എല്ലാം വിവാഹത്തിൻ്റെ തലയിൽ !?
കോഴിക്കോട് താമരശ്ശേരിയിൽ ഫെബ്രുവരി 27-ന് രണ്ട്, വിദ്യാർത്ഥി സംഘങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതിനെ തുടർന്ന്
ഒരു പത്താം ക്ലാസ് വിദ്യാർത്ഥി മാർച്ച് 1, 2025 ശനിയാഴ്ച മരിച്ചു; മുഹമ്മദ് ശഹബാസ് (15 വയസ്സ്) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
സംഭവത്തിൽ, കേരളാ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
(https://www.thehindu.com/news/national/kerala/class-10-student-from-keralas-kozhikode-dies-after-group-clash-minister-orders-inquiry/article69278000.ece)
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കേസായിരുന്നു ഇത്. വിദ്യാലയങ്ങളിൽ വളർന്നു വരുന്ന വയലൻസും പുതു കൗമാരക്കാരിൽ വർദ്ധിച്ച് വരുന്ന സ്വഭാവ വ്യതിയാനങ്ങളും എല്ലാം ചാനലുകളിലും പത്രങ്ങളിലും ചൂടേറിയ വിചാരണകൾക്ക് വിധേയമായി.
പ്രശ്ന പരിഹാര മാർഗങ്ങൾ പലതും ഉന്നയിക്കപ്പെട്ടു. ഭരണം, നിയമം, സുരക്ഷ, സംസ്കാരം, സദാചാരം, ധാർമ്മികത, അധ്യാപനം തുടങ്ങി പലതും, പലരും നിരൂപണം ചെയ്യപ്പെട്ടു. രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി. സംവാദതലങ്ങൾ പലതായി പെരുകി.
പക്ഷെ, “വിദ്യാലയങ്ങൾ വേണോ?” എന്ന് ആരും എവിടെയും ചർച്ച ചെയ്തില്ല.
കുട്ടികൾ വീട്ടിലിരുന്ന് പഠിച്ചാൽ പോരെ? അറിവിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാൽ മതിയാവില്ലെ? ഈ കാലത്തും എന്തിനാണീ സ്കൂളുകൾ ? പാശ്ചാത്യൻ നാടുകളിൽ പോലും നടപ്പാക്കപ്പെടുന്ന ഹോം സ്കൂളിംഗുകൾ എന്തു കൊണ്ട് നമ്മുടെ നാട്ടിലും ആവിഷ്കരിച്ചു കൂടാ? എന്നൊന്നും ചോദ്യമൊ ചിന്തയൊ ആയി ആരും മുന്നോട്ടു വന്നില്ല.
വിദ്യാലയങ്ങൾ സാംസ്കാരിക ച്യുതിയുടെ വിളനിലങ്ങളായി കഴിഞ്ഞു, പുതു തലമുറ ദുസ്വഭാവങ്ങളും ദുസ്വാധീനങ്ങളും പരസ്പരം കൈമാറുന്ന അണിയറയായി ആധുനിക വിദ്യാലങ്ങൾ പരിണമിച്ച് കഴിഞ്ഞു, ലഹരി, കലാപം, റാഗിംങ്ങ്, ബുള്ളിയിംഗ്, വംശീയത, വർഗ്ഗീയത, പീഡനങ്ങൾ, ദ്രോഹങ്ങൾ, ആത്മഹത്യ, ദോഷകരമായ ബന്ധങ്ങൾ, അവിഹിതങ്ങൾ, ചീത്ത കൂട്ടുകെട്ടുകൾ എല്ലാത്തിനും സാധ്യത ഒരുക്കുന്ന ആധുനിക വിദ്യാലങ്ങളിലേക്ക് എന്തിന് മക്കളെ തള്ളിയിടണം എന്ന് ആരും വാദിച്ചില്ല.
കാരണം ഈ ദോഷങ്ങൾക്കും പ്രശ്നങ്ങൾക്കുമെല്ലാം അപ്പുറം, അറിവുകളും അനുഭവങ്ങളുമായി ഒരുപാട് നന്മകൾ വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്നുണ്ട്. അത്തരം നന്മകൾ സ്കൂൾ സിസ്റ്റത്തിൻ്റെ തകർച്ചയിലൂടെ ച്ഛിന്നഭിന്നമായി പോയേക്കാം; അസംഘടിതവും അസമ്പൂർണ്ണവുമായി പരിണമിച്ചേക്കാം. വിദ്യാലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കുകയല്ല വേണ്ടത്.
ന്യായം തന്നെ.
പക്ഷെ വിവാഹ-കുടുംബ വ്യവസ്ഥയുടെ കാര്യത്തിലും ഈ നീതി പുലർത്താൻ തയ്യാറാവുമൊ ?
മനുഷ്യൻ്റെ വൈയക്തികവും സാമൂഹികവുമായ ജീവിതത്തിൽ വിവാഹ-കുടുംബ വ്യവസ്ഥയുടെ അനിവാര്യതയും പ്രാധാന്യവും വസ്തുനിഷ്ഠമായ തെളിവുകളും പഠനങ്ങളും സഹിതം അവതരിപ്പിച്ചാലും അവയൊന്നും വിമർശകർക്ക് പോര !
വിവാഹ-കുടുംബ വ്യവസ്ഥയുടെ നന്മകൾക്ക് സ്കോപ്പില്ല ! അവയുടെ ദോഷങ്ങൾക്കും പ്രശ്നങ്ങൾക്കും മാപ്പുമില്ല !
കള്ളും കഞ്ചാവും എം.ഡി.എം.എ പോലും പച്ചക്ക് ന്യായീകരിക്കുന്ന കുയുക്തികൾക്ക് മൈകും മേക്കപ്പും ഒരുക്കി കൊടുക്കുന്നവർക്ക് പക്ഷെ വിവാഹത്തിനൊ കുടുംബ വ്യവസ്ഥക്കൊ ലവലേശം നീതീകരണം ദർശിക്കാൻ കഴിയുന്നില്ല.
ഇത് തികഞ്ഞ ഇരട്ടത്താപ്പല്ലെ ?
അനുദിനം വർദ്ധിച്ചു വരുന്ന, വിദ്യാലയ-കലാലയ കുറ്റകൃത്യങ്ങൾ കൊണ്ട് വാർത്താ മാധ്യമങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. അവയിൽ ആദ്യം കിട്ടിയ ചിലത് ഇവിടെ ഉദ്ധരിക്കാം:
25 ഗ്രാം MDMAയുമായി വിദ്യാർത്ഥി പിടിയില്‍.
(https://www.google.com/amp/s/www.thehindu.com/news/national/kerala/youth-arrested-with-25-grams-of-suspected-mdma/article70041857.ece/amp/)
400 ഗ്രാം MDMAയുമായി മറ്റൊരു വിദ്യാർത്ഥി അറസ്റ്റിൽ.
(https://www.thehindu.com/news/national/kerala/student-held-with-200-gm-of-suspected-mdma/article70182387.ece)
ഷിംല, ഹിമാചൽ പ്രദേശ്: എട്ട് വയസ്സുകാരനായ ദളിത് വിദ്യാർത്ഥിയെ ഒരു വർഷത്തോളമായി നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും, കുട്ടിയുടെ പാന്റിൽ തേളിനെ വെക്കുകയും ചെയ്തതായി പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരെ പരാതി. ജാതീയമായി അധിക്ഷേപിച്ചതായും ആരോപണം. (https://www.instagram.com/p/DQmj06nji8h/?igsh=MXVoMDdzenE1cmdtNg== )
സ്കൂളിലെ ടോയ്ലറ്റില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.
(https://www.newindianexpress.com/states/kerala/2025/Nov/15/palathayi-child-rape-case-bjp-leader-k-padmarajan-gets-life-term-till-death)
തെലങ്കാന: ഷംഷാബാദിലെ ഒരു ഗേൾസ് റെസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലിനും രണ്ട് അധ്യാപകർക്കുമെതിരെ SC/ST വിഭാഗത്തിൽപ്പെട്ട 400-ഓളം വിദ്യാർത്ഥികളെ ജാതീയമായി വിവേചനം കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിൻ്റെ പേരിൽ അന്വേഷണം.
(https://timesofindia.indiatimes.com/city/hyderabad/principal-2-teachers-suspended-over-caste-bias-in-telangana-govt-school/articleshow/113507077.cms)
ചെന്നൈ, തമിഴ്നാട്: ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ, പത്താം ക്ലാസ്സുകാരനായ ദളിത് വിദ്യാർത്ഥിയെ ജാതീയമായി വിവേചനം കാണിച്ചതിൻ്റെ പേരിൽ അന്വേഷണം. (https://www.newindianexpress.com/cities/chennai/2024/Dec/27/two-government-school-teachers-face-inquiry-for-caste-discrimination)
അധ്യാപകൻ വിദ്യാർത്ഥിയുടെ വായയിൽ ടേപ്പ് ഒട്ടിച്ച് ക്ലാസ് മുറിയിൽ ഇരുത്തി.(https://timesofindia.indiatimes.com/city/gurgaon/teacher-uses-tape-to-silence-lower-kindergarten-children-in-class/articleshow/66997678.cms)
നോയിഡയിലെ സ്കൂളില്‍ 10 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ചതിന് സ്പെഷ്യൽ എജുക്കേറ്റര്‍ സസ്‌പെൻഡ് ചെയ്തു.
(https://timesofindia.indiatimes.com/city/noida/special-educator-suspended-for-torturing-10-year-old-autistic-child-at-noida-school/articleshow/119699239.cms)
സ്കൂളുകളിൽ റാഗിംഗ് സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
(https://youtu.be/s1G_DY8jqtA?si=tHjLTstBvd_lj8fG)
ഓരോ ദിവസവും നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളിൽ നിന്നും അശുഭകരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എണ്ണത്തിലും വണ്ണത്തിലും വൈവിധ്യം പുലർത്തുന്ന കുറ്റകൃത്യങ്ങളും അധർമ്മങ്ങളും.
എങ്കിലും ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങളെ കുറിച്ച് ആരോഗ്യകരവും കൂലങ്കഷവുമായ ചർച്ചകളും പരിഹാരം കണ്ടെത്താനുള്ള അന്വേഷണങ്ങളുമാണ് നടക്കേണ്ടത് എന്ന് എല്ലാ ആശയക്കാരും ഏകകണ്ഠമായി വാദിക്കുന്നു.
പക്ഷെ വിവാഹവും കുടുംബവും ഈ പരിഗണന അർഹിക്കുന്നില്ല? ചില ദാമ്പത്യത്തിലും കുടുംബത്തിലും നടക്കുന്ന എല്ലാ വ്യഥകളും, വിള്ളലുകളും പീഢനങ്ങളും താടനങ്ങളും ദോഷങ്ങളും ദ്രോഹങ്ങളും മൊത്തം വിവാഹ സമ്പ്രദായത്തിൻ്റെയും കുടുംബ വ്യവസ്ഥയുടെയും തലയിൽ കെട്ടിവെക്കപ്പെടുന്നു! ദാമ്പത്യത്തിലും കുടുംബത്തിലും നടക്കുന്ന പ്രശ്നങ്ങളെല്ലാം പൊതുവൽകരിക്കപ്പെടുന്നു.
പ്രണയ ബന്ധങ്ങൾ
“രണ്ടുവർഷം മുൻപ് നടത്തിയ ദാരുണമായ കൊലപാതകത്തിന്, 24 വയസുകാരിയായ യുവതിക്ക് കേരളത്തിൽ തിങ്കളാഴ്ച മരണദണ്ഡത്തിന് വിധിച്ചു.
ഗ്രീഷ്മ എന്ന യുവതി തൻ്റെ കാമുകനായ ഷാരൺ രാജിനെയാണ് വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിൽ നിന്ന് പുറത്തുവരാൻ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം.”
(Kerala Woman, Who Killed Boyfriend With Poisoned Drink, Sentenced To Death https://share.google/ui55p6aFDEOIsKy0h)
നാല് വർഷത്തിനിടെ, കേരളത്തിൽ നിരസിക്കപ്പെട്ട കാമുകന്മാർ 12 സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട്.
കോതമംഗലത്തിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന് സമീപമുള്ള ഒരു പേയിംഗ് ഗസ്റ്റ് മുറിയിലാണ് മാനസയെ മുൻ കാമുകൻ വെടിവച്ച് കൊലപ്പെടുത്തിയത്.
സംസ്ഥാന സർക്കാരിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ മുൻകാമുകൻമാർ അല്ലെങ്കിൽ ബന്ധം നിരസിക്കപ്പെട്ട യുവാക്കൾ 12 സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട്.
പാലയിലെ സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് ആക്രമിച്ച നിതിനയും ഇത്തവണത്തെ അത്തരത്തിലുള്ള ഇരകളിൽ ഒരാളാണ്.
(https://www.onmanorama.com/news/kerala/2021/10/01/12-women-murdered-spurned-lover-four-years-kerala.amp.html?)
തിരുവനന്തപുരം: കരക്കോണം സ്വദേശിനിയായ 19-കാരി ആശികയെ, 20-കാരനായ കാമുകൻ അനു കൊലപ്പെടുത്തി. രാവിലെ ഏകദേശം 10.30 ഓടെ അയൽവാസിയായ അനു ആശികയുടെ വീട്ടിൽ കയറി, അവളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നു; എന്നാൽ അവൾ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നാണ് കൊലപാതകം.
(https://www.newindianexpress.com/cities/kochi/2020/Jan/19/love-obsessed-to-brutal-killers-2091398.html?utm)
ചതിയും, “തേപ്പും”, കുതികാൽ വെട്ടലും, അക്രമവും, പീഢനവും, കൊലപാതകങ്ങളുമെല്ലാം പ്രണയ ബന്ധങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിലും, പ്രണയം ഇപ്പോഴും ലിബറലുകൾക്ക് പരിശുദ്ധമാണ് !? പ്രശ്നം പ്രണയമല്ല. പ്രണയിക്കുന്നത് ആരെയാണ് എന്നതാണ് പ്രശ്നം എന്നതാണ് ലിബറൽ പക്ഷം. പാട്രിയാർക്കിയും, പുരുഷന്മാരിലെ ഹിംസാത്മകയുമാണ് യഥാർത്ഥ പ്രശ്നം എന്നവർ കട്ടായം പറയുന്നു.
എങ്കിൽ, വിവാഹത്തിൻ്റെ പരിശുദ്ധിയും അംഗീകരിച്ചല്ലെ മതിയാവു ? പ്രശ്നം വിവാഹമല്ല, വിവാഹം ചെയ്യുന്നത് ആരെയാണ് എന്നതാണ് പ്രശ്നം എന്നും ന്യായമായും വാദിച്ചു കൂടെ ? പാട്രിയാർക്കിയും, പുരുഷന്മാരിലെ ഹിംസാത്മകതയുമൊക്കെ വിവാഹത്തിലൂടെ അല്ലെങ്കിലും സമൂഹത്തിൽ പ്രതീക്ഷിതമല്ലെ ? അപ്പോൾ, സാമൂഹിക പരിഷ്കരണത്തിനും പുരുഷ വർഗ്ഗത്തെ ഉൽബുദ്ധരാക്കുന്നതിനും പകരം വിവാഹ-കുടുംബ വിരുദ്ധത വളർത്തുകയാണോ വേണ്ടത്, എന്ന ചോദ്യം പ്രസക്തമല്ലെ ?
വിവാഹാന്വേഷണത്തിലൂടെ വിവാഹം കഴിക്കുന്ന വ്യക്തിയെ ശരിക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സ്ഥിരം ലിബറൽ പല്ലവി; പ്രേമിച്ചാലെ ഇണയെ ശരിക്കും തിരിച്ചറിയാനാവൂ.
എന്നാൽ മുകളിൽ സൂചിപ്പിച്ച, പ്രണയ ബന്ധങ്ങളിൽ കൊല്ലപ്പെട്ടവരൊക്കെ അറിഞ്ഞിട്ടും കൊലപാതകികളെ തെരെഞ്ഞെടുത്തതാവാൻ വഴിയുണ്ടോ, എന്ന ചോദ്യം സ്ഥാനത്തല്ലെ ? കൊല്ലപ്പെട്ട കമിതാക്കളിൽ ആർക്കും, പ്രേമത്തിലൂടെ തങ്ങളുടെ ഇണകളെ ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതല്ലെ സത്യം ?
കൂടാതെ വിവാഹത്തെ കുറിച്ച് സാധാരണയായി ആരോപിക്കപ്പെടുന്ന ഒരു “അപകടം” വിവാഹം ചെയ്താൽ ഊരിപ്പോരാൻ കഴിയാത്ത വിധം ബന്ധിതരാവും എന്നതാണ്. മറ്റൊരാളോട് ഇഷ്ടം തോന്നുകയാണെങ്കിൽ അത്തരം “സ്നേഹാവകാശങ്ങൾ” (അഥവാ അവിഹിതങ്ങൾ) അസാധ്യമായി മാറും എന്നതാണ്. പക്ഷേ പ്രേമത്തിലും ലിവിങ് ടുഗദറിലും ഇതേ പ്രശ്നങ്ങൾ തന്നെ ആരോപിക്കപ്പെട്ടു കൂടെ ? മുൻപ് സൂചിപ്പിച്ച പ്രേമ കൊലപാതകങ്ങളിൽ പലതും കമിതാവിൽ നിന്ന് ഊരിപ്പോരാൻ കഴിയാത്തത് കൊണ്ടോ തേച്ചിട്ട് പോയതിൻ്റെ പ്രതികാരമായോ ഒക്കെയല്ലേ ?! എന്ന് ചിന്തിക്കുക.
വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുന്നത് (Cohabitation) വിവാഹമോചനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന്, യൂണിവേഴ്സിറ്റി ഓഫ് ഡെൻവർ/ഐ.എഫ്.എസ് (University of Denver/IFS) പഠനം ഉൾപ്പെടെയുള്ള ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇവിടെ ചേർത്തു വായിക്കുക.
(https://youtu.be/Fv7Iv_8fQqA?si=YrxDvS0fdCtmKUBe)
ഒരുമിച്ചു താമസിക്കുന്നവർ പലപ്പോഴും ദുർബലമായ പ്രതിബദ്ധത (weak commitments) പൂലർത്തുന്നവരാണ്. ശക്തവും കൂടുതൽ സ്ഥിരവുമായ പ്രതിബദ്ധതയോടെ വിവാഹബന്ധത്തിൽ പ്രവേശിക്കുന്നവരെ അപേക്ഷിച്ച്, ഒരുമിച്ചു താമസിക്കുന്നവരിൽ കൂടുതൽ പേരും ബന്ധങ്ങളിൽ പ്രശ്നങ്ങളുടെ ആദ്യ സൂചനയിൽ തന്നെ ബന്ധം അവസാനിപ്പിക്കാൻ സന്നദ്ധരാവുന്നവരാണ്. ഇതാണ് ഒരുമിച്ചു താമസിക്കുന്നവരിലെ ഈ വർദ്ധിച്ച വേർപ്പിരിയലുകൾക്ക് കാരണമെന്നും പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.
(What is the Correlation Between and Consequence of Premarital Cohabitation and Divorce? — New Jersey Divorce and Family Lawyer Blog — May 29, 2015 https://share.google/WbOMscd3GuK98X8ut)
അപ്പോൾ ലിവിംഗ് ടുഗതർ അല്ലെ പരസ്പര വഞ്ചനക്കും കയ്യൊഴിയലിനും പ്രതികാരത്തിനും കൂടുതൽ പ്രേരണയാവുക ?
ലിവിങ് ടുഗതർ
എറണാകുളം തൈക്കൂടത്ത് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി ഗോപു പരമശിവൻ അറസ്റ്റിൽ. അഞ്ചു വർഷമായി ഒപ്പം താമസിക്കുന്ന യുവതിയുടെ ദേഹമാസകലം മർദനത്തിൽ മുറിവേറ്റിട്ടുണ്ട്. യുവമോർച്ച എറണാകുളം ജില്ലാ സെക്രട്ടറിയാണ് പിടിയിലായ ഗോപു.
(https://www.facebook.com/share/r/1Dqbm6ewrk/)
ചതി, ഉപേക്ഷിക്കൽ, പീഢനം, കലഹം, കൊലപാതകം എല്ലാം “കൂടെ ജീവിക്കുന്നവരിലും” സജീവമാണ്. പക്ഷെ ലിബറലുകൾക്ക് അവയിലെ സമാനത യാദൃച്ഛികത മാത്രമാണ്.
എന്തു കൊണ്ട് ?
ഇത്തരം പീഢന വാർത്തകൾ വിവാഹത്തിൻ്റെ കാര്യത്തിൽ മാത്രം പ്രസക്തമാവുന്നത് എന്തു കൊണ്ടാണ് ?
കാരണം, വിവാഹം ഞങ്ങൾക്ക് ഇഷ്ടമല്ല, കുടുംബ വ്യവസ്ഥയോട് ഞങ്ങൾക്ക് വെറുപ്പമാണ്. അത്ര തന്നെ! അതിനപ്പുറം ഒരു ന്യായവും ഈ ഇരട്ട നീതിക്ക് പറയാനില്ല.
LGBTQ+ ഇണകളിലാണ്, ആൺ പെൺ ദമ്പതികളെകാൾ ഇരട്ടി ഹിംസാത്മകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
“2013-ൽ നടത്തിയ ഒരു സർവേ പ്രകാരം, ബൈസെക്സ്വൽ സ്ത്രീകളിൽ 61%വും ലെസ്ബിയൻ സ്ത്രീകളിൽ 44%വും ഏതെങ്കിലും വിധത്തിലുള്ള അടുത്ത പങ്കാളി വക പീഡന (Intimate Partner Violence – IPV) അനുഭവം രേഖപ്പെടുത്തിയതായി കണ്ടെത്തിയപ്പോൾ, ഹൊമോസെക്സ്വൽ അല്ലാത്ത സ്ത്രീകളിൽ ഇത് 35% മാത്രമാണ്.” എന്ന് പഠനങ്ങൾ പറയുന്നു.
(Gender-based Domestic Violence Information • InterAct https://share.google/IIwZw3ND47H564CmX)
പക്ഷെ മലയാളി ലിബറലുകൾ, ലെസ്ബിയൻ കപ്പിൾസുകളെ ആഘോഷിച്ച് തുടങ്ങുന്നെയുള്ളു; രതി വൈകൃതങ്ങൾക്ക് മഴവില്ലിൻ അഴകാണവർക്ക്. അവർക്കിടയിലെ കണ്ണീരുകളും കലാപങ്ങളും ചട്ടിയും കലവും തട്ടിയും മുട്ടിയും! വിവാഹിതരായ ദമ്പതികൾക്കിടയിലെ സൗന്ദര്യപിണക്കങ്ങൾ പോലും വാളും വെടിമരുന്നും ?
തൊഴിലിടങ്ങൾ
ഇൻഷുറൻസ് പോളിസിയുടെ വിൽപ്പന ലക്ഷ്യം (ടാർഗറ്റ്) പൂർത്തിയാക്കാത്തതിൻ്റെ പേരിൽ, ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ സീനിയർ മാനേജർ ജീവനക്കാരനെ നായയെ കെട്ടാൻ ഉപയോഗിക്കുന്ന ലെതർ ബെൽറ്റ് കഴുത്തിൽ കെട്ടി, നാലുകാലിൽ നടത്തി അപമാനിച്ചു. (https://www.indiatoday.in/india/kerala/story/kerala-employee-leash-walking-knees-chained-dogs-alleged-workplace-harassment-2704727-2025-04-06)
“ഞാൻ എല്ലാ രാത്രിയും കരച്ചിലിലാണ്”: പ്രശ്നകലുഷിതമായ ജോലി സ്ഥലത്തെ പീഡനങ്ങളിൽ തളർന്ന ബംഗളൂരു ജീവനക്കാരി, മാനസിക സമ്മർദ്ദം താങ്ങാനാകാതെ ജോലിയിൽ നിന്ന് ഒഴിയാൻ ആഗ്രഹിക്കുന്നു.
(https://www.financialexpress.com/trending/i-cry-every-night-bangalore-employee-shares-struggle-with-toxic-workplace-seeks-exit-amid-mental-strain/4048382/)
മഹാരാഷ്ട്രയിലെ ഒരു റസ്റ്റോറന്റിൽ, ബോസ്, ജീവനക്കാരനെ നഗ്നനാക്കി, പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യം പുറത്ത്.
(https://www.financialexpress.com/india-news/maharashtra-restaurant-employee-stripped-naked-boss-allegedly-seen-beating-him-with-pipe-viral-clip/4046024/lite/)
ജീവനക്കാരി മരണമടഞ്ഞു — മാനേജർ ‘അവളെ നിലത്തിട്ട് പിടിച്ചുമലർത്തി, മുകളിൽ കയറി ഇരുന്നു’ എന്നാരോപണം.”
(https://www.ndtv.com/world-news/7-eleven-employee-dies-after-manager-pins-her-down-sits-on-her-8816967)
റോഹ്തക്കിൽ രണ്ട് ശുചീകരണ മേൽനോട്ട ഉദ്യോഗസ്ഥർക്കെതിരെ കേസ് — മഹിളാ തൊഴിലാളികളോട് “ആർത്തവമുണ്ടെന്ന് തെളിയിക്കണം” എന്ന് ആവശ്യപ്പെട്ടതായി പരാതി.
“ആർത്തവകാലമായതിനാൽ, ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്നതിനാൽ വേഗത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ, മേൽനോട്ട ഉദ്യോഗസ്ഥർ ഞങ്ങളെ അധിക്ഷേപിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.” എന്ന് ഒരു ശുചീകരണ തൊഴിലാളി പറഞ്ഞു.
(https://www.thehindu.com/news/national/haryana/mdu-official-two-sanitation-supervisors-booked-in-rohtak-for-asking-female-workers-to-prove-menstruation/article70228746.ece)
പീഢനങ്ങളുടെ ചൂടുള്ള വാർത്തകളാണ് തൊഴിൽ രംഗത്തു നിന്നും മഷി പുരളുന്നത്; വിശിഷ്യാ സ്ത്രീകൾ, അക്ഷരാർത്ഥത്തിൽ ചവിട്ടിമെതിക്കപ്പെടുന്നു.
പക്ഷെ ആരും ഒരു നാളും തൊഴിൽ വ്യവസ്ഥയെ മൊത്തത്തിൽ ചോദ്യം ചെയ്തിട്ടില്ല. കാരണം, ജോലിയും കൂലിയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും അർത്ഥവുമാണ്. പക്ഷെ, വിവാഹത്തിൻ്റെയും കുടുംബ ജീവിതത്തിൻ്റെയും ആവശ്യകതയും അർത്ഥവും അംഗീകരിച്ച് തരാൻ ഒരുക്കമല്ലാത്തത് എന്തു കൊണ്ട് ?!
ഭർത്താവ് ജോലിക്കാരായിട്ടുള്ള സ്ത്രീകളെങ്കിലും തൊഴിലിടങ്ങളിൽ നിന്ന് രക്ഷപ്പെടട്ടെ എന്നു പറയാൻ പോലും ആർക്കും തോന്നുന്നില്ല. തൊഴിൽ മേഖലകളിലെ സ്ത്രീ വിരുദ്ധത, പുരുഷ മേധാവിത്വം, സാമ്പത്തിക ചൂഷണം, വേദന, അസമത്വം എന്നിവ ചൂണ്ടി കാണിച്ചു, തൊഴിൽ ജീവിതം സ്ത്രീ ഉപേക്ഷിക്കുന്നതാണ് പുരോഗമനവും സ്ത്രീ വിമോചനവും എന്നും ആരും വീക്ഷിക്കാത്തത് എന്ത് ?
പൊതുയാത്രാ സംവിധാനങ്ങൾ
“ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് സ്ത്രീയെ തള്ളിയിട്ട സംഭവം:
ജനങ്ങളുടെ ശക്തമായ പ്രതികരണത്തിന് ഇടയാക്കി, യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു.”
(https://www.thehindu.com/news/national/kerala/woman-thrown-from-a-moving-train-prompts-public-outcry-and-raises-questions-about-passenger-safety/article70236475.ece)
സൗമ്യ എന്ന യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും പുറത്തേക്ക് തള്ളിയിട്ടു കൊല്ലുകയും ചെയ്ത് ഗോവിന്ദച്ചാമിയെ മലയാളികൾ മറന്നിട്ടില്ലെന്ന് കരുതുന്നു.
“ബ്രിട്ടനിലെ ട്രെയിനുകളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രണ്ടു വർഷത്തിനിടെ 50% വരെ വർധിച്ചു.”
(https://www.theguardian.com/society/article/2024/aug/14/violence-against-women-on-uk-trains-rises-by-50-in-two-years)
ട്രെയിനിലും ബസിലും ജനങ്ങൾ ദിനേന ഉപദ്രവിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു, കൊല ചെയ്യപ്പെടുക പോലും ചെയ്യുന്നു. പ്രത്യേകിച്ചും സ്ത്രീകൾ – പൊതുയാത്രാ സംവിധാനങ്ങളിൽ – പരക്കെ ദ്രോഹിക്കപ്പെടുന്നു.
ഇനി മുതൽ ഏവരും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്താൽ മതി എന്ന നിലപാട് ആരും പ്രചരിപ്പിച്ച് കണ്ടിട്ടില്ല.
ട്രെയിനും ബസും തുടങ്ങി പൊതു യാത്രാ സംവിധാനങ്ങൾ വേണ്ടെന്ന് വെക്കാൻ ആരും ഇതു വരെ മുറവിളി കൂട്ടിയിട്ടില്ല.
സ്ത്രീകൾ തങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, രാത്രികാലങ്ങളിൽ, ഒരു രക്തബന്ധുവിൻ്റെ കൂടെ യാത്ര ചെയ്യണമെന്ന ഇസ്‌ലാമിൻ്റെ നിയമം പോലും അംഗീകരിച്ചു തരാൻ ലിബറൽ ആങ്ങളമാർക്ക് മനസ്സില്ല;
“വേണ്ടത് സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ്. അല്ലാതെ യാത്രാസംവിധാനങ്ങൾ ഉപേക്ഷിക്കുകയോ സഹയാത്രികരെ ബഹിഷ്കരിക്കുകയോ അല്ല.”
ബലേ ഭേഷ് !
പക്ഷെ ജീവിതയാത്രയിൽ ഒരു സഹയാത്രികനെയൊ സഹയാത്രികയെയൊ സ്വീകരിച്ചു കൂടാ ?! അവരോടൊപ്പം വിവാഹമെന്ന വാഹനം പങ്കിട്ടു കൂടാ ?
വിവാഹം എന്ന പദത്തിന് അർത്ഥം തന്നെ, (വാഹനത്തിന് സമാനമായി) വഹിക്കുക, കൊണ്ടുപോകുക എന്നൊക്കെയാണ്. വിവാഹം എന്നതും വാഹനം എന്നതും രണ്ടു പദങ്ങളും സംസ്കൃതത്തിലെ ഒരേ ധാതുവിൽ (verb root) നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത് എന്നത് രസകമായ ഒരു പദോൽപ്പത്തി വസ്തുതയാണ്.
ടൂറിസം (Tourism)
മധ്യപ്രദേശ് (ടൂറിസ്റ്റ്): വിദേശത്ത് നിന്ന് സൈക്കിളിൽ ഇന്ത്യയിലെത്തിയ സ്വിസ് യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് ഭർത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
(https://www.thehindu.com/news/national/other-states/swiss-tourist-gangraped-in-madhya-pradesh/article4515475.ece)
“മനുഷ്യത്വ രഹിത പെരുമാറ്റം” — ജോർജിയ അതിർത്തിയിൽ ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ തടഞ്ഞുവെച്ച് അപമാനിച്ചുവെന്ന വൈറൽ പോസ്റ്റ്; ഭക്ഷണമോ ശൗചാലയങ്ങളോ നൽകാതെ തണുപ്പിൽ മണിക്കൂറുകളോളം കാത്തു നിർത്തിച്ചതായി ആരോപണം.
(https://timesofindia.indiatimes.com/india/inhuman-behaviour-viral-post-alleges-indians-detained-humiliated-at-georgia-border-made-to-wait-in-cold-without-food-or-toilets/articleshow/123939992.cms)
ടൂറിസ്റ്റുകളുടെ -വിശിഷ്യാ സ്ത്രീകളുടെ- യാത്രാ ആസ്വാദനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന രീതിയിൽ അപമര്യാദയോടെയുള്ള സംസാരങ്ങളും അസ്വസ്ഥതയുളവാക്കുന്ന പെരുമാറ്റങ്ങളും തദ്ദേശീയരിൽ നിന്നും എത്രയെത്ര നേരിടേണ്ടി വരുന്നു.
വിനോദയാത്രകൾ ജീവിതത്തിന് അത്ര അത്യാവശ്യമല്ല എന്നത് സുവിധിതമാണ്. താരതമ്യേന പ്രധാന്യം കുറഞ്ഞിട്ടും, വിനോദ യാത്രകളും ടൂറിസവും വേണോ എന്ന ചർച്ച; ഇത്തരം വാർത്തകളുടെ പശ്ചാത്തലത്തിൽ നടക്കുന്നില്ല; നടക്കുകയുമില്ല, നടക്കേണ്ടതുമില്ല.
പക്ഷെ വിവാഹ ജീവിതത്തിലെ ആസ്വാദനങ്ങൾ മുടങ്ങുന്നതോ, അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ അരങ്ങേറുന്നതോ ആയ വാർത്തകൾ കേൾക്കുമ്പോൾ വികാരവിക്ഷോഭം മുഴുവൻ വിവാഹമെന്ന വ്യവസ്ഥയോട് തനിച്ചാണ് !?
വിനോദ വ്യവസായം
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട്: പൂർണ്ണ റിപ്പോർട്ട് വെളിപ്പെടുത്തുന്നതനുസരിച്ച്, മുഴുവൻ ചലച്ചിത്ര വ്യവസായത്തെയും നിയന്ത്രിക്കാൻ കഴിവുള്ള ഒരു ‘പവർ ഗ്രൂപ്പ്’ നിലവിലുണ്ടെന്നും, ‘കാസ്റ്റിംഗ് കൗച്ച്’ ഉൾപ്പെടെ വിവിധ ദുരാചാരങ്ങൾ വ്യവസായത്തിൽ നടക്കുന്നുണ്ടെന്നും ആരോപിക്കപ്പെടുന്നു.
(https://www.thehindu.com/news/national/kerala/justice-hema-committee-report-the-complete-coverage/article68567888.ece)
ഇഷാ കോപ്പിക്കർ ഞെട്ടിക്കുന്ന ‘കാസ്റ്റിംഗ് കൗച്ച്’ അനുഭവം വെളിപ്പെടുത്തുന്നു; ഒരു എ-ലിസ്റ്റ് നടൻ തന്നെ ഒറ്റയ്ക്ക് കാണാൻ ആവശ്യപ്പെട്ടതായി പറയുന്നു.
(https://www.hindustantimes.com/entertainment/bollywood/isha-kopikkar-reveals-shocking-casting-couch-experience-says-a-lister-asked-her-to-meet-alone-101718893367280.html)
എല്ലാം തിളക്കവും മഹത്വവും മാത്രമല്ല; ഞങ്ങൾ ഗുരുതരമായ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നു: മോളിവുഡ് താരങ്ങൾ.
(https://timesofindia.indiatimes.com/entertainment/malayalam/movies/news/not-all-glitter-and-glory-we-suffer-great-mental-and-physical-stress-mollywood-actors/articleshow/72980473.cms)
പ്രസിദ്ധി കുറയുന്നതിനാൽ ബോളിവുഡ് അഭിനേതാക്കൾ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് ചേതൻ ഭഗത് വെളിപ്പെടുത്തുന്നു.
(https://timesofindia.indiatimes.com/entertainment/hindi/bollywood/news/chetan-bhagat-reveals-bollywood-actors-suffer-mental-health-issues-due-to-fading-fame-can-you-imagine-what-a-sick-life-that-is/articleshow/125108864.cms)
വിനോദ വ്യവസായത്തിലെ -പ്രത്യേകിച്ച് സിനിമാ ലോകത്ത്- ആവർത്തിച്ചാവർത്തിച്ച് ശ്രദ്ധ പിടിച്ചു പറ്റുന്ന, സ്ത്രീ വിരുദ്ധത, പുരുഷ മേധാവിത്വം, ലൈംഗിക പീഡനം, മാനസികാരോഗ്യ തകർച്ച, ആത്മഹത്യ, സാമ്പത്തിക തട്ടിപ്പുകൾ, എന്നിവ മുൻനിർത്തി സിനിമ തന്നെ വേണ്ടെന്ന് എന്തു കൊണ്ട് ലിബറലുകൾ വാദിക്കുന്നില്ല ?
ഇതേ കാരണങ്ങൾ ആരോപിച്ച് വിവാഹവും കുടുംബവും സ്ത്രീ വിരുദ്ധമാണെന്ന് ഒരേ ശ്വാസത്തിൽ ആരോപിക്കുകയും ചെയ്യുന്നത് എത്രമാത്രം വിചിത്രം !!!
ഭക്ഷണശാലകളിലെ ഉപഭോക്തൃ അതിക്രമങ്ങൾ മറ്റൊരു ഉദാഹരണം.
ഈ സംഭവങ്ങളിൽ ജാതീയ വിവേചനം, വംശീയ അധിക്ഷേപം, ശാരീരിക ഉപദ്രവം എന്നിവ ഉൾപ്പെടുന്നു.
“ശ്രദ്ധ ശർമ്മ—ഒരു പ്രശസ്ത മീഡിയ-ടെക് പ്ലാറ്റ്ഫോമിന്റെ സ്ഥാപക— താജ് ഹോട്ടലിലെ ഒരു ഫൈൻ ഡൈനിംഗ് റസ്റ്റോറന്റിൽ നേരിട്ട അനുഭവം പങ്കുവെച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ സ്റ്റാഫിലെ ഒരാൾ താൻ കാൽ മടക്കി ഇരിക്കരുതെന്ന് പറഞ്ഞുവെന്നതാണ് സംഭവം. ഈ അനുഭവം വീഡിയോയാക്കി ഓൺലൈനിൽ പങ്കുവെച്ചതോടെ അത് വൻതോതിൽ വൈറലായി—അതോടൊപ്പം ഭക്ഷണശൈലി, വർഗ്ഗബോധം, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള കടുത്ത വാദപ്രതിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.”
(https://timesofindia.indiatimes.com/etimes/trending/well-known-indian-journalists-shocking-experience-at-taj-hotel-goes-viral/articleshow/124740653.cms)
സൗഹൃദപരമായ വിവാഹങ്ങളോ കുടുംബങ്ങളോ തീരെ ഇല്ലെന്ന വാദത്തിനായി, ചില വിവാഹത്തിലും കുടുംബത്തിലും ഉള്ള നിയമങ്ങളും ചട്ടങ്ങളും മര്യാദാമുറകളും കാരണം വ്യക്തി ജീവിതം വീർപ്പുമുട്ടുകയാണെന്ന് വാദിക്കാനായി ഉപയോഗിക്കപ്പെടാറുണ്ട്.
പൊതു ഇടങ്ങളിലെ, ഭക്ഷണശാലകളിലെ ഇത്തരം നിയമങ്ങളും മര്യാദാമുറകളും വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ അതിരു തിക്കുന്നില്ലെ ? അപ്പോൾ വിവാഹം പോലെ, ഹോട്ടലുകളും ബഹിഷ്കരിക്കുക എന്നായാലൊ ?
തല്ലുകൾ, ചവിട്ടുകൾ, ഭീഷണികൾ: റിസർവ് ചെയ്ത മേശയെ ചൊല്ലി യുവാക്കൾ തമ്മിൽ അടിപിടിയുണ്ടായി, ജയ്പൂർ റസ്റ്റോറന്റിൽ കലാപസാഹചര്യം.
(https://timesofindia.indiatimes.com/city/jaipur/slaps-kicks-threats-chaos-in-jaipur-restaurant-as-youths-fight-over-reserved-table/articleshow/123780944.cms)
ഗോവയിലെ ഒരു പ്രമുഖ റെസ്റ്റോറൻ്റ് ബാറിൽ വെച്ച്, ബാക്കിയായ മദ്യത്തിൻ്റെ പേരിൽ തർക്കമുണ്ടാക്കുകയും, റെസ്റ്റോറൻ്റ് മാനേജരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ടൂറിസ്റ്റ് കുടുംബത്തെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
(https://indianexpress.com/article/india/tourist-family-from-up-assaulted-at-goa-restaurant-by-staff-after-row-over-leftover-drink-10342458/)
ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിൻ്റെ പേരിൽ ചോദ്യം ചെയ്ത ഉപഭോക്താവിനെ റെസ്റ്റോറൻ്റിലെ ജീവനക്കാർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തലയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. (https://timesofindia.indiatimes.com/city/bhubaneswar/man-assaults-waiter-over-delay-in-serving-dinner/articleshow/117864915.cms)
ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന ഗുരുതരമായ അതിക്രമങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണിത്.
വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചാൽ മതി, ഹോട്ടലുകൾ മനുഷ്യത്വ വിരുദ്ധമായ സ്ഥാപനങ്ങളാണ് എന്നൊന്നും ആരും പുലമ്പാറില്ല?!
ഇങ്ങനെ ഏതേതു മേഖകളെടുത്താലും മാനുഷിക മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ധ്വംസനങ്ങൾ നാം ദർശിക്കുന്നുണ്ട്. കാർഷിക മേഖലയിലെ വിലയില്ലായ്മയും കർഷക ആത്മഹത്യകളും, ചികിത്സാ മേഖലയിലെ സാമ്പത്തിക കൊള്ളയും രാഷ്ട്രീയ രംഗത്തെ അധികാര വടംവലികളും, ജനസേവന സ്ഥാപനങ്ങളിലെ അവഗണനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കച്ചവടവൽകരണവും, കച്ചവട രംഗത്തെ മനുഷ്യത്വത്തിൻ്റെ അഭാവവും, കോടതികളിലെ നീതി നിഷേധങ്ങളും, നിയമങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതും, മാധ്യമധർമ്മത്തിലെ കൃത്യവിലോപങ്ങളും, ശാസ്ത്രം ഉപയോഗിച്ചുള്ള ആയുധ വികസനങ്ങളും, സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള തട്ടിപ്പുകളും, സൈബർ കുറ്റകൃത്യങ്ങളും തുടങ്ങി എല്ലാ സാമൂഹിക വ്യവസ്ഥകളിലും പ്രശ്നങ്ങളെമ്പാടുമുണ്ട്.
പക്ഷെ, കൃഷിയൊ, ആശുപത്രികളൊ, രാഷ്ട്രീയ പാർട്ടികളൊ, ജനസേവന സ്ഥാപനങ്ങളൊ, വിദ്യാഭ്യാസ സ്ഥാപനങ്ങളൊ, കച്ചവടമൊ, കോടതികളൊ നീതി ന്യായ വ്യവസ്ഥയൊ, നിയമമൊ, മാധ്യമങ്ങളൊ, ശാസ്ത്രമൊ സാങ്കേതിക വിദ്യകളൊ, ഇൻ്റർനെറ്റോ
ഇനി വേണ്ട എന്ന് ആരും പറയില്ലെന്ന് ഉറപ്പാണ്.
എന്നാൽ, ആത്മീയ രംഗത്തെ ചൂഷണങ്ങൾ ചൂണ്ടി കാട്ടി മതങ്ങളും, കുടുംബ കലഹങ്ങൾ കുത്തിപ്പൊക്കി വിവാഹങ്ങളും മാത്രമാണ് അസ്തിത്വപരമായ വിമർശനങ്ങൾ നേരിടുന്നത്! ഇതേ പൊതുവൽക്കരണം (Generalization) മനുഷ്യ ജീവിതത്തിൻ്റെ ഏതു മേഖലകളിലും സാമൂഹിക വ്യവസ്ഥകളിലും മാനുഷിക പ്രതിഭാസങ്ങളിലും ആരോപിക്കാൻ കഴിയില്ലെ ?
പിന്നെ എന്താണ് വിവാഹത്തിൻ്റെ തലയിൽ എല്ലാം കെട്ടി വെക്കാൻ മാത്രം ലിബറലുകൾക്കിത്ര തിടുക്കം ?
കാരണം മറ്റൊന്നുമല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത, അരക്ഷിതരായ കുറെ ആണുങ്ങളേയും പെണ്ണുങ്ങളേയും കിട്ടിയാലെ ലിബറലുകളുടെ സാംസ്കാരിക അജണ്ടകൾ സാക്ഷാൽക്കരിക്കപ്പെടൂ.
അതുകൊണ്ട്, കുടുംബം കലക്കി വാർത്തകൾ പരമാവധി ആഘോഷിക്കുക. വിവാഹ വിരുദ്ധ വികാരം ആളി കത്തിക്കുക.
വേണോ വിവാഹം? !!
ഭാഗം -27 👇
https://www.snehasamvadam.org/വേണോ-വിവാഹം-27/

No comments yet.