പുരോഹിതന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന കുട്ടികൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ എന്നിവർക്ക് പുറമെ ലൈംഗിക ദുരുപയോഗത്തിന് ഏറ്റവും കൂടുതൽ വിധേയരാക്കപ്പെടുന്ന ഒരു വിഭാഗമാണ് കന്യാസ്ത്രീകൾ. കന്യാസ്ത്രീകളെ ദേവദാസികളുടെ സ്ഥാനത്തേക്ക് തരം താഴ്ത്തുകയും തങ്ങളുടെ അവകാശമെന്നതു പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ദുരവസ്ഥ !!
ലോകത്തിന്റെ നാനാ ദിക്കുകളിലും ഒരു വിഭാഗം പുരോഹിതന്മാരാൽ നയിക്കപ്പെടുന്ന ഈ ‘ലൈംഗിക മാഫിയ’യുടെ ഇരകളായ കന്യാസ്ത്രീകളിൽ പ്രതികരണക്ഷമതയുള്ളവർക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന നരനായാട്ടിന്റെയും മൂടിവെക്കലിന്റെയും ശൃംഖലയുടെ ഒരു കണ്ണിയാണ് കേരളത്തിലെ കന്യാസ്ത്രീകളുടെ നിഗൂഢമായ തിരോധാനങ്ങൾ.
കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളും, കുളങ്ങളും ഇനിയെങ്കിലും മൂടിയില്ലെങ്കിൽ ഇനിയും ഒരുപാട് അഭയമാരും, ദിവ്യമാരും സിസ്‌റ്റർമാരും അന്തേവാസികളും കൊല്ലപ്പെടും. കന്യാസ്ത്രീ മഠത്തിൽ മരണം നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തെ വിവിധ മഠങ്ങളിൽ ഇങ്ങനെയുള്ള മരണങ്ങൾ നടന്നു. ഇതെല്ലാം ആത്മഹത്യ ആയും വീണുമരിച്ചതായും തെളിവുകളില്ലാതെ എഴുതിത്തള്ളി. ഏറ്റവും ഒടുവിൽ തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്തേവാസിയായ ദിവ്യ പി. ജോണിന്റെ മരണം തന്നെ സംശയങ്ങൾ ബാക്കിവയ്ക്കുന്നു.
മഠങ്ങളിൽ ഇന്നേ വരെ നടന്ന ഒരു ദുരൂഹ മരണത്തിൽ പോലും നേരെ ചൊവ്വേ അന്വേഷണം നടന്നിട്ടില്ല. അടുത്ത സമയങ്ങളിൽ മരിച്ചവരുടെ ലിസ്റ്റ് നോക്കിയാൽ ആർക്കും മനസ്സിലാകും. മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ മുതൽ കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേലയും, പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ, കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി, പുല്‍പള്ളി മരകാവ് കോണ്വെന്റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്, പാലാ കോണ്‍വെന്റിൽ വെച്ച് മരിച്ച സിസ്റ്റര്‍ ബിന്‍സി, കോഴിക്കോട് കല്ലുരുട്ടി കോണ്വെന്റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്, പാലാ സ്നേഹഗിരി മഠത്തിൽ മരണപ്പെട്ട സിസ്റ്റര്‍ പോള്‍സി, റാന്നിയിലെ മഠത്തിൽ മരിച്ച സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് മരണപ്പെട്ട സിസ്റ്റര്‍ ലിസ, കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ, തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി, പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല, വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ, പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു, തുടങ്ങി ഇപ്പോൾ ദിവ്യ വരെ അത് നീളുന്നു… ഈ കേസുകളിൽ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകൾ അപ്രത്യക്ഷമാകുന്നതും, സാക്ഷികൾ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം കന്യാസ്‌ത്രീയുടെ മേൽ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കിൽ മനോരോഗാശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങൾ എത്ര തവണ കണ്ടു കഴിഞ്ഞതാണ് ഈ സമൂഹം.
(https://m.malayalamexpress.in/article/1175831/1175831)
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സന്ന്യാസിനി വിദ്യാര്‍ഥിനിയായി കന്യാമഠത്തിനുള്ളില്‍ കഴിഞ്ഞുവന്ന ദിവ്യ പി. ജോണി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു തീര്‍ന്ന വാര്‍ത്തയാണ് ഇന്ന് (7/5/2020) കേള്‍ക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം.
കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബധിര കര്‍ണ്ണങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഭയപ്പാടുകളും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിത കഥ. ജീവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.
1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ 1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല.
1992: പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ.
1993: കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി.
1994: പുല്‍പള്ളി മരകാവ് കോണ്വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്.
1998: പാലാ കോണ്‍വെന്റില്‍ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി.
1998: കോഴിക്കോട് കല്ലുരുട്ടി കോണ്വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്.
2000: പാലാ സ്നേഹഗിരി മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി.
2006: റാന്നിയിലെ മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്.
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ.
2008: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ.
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി.
2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല.
2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ.
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു…
ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി……
(https://suprabhaatham.com/sister-lucy-kalappuraikkal-on-deaths-of-nuns-2020-may/)
(https://www.google.com/amp/s/www.doolnews.com/all-sisters-murder-cases-in-kerala.html/amp)
കൊച്ചി: കൊച്ചി വാഴക്കാലയിലെ കന്യാസ്ത്രീയുടെ മരണത്തിൽ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. കന്യാസ്ത്രീ താമസിച്ചിരുന്ന കോൺവെന്റിൽ തെളിവെടുപ്പ് നടത്തി. സെന്റ് തോമസ് കോൺവെന്റിലെ സിസ്റ്റർ ജസീന തോമസിനെ ഇന്നലെയാണ് കോൺവെന്റിന് സമീപത്തെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
(https://tv.mathrubhumi.com/amp/news/kerala police-record-statements-of-relatives-in-death-of-nun-in-vazhakkala–1.81478)
കന്യാസ്ത്രീകൾക്കെതിരെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ലൈംഗിക അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുൻനിര നേതൃത്വം വഹിക്കുന്ന ഒരു കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഫേസ്ബുക്കില്‍ ലൂസി കളപ്പുരയ്ക്കല്‍ സഭാ നേതാക്കൾക്കായി എഴുതിയ ഒരു തുറന്ന കത്ത് ഇപ്രകാരമാണ്:
“ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവേ,
അങ്ങയെപ്പോലുള്ളവരെ ‘പിതാവേ’ എന്ന് അഭിസംബോധന ചെയ്യുന്നത്, ഞാനുള്‍പ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ഒരു കുടുംബനാഥനെപ്പോലെ നിലകൊണ്ടുകൊണ്ട് കനിവും കരുതലും സംരക്ഷണവും നല്‍കാന്‍ ചുമതലപ്പെട്ട ആ പദവിക്ക് നല്‍കി വരുന്ന ബഹുമാനം കൊണ്ട് മാത്രമാണ്.
എന്നാല്‍ ഇത്രയും ഉന്നതമായ ആ സ്ഥാനത്തിരുന്നുകൊണ്ട് അങ്ങുള്‍പ്പെടുന്ന ക്രൈസ്തവ നേതൃത്വം ഇന്ന് ചെയ്തുവരുന്നതെന്താണ്? ക്രൈസ്തവ ധര്‍മ്മവും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളൂം മറന്നുകൊണ്ട് ആത്മീയതയെ കച്ചവടച്ചരക്കാക്കി ഈ നാട്ടിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ പാവപ്പെട്ട അല്‍മായരെ പിഴിഞ്ഞെടുത്തുണ്ടാക്കിയ പണം കൊണ്ട് തിന്നു ചീര്‍ത്തപ്പോള്‍, നിരാലംബരായ മനുഷ്യ ജന്മങ്ങള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞു മരിക്കുന്നത് കണ്ടിട്ടും തിരിഞ്ഞു നോക്കാന്‍ പോലും തോന്നാത്ത അവസ്ഥയിലെത്തിയിരിക്കുകയല്ലേ അങ്ങുള്‍പ്പെടുന്ന പുരോഹിത നേതൃത്വം.
അങ്ങയുടെ കണ്‍മുന്നിലല്ലേ ഞാനുള്‍പ്പെടുന്ന കന്യാസ്ത്രീ സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാക്കപ്പെട്ട് കന്യാമഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുന്നത്? അങ്ങയുടെ കണ്‍മുന്നിലല്ലേ ലൈംഗിക ചൂഷണമുള്‍പ്പെടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട് ഒടുവില്‍ കന്യാമഠങ്ങളുടെ പിന്നാമ്പുറത്തെ കിണറുകളില്‍ കന്യാസ്ത്രീകളുടെ വിറങ്ങലിച്ച മൃതശരീരങ്ങള്‍ നിരന്തരം പൊന്തിവരുന്നത്? ഓരോ തവണയും കൊല്ലപ്പെട്ട ആ സഹോദരിമാരുടെ ജീവനറ്റ ശരീരങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവര്‍ അനുഭവിച്ച നരകയാതനകള്‍ എന്റെ കണ്‍മുന്നില്‍ത്തെളിയാറുണ്ട്.
പക്ഷേ അവരെ മരണശേഷം വീണ്ടും വീണ്ടും കൊന്നുകൊണ്ട് ആ മരണങ്ങളെയൊക്കെ ആത്മഹത്യകളായി എഴുതിത്തള്ളാനും അവരെ മനോരോഗികളായി ചിത്രീകരിക്കാനുമല്ലാതെ അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ അങ്ങയോ, അങ്ങ് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ മെത്രാന്‍മാരോ ഇന്നുവരെ മിനക്കെട്ടിട്ടുണ്ടോ?
അങ്ങയുടെ എല്ലാ ഒത്താശയോടും കൂടിയല്ലേ സിസ്റ്റര്‍ അഭയ എന്ന നിരാലംബയായ കന്യാസ്ത്രീയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളികളെ ന്യായീകരിച്ച് വിശുദ്ധരാക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് സംഘടിത പ്രചാരണങ്ങള്‍ നടത്തിയത്? നിങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളും സഭാ വക്താക്കളും വിലക്കെടുത്ത വിദഗ്ധരുമെല്ലാം ചേര്‍ന്ന് കുറ്റവാളികളെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടി ഒരു വാക്ക് പറയാന്‍ പോലും കഴിയാത്ത കുടിലതയുടെ പര്യായമായി മാറാന്‍ അങ്ങുള്‍പ്പെടുന്ന പുരോഹിത മേലാളന്മാര്‍ക്ക് കഴിഞ്ഞത് എങ്ങനെയാണ്?
ഇപ്പോഴിതാ ഒരു കന്യാസ്ത്രീയുടെ ജീവനറ്റ ശരീരം കൂടി കന്യാമഠത്തിലെ കിണറ്റില്‍ പൊങ്ങിയിരിക്കുന്നു. കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ സി. മേബിള്‍ ജോസഫ് എന്ന കന്യാസ്ത്രീയാണ് ഇത്തവണ കിണറിന്റെ ആഴങ്ങളില്‍ പിടഞ്ഞു മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടത്രെ. അതെന്തായാലും നന്നായി. ആത്മഹത്യ ചെയ്യുന്ന കന്യാസ്ത്രീകളെയെല്ലാം മാനസികരോഗികളാക്കാറാണല്ലോ പതിവ്. ഇത്തവണ ആരോഗ്യ പ്രശ്നങ്ങളാക്കാന്‍ സന്മനസ് കാണിച്ചതിന് വളരെ നന്ദിയുണ്ട്.
ദിവ്യ പി ജോണ്‍ എന്ന സന്ന്യാസ അര്‍ത്ഥിനി സമാനമായ നിലയില്‍ അവളുടെ കോണ്‍വെന്റിലെ കിണറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്നലെക്കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. എന്താണ് ആ കേസിന്റെ ഇന്നത്തെ അവസ്ഥ എന്നൊന്ന് ആലോചിച്ചാല്‍ മാത്രം മതി നിരാലംബരായ കന്യാസ്ത്രീകളുടെ ജീവന് ഇവരൊക്കെ എത്ര വിലകൊടുക്കുന്നുണ്ടെന്ന് മനസിലാക്കാന്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജെസ്സിനാ തോമസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം വഴിമുട്ടുമ്പോഴും ഒരു ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പോലും ഒരു പുരോഹിത പ്രമാണിക്കും ഇതുവരെ തോന്നിയിട്ടില്ല.
കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയില്‍ത്തന്നെ എത്രയധികം കന്യാസ്ത്രീകളാണ് കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്? ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കായി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോള്‍ ബോധ്യമായിരിക്കുന്നു.
ജീവിതത്തിന്റെ നല്ലകാലമെല്ലാം സഭാസ്ഥാപനങ്ങളില്‍ അടിമകളെപ്പോലെ പണിയെടുത്തിട്ട് ഒടുവില്‍ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ബൈബിള്‍ വചനങ്ങളും പ്രാര്‍ത്ഥനകളും മാത്രമുയരുന്ന സന്ന്യാസ ഭവനങ്ങളില്‍ ‘സന്തുഷ്ട ജീവിതം’ ജീവിക്കുന്നവര്‍ എന്ന് കരുതപ്പെടുന്ന കന്യാസ്ത്രീകള്‍ മനോരോഗികളാകുന്ന വാര്‍ത്ത നിരന്തരം കേള്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ക്രൈസ്തവ യുവതികള്‍ അന്യമതസ്ഥരെ പ്രണയിച്ചുപോകുമോ എന്ന ഭയത്താല്‍ ‘പഠനശിബിരം’ സംഘടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബിഷപ്പുമാര്‍ക്ക് കന്യാമഠങ്ങള്‍ക്കുള്ളില്‍ കൊലചെയ്യപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം വരുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതെന്തുകൊണ്ടാണ്?
നിങ്ങളെപ്പോലുള്ളവരെയാണോ ഈ നാട്ടിലെ വിശ്വാസിസമൂഹം ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണേണ്ടത്? ഈ നാട്ടിലെ ഒരു സാധാരണ ക്രൈസ്തവ വിശ്വാസി കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അങ്ങ് നേതൃത്വം നല്‍കുന്ന മെത്രാന്‍ സമിതിയില്‍ നിന്നും പഠിക്കേണ്ടതെന്താണ്? കഴിഞ്ഞ ഏതാനം വർഷങ്ങൾക്കുള്ളില്‍ ഒന്നും രണ്ടുമല്ല, മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. കെസിബിസി എന്ന പരമോന്നത മെത്രാന്‍ സമിതിയുടെ തലവനായ അങ്ങ് ഈ വിഷയത്തില്‍ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്?
ഓരോ മരണവും നടക്കുമ്പോള്‍ അതിനു കാരണക്കാരായവര്‍ക്കെതിരെയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നവര്‍ക്കെതിരെയും എന്ത് നടപടികളാണ് അങ്ങ് കൈക്കൊണ്ടിട്ടുള്ളത്? കന്യാസ്ത്രീ മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് അങ്ങ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്?
പതിവുപോലെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തിയും വിശ്വാസികളില്‍ വര്‍ഗ്ഗീയവിഷം കുത്തിവച്ച് ജനശ്രദ്ധ തിരിച്ചുവിട്ടും രക്ഷപെടാന്‍ അങ്ങ് ശ്രമിക്കുമെന്നെനിക്കറിയാം. പക്ഷേ ഓമനിച്ച് വളര്‍ത്തി വലുതാക്കിയ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കന്യാസ്ത്രീയാകാന്‍ പറഞ്ഞയക്കുന്ന ഓരോ അപ്പനുമമ്മയും ഈ ചോദ്യങ്ങള്‍ അങ്ങയോടാവര്‍ത്തിക്കും. അവര്‍ക്ക് മുന്നില്‍ അങ്ങയെപ്പോലുള്ളവരുടെ മൂടുപടം അഴിഞ്ഞു വീഴും. ഏത് വിശുദ്ധ ജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറ അങ്ങയുടെ കൈകളില്‍ തെളിഞ്ഞ് തെളിഞ്ഞ് വന്നുകൊണ്ടേയിരിക്കും!”
(https://www.google.com/amp/s/malayalam.indiatoday.in/amp/keralam/story/sister-lucy-kalapurakal-facebook-post-273882-2021-04-17)
ഇന്ത്യയിലുടനീളം, കന്യാസ്ത്രീകളെ അവരുടെ കിടപ്പുമുറികളിലേക്ക് തള്ളിവിടുന്ന, അടുത്ത സൗഹൃദങ്ങളെ ലൈംഗികതയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന പുരോഹിതന്മാരെ സംബന്ധിച്ച് കന്യാസ്ത്രീകൾ ‘ഹിന്ദു’ ദിനപത്രത്തോട് തുറന്നു പറയുകയുണ്ടായി. യേശുക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ട ആത്മീയ ആചാര്യൻമാർ തന്നെ അവരുടെ കൈകൾ ചുംബിക്കുകയും ശരീര ഭാഗങ്ങൾ അമർത്തുകയും പുണരുകയും ചെയ്യുന്ന അനുഭവങ്ങൾ അവർ രഹസ്യമായി പങ്കു വെക്കുകയുണ്ടായി.
“അദ്ദേഹം മദ്യപിച്ചിരുന്നു…” എന്ന് പറഞ്ഞു കൊണ്ടാണ് ഒരു കന്യാസ്ത്രീ തന്റെ പീഢനകഥ ആരംഭിക്കുന്നത്. “അരുത് എന്ന് എങ്ങനെ പറയണമെന്ന് ഞങ്ങൾക്കറിയില്ല…” എന്നാണ് മറ്റൊരു ഇര പറയുന്നത്. ആവർത്തിച്ചുള്ള ബലാത്സംഗങ്ങളെക്കുറിച്ചും ഇരകളെ സംരക്ഷിക്കാൻ കാര്യമായൊന്നും ചെയ്യാത്ത കത്തോലിക്കാ പുരോഹിതസമ്പ്രദായത്തേയും കുറിച്ചുമാണ് കന്യാസ്ത്രീകൾ സംസാരിക്കുന്നത്.
അസോസിയേറ്റഡ് പ്രസ്സ് ഇന്ത്യയിലെ സാഹചര്യം അന്വേഷിക്കുകയും സഭയ്ക്കുള്ളിൽ ലൈംഗിക പീഡനത്തിന് നിരന്തരം വിധേയരാക്കുന്ന കന്യാസ്ത്രീകളുടെ പതിറ്റാണ്ടുകളുടെ ചരിത്രം കണ്ടെത്തുകയും ചെയ്തു. കന്യാസ്ത്രീകൾ പുരോഹിതരിൽ നിന്ന് അവർ അനുഭവിച്ച ലൈംഗിക സമ്മർദ്ദങ്ങളെ സംബന്ധിച്ച് വിശദമായി വിവരിച്ചു. മുൻ കന്യാസ്ത്രീകളും വിരമിച്ച പുരോഹിതന്മാരും അത്തരം സംഭവങ്ങളെക്കുറിച്ച് തങ്ങൾക്ക് നേരിട്ട് അറിവുണ്ടെന്ന് തുറന്നുസമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യയിലെ സമസ്യയുടെ വ്യാപ്തി വ്യക്തമല്ല, ശക്തമായ ‘നിശബ്ദവൽക്കരണ സംസ്കാരത്തിലൂടെ’ പ്രശ്നത്തിന്റെ വ്യാപ്തി മൂടപ്പെട്ടിരിക്കുകയാണ്.
2018 ൽ ഒരു കന്യാസ്ത്രീ ഈ പ്രശ്നം തുറന്നുകാട്ടാൻ നിർബന്ധിതയായി. 44-കാരിയായ ഈ കന്യാസ്ത്രീ പള്ളി ഭാരവാഹികൾക്ക് പലതവണ പരാതി നൽകിയിട്ടും യാതൊരു പ്രതികരണവും ലഭിക്കാഞ്ഞതിനാൽ, രണ്ട് വർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് തന്റെ മത ക്രമത്തിന് മേൽനോട്ടം വഹിക്കുന്ന ബിഷപ്പിനെതിരെ പോലീസിൽ പരാതി നൽകി. താമസിയാതെ, അവരുടെ സുഹൃത്തുക്കളായ കന്യാസ്ത്രീകളുടെ ഒരു സംഘം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ത്യയിലെ കത്തോലിക്കാ ഹൃദയത്തിൽ രണ്ടാഴ്ചത്തെ പരസ്യ പ്രതിഷേധം ആരംഭിച്ചു. മറ്റനവധി ലൈംഗിക അതിക്രമങ്ങളുടെ അനുഭവങ്ങൾ ഇന്ത്യയിലുടനീളമുള്ള കന്യാസ്ത്രീകൾ ‘ഹിന്ദു’വുമായി പങ്കു വെക്കുന്നുണ്ട്.
(https://www.google.com/amp/s/www.thehindu.com/news/national/long-history-of-nuns-abused-by-priests-in-india/article25891415.ece/amp/)
2019 ഫെബ്രുവരിയിൽ, ഫ്രാൻസിസ് മാർപാപ്പ റോമൻ കത്തോലിക്കാ സഭയിലെ ഒരു മലീമസ രഹസ്യം അംഗീകരിച്ചു; പുരോഹിതന്മാർ കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഈ നീണ്ട ശൃംഖലയെ സംബന്ധിച്ച് ഏറ്റുപറഞ്ഞു. തുടർന്ന് വളരെക്കാലമായി മറച്ചുവെക്കപ്പെട്ട ഈ പ്രശ്നം ഉരുൾപ്പൊട്ടൽ കണക്കെ പരസ്യമാക്കപ്പെട്ടു. ഫെമിനിസ്റ്റുകളുടെ #MeToo പ്രസ്ഥാനത്തെ അനുധാവനം ചെയ്ത്, ഒരു #NunsToo (ഹാഷ്ടാഗ് കന്യാസ്ത്രീകളും) പ്രസ്ഥാനം ഉയർന്നുവന്നു, അഥവാ ലൈംഗികപീഡനങ്ങൾക്ക് വിധേയരായ കന്യാസ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ ‘തുറന്നു പറയൽ കാമ്പയിൻ’ സംഘടിപ്പിച്ചു തുടങ്ങി.
(https://www.npr.org/2019/03/18/703067602/after-years-of-abuse-by-priests-nunstoo-are-speaking-out)
ഒദ്യോഗിക വത്തിക്കാൻ ദിനപത്രമായ ‘L’Osservatore Romano’യുടെ വനിതാ സപ്ലിമെന്റായ ‘വുമൺ ചർച്ച് വേൾഡി’ലാണ് വത്തിക്കാന്റെ ‘മൗനത്തിന്റെ മതിൽ’ ആദ്യമായി തകർക്കപ്പെട്ടത്. ഒരു ചരിത്ര പ്രൊഫസറും ഫെമിനിസ്റ്റുമായ എഡിറ്റർ ‘ലൂസെറ്റ സ്കറാഫി’യയുടെ ഫെബ്രുവരി ലക്കത്തിലെ ഒരു ലേഖനം പൗരോഹിത്യത്തിന്റെ വൈദിക സംസ്കാരത്തിൽ കന്യാസ്ത്രീകളും മറ്റു സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി കുറ്റപ്പെടുത്തി. കന്യാസ്ത്രീകളിൽ നിന്ന് അവർ കേട്ട നൂറുകണക്കിന് പീഢനകഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം.
“ഇരകളായ കന്യാസ്ത്രീകൾ തങ്ങളെ പീഡിപ്പിച്ച പുരോഹിതനെ സംബന്ധിച്ച് ആ വിശുദ്ധരെ പാപം ചെയ്യാൻ പ്രേരിപ്പിച്ച കുറ്റവാളികളാണ് തങ്ങളെന്നാണ് വിശ്വസിക്കുന്നത്, കാരണം അതാണ് അവർ നിരന്തരം പഠിപ്പിക്കപ്പെടുന്നത്” വത്തിക്കാൻ ദിനപത്രമായ ‘L’Osservatore Romano’ യുടെ വനിതാ സപ്ലിമെന്റ് എഡിറ്റർ ലൂസെറ്റ സ്കറാഫിയ പറയുന്നു.
റോമിലെ സെന്റ് തോമസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഫ്രഞ്ച് ഡൊമിനിക്കൻ കന്യാസ്ത്രീയായ സിസ്റ്റർ കാതറിൻ ഓബിൻ പറയുന്നത് സഭാനേതൃത്വത്തിലെ പുരുഷ മേധാവിത്വത്തിന്റെ പരിണതഫലമാണ് ഈ പീഡന പരമ്പരകൾ എന്നാണ്.
“വത്തിക്കാൻ പുരുഷ വൃന്ദത്താൽ നയിക്കപ്പെടുന്ന ലോകമാണ്” അവർ പറയുന്നു: “ചിലർ യഥാർത്ഥത്തിൽ ദൈവപുരുഷന്മാരാണ്. മറ്റുള്ളവർ അധികാരത്താൽ ധാർമ്മികമായി നശിപ്പിക്കപ്പെട്ടവരുമാണ്. ഇരകളെ രഹസ്യമായി മൂടി കെട്ടുകയും നിശബ്ദവത്ക്കരിക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെ താക്കോൽ… അധികാര ദുർവിനിയോഗമാണ്. ഇത്തരം അധികാര ദുർവിനിയോഗികളായ പുരോഹിത സമൂഹം തിന്മയിലേക്ക് പടികൾ കയറി കൊണ്ടേയിരിക്കുന്നു… ”
പുരുഷാധിപത്യ വത്തിക്കാൻ ലോകത്ത് സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് കാതറിൻ ഓബിൻ ഇപ്രകാരമാണ് വിവരിക്കുന്നത്:
“ഞങ്ങൾ നിരീക്ഷിക്കപ്പെടാത്തവരാണ്, അധികാരികൾക്ക് മുമ്പിൽ അദൃശ്യരാണ്. അവഗണിക്കപ്പെടുന്നവരും അവമതിക്കപ്പെടുന്നവരുമാണ്”
ബലാൽസംഘത്തിനിരയാവുകയും ഗർഭം ധരിക്കുകയും ഭ്രൂണഹത്യക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളുടെ അനുഭവ സാക്ഷ്യങ്ങൾ പല പഠനങ്ങളും ഗവേഷകരും സമാഹരിക്കുന്നുണ്ട്.
(https://www.npr.org/2019/03/18/703067602/after-years-of-abuse-by-priests-nunstoo-are-speaking-out)
2015 ൽ മരണമടഞ്ഞ ഒ’ഡൊനോഹ്യൂ, ആഫ്രിക്കയിലെ കന്യാസ്ത്രീകളെ പുരുഷ പുരോഹിതന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്, എയ്ഡ്സ് പകർച്ചവ്യാധിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി: കന്യാസ്ത്രീകൾ വൈറസ് വഹിക്കാനുള്ള സാധ്യത കുറവായി കണക്കാക്കപ്പെട്ടിരുന്നു.
മലാവിയിൽ നിന്നുള്ള 1988 ലെ ഒരു കേസ് അവർ ഉദ്ധരിച്ചു, ഒരു ബിഷപ്പ് ഒരു വനിതാ മത ക്രമത്തിലെ നേതാക്കളെ പിരിച്ചുവിട്ടു, 29 കന്യാസ്ത്രീകളെ ഒരു പ്രാദേശിക പുരോഹിതർ ഗർഭിണിയാക്കിയെന്ന് അവർ പരാതിപ്പെട്ടതായിരുന്നു കാരണം. ഒരു കന്യാസ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താൻ ഒരു പുരോഹിതൻ സൗകര്യങ്ങൾ ഒരുക്കി കൊടുത്തതായും അവർ റിപ്പോർട്ട് ചെയ്തു; ഗർഭച്ഛിദ്രത്തിനിടെ കന്യാസ്ത്രീ മരിക്കുകയും തുടർന്ന് പുരോഹിതൻ അവളുടെ ശവസംസ്കാര ചടങ്ങുകൾക്ക് യാതൊരു സങ്കോചവുമില്ലാതെ നേതൃത്വം നിർവഹിച്ചു.
ഒ’ഡൊനോഹ്യൂ തന്റെ കണ്ടെത്തലുകളെക്കുറിച്ച് വത്തിക്കാൻ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും രേഖകൾ പൂഴ്ത്തിവെക്കപ്പെടുകയാണ് ഉണ്ടായത്. ശേഷം 2001 ൽ നാഷണൽ കാത്തലിക് റിപ്പോർട്ടർ ആണ് അതിന്റെ ഉള്ളടക്കം വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്.
(https://www.npr.org)
കാറ്റാടി മരങ്ങൾ പോലെ നിസ്സഹായരാണ് പീഡിതരായ ഈ കന്യാസ്ത്രീകൾ. ഒരു അമേരിക്കൻ സായാഹ്ന ടെലിവിഷൻ വാർത്താ പ്രോഗ്രാമാണ് പി.ബി.എസ് ന്യൂസ് ഇരകളായ അനവധി കന്യാസ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളിൽ ഈ നിസ്സഹായതയുടെ നീറുന്ന വേദന തളം കെട്ടി നിൽക്കുന്നുണ്ട്. ലേഖകൻ ക്രിസ്റ്റഫർ ലിവ്‌സേ, ഇരകളിലൊരാളായ ഡോറിസ് വാഗ്നർ എന്ന കന്യാസ്ത്രീയുടെ പീഢനാനുഭവം പകർത്തുന്നത് ഇപ്രകാരമാണ്:
“ജർമ്മനിയിൽ നിന്നുള്ള ഒരു കത്തോലിക്കൻ കന്യാസ്ത്രീയായ ഡോറിസ് വാഗ്നർ 24 വയസ്സുകാരിയായിരുന്നു. വത്തിക്കാനിന് പുറത്തുള്ള ഈ മതസമൂഹത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുകയായിരുന്ന വേളയിലാണ് ഡോറിസിനെ ഒരു പുരോഹിതൻ ബലാത്സംഗം ചെയ്യുന്നത്. അയാൾ അവരുടെ മുറിയിൽ വന്നു, വാതിൽ അടച്ചു, അവരുടെ വസ്ത്രമഴിച്ചു മാറ്റി. ശേഷം ബലമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടു. പുരോഹിതന്റെ പീഢനങ്ങളെ സംബന്ധിച്ച് തന്റെ വനിതാ മേലധികാരിയെ അറിയിച്ചപ്പോൾ അതും തന്റെ തെറ്റാണെന്നായിരുന്നു അവരുടെ പ്രതികരണം. അവർ ദേഷ്യപ്പെട്ടുകൊണ്ട്, അക്ഷരാർത്ഥത്തിൽ കാലിൽ ചാടി അവർ നിലവിളിച്ചു: “നീ അദ്ദേഹത്തിന് അപകടകാരിയാണ്. അദ്ദേഹത്തെ വെറുതെ വിടൂ.” അദ്ദേഹത്തെ വശീകരിക്കുന്നുവെന്ന കുറ്റം ഡോറിസിന്റെ മേൽ അടിച്ചേൽപ്പിച്ചു. മറ്റു മേലധികാരികളോട് അറിയിച്ചിട്ടും പുരോഹിതൻ ശിക്ഷിക്കപ്പെടാതെ പോയി എന്ന് മാത്രമല്ല പുരോഹിതൻ അവരെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാൻ തുടങ്ങി. ബലാത്സംഗിയെ അവർ സ്ഥിരം അഭിമുഖീകരിച്ചു കൊണ്ടിരുന്നു. പീഢനങ്ങൾക്കിടയിലും അദ്ദേഹം ചാപ്പലിൽ പ്രസംഗിച്ചു കൊണ്ടിരുന്നു. അദ്ദേഹം തന്നെ അവർക്ക് വിശുദ്ധ കുർബാന നൽകി കൊണ്ടിരുന്നു. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും അദ്ദേഹത്തോടൊപ്പം ഒരേ മേശയിൽ അവർക്കും ഇരിക്കേണ്ടിവരുമായിരുന്നു. അദ്ദേഹത്തിന്റെ ഷർട്ടുകൾ അവർ ഇസ്തിരിയിടുകയായിരുന്നു പതിവ്…”
(https://www.google.com/amp/s/www.pbs.org/newshour/amp/show/abused-nuns-reveal-stories-of-rape-forced-abortions)
(അവസാനിച്ചു)
No comments yet.