സ്വവര്‍ഗരതി: പ്രശ്നവും പരിഹാരവും !

//സ്വവര്‍ഗരതി: പ്രശ്നവും പരിഹാരവും !
//സ്വവര്‍ഗരതി: പ്രശ്നവും പരിഹാരവും !
ആനുകാലികം

സ്വവര്‍ഗരതി: പ്രശ്നവും പരിഹാരവും !

Print Now
സ്വവര്‍ഗരതിക്കാരെന്നു തുറന്നു സമ്മതിച്ച 40 ജോഡി ഇരട്ടകളും X ക്രോമോസോമിന്റെ ജനിതക ഘടന പേറുന്നവരാണെന്ന 1993ലെ പഠനത്തെ തുടര്‍ന്ന് മനുഷ്യ ജനിതക ഘടനയിലെ XQ28 എന്ന ഭാഗം സ്വവര്‍ഗ പ്രണയവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന വാദം ഉയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് സ്വവർഗരതി ജനിതകമാണെന്ന വാദത്തിന് ഉപോല്‍ബലകം എന്ന മട്ടില്‍ ‘GAY gene’ എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നത്(1). എന്നാല്‍ അഞ്ചു ലക്ഷത്തിനടുത്ത് ആളുകള്‍ക്കിടയിലായി നടന്ന ഒരു വലിയ പഠനത്തിലൂടെ GAY gene എന്നൊന്നില്ലെന്ന് വിലയിരുത്തുകയാണ്‌ ശാസ്ത്രലോകം.
ഈ ഓഗസ്റ്റ് 30ന് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം സ്വവര്‍ഗാനുരാഗത്തിന് പ്രേരകമായി ഒരു പ്രത്യേക ജീനുമില്ലെന്ന് തുറന്നു സമ്മതിക്കുന്നതാണ് എന്ന് മാത്രമല്ല ലൈംഗിക അഭിരുചികള്‍ രൂപീകരിക്കപ്പെടുന്നതില്‍ ജനിതകത്തേക്കാളുപരി സ്വാധീനം ഉണ്ടാക്കുന്നത് സാമൂഹ്യ ചുറ്റുപാടുകളും പരിതസ്ഥിതികളുമാണെന്ന് കൂടെയാണ് പഠനം തെളിയിക്കുന്നത്.(2)

സ്വാഭാവികമായും വര്‍ഷങ്ങളായി നടക്കുന്ന സ്വവര്‍ഗാനുരാഗത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഇതൊരുത്തരമാവുകയാണ്. സ്വവർഗാനുരാഗികളെ ഉണ്ടാക്കുന്നതെ എന്താണെന്ന ചോദ്യത്തിന്…

ജനിതകവും പ്രകൃതിപരവുമായ അടിത്തറകള്‍ ഒന്നുമില്ലെങ്കില്‍ പിന്നെ വളര്‍ന്നുവരുന്ന പരിതസ്ഥിതികളുടെ (environment) സ്വാധീനം മാത്രമാണ് പിന്നെയാകെയുള്ള സാധ്യത. ലൈംഗിക അഭിരുചികള്‍ സൃഷ്ടിക്കപ്പെടുന്നതിന് പരിതസ്ഥിതികള്‍ സ്വാധീനം ചെലുത്തുമെന്നത് ശാസ്ത്രലോകത്ത് അംഗീകൃതമായ വസ്തുത കൂടിയാണിന്ന്.(3) ജനിതകത്തിന് സ്വാധീനം ഉണ്ടാകാം എന്നു വാദിച്ചിരുന്ന ശാസ്ത്രജ്ഞര്‍ പോലും കേവലം ജനിതകമായി മാത്രമാണ് ലൈംഗിക അഭിരുചി നിര്‍ണയിക്കപ്പെടുന്നത് എന്ന വാദത്തെ (Genetic Determinism) തള്ളിക്കളയുന്നവരും പരിസ്ഥിതിക്ക് അതില്‍ വലിയൊരു റോള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നവരുമാണ്. GAY gene എന്നൊന്നില്ലെന്ന ഏറ്റവും പുതിയ പഠനത്തിന്റെ കൂടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ Environmental Influences തന്നെയാണ് ഏത് ലൈംഗിക വ്യതിരിക്തതകളെയും സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം.
ഇത് ശരിവെക്കുന്ന കുറച്ച് സാമൂഹിക നിരീക്ഷണങ്ങള്‍ കൂടെ പങ്കുവയ്ക്കാം:-

1. സ്വവര്‍ഗ ലൈംഗികതയെ സ്വാതന്ത്ര്യമായി അംഗീകരിച്ച് കൊടുക്കുകയും ലൈംഗികതയോട് പൊതുവെ അലക്ഷ്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പാശ്ചാത്യന്‍ സമൂഹങ്ങളിലാണ് അതിന്റെ വ്യാപ്തി കൂടുന്നത്. എന്നാല്‍ സ്വവര്‍ഗ രതിയെ വെറുക്കപ്പെടുന്ന ഒന്നായി വിലയിരുത്തുന്ന സമൂഹങ്ങളില്‍ അത്യപൂര്‍വമാണത്.
2. അറിയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ ജീവചരിത്രക്കുറിപ്പുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ അങ്ങനെ ആയിത്തീരാന്‍ കാരണമായ ബാല്യകാലാനുഭവങ്ങള്‍ കാണാനാകും.

വളരുന്ന സാമൂഹ്യചുറ്റുപാടുകളും പരിതസ്ഥിതികളും തന്നെയാണ് സ്വവര്‍ഗ ലൈംഗികതയ്ക്ക് വിത്ത് പാകുന്നതെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

മനുഷ്യര്‍ ജനിക്കുമ്പോള്‍ അവരുടെ മസ്തിഷ്‌കത്തിന് ശരാശരി 330 ഗ്രാം തൂക്കം കാണും. എന്നാലിതിന് യുവാവാവുമ്പോഴേക്ക് 1450 ഗ്രാം തൂക്കമാകും. മനുഷ്യക്കുഞ്ഞിന്റെ മസ്തിഷ്‌കം ജനിച്ചു കഴിഞ്ഞ ശേഷമാണ് നാലിരട്ടിയലധികം വളരുന്നത് എന്നതുകൊണ്ടാണിത്. ഈ വളര്‍ച്ചാ നിരക്കാണെങ്കില്‍ ആദ്യമാസങ്ങളില്‍ വമ്പിച്ച വേഗതയിലായിരിക്കും.(4) മൂന്നു വയസ്സാകുമ്പോഴേക്ക് തന്നെ 330 ഗ്രാമില്‍ നിന്നിത് 1270 ഗ്രാം ഭാരമായി പരിണമിക്കും. മസ്തിഷ്‌ക രൂപീകരണത്തിന്റെ ഈ വേളകളിലെല്ലാം അവന്റെ ചുറ്റുപാട് (Environment) അവനെ വലിയരീതിയില്‍ സ്വാധീനിക്കുകയും ചെയ്യും.
ഈ ഘട്ടത്തില്‍ സ്വവര്‍ഗാനുരാഗത്തിലേക്ക് നയിക്കാവുന്ന Environmentന്റെ സ്വാധീനമുണ്ടായാല്‍ കുഞ്ഞ് സ്വവര്‍ഗപ്രേമിയാവുകയും അത് തന്റെ ജന്മനായുള്ള സ്വഭാവഗുണമാണെന്ന് വിലയിരുത്തപെടുകയും ചെയ്യും. അഥവാ സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തില്‍ പ്രശ്‌നം Environmental ആണ്. അതുകൊണ്ട് തന്നെ അതിനുള്ള Solutionനും Environmental ആകണം.

ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാര്യമെടുത്ത് പരിശോധിച്ചാല്‍ ഒരു അധാര്‍മിക പ്രവൃത്തിയെന്ന് മുദ്ര കുത്തി ഒതുക്കുകയല്ലത് സ്വവര്‍ഗ അഭിരുചിയുടെ കാര്യത്തില്‍ ചെയ്യുന്നത്. മറിച്ച് Homo Sexualityക്ക് കാരണമാകുന്ന സാമൂഹികവും സാംസ്‌കാരികവുമായ Environmental Factorsല്‍ ഇടപെട്ടുകൊണ്ട് Environmental ആയിക്കൊണ്ടു തന്നെ അതിനു പരിഹാരം കാണുകയും അങ്ങനെത്തന്നെ ഇസ്‌ലാം ഉദ്ദേശിക്കുന്ന തരത്തിലുള്ളൊരു ധാര്‍മികമായ സമൂഹത്തെ സൃഷ്ടിക്കുകയുമാണതു ചെയ്യുന്നത്.

സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തവും നൈസര്‍ഗികവുമായ അവരുടെ ഗുണങ്ങളെ നിയമമായി കല്‍പിക്കുകയും അങ്ങനെ സ്ത്രീയില്‍ സ്‌ത്രൈണതയും പുരുഷനില്‍ പുരുഷത്വവും ഒരു സാമൂഹ്യ പൊതുബോധമായിത്തന്നെ നിര്‍മിക്കുകയും ആ രീതിക്ക് സ്വവര്‍ഗ പ്രണയത്തിലേക്കും, അഭിരുചിയിലേക്കും നയിക്കുന്ന Environmental Factorsനെ ഇല്ലാതാക്കുകയും ബദലായി HETROSEXUAL ബന്ധങ്ങള്‍ക്ക് പ്രേരകമാകുന്ന Environmentന് നിദാനമാവുകയുമാണ് ഇസ്‌ലാമിന്റെ സാമൂഹ്യ-വ്യക്തി നിയമങ്ങള്‍ ചെയ്യുന്നത് എന്നും താഴെ കൊടുക്കുന്ന ചില വസ്തുതകള്‍ കൂടി ചേര്‍ത്തു പരിശോധിച്ചാല്‍ വ്യക്തമാകും.

1. ഒന്നാമതായി വസ്ത്രം കൊണ്ടും ചേഷ്ടകള്‍ കൊണ്ടുമൊക്കെ സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും തന്നെ പെരുമാറേണ്ടതുണ്ടെന്നാണ് ഇസ്‌ലാമിന്റെ ഈ രംഗത്തെ കല്‍പന. (5)
എതില്‍ലിംഗത്തെ അതേരൂപത്തില്‍ അനുകരിക്കുന്നതിനെ വിലക്കുന്നതിലൂടെ ഓരോ വ്യക്തിയിലും അവരുടെ Gender Role അനുസരിച്ചുള്ള വ്യക്തിബോധം ഉണ്ടാക്കുന്നതിനെയും GENDER എന്ന സ്വത്വ ബോധത്തിനകത്ത് നിര്‍ത്തി തന്നെ വ്യക്തിത്വം വികസിപ്പിക്കുന്നതിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു.
അറിയപ്പെടുന്ന പല സ്വവര്‍ഗാനുരാഗികളുടെയും ചരിത്രം പരിശോധിച്ചാല്‍ ചെറുപ്പത്തില്‍ എതിര്‍ലിംഗക്കാരുടെ വസ്ത്രം ഉടുക്കുന്നതിനെ ഇഷ്ടപ്പെട്ടിരുന്നവരോ, അതല്ലെങ്കില്‍ സ്വവര്‍ഗ പീഡനങ്ങള്‍ക്ക് ഇരയായവരോ ഒക്കെയാണ് പലരും. അഥവാ സ്വന്തം Gender Identity നശിപ്പിക്കുന്ന വ്യക്തി സാഹചര്യങ്ങള്‍ സ്വവര്‍ഗ അഭിരുചിക്കൊരു കാരണമാണ്. ആ വ്യക്തിപരവും സാമൂഹ്യവുമായ സാഹചര്യങ്ങളെ വിരോധിച്ചില്ലാതാക്കുകയാണ് ഇസ്‌ലാം.

2. പുരുഷനും സ്ത്രീയ്ക്കുമൊക്കെ ഒരു പ്രായമെത്തിയാല്‍ എതിര്‍ലിംഗക്കാരോട് HetroSexual ആകര്‍ഷണവും താല്‍പര്യങ്ങളും തുടങ്ങുമെന്നത് മനുഷ്യപ്രകൃതിയാണ്. സ്ത്രീ സ്ത്രീയെന്ന Gender Identityക്ക് അകത്ത് സ്‌ത്രൈണത പ്രകടിപ്പിക്കുകയും പുരുഷന്‍ അവന്റെ Gender Identityക്ക് അകത്ത് പുരുഷ ഗുണവും രൂപവും പ്രകടിപ്പിക്കുകയും ചെയ്യുന്നിടത്താണ് ലിംഗപരമായ വ്യതിരിക്തതകള്‍ നിലനില്‍ക്കുന്നതും അങ്ങനെ എതിര്‍ലിംഗത്തോട് തോന്നുന്ന നൈസര്‍ഗികമായ ആകര്‍ഷണീയത പ്രവര്‍ത്തിക്കുന്നതും. ഈ ലിംഗപരമായ വ്യതിരിക്തതകളെ നശിപ്പിക്കുന്നത് അതുകൊണ്ട് തന്നെ പ്രകൃതിപരമായ HetroSexual Attractionsനെ തകര്‍ക്കലും അത് സ്വവര്‍ഗരതി വൈകല്യങ്ങള്‍ക്ക് വഴിവെക്കലുമാകും.

ഇസ്‌ലാം ലിംഗപരമായ വ്യതിരിക്തതകളെ നശിപ്പിക്കുന്നതിനെ വിരോധിക്കുകയും സ്ത്രീയില്‍ സ്‌ത്രൈണതയും പുരുഷനില്‍ പൗരുഷവും ഉണ്ടാകുന്ന Gender Identityയെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം പ്രകൃതിപരമായിത്തന്നെ Gender Identityയെ നിശ്ചയിക്കുന്നുമുണ്ട്.

പ്രകൃതിപരമായ പൗരുഷസ്വഭാവമെന്ന നിലയ്ക്ക് പുരുഷനോട് ഇസ്‌ലാം കല്‍പ്പിക്കുന്നത് താടി വെക്കാനാണ്. പുരുഷനോട് താടിയെ കല്‍പ്പിക്കുന്ന ഒരു പ്രവാചകവചനം താടി വെക്കുന്നത് അവന്റെ ഫിത്ത്‌റത്തിന്റെ (നൈസര്‍ഗിക പ്രകൃതിയുടെ) ഭാഗമാണെന്നു തന്നെ നേര്‍ക്കുനേരെ പറയുന്നുണ്ട്.(6)
പുരുഷന്റെ താടിരോമങ്ങള്‍ക്ക് പരിണാമപരമായി പറയപ്പെടുന്ന കാരണങ്ങള്‍ (Evolutionary Reasons) കൂടെ എടുത്തു പരിശോധിച്ച് നോക്കിയാലാണ് അതെത്രത്തോളം പ്രകൃതിപരമാണെന്നും ലൈംഗികതയിലും സ്ത്രീപുരുഷ ആകര്‍ഷണത്തിലുമെല്ലാം അതിനുള്ള പങ്ക് എത്രത്തോളമാണെന്നും ബോധ്യമാവുക.

പരിണാമപരമായി താടി തെരഞ്ഞെടുക്കപ്പെടാന്‍ (Natural Selection) ഉള്ള കാരണം ലൈംഗിക നിര്‍ദാരണത്തിലധിഷ്ഠിതമാണെന്ന (Sexual Selection) വസ്തുതതന്നെ ലൈംഗിക അഭിരുചിയില്‍ അതിനുള്ള സ്ഥാനം വ്യക്തമാക്കുന്നുണ്ട്. പരിണാമ മനഃശാസ്ത്രജ്ഞരുടെ (Evolutionary psychologists) അഭിപ്രായപ്രകാരം താടി പുരുഷനില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള ഒരു പ്രധാന കാരണം താടിയുള്ള പുരുഷന്‍മാരോട് സ്ത്രീകള്‍ക്ക് ആകര്‍ഷണീയത കൂടുതല്‍ തോന്നിയതും അവരെ ലൈംഗിക പങ്കാളികളായി തെരഞ്ഞെടുത്തതുമാണെന്നാണ്.

ഈ ലൈംഗിക നിര്‍ദാരണം (Sexual Selection) നടത്താനുള്ള കാരണം കൂടുതല്‍ താടിയുണ്ടാവുക എന്നത് Testosteroneന്റെ കൂടിയ അളവിനെയും അതുപോലെ ആ വ്യക്തിയുടെ ലൈംഗികമായ പക്വതയെയും, ബലത്തെയുമാണ് പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ താടി രോമങ്ങളുള്ള പുരുഷന്‍മാര്‍ കൂടുതലായി ലൈംഗിക പങ്കാളികളായി തെരഞ്ഞെടുക്കപ്പെടുകയും ആ ഗുണം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പരിണാമപരമായി താടിയൊരു പുരുഷഗുണമായി സെലക്ട് ചെയ്യപ്പെടുകയും എല്ലാമുണ്ടായി എന്നതാണ് പരിണാമ മനഃശാസ്ത്രജ്ഞര്‍ താടിക്ക് നല്‍കുന്ന വിശദീകരണം.(7)

പുരുഷനോട് എതിര്‍ലിംഗ ആകര്‍ഷണീയതയ്ക്ക് (HetroSexual Attraction) പ്രകൃതിപരമായ കാരണവും പുരുഷ Gender Identityയുടെ തന്നെ പ്രധാന ഭാഗവുമെല്ലാമായ താടി വളര്‍ത്താന്‍ കല്‍പ്പിക്കുന്ന ഇതേ ഇസ്‌ലാം പക്ഷേ സ്ത്രീയോട് അവളുടെ Gender Identity ആയി കല്‍പ്പിക്കുന്നത് പുറത്തുകാണാത്ത തരത്തില്‍ മുടി മറച്ചുവയ്ക്കാനും, അങ്ങനെ ശുദ്ധമായ മുഖം മാത്രം വ്യക്തിത്വത്തിന്റെ ഭാഗമായി കാണിക്കുന്നത് സ്‌ത്രൈണതയുടെ ഉന്നതമായ പ്രകടമാക്കലുമാണ്. അങ്ങനെ സ്ത്രീയില്‍ സ്‌ത്രൈണതയുടെ പൂര്‍ണതയും പുരുഷനില്‍ പ്രകൃതിപരമായ പൗരുഷ ഗുണങ്ങളെയും വ്യക്തിനിയമമാക്കി Gender Identityകള്‍ക്കകത്ത് നിര്‍ത്തുന്ന ഇസ്‌ലാം HetroSexual Attractionന് കാരണമാകുന്ന Gender Qualities നിലനിര്‍ത്തുന്ന സാമൂഹ്യ അവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും വ്യതിരിക്തവും പ്രകൃതിപരവുമായ സ്ത്രീപുരുഷ സ്വത്വബോധങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്നു.

3. HetroSexual Attractions മാത്രം പ്രകടമാകുന്ന സാമൂഹ്യ അവസ്ഥയെ നിര്‍ദേശിക്കുന്ന ഇസ്‌ലാം പക്ഷേ സ്വവര്‍ഗ ലൈംഗിക അഭിരുചികളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങളെക്കൂടി വിലക്കുന്നുണ്ട്.

അബൂ സഈദ്‌ ഖുദ്രി -رضي الله عنه- യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി ﷺ പറഞ്ഞു. “ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്‌നതയിലേക്കും ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്‌നതയിലേക്കും നോക്കാൻ പാടില്ല. അപ്രകാരം ഒരു വസ്ത്രത്തിൽ ഒരു പുരുഷനും മറ്റൊരു പുരുഷന്റെ കൂടെശയിക്കരുത്. ഒരു വസ്ത്രത്തിൽ ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെയും കൂടെ ശയിക്കരുത്”. (മുസ്‌ലിം)

സ്വഹീഹ് മുസ്‌ലിമില്‍ ഉദ്ധരിക്കപ്പെട്ട ഈ ഹദീഥ് പ്രകാരം സ്വലിംഗത്തില്‍പ്പെട്ടവരുടെ ഇടയില്‍ പോലും ഒരു വിരിപ്പിനു കീഴില്‍ അപരിചിതര്‍ ഉറങ്ങുന്നതും പരസ്പരം നഗ്‌നതയോ സ്വകാര്യ ഭാഗങ്ങളോ കാണുന്നതും ഇസ്‌ലാം വിലക്കിയതാണ്.

5. സ്ത്രീ പുരുഷന്‍മാര്‍ വസ്ത്രമര്യാദകള്‍ പാലിക്കാതെ കൂടിക്കലരുന്നതിനെ നിരോധിച്ച ഇസ്‌ലാമിക നിയമത്തെയും ഈ കോണിലൂടെ തന്നെ വായിക്കാം.
പ്രണയത്തെ സംബന്ധിച്ച മനഃശാസ്ത്ര പഠനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ആകര്‍ഷിക്കുകയും അകന്നുനില്‍ക്കുകയും ചെയ്യുന്ന ഒന്നിനോടാണ് എപ്പോഴും ഉജ്ജ്വലമായ പ്രണയാഭിനിവേശം തോന്നുക.

അടുത്ത് ഇടപഴകുമ്പോഴും പ്രണയിക്കുമ്പോഴും വലിയ മൂല്യമൊന്നും തോന്നാത്തവള്‍ പിരിഞ്ഞു പോയശേഷം വല്ലാത്ത നഷ്ടബോധവും നെഞ്ചുപൊട്ടുന്ന വിരഹദുഃഖവും ഒക്കെ അനുഭവപ്പെടുന്നത് ഇതിനുദാഹരണമാണ്. ബാല്യദശകം തൊട്ട് അടുത്തു ജീവിച്ചിരിക്കുന്നവരോട് Sexual Attraction തോന്നുകയില്ലെന്നു തന്നെ Westermarck effect പോലുള്ള തീയറികള്‍ പറയുന്നുണ്ട്.

സ്ത്രീശരീരം പ്രദര്‍ശന വസ്തുവാകുന്നിടത്തും Porn സിനിമകള്‍ സര്‍വസാധാരണമാകുന്നിടത്തുമൊക്കെ ക്രമേണ സംഭവിക്കുന്ന ലൈംഗിക മരവിപ്പും രതിവൈകൃതങ്ങളുമൊക്കെ മറഞ്ഞിരിക്കേണ്ടവ തുറന്നുകാട്ടുന്ന സാമൂഹ്യക്രമത്തിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അഥവാ സ്ത്രീ പുരുഷ ഇടകലരലിന്റെയും, നഗ്നതാ പ്രകടനങ്ങളുടെയും ഒക്കെ സംസ്കാരം എതിർ ലിംഗസ്ഥർക്ക്‌ ഇടയിലുണ്ടാകേണ്ട സ്വാഭാവിക ആകർഷണത്തെ ക്രമേണ നശിപ്പിക്കലും, രതി വൈകൃതങ്ങൾക്ക്‌ സാമൂഹ്യ നിമിത്തമാവുകയുമാണ്.

ഇത്തരം സാമൂഹ്യ മനഃശാസ്ത്ര പ്രശ്‌നങ്ങള്‍ കൂടി വിലയിരുത്തുമ്പോഴാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സ്ത്രീപുരുഷ സങ്കല്‍പങ്ങളും ലിംഗപരമായ വ്യക്തിനിയമങ്ങളും എത്രത്തോളം ശാസ്ത്രീയവും മാനവികവുമാണെന്ന് ബോധ്യമാവുക. സ്ത്രീയെയും പുരുഷനെയും വ്യക്തമായ Gender Identityകള്‍ക്കകത്ത് നിര്‍ത്തുന്ന ഇസ്‌ലാം അവര്‍ കൂടിക്കലരുന്ന സാമൂഹ്യ അവസ്ഥകളെയും വിരോധിക്കുകയും സ്ത്രീയുടെ പ്രധാന ആകര്‍ഷണീയതയായ അവളുടെ ശരീരം തന്നെ കൂടുതലായി മറയ്ക്കുവാനും കല്‍പ്പിച്ചു.

ലിംഗസ്വത്വവും, വ്യത്യസ്ത ലിംഗത്തില്‍പ്പെട്ടവരുമൊക്കെ കൂടിക്കലരുന്നതിനെ വിരോധിക്കുകയും, പുരുഷന്റെ ആകര്‍ഷണ കേന്ദ്രമായ സ്ത്രീ ശരീരം കൂടുതലായി മറയ്ക്കപ്പെടുകയും എല്ലാം ഉണ്ടാകുന്ന ഒരു സാമൂഹ്യക്രമത്തില്‍ ആയിരിക്കും അകന്നുനില്‍ക്കുകയും മറച്ചുവെക്കപ്പെടുകയും എല്ലാം ചെയ്യുന്ന വ്യത്യസ്ത Genderകള്‍ക്കിടയില്‍ എതിര്‍ലിംഗ ആകര്‍ഷണീയതയുടെ (HetroSexual Attraction) ഏറ്റവും ഉജ്ജ്വലമായ രൂപവും യഥാര്‍ത്ഥ പ്രണയങ്ങളും ഉണ്ടാവുക.

Malcolm X പറഞ്ഞപോലെ
“You see, Islam is the only religion that gives both husband and wife a true understanding of what love is. The Western “love” concept, you take it apart, it really is lust.”
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഇത്തരമൊരു സാമൂഹ്യ അവസ്ഥയില്‍ ആണ് പ്രകൃതിപരമായി ഏറ്റവും നല്ല സ്ത്രീപുരുഷ ബന്ധങ്ങള്‍ ഉണ്ടാവുക എന്നു മാത്രമല്ല അത്തരമൊരു സാമൂഹ്യക്രമത്തില്‍ Homo Sexualityയോ, Pedophiliaയോ, മൃഗ രതിയോ പോലുള്ള രതിവൈകൃതപരമായ Sexual orientations തന്നെയുണ്ടാവില്ല.
അഥവാ രതിവൈകല്യങ്ങളുടെ കാര്യത്തില്‍ പ്രശ്‌നം Environmental ആണ്. അതിന്റെ Environmental Reasonsല്‍ ഇടപെട്ടുകൊണ്ട് Environmental ആയിത്തന്നെ ഇസ്‌ലാം അവയ്ക്ക് പരിഹാരവും കാണുന്നു.

“നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്.’ (ഖുര്‍ആന്‍ 30:21)

കുറിപ്പുകൾ

1) Hamer, D.; Hu, S; Magnuson, V.; Hu, N; Pattatucci, A. (1993). “A linkage between DNA markers on the X chromosome and male sexual orientation”.
2) https://science.sciencemag.org/content/365/6456/eaat7693
Large-scale GWAS reveals insights into the genetic architecture of same-sex sexual behavior
3) https://www.sciencemag.org/news/2008/06/gay-not-all-genes
Gay Is Not All in the Genes.
4) https://faculty.washington.edu/chudler/dev.html
5) Sahih al-Bukhari 5885., Narrated by Abu Dawood (4098), Narrated by Abu Dawood (4099)
6) Ṣaḥīḥ Muslim 261.
7) BBC/the real reason men grow BEARDS.
https://www.bbc.com/future/article/20160418-the-real-reason-men-grow-beards

No comments yet.

Leave a comment

Your email address will not be published.