സ്വഫിയ്യ (റ) – നബി (സ) വിവാഹം: ശത്രു നേതാവിനോടുള്ള ബഹുമാനം

//സ്വഫിയ്യ (റ) – നബി (സ) വിവാഹം: ശത്രു നേതാവിനോടുള്ള ബഹുമാനം
//സ്വഫിയ്യ (റ) – നബി (സ) വിവാഹം: ശത്രു നേതാവിനോടുള്ള ബഹുമാനം
ചരിത്രം

സ്വഫിയ്യ (റ) – നബി (സ) വിവാഹം: ശത്രു നേതാവിനോടുള്ള ബഹുമാനം

മുഹമ്മദ് നബി(സ)യോട് നടത്തിയ കരാർ ലംഘിച്ചു കൊണ്ട് പ്രവാചകനോട് യുദ്ധം നടത്തിയ ഖൈബറിലെ ബനൂനദീർ എന്ന ജൂത ഗോത്രനേതാവ് ഹുയയ് ബിൻ അഖ്ത്താബിന്റെ മകളായിരുന്നു സ്വഫിയ്യ(റ). 8 കോട്ടകൾക്കുള്ളിലായി നിലയുറപ്പിച്ചിരുന്ന 20000 -ൽ പരം വരുന്ന സൈന്യത്തെ 1600 അംഗബലം മാത്രമുള്ള സൈന്യം കൊണ്ട് തോൽപിച്ച നബി(സ)യുടെ സൈനിക മുന്നേറ്റത്തിൽ സ്വഫിയ്യ(റ)യുടെ പിതാവും ഭർത്താവും കൊല്ലപ്പെട്ടിരുന്നു.

യുദ്ധത്തടവുകാരിൽ ഒരാളായി വീതിക്കപ്പെട്ടപ്പോൾ ദിഹ്‌യാ എന്നയാൾക്കായിരുന്നു സ്വഫിയ്യ(റ)യെ ലഭിച്ചത്. ഒരു യുദ്ധത്തിൽ പരാജയപ്പെട്ട നേതാവിന്റെ മകളാണെന്ന്‌വച്ച് ആദരവ് നൽകേണ്ട ഒരു ആവശ്യവുമില്ല, ആരുമേ ചോദിക്കുവാനോ പറയുവാനോ ഇല്ലല്ലോ, കാലാ കാലം അടിമ വേലക്ക് വിട്ടു കൊണ്ട് ശത്രുവിനോടുള്ള പ്രതികാരം മൃഗീയമായി ആസ്വദിക്കാം. അങ്ങനെ ചെയ്തവർ ചരിത്രത്തിൽ ഇല്ലേ? പക്ഷെ ഇവിടെ പ്രവാചകൻ മുഹമ്മദ് നബി(സ)യാണ്.

ആ സ്ത്രീയുടെ ആഭിചാത്യവും, എതിർ പക്ഷത്തെ നേതാവിന്റെ മകൾക്ക് സാധാരണക്കാർക്കുള്ള പദവി നൽകിയാൽ പോരാ എന്നും അണികളിൽ ചിലർ നബി(സ)യോട് സൂചിപ്പിച്ചു.

നബി (സ), സ്വഫിയ്യ(റ)ക്ക് സ്വതന്ത്രയായി നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനുള്ള അനുവാദം നൽകി. എന്നാൽ നാട്ടിൽ സ്വന്തക്കാർ ആരുമില്ലാത്തതിനാൽ പോകാൻ കൂട്ടാക്കാത്ത സ്വഫിയ്യ (റ) സത്യവിശ്വാസം സ്വീകരിച്ചു കൊണ്ട് പ്രവാചകന്റെ ഇണയാകുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

മൂന്നാമത്തെ കോട്ട കീഴടക്കുന്ന വേളയിലാണ് സ്വഫിയ്യ(റ)യെ തടവിൽ പിടിക്കുന്നത്. പിന്നെയും അഞ്ച് കോട്ടകൾ ബാക്കിയുണ്ട്, ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിനു ശേഷം ആ സമൂഹം മുഴുവനും സമാധാനത്തിനു തയ്യാറാവുകയും അതിനു ശേഷം സന്ധി സംഭാഷണങ്ങൾ നടക്കുകയും ചെയ്തു. ഒരുപാട് ദിവസങ്ങളാണ് അതിനെല്ലാം കൂടി ചെലവായത്.

ഇതെല്ലം കഴിഞ്ഞായിരുന്നു മടക്ക യാത്ര. ഈ മടക്ക യാത്രയിൽ സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ്യ(റ)യുടെ ശുദ്ധി പൂർത്തിയാവുകയും, ശേഷം അവിടെ വെച്ച് പ്രവാചകൻ (സ) അവരെ വിവാഹം ചെയ്യുകയും ചെയ്തു. ശത്രു നേതാവിനെ ബഹുമാനിക്കുന്നതിനു സമാനമായിരുന്നു ആ വിവാഹം. തങ്ങളുടെ നേതാവിന്റെ മകളെ ആദരിക്കുന്നതിലൂടെ യഹൂദ സമൂഹത്തിനും മതിപ്പ് കൂടിയിരുന്നു.

print

6 Comments

 • വലിയ്യ്യ് ഇല്ലാത്ത കല്യാണം സാധു ആകുമോ??

  Dharvishdharu9645@gmail.com 26.06.2021
 • സഫിയയെ നബി കല്യാണം കഴിച്ചത് വലിയ്യ ഇല്ലാണ്ട് അല്ലെ?? അതു സാധു ആകുമോ??

  Dharvish dileep 26.06.2021
 • അടിമ ഉടമയുടെ സമ്പത്ത്…
  അടിമയുടെ മുകളിൽ തീരുമാനം എടുക്കുന്നത് ഉടമ മാത്രം..
  ആ അടിമ യ്ക്ക് രണ്ട് ഉപാതി മുന്നോട്ടു വെച്ചു..
  1. ബന്ധുക്കളിലേക്ക് മടങ്ങി സ്വാതര യാകുക
  2. തന്റെ ഭാര്യ യായി സ്വാത്രറ യാകുക..
  ആ അടിമ second choice ഉപയോഹ പെടുത്തി..

  Nizar abubaker 09.11.2021
 • എന്തിന് വേണ്ടി ആയിരുന്നു യുദ്ധം ചെയ്തു
  യുദ്ധം കൊണ്ട് അവളുടെ ഭർത്തവിനെയും അച്ഛനെയും കോന്നിട്ട് എന്ത് ഭാര്യത്തക്കിയത് അത്ര നല്ല കാര്യമാണോ

  Rajeesh 31.07.2023
  • കരാറുകൾ ലംഘിച്ച് മുസ്ലീങ്ങളെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ശത്രുക്കൾക്ക് വേണ്ടി സഹായം നൽകുകയും ചെയ്തപ്പോഴാണ് ഹൈബറിൽ യുദ്ധത്തിന് നിർബന്ധിതമാകേണ്ടി വന്നത്.

   ഹിഷാം 01.10.2023
 • അവർ കരാർ ലങ്കിച്ച് കൊണ്ട് യുദ്ധത്തിൽ ചതിച്ചു.

  Ameen 24.09.2023

Leave a comment

Your email address will not be published.