സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??

//സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??
//സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??
ആനുകാലികം

സ്ത്രീചേലാകർമം: ലിബറലുകൾ കാപട്യം കാണിക്കുന്നതെന്തിന് ??

“സ്ത്രീചേലാകർമം ഇസ്‌ലാം അനുവദിക്കുന്നു. അതുകൊണ്ടുതന്നെ തികച്ചും ക്രൂരവും പൈശാചികവുമായ FGM (Female Genital Mutilation) ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു” എന്നതാണ് നവ ലിബറൽ-ഫെമിനിസ്റ്റ്-നാസ്തിക ആരോപണം. ആമുഖമായി മനസ്സിലാക്കേണ്ടത്, FGM ഇസ്‌ലാമിന് അന്യമാണ്. അതുപോലെതന്നെ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ഈ അർത്ഥത്തിൽ വികലമാക്കുന്നത് ഇസ്‌ലാമിൽ നിഷിദ്ധമാണ്. ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്ത്വമായി മുസ്‌ലിംകൾ മനസ്സിലാക്കുന്ന لاَ ضَرَرَ وَلاَ ضِرَارَ “ഉപദ്രവിക്കാനും ഉപദ്രവിക്കപ്പെടാനും പാടില്ല” എന്ന പ്രവാചകാധ്യാപനം തന്നെ ഇതിനു തെളിവായി മതിയാകുമല്ലോ.

FGM ഏറ്റവും കൂടുതൽ ചെയ്യുന്നത് പാശ്ചാത്യൻ സ്ത്രീകളാണ്. ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ FGM ന് നൽകിയിട്ടുള്ള നിർവചനത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിക്കാം.

Types of FGM

Female genital mutilation is classified into 4 major types.

Type 1: This is the partial or total removal of the clitoral glans (the external and visible part of the clitoris, which is a sensitive part of the female genitals), and/or the prepuce/ clitoral hood (the fold of skin surrounding the clitoral glans).

Type 2: This is the partial or total removal of the clitoral glans and the labia minora (the inner folds of the vulva), with or without removal of the labia majora (the outer folds of skin of the vulva).

Type 3: Also known as infibulation, this is the narrowing of the vaginal opening through the creation of a covering seal. The seal is formed by cutting and repositioning the labia minora, or labia majora, sometimes through stitching, with or without removal of the clitoral prepuce/clitoral hood and glans(Type I FGM).

Type 4: This includes all other harmful procedures to the female genitalia for non-medical purposes, e.g. pricking, piercing, incising, scraping and cauterizing the genital area.(1)

സൗന്ദര്യവർധനവിനായും മറ്റും ഭാഗികമായോ മുഴുവനായോ ഭഗശ്‌നികാ ഛേദനം(Cliterodechtomy) ചെയ്യൽ, യോനിയുടെ Labia Minora, Labia Majora എന്നീ ഭാഗങ്ങൾ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യൽ (Labiaplasty), വജൈനൽ പിയേർസിങ് തുടങ്ങിയവയെല്ലാം, FGM ന് ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരണത്തിൽ പെടുന്നതാണ്. FGM കൂടുതലും ചെയ്തുവരുന്നത് പാശ്ചാത്യൻ രാജ്യങ്ങളിലെ സ്ത്രീകളാണ്. എങ്കിലും ലോകാരോഗ്യസംഘടനക്ക് മുസ്‌ലിം രാഷ്ട്രങ്ങളിലെ കണക്കുകളെക്കുറിച്ച് സംസാരിക്കുവാനാണ് പ്രത്യേക താൽപ്പര്യം!

“ഏറ്റവും കുറഞ്ഞത് 200 മില്യൺ സ്ത്രീകളെങ്കിലും FGM ന്റെ ഇരകളാണ്”(2) എന്ന് ലോകാരോഗ്യസംഘടന പറയുമ്പോൾ പോലും, ഈ കണക്കുകളിൽ ഒന്നും തന്നെ, എത്രപേർ സ്വമനസ്സാലെയും അല്ലാതെയും ചെയ്തവരാണെന്നും, എത്രപേർ ഇതിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ കടന്നുപോയ ട്രാൻസ്ജെൻഡറുകളാണെന്നും വ്യക്തമാക്കുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഏർപ്പെടുന്ന F to M(Female to Male) ട്രാൻസ്ജെൻഡറുകളും ഒരു തരത്തിൽ Female Genital Mutilation ലൂടെ തന്നെയാണ് കടന്നുപോകുന്നത്.

ഓസ്‌ട്രേലിയയിലും, അമേരിക്കയിലും, യൂറോപ്പിന്റെ പല ഭാഗങ്ങളിലും FGM കണ്ടുവരുന്നുണ്ട് എന്ന് ലോകാരോഗ്യസംഘടനയുടെ ബ്രോഷറിൽ തന്നെ പറയുന്നുണ്ട്.(3) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ FGM ന് ഇരകളായ ഈ 200 മില്യൺ സ്ത്രീകളിൽ, എത്രപേർ പാശ്ചാത്യൻ രാഷ്ട്രങ്ങളിൽ നിന്നാണ്, എത്രപേർ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നാണ് എന്നത് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല എന്നുമാത്രമല്ല ബ്രോഷറിന്റെ കവർ പേജിൽ ഹിജാബ് ധരിച്ച ആഫ്രിക്കൻ മുസ്‌ലിം ബാലികയുടെ ചിത്രം കൊടുക്കാൻ മറന്നിട്ടുമില്ല. രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൾ പ്രസിദ്ധീകരിച്ചാൽ പിന്നെ, ലിംഗമാറ്റശസ്ത്രക്രിയ നടത്തിയവർ പോലും ഈ പട്ടികയിൽ ഉൾപ്പെടും എന്ന് തുറന്നുസമ്മതിക്കേണ്ടി വരും. ഇവിടെയാണ് ഇതെല്ലാം ഏറ്റവും രസകരമായി തോന്നാറുള്ളത്…

“FGM അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്ന് നിലവിളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്ന ഫെമിനിസ്റ്റുകളും ലിബറലുകളും, അതേ സമയം തന്നെ 15 വയസുള്ള അമേരിക്കൻ പെൺകുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക്, അതിന്റെ പിരിവിനായുള്ള ‘ഗോ ഫണ്ട് മീ’ വെബ്സൈറ്റിന്റെ ലിങ്ക് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പതിച്ചിട്ടുണ്ടാകും. മനുഷ്യശരീരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ഇവരുടെ യഥാർത്ഥ ലക്ഷ്യമെങ്കിൽ, ആദ്യം എതിർക്കേണ്ടത് ലിംഗമാറ്റ ശസ്ത്രക്രിയയെയല്ലേ?! ഇവിടെയാണ് ഈ വിഷയത്തിലെ ലിബറൽ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

സ്ത്രീചേലാകർമം എന്നത് ഒരിക്കലും ഇസ്‌ലാമോ പ്രവാചകനോ കൊണ്ടുവന്നതല്ല. അതിന്റെ തെളിവുകൾ ആർക്കും പരിശോധിക്കാവുന്നതാണ്. ഇസ്‌ലാം പ്രബോധനത്തിനായി സ്വഹാബാക്കളും അവരുടെ പിൻഗാമികളും പല രാഷ്ട്രങ്ങളിലേക്കും കടന്നുചെന്നിട്ടുണ്ട്. ചേലാകർമം സ്ത്രീക്കും പുരുഷനും ഒരുപോലെ നിർബന്ധം ആയിരുന്നുവെങ്കിൽ, വിവിധ നാടുകളിലേക്ക് കടന്നുചെന്ന ഇസ്‌ലാമിക പ്രബോധകർ ഇരുകൂട്ടരോടും ചേലാകർമം ചെയ്യുവാൻ നിർദ്ദേശിക്കേണ്ടതല്ലേ.. മാലിക്ക് ദീനാർ കടന്നുവന്ന കേരളം തന്നെ ഇതിനൊരു ചരിത്രസാക്ഷ്യമല്ലേ!

ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥുകൾ ഒക്കെയും ദുർബലമാണ്. അത് ഓരോന്നായി പരിശോധിക്കാം..

ഉമ്മ് അത്തിയ്യയിൽ നിന്നുള്ള നിവേദനം, മദീനയിൽ ചേലാകർമം(സ്ത്രീകളിൽ) ചെയ്തിരുന്ന സ്ത്രീയോട് നബി ﷺ പറഞ്ഞു: “അത് ചെയ്യുമ്പോൾ അധികമാവരുത്. അത് ഭർത്താവിന് തൃപ്തിയും, സ്ത്രീക്ക് സുഖവും നൽകുന്നതാണ്.”(4)

ഈ ഹദീസിന്റെ പരമ്പരയിൽ, മുഹമ്മദ് ഇബ്ൻ ഹസ്സൻ എന്ന അജ്‍ഞാതൻ(مجهول) ഉള്ളതിനാൽ ദുർബലമാണെന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത അബൂ ദാവൂദ് തന്നെ പറഞ്ഞതായി കാണാം.

മറ്റൊരു നിവേദനത്തിലുള്ളത്

‎الْخِتَانُ سُنَّةٌ لِلرِّجَالِ مَكْرُمَةٌ لِلنِّسَاءِ

“ചേലാകർമം പുരുഷന്മാർക്ക് സുന്നത്തും, സ്ത്രീകൾക്ക് ആദരണീയവുമാണ്.”(5)

ഇതിന്റെ നിവേദകപരമ്പരയിലുള്ള ഹജ്ജാജ് ഇബ്നു അർത്വാത്, തെളിവിന് കൊള്ളാവുന്നവനല്ലെന്നും, അതിനാൽ ഇത് സ്ഥിരപ്പെട്ടതല്ലെന്നും ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയുടെ 3: 337 ൽ വ്യക്തമാക്കുന്നുണ്ട്. ഈ ഹദീസ് ഇബ്‌നു അബ്ബാസിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പരമ്പരയും ദുർബലമാണെന്ന് ഇബ്നുൽ ഖയ്യിം പറഞ്ഞിട്ടുണ്ട്.(6)

ഇനി അത് ആധികാരികമായ ഹദീഥുകളാണെന്ന് ആരെങ്കിലും വാദിച്ചാൽ തന്നെയും, അറേബ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ് സ്ത്രീചേലാകർമമെന്നും, പ്രവാചകൻﷺ അത് അനുവദനീയം (جائز) എന്ന് പറഞ്ഞതാണെന്ന് മാത്രമേ മനസ്സിലാക്കുവാൻ കഴിയൂ. അതിൽ തന്നെയും അപകടകരമായ രീതിയിലും, ആഴത്തിലും ചെയ്യരുത് എന്ന് പഠിപ്പിച്ചതായി മാത്രമേ മനസ്സിലാക്കാൻ കഴിയൂ.

സ്വഹീഹായ മറ്റൊരു ഹദീസ് ഈ വിഷയത്തിൽ പലപ്പോഴും ഉദ്ധരിക്കാറുള്ളത് കൂടെ പരിശോധിക്കാം. “നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ ഭാര്യയുടെ നാല് ഭാഗങ്ങളിൽ ഇരിക്കുകയും, ചേലാകർമം ചെയ്യപ്പെട്ട രണ്ടു ഭാഗങ്ങൾ കൂടി ചേരുകയും ചെയ്‌താൽ അവനു കുളി നിർബന്ധമായി.”(7)

ഇവിടെയും വ്യക്തമാകുന്ന ഒന്ന്, ചേലാകർമം സംസ്കാരത്തിന്റെ ഭാഗമായി ചെയ്തിരുന്ന സ്ത്രീകളും അറേബ്യയിൽ ഉണ്ടായിരുന്നു എന്നതാണ്. ഇസ്‌ലാമിലേക്ക് ഈ ആചാരം ചേർത്തുവെക്കുവാൻ തെളിവുകൾ ഒന്നും ഇല്ല എന്നതാണ് യാഥാർഥ്യമെങ്കിലും, ഷാഫി മദ്ഹബിലെയും ഹമ്പലി മദ്ഹബിലെയും ചില പണ്ഡിതന്മാർ സ്ത്രീ ചേലാകർമത്തെ അനുകൂലിച്ചിട്ടുണ്ട്. ഇന്ന് പാശ്ചാത്യൻ രാജ്യങ്ങളിൽ സൗന്ദര്യവർധനവിനായും, ലൈംഗികസംതൃപ്തിക്കായും സ്ത്രീകൾ ചെയ്യുന്ന അതേ ക്ലിറ്ററൽ ഹൂഡക്റ്റമി (Clitoral Hoodectomy) മാത്രമേ മേൽപറഞ്ഞ പണ്ഡിതന്മാർ അനുവദനീയമാക്കിയിട്ടുള്ളൂ. ഇംഗ്ലണ്ടിലെ ഔദ്യോഗിക ആരോഗ്യ വകുപ്പായ Department of Health and Social Care ന്റെ(DHSC) കീഴിലുള്ള NHS (National Health Service) FGM എങ്ങനെ ചെയ്യണം എന്നതിനുള്ള നിർദ്ദേശങ്ങൾ അവരുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. അതേ, ലോകാരോഗ്യ സംഘടന Type 2 FGM എന്ന് പേരിട്ടു വിളിക്കുന്ന Labiaplasty എങ്ങനെ ചെയ്യണം എന്നുള്ളതിന്റെ മാർഗരേഖ…(8)

ക്ലിറ്ററൽ ഹൂഡോപ്ലാസ്റ്റി, ക്ലിറ്ററൽ ഹൂഡക്റ്റമി അല്ലെങ്കിൽ ക്ലിറ്ററൽ ഹുഡ് റിഡക്ഷൻ സർജറി എന്നാൽ, ക്ലിറ്റോറിസിനെ മൂടുന്ന ചർമ്മത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഒരു കോസ്മെറ്റിക് ഗൈനക്കോളജിക്കൽ പ്രക്രിയയാണ്. ഈ അധിക ടിഷ്യു നീക്കംചെയ്യുമ്പോൾ, സ്ത്രീകൾക്ക് ലൈംഗിക ഉത്തേജനം ലഭിക്കും എന്നതാണ് വെസ്റ്റേൺ ന്യൂയോർക്കിലെ എസ്തെറ്റിക് ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകൾ(Aesthetic Gynecology Specialists of WNY) അവകാശപ്പെടുന്നത്.(9)

The American Society for Aesthetic Plastic Surgery സ്ത്രീകളുടെ ജനനേന്ദ്രിയ ശസ്ത്രക്രിയയ്ക്കുള്ള ആവശ്യകതയിലെ വർദ്ധനവിനുള്ള കാരണങ്ങൾ പഠിക്കുവാനായി ചർച്ചകൾ നടത്തി. അതിൽ “ക്ലിറ്ററൽ ഹുഡ് കുറയ്ക്കുക” (Clitoral Hood Reduction)(10) പോലുള്ള പതിവായി സ്ത്രീകൾ ആവശ്യപ്പെടാറുള്ള പ്രക്രിയകൾ ഉൾപ്പെടുന്നു. 2012 ലെ കണക്കനുസരിച്ച് 2,600 ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജൻമാരിൽ ഇരുപത്തിയൊന്ന് ശതമാനം പേർ ഇത്തരം നടപടിക്രമങ്ങൾ നടത്തിയെന്ന് ഇവരുടെ കൂട്ടായ്മ അഭിമാനത്തോടെ പറയുകയുണ്ടായി. 2014 മുതൽ പെൺകുട്ടികൾക്ക് കോസ്മെറ്റിക് ജനനേന്ദ്രിയ ശസ്ത്രക്രിയയിൽ 80 ശതമാനം വർധനയുണ്ടായി. 2013 ലെ ഒരു ബിബിസി റിപ്പോർട്ടിൽ Labiaplasty ചെയ്യുവാനായി NHS നെ സമീപിക്കുന്ന പാശ്ചാത്യൻ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ 10 വർഷത്തിനിടെ അഞ്ചിരട്ടിയാണ് വർദ്ധനവ്.(11)

ക്ലിറ്ററൽ ഹൂഡക്റ്റമി സ്ത്രീയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതാവിരുദ്ധമാണ്‌.(12) സ്ത്രീ ചേലാകർമവും FGM ഉം രണ്ടും രണ്ടാണെന്നും, രാഷ്ട്രീയ താൽപര്യങ്ങൾക്കായി രണ്ടും ഒന്നാണെന്ന് ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ധാരാളം സാമൂഹ്യശാസ്‌ത്രജ്ഞരെയും, ഗൈനക്കോളജിസ്റ്റുകളെയും, അക്കാദമിക പണ്ഡിതന്മാരെയും നമുക്ക് കാണാൻ കഴിയും. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ റിച്ചാർഡ് ശ്വേഡെർ,(13) മെൽബൺ യൂണിവേർസിറ്റിയിലെ Dr. ജൂലിയറ്റ് റോജർസ്,(14) ഇറ്റാലിയൻ ഗൈനക്കോളജിസ്റ്റായ Dr. ലുക്രീസിയ കറ്റാനിയ(15)തുടങ്ങിയവർ നടത്തിയിട്ടുള്ള പഠനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്.

സ്ത്രീ ചേലാകർമം ചെയ്‌താൽ സ്ത്രീകളുടെ ലൈംഗികാസക്തി നഷ്ടമാകും എന്നതാണ് മറ്റൊരു ആരോപണം. എന്നാൽ യഥാർത്ഥത്തിൽ ക്ലിറ്ററൽ ഹൂഡക്റ്റമി എന്നത് സ്ത്രീകളുടെ ലൈംഗിക സംതൃപ്തി വർധിപ്പിക്കും എന്നാണ്‌ പഠനങ്ങൾ!(16, 17)

FGM അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് അലമുറയിടുന്ന ലിബറലുകളും, ഫെമിനിസ്റ്റുകളും നാസ്തികരും ലിംഗമാറ്റ ശാസ്ത്രക്രിയക്കെതിരെ പോസ്റ്റിടുന്ന കാലത്തിനായി കാത്തിരിക്കാം. അല്ലാത്തപക്ഷം, അവർ എന്തിനുവേണ്ടിയാണ് വാദിക്കുന്നതെന്ന് അവർക്കുതന്നെ ഒരു വ്യക്തതയുമില്ല എന്നതാണ് യാഥാർഥ്യം!

കുറിപ്പുകൾ

1.https://www.who.int/news-room/fact-sheets/detail/female-genital-mutilation#:~:text=Female%20genital%20mutilation%20(FGM)%20involves, benefits%20for%20girls%20and%20women.
2. Ibid.
3.https://www.unicef.org/media/files/FGMC_2016_brochure_final_UNICEF_SPREAD.pdf.
4. അബൂ ദാവൂദ് 22/ 151.
5. മുസ്‌നദ് അഹ്‌മദ്: 20195.
6. തുഹ്ഫത്തുൽ മൗദൂദ്: 137
7. സ്വഹീഹ് മുസ്‌ലിം 349
8.https://www.nhs.uk/conditions/cosmetic-procedures/labiaplasty/#:~:text=You%20cannot%20usually%20get%20a, a%20woman%20has%20vulval%20cancer.
9.https://www.aestheticgynecologyofwny.com/blog/is-clitoral-hood-reduction-surgery-the-right-step-for-you-cost-and-benefits
10. https://www.dailymail.co.uk/health/article-4235526/Surgeon-claims-formula-make-perfect-vagina.html
11. https://www.bbc.com/news/health-40410459
12. Arora KS, Jacobs AJ. Female genital alteration: a compromise solution. Journal of Medical Ethics2016;42:148-154.
13. Richard A. Shweder (2013) The goose and the gander: the genital wars, Global Discourse, 3:2, 348-366, DOI: 10.1080/23269995.2013.811923
14. Juliet B Rogers. The First Case Female Genital Alteration in Australia Where Is The Harm? AltLJ Vol 41:4 2016 235-238
15. Catania L, Abdulcadir O, Puppo V, Baldaro Verde J, Abdulcadir J, and Abdulcadir D. Pleasure and orgasm in women with female genital mutilation/cutting (FGM/C). J Sex Med 2007;4:1666–1678.
16. N.d.Reduction of Excess Prepuce. Reduction of Excess Prepuce or Clitoral Hood Reduction, Dr. Jennifer Hayes | Florida | Cosmetic Gynecology. Retrieved June 17, 2017, from http://visionarycentreforwomen.com/services/cosmetic-gynecology-cat/reduction-of-excess-prepuce.html
17. N.d.Clitoral Unhooding, or Hoodectomy Is Also Known as Clitoral Circumcision. Retrieved June 17, 2017, from http://clitoralunhooding.com/clitoral-unhooding.html

print

1 Comment

  • Jazakallah

    AJMAL K SALEEM 27.04.2021

Leave a comment

Your email address will not be published.