മതവും മംഗലവും
മക്കയിൽ നിന്നും ഏതാനും കാതങ്ങൾക്കപ്പുറം സരിഫ് എന്ന് അറിയപ്പെടുന്ന ഒരു ഭൂമിയുണ്ട്. അവിടെ ഈന്തപ്പനയോട് ചേർന്ന ഒരു കുടിലുണ്ട്. ആ കുടിലിനടുത്ത ഒരു തണലിലാണ് പ്രവാചക പത്നി മൈമൂന:യെ (റ), അനുചരന്മാർ മറമാടിയത്. താൻ മരണമടഞ്ഞാൽ തന്നെ ഈ സ്ഥലത്ത് തന്നെ മറമാടണമെന്ന് അവർ വസ്വിയത് നൽകിയിരുന്നു. കാരണം മറ്റൊന്നുമല്ല, അവിടെയാണ് തൻ്റെ പ്രിയതമൻ, മുഹമ്മദ് നബിയുമായി (സ) അവർ ആദ്യ രാത്രി ചെലവഴിച്ചത്.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 11874, സുനനുൽ കുബ്റാ: നസാഈ: 8863)
തൻ്റെ 57 -ാം വയസ്സിൽ അന്ത്യശ്വാസം വലിക്കുമ്പോഴും, അവരുടെ ഉള്ളിൽ പ്രിയതമനോടുള്ള പ്രേമം പച്ചപിടിച്ച് നിന്നിരുന്നു. മരണപ്പെട്ട് 40 വർഷം കഴിഞ്ഞിട്ടും ഭാര്യയുടെ മനസ്സിനുള്ളിൽ അവിസ്മരണീയനായി നബി (സ) നൽകിയ സ്നേഹം ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു !
********************************
പ്രവാചകാനുചരൻ അബൂ സലമ:ക്ക് (റ) രോഗം മൂർച്ഛിച്ചു. താൻ മൃതപ്രായനായി എന്ന് തിരിച്ചറിഞ്ഞ അബൂ സലമ: (റ) കൈകൾ ഉയർത്തി തൻ്റെ പ്രാണസഖിക്കായി ദൈവത്തോട് പ്രാർത്ഥിച്ചു:
“അല്ലാഹുവേ, ഞാൻ പോയാൽ എൻ്റെ കുടുംബത്തിന് ഉത്തമമായത് പകരം നൽകണേ.”
ശേഷം ഭാര്യയുടെ നേരെ തിരിഞ്ഞ്, ഉപദേശിച്ചു:
“ഞാൻ മരണപ്പെട്ടാൽ നീ വിവാഹം ചെയ്യണം, ഏകാന്തയായി ജീവിക്കരുത്… അല്ലാഹുവേ ഉമ്മു സലമക്ക് നീ എന്നേക്കാൾ നല്ല ഇണയെ നൽകണേ, അവളെ ദുഖിപ്പിക്കാത്ത, അവളെ ഉപദ്രവിക്കാത്ത ഒരു ഇണയെ നൽകണേ…”
…പത്നി ഉമ്മു സലമ: (റ) മനസ്സിൽ മന്ത്രിച്ചു:
” അബൂ സലമയേക്കാൾ നല്ല ഇണ വേറെ ആരുണ്ടാവാൻ. ?!”
(അസ്സീറതു ന്നബവിയ്യ: ഇബ്നു ഹിശാം: 4:321, സ്വഹീഹു മുസ്‌ലിം: 918)
*************************************
ഒരിക്കൽ പ്രവാചകാനുചരൻ അബ്ദുല്ലാഹിബ്നു റവാഹ: (റ) കരയുകയുണ്ടായി. അപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയും കൂടെ കരഞ്ഞു.
അബ്ദുല്ലാഹിബ്നു റവാഹ: (റ) ചോദിച്ചു: നീ എന്തിനാണ് കരയുന്നത് ?!
അവൾ പറഞ്ഞു: താങ്കൾ കരയുന്നത് ഞാൻ കണ്ടു, അപ്പോൾ ഞാനും കരഞ്ഞു…
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 8:191)
*************************************
ഇമാം അഹ്‌മദ് ബിൻ ഹമ്പൽ (റ) ഒരിക്കൽ തൻ്റെ പരേതയായ പത്നി ഉമ്മു സ്വാലിഹിനെ സ്മരിച്ചു. അപ്പോൾ അദ്ദേഹം അവർക്ക് കാരുണ്യത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. ശേഷം അദ്ദേഹം ഓർത്തു:
“മുപ്പതു വർഷം അവൾ എൻ്റെ കൂടെ ജീവിച്ചു; ഒരു വാക്കിൽ പോലും ഞാനും അവളും തർക്കിച്ചില്ല.”
(മനാകിബുൽ ഇമാം അഹ്‌മദ്: ഇബ്നുൽ ജൗസി: 403, താരീഖുൽ ഇസ്‌ലാം: ദഹബി: 5:1034)
മതം ദാമ്പത്യത്തെ ശാക്തീകരിക്കുന്നു
മത വിശ്വാസവും വിവാഹവും കൂടിച്ചേരുമ്പോൾ അഥവാ മതവിശ്വാസികൾ പരസ്പരം വിവാഹം ചെയ്യുമ്പോൾ ഒരു ഉത്തമ ദാമ്പത്യത്തിന് വേണ്ട ഗുണഗണങ്ങളെല്ലാം ഇരട്ടിക്കുന്നു. ഇവിടെ മതം പ്രാവർത്തികമാക്കുകയും മതവുമായി സജീവമായി ഇടപെടുകയും ആത്മാർത്ഥമായി മതം ഉൾകൊള്ളുകയും ചെയ്തവരെയാണ് ഉദ്ദേശിക്കപ്പെടുന്നത്, വെറും “ദൈവത്തിൽ വിശ്വസിക്കുന്നു” എന്ന് പറയുന്നവരെ അല്ല.
ആത്മീയമായോ ബൗദ്ധികമായോ പരസ്പരം ബന്ധം പുലർത്തുന്ന ദമ്പതികൾക്ക്, തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ആഴവും വിശ്വാസവും ലക്ഷ്യബോധവും ഉണ്ടാകുന്നു.
* അവർക്കു സാധാരണമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയുന്നു.
* സംഘർഷങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്നു.
* വ്യക്തിപരമായും ഒരു ടീമായും വളരാൻ സാധിക്കുന്നു.
* കൂടുതൽ അഗാധമായ വൈകാരിക ബന്ധം.
* കൂടുതൽ ആസ്വാദ്യകരമായ ശാരീരിക ബന്ധവും നേടാൻ സാധിക്കുന്നു.
* ദീർഘകാലം നിലനിൽക്കുന്ന ഒരു ബന്ധം നിർമ്മിക്കാനാകുന്നു.
ദമ്പതികളുടെ ആത്മീയ/ ബൗദ്ധിക അടുപ്പം ബന്ധത്തിന്റെ ഗുണമേന്മയെ മെച്ചപ്പെടുത്തുന്നു എന്ന ആശയം പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ ഇവയാണ്:
* ആത്മീയത/ ആദർശ ബന്ധം വൈവാഹിക ജീവിതത്തിന് ‘അർത്ഥം’ (meaning) നൽകുന്നു. അതുവഴി വിവാഹ ജീവിതം സന്തുഷ്ടവും സുഖകരവുമാക്കുന്നു.
5,720 വിവാഹിതരായ മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ വലിയ ക്രോസ് സെക്ഷനൽ പഠനം ആത്മീയ അടുപ്പം, ദാമ്പത്യ അടുപ്പം, ആത്മീയ അർത്ഥബോധം, സുഖം എന്നിവ പരിശോധിച്ചു. പഠനത്തിൻ്റെ പ്രധാന കണ്ടെത്തൽ, ആത്മീയ അടുപ്പം ദാമ്പത്യ അടുപ്പത്തെയും മൊത്തത്തിലുള്ള ദാമ്പത്യ സൗഖ്യത്തെയും (well-being) മെച്ചപ്പെടുത്തുന്നു.
(https://pubmed.ncbi.nlm.nih.gov/27453769/)
* മാതാ -പിതൃത്വത്തിലേക്ക് മാറുന്ന ഘട്ടത്തിൽ, പരസ്പരം ആത്മീയ/ ആദർശ അടുപ്പം പുലർത്തുന്ന ദമ്പതികളിൽ സംഘർഷ പരിഹാരം (Conflict resolution) എളുപ്പത്തിൽ സാധിക്കുന്നു.
ഉയർന്ന ആത്മീയ അടുപ്പം കാണിച്ച ദമ്പതികൾ, കുറഞ്ഞ സംഘർഷ ആവൃത്തി പുലർത്തുന്നതായും, കൂടുതൽ സഹകരണവും, പക്വമായതുമായ ആശയ വിനിമയവും, ആത്മാർത്ഥമായുള്ള ഉള്ള് പങ്ക് വെക്കൽ നടക്കുന്നതായും, 164 വിവാഹിത ദമ്പതികളെ കുറിച്ച ദീർഘകാല പഠനത്തിൽ തെളിയിക്കപ്പെട്ടു. കുറഞ്ഞ വാക് തർക്കങ്ങൾ (stalemating) മാത്രമാണ് അവർക്കിടയിൽ ഉണ്ടാവുന്നത്.
(https://pubmed.ncbi.nlm.nih.gov/32790466/)
* ദമ്പതികൾ അവരുടെ വിവാഹം ‘പവിത്രമാണ്’ (sacred) എന്നു വിശ്വസിക്കുന്നതും, ആത്മീയ/ ആദർശ അടുപ്പം പുലർത്തുകയും ചെയ്യുമ്പോൾ (പരസ്പരം വിരുദ്ധ നിലപാടുകൾ ഉള്ള സംഭാഷണങ്ങളിലും സംഘർഷ സാധ്യതയുള്ള സാഹചര്യങ്ങളിലും) അവർക്കിടയിൽ കൂടുതൽ പോസിറ്റീവ് പെരുമാറ്റവും, കുറഞ്ഞ നെഗറ്റീവ് പെരുമാറ്റവും എളുപ്പമാക്കാൻ സഹായിക്കുന്നു എന്ന് മറ്റു ചില ദീർഘകാല പഠനത്തിൽ തെളിയിക്കപ്പെട്ടു.
(https://pubmed.ncbi.nlm.nih.gov/24955591/
https://www.mdpi.com/2077-1444/10/3/177?utm)
* മതങ്ങളാണ് കൃതജ്ഞതക്ക് എക്കാലത്തും ഏറ്റവും പ്രധാന്യം നൽകിയിട്ടുള്ളത് എന്ന് പല ശാസ്ത്രീയ പഠന പ്രബന്ധങ്ങളും പ്രത്യേകം സൂചിപ്പിക്കുന്നത് കാണാം.
ഉദാഹരണത്തിന്, സൗത്തേൺ കാലിഫോർണിയ സർവകലാശാല (University of Southern California)യിലെ ബ്രെയിൻ ആൻഡ് ക്രിയേറ്റിവിറ്റി ഇൻസ്റ്റിറ്റ്യൂട്ട്, മനശ്ശാസ്ത്രവിഭാഗം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം
– കൃതജ്ഞതയുടെ നാഡീബന്ധങ്ങൾ (Neural correlates of gratitude) – ആരംഭിക്കുന്നത് തന്നെ ഇപ്രകാരം അംഗീകരിച്ചു കൊണ്ടാണ്:
“കൃതജ്ഞതയുടെ പ്രാധാന്യവും അതിന്റെ സാമൂഹികഗുണങ്ങളും തത്ത്വചിന്തയും മതവും ഊന്നിപ്പറഞ്ഞവയാണ്…”
മതവിശ്വാസം ദമ്പതികളിൽ “നന്ദി” എന്ന മനോനിലയെ വളർത്തുന്നു.
നന്ദി അഥവാ കൃതജ്ഞതാ ബോധം സംഘർഷ പരിഹാരത്തിലേക്കും പരസ്പര സ്നേഹത്തിലേക്കും നയിക്കുന്നു.
റൊമാനിയയിലെ 226 പേർ പങ്കെടുത്ത structural equation modelling പഠനം കണ്ടെത്തിയത്, മതവിശ്വാസം നന്ദി വളർത്തുന്നു,
നന്ദി സഹകരണ, സംഘർഷ പരിഹാര ശൈലി വർദ്ധിപ്പിക്കുന്നു,
ഈ ശൈലി കൂടുതൽ ശക്തമായ പ്രണയവും സ്നേഹവും നൽകുന്നു എന്നതാണ്.
(https://pubmed.ncbi.nlm.nih.gov/40655870/)
* ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയിൽ, ഇസ്‌ലാമിക വിവാഹിത ദമ്പതികളിൽ നടത്തിയ പഠനത്തിൽ, ആത്മീയതയ്ക്കും വിവാഹ സംതൃപ്തിക്കും ഇടയിൽ ശക്തമായ പോസിറ്റീവ് ബന്ധം കണ്ടെത്തി.
ഒരുമിച്ചു പ്രാർത്ഥിക്കൽ (ജമാഅത്ത് നമസ്കാരം), ആത്മീയ ഉപദേശങ്ങൾ (മത വഅദുകൾ) ഒരുമിച്ച് കേൾക്കൽ
തുടങ്ങിയ സംയുക്ത ആത്മീയ പ്രവർത്തനങ്ങൾ വിവാഹ സംതൃപ്തി കാര്യമായി മെച്ചപ്പെടുത്തുന്നു.
(https://repository.uin-malang.ac.id/23278/2/23278.pdf?utm)
* Bowling Green State University യിലെ Mahoney, Pargament എന്നിവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്,
ഉയർന്ന ആത്മീയ അടുപ്പമുള്ള ദമ്പതികൾ താഴെ പറയുന്ന സവിശേഷതകൾ റിപ്പോർട്ട് ചെയ്യുന്നു:
– മികച്ച ആശയവിനിമയം
– കൂടുതൽ സ്നേഹബോധം
– ഉയർന്ന വിവാഹ സംതൃപ്തി
ഈ ഫലങ്ങൾ വ്യക്തിത്വം, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ നിയന്ത്രിച്ച ശേഷവും നിലനിന്നു.
(https://www.bgsu.edu/arts-and-sciences/psychology/graduate-program/clinical/the-psychology-of-spirituality-and-family/research-findings/marriage-couples/spiritual-intimacy.html?utm)
* ദമ്പതികളിലെ ഉയർന്ന ആത്മീയത (Spiritual Well-Being Scale + Spiritual Experience Index) താഴെ പറയുന്നവയുമായി നേരിട്ട് ബന്ധപ്പെടുന്നു:
വിവാഹ സംതൃപ്തി (r = .37)
സംഘർഷ പരിഹാര കഴിവ് (r = .41)
ലൈംഗിക ബന്ധത്തിന്റെ ഗുണമേന്മ (r = .36)
https://etd.auburn.edu/bitstream/handle/10415/3700/Final%20Thesis%20Document.pdf?utm
ദമ്പതികളിലെ ആത്മീയ/ ആദർശ യോജിപ്പ് പരസ്പര സംഭാഷണത്തിലോ വികാരത്തിലോ മാത്രമല്ല, പ്രായോഗിക ബന്ധ മേഖലകളിലും (സംഘർഷ പരിഹാരം, ഗാഢ ബന്ധം, അടുപ്പം, മെച്ചപ്പെട്ട ആശയവിനിമയം, ദീർഘകാലബന്ധ ഗുണമേന്മ, ലൈംഗിക ഗുണമേന്മ) ആഴത്തിൽ സ്വാധീനിക്കുന്നു എന്ന വാദത്തെ ശാസ്ത്രീയ പഠനങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു.
ദമ്പതികൾ തമ്മിലുള്ള ആത്മീയ അടുപ്പം അവരുടെ ബന്ധത്തെ എങ്ങനെ സമ്പന്നമാക്കുന്നു എന്ന വിഷയത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച 20-ലധികം പിയർ-റിവ്യൂഡ് ശാസ്ത്രീയ പഠനങ്ങളെങ്കിലും ഉണ്ട്.
കൂടുതൽ വൈവാഹിക സന്തോഷം
കൂടുതൽ വൈവാഹിക സന്തോഷത്തെ കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞർ സ്ഥിരമായി കണ്ടെത്തുന്ന ഒരു കാര്യമാണിത്: ഒരുമിച്ച് ആരാധനാലയങ്ങളിൽ പോകുന്ന ദമ്പതികൾ അവരുടെ വിവാഹജീവിതത്തിൽ കൂടുതൽ സന്തോഷവാന്മാരാണ്.
(W. Bradford Wilcox and Nicholas H. Wolfinger, Soul Mates: Religion, Sex, Love, and Marriage among African Americans and Latinos, illustrated ed. (New York: Oxford University Press, 2016).)
വൈവാഹിക സന്തോഷത്തെക്കുറിച്ചുള്ള സർവ്വേ ഫലങ്ങളിൽ, ദി സ്റ്റേറ്റ് ഓഫ് ഔർ യൂണിയൻസ് സർവ്വേ (2022) യിലും സമാനമായ വിവരങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
* ഭാര്യമാരുടെ സന്തോഷം എടുക്കുകയാണെങ്കിൽ, ആരാധനാലയങ്ങളിൽ പോകാത്തതോ/ വല്ലപ്പോഴും മാത്രം പോകുന്നതോ, അല്ലെങ്കിൽ ഒരുമിച്ചു പോകാത്തതോ ആയ ഭാര്യമാരിൽ 66% പേർ മാത്രമാണ് തങ്ങളുടെ വിവാഹബന്ധത്തിൽ “വളരെ സന്തോഷവതികൾ” (Very happy).
(ഇടയിലുള്ള വിഭാഗമായ, ‘വല്ലപ്പോഴും ഒരുമിച്ച് പങ്കെടുക്കുന്നവർ’ എന്നത് വർഷത്തിൽ ഏതാനും തവണ മുതൽ മാസത്തിൽ ഒരിക്കൽ വരെ ഒരുമിച്ച് സംഘടിത ആരാധനകളിൽ പങ്കെടുക്കുന്ന ദമ്പതികളെയാണ് സൂചിപ്പിക്കുന്നത്.)
* എന്നാൽ, തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം പതിവായി (മാസത്തിൽ പല തവണയോ അതിലധികമോ) പള്ളിയിൽ പോകുന്ന ഭാര്യമാരിൽ 80 ശതമാനം പേർ “വളരെ സന്തോഷവതികൾ” (Very happy) ആണ്.
* ഇനി ഭർത്താക്കന്മാരുടെ സന്തോഷം പരിശോധനക്കെടുത്താൽ, പള്ളിയിൽ പോകാത്തതോ/ വല്ലപ്പോഴും മാത്രം പോകുന്നതോ, അല്ലെങ്കിൽ ഒരുമിച്ചു പോകാത്തതോ ആയ ഭർത്താക്കന്മാരിൽ 68% പേർ മാത്രമാണ് വളരെ സന്തോഷവാന്മാരായുള്ളത്.
* എന്നാൽ, തങ്ങളുടെ ഭാര്യമാരോടൊപ്പം പതിവായി പള്ളിയിൽ പോകുന്ന ഭർത്താക്കന്മാരിൽ 84 % പേർ വളരെ സന്തോഷവാന്മാരാണ്.
കൂടുതൽ വൈവാഹിക സ്ഥിരത
കൂടുതൽ വൈവാഹിക സ്ഥിരതയ്ക്ക് വിശ്വാസം ഒരു ശക്തിയായി നിലകൊള്ളുന്നു എന്നതിൽ സംശയമില്ല. ഉദാഹരണത്തിന്, ഒരു ഹാർവാർഡ് പഠനം കണ്ടെത്തിയത്, പതിവായി പള്ളിയിൽ (ആരാധനാലയങ്ങളിൽ) പോകുന്ന സ്ത്രീകളിൽ വിവാഹമോചനം നേടാനുള്ള സാധ്യത 50 % കുറവാണ് എന്നാണ്.
നാഷണൽ ലോഞ്ചിറ്റ്യൂഡിനൽ സർവ്വേ ഓഫ് യൂത്ത് (NLSY97)-ൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്, 1990-കളിൽ കൗമാരപ്രായത്തിൽ ഉണ്ടായിരുന്നവരും 2019-ൽ മുപ്പതുകളുടെ അവസാനത്തിൽ എത്തിയവരുമായ യുവജനങ്ങളെ നിരീക്ഷിച്ച് നടത്തിയ പഠനമാണിത്. ഇതിലെ വിവരങ്ങൾ അനുസരിച്ച്, വിവാഹിതരായ പുരുഷന്മാരിലും സ്ത്രീകളിലും പതിവായുള്ള മതപരമായ പങ്കാളിത്തം വിവാഹമോചനം ഏകദേശം 30 ശതമാനം കുറയ്ക്കുന്നു.
“വിവാഹബന്ധത്തിൽ വളരെ സന്തോഷവാന്മാരാണ്” എന്ന് റിപ്പോർട്ട് ചെയ്യുന്നവർ, ഒരുമിച്ച് പതിവായി മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നവരും വിശ്വാസം പങ്കിടുന്നവരും ആണ്.

(Based on married adults aged 18 to 55. Source: State of Our Unions Survey (2022).)
കുട്ടികളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഗവേഷണങ്ങൾ പൊതുവെ അനുകൂലമായ ചിത്രമാണ് നൽകുന്നത്. മതവിശ്വാസികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊപ്പം ഒരുമിച്ച് വീട്ടുജോലികൾ ചെയ്യാനും വിനോദയാത്രകളിൽ പങ്കെടുക്കാനും കൂടുതൽ സാധ്യതയുണ്ട്.
(American Family Surveys, https://tinyurl.com/WilcoxGM3v; State of Our Unions Survey.)
അഭിനന്ദനവും വാത്സല്യവും കൂടാതെ, സ്കൂളിൽ പോകുന്ന തങ്ങളുടെ കുട്ടികളെ പ്രശംസിക്കുകയും (praising) കെട്ടിപ്പിടിക്കുകയും (hugging) ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും മതവിശ്വാസികളായ രക്ഷിതാക്കൾക്കാണ് കൂടുതൽ.
(W. Bradford Wilcox, “Conservative Protestant Childrearing: Authoritarian or Authoritative?” American Sociological Review 63, no. 6 (December 1998): 796-809.)
* തങ്ങളുടെ ഭർത്താക്കന്മാരുമായി ഒരുമിച്ച് ആരാധനാലയങ്ങളിൽ പോകുന്ന ഭാര്യമാരിൽ 70 % പേരും തങ്ങളുടെ വിവാഹബന്ധം സ്ഥിരതയുള്ളതാണെന്ന് (stable) റിപ്പോർട്ട് ചെയ്യുന്നു.
* ഇതിനു വിപരീതമായി, മതവിശ്വാസമില്ലാത്തവരോ പള്ളിയിൽ പോകാത്തവരോ ആയവരിൽ 48 % പേരും മാത്രമാണ് വിവാഹസ്ഥിരത റിപ്പോർട്ട് ചെയ്യുന്നത്.
ആഘോഷാവസരങ്ങളിൽ മാത്രം, അപൂർവ്വമായി ആരാധനാലയങ്ങളിൽ പോകുന്നവരൊ, ഒരിക്കലും പള്ളിയിൽ പോകാത്തവരോ ആയവരിൽ 41 % പേർ വിവാഹമോചനം നേടിയവരാണ്. ഭർത്താക്കന്മാരെയും ഭാര്യമാരെയും കാലക്രമേണ നിരീക്ഷിച്ച് നടത്തുന്ന മറ്റ് പഠനങ്ങൾ (longitudinal data) സൂചിപ്പിക്കുന്നത്, പതിവായി ആരാധനാലയങ്ങളിൽ പോകുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹമോചനം നേടാനുള്ള സാധ്യത 30 മുതൽ 50 ശതമാനം വരെ കുറവാണ് എന്നാണ്.
(W. Bradford Wilcox and Nicholas H. Wolfinger, Soul Mates: Religion, Sex, Love, and Marriage among African Ameri-cans and Latinos, illustrated ed. (New York: Oxford University Press, 2016); Tyler J. VanderWeele, “Religious Service Attendance, Marriage, and Health”)
ലൈംഗിക സംതൃപ്തി
വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതത്തിന്മേൽ, വിശ്വാസം -അവരുടെ രഹസ്യ ജീവിതം (intimate life) ഉൾപ്പെടെ- നൽകുന്ന ഈ ‘വിശുദ്ധ മറ’ (sacred canopy), ഒരേ വിശ്വാസം പങ്കുവെക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് അവിശ്വാസികളായ ഇണകളെ അപേക്ഷിച്ച് കൂടുതൽ ലൈംഗിക ബന്ധവും മെച്ചപ്പെട്ട ലൈംഗിക സംതൃപ്തിയും റിപ്പോർട്ട് ചെയ്യുന്നു. ഇത് ദി സ്റ്റേറ്റ് ഓഫ് ഔർ യൂണിയൻസ് സർവ്വേ പ്രകാരം കണ്ടെത്തിയതാണ്.
(W. Bradford Wilcox, “Conservative Protestant Childrearing: Authoritarian or Authoritative?” American Sociological Review 63, no. 6 (December 1998): 796-809.)
മതപരമായ പങ്കാളിത്തവും ലൈംഗിക ബന്ധത്തിൻ്റെ ആവൃത്തിയും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
* ഒരുമിച്ച് പള്ളിയിൽ പോകുന്ന ഭാര്യാഭർത്താക്കന്മാരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗം (two-thirds) പേർക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധം ഉണ്ടാകാറുണ്ട്.
* എന്നാൽ, ഒരുമിച്ച് പതിവായി പള്ളിയിൽ പോകാത്തവരോ, തീരെ പോകാത്തവരോ ആയവരിൽ പകുതിയിൽ താഴെ പേർക്ക് മാത്രമാണ് ഈ ആവൃത്തിയിലുള്ള ലൈംഗിക ബന്ധം ഉണ്ടാകുന്നത്.
ലൈംഗിക ബന്ധത്തിൻ്റെ ആവൃത്തിയിലുള്ള ഈ വ്യത്യാസങ്ങൾ ഗണ്യമായതാണ് (significant).
(State of Our Unions Survey. Joint religious attendees have more frequent sex, net of controls for age, education, household income, the presence of children, and race/ethnicity.)
വിശ്വാസം പങ്കിടുന്നവർക്ക്, മെച്ചപ്പെട്ട ലൈംഗികത നിലനിൽക്കുന്നു. അവർ തങ്ങളുടെ ലൈംഗിക ബന്ധത്തിൽ “വളരെ സന്തോഷവാന്മാരാണ്” (very happy) എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു:

(Based on married adults aged 18 to 55. Source: State of Our Unions Survey (2022).)
ലൈംഗിക സംതൃപ്തി (സർവ്വേ ഫലം):
ഒരുമിച്ച് ആരാധനാലയങ്ങളിൽ പോകുന്ന ദമ്പതികൾ ഏറ്റവും ഉയർന്ന ലൈംഗിക സംതൃപ്തിയും റിപ്പോർട്ട് ചെയ്യുന്നു. ഈ ഭാര്യാഭർത്താക്കന്മാരിൽ ഏകദേശം നാലിൽ മൂന്ന് ഭാഗം (three-quarters) പേർ തങ്ങളുടെ ലൈംഗിക ബന്ധത്തിൽ വളരെ സന്തോഷവാന്മാരാണ്. ഇതിനു വിപരീതമായി, ഒരുമിച്ച് പതിവായി ആരാധനാലയങ്ങളിൽ പോകാത്തവരോ, തീരെ പോകാത്തവരോ, ആയവർക്ക് സന്തോഷം പ്രധാനമായും കുറവാണ്, എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിശ്വാസം, വൈവാഹിക ജീവിതത്തെ സ്തബ്ധമാക്കുകയും വിവാഹത്തിലെ ഊഷ്മളത നശിപ്പിക്കുകയും ചെയ്യുന്നു എന്ന ലിബറലുകളുടെ സ്ഥിരം പല്ലവിക്ക് വിപരീതമായാണ്, യഥാർത്ഥ ലോകത്തെ വിശേഷങ്ങൾ. പഠനങ്ങൾക്ക് തുടരെ പഠനങ്ങൾ തെളിയിക്കുന്നത് മതം മംഗല്യം മെച്ചപ്പെടുത്തുന്നു എന്നാണ്:
* American Psychological Assosiation (APA):
https://www.apa.org/news/press/releases/2014/12/religion-relationships#:~:text=The%20more%20spiritual%20intimacy%20couples,the%20results%20were%20the%20same.
* https://pmc.ncbi.nlm.nih.gov/articles/PMC4950953/
* https://www.researchgate.net/publication/281521202_Shared_Religious_Beliefs_Prayer_and_Forgiveness_as_Predictors_of_Marital_Satisfaction
* https://www.psychologytoday.com/us/blog/why-bad-looks-good/202501/how-shared-faith-strengthens-dating-relationships
* The Association Between Shared Values and Well-Being Among
Married Couples: Travis G. Parry,
Utah State University
* The Impact of Spiritual and Cultural Beliefs on Family Relationships and Marital Satisfaction in Religious Communities: A Systematic Review:
Department of Public Health, School of Health, Jiroft University of Medical Sciences, Jiroft, Iran. The Open Public Health Journal • 09 Jul 2025, All published articles of this journal are available on ScienceDirect
* https://pmc.ncbi.nlm.nih.gov/articles/PMC8462234/
വേണോ വിവാഹം? !!
ഭാഗം -19 👇
https://www.snehasamvadam.org/വേണോ-വിവാഹം-19/

No comments yet.