കരുണ പ്രവഹിക്കട്ടെ, ഈ കോവിഡ് കാലത്ത് ..

//കരുണ പ്രവഹിക്കട്ടെ, ഈ കോവിഡ് കാലത്ത് ..
//കരുണ പ്രവഹിക്കട്ടെ, ഈ കോവിഡ് കാലത്ത് ..
ആനുകാലികം

കരുണ പ്രവഹിക്കട്ടെ, ഈ കോവിഡ് കാലത്ത് ..

(فَلَا اقْتَحَمَ الْعَقَبَةَ)

എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.

(وَمَا أَدْرَاكَ مَا الْعَقَبَةُ)

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

(فَكُّ رَقَبَةٍ)

ഒരു അടിമയെ മോചിപ്പിക്കുക.

(أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ)

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

(يَتِيمًا ذَا مَقْرَبَةٍ)

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌

(أَوْ مِسْكِينًا ذَا مَتْرَبَةٍ)

അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌

(ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ)

അതിന് പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

(വിശുദ്ധ ഖുർആൻ 90/ 11-13)

സ്വർഗാവകാശികളുടെ സ്വഭാവം

(وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا)

ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.

(إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا)

(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

(إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا)

മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.

(വിശുദ്ധ ഖുർആൻ 75/8 – 10)

നരകാവകാശികളായ കുറ്റവാളികൾ പറയുന്നത്

(عَنِ الْمُجْرِمِينَ)

കുറ്റവാളികളെപ്പറ്റി

(مَا سَلَكَكُمْ فِي سَقَرَ)

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.

(قَالُوا لَمْ نَكُ مِنَ الْمُصَلِّينَ)

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.

(وَلَمْ نَكُ نُطْعِمُ الْمِسْكِينَ)

ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.

(وَكُنَّا نَخُوضُ مَعَ الْخَائِضِينَ)

തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

(وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ)

പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.

(حَتَّىٰ أَتَانَا الْيَقِينُ)

അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.

(വിശുദ്ധ ഖുർആൻ 74/41-47)

മതത്തെ നിഷേധിച്ചവർ

(أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ)

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

(فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ)

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

(وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ)

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.

(വിശുദ്ധ ഖുർആൻ 107/1 -3)

ഇതൊക്കെ തിന്മകളാണ്

(كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ)

അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.

(وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ)

പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.

(وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا)

അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

(وَتُحِبُّونَ الْمَالَ حُبًّا جَمًّا)

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.

(വിശുദ്ധ ഖുർആൻ 89/17 -20)

വിശക്കുന്നവനെ ഊട്ടുക

അബ്ദുല്ലാ ഹിബ്‌നു അംറ് (റ) പറയുന്നു:
നബിﷺയോട് ഒരാൾ ചോദിച്ചു: ഇസ്‌ലാമിന്റെ നടപടികളിൽ ഏതാണ് ഏറ്റവും ഉത്തമം?
അപ്പോൾനബി ﷺ മറുപടി പറഞ്ഞു:
നീ ആഹാരം നൽകുക. നിനക്ക് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയുക. (ബുഖാരി, മുസ്‌ലിം)

അബൂമൂസാ(റ)പറയുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
“നിങ്ങൾ ബന്ധികളെ മോചിപ്പിക്കുക,
വിശക്കുന്നവന് ഭക്ഷണം നൽകുക,
രോഗിയെ സന്ദർശിക്കുക. (ബുഖാരി)

അബൂയൂസുഫ് (റ) നിവേദനം: റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു:
“ജനങ്ങളേ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ആഹാരം നൽകുക, ബന്ധങ്ങൾ ചേർക്കുക, ജനങ്ങൾ ഉറക്കിലാവുമ്പോൾ (രാത്രി) നമസ്ക്കാരം നിർവ്വഹിക്കുക എങ്കിൽ സുരക്ഷിതരായി, നിങ്ങൾക്ക് സ്വർഗത്തിൽ
പ്രവേശിക്കാം. (തിർമിദി)

നബി ﷺ പറഞ്ഞു
വിശക്കുന്നവനെ ഭക്ഷിപ്പിക്കലും ദാഹിക്കുന്നവനെ കുടിപ്പിക്കലും സ്വർഗ പ്രവേശനത്തിന് സഹായകമാണ്
(മുസ്നദ് അഹ്‌മദ്)

കരുണയുള്ളവരാവുക

അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം: നബി ﷺ പറഞ്ഞു: കാരുണ്യവാന്മാരിലാണ് ‘അല്ലാഹു കരുണ ചൊരിയുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കിൽ ഉപരിയിലുള്ളവൻ(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും. (അബൂദാവൂദ്, തിർമിദി)

ജരീറുബ്‌നു അബ്ദുല്ല (റ) നിവേദനം:
നബി ﷺ പറഞ്ഞു: കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)

അബ്ദുല്ലാഹി‌ബ്‌നു അംറ് (റ) നിവേദനം:
നബി ﷺ പറഞ്ഞു: നിങ്ങൾ കരുണ കാണിക്കുക. നിങ്ങൾക്ക് കാരുണ്യം ലഭിക്കും. നിങ്ങൾ മാപ്പ് കൊടുക്കുക. നിങ്ങൾക്ക് അല്ലാഹു മാപ്പ് തരും. (അഹ്മദ്)

വിശന്നവന് ആഹാരം നൽകിയില്ലെങ്കിൽ!!

അബൂഹുറയ്റ (റ) നിവേദനം: നബി ﷺ പറഞ്ഞു: പ്രതാപവാനും മഹാനുമായ അല്ലാഹു അന്ത്യദിനത്തിൽ പറയും: “ആദമിന്റെ പുത്രാ, ഞാൻ രോഗിയായി പക്ഷേ നീ എന്നെ സന്ദർശിച്ചില്ല.” അവൻ പറയും: “രക്ഷിതാവേ, ഞാൻ എങ്ങനെയാന് നിന്നെ സന്ദർശിക്കുക.” നീ ലോകരക്ഷിതാവാണല്ലോ! അല്ലാഹു പറയും: “നീ അറിഞ്ഞില്ലേ എന്റെ ഇന്ന അടിമ രോഗിയായിരുന്നു. പക്ഷേ നീ അവനെ സന്ദർശിച്ചില്ല. നിനക്ക് അറിയില്ലേ, നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ അവന്റെ അടുക്കൽ എന്നെ കാണുമായിരുന്നു. ആദമിന്റെ പുത്രാ ഞാൻ നിന്നോട് ഭക്ഷണം ചോദിച്ചു. പക്ഷേ നീ എനിക്ക് ഭക്ഷണം നൽകിയില്ല!” അവൻ പറയും: “ലോക രക്ഷിതാവേ, എങ്ങനെയാണ് ഞാൻ നിനക്ക് ഭക്ഷണം നൽകുക!നീ ലോകരക്ഷിതാവാണല്ലോ?” അല്ലാഹു പറയും: “നിനക്ക് അറിയില്ലേ എന്റെ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. പക്ഷെ നീ അവന് ഭക്ഷണം നൽകിയില്ല. നിനക്ക് അറിയില്ലേ നീ അവന് ഭക്ഷണം നൽകിയിരുന്നെങ്കിൽ അത് എന്റെ അടുക്കൽ നീ കാണുമായിരുന്നു…(മുസ്‌ലിം)

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ

അനസ് (റ) നിവേദനം: നബി ﷺ പറഞ്ഞു: തന്റെ അയൽവാസി തന്റെ ചാരത്ത് വിശക്കുന്നവനായിരിക്കെ അവനെക്കുറിച്ച് അറിഞ്ഞുകൊണ്ട് വല്ലവനും വയറ് നിറച്ച് അന്തിയുറങ്ങിയാൽ അവൻ എന്നിൽ വിശ്വസിച്ചവനാവുകയില്ല. (ത്വബ്റാനി)

ദാഹിച്ചവന് വെള്ളം കൊടുക്കാതിരുന്നാൽ

അബൂഹുറയ്‌റ (റ) പറയുന്നു: നബി ﷺ പറഞ്ഞു: മൂന്നു വിഭാഗം ആളുകളുണ്ട്. അന്ത്യദിനത്തിൽ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവർക്ക് കഠിനമായ ശിക്ഷയുണ്ട്.
1) വഴിയരികിൽ ആവശ്യം കഴിഞ്ഞ് ബാക്കി വെള്ളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യൻ… (ബുഖാരി മുസ്‌ലിം)

നബി പറഞ്ഞ കാരുണ്യത്തിന്റെ കഥ

അബൂഹുറയ്‌റ (റ) നിവേദനം: നബി ﷺ പറഞ്ഞു: ഒരിക്കൽ ദാഹം കാരണം ചാകാറായ ഒരു നായ ഒരു കിണറ്റിനു ചുറ്റും കറങ്ങുകയായിരുന്നു. അപ്പോൾ അത് കണ്ട ഇസ്റായിൽ സന്തതികളിൽ പെട്ട ഒരു വേശ്യാസ്ത്രീ അതിന് തന്റെ കാലുറയിൽ ആ കിണറ്റിൽ നിന്നും വെള്ളം നിറച്ച് ആ നായക്ക് കുടിക്കാൻ കൊടുത്തു. ഈ സൽപ്രവർത്തനം കാരണത്താൽ അവളുടെ പാപങ്ങൾ പൊറുക്കപ്പെട്ടു. (ബുഖാരി, മുസ്‌ലിം)

കാരുണ്യം കാണിക്കുക ജീവനുള്ള എന്തിനോടും

അബൂഹുറയ്‌റ (റ )നിവേദനം: നബി ﷺ അരുളി. ഒരിക്കൽ ഒരാൾ നടന്ന് പോകവെ കഠിനമായി ദാഹിച്ചു. അയാൾ വഴിയിലുള്ള ഒരു കിണറ്റിലിറങ്ങി വെള്ളം കുടിച്ചു. കിണറ്റിൽ നിന്നും കരയിൽ കയറിയപ്പോൾ ഒരു നായ കിതച്ച് നാവ് നീട്ടിനിൽക്കുന്നു. ദാഹം സഹിക്കാനാവാതെ അത് മണ്ണ് നക്കുകയാണ്. ഇത് കണ്ട് ആ മനുഷ്യൻ പറഞ്ഞു: ഞാനനുഭവിച്ച വിഷമം ഈ നായക്കും ബാധിച്ചിരിക്കുന്നു. എന്നിട്ടയാൾ കിണറ്റിലിറങ്ങി തന്റെ ഷൂസിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് വന്നു. നായയെകുടിപ്പിച്ചു. അയാളുടെ ഈ നല്ല പ്രവർത്തനത്തിന് അല്ലാഹു അയാൾക്ക് പ്രതിഫലം നൽകുകയും അയാളുടെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു.” ഇതു കേട്ടപ്പോൾ അനുചരന്മാർ നബിﷺയോടു ചോദിച്ചു:
അല്ലാഹുവിന്റെ റസൂലേ നാൽകാലികൾക്ക് വല്ല ഉപകാരവും ചെയ്താൽ ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ?
നബി ﷺ പറഞ്ഞു: പച്ചകരളുള്ള ഏത് ജീവിക്ക് ഉപകാരം ചെയ്താലും പ്രതിഫലം കിട്ടും.
(ബുഖാരി, മുസ്‌ലിം)

തിരുനബിﷺയാണ് മാതൃക

ഇബ്നു ഉമർ (റ) നിവേദനം: തന്റെ കൂടെ ഭക്ഷിക്കാൻ ഒരു പാവപെട്ടവനെ കൊണ്ട് വരാതെ തിരുമേനി ﷺ ഭക്ഷണം കഴിക്കുക പതിവില്ല…(ബുഖാരി)

തിരുനബിﷺയെ പിൻപറ്റിയ അനുചരനും പത്നിയും

കഥയല്ല…..
ആയിരത്തി നാന്നൂറ് വർഷം മുമ്പ് നടന്ന സംഭവം….

ഒരു പരദേശി മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് അതിഥിയായെത്തുന്നു…
സൽക്കരിക്കാൻ വീട്ടിൽ പച്ച വെള്ളമല്ലാതെ മറ്റൊന്നില്ലെന്ന് പത്നിമാർ നബിﷺയോട് പറയുന്നു.
നബി ഭവനത്തിൽ അന്നും പതിവുപോലെ പട്ടിണിയുടെ ദിനം.

ഇദ്ദേഹത്തെ ഇന്ന് ആര് സൽക്കരിക്കുമെന്ന് തിരുനബിﷺയുടെ ചോദ്യം കേട്ട് അനുയായികളിലൊരായ അൻസാരി അതിഥിയെ ഏറ്റെടുക്കുന്നു.

അതിഥിയെയും കൂട്ടിയദ്ദേഹം തന്റെ കൊച്ചു വീട്ടിലെത്തുന്നു. റസൂലിന്റെ അതിഥിയെ നമുക്ക് സൽക്കരിച്ചേ തീരുവെന്ന് പത്നിയോടോതുന്നു.
നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള കുറച്ച് ഭക്ഷണം മാത്രല്ലേ ഈ വീട്ടിലുള്ളൂ എന്ത് ചെയ്യുമെന്ന് പത്നിയുടെ പരിഭവം.

അൻസാരി ഭാര്യയോട്:
കുഞ്ഞുങ്ങളെ പെട്ടെന്നുറക്കുക. ഭക്ഷണമുണ്ടാക്കുക,

അങ്ങനെ അവൾ ഭക്ഷണമൊരുക്കുന്നു. വിളക്കു കത്തിക്കുന്നു. കുഞ്ഞുങ്ങളെ നേരെത്തെ തന്നെ ഉറക്കുകയും ചെയ്യുന്നു.

അതിഥിയുടെ മുമ്പിൽ ഭക്ഷണമെത്തി. വിളക്കു കത്തിച്ചു വെച്ചു. അവരും ഭക്ഷണത്തിന് മുമ്പിലിരുന്നു. വിളക്ക് ശരിയാക്കുന്നെന്ന ഭാവത്തിൽ അൻസാരി അതിഥിയറിയാതെ വിളക്ക് കെടുത്തി കളഞ്ഞു. എന്നിട്ടവർ ഇരുട്ടത്ത് അതിഥിയൊന്നിച്ച് ഭക്ഷണം കഴിക്കുന്ന പോലെ അഭിനയിക്കുകയായി. അതിഥി പാത്രത്തിലുള്ള ഭക്ഷണം മുഴുവനും കഴിച്ചു തീരുന്നത് വരെ അവരുടെ അഭിനയം തുടർന്നു. അതിഥിയുടെ വയറ് നിറഞ്ഞപ്പോൾ
ആതിഥേയരുടെ മനസ്സും നിറഞ്ഞു.

അന്ന് രാത്രി അവരുടെ കുടുംബം പട്ടിണി കിടന്നു.
നേരം പുലർന്നു. അൻസാരി പതിവുപോലെ നബി ﷺ സന്നിധിയിലെത്തി.

അപ്പോഴേക്കം തന്റെ പ്രിയപ്പെട്ട അനുചരനും പത്നിയും ആരുമറിയാതെ വീട്ടിനുള്ളിൽ ഇരുട്ടത്ത് ചെയ്ത തുല്ല്യതയില്ലാത്ത സൽപ്രവർത്തി ലോകങ്ങളുടെ രക്ഷിതാവ് ദിവ്യബോധനം വഴി നബിﷺയെ അറിയിച്ചു കഴിഞ്ഞിരുന്നു.

നബി ﷺ പറഞ്ഞു:
കഴിഞ്ഞ രാത്രിയിലെ നിങ്ങളുടെ പുണ്യ പ്രവർത്തനം കണ്ട് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു ചിരിച്ചു. അല്ലെങ്കിൽ അല്ലാഹു അൽഭുതപ്പെട്ടു.

സത്യവിശ്വാസികളായ ദമ്പതികൾ മദീനയിലെ കൊച്ചു കൂരയിൽ രാത്രിയുടെ ഇരുളിൽ ആരും കാണാതെ, തന്റെ മുന്നിലിരിക്കുന്ന അതിഥി പോലുമറിയാതെ ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ചുള്ള സൽകർമ്മം സർവ്വലോക രക്ഷകനായ അല്ലാഹു ഇതാ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു.

അവരുടെ വിശാലമനസ്ഥിതിയും ത്യാഗസന്നദ്ധതയും അവസാന നാളുവരെയുള്ള മനുഷ്യരറിയാനും അവരെ മാതൃകയാക്കാനും അല്ലാഹു വിശുദ്ധ ഖുർആനിലെ സൂറ: ഹശ്റിലെ ഒമ്പതാം വചനം അവതരിപ്പിച്ചു.
ഇന്നും ഈ വചനം പാരായണം ചെയ്യുന്നവർ അൻസാരി ദമ്പതികളെ ഓർത്തു കൊണ്ടിരിക്കും. അവർ ചെയ്ത തുല്ല്യതയില്ലാത്ത പ്രവർത്തനത്തെയും.

….തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.
(വിശുദ്ധ ഖുർആൻ 59: 9)

(അബൂഹുറയ്റ(റ)യിൽ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിന്റെ ആശയത്തിൽ നിന്ന്)

print

2 Comments

  • مشاء الله

    abdul jaleel ,e 04.04.2020
  • ماشاء الله.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

    Muhamed Ashraf CK 21.03.2023

Leave a comment

Your email address will not be published.