
1803 ൽ തലസ്ഥാന നഗരിയായ ഡൽഹി കീഴടക്കിക്കൊണ്ട് അവർ പ്രഖ്യാപിച്ചു. ജനങ്ങൾ രക്ഷിതാവിന്റെ അടിമകളാണ് ഈ രാജ്യം നാമമാത്രമായ നിലയിൽ മുഗൾ രാജാവിന്റെതാണ്. എന്നാൽ ഇന്ന് മുതൽ ഭരണം നമ്മുടെതാണ്! അവരുടെ ഈ പ്രഖ്യാപനം നടന്ന അതേ ദിവസം ഇന്ത്യയിലെ സമുന്നത പണ്ഡിതനും ഭയഭക്തി നിറഞ്ഞ മഹാനും പരിഷ്കർത്താവായ ഹസ്രത് ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ പുത്രനുമായ ഹസ്രത് ശാഹ് അബ്ദുൽ അസീസ് ദ്ദഹ്ലവി ഡൽഹിയിൽ തന്നെ ഇപ്രകാരം പ്രഖ്യാപിച്ചു. നമ്മുടെ രാജ്യം അടിമത്വത്തിലേക്ക് വീണിരിക്കുന്നു, ഈ രാജ്യത്തെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടുന്നത് എല്ലാവരുടെയും മേൽ നിർബന്ധമാണ് ! ഇത് ഈ പണ്ഡിത മഹാത്മാവല്ലാതെ വേറെയാരും പറയാൻ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. പക്ഷെ അദ്ദേഹം നിലപാടിൽ യാതൊരു മാറ്റവും വരുത്തിയില്ല. മാത്രമല്ല പ്രധാന ശിഷ്യന്മാരായ സയ്യിദ് അഹ്മദ് ശഹീദിനെയും, ശാഹ് ഇസ്മാഈൽ ശഹീദിനെയും ഇതിനു വേണ്ടി തയ്യാറാക്കി. അവർ ആദ്യം ഇന്ത്യ മുഴുവനും സഞ്ചരിച്ച് ജനങ്ങളെ സംസകരിക്കുകയും അവസാനം ത്യാഗസന്നദ്ധരായ ആയിരക്കണക്കിന് പോരാളികളുമായി അതിർത്തിയിലേക്ക് പാലായനം ചെയ്യുകയും ബാലാ കോട്ടിൽ വെച്ച് നടന്ന പോരാട്ടത്തിൽ രക്ത സാക്ഷികളാവുകയും ചെയ്തു. ശേഷിച്ചവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പരക്കുകയും ഇരുപത്തിയഞ്ച് വർഷത്തെ പരിശ്രമത്തിന് ശേഷം 1857 ൽ ഒരു വലിയ സ്വത്രന്ത്യ സമരം അരങ്ങേറുകയുമുണ്ടായി. മുസ്ലിംകളും ഹൈന്ദവരും ഒരു പോലെ പങ്കെടുത്ത ഈ സംഭവത്തെ ചരിത്രകാരന്മാർ ഒന്നാം സ്വാതത്ര്യസമരം എന്ന് വിളിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് സ്വാതന്ത്ര്യ സമരത്തിലെ സുവർണ്ണ പരമ്പരയിലെ ഒരു സുപ്രധാന കണ്ണി മാത്രമാണ്. പക്ഷെ സ്വാതന്ത്ര്യ സമരത്തിന്റെ ഈ പോരാട്ടവും പരാജയപ്പെട്ടു. തത്ഫലമായി പണ്ഡിതർക്ക് വലിയ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു. വലിയൊരു വിഭാഗം കൊല്ലപ്പെട്ടു. വേറൊരു വിഭാഗത്തെ നാടുകടത്തപ്പെട്ടു. മറ്റാരു വിഭാഗം തടവിലാക്കപ്പെട്ടു. നാലു വർഷത്തെ തടവിനു ശേഷം അവർ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അത്യധികം വേദനാജനകമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തകർന്ന കുടുംബങ്ങളിലേക്ക് ബ്രിട്ടീഷുകാർ കടന്നുവന്ന് വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് അവരുടെ മക്കള കൂട്ടിക്കൊണ്ടു പോയി ബ്രിട്ടീഷ് സംസ്കാരം പഠിപ്പിക്കുന്നു. ഗുരുതരമായ ഈ അവസ്ഥ കണ്ട പണ്ഡിതമഹത്തുക്കൾ കൂടിയിരുന്ന് ആലാേചിച്ചു. അങ്ങനെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനും സ്വാതന്ത്യസമര പോരാളികളുടെ സന്താനങ്ങളെ അതേ നിലയിൽ തന്നെ തയ്യാറാക്കുവാനും തീരുമാനിച്ചു. 1866 ൽ ദാറുൽ ഉലൂം ദയൂബന്ദ് സ്ഥാപിച്ചു. തുടർന്ന് ഇന്ത്യമുഴുവനും നിരവധി മദ്രസകൾ നിലവിൽ വന്നു. രാജ്യസ്നേഹികളും സേവകരും സ്വാതന്ത്ര്യത്തിന്റെ പോരാളികളുമായ തലമുറകളെ വാർത്തെടുക്കലായിരുന്നു ഇവയുടെ ലക്ഷ്യം. മഹത്തായ ഈ ലക്ഷ്യത്തിൽ അവർ പരിപൂർണ്ണമായി വിജയം വരിച്ചുവെന്ന് തുടർന്നുള്ള കാലം തെളിയിച്ചു.
Good
Well