സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -2

//സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -2
//സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -2
ആനുകാലികം

സെക്‌സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ… -2

പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ രൂപപ്പെട്ട ജ്ഞാനോദയ കാലഘട്ടത്തിൽ, ലൈംഗിക പീഡന ആരോപണങ്ങൾ പുതിയ തീവ്രതയിലേക്ക് വളർന്നു. ചില പുരോഹിതന്മാർ നിരൂപകരായി സ്വയം പരിണമിച്ചു. 1713 -ൽ സ്പെയിൻകാരനായ അന്റോണിയോ ഗാവിൻ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുകയും The Master Key of Popery എന്ന കൃതിയിലൂടെ പള്ളി കുമ്പസാരങ്ങളുടെ തീപ്പൊരി കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് നൂറ്റാണ്ടിന്റെ അവസാനത്തിൽ, മുൻ പുരോഹിതന്മാരും പിന്നീട് പബ്ലിസിസ്റ്റുകളും ആയി മാറിയ ജോസ് ബ്ലാങ്കോ വൈറ്റ്, ജുവാൻ അന്റോണിയോ ലോറന്റ് എന്നിവർ ഇൻക്വിസിഷനും കുമ്പസാരങ്ങൾക്കും കത്തോലിക്കാ സഭയ്‌ക്കുമെതിരെ വിശാലമായ വാദപ്രതിവാദങ്ങൾക്ക് ആക്കം കൂട്ടി.

അധുനിക കാലഘട്ടത്തിലും പ്രതിലോമമായ നയങ്ങളും നിലപാടുകളുമാണ് ഈ വിഷയത്തിൽ അനുവർത്തിക്കപ്പെട്ടത്. നിയമപാലകർക്കും അധികാരികൾക്കും കൈമാറുന്നതിനുപകരം, സഭയുടെ ധാർമ്മികവും നിയമപരവുമായ വ്യവസ്ഥകളുടെ പരിധിക്കുള്ളിൽ, ആന്തരികമായി ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യുന്ന സഭയുടെ ദീർഘകാല നടപടി തന്നെ ഇക്കാലഘട്ടങ്ങളിൽ പിന്തുടരപ്പെട്ടു. കുറ്റവാളികളെന്ന് കണ്ടെത്തിയ പുരോഹിതന്മാരുടെ കുറ്റകൃത്യങ്ങളെ സാധാരണ പാപങ്ങളായി പരിഗണിച്ച് -ക്രിമിനൽ പ്രോസിക്യൂഷനുപകരം- പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിത സരണിയൊ മാനസിക ചികിത്സയൊ പ്രതിവിധിയായി നിർദ്ദേശിക്കുകയായിരുന്നു സഭയുടെ ശീലം.

2005 ൽ, ‘ഒപ്പസ് ഡെയ്‌’ എന്ന യാഥാസ്ഥിതിക കത്തോലിക്കാ സംഘടനയുടെ പ്രമുഖ അംഗമായ സി. ജോൺ മക്ലോസ്കി തന്നോട് കുമ്പസരിച്ച ഒട്ടനവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായി കണ്ടെത്തുകയുണ്ടായി. ഒരു സാമ്പത്തിക ഒത്തുതീർപ്പിന്റെ ഭാഗമായി, “പരമ്പരാഗത കുമ്പസാരക്കൂട്ടിൽ ഒതുങ്ങി, സ്ത്രീകളുടെ ആത്മീയ ദിശാബോധം മാത്രമേ കൈകാര്യം ചെയ്യാവൂ, അതായത് അവരിൽ നിന്ന് ശാരീരിക അകലം പാലിക്കണം” എന്ന സഭയുടെ താക്കീത് മാത്രമായിരുന്നു അയാൾക്കെതിരെ സ്വീകരിക്കപ്പെട്ട നടപടി !! എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2002 -ൽ പൊട്ടിപ്പുറപ്പെട്ട അമേരിക്കൻ ബാലപീഡന വിവാദത്തെ സംബന്ധിച്ച് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ആദ്യകാല പ്രതികരണങ്ങളിൽ പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും അടിസ്ഥാനത്തിൽ പ്രശ്നത്തെ ചുരുക്കിയുള്ള അവലോകനം ഇരകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു രേഖയാണ്. “ലോകത്ത് നടമാടുന്ന തിന്മയുടെ നിഗൂഢഭാവങ്ങളുടെ ഏറ്റവും കഠിനമായ രൂപങ്ങൾക്ക് പോലും കീഴടങ്ങുന്നതിൽ വൈദികപ്പട്ടമെന്ന ദൈവകൃപയെ ഒറ്റിക്കൊടുത്ത നമ്മുടെ ചില സഹോദരങ്ങളുടെ പാപങ്ങളെ” സംബന്ധിച്ച് പോപ്പ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. യു.എസ് കർദ്ദിനാൾമാരോടുള്ള തുടർന്നുള്ള പ്രസംഗത്തിൽ, ഇരകളുടെ സംരക്ഷണത്തിനും നീതിക്കും മുൻഗണന നൽകുന്നതിനുപകരം കുറ്റവാളികളുടെ “മനപരിവർത്തനത്തിന്റെ ശക്തിയിൽ” അദ്ദേഹം തന്റെ പ്രതീക്ഷ പ്രകാശിപ്പിക്കുകയാണ് ചെയ്തത്.
(https://origins.osu.edu/article/catholic-church-sexual-abuse-pope-confession-priests-nuns)

കത്തോലിക്കാ മെത്രാന്മാരുടെ അമേരിക്കൻ കോൺഫറൻസിനായി ജോൺ ജയ് കോളേജ് ഓഫ് ക്രിമിനൽ ജസ്റ്റിസ് 2004-ൽ നടത്തിയ ഗവേഷണ പഠനമനുസരിച്ച്, 1950-നും 2002-നും ഇടയിൽ 4,392 കത്തോലിക്കാ പുരോഹിതന്മാരും പള്ളിഭരണക്കാരും പ്രായപൂർത്തിയാവാത്ത 10,667 ഇരകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. (പഠനം ഇതുവരെ സഭ പിൻവലിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല). ജോൺ ജയ് റിപ്പോർട്ട് വൈദികരുടെ പീഡനത്തിന് ഇരയായവരിൽ 81 ശതമാനം പുരുഷന്മാരാണെന്നാണ് കണ്ടെത്തിയത്.
(David Finkelhor et al., “Sexual Abuse in a National Survey of Adult Men and Women: Prevalence, Characteristics, and Risk Factors,” Child Abuse & Neglect 14 (1990): 20–21.)

കത്തോലിക്കാ സഭയിലെ ഉദ്യോഗസ്ഥർ ലൈംഗികപീഡന കേസുകൾ രേഖപ്പെടുത്തുന്ന bishop.accountability.org എന്ന വെബ്സൈറ്റ് അനുസരിച്ച്, 1950-2016 കാലയളവിൽ തെളിയിക്കപ്പെട്ടതോ ആരോപിക്കപ്പെട്ടതോ ആയ വസ്തുതകൾ പ്രകാര്യം 6,721 വൈദികർ, 18,565 കുട്ടികളെ പീഡിപ്പിച്ചതായി യു.എസ് മെത്രാൻമാർ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1950 നും 2016 നും ഇടയിലുള്ള 116,690 യു.എസ് പുരോഹിതരുടെ 5.8 ശതമാനമാണിത്.
കത്തോലിക്കാ ബിഷപ്പുമാരെ സംബന്ധിച്ച് മാത്രമെടുത്താൽ തന്നെ, ലോകമെമ്പാടുമുള്ള 78 കത്തോലിക്കാ ബിഷപ്പുമാർ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരും, മുതിർന്നവർക്കെതിരായ ലൈംഗിക ദുരുപയോഗത്തിൽ 35 പേർ കുറ്റാരോപിതരുമാണെന്ന് സൈറ്റ് കണ്ടെത്തിയിട്ടുണ്ട്.

“തൊണ്ണൂറുകളുടെ ആരംഭത്തിൽ സഭാസ്ഥാപനങ്ങളിൽനിന്ന് നിരവധി ബാലപീഡനകഥകളാണ് പുറത്തു വന്നത്. അതേക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് സർക്കാർ നടത്തിയ അന്വേഷണത്തിന് ചെലവായത് 82 ദശലക്ഷം യൂറോ ആണ്. ഇരയാക്കപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും മറ്റുമായി അതിലേറെ പണം പൊതുഖജനാവിൽനിന്നു മുടക്കേണ്ടിയും വന്നു. എന്നാൽ ഈ വകയിൽ മൊത്തം ചെലവായതിന്റെ ചെറിയൊരംശം മാത്രമാണ് സഭ നൽകിയത്. ഇതിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ കൂടി ഫലമായി 1993-ൽ, ഭരണഘടനാപരമായി രാഷ്ട്രത്തിന്മേൽ സഭയ്ക്കുണ്ടായിരുന്ന ധാർമ്മിക-രാഷ്ട്രീയാധികാരങ്ങൾ എടുത്തുകളഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന പോപ്പിന്റെ അയർലന്റ് സന്ദർശനം വലിയ വിവാദമായിരിക്കുന്നത്. ‘പോപ്പിനോടു ‘No’ എന്നു പറയുക’ (Say Nope to the Pope) എന്ന പേരിൽ വലിയൊരു കാംപെയിൻതന്നെ അവിടെ ആരംഭിച്ചുകഴിഞ്ഞു.

പുരോഹിത കുറ്റവാളികൾക്കായി വത്തിക്കാന് ഏറ്റവുമധികം പണം മുടക്കേണ്ടിവന്നത് അമേരിക്കയിലാണ്. അവിടെ ഒറിഗൺ സംസ്ഥാനത്തെ കോടതി, പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടേണ്ടതും പിഴയൊടുക്കേണ്ടതും വത്തിക്കാനാണെന്ന് വിധിച്ചു. ഇതിനെതിരെ വത്തിക്കാൻ അമേരിക്കൻ സുപ്രീം കോടതിയിൽ പോയെങ്കിലും ഫലം കണ്ടില്ല. ആ കോടതി വിധി ഇന്നും നിലനിൽക്കുന്നു.

വത്തിക്കാൻ ബാങ്കിൽനിന്നു കൂടുതൽ പണച്ചോർച്ച ഉണ്ടാകാതിരിക്കാൻ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളു, പുരോഹിതകുറ്റകൃത്യങ്ങൾ പരമാവധി മൂടിവയ്ക്കുക. അതിന് റോമൻ കൂരിയായുടെ തലപ്പത്തിരുന്ന് കർദ്ദിനാൾ റാറ്റ്‌സിംഗർ (പോപ്പ് ബെനഡിക്ട് 16-ാമൻ) ഒരു എളുപ്പവഴി കണ്ടുപിടിച്ചു. 2001 മെയ് 18-ന് അദ്ദേഹം ലോകത്തുള്ള ബിഷപ്പുമാർക്കെല്ലാം ഒരു രഹസ്യ കത്തയച്ചു. പുരോഹിതന്മാർക്കെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങൾ പരമാവധി രഹസ്യമായി (പൊന്തിഫിക്കൽ സീക്രട്ട്) വെയ്ക്കണമെന്നും അല്ലാത്ത പക്ഷം കർശനമായ സഭാനടപടികൾ, കുറ്റവാളികളല്ല, മെത്രാന്മാർ നേരിടേണ്ടി വരും എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. പ്രസിദ്ധ ദൈവശാസ്ത്രപണ്ഡിതനായ ഹാൻസ് ക്യുങ് ‘ക്യാൻ വി സേവ് ദി ക്യാത്തലിക് ചർച്ച്’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യം. ഇന്നോളം ആ കത്ത് പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. (ഹാൻസ്, പുറം 20). ഈ കത്തയച്ച കാലത്തുതന്നെ വത്തിക്കാനിൽ ലോറൻസ് മർഫി എന്ന പുരോഹിതനെതിരെ വലിയൊരു പരാതിയുയർന്നു. അയാൾ ബധിരരായ 200 കുട്ടികളെ പീഡിപ്പിച്ചെന്ന്. എന്നാൽ, അയാൾക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ റാറ്റ്‌സിങ്ങർ സ്വയം മെത്രാന്മാർക്കു മാതൃകയായി. (ഹാൻസ്, പുറം 27)”
(https://www.google.com/amp/s/m.samakalikamalayalam.com/)

യഥാർത്ഥത്തിൽ ഈ ‘പൊന്തിഫിക്കൽ രഹസ്യവൽക്കരണ നിയമ’ത്തിന് ഇതിലും കൂടുതൽ പഴക്കമുണ്ട് എന്നാണ് മറ്റു പല പഠനങ്ങൾ വ്യക്തമാക്കുന്നത്. “കാനോനിക്കൽ നിയമങ്ങളുടെ ഭാഗമായ പൊന്തിഫിക്കൽ രഹസ്യത്തിന്റെ നിയമം (pontifical secrecy) അഥവാ പുരോഹിതന്മാർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ (വിശിഷ്യാ ലൈംഗിക കുറ്റാരോപണങ്ങൾ) പരമാവധി രഹസ്യമാക്കി വെക്കണമെന്ന നിയമത്തിന്റെ വേരുകൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ, മതവിരുദ്ധതയെ ശിക്ഷിക്കാൻ സഭ ആരംഭിച്ച ഇൻക്വിസിഷൻ കോടതി വരെ എത്തുന്നു…” എന്നാണ് ന്യൂയോർക്കിലെ ബഫല്ലോ സർവകലാശാലയിലെ നിയമ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ക്രിസ്റ്റീൻ പി. ബർത്തലോമ്യൂ എഴുതുന്നത്.

സഭാംഗങ്ങളെയും ഇരകളെയും കൂച്ചുവിലങ്ങിട്ട് ‘കിണറ്റിൽ’ തള്ളുന്ന ഈ ഓർഡിനൻസ് ഇന്നുവരെ, ലൈംഗിക കുറ്റവാളികളായ പുരോഹിതന്മാരെയും ബിഷപ്പുമാരെയും കർദിനാൾമാരെയും ഒഴിവാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നതിന് സഭയ്ക്ക് അനുകൂലമായ ഒരു ആയുധമായി മാത്രമെ ഉപയോഗിച്ചിട്ടുള്ളു.
(https://www.justiceinfo.net/en/45133-sexual-abuse-church-map-justice-worldwide.html)

“2002-ൽ ദി ബോസ്റ്റൺ ഗ്ലോബിലെ (The Boston Globe) അന്വേഷണാത്മക പത്രപ്രവർത്തകർ ക്രിസ്ത്യൻ പുരോഹിതർ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പരമ്പരയെയും അവ മറച്ചുവെക്കാനുള്ള വ്യാപകമായ സംസ്കാരവും കണ്ടെത്തുകയുണ്ടായി. പതിറ്റാണ്ടുകളായി പുരോഹിതന്മാർ ആയിരത്തിലധികം കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയതായി കഴിഞ്ഞ ആഗസ്റ്റിൽ, പെൻസിൽവാനിയയിലെ ഒരു ഗ്രാന്റ് ജൂറി റിപ്പോർട്ടിൽ സ്മരിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ജർമ്മനിയിൽ നിന്ന് പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പുരോഹിതന്മാർ പതിറ്റാണ്ടുകളായി 3600 കുട്ടികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തുന്നു. അനവധി പീഢന ആരോപണങ്ങൾ നേരിടുന്ന ഒരു പുരോഹിതനെ സംരക്ഷിച്ചു എന്ന ആരോപണത്തിൽ ഫ്രാൻസിലെ ഒരു കർദിനാൾ ഇപ്പോൾ വിചാരണ നേരിടുകയാണ്.

നവംബറിൽ, ലൈംഗിക പീഢനങ്ങളുടെ മുഖ്യ സ്രോതസ്സായ “ഇരകളെ നിശബ്ദരാക്കുകയും പീഢനങ്ങൾ രഹസ്യവൽക്കരിക്കുകയും ചെയ്യുന്ന സഭാ സംസ്കാരത്തെ” ലോകത്തിലെ കത്തോലിക്കാ സ്ത്രീകളുടെ മതപരമായ ഉത്തരവുകളെ പ്രതിനിധീകരിക്കുന്ന സംഘടന അപലപിക്കുകയും, ലൈംഗിക ചൂഷണങ്ങൾ നിയമപാലകരോട് സധൈര്യം റിപ്പോർട്ട് ചെയ്യാൻ കന്യാസ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം, കന്യാസ്ത്രീകളെ വർഷങ്ങളായി പുരോഹിതർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മറ്റൊരു സഭാ കുത്സനം ഫ്രാൻസിസ് അംഗീകരിക്കുകയും, പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഭ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. 1990 മുതൽ കന്യാസ്ത്രീകൾ അനുഭവിച്ചു വരുന്ന വ്യവസ്ഥാപരമായ ലൈംഗിക പീഡനങ്ങളെക്കുറിച്ചും പുരോഹിതരുടെ ബലാത്സംഗങ്ങളെക്കുറിച്ചും കന്യാസ്ത്രീകൾ വത്തിക്കാനോട് നിരന്തരം പരാതിപ്പെട്ടു കൊണ്ടിരുന്നു എന്ന് വത്തിക്കാൻ ദിനപത്രമായ ‘എൽ’ഓസർവറ്റോർ റൊമാനോയ്‌’ക്കൊപ്പം വിതരണം ചെയ്യുന്ന പ്രതിമാസ മാസികയായ ‘വിമൻ ചർച്ച് വേൾഡി’ന്റെ ചീഫ് എഡിറ്റർ ലുസെറ്റ സ്കറാഫിയ എഴുതുകയുണ്ടായി.
“അവരുടെ അപലപനം നിശബ്ദതയിൽ ആണ്ടു പോയി. ഈ നിശബ്ദത ബലാത്സംഗം ചെയ്യുന്നവർക്ക്, സുരക്ഷിതത്വ ബോധവും സ്വന്തം ശിക്ഷയിൽ നിന്നുള്ള പൂർണ്ണ സംരക്ഷണ ബോധവും ഉറപ്പു നൽകുന്നതിൽ നിസ്തുലമായ പങ്കു വഹിക്കുന്നുവെന്ന് ഞങ്ങൾക്ക് നന്നായി അറിയാം” എന്ന് അവർ എഴുതി.
(https://www.google.com/amp/s/amp.theatlantic.com/amp/article/583489/)

ജനുവരി 6, 2002 ലാണ് ‘ബോസ്റ്റൺ ഗ്ലോബ്’ പത്രത്തിന്റെ അഞ്ച് അന്വേഷണാത്മക പത്രപ്രവർത്തകരുടെ സംഘം, ‘സ്പോട്ട്‌ലൈറ്റ്’ (Spotlight) ടീം ഗ്ലോബ് ഇൻവെസ്റ്റിഗേഷൻ ടീം, “സഭ വർഷങ്ങളോളം പുരോഹിതന്റെ ലൈംഗിക പീഢനം അനുവദിച്ചു”, എന്ന പരമ്പരയിലെ ആദ്യത്തെ സ്റ്റോറി പ്രസിദ്ധീകരിച്ചത്.

“2002ൽ, ‘ബോസ്റ്റൺ ഗ്ലോബ്’ പത്രത്തിന്റെ സ്പോട്ട്‌ലൈറ്റ് (Spotlight) ടീം, ഒരു ജില്ലയിലെ വൈദികരുടെ നിരവധി ലൈംഗിക പീഡനങ്ങൾ കണ്ടെത്തുകയുണ്ടായി. ലൈംഗിക ആരോപണങ്ങളുടെയും മറച്ചുവയ്ക്കലുകളുടെയും ഒരു ശൃംഖല ഗവേഷണ സംഘം വെളിപ്പെടുത്തി. ലൈംഗിക ചൂഷണം ആരോപിക്കപ്പെട്ട പുരോഹിതരെ വ്യവസ്ഥാപിതമായി സ്ഥലം മാറ്റം ചെയ്യുകയും മറ്റ് ഇടവകകളിൽ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്തതായി അവർ കണ്ടെത്തി. ഈ ലൈംഗിക ചൂഷണ ശൃംഖലയിലെ ഇരകളിൽ ഒരാളായ – ഇപ്പോൾ 60 വയസ്സുകാരനായ- സാവിയാനോ, സഭയുമായി ഒരു ഒത്തുതീർപ്പ് നിരസിക്കുകയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, തന്റെ അനുഭവത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കുകയും ചെയ്തിരുന്നു. പുരോഹിതന്മാരാൽ ലൈംഗിക ദുരുപയോഗത്തിനിരയായവരുടെ കൂട്ടത്തിൽ അതിജീവിക്കുന്നവരുടെ സംഘടനയായ ‘സ്നാപ്പി’ന്റെ (SNAP: Survivors Network of Those Abused by Priests) ‘ന്യൂ ഇംഗ്ലണ്ട് ചാപ്റ്ററി’ന്റെ സ്ഥാപക അംഗമാണ് അദ്ദേഹം. (https://www.snapnetwork.org/)

‘സ്‌പോട്ട്‌ലൈറ്റ്’ന്റെ അന്വേഷണത്തിന് ശേഷം, ഒട്ടനവധി ഇരകൾ മുന്നോട്ട് വന്നതോടെ ‘സ്‌നാപ്പി’ന്റെ അംഗത്വം 22,000 ത്തിലധികം ഉയർന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ക്ലോഹെസി പറഞ്ഞു.”
(https://amp.theguardian.com/film/2016/jan/13/spotlight-reporters-uncovered-catholic-child-abuse-boston-globe)

അടുത്ത വർഷം, സഭയുടെ ഒരു രേഖ തന്നെ ഉപയോഗിച്ച് വൈദികരുടെ വിപുലവും വ്യവസ്ഥാപിതവുമായ അറുനൂറിലധികം ലൈംഗിക പീഢന അനുഭവങ്ങൾ ‘ബോസ്റ്റൺ ഗ്ലോബ്’ പത്രത്തിന്റെ സ്പോട്ട്‌ലൈറ്റ് (Spotlight) ടീം പ്രസിദ്ധീകരിച്ചു. 2003 -ൽ, ബോസ്റ്റൺ ഗ്ലോബിന് പൊതുസേവനത്തിനുള്ള പുലിറ്റ്സർ സമ്മാനം ലഭിച്ചു.

സ്പോട്ട്‌ലൈറ്റ് (Spotlight) ടീമിന്റെ ഈ അന്വേഷണങ്ങൾക്കിടയിൽ അനുഭവിക്കേണ്ടി വന്ന വർഗീയ ധ്രുവീകരണവും ആഭ്യന്തര സംഘർഷങ്ങളും അനാവരണം ചെയ്തു കൊണ്ട് പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമ പുറത്തിറങ്ങുകയുണ്ടായി.

അമേരിക്കയിലും ലോകമെമ്പാടും കത്തോലിക്കാ ലൈംഗിക ചൂഷണങ്ങളുടെ ശൃംഖല വേര് പടർന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ താഴെ സൂചിപ്പിക്കപ്പെട്ടവയാണ്:

Albany, NY
Altoona, PA
Anchorage, AK
Anchorage, KY
Baker, OR
Baltimore, MD
Billings, MT
Bridgeport, CT
Briscoe Memorial, WA
Brooklyn, NY
Burlington, VT
Camden, NJ
Cape Girardeau, MO
Charleston, SC
Chicago, IL
Cincinnati, OH
Cleveland, OH
Collegeville, MN
Conway Springs, KS
Covington, KY
Dallas, TX
Davenport, IA
Denver, CO
Detroit, MI
Dubuque, IA
East Greenwich, RI
El Paso, TX
Fairbanks, AK
Fall River, MA
Fargo, ND
Farmington, IA
Fort Worth, TX
Gallup, NM
Goshen, NY
Grand Mound, IA
Grand Rapids, MI
Greenbush, MN
Hannibal, MO
Hartford, CT
Helena, MT
Honolulu, HI
Indianapolis, IN
Jackson, MS
Joliet, IL
Kansas City, KS
Kansas City, MO
Lincoln, NE
Los Angeles, CA
Los Gatos, CA
Louisville, KY
Manchester, NH
Marietta, GA
Marty Indian School, SD
Memphis, TN
Mendham, NJ
Miami, FL
Milwaukee, WI
Mobile, AL
Monterey, CA
Nashville, TN
New Orleans, LA
New York, NY
Oakland, CA
Omaha, NE
Onamia, MN
Orange, CA
Palm Beach, FL
Peoria, IL
Someenia, PA
Phoenix, AZ
Pittsburgh, PA
Portland, ME
Portland, OR
Providence, RI
Raleigh, NC
Richmond, VA
Rochester, NY
Rockville Centre, NY
Rosebud Reservation, SD
Sacramento, CA
San Antonio, TX
San Bernardino, CA
San Diego, CA
Santa Barbara, CA
Santa Fe, NM
Santa Rosa, CA
Savannah, GA
Scranton, PA
Seattle, WA
Spokane, WA
Springfield, MA
St. Francis, WI
St. Ignatius, MT
St. Louis, MO
St. Michael, AK
St.Paul/Minneapolis, MN
Stebbins, AK
Stockton, CA
Toledo, OH
Tucson, AZ
Wellesley, MA
Wilmington, DE
Worcester, MA
Yakima, WA
Yuma, AZ
Adelaide, Australia,
Akute, Nigeria
Antigonish, Canada
Arapiraca, Brazil
Auckland, New Zealand
Ayacucho, Peru
Ballarat, Australia
Bass Hill, Australia
Bathurst, Australia
Berazategui, Argentina
Berlin, Germany
Bindoon, Australia
Bo, Sierra Leone
Bontoc, Philippines
Brits, South Africa
Bruges, Belgium
Buenos Aires, Argentina
Caen, France
Canberra, Australia
Cape Town, South Africa
Cebu City, Philippines
Chatham, Canada
Chimbote, Peru
Christchurch, New Zealand
Ciudad de México, México
Comillas, Spain
Cottolengo, Chile
Cuacnopalan, México
Curracloe, Ireland
Dandenong, Australia
Dublin, and Edinburgh, Scotland
Feilding, New Zealand
Flawinne, Belgium
Franca, Brazil
Gortahork, Ireland
Goulburn, Australia
Grenada, Spain
Hamilton, New Zealand
Hobart, Australia
Hollabrunn, Austria
Igloolik, Canada
Kilnacrott, Ireland
Kircubbin, Northern Ireland
Lancefield, Australia
Letterfrack, Ireland
London, England
Lota, eland
Maipú, Chile
Manchester, England
Manila, Philippines
Mariana, Brazil
Masterton, New Zealand
Medellin, Colombia
Melbourne, Australia
Melipilla, Chile
Mérida, Venezuela
Middlesbrough, England
Mildura, Australia
Mittagong, Australia
Monageer, Ireland
Morisset, Australia
Morón, Argentina
Mount Isa, Australia
Munich, Germany
Nairobi, Kenya
Naval, Philippines
Neerkol, Australia
Newcastle, Australia
Ngong, Kenya
Ollur, India
Ottré, Belgium
Paraná, Argentina
Perth, Australia
Pilar, Argentina
Poznań, Poland
Preston, England
Quilicura, Chile
Quilmes, Argentina
Rab, Croatia
Reading. England
Riekhofen, Germany
Rio de Janeiro, Brazil
Rufisque, Senegal
Saint-Jean-de-Maurienne, France
Salta, Argentina
San Luis Potosí, México
Santiago, Chile
Santo Domingo, Dominican Republic
Sherbrooke, Canada
Silverstream, New Zealand
Soni, Tanzania
St. John’s, Canada
Sydney, Australia
Toowoomba, Australia
Trondheim, Norway
Tubay, Philippines
Wagga Wagga, Australia
Wexford, Ireland
Wilno, Canada
Wollongong, Australia

അമേരിക്കയിൽ സഭാ ലൈംഗിക വിവാദത്തിന്റെ ആദ്യ തരംഗത്തിന് ശേഷവും, കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കി എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപിക്കപ്പെട്ട -റോമൻ കത്തോലിക്കാ സഭയിലെ- ഏകദേശം 1700 വൈദികരും മറ്റ് പുരോഹിതരും നിയമപാലകരിൽ നിന്ന് യാതൊരു നിരീക്ഷണവുമില്ലാതെ സമൂഹ മധ്യത്തിൽ ഇപ്പോഴും സുഖജീവിതം നയിക്കുന്നു എന്ന് ഒരു അസോസിയേറ്റഡ് പ്രസ് അന്വേഷണം കണ്ടെത്തിയതായി എൻ.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
(https://www.google.com/amp/s/www.nbcnews.com/news/amp/ncna1062396)

“ഫ്രാൻസിലെ റോമൻ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ബാലപീഡനങ്ങളുടെ ബാഹുല്യം സഭയ്ക്ക് നാണക്കേടെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. പരാതികൾ പരിഗണിക്കവെ, ഇരകൾക്ക്‌ പ്രഥമ പരിഗണന നൽകാത്തത്‌ വീഴ്ചയെന്നും അദ്ദേഹം വത്തിക്കാനിൽ പറഞ്ഞു. 1950 മുതൽ ഫ്രാൻസിലെ വൈദികരും സഭയുമായി ബന്ധപ്പെട്ട മറ്റുള്ളവരും 3.3 ലക്ഷം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഇത്തരം ദുരിതം ആവർത്തിക്കാതിരിക്കാൻ ബിഷപ്പുമാരും സഭയിലെ മറ്റ്‌ മുതിർന്നവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.”
(https://www.deshabhimani.com/news/world/francis-marpapa/974470)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.