ഒരണു പഠിപ്പിച്ച വലിയ പാഠം (കവിത)

//ഒരണു പഠിപ്പിച്ച വലിയ പാഠം (കവിത)
//ഒരണു പഠിപ്പിച്ച വലിയ പാഠം (കവിത)
ആനുകാലികം

ഒരണു പഠിപ്പിച്ച വലിയ പാഠം (കവിത)

ണവായുധങ്ങൾ
കൊണ്ടമ്മാനമാടിയവരെ
അണു പഠിപ്പിച്ചത്,
“നിങ്ങൾ അഹങ്കരിക്കരുത്!”
പിന്നെ കണ്ടത്
അപായ സൈറൺ മുഴക്കി
ശവശരീരങ്ങൾ
കുത്തിനിറച്ചോടുന്ന
ആയുധവാഹനങ്ങളെ
യായിരുന്നു.!

അതിർത്തികളിൽ
യുദ്ധാരവം മുഴക്കി
അട്ടഹസിച്ചവരെ അണു പഠിപ്പിച്ചത്
“നിങ്ങൾ നിലക്കുനിൽക്കുക”! പിന്നീട് കണ്ടത്
ലോക ഭൂപടത്തിലെ മനുഷ്യനിർമ്മിത അതിർത്തികൾ
ഒന്നൊന്നായി
അപ്രത്യക്ഷമാകുന്നതായിരുന്നു.

മൂടുപടത്തെ മുച്ചൂടും
നിഷേധിച്ചവരെ അണു
പഠിപ്പിച്ചത്
“നിങ്ങൾ അപഹസിക്കരുത്”!
പിന്നെ പുറത്ത് കണ്ടത്
മുഴുവൻ മുഖം മൂടിയ
നീളൻ കുപ്പായമണിഞ്ഞ
വരെയായിരുന്നു.!

ശാസ്ത്രമാണ് സത്യം
സത്യമെന്ന് വിളിച്ചു
കൂവി, ദൈവം
മിഥ്യയാണെന്നലറിയവരെ
അണു
‘ഇരുത്തിയും കിടത്തിയും’
പഠിപ്പിച്ചത്
“മണ്ടത്തരം പുലമ്പരുത്!”
പിന്നെ കണ്ടതും
കേട്ടതുമെല്ലാം
ആകാശത്തേക്കുയർത്തിയ
കരങ്ങളും
കരച്ചിലുകളുമാണ്!

print

3 Comments

  • Super

    Maryam 26.03.2020
  • നല്ല ഹൃദയ സ്പർശിയായ കവിത..മാഷാ അല്ലാഹ്… നന്നായിട്ടുണ്ട് 👍

    റാഷിദ് 27.03.2020
  • 😍

    Taslima 30.03.2020

Leave a Reply to Taslima Cancel Comment

Your email address will not be published.