തെളിയിക്കപ്പെട്ട കാര്യമാണ്.

സംസം ജലത്തെക്കുറിച്ച് ലോകത്ത് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൽ അത്ഭുതകരമായ കണ്ടെത്തൽ മുന്നോട്ട് വച്ച ജാപ്പനീസ് ശാസ്ത്രജ്ഞനാണ് ഡോ. മസാറാ ഇമാട്ടോ (Masaru Emoto).

ജപ്പാനില്‍ താമസിക്കുന്ന അറബി സുഹൃത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച സംസം വെള്ളത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ലോകത്തുള്ള മറ്റു ജലകണികകള്‍ക്കില്ലാത്ത ക്രിസ്റ്റല്‍ ഘടന സംസമിനുണ്ടെന്നും അതിന്‍റെ ഘടന മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്‍റെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും മൊസാറോ അഭിപ്രായപ്പെട്ടു. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ സംസമിന്‍റെ അരികില്‍ വച്ച് പാരായണം ചെയ്യുമ്പോള്‍ അതിന്‍റെ ക്രിസ്റ്റല്‍ ഘടനയില്‍ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം കണ്ടെത്തി. അപ്രകാരം തന്നെ ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം വെള്ളം കലര്‍ത്തിയാല്‍ ആ വെള്ളത്തിന് സംസമിന്‍റെ പ്രത്യേകതകള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. തന്‍റെ ഗവേഷണങ്ങള്‍ The messages from the water എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

നാസ്തികർ ഇസ്‌ലാമിക വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അടിസ്ഥാനപരമായി ചെയ്യേണ്ടത് പ്രവാചകനിൽﷺ നിന്ന് നേരിട്ട് മതം പഠിച്ച സ്വഹാബികൾ ആ വിഷയത്തിൽ എന്ത് നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് പരിശോധിക്കുകയാണ്.

പ്രവാചകനിൽﷺ നിന്ന് ഈ ഹദീഥുകൾ കേട്ട ഒരു പ്രവാചക ശിഷ്യനും കരിഞ്ചീരകമോ സംസമോ സർവ്വ രോഗങ്ങൾക്കുമുള്ള പരിഹാരമായി മനസ്സിലാക്കിയിട്ടേയില്ല. പ്രവാചക ശിഷ്യന്മാരുടെ ആ ഒരു നിലപാട് തന്നെയാണ് ലോക മുസ്‌ലിംകളും കൈക്കൊള്ളുന്നത്.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

print

7 Comments

  • ഖുർആൻ പാരായണം ചെയ്യുമ്പോൾ സംസം വെള്ളത്തിനു മാറ്റാം വരാൻ എന്തായിരിക്കും കാരണം എന്ന് emato പറഞ്ഞിട്ടുണ്ടോ

    Mirsad 29.03.2020
  • Good

    Nizar 29.03.2020
  • നന്നായിരിക്കുന്നു. വസ്തുതകൾക്ക് ബലം നൽകുവാൻ പ്രമാണങ്ങളെ കൂട്ടുചേർക്കുന്നത്‌ അഭിനന്ദനാർഹം. അത് വിശ്വാസ്യത വർദ്ധിപ്പിക്കും.

    Abdul Nazar 29.03.2020
  • Masaru Emoto pseudoscientist enn wikipedia parayunu with evidence. Can you crosscheck please.

    Ahmed Rizwan 30.03.2020
  • കൊറോണ വൈറസിനെപ്പോലുള്ള ഒരു പാൻഡെമിക് നിർത്താൻ പ്രാർത്ഥനയുടെ ശക്തിക്ക് മാത്രം കഴിയുമോ? മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക- പ്രവാചകൻ മുഹമ്മദ്‌ സ്ര) The News week Magazine,USA

    COVID-19 പാൻഡെമിക് ലോക ജനസംഖ്യയ്ക്ക് ഏറ്റവും കൃത്യവും സഹായകരവുമായ ഉപദേശം നൽകാൻ സർക്കാരുകളെയും വാർത്താ ഉറവിടങ്ങളെയും നിർബന്ധിതരാക്കുന്നു, കാരണം ഈ രോഗം ആഗോളതലത്തിൽ വ്യാപകമാണ്. ആരോഗ്യ പരിപാലന വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡാണ്, അതുപോലെ തന്നെ പാൻഡെമിക്കുകളുടെ പ്രക്ഷേപണവും ഫലവും പഠിക്കുന്ന ശാസ്ത്രജ്ഞരും.

    നല്ല ശുചിത്വവും Quarentine um അല്ലെങ്കിൽ പകർച്ചവ്യാധികൾ പടരാതിരിക്കാമെന്ന പ്രതീക്ഷയിൽ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുന്ന രീതിയും COVID-19 അടങ്ങിയിരിക്കുന്ന ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളാണെന്ന് രോഗപ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി, മെഡിക്കൽ റിപ്പോർട്ടർ ഡോ. സഞ്ജയ് ഗുപ്ത തുടങ്ങിയ വിദഗ്ധർ പറയുന്നു. .

    പകർച്ചവ്യാധിയുടെ സമയത്ത് നല്ല ശുചിത്വവും കപ്പല്വിലക്കലും മറ്റാരാണ് നിർദ്ദേശിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് (സ) 1,300 വർഷങ്ങൾക്ക് മുമ്പ്.

    മാരക രോഗങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഒരു “പരമ്പരാഗത” വിദഗ്ദ്ധനല്ലെങ്കിലും, COVID-19 പോലുള്ള ഒരു വികസനത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും മുഹമ്മദി(സ)ന് നല്ല ഉപദേശമുണ്ടായിരുന്നു.

    മുഹമ്മദ് (സ )പറഞ്ഞു: “ഒരു ദേശത്ത് പ്ലേഗ് പടർന്നുപിടിച്ചതായി കേട്ടാൽ, അതിൽ പ്രവേശിക്കരുത്; എന്നാൽ നിങ്ങൾ അവിടെ ആയിരിക്കുമ്പോൾ ഒരു സ്ഥലത്ത് പ്ലേഗ് പടർന്നുപിടിക്കുകയാണെങ്കിൽ, ആ സ്ഥലം ഉപേക്ഷിക്കരുത്.”

    പകർച്ചവ്യാധികൾ ആരോഗ്യമുള്ളവരിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

    ആളുകളെ അണുബാധയിൽ നിന്ന് രക്ഷിക്കുന്ന ശുചിത്വ രീതികൾ പാലിക്കാൻ മുഹമ്മദ് (സ ) മനുഷ്യരെ ശക്തമായി പ്രോത്സാഹിപ്പിച്ചു. മുഹമ്മദ് നബി (സ )യുടെ ഇനിപ്പറയുന്ന ഹദീസുകൾ അല്ലെങ്കിൽ വാക്കുകൾ പരിഗണിക്കുക:
    “ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്.”

    “നിങ്ങൾ ഉണർന്നതിനുശേഷം കൈ കഴുകുക; ഉറങ്ങുമ്പോൾ കൈകൾ എവിടേക്കാണ് നീങ്ങിയതെന്ന് നിങ്ങൾക്കറിയില്ല.”

    “ഭക്ഷണത്തിന്റെ അനുഗ്രഹം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുന്നതിലാണ്.”

    ആരെങ്കിലും രോഗബാധിതനായാൽ എന്തുചെയ്യും? വേദന അനുഭവിക്കുന്ന സഹമനുഷ്യർക്ക് മുഹമ്മദ് എന്ത് തരത്തിലുള്ള ഉപദേശമാണ് നൽകുന്നത്?

    എല്ലായ്പ്പോഴും വൈദ്യചികിത്സയും മരുന്നും തേടാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കും: “വൈദ്യചികിത്സ പ്രയോജനപ്പെടുത്തുക, കാരണം ഒരു രോഗത്തിന് – വാർദ്ധക്യം ഒഴികെ ഒരു പരിഹാരവും നിയോഗിക്കാതെ ദൈവം ഒരു രോഗവും ഉണ്ടാക്കിയിട്ടില്ല.”
    ഒരുപക്ഷേ ഏറ്റവും പ്രധാനമായി, എപ്പോഴാണ് വിശ്വാസത്തെ യുക്തിസഹമായി സന്തുലിതമാക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സാമൂഹ്യ അകലം പാലിക്കൽ, കപ്പല്വിലക്ക് എന്നിവയുടെ അടിസ്ഥാന നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ കൊറോണ വൈറസിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നതാണ് പ്രാർത്ഥനയെന്ന് അടുത്ത ആഴ്ചകളിൽ ചിലർ അഭിപ്രായപ്പെട്ടു. പ്രാർത്ഥനയെ മുഖ്യ – അല്ലെങ്കിൽ medicine ഷധ രൂപമെന്ന ആശയത്തോട് മുഹമ്മദ് നബി (സ )എങ്ങനെ പ്രതികരിക്കും?

    ഒൻപതാം നൂറ്റാണ്ടിലെ പേർഷ്യൻ പണ്ഡിതനായ അൽ തിർമിദി ഞങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന കഥ പരിഗണിക്കുക: ഒരു ദിവസം, ഒരു ബെദൂയിൻ മനുഷ്യൻ ഒട്ടകത്തെ കെട്ടാതെ ഉപേക്ഷിക്കുന്നത് മുഹമ്മദ് നബി (സ ) ശ്രദ്ധിച്ചു. അദ്ദേഹം ബെദൂയിനോട് ചോദിച്ചു, “എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ഒട്ടകത്തെ കെട്ടിയിടാത്തത്?” “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന് ബെദൂയിൻ മറുപടി നൽകി. അപ്പോൾ പ്രവാചകൻ പറഞ്ഞു: *ആദ്യം നിങ്ങളുടെ ഒട്ടകത്തെ ബന്ധിക്കുക, എന്നിട്ട് ദൈവത്തിൽ ആശ്രയിക്കുക.
    മതത്തിൽ മാർഗനിർദേശം തേടാൻ മുഹമ്മദ് ( സ )ആളുകളെ പ്രോത്സാഹിപ്പിച്ചുവെങ്കിലും എല്ലാവരുടെയും സ്ഥിരത, സുരക്ഷ, ക്ഷേമം എന്നിവയ്ക്കായി അവർ മുൻകരുതൽ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

    മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആളുകൾ അവരുടെ സാമാന്യബുദ്ധി ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

    ലേഖകൻ – Craig Considine റൈസ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിൽ അധിഷ്ഠിതമായ ഒരു പണ്ഡിതൻ, പ്രൊഫസർ, ഗ്ലോബൽ സ്പീക്കർ, മീഡിയ കോൺട്രിബ്യൂട്ടർ എന്നിവരാണ് ഡോ. ദി ഹ്യുമാനിറ്റി ഓഫ് മുഹമ്മദ്: എ ക്രിസ്ത്യൻ വ്യൂ (ബ്ലൂ ഡോം പ്രസ്സ്, 2020), ഇസ്ലാം ഇൻ അമേരിക്ക: എക്സ്പ്ലോറിംഗ് ദി ഇഷ്യുസ് (എബിസി-സി‌എൽ‌ഒ 2019) എന്നിവയുടെ രചയിതാവാണ് അദ്ദേഹം.
    https://www.newsweek.com/prophet-prayer-muhammad-covid-19-coronavirus-1492798

    Jamal Muhammed 30.03.2020
  • ലേഖനത്തിൽ അൽപ്പം സൂക്ഷ്മത ക്കുറവ് സംഭവിച്ചതായി തോന്നുന്നു. രോഗകാരികളായ സൂക്ഷ്മജീവികളെ തടയുന്നതിൽ നിന്ന് ശരീരത്തിന്റെ പ്രതിരോധ ശക്തി പരാജയപ്പെടുമ്പോഴാണ് രോഗമുണ്ടാകുന്നതെന്ന പരാമർശം ഭാഗികമായേ ശരിയാകുന്നുള്ളൂ. മനുഷ്യൻ അനുഭവിക്കുന്ന എല്ലാ രോഗങ്ങളും സൂക്ഷ്മജീവികൾ വഴി ഉണ്ടാകുന്നതല്ല. ഷുഗറും പ്രഷറും ഹൃദ്രോഗവുമൊന്നും സൂക്ഷ്മജീവികളുമായി ബന്ധമുള്ളവയല്ലല്ലോ.
    കരിഞ്ചീരകത്തിന്റെയും സംസമിന്റെയും ഹദീസുകളിൽ മരണമല്ലാത്ത | എന്തിനും, എല്ലാത്തിനും എന്നീ പ്രയോഗങ്ങളുണ്ടല്ലോ ലേഖനത്തിൽ അത് അവഗണിച്ച് മറുപടി പറഞ്ഞതായാണ് കാണുന്നത്.
    മസാറു ഇമോട്ടോയെപ്പറ്റി ഒന്നുകൂടി പഠിക്കാൻ താൽപര്യം. വെള്ളത്തിന്റെ ക്രിസ്റ്റൽ ഘടനയിലെ വ്യത്യാസം മറ്റൊരു ശാസ്ത്രജ്ഞനും -മുസ് ലിംകൾ ഉൾപ്പടെ – ആവർത്തിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടായിരിക്കും?
    ഇനിയും ആഴത്തിൽ പഠിച്ച് ഇസ് ലാമിക വിമർശകരെ ബോധ്യപ്പെടുത്താൻ ലേഖകനെയും സ്നേഹസംവാദത്തെയും നാഥൻ തുണക്കട്ടെ!

    ഡോ.അശ്റഫ് കൽപറ്റ 30.03.2020
  • ഇതിന്റെ ഇംങ്കളീഷ് വേര്‍ഷന്‍ കിട്ടുമോ

    Saif 13.04.2020

Leave a Reply to Mirsad Cancel Comment

Your email address will not be published.