സംഘ്പരിവാര്‍; ചരിത്രപാഠപുസ്തകങ്ങളുടെ ആരാച്ചാര്‍

//സംഘ്പരിവാര്‍; ചരിത്രപാഠപുസ്തകങ്ങളുടെ ആരാച്ചാര്‍
//സംഘ്പരിവാര്‍; ചരിത്രപാഠപുസ്തകങ്ങളുടെ ആരാച്ചാര്‍
വിദ്യാഭ്യാസം

സംഘ്പരിവാര്‍; ചരിത്രപാഠപുസ്തകങ്ങളുടെ ആരാച്ചാര്‍

1877ല്‍ മുസ്‌ലിം മുഗള്‍ ഭരണകാലത്തെ ആധാരമാക്കി Henry Miers Elliot, John Dowson എന്നിവര്‍ രചിച്ച ‘History of India, as Told by Its Own Historians’ എന്ന ഗ്രന്ഥം സമാനമായ ആശയങ്ങള്‍ തന്നെയാണ് മുമ്പോട്ട് വെച്ചത്. പില്‍ക്കാലത്ത് ദേശീയനേതാക്കള്‍ നടത്തിയ ചരിത്രരച നകളിലെല്ലാം ഇതിന്റെ സ്വാധീനം ദര്‍ശിക്കാവുന്നതാണ്. ഹിന്ദു-മുസ്‌ലിം-ബ്രിട്ടീഷ് എന്നതിനെ പുരാണം-മദ്ധ്യകാലം-ആധുനികം എന്ന് പേരുമാറ്റി എന്നതൊഴിച്ചുനിര്‍ത്തിയാല്‍ ആശയം സമാനമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ ഓറിയന്റലിസ്റ്റ് ചരിത്രരച നകളും, തുടര്‍ന്നുണ്ടായ ദേശീയനേതാക്കളുടെ ചരിത്രരചനകളും പൊതുമണ്ഡലത്തില്‍ രൂപപ്പെടുത്തിയ ദൃശ്യം പിന്നീടൊരിക്കലും തിരുത്താന്‍ പറ്റാത്തതായിത്തീര്‍ന്നു. ഹിന്ദു നാഗരികത എന്ന പുരാതന ഇന്‍ഡ്യ, പകരം വെക്കാനില്ലാത്ത ആത്മീയമൂല്യങ്ങളുടെയും സല്‍ഭരണത്തിന്റെയും ഉദാത്തമായ മാതൃകയായിരുന്നുവെന്നും, മുസ്‌ലിം ഭരണകാലഘട്ടമായ മദ്ധ്യകാല ഇന്‍ഡ്യ പ്രസ്തുത ഭാരതത്തി ന്റെ സുവര്‍ണകാലത്തെ തച്ചുതകര്‍ത്ത് അധികാരം സ്ഥാപിച്ചവരാണെന്നുമുള്ള ധാരണ ഇന്‍ഡ്യന്‍ ജനതയുടെ മനസ്സില്‍ ആഴത്തില്‍ പതിയാന്‍ കാരണമായി. മുസ്‌ലിംകള്‍ പുറത്തുനിന്നുവന്ന് ആധിപത്യം സ്ഥാപിച്ചവരാണെന്നും ഹിന്ദു നാഗരികതയെ ഉന്മൂലനം ചെയ്ത് ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഭരണം കയ്യാളിയ മുസ്‌ലിംകള്‍ക്കുകീഴില്‍ ഹിന്ദുജനത അടിച്ചമര്‍ത്തപ്പെട്ട സമൂഹമായി കഴിയുകയായിരുന്നു വെന്നും, ബ്രിട്ടീഷ് കാലഘട്ടത്തോടുകൂടിയാണ് തങ്ങളുടെ പ്രതാപം കുറച്ചെങ്കിലും തിരിച്ചുകിട്ടിയതെന്നുമുള്ള വികല മായ ചിന്തകള്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും, ഇതുമൂലം ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം എളുപ്പത്തില്‍ പ്രാവര്‍ത്തി കമാക്കുന്നതിനും വഴിവെച്ചു. ഉന്നതമായ ആത്മീയ പാരമ്പര്യമുള്ള ഒരു ജനതയ്ക്ക് മുന്നില്‍ ഭൗതികമായ വിഭവങ്ങള്‍ ഒരുക്കിത്തരാന്‍ തങ്ങളുണ്ടെന്ന വിശ്വാസം ഓറിയന്റലിസ്റ്റ് രചനകളിലൂടെ ബ്രിട്ടീഷുകാര്‍ പകര്‍ന്നുനല്‍കി. കല്‍ക്കട്ടാ ബിഷപ്പും പാതിരി യുമായ ബ്രിട്ടീഷുകാരന്‍ Reginald Heber തന്റെ യാത്രാവിവരണത്തിന്റെ ലേഖനസമാഹാരമായ Narrative of a journey through the upper provinces of India (1829) എന്ന ഗ്രന്ഥത്തില്‍ പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക. ”നമ്മള്‍ ബ്രിട്ടീഷുകാര്‍ ഇവിടുത്തെ ഹിന്ദു ജനതയെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കേണ്ടത് എന്തെന്നാല്‍, നാം അവരെ ആക്രമിച്ചു കീഴ്‌പെടുത്തിയിട്ടേയില്ലായെന്നും മറിച്ച് അവരുടെ മതത്തില്‍ നിന്നും രക്തത്തില്‍ നിന്നും തികച്ചും അപരിചിതരായ മുന്‍കാല ഭരണാധികാരികളായിരുന്ന മുഹമ്മദന്‍മാരാല്‍ അവര്‍ കീഴടക്കപ്പെട്ടിരുന്നുവെന്നും, മാത്രവുമല്ല, നാം ബ്രിട്ടീഷുകാര്‍ ഇതുവരെ കാണിച്ചിട്ടില്ലാത്ത രൂപത്തില്‍ അങ്ങേയറ്റം മര്‍ദ്ദകന്‍മാരുമായിരുന്നു അവര്‍.”

ഈയൊരു സാമൂഹികസാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഹിന്ദുവര്‍ഗീയവാദികളുടെ ചരിത്രരചനകള്‍ ആരംഭിക്കുന്നത്. മുസ്‌ലിംകളുടെ വരവിനുമുമ്പ് ഇന്‍ഡ്യയിലുണ്ടായിരുന്ന സകലദര്‍ശനങ്ങളും ഹിന്ദു എന്ന പദത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തി വ്യാഖ്യാനിക്കു കയും അവയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ വൈദേശികരും പുറന്തള്ളപ്പെടേണ്ടവരുമാണെന്ന ആശയം ഉടലെടുക്കുകയും ചെയ്തു. ഇതില്‍ ആദ്യത്തേത് എന്ന് പറയാവുന്നതാണ് സ്വാമി ദയാനന്ദസരസ്വതിയുടെ ആര്യസമാജവും അതിന്റെ പ്രവര്‍ത്തനങ്ങളും അതിനെത്തു ടര്‍ന്നുണ്ടായ ശുദ്ധിപ്രസ്ഥാനവും. പത്തൊമ്പതാം നൂറ്റാണ്ടില്‍ പുറത്തുവന്ന ഹിന്ദുത്വ ആശയങ്ങള്‍ പേറിയ ഗ്രന്ഥങ്ങളായി രുന്നു വിനായക് ദാമോദര്‍ സവര്‍ക്കറുടെ Hindutva: Who Is a Hindu?  ഗുരുജി ഗോള്‍വാക്കറുടെ We, or Our Nationhood Defined, Bunch of Thoughts എന്നിവ. ഇതിനിടയില്‍ തന്നെ സംഘടിച്ചുമുന്നേറാന്‍ തുടങ്ങിയ ഹിന്ദു തീവ്രവലതുപക്ഷക്കാര്‍ ഹിന്ദുമഹാസഭയും, ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംഘടിതരൂപങ്ങള്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി രൂപീകരിക്കുകയുണ്ടായി, ജര്‍മന്‍ ഫാഷിസത്തെ മാതൃകയാക്കി മുന്നോട്ടുപോയ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ഇന്‍ഡ്യയില്‍ വളര്‍ന്നുവരുന്ന തലമുറ പഠിക്കേണ്ട ചരിത്രം തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ആരാധനകളുമായി കഴിഞ്ഞുകൂടുന്ന സാധാരണ ഹിന്ദു പൊതുസമൂഹത്തെ ഹിന്ദുത്വവാദത്തിന്റെ വക്താക്കളാക്കുവാനും, ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ കെട്ടുറപ്പിന് കോട്ടം തട്ടുന്ന രീതിയില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുവാനുമുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. സാമുദായിക ധ്രുവീകരണത്തിനായി വ്യത്യസ്തവിഷയങ്ങള്‍ ഊതിവീര്‍പ്പിച്ച് വോട്ടുബാങ്കാക്കി അധികാരത്തിലേറാന്‍ പദ്ധതികളാവിഷ്‌ കരിച്ചുതുടങ്ങി. ഏറെനാള്‍ പണിപ്പെട്ടിട്ടാണെങ്കിലും അടിയന്തിരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്‍പതിപ്പായ ജനതാപാര്‍ട്ടി അധികാരത്തിലേറി.

ഹിന്ദുത്വയുടെ സ്വത്വപ്രതിസന്ധിഭാരതമണ്ണിനെ തങ്ങളുടെ പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവര്‍ മാത്രമേ ഹിന്ദുവാകുക യുള്ളുവെന്നും അല്ലാത്തവര്‍ക്കൊന്നും ഇന്‍ഡ്യന്‍ മണ്ണില്‍ ജീവിക്കാന്‍ യാതൊരര്‍ഹതയുമില്ലെന്നുമാണ് ഹിന്ദുത്വവാദത്തിന്റെ കാതല്‍. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ‘ആര്യന്‍’ എന്ന പദത്തിന്റെ പ്രസക്തി കടന്നുവരുന്നത്. ലോകത്ത് വര്‍ണവിവേചനത്തിന് സൈദ്ധാന്തിക അടിത്തറ പാകാന്‍ ശ്രമിച്ചവരെല്ലാം എഴുതിവെച്ചിട്ടുള്ള പച്ചയായ യാഥാര്‍ത്ഥ്യമാണ് വെളുത്ത തൊലിനിറമുള്ളവരുടെ വംശീയമേന്മയെക്കുറിച്ചും, രക്തശുദ്ധിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍. ഒരേ കാലഘട്ടത്തില്‍ ജീവിച്ച ഫ്രഞ്ച് പ്രഭുകുടുംബത്തിലെ) Arthur de Gobineau (1816-1882)വും, ഇന്‍ഡ്യയിലെ മഹര്‍ഷിയായിരുന്ന സ്വാമി ദയാനന്ദസരസ്വതിയും(1824-1883) ഒരേ ആശയക്കാരായി, അഥവാ ആര്യന്‍ രക്തം വിശുദ്ധമാണെന്നും, മനുഷ്യവംശത്തിലെ ഉന്നതര്‍ വെളുത്തവര്‍ഗക്കാരായ ആര്യന്‍മാരാണെന്നുമുള്ള വാദം പങ്കുവെക്കു മ്പോള്‍ ഒരുപക്ഷേ യാദൃശ്ചികത മാത്രമായിരിക്കാം. Arthur de Gobineau ന്റെ ആശയങ്ങള്‍ പില്‍ക്കാലത്ത് ജര്‍മനിയിലെ നാസി-ഫാഷിസ ത്തിന് വഴിവെച്ചെങ്കില്‍, ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ പില്‍ക്കാലത്ത് ഇന്‍ഡ്യയില്‍ ഹിന്ദുത്വ-ഫാഷിസത്തിന് വഴിവെച്ചുവെന്നതും ചരിത്രവും വര്‍ത്തമാനവുമായി അവശേഷിക്കുന്നു. Sir William Jones ന്റെ ഭാഷാപഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്‌കൃതഭാഷ പുറത്തുനിന്നു വന്നതാണെന്ന കണ്ടെത്തലിന് കൂടുതല്‍ ബലം നല്‍കുന്ന മറ്റൊരു സുപ്രധാന കണ്ടെത്തലായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ ഡയറക്ടറായിരുന്ന ജോണ്‍ മാര്‍ഷലിന്റെ Indus Valley Civilization -സിന്ധു നദീതട നാഗരികതകളായ ഹാരപ്പന്‍-മോഹന്‍ജൊദാരോ സംസ്‌കാരങ്ങള്‍. പ്രസ്തുതപ്രദേശത്തെ ഖനന-മനന പഠനങ്ങളുടെ വെളിച്ചത്തില്‍ ആര്യന്‍മാര്‍ക്ക് മുമ്പേ ഇവിടെ ഒരു നാഗരികത കഴിഞ്ഞുപോയിരുന്നെന്നും, ആര്യന്‍ അധിനിവേശമായിരുന്നു പ്രസ്തുത നാഗരികതയുടെ തകര്‍ച്ചക്ക് നിദാനമെന്നുമുളള കണ്ടെത്തലുകള്‍, ഹിന്ദുത്വവാദികള്‍ അതുവരെ പുലര്‍ത്തിപോന്ന എല്ലാ സമവാക്യങ്ങളെയും തെറ്റിക്കാന്‍ പോന്നതായിരുന്നു. അതുകൊ ണ്ടുതന്നെ എന്തുവിലകൊടുത്തും, ആര്യമാര്‍ ഈ മണ്ണില്‍ നിന്നും ഉള്ളവരാണെന്ന വാദത്തിന് തെളിവ് ഉള്‍പരതലായി സംഘ്പരി വാറിന്റെ മുഖ്യഅജണ്ട. തങ്ങള്‍ കണ്ടെത്തുന്ന, തെളിവുകള്‍ക്ക് ബലം കുറവാണെങ്കിലും വരുംതലമുറയെ ഇത് പഠിപ്പിക്കാനുള്ള അവസരങ്ങളൊന്നും തന്നെ ഇവര്‍ പാഴാക്കിയില്ല. അധികാരത്തിലേറിയതുമുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1961ല്‍ രൂപീകരിച്ച National Council Of Educational Research And Training (NCERT)യുടെ ചരിത്രപാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസ്സുകളില്‍ വര്‍ഗീയത പടര്‍ത്തുവാനും, വികലമായ ചരിത്രവസ്തുതകള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങളും സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുണ്ടായി.

ഇന്‍ഡ്യന്‍ വിദ്യാഭ്യാസ സമ്പ്രദായംപാഠപുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസരീതിയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്‍ഡ്യയില്‍ തുടര്‍ന്നുപോരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും വിദ്യാഭ്യാസവിച ക്ഷണനുമായ കൃഷ്ണകുമാര്‍ ആണ് ഇന്‍ഡ്യയില്‍ പാഠപുസ്തക സംസ്‌കാരം -Text book Culture- പരിചയപ്പെടുത്തിയത്. കൃഷ്ണകുമാര്‍ അവതരിപ്പിച്ച രണ്ട് രീതികളില്‍ ഒന്നായിരുന്നു Hand book Culture. ഒന്നാമത്തെ രീതി, ലഭ്യമാകുന്ന ഏത് വിഭവങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ട് ആധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട കരിക്കുലം സ്വയം സ്വതന്ത്രമായി നിര്‍മിച്ച് പഠനത്തെ മുന്നോട്ടുകൊണ്ടു പോകുന്നതായിരുന്നെങ്കില്‍, രണ്ടാമത്തേത്, ഒരു അക്കാദമിക് കൗണ്‍സില്‍ പുറത്തിറക്കുന്ന പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കി മാത്രം പഠിപ്പിക്കുകയും, പ്രസ്തുത പാഠപുസ്തകത്തെ മാത്രം മാനദണ്ഡമാക്കി പരീക്ഷകള്‍ നടത്തി മുന്നോട്ടു പോകുകയും ചെയ്യുന്ന രീതിയാണ്. ഇതില്‍ രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായേക്കാം. ഇന്‍ഡ്യന്‍ വിദ്യാഭ്യാസ സമ്പ്രദായം രണ്ടാമത്തെ രീതി തെരഞ്ഞെടുത്തുകൊണ്ടാണ് മുന്നോട്ടുപോയത്. ഈ രണ്ടാമത്തെ രീതിക്ക് നാല് ഘടകങ്ങളുള്ളതായി കൃഷ്ണകുമാര്‍ തന്നെ പറയുന്നു.

  1. അധികാരികള്‍ നിഷ്‌കര്‍ഷിച്ച പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഏതൊരു വിഷയവും പഠിപ്പിക്കുക.
  2. അധ്യാപകര്‍ക്ക് എന്ത് പഠിപ്പിക്കണം എന്ന വിഷയത്തില്‍ യാതൊരു സ്വാതന്ത്ര്യവും നല്‍കുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട സിലബസ് പ്രസ്തുത പാഠപുസ്തകങ്ങളുപയോഗിച്ച് തീര്‍ക്കുക എന്നതു മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്.
  3. ഭൂരിപക്ഷം സ്‌ക്കൂളുകളിലും ഈ പാഠപുസ്തകമല്ലാതെ മറ്റ് വിഭവങ്ങള്‍ (Resources) ഒന്നുംതന്നെ ലഭ്യമല്ല. എവിടെയെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ തന്നെയും അത് ഉപയോഗിക്കപ്പെടുന്നത് വളരെ വിരളമായിട്ടാണുതാനും. അത്തരം വിഭവങ്ങള്‍ക്കുനേരിടേണ്ടി വരുന്ന തകരാറുകള്‍, അതിന്റെ അറ്റകുറ്റ പണികള്‍, പരിപാലനം തുടങ്ങിയവയിലുള്ള ഭയംമൂലം അത് ഉപയോഗിക്കുന്നതില്‍ നിന്ന് ഒട്ടുമിക്ക അധ്യാപകരെയും തടയുന്നു. ഉദാ: ശാസ്ത്രഉപകരണങ്ങള്‍.
  4. ഓരോ വര്‍ഷാവസാനവും പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിച്ചുകൊണ്ട് മൂല്യനിര്‍ണയം നടത്തുന്നു.

മേല്‍പറഞ്ഞ ഘടകങ്ങള്‍പ്രകാരം പാഠപുസ്തകങ്ങളിലുള്ളതെന്തോ അത് പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാണ്. മറ്റൊന്ന് മൂല്യനിര്‍ണയം പരീക്ഷയിലൂടെയാണെന്നതിനാല്‍ (Examination) പാഠപുസ്തകത്തിലെ വാചകങ്ങള്‍ കാണാപാഠം പടിച്ച് പ്രത്യേകദി വസവും സമയവും നിര്‍ണയിച്ച രണ്ട് മണിക്കൂറിനുള്ളില്‍ ഓര്‍മയില്‍ നിന്നെഴുതുന്ന രീതിയാണ് കുട്ടികള്‍ അവലംബിക്കേണ്ടത്. ഇവിടെ വിദ്യാഭ്യാസരീതിയുടെ ഗുണദോഷത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവെക്കുകയല്ല എന്റെ ലക്ഷ്യം. പ്രത്യുത ഈ കുട്ടികള്‍ പാഠപുസ്തക ത്തില്‍ ഉളളതെന്തോ അത് കാണാതെ പഠിക്കാന്‍, അതിന്റെ ആശയത്തെ ഗ്രഹിച്ചുകൊണ്ടോ അല്ലാതെയോ നിര്‍ബന്ധിതരാകുന്നുവെന്ന തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്. ഈ രീതിയെയാണ് സംഘ്പരിവാര്‍ ചൂഷണം ചെയ്യുന്നത്. പാഠപുസ്തകത്തിലെ ആശയങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍പോലും അത് പഠിപ്പിക്കല്‍ അധ്യാപകരുടെയും, അത് പഠിക്കല്‍ കുട്ടികളുടെയും ബാധ്യതയാണ്. പാഠപുസ്ത കത്തിലേത് തെറ്റാണെന്ന ബോധ്യമുണ്ടെങ്കിലും ആ തെറ്റ് പരീക്ഷക്ക് എഴുതിയാല്‍ മാത്രമേ വിജയിക്കുകയുള്ളുവെന്ന സാഹചര്യം വരുന്നു. NCERT-യുടെ ചരിത്രപാഠപുസ്തകങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കി മാറ്റാന്‍ സംഘ്പരിവാറിന് സാധിച്ചത് മേല്‍പറഞ്ഞ വിദ്യാഭ്യാസരീതിയെ മുതലെടുത്തുകൊണ്ടാണ്.

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ Makhan Lal ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ പുറത്തിറക്കിയ പ്ലസ്‌വണ്‍ ചരിത്രപുസ്തകമായ  Ancient Indiaയിലെ Vedic Civilization എന്ന അധ്യായത്തിലെ ഭാഗങ്ങള്‍ ശ്രദ്ധിക്കുക.

‘‘In fact there is no archaeological or historical evidence for invasion of mass migration from west or ancient asia to the india or saraswathy valleys between 5000 and 8000 BC. All skeletons found during this period being to the same group of people’’ (Ancient India, NCERT 2002)

‘‘The geological distribution of the harappan sites can be seen in the light of Rig Vedic geography also. Among all the rivers in the Rigveda the saraswati is considered to be the most sacred and the areas around the saraswati and its hutaries were the core culture areas.  as we have seen earlier the main area of harappan civilization is the saraswati valley were more the 80 {475b7ddb5eda435d067875b7f7c736b8ddf881577e911860478d0455605d4028} of the Harappan settlement are located. Thus the Rigvedic and the Harappan geogrophy are the same.’’ (Ancient India, NCERT 2002)

ആര്യാധിനിവേശം ഇന്നും ഒരു തര്‍ക്കവിഷയമാണെന്നതില്‍ സംശയമില്ല. അതങ്ങനെ തന്നെ നിലനിര്‍ത്തുന്നതിനാണ് സംഘ്പരിവാറിന്റെ താല്‍പര്യവും. ആര്യാധിനിവേശവുമായി നിലനില്‍ക്കുന്ന രണ്ട് കാഴ്ചപ്പാടുകളാണ്  Migrationit school (അധിനിവേശത്തെ അംഗീകരി ക്കുന്നവരും) Indigenist School (ആര്യാധിനിവേശത്തെ നിഷേധിക്കുന്നവരും). ഇടതു-നിഷ്പക്ഷ പുരാവസ്തു ശാത്രജ്ഞരും ചരിത്രകാര ന്‍മാരുമാണ് Migrationit schoolനെ പ്രതിനിധീകരിക്കുന്നതെങ്കില്‍, ഹിന്ദുത്വവാദികളും സംഘ്പരിവാര്‍ ചരിത്ര-പുരാവസ്തു ശാസ്ത്രജ്ഞ രാണ് Indigenist Schoolനുവേണ്ടി മുന്നോട്ടുവരുന്നത്. ഇരുകൂട്ടര്‍ക്കും ഉറപ്പിച്ചുപറയാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും, രാജ്യത്തെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു വിഷയം എന്നതിനാല്‍ ഓരോ ചരിത്രപഠിതാക്കളും ഓര്‍ത്തിരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ പഠിക്കുമ്പോള്‍ തെളിവുകള്‍ ഇല്ലാതെ, വസ്തുതാപരമായ അപഗ്രഥനത്തിന്റെ അളവുകോലുകളില്ലാതെ തങ്ങള്‍ എന്താണോ ഈ വിഷയത്തില്‍ ആഗ്രഹിക്കുന്നത് അത് യാതൊരു നീതിയും പുലര്‍ത്താത്ത തരത്തിലുള്ള  സമീപനമാണ് സംഘ്പരിവാറിന്റെ വെള്ളിക്കാശ് വാങ്ങുന്ന ചരിത്രകാരന്‍മാര്‍ ചെയ്യുന്നത്. മുകളില്‍ ഉദ്ധരിച്ച Makhan Lalന്റെ Text bookലെ വരികള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നുമല്ല. ബി.സി 5000 മുതല്‍ ബി.സി 8000 വരെ യാതൊരു അധിനിവേശത്തിന്റെയും പുരാവസ്തുശാസ്ത്ര പ്രകാരമോ, ജീവശാസ്ത്രപരമോ ആയ തെളിവുകള്‍ ലഭ്യമല്ല എന്നാണ് എതിര്‍വിഭാഗത്തിന്റെ തെളിവുകള്‍ക്ക് യാതൊരുപരിഗണനയും നല്‍കാതെ ധാര്‍ഷ്ട്യത്തോടുകൂടി എഴുതിവെച്ചിട്ടുള്ളത്. ബഹുഭൂരിപക്ഷം ഭാഷാശാസ്ത്രജ്ഞരും ഏകോപിച്ച് അഭിപ്രായം പ്രകടിപ്പിച്ച കാര്യമാണ് സംസ്‌കൃതഭാഷക്ക് പുരാതന ഇറാനിയന്‍ ഭാഷയുമായുള്ള വളരെയടുത്ത സാമ്യത. പുരാതന ഇറാനിയന്‍ മതഗ്രന്ഥമായ  Avestaയുടെ എഴുതപ്പെട്ട കാലം കണക്കാക്കിയിട്ടുള്ളത് 700 ബി.സിയാണ്. സിന്ധു നദീതീരത്തെ ചെറുതും വലുതുമായ പദാര്‍ത്ഥങ്ങളെ Radio Carbon Dating നടത്തുക വഴി എത്തിച്ചേര്‍ന്ന നിഗമനം സിന്ധു നദീതടസംസ്‌കാരം അതിന്റെ ഉയര്‍ന്നതലത്തില്‍ നിലനിന്നിരുന്നത് ബി.സി 2600നും ബി.സി 1900നും ഇടയിലാണ് എന്നാണ്. എന്നുവെച്ചാല്‍ Indus Civilizationനു ശേഷമാണ് വേദകാലഘട്ടമാരംഭിക്കുന്നതെന്ന്. മറ്റൊരു പ്രധാനപ്പെട്ട വിഷയം അദ്ദേഹം അദ്ദേഹം എഴുതിയിരിക്കുന്നത് സരസ്വതി നദിയെപ്പറ്റിയാണ്. ചതുര്‍വേദങ്ങളില്‍ ആദ്യത്തേതായ ഋഗ്വേദത്തില്‍ നിരവധിതവണ ആവര്‍ത്തിക്കുന്ന സരസ്വതിനദി പക്ഷേ ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഋഗ്വേദത്തിലെ പരിശുദ്ധനദിയായ സരസ്വതി നദിയുടെ താഴ്‌വരയിലായിരുന്നു 80 ശതമാനം വരുന്ന ഹാരപ്പന്‍ സെറ്റില്‍മെന്റുകളും എന്നതിനാല്‍ ഹാരപ്പന്‍ ഭൂമിശാസ്ത്രവും ഋഗ്വേദ ഭൂമിശാസ്ത്രവും ഒന്നാണെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് സംഘ്പരിവാര്‍. ഒരു വരണ്ട പുഴ പോലെ തോന്നിക്കുന്ന ഒന്ന് സാറ്റലൈറ്റ് ഫോട്ടോഗ്രഫിയില്‍ കണ്ടെത്തിയെങ്കിലും ഇതും സരസ്വതി നദിയല്ല മറിച്ച് Ghaggar-Hakra എന്ന നദിയാണെന്ന് ആധുനിക പുരാവസ്തു ഗവേഷകര്‍ വാദിക്കുന്നു. ഹാരപ്പയില്‍ പുരാവസ്തു ഗവേഷണത്തില്‍ കണ്ടെത്തിയ ജലനിര്‍ഗമന സംവിധാനങ്ങള്‍, പത്തായപുരകള്‍, മറ്റ് ആസൂത്രിതവും ഘടനാപരവുമായ നിര്‍മിതികള്‍ തുടങ്ങിയവ സൂചിപ്പിക്കുന്നത് ഇവര്‍ പരിഷ്‌കൃതവും നഗര/പട്ടണ രീതിയിലുള്ള ജീവിതശൈലിയുമാണ് നയിച്ചിരുന്നത് എന്നാണ്. അതേസമയം വേദകാലഘട്ടം വരച്ചുകാട്ടുന്നത് തികച്ചും ഗ്രാമീണശൈലിയിലുള്ള ജീവിതരീതിയാണ്. ഋഗ്വേദത്തില്‍ വലിയ പട്ടണത്തെക്കുറിച്ചും കോട്ടകളെക്കുറിച്ചും വളരെ കുറഞ്ഞ പരാമര്‍ശങ്ങള്‍ മാത്രമേ കണുന്നുള്ളു. ഇഷ്ടിക ഉപയോഗിച്ചുള്ള ഘടനാപരമായ നിര്‍മിതികളും ഋഗ്വേദത്തിന് അജ്ഞമാണ്.

Makhan Lalന്റെ മറ്റൊരു പരാമര്‍ശം.

‘‘The oldest surviving records of the aryans is the rig veda. the rig veda does not give even on inking of any migration of aryans from any other area.  it doesn’t even have a faint memory of any such migration. It does not have any knowledge even if the geography beyond the known boundaries of ancient India’’ (Ancient India, NCERT 2002)

പുരാതന ഇന്‍ഡ്യയുടെ അറിയപ്പെട്ട അതിര്‍ത്തിക്കപ്പറുത്തേക്ക് ആര്യന്‍മാര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് ഋഗ്വേദത്തെ അടിസ്ഥാനമാക്കി ലാല്‍ പറയുന്നത് ഹാരപ്പന്‍ ജനതയും, ആര്യന്‍മാരും ഒന്നുതന്നെയാണെന്ന് പാടുപെട്ട് കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഹാരപ്പന്‍ ജനതക്ക് ലോകത്തെ വ്യത്യസ്ത ഭാഗങ്ങളുമായി വ്യപാരബന്ധമുണ്ടായിരുന്നുവെന്നത് തെളിയിക്ക പ്പെട്ടതും സര്‍വാത്മനാ അംഗീകരിക്കപ്പെട്ടതുമായ വസ്തുതയാണ്. ഇത് അദ്ദേഹം പോലും അംഗീകരിക്കുന്ന വാദവുമാണ്. ഇനി ആര്യന്‍മാരും ഹാരപ്പന്‍ ജനതയും ഒന്നാണെന്നുതന്നെ സമ്മതിക്കുക. എങ്കില്‍ വേദപണ്ഡിതന്‍മാര്‍ക്ക് പുറംലോകത്തെ അറിവുണ്ടായി രിക്കേണ്ടതല്ലേ? മതത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഹിന്ദുമതം ഇന്നുള്ളതുപോലെ അതിപുരാതന കാലം തൊട്ടേയുണ്ടായി രുന്നുവെന്ന് വിദ്യാര്‍ത്ഥി മനസ്സുകളിലേക്ക് അറിയാതെ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.

‘‘From the available evidence we may say that the religion of the Indus people comprised (I) the worship of the mother goddess (II) the worship of the male sicily probably of shiva; (III) the worship of animals, natural semi-human etc. These characteristics suggest that this religion was mainly of an indigenous growth and the lineal progenitor of hinduism, which characterized by most of these features.’’ (Ancient India, NCERT 2002)

ഹാരപ്പന്‍ ജനതയുടെ മതത്തെക്കുറിച്ച് മേല്‍സൂചിപ്പിച്ച പ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ട് പാഠഭാഗത്തിനുശേഷമുള്ള ചോദ്യങ്ങളിലൊന്നില്‍ അദ്ദേഹം ചോദിക്കുന്നത് ഹാരപ്പന്‍ മതസംസ്‌കാരത്തില്‍ നിന്ന് ഇന്നും പിന്തുടരുന്ന ആരാധനാരീതികള്‍ ഏതെല്ലാം? എന്ന ചോദ്യത്തിന് ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിലെ ചരിത്രപാഠപുസ്തകത്തില്‍പോലും തങ്ങളുടെ അസ്ഥിത്വത്തിന് അടിവാരം പണിയുവാന്‍ പഴുതുകളന്വേഷിക്കുന്ന സംഘ്പരിവാര്‍ ചിന്തകളാണ് ഇവയെല്ലാം. ആറാം ക്ലാസിലെ ചരിത്രപാഠ പുസ്തകങ്ങളായ India and the Worldല്‍ ഹാരപ്പന്‍ കാലഘട്ടത്തെക്കുറിച്ച് Makhan Lal തന്നെ ഉദ്ധരിക്കുന്നു:

‘‘People also worshiped shiva in the form of linka which is done today also.’’ (India and the World, NCERT 2002)

ഋഗ്വേദം ശിവന് കാര്യമായ പ്രസക്തിയൊന്നും നല്‍കുന്നതായി നാം കണുന്നില്ല. അറിയപ്പെട്ടിടത്തോളം മൂന്ന് സ്ഥലങ്ങളില്‍ മാത്രമേ ശിവനെക്കുറിച്ച പരാമര്‍ശം തന്നെ ഋഗ്വേദത്തില്‍ ഉള്ളൂ. മാത്രവുമല്ല, ഹാരപ്പന്‍ കാലഘട്ടത്തിലെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം വ്യക്തതയില്ലാത്തതാണ്. തെളിവിന്റെ ബലമില്ലാത്തതിനാല്‍ തന്നെ നീതിപുലര്‍ത്തുന്ന ഒരു ചരിത്രകാരനും വാറോലകളില്‍ പോലും ഉദ്ധരിക്കാന്‍ സാധ്യതയില്ലാത്തതാണ്. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് പ്രിന്റ് ചെയ്ത് നാളെയുടെ രാജ്യത്തെ നയിക്കേണ്ട ഇളം മനസുകളിലേക്ക് ഹിന്ദുത്വ ആശയങ്ങള്‍ യാതൊരു വൈമനസ്യവും കൂടാതെയാണ് തൊടുത്തുവിടുന്നത്. പ്രഗല്‍ഭ ചരിത്രകാരിയായ റോമില ഥാപ്പര്‍ രചന നിര്‍വഹിച്ച പഴയ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ചരിത്രപാഠപുസ്തകത്തില്‍ ഹാരപ്പന്‍ കാലഘട്ടത്തിലെ മതത്തെക്കുറിച്ച് പറയുന്നത്, ‘‘Harappans have not left any inspirations describing their government, their society, and their religion.’’ (Ancient India, NCERT 1966)ഥാപ്പര്‍ ഉദ്ധരിച്ചത് ഉപലബ്ധമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രസ്താവനയാണ്. അവരുടെ സര്‍ക്കാരി നെക്കുറിച്ചോ, സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചോ, മതത്തെക്കുറിച്ചോ യാതൊരു ശിലാലിഖിതങ്ങളും അവര്‍ ബാക്കിവെ ച്ചിട്ടില്ല. മാത്രവുമല്ല, അവര്‍ ഹാരപ്പന്‍മാര്‍ അവരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുകയാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ കുഴിച്ചുമൂടുന്ന പാരമ്പര്യം ഇന്നാട്ടിലെ ഹിന്ദുക്കള്‍ക്ക് പണ്ടുകാലം തൊട്ടേ ശീലമില്ലാത്തതാണെന്ന കാര്യം നിസ്തര്‍ക്കമാണ്. മറ്റൊരു വലിയ പച്ചയായ കള്ളം ആറാം ക്ലാസിലെ India and the World എന്ന പുസ്തകത്തില്‍ പ്രസ്തുത വ്യക്തി തന്നെ എഴുതിയ വേദകാലഘട്ടത്തിലെ പശുവിനെക്കു റിച്ച പരാമര്‍ശങ്ങളാണ്.

Among the animals the cow was given the most important and sacred place. Injuring or killing of cow was prohibited in the vedic period. The cow was called aghnaya (not to be killed or injured). The vedas prescribed punishment for killing the cow by expulsion from the kingdom or by death penalty, as the case may be’’ (India and the World, NCERT 2002)

യജ്ഞങ്ങള്‍ക്കും, യാഗങ്ങള്‍ക്കും, അശ്വമേധങ്ങള്‍ക്കും പശുവടക്കമുള്ള ധാരാളം മൃഗങ്ങളെ ബലി നല്‍കിയിരുന്ന വേദകാലഘട്ടത്തെ ഹിന്ദു പുനരുത്ഥാന കാലംതൊട്ട് സ്വാമി ദയാനന്ദസരസ്വതിയും മറ്റും നല്‍കുന്ന പുതിയതരം വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് സംഘ്പരിവാര്‍ എന്നത് പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ട ആവശ്യമില്ല. ഇതാവര്‍ത്തിച്ചു പറയുകയും ഇനിവരുന്ന ഒരു തലമുറ തൊട്ടെങ്കിലും പുരാതനകാലം തൊട്ടേ തങ്ങള്‍ പശുവിനെ വിശുദ്ധമൃഗമായി കല്‍പിച്ച് പ്രത്യേകം സ്‌നേഹിച്ചും സേവിച്ചുമാണ് പോന്നിട്ടുള്ളതെന്ന് പഠിപ്പിക്കാനായിരിക്കണം ഇങ്ങനെയൊരു ശ്രമം. സംസ്‌കൃതത്തില്‍ ‘ഗോഘ്‌നന്‍’ എന്ന പദത്തിന് അതിഥി എന്നര്‍ത്ഥം വരുന്നുണ്ടത്രെ. യഥാര്‍ത്ഥത്തില്‍ ഗോ=പശു, ഗോഘ്‌നന്‍=പശുവിനെ നിഗ്രഹിക്കുന്നവന്‍ എന്നതാണ് വാക്കര്‍ത്ഥം. ഇതെങ്ങനെ അതിഥിക്ക് ഈ പദം കിട്ടിയെന്നതിനെക്കുറിച്ച് നിഷ്പക്ഷരായ ചരിത്രകാരന്‍മാര്‍ നല്‍കിയ മറുപടി പുരാതന കാലത്ത് ബ്രാഹ്മണവീടുകളില്‍ അതിഥികളെത്തിയാല്‍ അവര്‍ക്ക് ഭക്ഷണത്തിനായി പശുവിനെ അറുത്തുവേവിക്കല്‍ സര്‍വസാധാരണമാ യിരുന്നുവത്രെ. ഇതുകൊണ്ടാണ് അതിഥിക്ക് ഇങ്ങനെ പേരുവന്നത്. ഇനി റോമില ഥാപ്പറുടെ ആറാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിലെ പരാമര്‍ശം ശ്രദ്ധിക്കുക,

‘‘The cow held pride of place among the animals because the aryans were dependent on the produce of the cow. in fact for special guests best was served as a mark of honour.’’ (Ancient India, NCERT 1966)

പശുവിനെ ആശ്രയിച്ചായിരുന്നു ആര്യന്‍മാര്‍ ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. മാത്രവുമല്ല പ്രധാനപ്പെട്ട അതിഥികള്‍ വരുന്ന ദിവസം അവരെ ആദരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ബീഫ് വിളമ്പാറുണ്ടായിരുന്നു. ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഒരു രാജ്യത്ത് വ്യത്യസ്ത സര്‍ക്കാരുകള്‍ക്ക് കീഴില്‍ തയ്യാറാക്കിയ പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഏതാണ് രാഷ്ട്രീയ പ്രേരിതം, ഏതാണ് നിഷ്പക്ഷം. നമ്മുടെ മക്കള്‍ ഏത് പഠിക്കണമെന്ന് ഫാഷിസം തീരുമാനിക്കുന്നു. തെറ്റാണെന്ന് ബോധ്യമുണ്ടെങ്കിലും അത് ശരിയാണെന്ന് ധരിച്ച് എഴുതിയാലേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. വേദകാലത്താണ് ആധുനികയുഗത്തേക്കാള്‍ ഉന്നതമായ ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നോക്കുക,

‘‘Vedic people know the making squares equal in area to triangles or circles calculate the sums and differences of squares. The zero was known and due to this large calculations could also be recorded. Also the positional value of each number within its absolute value was known. cubes, cube roots, square roots and under roots were also known and used’’ (India and the World, NCERT 2002)

അറിയപ്പെട്ടിടത്തോളം ബി.സി രണ്ടാം നൂറ്റാണ്ടുമുതലാണ് പൂജ്യം ‘സന്‍യ’ എന്ന സംസ്‌കൃതനാമത്തില്‍ ഇന്ന് കാണുന്ന ചിഹ്നമില്ലാതെ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ഇന്‍ഡ്യയില്‍ നിന്ന്, അതുമല്ലെങ്കില്‍ ലോകത്ത് പില്‍ക്കാലത്ത് ഉപയോഗിച്ചതെല്ലാം വേദകാലത്ത് സമ്പുഷ്ടമാ യിരുന്നുവെന്ന് തെറ്റായി ഒരു തലമുറയെ പഠിപ്പിച്ചെടുക്കേണ്ട കാര്യമെന്താണ്? ഈ വരികള്‍ നോക്കുക:

‘‘In the vedic period,  astronomy was well developed. They also knew that the earth moved on its own axis and around the sun. The moon moved around the earth. They also tried to calculate the time period taken by bodies for revolution and distances among healthy bodies from the sun. These calculations are almost the same as achieved by the modern scientific method.’’ (India and the World, NCERT 2002)

വേദകാലഘട്ടം ഇത്രയും ശാസ്ത്രീയവിജ്ഞാനീയത്താല്‍ സമ്പുഷ്ടമായിരുന്നുവെന്ന് ലോകം അറിയാതെ പോയിരിക്കുമല്ലോ? ഒരുപക്ഷേ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ കുറവായിരുന്നത് കൊണ്ടായിരിക്കാം. അല്ലായിരുന്നവെങ്കില്‍ യൂറോപ്യന്‍ നവോത്ഥാന കാലഘട്ടം പോലും കുറച്ച് നേരത്തെ സംഭവിച്ചുപോകുമായിരുന്നുവെന്ന് തോന്നുന്നു. ഇത്രയും പ്രബുദ്ധമായ ഒരു ഭൂതകാലം നമ്മുടെ രാജ്യത്തി നുണ്ടായിരുന്നുവെന്ന് വരുത്തിതീര്‍ത്തിട്ട് ലോകത്തിന്റെ കയ്യടി നേടാനോ, അതോ നമ്മുടെ അഭിമാനം ലോകത്തിന് മുന്നില്‍ പണയം വെയ്ക്കാനോ? എന്തിനാണ് സംഘ്പരിവാര്‍ സംഘടനകള്‍ മത്സരിക്കുന്നത്. വിമാനം വേദകാലത്തുണ്ടായിരുന്നുവെന്ന് ശാസ്ത്ര കോണ്‍ ഗ്രസില്‍ പ്രബന്ധമവതരിപ്പിക്കുന്നതുതൊട്ട് തുടങ്ങി ലോകം കേട്ടാല്‍ നമ്മുടെ ഓജസും പ്രതാപവും തകര്‍ന്നുപോകുന്ന തരത്തില്‍, ലോകം നമ്മെ നോക്കി കളിയാക്കി ചിരിക്കുന്ന തരത്തിലേക്ക് ഈ രാജ്യത്തെ നയിക്കാനാണോ മോദി സര്‍ക്കാരിന് പിന്നില്‍ സംഘ്പരിവാര്‍ അണിനിരന്നിട്ടുള്ളത്. കര്‍ണനെയും ഗണപതിയെയും ഉദാഹരിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി പറയുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ Cosmetic surgeryയും reproductive geneticsയും ഭാരതത്തിനുണ്ടായിരുന്നുവെന്ന്. മോദി മന്ത്രിസഭ യിലെ മറ്റൊരു മന്ത്രി പറഞ്ഞത്, പൈതഗോറസ് തിയറി നമ്മുടെ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തമായിരുന്നു, ഗ്രീക്കുകാര്‍ക്ക് അതിന്റെ അവകാശമെടുക്കാന്‍ നാം അനുവദിച്ചുകൊടുത്തതാണ് എന്ന്.

ഇവിടെകൊണ്ടും തീരുന്നില്ല, ബാബര്‍ മസ്ജിദ് നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം ബോധപൂര്‍വമായിരുന്നു. ഗസ്‌നിയും ഗോറിയും യഥാര്‍ത്ഥ മുസ്‌ലിംകളും ഇന്‍ഡ്യയെ നശിപ്പിച്ചവരുമായിരുന്നു. ഔറംഗസീബും ടിപ്പു സുല്‍ത്താനും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചവരും, ഹിന്ദുക്കളെ കൊന്നൊടുക്കുന്നവരുമായിരുന്നു. മദ്ധ്യകാല ഇന്‍ഡ്യ ഒന്നുംതന്നെ സംഭാവന ചെയ്തിട്ടില്ല. താജ്മഹല്‍ തേജോമഹാ എന്ന ശിവക്ഷേത്രമായിരുന്നു, ആഗ്ര പുരാതനഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു, താജ്മഹലിനുള്ളിലെ പൂട്ടിയിട്ട 22 മുറികളിലായി അവിടെ നിന്നും മാറ്റിവെക്കപ്പെട്ട ഹിന്ദു പെയ്ന്റിംഗുകള്‍ ഇതിന്റെ തെളിവാണ്, സിന്ധു നദീതീരത്തെ തെളിവുകളെല്ലാം നശിപ്പിച്ചത് താലിബാനാണ്. താലിബാന്‍ വിലപിടിപ്പുള്ള പല പുരാതനവസ്തുക്കളും വിറ്റ് കാശാക്കുകയും, ഹാരപ്പന്‍ സംസ്‌കാരത്തില്‍ അവശേഷിച്ചിരുന്ന വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും, തെളിവുകള്‍ ഉന്മൂലനം ചെയ്യുകയും ചെയ്തു, ഖുത്തബ് മിനാര്‍ സമുദ്രഗുപ്തന്‍ നിര്‍മിച്ചതാണ് തുടങ്ങി ഇനിയും തീരാത്ത ചരിത്രവങ്കത്തങ്ങള്‍ക്ക് പേനയുന്തുകയാണവര്‍. പ്രബുദ്ധമായ ഒരു ജനത ഇതൊന്നും വിശ്വസിക്കില്ലായിരിക്കാം. എന്നാല്‍ ഭീതിദമായി നിഴലിക്കുന്ന ചോദ്യമിതാണ്. ഇന്‍ഡ്യാ മഹാരാജ്യത്ത് എത്രശതമാനം പ്രബുദ്ധതയുള്ള ജനത അവശേഷിക്കുന്നുണ്ട്? അവര്‍ ന്യൂനപക്ഷമാണെങ്കില്‍, എഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും വിശ്വസിക്കുന്നില്ലെങ്കിലും എഴുത്തും വായനയുമൊന്നുമറിയാത്ത ഒരു വലിയ ജനത സംഘ്പരിവാര്‍ സംഘടനകളുടെ കൂടെ ബുദ്ധിക്ക് ഭ്രമം സംഭവിച്ചതുപോലെ അനുഗമിക്കുന്നുണ്ട്. ആ വലിയ കൂട്ടം ജനത ഇതെല്ലാം വിശ്വസിക്കുന്നുണ്ടെങ്കില്‍?, സരസ്വതി ശിശുമന്ദിറിലും, വിദ്യാഭവനിലും പഠിക്കുന്നവര്‍ ഇതിലും വികൃതമായ ചരിത്രപാഠങ്ങള്‍ പഠിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്. മുന്‍ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലയളവില്‍ ഗുജറാത്തിലാണ് ആദ്യമായി പാഠപുസ്തകപരിഷ്‌കരണം ആരംഭിച്ചത്. സാമൂഹ്യശാസ്ത്രത്തിന്റെ എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളാണ് ഇതിനായി പ്രധാനമായും ഉപയോഗപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായ പോരാട്ടം നടത്തിയ ദേശീയ നേതാക്കളില്‍ രണോത്സുകരായ തീവ്രഹിന്ദു ദേശീയവാദികളുടെ കവര്‍ ഫോട്ടോ വെച്ച പുസ്തകങ്ങള്‍ പുറത്തിറക്കി. മുസ്‌ലിം ചിഹ്നങ്ങളും തീവ്രവാദികളുടെ ചിഹ്നങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള സാമൂഹ്യശാസ്ത്രപുസ്തകങ്ങള്‍, അതില്‍ മുന്‍വിധിയോടുകൂടി ഇങ്ങനെ കുറിക്കുകകൂടി ചെയ്തിരുന്നു. ഗുജറാത്ത് രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള സംസ്ഥാനമാണ്. അതിന്റെ കരയും കടലും പാകിസ്ഥാനുമായി അതിര് പങ്കിടുന്നുണ്ട്. പാകിസ്ഥാനാകട്ടെ തീവ്രവാദികളുടെ കേന്ദ്രസ്ഥാനവും. ഇത്തരമൊരു സാഹചര്യത്തില്‍ നാം തീര്‍ച്ചയായും തീവ്രവാദത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് ശരിക്ക് മനസ്സിലാക്കിയിരിക്കണം. മാത്രവുമല്ല അതിനെതിരെ പടപൊരുതല്‍ പൗരനെന്ന നിലയില്‍ നമ്മുടെ ബാധ്യത കൂടിയാണ്. ഇവിടെ പാകിസ്ഥാനെ അവതരിപ്പിക്കുന്നത് കേവല പാകിസ്ഥാനായി കൊണ്ടല്ല, മറിച്ച് ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ പ്രതിരൂപമെന്നര്‍ത്ഥ തലത്തിലാണ്.

2002ലെ ഗുജറാത്തിനെക്കുറിച്ചാണ് മുകളില്‍ സൂചിപ്പിച്ചത്. ഇന്നും ഇന്‍ഡ്യ ഭരിക്കുന്നത് ബി.ജെ.പിയാണ്. അന്ന് എല്ലാം ആദ്യമായി നടപ്പിലാക്കി മാതൃക കാണിച്ച ഗുജറാത്തിന്റെ സീമന്തപുത്രന്‍ ഇന്ന് കിരീടവും ചെങ്കോലുമായി രാജ്യത്തെ മുഴുവന്‍ ശ്രദ്ധയും ആവാഹിച്ച് ഹിന്ദുത്വസിംഹാസനത്തിലിരുന്നുകൊണ്ട് നമ്മെ ഭരിക്കുകയാണ്. ഓരോ പ്രഭാതവും പുതിയ രൂപത്തിലുള്ള മുസ്‌ലിം, ദലിത് കൊലകള്‍ കേട്ടാണുണരുന്നത്. ഭീതിയുടെ കാര്‍മേഘം എങ്ങും പടര്‍ന്നുകഴിഞ്ഞിരിക്കുന്നു. അത് അയല്‍ക്കാരന്റെ മുറ്റത്ത് ഒരു മഴയായി പെയ്‌തൊഴിയുമെന്ന് നാമാരും ധരിച്ചവശരാകരുത്. മതനിരപേക്ഷ സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താന്‍ നമുക്കിടയിലുള്ള അകലം കുറക്കുക മാത്രമാണ് വഴി. ജനാധിപത്യത്തിന്റെ ശക്തിയെന്നു പറയുന്നത് നാമോരോരുത്തരും തന്നെയാണ്. മതനിരപേക്ഷ ജനാധിപത്യം ശക്തിപ്രാപിക്കുന്നിടത്ത് ഫാഷിസത്തിന് അതിജീവനം സാധ്യമല്ല തന്നെ.

print

No comments yet.

Leave a comment

Your email address will not be published.