അബൂ റാഫിഅ്: നബിനടപടി അസഹിഷ്ണുതയോ?

//അബൂ റാഫിഅ്: നബിനടപടി അസഹിഷ്ണുതയോ?
//അബൂ റാഫിഅ്: നബിനടപടി അസഹിഷ്ണുതയോ?
ചരിത്രം

അബൂ റാഫിഅ്: നബിനടപടി അസഹിഷ്ണുതയോ?

മദീനയിലെ ബനൂ നദീര്‍ ജൂതഗോത്രത്തിലെ അംഗമായിരുന്ന അബൂറാഫിഅ് സലാം ഇബ്‌നു അബില്‍ ഹുക്വയ്ക്വിനെ മുഹമ്മദ് നബി(സ)യു ടെ അനുമതി പ്രകാരം ശിഷ്യന്‍മാര്‍ വധിച്ച സംഭവം പ്രവാചകനില്‍ അസഹിഷ്ണുതയും അമുസ്‌ലിം വിദ്വേഷവും രക്തദാഹവും ആരോ പിക്കുവാന്‍ വേണ്ടി ഓറിയന്റലിസ്റ്റുകളും മിഷനറിമാരും യുക്തിവാദികളുമെല്ലാം അവരുടെ നബിവിമര്‍ശന പഠനങ്ങളില്‍ ഉദ്ധരിച്ചിട്ടു ണ്ട്. പരാമൃഷ്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംഭവവുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോ ധ്യമാകും.
അവിശ്വാസികളെ കൊന്നൊടുക്കണമെന്ന ക്രൂരമായ നിലപാടാണ് നബി(സ)ക്കുണ്ടായിരുന്നതെന്ന് കള്ളം പറയാനാണ് പല വിമര്‍ശകരും അബൂറാഫിഅ് സംഭവത്തെ ഉപയോഗിച്ചിട്ടുള്ളത്. ഖയ്ബറില്‍ ബനൂ നദീര്‍ ഗോത്രക്കാര്‍ താമസിച്ചിരുന്ന കോട്ടക്കുള്ളില്‍ പ്രവേശിച്ചാണ് പ്രവാചകാനുചരന്‍മാര്‍ അബൂറാഫിഇനെ കൊന്നതെന്നും കോട്ടയിലുണ്ടായിരുന്ന മറ്റൊരു അവിശ്വാസിയെയും അവര്‍ ആക്രമിച്ചിട്ടില്ലെ ന്നുമുള്ള വസ്തുതകള്‍ തന്നെ ഈ സമര്‍ത്ഥനത്തിന്റെ പരിഹാസ്യത തുറന്നുകാണിക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അബൂ റാഫിഅ് മാത്രം കൊല ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കുറ്റം അവിശ്വാസമല്ലെന്നു വ്യക്തമാണ്. നബി(സ)ക്കെതിരില്‍ വിമര്‍ശനം ഉന്ന യിച്ചതിനോടുള്ള അസഹിഷ്ണുതയാണ് അബൂറാഫിഇനോടുള്ള മുസ്‌ലിം പ്രതികാരമായി  കലാശിച്ചതെന്നാണ് ചില വിമര്‍ശനകൃതികള്‍ വിശദീകരിച്ചിട്ടുള്ളത്. അബൂറാഫിഇന്റെ യഥാര്‍ത്ഥ കുറ്റമെന്തായിരുന്നുവെന്ന് മറച്ചുവെച്ചുകൊണ്ട് നബി(സ)യെ തെറ്റിദ്ധരിപ്പിക്കുവാ നുള്ള കപടമായ ബൗദ്ധികവ്യായാമങ്ങളാണ് അവയിലുള്ളത്. എന്തിനാണ് യഥാര്‍ത്ഥത്തില്‍ അബൂറാഫിഇനെ കൊന്നത്? നമുക്ക് പരിശോ ധിക്കുക.
അബ്ദുല്ലാഹിബ്‌നു അതീകിന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘം അന്‍സ്വാരികളെയാണ് നബി (സ) അബൂറാഫിഇനടുത്തേക്ക് പറഞ്ഞയച്ച തെന്ന് വ്യക്തിമാക്കിക്കൊണ്ട് തുടങ്ങുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ബറാഅ്(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ തന്നെ അബൂറാഫിഅ് ‘അല്ലാ ഹുവിന്റെ പ്രവാചകനെ ഉപദ്രവിക്കുകയും അദ്ദേഹത്തിനെതിരില്‍ (ശത്രുക്കളെ) സഹായിക്കുകയും’ ചെയ്തിരുന്ന വ്യക്തിയായിരുന്നു വെന്ന് വിശദീകരിക്കുന്നുണ്ട്.(1) ഇവിടെ ഒന്നാമതായി ഓര്‍ക്കേണ്ടത് അബൂറാഫിഉം പ്രവാചകനും (സ) തമ്മിലുള്ള ബന്ധത്തിന്റെ രാഷ്ട്രീയ ഘടനയാണ്. ശത്രുസൈന്യങ്ങളുടെ ഭീഷണികളെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ ചെറുത്തുകൊണ്ട് മദീന എന്ന രാഷ്ട്രം സ്വയം ഭദ്രമാ കലിന്റെ ആദ്യവര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കാലമാണ്. ജൂതന്‍മാരും മുസ്‌ലിംകളും മതസ്വാതന്ത്ര്യത്തോടെ പരസ്പരമുള്ള സൗഹൃ ദകരാറില്‍ ജീവിക്കുന്ന മദീനാരാജ്യത്തിന്റെ ഭരണാധികാരിയും സര്‍വസൈന്യാധിപനുമാണ് മുഹമ്മദ് നബി (സ). അബൂറാഫിഅ് ആകട്ടെ, ഈ രാഷ്ട്രീയ ക്രമീകരണത്തില്‍ നബി(സ)യുടെ ബനൂ നദീര്‍ ജൂതഗോത്രക്കാരനായ പ്രജയും. നബി(സ)യെ ഉപദ്രവിക്കാനും അദ്ദേഹത്തിനെ തിരില്‍ ശത്രുക്കളെ സഹായിക്കുവാനുംഅബൂറാഫിഅ് ശ്രമിക്കുന്നുവെന്നു പറയുമ്പോള്‍ രാഷ്ട്രത്തലവനെ ആക്രമിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും രാജ്യത്തെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത രാജ്യദ്രോഹിയായിരുന്നു അയാള്‍ എന്നാണ ര്‍ത്ഥം. മദീനയില്‍ ഛിദ്രത വളര്‍ത്തി അതിനെ ശത്രുക്കള്‍ക്കെറിഞ്ഞു കൊടുക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുക തന്നെയാണ് മദീന യെയും മദീനക്കാരെയും സംരക്ഷിക്കേണ്ട ബാധ്യതയുള്ള നേതാവെന്ന നിലയില്‍ മുഹമ്മദ് നബി (സ) ചെയ്യേണ്ടതെന്ന് അറിഞ്ഞുകൂടാത്തത് ആര്‍ക്കാണ്? രാജ്യദ്രോഹികള്‍ക്ക് വധശിക്ഷ നല്‍കി ശിഥിലീകരണ പ്രവര്‍ത്തനങ്ങളെ വിപാടനം ചെയ്യേണ്ട സമയത്ത് അങ്ങനെ ചെയ്യുന്നതു തന്നെയാണ് രാഷ്ട്രതന്ത്രജ്ഞാപരമായ മാനവികത. അതു മാത്രമാണ് അബൂറാഫിഇന്റെ കാര്യത്തിലും സംഭവിച്ചത്. കുറ്റവാളികളെ സ്വൈ രവിഹാരം നടത്താനനുവദിച്ച് രാജ്യത്തെ നാശത്തിലേക്കു പോകാന്‍ വിടുന്നതിന്റെ പേര് കാരുണ്യമെന്നോ സഹിഷ്ണുതയെന്നോ അല്ല. യഹൂദനായതിന്റെ പേരിലല്ല അബൂറാഫിഅ് നടപടി നേരിട്ടതെന്ന വസ്തുതയെ മറച്ചുവെച്ച് മദീനയിലെ യഹൂദരുടെ പൗരാവകാശ ങ്ങളെയും അവരില്‍ നിന്നുള്ള രാജ്യദ്രോഹികളുടെ ഗുഢനീക്കങ്ങളെയും കൂട്ടിക്കുഴച്ചവതരിപ്പിക്കുന്നവരുടെ സത്യസന്ധതയില്ലായ്മക്ക് ചരിത്രരേഖകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല.
അബൂറാഫിഇന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ നഖചിത്രം ആദ്യകാല നബി ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രവുമായുള്ള കരാറുകള്‍ ലംഘിച്ച് രാജ്യത്തിനെതിരെ കലാപക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചവരായിരുന്നു ബനൂ നദീര്‍ ഗോത്രക്കാര്‍. അവരുടെ ബൗദ്ധിക നേ തൃത്വത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നയാളാണ് അബൂറാഫിഅ്. ബനൂ നദീറുകാര്‍ ഒരിക്കല്‍ മതസംവാദത്തിനെന്നു പറഞ്ഞ് റബ്ബിമാരു ടെയടുക്കലേക്ക് നബി(സ)യെ വിളിച്ചുവരുത്തിയെന്നും പ്രവാചകനെ കൊല്ലാനുള്ള വാളുകള്‍ അരയിലൊളിപ്പിച്ചാണ് റബ്ബിമാര്‍ ‘സംവാദ’ ത്തിനു വന്നതെന്നും മറ്റൊരിക്കല്‍ നബി (സ) രാജ്യത്തിന് കരാര്‍പ്രകാരം കിട്ടേണ്ട സമ്പത്ത് പിരിക്കാന്‍ വന്നപ്പോള്‍ തലയിലേക്ക് കല്ലുരുട്ടി വിട്ട് അദ്ദേഹത്തെ വധിക്കുവാന്‍ ബനൂ നദീറുകാര്‍ ആളെ നിയോഗിച്ചുവെന്നും മക്കയിലെ ശത്രുക്കള്‍ക്ക് മദീനാ രാജ്യത്തിന്റെ രഹസ്യങ്ങ ള്‍ ചോര്‍ത്തികൊടുക്കാനും മദീനയെ ആക്രമിക്കാന്‍ അവര്‍ക്ക് പ്രേരണയും പിന്തുണയും നല്‍കാനും ബനൂ നദീറുകാര്‍ നിരന്തരമായി പ്രയ ത്‌നിച്ചുവെന്നും വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്. രാഷ്ട്രത്തലവനെ വധിക്കുവാനും രാജ്യാതിര്‍ത്തികള്‍ ശത്രുസൈനികര്‍ക്ക് തുറന്നുകൊ ടുക്കാനും നിരന്തരമായി തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ബനൂ നദീര്‍ ഗോത്രത്തെ രാജ്യത്തുനിന്ന് പുറത്താക്കാതെ രാഷ്ട്രം സുരക്ഷിതമാ വുകയില്ലെന്നു ബോധ്യമായ നബി (സ) ബദ്ര്‍ യുദ്ധത്തിനുശേഷം അവരെ മദീനക്കുപുറത്തുള്ള ഖയ്ബറിലേക്കു നാടുകടത്തുകയാണ് ചെ യ്തത്. മദീനയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സമ്പത്ത് ഖയ്ബറിലേക്കു കൂടെക്കൊണ്ടു പോകാന്‍ ആ സമയത്തുപോലും പ്രവാചകന്‍ (സ) അ വരെ അനുവദിച്ചുവെന്നതും കടുത്ത രാജ്യദ്രോഹനടപടികള്‍ ആവര്‍ത്തിച്ചിട്ടും അവരെ കൊന്നുകളഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.(2) എന്നാ ല്‍ ഖയ്ബറില്‍ താമസമാക്കിയതിനുശേഷം അവിടെനിന്നും മദീനക്കെതിരായ ഉപജാപങ്ങള്‍ തുടരുകയാണ് ബനൂ നദീറുകാര്‍ ചെയ്തത്. ഹി ജ്‌റ അഞ്ചാം വര്‍ഷം മദീനയെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തമാക്കി വിവിധ ശത്രുരാജ്യങ്ങളുടെ സഖ്യസേന ഒരുമിച്ചാര്‍ത്തലച്ചുവന്ന സന്ദ ര്‍ഭത്തിന്റെ (അഹ്‌സാബ് യുദ്ധം) യഥാര്‍ത്ഥത്തിലുള്ള സൂത്രധാരന്‍മാര്‍ ചില ബനൂ നദീര്‍ നേതാക്കന്‍മാരായിരുന്നു; അവരില്‍ പ്രധാനി ആകട്ടെ, അബൂറാഫിഉം ആയിരുന്നു. മക്കയില്‍ പോയി ഖുറയ്ശി നേതാക്കളുമായി നേരില്‍ സംസാരിച്ച് അവരെ യുദ്ധത്തിന് സൈദ്ധാന്തി കമായി സജ്ജമാക്കുകയും പ്രായോഗികമായി ധൈര്യപ്പെടുത്തുകയും ചെയ്ത ബനൂ നദീര്‍ നേതാവായാണ് അബൂറാഫിഇനെ ഇബ്‌നു ഇ സ്ഹാക്വ് രേഖപ്പെടുത്തുന്നത്. നജ്ദിലെത് ഗഫ്ഫാന്‍ ഗോത്രക്കാരെ ചെന്നുകണ്ട് യുദ്ധത്തില്‍ സഖ്യകക്ഷിയാകാന്‍ ആവശ്യപ്പെട്ടതും സാമ്പ ത്തിക വാഗ്ദാനങ്ങള്‍ നല്‍കി പ്രചോദിപ്പിച്ചതും അബൂറാഫിഉം സംഘവും തന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.(3)
അഹ്‌സാബ് യുദ്ധം മദീനയെ സംബന്ധിച്ചിടത്തോളം എത്ര സന്നിഗ്ധമായിരുന്നുവെന്നറിയാവുന്നര്‍ക്ക് അബൂറാഫിഇന്റെ രാജ്യദ്രോഹക്കു റ്റം ഒരു വിട്ടുവീഴ്ചയുമര്‍ഹിക്കാത്തവിധം ഗുരുതരമായിരുന്നുവെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടി വരില്ല. രാജ്യത്തെ നിശ്ശേഷം തുടച്ചു മാറ്റാന്‍ ശത്രുക്കളുടെ ഏകോപനമുണ്ടാക്കാന്‍ ചരടുവലിച്ച അബൂറാഫിഅ് യുദ്ധാനന്തരം ഖയ്ബറിലേക്കുതന്നെ മടങ്ങി തന്റെ വസതിയി ല്‍ സുരക്ഷിതനാവുകയാണ് ചെയ്തത്. ഏതുരാജ്യത്തും പരമാവധി ശിക്ഷയര്‍ഹിക്കുന്ന കൊടുംകുറ്റം ചെയ്ത കുറ്റവാളി. ആ കുറ്റങ്ങള്‍ കൂടുതല്‍ ഊക്കില്‍ ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അപകടകാരി. അതായിരുന്നു അബൂറാഫിഅ്.(4) അദ്ദേഹത്തെ വകവരുത്തു കയെന്നത് രാഷ്ട്രനായകന് രാജ്യനിവാസികളോടുള്ള കാരുണ്യത്തിന്റെ അനിവാര്യ താല്‍പര്യം മാത്രമായിരുന്നു. രാജ്യത്തിന് ഇവ്വിധം വെ ല്ലുവിളികളുയര്‍ത്തിക്കൊണ്ടിരുന്ന മറ്റൊരു മദനീയഹൂദനായിരുന്ന കഅ്ബ്ബ്‌നു അശ്‌റഫിനെ നേരത്തെ മുസ്‌ലിം സൈന്യം വധിച്ചിരുന്നു. അന്‍സ്വാരികളില്‍ ഔസ് ഗോത്രത്തില്‍പെട്ട പടയാളികളായിരുന്നു അത് ചെയ്തത്. കഅ്ബിനെ നേരിടാന്‍ ഔസുകാര്‍ കാണിച്ച സന്നദ്ധത യോടു കിടപിടിക്കുംവിധം അബൂറാഫിഇന്റെ കാര്യം തങ്ങളേറ്റെടുക്കുകയാണെന്ന് അഹ്‌സാബ് യുദ്ധാനന്തരം ഖസ്‌റജ് ഗോത്രക്കാരായ അന്‍സ്വാരികള്‍ നബി(സ)യെ അറിയിക്കുകയായിരുന്നുവെന്നാണ് ഇബ്‌നു ഇസ്ഹാക്വിന്റെ നിവേദനത്തിലുള്ളത്.(5) മക്കയിലെ മതപീഡ നങ്ങളില്‍ നിന്ന് രക്ഷതേടി മദീനയിലെത്തുന്ന നബി(സ)യെയും അനുചരന്‍മാരെയും സംരക്ഷിച്ചുകൊണ്ട് ഇസ്‌ലാമിനെ സഹായിക്കാമെന്ന് പ്രതിജ്ഞ ചെയ്തവരാണല്ലോ ചരിത്രത്തില്‍ അന്‍സ്വാറുകള്‍ എന്നറിയപ്പെട്ട ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍. ഇസ്‌ലാമിക സമൂഹത്തെ വേരോ ടെ നശിപ്പിക്കാനുള്ള മക്കന്‍ ശത്രുകുതന്ത്രങ്ങള്‍ക്ക് മദീനക്കുള്ളില്‍ അനുരണനങ്ങളുണ്ടാക്കാന്‍ ശ്രമിച്ച ദേശവഞ്ചകരെ നേരിടേണ്ടത് അവരു ടെ സത്യസന്ധതയുടെ താല്‍പര്യമായിരുന്നു. അത് നിറവേറ്റാന്‍ മത്സരബുദ്ധിയോടെ സന്നദ്ധത അറിയിച്ചപ്പോള്‍ നബി (സ) അതിന് അനുവാ ദം നല്‍കുകയാണ് ചെയ്തത്. വിശ്വാസത്തിനും നാടിനും നാട്ടുകാര്‍ക്കും സുരക്ഷയായ ഉജ്ജ്വലമായ കൂറും ജാഗ്രതയും ആത്മാര്‍പ്പണവും ആയിരുന്നു അത്, അല്ലാതെ അസഹിഷ്ണുതയോ വര്‍ഗീയതയോ അല്ല.സര്‍വവിധ സന്നാഹങ്ങളുമുളള ഒരു യഹൂദകോട്ടയിലേക്ക് കടന്നു ചെല്ലുക എന്ന അതിസാഹസികമായ ദൗത്യം ഏറ്റെടുത്തത് നബി(സ)യുടെ അനുമതിപ്രകാരം അഞ്ചുപേര്‍ മാത്രമടങ്ങുന്ന ഒരു ചെറുസംഘ മാണ്. സംഘത്തിന്റെ തലവനായി അബ്ദുല്ലാഹിബ്‌നു അതീക് (റ) നിശ്ചയിക്കപ്പെടുവാനുണ്ടായ കാരണം അദ്ദേഹത്തിന്റെ പോറ്റമ്മ അ പ്പോഴും ഖയ്ബറിലുണ്ടായിരുന്ന ഒരു യഹൂദ വനിതയായിരുന്നുവെന്നതും അത് സമ്മാനിച്ച യഹൂദ ഭാഷാപരിജ്ഞാനം അദ്ദേഹത്തിനു ണ്ടായിരുന്നുവെന്നതും ആണെന്നാണ് വാക്വിദി സമാഹരിച്ചിട്ടുള്ള നിവേദനത്തിലുള്ളത്.(6) അബൂറാഫിഇനെ വധിക്കുവാനായി കോട്ടയി ലേക്കുകയറാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ പിടികൂടപ്പെടാനും കൊല്ലപ്പെടാനുമുള്ള സാധ്യതയെപ്പറ്റി നല്ല അവബോധമുള്ളവരായിരുന്നു സംഘാം ഗങ്ങള്‍. എന്നാല്‍ നാട്ടുകാരുടെ മുഴുവന്‍ സുരക്ഷക്കുവേണ്ടി വേണ്ടിവന്നാല്‍ സ്വയം ബലിനല്‍കാനുള്ള ഉള്ളുറപ്പ് ആ മനുഷ്യസ്‌നേഹികളെ ധീരരാക്കിയിരുന്നു.(7) അല്ലാഹുവിന്റെ പ്രവാചകനെയും അദ്ദേഹത്തിന്റെ പ്രിയശിഷ്യരെയും കഥാവശേഷരാക്കി ഇസ്‌ലാമിന്റെ വെളി ച്ചം കെടുത്താമെന്നു കരുതിയ ഒരു വംശീയവാദിയുടെ മുഷ്‌കിനോട് അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് പോരാടാനുറച്ച വിശ്വാസര ത്‌നങ്ങളായിരുന്നു അവര്‍. പൈശാചികമായ രക്തദാഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത, നിഷ്‌കൃഷ്ടമായ മൂല്യബോധം വഴി നിശ്ചയിച്ച വിശുദ്ധ പോരാളികള്‍. അത് മനസ്സിലാക്കാന്‍ ഖയ്ബറിലെ യഹൂദ കോട്ടയില്‍ കയറി അബൂറാഫിഇന്റെ കുടുംബത്തിലെ മറ്റംഗങ്ങളെയോ മറ്റു യ ഹൂദ കുടുംബങ്ങളെയോ സ്പര്‍ശിക്കുക പോലും ചെയ്യാതെ അബൂറാഫിഇനെ മാത്രം കൊന്ന് തിരിച്ചുവരികയാണ് അബ്ദുല്ലയുടെ സംഘം ചെയ്തതെന്ന് എല്ലാ നിവേദനങ്ങളിലും സുതരാം വ്യക്തമാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി. ഖയ്ബറിലേക്കു പുറപ്പെട്ടപ്പോള്‍ സ്ത്രീ കളെയും കുട്ടികളെയും ആക്രമിക്കരുതെന്ന് നബി (സ) സംഘാംഗങ്ങളെ പ്രത്യേകം ഉണര്‍ത്തിയത് ഇബ്‌നു ഇസ്ഹാക്വിലുണ്ട്. അബൂ റാഫി ഇന്റെ മുറിയിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യ സൈനിക കൃത്യനിര്‍വഹണത്തിന് പലരീതിയില്‍ തടസ്സമായപ്പോഴും അവരെ യാ തൊരുതരത്തിലും ദ്രോഹിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിച്ചത് നബി(സ)യുടെ ആ കല്‍പന മാനിച്ചാണെന്ന് സംഘാംഗങ്ങള്‍ അനുസ്മരിച്ചതും ഇബ്‌നു ഇസ്ഹാക്വ് ഉദ്ധരിക്കുന്നുണ്ട്.(8) വാക്വിദി നല്‍കിയിട്ടുള്ള നിവേദനത്തിലും ഇതേകാര്യം കാണാം.(9) അബൂറാഫിഇനെപ്പോലുള്ള സൃഗാലബുദ്ധിയും അതിദുഷ്ടനുമായ ഒരു ശത്രുവിനെ നിഗ്രഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്കുപോലും പരുക്ക് പറ്റരുതെന്നു നിഷ്‌ക ര്‍ഷിച്ച കരുതലും കരുണയുമാണ് മുഹമ്മദ് നബി(സ)യെ ചരിത്രത്തിലെ മറ്റെല്ലാ രാഷ്ട്രനായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ നീതി ബോധത്തെ നോക്കി അപരവിദ്വേഷമെന്നും അസഹിഷ്ണുതയെന്നും പല്ലിറുമ്മാന്‍ കടുത്ത അന്ധത തലച്ചോറിനു ബാധിച്ചവര്‍ക്കു മാത്രമേ കഴിയൂ.സന്ധ്യാസമയത്ത് സൂത്രത്തില്‍ കോട്ടക്കുള്ളില്‍ കടന്ന് രാത്രി അബൂറാഫിഅ് ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പതു ങ്ങിയെത്തി വധശിക്ഷ നടപ്പിലാക്കിയതിനെക്കുറിച്ച് സൈനിക ദൗത്യസംഘത്തിലെ അംഗങ്ങള്‍ നല്‍കിയ സാമാന്യംദീര്‍ഘമായുള്ള വിശ ദീകരണങ്ങള്‍ നിവേദനങ്ങളില്‍ കാണാം. ബുഖാരിയുടെ സ്വഹീഹില്‍ തന്നെ രണ്ടു കിതാബുകളില്‍ ഇതുസംബന്ധമായ നിവേദനങ്ങളുണ്ട്.(10) വിവരണങ്ങള്‍ നല്‍കിയത് ദൗത്യസംഘത്തിലെ വേറെ അംഗങ്ങള്‍ ആയതിനാല്‍ ഇബ്‌നു ഇസ്ഹാക്വിലും വാക്വിദിയിലും വിശദാം ശങ്ങള്‍ ബുഖാരിയുമായി അല്‍പംവ്യത്യാസപ്പെടുന്നതുകാണാം. എന്നാല്‍ ഒരു നാടിനെയോ ഒരു കോട്ടയെയോ ഉപരോധിക്കുകയോ ആക്രമിക്കുകയോ ചെയ്യാതെ ശിക്ഷ വിധിച്ചയാളെ മാത്രം കൃത്യമായി തെരഞ്ഞെത്തി വധിച്ചുകൊണ്ട് അതിസമര്‍ത്ഥമായി നടന്ന ഒരു നിശ ബ്ദ സൈനിക ഓപ്പറേഷന്‍ ആയിരുന്നു അബൂറാഫിഅ് വധമെന്ന കാര്യം അവയെല്ലാം ഒരുപോലെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്ര ത്തിലെ ഏതെങ്കിലും മുസ്‌ലിം പൗരന്‍മാര്‍ ഒരു അമുസ്‌ലിം പൗരനോട് കാണിച്ച അതിക്രമമോ രാഷ്ട്രനേതൃത്വം വിശ്വാസത്തിന്റെ പേരില്‍ ഒരു അമുസ്‌ലിമിനെ പീഡിപ്പിച്ചതോ ആയിരുന്നില്ല അബൂറാഫിഅ് വധമെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച രാജ്യദ്രോഹിക്ക് രാജ്യം വിധിച്ച ശിക്ഷ ചുറ്റുപാടുകള്‍ക്ക് യാതൊരു പോറലുമേല്‍പിക്കാതെ രാജ്യത്തിന്റെ സൈനികര്‍ നടപ്പിലാക്കിയതാണ് അതിന്റെ ഉള്ളടക്ക മെന്നും അവയിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം മനസ്സിലാകും. കോട്ടക്കുള്ളിലേക്ക് ഒളിച്ചുകയറിയതും തിരിച്ചിറങ്ങി കനാലു കളില്‍ പതുങ്ങിനിന്ന് ശത്രുക്കളുടെ കണ്ണുവെട്ടിച്ചതുമെല്ലാം പറയുന്ന നിവേദനങ്ങള്‍, ജീവന്‍ പണയം വെച്ചുള്ള വിശ്വാസദാര്‍ഢ്യത്തി ന്റെ യും രാജ്യസ്‌നേഹത്തിന്റെയും ഉജ്ജ്വലമായ സൈനിക നിമിഷങ്ങളെയാണ് വാക്കുകളിലേക്ക് പകര്‍ത്തി യിട്ടുള്ളത്. അവയില്‍ അസ്വസ്ഥരാകു ന്ന മിഷനറിമാര്‍, ജറുസലേം കീഴടക്കാന്‍ പോയപ്പോള്‍ സയോണ്‍ കോട്ടയിലേക്ക് നീര്‍പാത്തിയിലൂടെ കടന്നുചെന്ന് ജബൂസ്യരെ കൊ ല്ലാന്‍ ഇസ്രാഈല്യര്‍ക്ക് ഉത്തരവ് നല്‍കിയ ദാവീദിന്റെ കഥ വായിക്കുന്നതെങ്ങനെയാവും!(11) 
  കുറിപ്പുകള്‍
1. ബൂഖാരി, സ്വഹീഹ്/ കിതാബുല്‍ മഗാസി, ബാബു ക്വത്‌ലു അബീ റാഫിഇന്‍ അബ്ദില്ലാഹിബ്‌നി അബില്‍ ഹുക്വയ്ക്വ്.
2. For details, see Dr. Mahdi Rizqullah Ahmad: A Biography of the Prophet of Islam, In the light of The original sources (Riyadh: Darussalam, 2005), Vol. 2, pp. 514-20.
3. A Guillaume, The Life of Muhammad: Translation of Ibn Ishaq’s Sirat Rasul Allah (Karachi: Oxford University Press, 2007), p. 450.
4. Ali Muhammad As-Sallaabee, Noble Life of the Prophet (Darussalam, Riyadh, 2005), Vol 3, P. 1479.
5. A Guillaume, op.cit, 482.
6. Rizwi Faizer (Ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (Oxon: Routledge, 2011), p. 192.
7. Ibid, p. 192
8. A Guillaume, op.cit, 483
9. Faizer (Ed.), op. cit, p. 192
10. ബൂഖാരി, സ്വഹീഹ്/ കിതാബുല്‍ മഗാസി,  (ബാബു ക്വത്‌ലു അബീ റാഫിഇന്‍ അബ്ദില്ലാഹിബ്‌നി അബില്‍ ഹുക്വയ്ക്വ്). കിതാബുല്‍ ജിഹാദി വസ്സയ്ര്‍ (ബാബു ക്വത്‌ലിന്നാഇമില്‍ മുശ്‌രിക്).
11. 2 സാമുവല്‍ 5:6-10

print

1 Comment

  • Alhamdulillah good wishes

    Abdul Jabbar Ammattikkas 22.02.2019

Leave a Reply to Abdul Jabbar Ammattikkas Cancel Comment

Your email address will not be published.