
നാസ്തു: ഇല്ല. ഫ്രീ വിൽ ഉണ്ടെന്നത് ഒരു തോന്നൽ മാതമാണ്.
വി: അതെന്താ?
നാസ്തു: സാം ഹാരിസ് വിശദീകരിച്ചിട്ടുണ്ട്.
വി: ദൈവം ഇല്ലെന്നതിന് താങ്കളുടെ കയ്യിൽ തെളിവുണ്ടോ?
നാസ്തു: ഡോകിൻസ് എഴുതിയിട്ടുണ്ട്. വായിച്ചാ മതി.
വി: അപ്പൊ ഡോകിൻസും സാം ഹാരിസും ചിന്തിക്കുന്നത് തന്നെയാണോ നിങ്ങളും ചിന്തിക്കുന്നത്?
നാസ്തു: അതല്ല…നിങ്ങളെപ്പോലെ പുസ്തകത്തിലുള്ളതല്ല. ഞങ്ങൾ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്.
വി: നിങ്ങൾ പരിണാമത്തെ കുറിച്ചാണല്ലോ കൂടുതൽ സംസാരിക്കുന്നത്. ശാസ്ത്രം പഠിച്ചിട്ടുണ്ടോ?
നാസ്തു: ഇല്ല. പക്ഷെ പരിഷത്തിറക്കിയ പുസ്തകം വായിച്ചിട്ടുണ്ട്. നിങ്ങൾ ശാസ്ത്രം പഠിച്ചവനായിട്ടെന്താ കാര്യം? മതം ശാസ്ത്രത്തിനെതിരല്ലേ.
വി: അറബി അറിയാമോ? ഹദീസുകളിൽ തെറ്റുണ്ടെന്നെങ്ങിനെ മനസ്സിലായി?
നാസ്തു: അറബി അറിയുന്നതെന്തിനാ? ജബ്ബാർ മാഷുടെ പ്രസംഗത്തിലത് കൃത്യമായി പറയുന്നുണ്ട്.
വി: അദ്ദേഹത്തിന് അറബി അറിയുമോ?
നാസ്തു: അറിയാതിരിക്കുമോ. അദ്ദേഹം Ex മുസ്‌ലിമല്ലേ.
വി: നിങ്ങളുടെ ധാർമിക കാഴ്ചപ്പാടെന്താണ്?
നാസ്തു: ധാർമികത തലച്ചോറിൽ wired ആണ്. പൂവിനു സുഗന്ധമെന്ന പോലെ.
വി: അപ്പൊ നിങ്ങളിൽ നിന്നും വരുന്ന ഇൻസസ്റ്റ് പോലുള്ള ദുർഗന്ധങ്ങൾ എങ്ങിനെ വരുന്നു?
നാസ്തു: കിതാബിൽ പറഞ്ഞ തെറ്റും ശരിയുമല്ല ആധുനിക ജനാധിപത്യ മൂല്യങ്ങളാണ് വേണ്ടത്.
വി: അപ്പൊ “ആധുനിക ജനാധിപത്യ മൂല്യങ്ങളാ”ണോ തലച്ചോറിൽ wired ആയിട്ട് വെച്ചത്?
നാസ്തു: മൂല്യങ്ങൾ മനുഷ്യന്റെ പുരോഗതിക്ക് അവനുണ്ടാക്കുന്നതാണ്.
വി: അപ്പൊ “പൂവിനു സുഗന്ധം പോലെ” എന്ന് നേരത്തെ പറഞ്ഞത്?
നാസ്തു: നബി ആയിശയെ കല്യാണം കഴിച്ചില്ലേ. നിങ്ങളുടെ ധാർമികതയൊക്കെ ഞങ്ങൾക്കറിയാം. മതങ്ങളെല്ലാം തട്ടിപ്പാണ്.
വി: ചിലരൊക്കെ പറയുന്നത് പോലെ ചിന്തിക്കുകയും ഫ്രീ വിൽ ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന “സ്വതന്ത്ര ചിന്തകനി”ലെ ‘സ്വാതന്ത്ര്യം’ എവിടെയാണുള്ളത്?
നാസ്തു: അത്……നമ്മൾക്കിപ്പൊ എന്തു ചെയ്യാനും ഫ്രീഡം ഉണ്ടല്ലോ.
വി: മീൻസ്….?
നാസ്തു: മീൻസ് ….തോന്നുന്ന പോലെയൊക്കെ ജീവിക്കാൻ…വെള്ളമടിയോ കള്ളവെടിയോ…അങ്ങനെ. നിങ്ങളെ പോലെ നരകം പേടിച്ച് കഴിയേണ്ട അവസ്ഥ ഞങ്ങൾക്കില്ല. ഞങ്ങൾ ഫ്രീ യാണ്.
വി: അപ്പൊ ഫ്രീ വിൽ ഇല്ലാത്ത നിങ്ങൾ “സ്വതന്ത്ര ചിന്തകൻ” എന്നവകാശപ്പെടുന്നത് വെറുമൊരു ‘തോന്നല’ല്ലേ?
നാസ്തു: രവി സാറിനോട് ചോദിച്ചിട്ടു പറയാ ട്ടോ.
ഇത് കലക്കി , Maasha Allah 👍
🤣
നാസ്തികരുമായുള്ള ചർച്ച മുഴുവൻ രസമാണ്. ഒന്നുമൊട്ട് അറിയേം ഇല്ല എന്നാലോ തങ്ങൾ പറയുന്നത് മാത്രം ശരിയെന്ന ഒടുക്കത്തെ അഹങ്കാരവും.
മതം ഉപേക്ഷിച്ചാൽ പിന്നെ എന്തോ superiority കിട്ടിയ പോലാ ഇവരുടെ മനോഭാവം
ചിന്തിപ്പിക്കുന്ന അവതരണം 👍😍