ശാസ്ത്രനിയമങ്ങൾ ദൈവത്തെ തെളിയിക്കുന്നതെങ്ങനെ?

//ശാസ്ത്രനിയമങ്ങൾ ദൈവത്തെ തെളിയിക്കുന്നതെങ്ങനെ?
//ശാസ്ത്രനിയമങ്ങൾ ദൈവത്തെ തെളിയിക്കുന്നതെങ്ങനെ?
ആനുകാലികം

ശാസ്ത്രനിയമങ്ങൾ ദൈവത്തെ തെളിയിക്കുന്നതെങ്ങനെ?

തെർമോഡൈനാമിക്സിലെ രണ്ടാം നിയമമനുസരിച്ച് ഏതൊരു വ്യൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ഓർഡറിൽ നിന്നും ഡിസോർഡറിലേക്കായിരിക്കുമെന്നാണ്.
(All things trend toward disorder. More specifically, the second law of thermodynamics states that “as one goes forward in time, the net entropy (degree of disorder) of any isolated or closed system will always increase.)
എന്നാൽ ഇത് കേവലം ഭൗതികമായ പ്രപഞ്ച നിയമം മാത്രമാണോ? അതോ പ്രപഞ്ചങ്ങൾക്കെല്ലാം ബാധകമായ ഗണിത നിയമമോ?

A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതപ്പെട്ട കട്ടകൾ ഒരു ബോക്‌സിന് അകത്തിട്ട് കുലുക്കുന്നു എന്ന് കരുതുക. അവ ABCD..Z ഇങ്ങനെ കൃത്യമായ ക്രമത്തിൽ ആകാനുള്ള സാധ്യതയാണോ അതോ ഈ പാറ്റേണിൽ അല്ലാതെ ക്രമരഹിതം ആകാനാണോ സാധ്യത കൂടുതൽ? ഡിസോർഡർ ആകാൻ തന്നെയാണ് സാധ്യത കൂടുതൽ. എന്തുകൊണ്ട് എന്ന് നോക്കാം. ABCD…Z വരെ 26 ഇംഗ്ലീഷ് അക്ഷരങ്ങൾ (ALPHABETS) ഉണ്ടല്ലോ. ഇവയെ ബോക്സിന് അകത്തിട്ട് കുലുക്കുമ്പോൾ ആദ്യത്തിൽ A വരാനുള്ള സാധ്യത ഇരുപത്തി ആറിൽ ഒന്ന് (1/26) മാത്രമാണ്. എന്നാൽ A ആദ്യത്തിൽ വരാതിരിക്കാനാണ് ഇരുപത്തി ആറിൽ ഇരുപത്തഞ്ച് (25/26) സാധ്യതകളും. ക്രമരഹിതമാകാനാണ് സാധ്യതകളും, സംഭവ്യതകളും എന്ന് പറയാം.
ഡിസോർഡർ ആകാനുള്ള അനേക സാധ്യതകൾ എപ്പോഴും ബാക്കി നിൽക്കെ അതിന് സംഭവ്യത കൂടുതലാകുന്നു. ഇതുപോലെ A ക്ക് ശേഷം B വരാനും അതിനു ശേഷം C വരാനും ഒക്കെ വളരെ കുറവ് ഗണിത സാധ്യതകൾ മാത്രമേ ഒള്ളൂ. അങ്ങനെ ആകാതെയിരിക്കാൻ അതിൻ്റെ അനേകം ഇരട്ടി സാധ്യതകൾ ഉണ്ട് താനും.

അപ്പോൾ ABCD…Z വരെ ക്രമത്തിൽ സംഭവിക്കാൻ എന്താണ് ചെയ്യാൻ കഴിയുക? ഡിസോർഡർ സംഭവിക്കാതെ ഇരിക്കാൻ, നമ്മൾ ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാൻ എല്ലാം അതിനുള്ള നിയമങ്ങളെ കൊണ്ടുവരികയാണ് അവശേഷിക്കുന്ന ഏക മാർഗ്ഗം. അഥവാ A മുതൽ Z വരെയുള്ള കട്ടകളെ RANDOM ആയി ഇടുന്ന ഒരു പ്രതലത്തിൻ്റെ ആദ്യത്തിൽ ‘A’ എന്ന കട്ടയെ ആകർഷിക്കാനുള്ള ഫോർമുലയും ശേഷമുള്ള ഭാഗത്ത് B എന്ന കട്ടയെ ആകർഷിക്കാൻ ഉള്ള ഫോർമുലയും ശേഷം CDEFG……Z വരെ ഈ നിയമങ്ങൾ ഉപയോഗിച്ചാൽ A മുതൽ Z വരെയുള്ള അക്ഷരങ്ങളെ ക്രമത്തിൽ തന്നെ സംഭവിക്കും. എത്ര RANDOM ആയി ഈ കട്ടകളെ അവിടെ ഇട്ടാലും ABCD..Z വരെ തന്നെ റിസൾട്ട് ലഭിക്കും. അപ്പോൾ ഡിസോർഡർ എന്ന അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമായി ഓർഡർ ഉണ്ടായത് extra law അതിനായി apply ചെയ്തപ്പോൾ മാത്രമാണ്.

ഇത് പോലെ തന്നെയാണ് നമ്മുടെ പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും കാണാം. വാസ്തവത്തിൽ ഗ്രാവിറ്റി എന്ന പ്രകൃതിയിലെ നിയമം ഇവിടെ ചെയ്യുന്ന പണി എന്താണ്? സ്ഥൂല ലോകത്തെ ചേർത്ത് നിർത്തുന്നു. അതില്ലായിരുന്നു എങ്കിൽ ഒന്നും മറ്റൊന്നിനോട് ചേരാതെ പ്രപഞ്ചം മഹാ വിരസമായ ഒരിടം ആയേനെ. ഡിസോർഡർ ആകാനാണ് സാധ്യത എന്നതുകൊണ്ട് ജീവനുള്ള, ഉത്പാദന ക്ഷമതയുള്ള (productive) ലോകം ഉണ്ടാകുമായിരുന്നില്ല, ഒന്നും സ്ഥായിയായി നിലനിൽക്കുകയോ എന്തെങ്കിലും ഉത്പാദിപ്പിക്കപ്പെടുകയോ സംഭവിക്കില്ലായിരുന്നു. ശാസ്ത്രം വർക്ക് ചെയ്യില്ലായിരുന്നു.

സ്ട്രോങ്ങ് നുക്ലിയർ ഫോഴ്സിൻ്റെ കാര്യം കൂടി നോക്കാം.. (It’s 6 thousand trillion trillion trillion (that’s 39 zeroes after 6!) times stronger than the force of gravity,)

ആറ്റം ന്യൂക്ലിയസിന് അകത്ത് ചാർജുള്ള കണങ്ങൾ പ്രോടോൺസ് ആണ്. ഒരേ സ്വഭാവത്തിലുള്ള കണങ്ങളുടെ പരസ്പരമുള്ള വികർഷണത്തിന് വിരുദ്ധമായി അവയെ ചേർത്ത് നിർത്താൻ മാത്രം ശക്തമായ ഒരു ഫോഴ്സ് അവിടെ ഉണ്ടായിരിക്കണം. ആ ദൗത്യമാണ് സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് ഇവിടെ ചെയ്യുന്നത്. ഇതില്ലായിരുന്നു എങ്കിൽ ആറ്റങ്ങൾ ഇല്ലാ. നമ്മുടെ ലോകമില്ല.

ഇനി ഇതിൻ്റെ പ്രവർത്തന ലോകം നോക്കുക. The nuclear force is powerfully attractive between nucleons at distances of about 1 femtometre (fm, or 10^−15 metre) ഇത്ര ശക്തമായ ഒരു ഫോഴ്സ് ഇത്ര സൂക്ഷ്മ തലത്തിൽ നിയന്ത്രിച്ച് നിർത്തപ്പെട്ടില്ലായിരുന്നു എങ്കിൽ പിന്നെ നമ്മുടെ പ്രപഞ്ചമില്ല. അപ്പോൾ ഡിസോർഡർ എന്ന അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കി ഓർഡറിനെ നിർമ്മിക്കുക എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ് നാം നമ്മുടെ പ്രപഞ്ച നിയമങ്ങളെ കാണുന്നത്. ഓരോ അനുനിമിഷവും ക്രമ രാഹിത്യം എന്ന ഗണിത സ്വഭാവത്തെ എതിർത്ത് ഇവ നമ്മുടെ പ്രപഞ്ചത്തെ മനോഹരമാക്കാൻ പണിയെടുക്കുന്നു.

ഇതിൽ നിന്നും ഇങ്ങനെ സംഗ്രഹിക്കാം.

(1) ക്രമരാഹിത്യം (disorder) ആണ് പ്രപഞ്ചങ്ങളുടെ അടിസ്ഥാന സ്വഭാവം.
(2) ഡിസോർഡറിന് പകരം ക്രമത്തെ നിർമ്മിക്കലാണ് (order) പ്രപഞ്ച നിയമങ്ങളുടെ ദൗത്യം.
(3) പ്രപഞ്ച നിയമങ്ങൾ സ്ഥായിയായി നിലനിൽക്കുന്നു എന്ന യുക്തിയെ ആശ്രയിച്ചാണ് ശാസ്ത്രം വർക്ക് ചെയ്യുന്നത്.
(4) പ്രപഞ്ച നിയമങ്ങൾ കാരണമായി productive ആയി ഒരു ലോകം നിലനിൽക്കുന്നു എങ്കിൽ ഡിസോർഡർ എന്ന പ്രപഞ്ചത്തിൻ്റെ പ്രാഥമിക സ്വഭാവത്തിന് വിരുദ്ധമായി ആസൂത്രണം ചെയ്യപ്പെട്ടതാകണമത്. അത്തരം നിയമങ്ങളുടെ നിലനിൽപ്പിന് പിറകിൽ ഉദ്ദേശ ലക്ഷ്യങ്ങൾ കാണണം. അതിന് ദൈവം ഉണ്ടാകണം.

So THERE IS ORDER THEREFORE SCIENCE AND GOD EXISTS. ഇത്രയും ക്രമാവസ്ഥയിൽ ആസൂത്രണം ചെയ്യപ്പെട്ട നിയമ വ്യവസ്ഥകൾ പ്രപഞ്ചത്തിൽ കാണപ്പെടുന്നു. ശാസ്ത്രം പ്രവർത്തിക്കുന്നത് സ്ഥായിയായ ഓർഡറിൽ നിലനിൽക്കുന്ന ഈ നിയമങ്ങളാൽ ആണ്. ദൈവമില്ലാത്ത ലോകത്ത് ഈ ക്രമമോ, ശാസ്ത്രമോ നിലനിൽക്കുക സാധ്യമല്ല.

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! (ഖുർആന്‍ 3: 190-191)

print

No comments yet.

Leave a comment

Your email address will not be published.