ഇസ്‌ലാമിലെ ബിലാലും ആധുനികതയിലെ ഫ്ലോയിഡും

//ഇസ്‌ലാമിലെ ബിലാലും ആധുനികതയിലെ ഫ്ലോയിഡും
//ഇസ്‌ലാമിലെ ബിലാലും ആധുനികതയിലെ ഫ്ലോയിഡും
ആനുകാലികം

ഇസ്‌ലാമിലെ ബിലാലും ആധുനികതയിലെ ഫ്ലോയിഡും

“യാ…ബിലാൽ നിനക്ക് ഇതിന്റെയൊക്കെ എന്ത് ആവശ്യമാണുള്ളത്.?”
“നിന്റെ ഉടമ നിന്നോടാവശ്യപ്പെട്ട ആ ഒരു വാക്ക് നിനക്ക് ഉച്ചരിച്ചാൽ പോരെ.?”
“നിന്നെപ്പോലെ വിഡ്ഢിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടേയില്ല.”

അബ്‌സീനിയൻ അടിമകളാണ് ബിലാലും വഹ്ഷിയും… ഉറ്റ കൂട്ടുകാർ…
മരണാവസാനം വരേക്കും ഉടമക്ക് വേണ്ടി കഠിനധ്വാനം ചെയ്യാൻ വിധിക്കപ്പെട്ട അടിമവ്യവസ്ഥക്ക് ഇരയായ അനേകായിരങ്ങളിൽ രണ്ട് പേർ.

ഉടമയുടെ കൈയിൽ നിന്ന് മോചിതനാകാൻ വഹ്ശിയെ പോലെ ആഗ്രഹം പ്രകടിപ്പിച്ച മറ്റൊരടിമയുണ്ടോ എന്ന് സംശയമാണ്.

അറബികളിലെ പ്രമാണിമാരും സമ്പത്തുകൊണ്ടും കുടുംബ പാരമ്പര്യം കൊണ്ടും സ്വയം മേനി നടിക്കുകയും ചെയ്ത വിഭാഗമാണ് ഖുറൈഷികൾ…
അവർക്കിടയിൽ നിന്നാണ് അബ്ദുൽ മുത്തലിബെന്ന എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഖുറൈഷി നേതാവിന്റെ പേരമകൻ ‘മുഹമ്മദ് ഇബ്‌നു അബ്ദുളള’ ഏകനായ ദൈവത്തെ മാത്രം ആരാധിക്കണമെന്നും ഞാൻ ദൈവത്തിൽ നിന്നുള്ള പ്രവചകനന്നെന്നുമുള്ള പ്രഖ്യാപനം നടത്തുന്നത്. അത് ഖുറൈശികൾക്ക് ഒരു വെള്ളിടിയായിരുന്നു.

കാലാ കാലങ്ങളായി ഖുറൈഷികളുടെ പാരമ്പര്യ ദൈവങ്ങളാണ് ലാത്ത, ഉസ്സ എന്ന് അവർ പേര് ചൊല്ലി വിളിക്കുന്ന ചില ബിംബങ്ങൾ.
കൈകൾ കൊണ്ട് നിങ്ങൾ സൃഷ്ടിച്ച ആ ബിംബങ്ങൾക്ക് പകരം എല്ലാത്തിന്റെയും സ്രഷ്ടാവായ ഏകനായ ദൈവത്തെ ആരാധിക്കുക എന്ന ആദർശം ഖുറൈശികൾക്ക് സഹിക്കുന്നതിലുമപ്പുറമാണ്.

പക്ഷെ ആ ഏകദൈവ ആദർശത്തിന്റെ കിരണങ്ങൾ മക്കയിലേക്കാകമാനം വ്യാപിച്ചുകൊണ്ടേയിരുന്നു.
ഒരുപാട് പേർ രഹസ്യമായും പരസ്യമായും ഇസ്‌ലാം സ്വീകരിക്കാൻ തുടങ്ങി.
ഖുറൈശികളേ സംബന്ധിച്ചിടത്തോളം അത് കടുത്ത അപമാനത്തിന്റെ നാളുകളായിരുന്നു.

അവർ ഇസ്‌ലാം സ്വീകരിച്ചയാളുകളെ കഠിന പീഡനങ്ങൾക്ക് വിധേയരക്കാൻ തുടങ്ങി..
ചങ്ങലക്കിട്ടു,
തീ കൊണ്ട് പൊള്ളലേൽപ്പിച്ചു.
കൊലപ്പെടുത്തി.

പക്ഷെ ഓരോ ദിനങ്ങളിലും ഇസ്‌ലാം അതിന്റെ വിജയ യാത്ര തുടർന്നു കൊണ്ടേയിരുന്നു.

കഠിനമായ പീഡനങ്ങളാണ് ഖുറൈശികൾ ഇസ്‌ലാം സ്വീകരിക്കുന്നവർക്കെതിരെ അഴിച്ചു വിട്ടത്…പലരും മരണ ഭയത്താൽ ഇസ്‌ലാം സ്വീകരിച്ച വിവരം പുറത്ത് പറയാതെ മറച്ചു വച്ചു.

ഉമ്മയ്യ ബിനു ഖലഫ് എന്ന കഠിന ഹൃദയനും അഹങ്കാരിയുമായിരുന്നു ബിലാലിന്റെ ഉടമ.
ഒരു ദിവസം ബിലാലിനെ കാണാതിരുന്നപ്പോൾ അന്വേഷിച്ചു ചെന്ന ഉമ്മയ്യ കണ്ടത് ഏകനായ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്ന ബിലാലിനെയാണ്.
കടുത്ത അപമാനവും ദേഷ്യവുമാണ് അത് ഉമ്മയ്യ ബിനു ഖലഫിന് ഉണ്ടാക്കിയത്.

“എന്റെ അടിമയായ നീ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് എന്തേ എന്നോട് ചോദിച്ചില്ല.?”
ഉടമയുടെ ഈ ചോദ്യത്തിന് മറുപടിയായി ബിലാൽ പറഞ്ഞു: “എന്റെ നാഥനിൽ വിശ്വസിക്കാൻ എനിക്ക് താങ്കളുടെ അനുവാദം ആവശ്യമില്ല.”

കടുത്ത അഹങ്കാരത്തിന്റെ സ്വരത്തിൽ ഉടമ ഉമ്മയ്യ ബിനു ഖലഫ് മറുപടി നലക്കി: ഉടമയല്ലാത്ത നാഥൻ എന്നുമുതലാണ് അടിമകൾക്കുണ്ടായത്.?
“അങ്ങനെയൊരു നാഥനുണ്ടെങ്കിൽ”
“അറബികൾ ഇതുവരെയും കണ്ടിട്ടില്ലാത്ത പീഢനങ്ങളിൽ നിന്ന് നിന്നെ രക്ഷിക്കാൻ നിന്റെ ആ നാഥനോട് പ്രാത്ഥിച്ചോളൂ…”

എന്നാൽ ബിലാലിന്റെ മറുപടി പഴയ ആ അടിമയുടേതല്ലായിരുന്നു.
അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പീഡനങ്ങൾ കൊണ്ട് അല്ലാഹു എന്നെ പരീക്ഷിക്കുകയാണെങ്കിൽ ഇത് വരെയും അറബികൾ കാണാത്ത ക്ഷമ കൊണ്ട് വിശ്വാസത്തിന്മേൽ എനിക്കുള്ള സത്യസന്ധത ഞാൻ തെളിയിച്ചിരിക്കും.”

“എന്റെ ശക്തമായ പീഡനങ്ങൾ കൊണ്ട് ബിലാലിന്റെ ദൈവത്തെ അവന്റെ നാവ് കൊണ്ടു തന്നെ തള്ളിപറയിപ്പിച്ചിരിക്കുമെന്ന്” ഉമ്മയ്യ ബിനു ഖലഫ് ജനങ്ങളോടയി പ്രഖ്യാപിച്ചു.

പിന്നെയങ്ങോട്ട് അറബികൾ കാണാത്ത മൃഗീയ പീഡനങ്ങനളാണ് ബിലാൽ ഇബ്‌നു റബാഹ് നേരിട്ടത്.
ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ അർദ്ധനഗ്നനായി അദ്ദേഹത്തെ കിടത്തി…
ശരീരം പൊട്ടിയിട്ടും നിർത്താതെ അയാൾ കൊതി തീരുംവരെ ബിലാലിനെ അടിച്ചു കൊണ്ടേയിരുന്നു.
ഒരേയൊരു വാക്ക് ബിലാലിന്റെ വായിൽ നിന്ന് ഉമ്മയ്യ ബിനു ഖലഫിന് കേൾക്കണമായിരുന്നു.. അവർ ആരാധിച്ചു പോകുന്ന ബിംബങ്ങളുടെ പേരുകൾ.
പക്ഷെ അടിയുടെ വേഗവും ശക്തിയും ആഴവും കൂടിയിട്ടും ആ ബലഹീനനായിരുന്ന ബിലാലിന്റെ ചുണ്ടുകളിൽ നിന്ന് “അഹദും അഹദ്”(ദൈവം ഏകൻ) എന്നതിനുമപ്പുറം ഒരു വാക്ക് പോലും ഉമ്മയ്യ ബിനു ഖലഫിന് ലഭിച്ചില്ല.

ബിലാലിനെ കൊണ്ട് അവന്റെ ഏക ദൈവത്തെ തള്ളിപ്പറഞ്ഞ് ബിംബങ്ങളുടെ പേരുകൾ പറയിപ്പിക്കുമെന്നതായിരുന്നു അഹങ്കാരത്തോടെ ഉമ്മയ്യ ബിനു ഖലഫ് നടത്തിയ പ്രഖ്യാപനം… പക്ഷെ തന്റെ കണക്ക് കൂട്ടലുകൾ എല്ലം തെറ്റിച്ചു കൊണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു വാക്ക് പോലും അനുകൂലമായി ബിലാൽ ഉരുവിടുന്നില്ല.

മക്കകാർക്ക് മുമ്പിൽ താൻ നാണംകെടുമോയെന്ന് ഉമ്മയ്യ ബിനു ഖലഫ് ഭയപ്പെട്ടു.
വാസ്തവത്തിൽ ബിലാലിനെ ഉപദ്രവക്കുന്നതിലൂടെ പീഡിപിക്കപ്പെട്ടുകൊണ്ടിരുന്നത് ഉമ്മയ്യ ബിനു ഖലഫ് കൂടിയായിരുന്നു, കാരണം അത്രത്തോളം ശാരീരിക അധ്വാനത്തിലൂടെയാണ് അയാൾ ബിലാലിനെ ശിക്ഷിച്ചു കൊണ്ടിരുന്നത്.

ക്രൂരനായ ഉമ്മയ്യ ബിനു ഖലഫ് ബിലാലിനോട് സൗമ്യതയോടെയും സംസാരിച്ചു നോക്കി..
കാരണം ബിലാൽ ആ വാക്ക് ഉച്ചരിച്ചില്ലെങ്കിൽ ഒരു അബ്‌സീനിയൻ അടിമക്ക് മുൻപിൽ അയാൾ പരാജയപ്പെട്ട് പോകും.
പക്ഷെ ബിലാലിന്റെ വിശ്വാസത്തിന്റെയുറപ്പ് കണ്ട് ഉമ്മയ്യ ബിനു ഖലഫ് ഭയപ്പെടുകയാണ് ഉണ്ടായത്.
അയാൾ ബിലാലിന്റെ നെഞ്ചിലേക്ക് ഒരു ഭാരമുള്ള പാറ കയറ്റിവച്ചു എന്നിട്ട് ചോദിച്ചു;

“യാ..ബിലാൽ നിന്റെ മുഹമ്മദ് പറയുന്ന പരലോകത്തിലെ ശിക്ഷയെക്കാൾ വലുതാണോ നീ ഇപ്പോൾ അനുഭവിക്കുന്നത്.?”
“ഞാൻ നിന്നോട് നിന്റെ നെഞ്ചിലിരിക്കുന്ന കല്ലിനെക്കാൾ എത്രയോ ഭാരം കുറഞ്ഞ രണ്ടേ രണ്ടു വാക്കുകൾ അല്ലെ പറയാൻ ആവിശ്യപ്പെട്ടൊള്ളൂ…”
“ലാത്തായും ഉസ്സയും എന്ന രണ്ടേ രണ്ട് വാക്കുകൾ”…” നീ പറയ് ബിലാൽ…”
“ചുറ്റും കൂടിയിരിക്കുന്ന ഈ ആളുകൾ കേൾക്കാൻ മാത്രം ഒറ്റത്തവണ പറഞ്ഞാൽ മതി…
നിന്റെ ഹൃദയത്തിൽ എന്തായാലും എനിക്ക് പ്രശ്നമില്ല.”
പക്ഷെ ഓരോ പ്രാവശ്യവും ഉമ്മയ്യ ബിനു ഖലഫ് ആ വിശ്വാസത്തിന്റെ കഠിന്യത്തിന് മുമ്പിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

ശിക്ഷകൾ തുടർന്ന്കൊണ്ടേയിരുന്നു ഒപ്പം ഉമ്മയ്യ ബിനു ഖലഫിന്റെ നാണക്കേടും..
ഇത്രയും ക്രൂര ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടും അയാളുടെ ഒരു പീഢനത്തിനും ബിലാലിന്റെ വിശ്വാസത്തെ കീഴ്‌പ്പെടുത്താൻ സാധിച്ചില്ല.

ബിലാലിനെക്കൊണ്ട് തന്റെ ബിംബങ്ങളുടെ പേരുകൾ പറയിപ്പിക്കും എന്ന വീരവാദം മുഴക്കിയ സമയത്തെ ഓർത്ത് ഉമ്മയ്യ ബിനു ഖലഫ് സ്വയം ശപിച്ചു.

ബിലാലിന്റെ ദയനീയ അവസ്‌ഥ കണ്ട് അദ്ദേഹത്തെ തടവിൽ പാർപ്പിച്ച മുറിയിലേക്ക് തന്റെ കൂട്ടുകാരനെ കാണാൻ വഹ്ഷി രഹസ്യമായി കടന്ന് ചെല്ലുകയാണ്.

“യാ…ബിലാൽ നിനക്ക് ഇതിന്റെയൊക്കെ എന്ത് ആവശ്യമാണുള്ളത്.?”
“നിന്റെ ഉടമ നിന്നോടാവശ്യപ്പെട്ട ആ ഒരു വാക്ക് നിനക്ക് ഉച്ചരിച്ചാൽ പോരെ.?”
“നിന്നെപ്പോലെ വിഡ്ഢിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടേയില്ല.”

“നിന്റെ മനസ്സിൽ ഉള്ളത് എന്തുമായികൊള്ളട്ടെ ഒരാളുമത് അറിയാൻ പോകുന്നില്ലല്ലോ…”
“വെറും നാവ്‌ കൊണ്ട് ലാത്തയും ഉസ്സയുമെന്ന് പറഞ്ഞ് നിനക്ക് എന്ത്കൊണ്ട് ഇതിൽ നിന്ന് രക്ഷപെട്ടുകൂടാ.?”

“യാ.. വഹ്ഷി…”
“എന്റെ ഉള്ളിൽ എന്താണെന്ന് ആളുകൾ അറിയില്ല…അത് തന്നെയാണ് പ്രശ്നം.”
“ജനങ്ങൾ ഞാൻ ശരിക്കും ഇസ്‌ലാം ഉപേക്ഷിച്ചെന്ന് കരുതിയാൽ”
“അത് ഈ ആദർശത്തോട് ഞാൻ ചെയ്യുന്ന വഞ്ചനയാണത്.”

അടുത്ത ദിവസവും ജനങ്ങൾ സാക്ഷിയായത് പീഢന കേന്ദ്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുന്ന ബിലാലിനെ തന്നെയാണ്.

ഉമ്മയ്യ ബിനു ഖലഫ് അയാളുടെ ദേഷ്യവും നാണക്കേടും ബിലാലിന്റെ ശരീരത്തിൽ തീർത്തുകൊണ്ടേയിരുന്നു.

‌ബിലാലിനെപ്പോലെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരുപാട് പേരെ തന്റെ സമ്പാധ്യങ്ങളുപയോഗിച്ച് മോചിപ്പിച്ച കാരുണ്യവാനായിരുന്ന സ്വഹാബിയാണ് അബൂബക്കർ സിദ്ധീക്ക് (റ).

അദ്ദേഹം ബിലാലിനെയും മോചിപ്പിക്കാൻ ഉമ്മയ്യ ബിനു ഖലഫുമായി സംസാരിച്ചു.
ബിലാലിനെ എനിക്ക് വിൽക്കുന്നോ എന്ന് അബൂബക്കറിന്റെ(റ) ചോദ്യം കേട്ടപ്പോൾ ഉമ്മയ്യ ബിനു ഖലഫ് സത്യത്തിൽ രക്ഷപ്പെടുകയാണുണ്ടായത്.
അനുസരണയില്ലാത്ത ഈ അടിമയെ ഒഴിവാക്കി തന്റെ നാണക്കേട് ഒഴിവാക്കാൻ അയാൾക്ക് ഒരവസരം വന്നിരിക്കുന്നു.

അങ്ങനെ പറഞ്ഞുറപ്പിച്ച കാശിന് അബൂബക്കർ (റ) ബിലാലിനെ വാങ്ങി മോചിപ്പിച്ചു.
ശേഷം പ്രഖ്യാപിച്ചു;
“ബിലാലിനെ ഞാൻ സ്വതന്ത്രനാക്കിയിരിക്കുന്നു.”
“ബിലാൽ എന്റെ സഹോദരനാണ്…” “മരണമല്ലാതെ മറ്റൊന്നും ഞങ്ങളെ വേർ തിരിക്കുന്നതല്ല.”

ഉമ്മയ്യ ബിനു ഖലഫിൽ നിന്ന് മോചിതനായ ബിലാൽ (റ) ഒരൊറ്റ തോർത്ത് മാത്രം ഉടുത്ത് കൊണ്ട് ഓടി ചെന്നത് മുഹമ്മദ് നബിയുടെ(സ) അടുത്തേക്കാണ്.
അടിമയെന്ന് മുദ്രകുത്തി അത്രയും കാലം മാറ്റി നിർത്തപ്പെട്ട ആ മനുഷ്യനെ
“മുഹമ്മദ് നബി (സ) സ്വീകരിച്ചതാകട്ടെ വാരിപുണർന്നുകൊണ്ട്.”

കറുത്ത അബ്‌സീനിയൻ അടിമയായിരുന്ന ബിലാൽ അങ്ങനെ വർണ വിവേചനങ്ങൾക്ക് അതീതമായ ഇസ്‌ലാമിൽ മഹാനായ സ്വഹാബിയായി മാറുകയാണ്.
ഇസ്‌ലാമിന്റെ കറുത്ത മുത്ത്…
ബിലാൽ ഇബ്‌നു റബാഹ് (റ)…

ഉടമയിൽ നിന്നുള്ള മോചനം സ്വപ്നം കണ്ടു ജീവിച്ച ഒരടിമയല്ലായിരുന്നു ബിലാൽ.
പക്ഷെ അല്ലാഹു മഹത്തായ അനുഗ്രഹങ്ങൾ കൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.
പക്ഷെ വഹ്‍ഷി അങ്ങനെയായിരുന്നില്ല.
വഹ്ഷി എല്ലായിപ്പോഴും താൻ സ്വതന്ത്രനാകുന്ന ദിനങ്ങൾ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു.

സ്വതന്ത്രനായ ബിലാലിനെ കണ്ട വഹ്ഷി ചോദിച്ചു.
“എങ്ങെനയുണ്ട് ബിലാൽ സ്വാതന്ത്ര്യം.?”
“ഞാൻ ഇസ്‌ലാം സ്വീകരിച്ചത് മുതൽ സ്വാതന്ത്ര്യം” അസ്വദിക്കുന്നതാണ് വഹ്ഷി…” ബിലാൽ മറുപടി പറഞ്ഞു.

ബിലാലിന്റെ മറുപടി കേട്ട വഹ്ഷി പറഞ്ഞു
“നീ ഇപ്പോൾ ആകെ മാറിയല്ലോ ബിലാൽ.?”

“ഇപ്പോഴല്ല ഇസ്‌ലാം സ്വീകരിച്ചത് മുതൽ എനിക്ക് മാറ്റം ഉണ്ടായി വഹ്ഷി..”

എന്തോ എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്നായിരുന്നു വഹ്ഷിയുടെ മറുപടി.

ഇസ്‌ലാം അങ്ങനെയാണ്… മനുഷ്യനെ അവന്റെ നിറത്തിന്റെയോ ദേശത്തിന്റെയോ പേരിൽ അതിരുകൾ തിരിക്കാത്ത ദൈവീക ആദർശം.

ഞങ്ങളാണ് ലോകത്തിലെ എല്ലാം തികഞ്ഞവരെന്ന് സ്വയം പാടിപ്പുകഴ്ത്തുന്ന അമേരിക്കയിലാണ് “ജോർജ് ഫ്ലോയിഡിനെ പോലുള്ളവർ സൃഷ്ടിക്കപ്പെടുന്നത്”.

തൊലികറുത്തതിന്റെ പേരിൽ ശ്വാസം മുട്ടിച്ച് കൊലചെയ്യപ്പെടുന്ന…”
കറുത്തവനെ “ശൂദ്രൻ” എന്ന് വിളിക്കാൻ പഠിപ്പിക്കുന്ന മതഗ്രന്ധങ്ങളുള്ള ഈ ലോകത്ത്”
“ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം തന്നെയാണ് ഇസ്‌ലാം.”

print

No comments yet.

Leave a comment

Your email address will not be published.