സ്റ്റെം സെല്‍ തെറാപ്പി
തലച്ചോറിലെ മെഡുല്ല ഒബ്ലംഗേറ്റയില്‍നിന്ന് തുടങ്ങി നട്ടെല്ലിന്റെ കീഴറ്റം വരെ നീണ്ടുകിടക്കുന്ന, നട്ടെല്ലിനുള്ളിലെ വെളുത്ത ദണ്ഡുപോലുള്ള അവയവമാണ് സുഷുമ്‌നാ നാഡി. ഇതിന് ഏകദേശം 45 സെന്റിമീറ്റര്‍ നീളവും ഒരു ചെറുവിരലിന്റെ വണ്ണവുമുണ്ട്. ഇത് നാഡീകോശങ്ങള്‍ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിന്റെ മറുഭാഗങ്ങളിലേക്കു സഞ്ചരിക്കുന്നത് സുഷുമ്‌നാ നാഡിയിലൂടെയാണ്. ഈ സന്ദേശങ്ങള്‍ വൈദ്യുതരാസ ആവേഗങ്ങളുടെ രൂപത്തിലാണ് സഞ്ചരിക്കുന്നത്. തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കനുസരിച്ചാണ് കൈകാലുകളുടെ ചലനം സാധ്യമാകുന്നത്.
നമ്മുടെ ശരീരത്തില്‍, കൈലില്‍ ഒരു ഉറുമ്പുകടിച്ചാല്‍ ആ വിവരം വേദനയുടെ രൂപത്തില്‍ വൈദ്യുതരാസ ആവേഗങ്ങളായി സുഷുമ്‌നാനാഡിയിലൂടെ തലച്ചോറിലെത്തുന്നു. ഉറുമ്പിനെ എന്തുചെയ്യണമെന്ന തീരുമാനം തലച്ചോര്‍ ഉടനെ എടുക്കുന്നു. ആ തീരുമാനം സുഷുമ്‌നാനാഡിയിലൂടെ കൈവിരലുകളുടെ പേശികളിലെത്തുന്നു. കൈ ഉറുമ്പിനെ കൊല്ലുകയോ തട്ടിക്കളയുകയോ ചെയ്യുന്നു. സുഷുമ്‌നാനാഡിയിലൂടെ വൈദ്യുതരാസ ആവേഗങ്ങള്‍ സെക്കന്റില്‍ അഞ്ചു മുതല്‍ നൂറു മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നു. മുകളില്‍നിന്ന് താഴോട്ടുള്ള വീഴ്ച, റോഡപകടങ്ങള്‍ തുടങ്ങിയവയൊക്കെ വഴി നട്ടെല്ലിനും സുഷുമ്‌നാനാഡിക്കുമേല്‍ക്കുന്ന ക്ഷതങ്ങള്‍ ഈ സന്ദേശങ്ങളുടെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. തല്‍ഫലമായി ക്ഷതമേറ്റതിനു താഴെയുള്ള ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ കഴിയാതെ വരുന്നു. ആ ഭാഗങ്ങള്‍ക്ക് സ്പര്‍ശനശേഷിയോ വേദനയറിയാനുള്ള ശേഷിയോ ഉണ്ടാവുകയില്ല.
ദിനംപ്രതി എസ്.സി.ഐ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തും ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. അതുകൊണ്ട് തന്നെ ഒരുനാള്‍ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം ചികിത്സിച്ചു ഭേദമാക്കാനാവും. സ്റ്റെം സെല്‍ തെറാപ്പി(മൂലകോശ ചികിത്സ)യിലൂടെ ഒരു തെക്കന്‍ കൊറിയക്കാരി എഴുന്നേറ്റു നടക്കാന്‍ ശേഷി നേടിയത് വന്‍വാര്‍ത്തയായിരുന്നു. അതുകൊണ്ട് ഫിസിയോതെറാപ്പിയും മലമൂത്ര മാനേജ്‌മെന്റും പരമാവധി സ്വയം ചെയ്യുക.
കഴിഞ്ഞുപോയ ദിവസം നമുക്കു തിരിച്ചുപിടിക്കാന്‍ കഴിയില്ല. മനസ്സിനെ ശക്തമാക്കി വൈകല്യം തടവിലാക്കിയ വിധിക്കെതിരെ പോരാടുക.
സുഷുമ്‌നാനാഡിക്ക് ക്ഷതമേല്‍ക്കുമ്പോള്‍
എന്തു സംഭവിക്കുന്നു
നമ്മുടെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന ഏറ്റവും വലിയ അസ്ഥിയാണ് നട്ടെല്ല്. അതിന് ധാരാളം അസ്ഥികളുണ്ട്. ഓരോ അസ്ഥിക്കും മുകളിലായി കുറ്റികള്‍ പോലുള്ള ഭാഗങ്ങള്‍ കാണാം. ഇതിനെ വെര്‍ട്ടിബ്ര എന്നു വിളിക്കുന്നു. കുറ്റികള്‍ പോലുള്ള ഇത്തരം അസ്ഥികള്‍ക്കിടയിലൂടെയാണ് നട്ടെല്ല് കടന്നുപോകുന്നത്. സുഷുമ്‌നാനാഡിയെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഈ അസ്ഥികളാണ്. നമ്മുടെ നാഡീവ്യവസ്ഥയുടെ ഒരു ഭാഗമാണ് സുഷുമ്‌നാനാഡി. ഒരുകൂട്ടം ടെലഫോണ്‍ വയര്‍ പോലെയാണിത്. തലച്ചോറില്‍നിന്നും ശരീരത്തിന്റെ പിന്‍ഭാഗത്തിന്റെ മധ്യത്തിലൂടെ അരഭാഗത്ത് പോകുന്നു. സുഷുമ്‌നാനാഡിക്ക് ഏതാണ്ട് 18 ഇഞ്ച് നീളമുണ്ടായിരിക്കും. അതില്‍ ധാരാളം നാഡികള്‍ ഉണ്ടായിരിക്കും. സുഷുമ്‌നാനാഡിക്ക് ക്ഷതമേല്‍ക്കുമ്പോള്‍ കഴുത്തുമുതല്‍ അരഭാഗം വരെ തളര്‍ന്നുപോകുന്നു. തലച്ചോറിലേക്കും തിരിച്ചു ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സന്ദേശങ്ങള്‍ എത്തുന്നത് ടെലഫോണ്‍ കേബിളിലെ വയര്‍പോലെ പ്രവര്‍ത്തിക്കുന്ന സുഷുമ്‌നാനാഡിയിലൂടെയാണ്. ഈ കമ്പ്യൂട്ടര്‍ കണക്കെ എല്ലാ സന്ദേശങ്ങളും തലച്ചോറില്‍നിന്ന് തരംതിരിക്കപ്പെടുന്നു. സുഷുമ്‌നാനാഡിക്ക് ക്ഷതമേല്‍ക്കുമ്പോള്‍ എന്തുസംഭവിക്കുന്നു? ക്ഷതമേറ്റ ഭാഗത്തിനുമുകളിലുള്ള എല്ലാ നാഡികളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ക്ഷതമേറ്റ ഭാഗത്തിന് താഴെയുള്ളത് നിങ്ങളുടെ ടെലഫോണ്‍ പ്രവര്‍ത്തനരഹിതമായ അവസ്ഥപോലെയും. ക്ഷതമേറ്റത്തിനു മുമ്പത്തെപ്പോലെ തലച്ചോറിലേക്കും തിരിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതാകുന്നു. നിങ്ങള്‍ക്ക് കാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പക്ഷേ, സാധാരണപോലെ കൈവിരലുകള്‍ ചലിപ്പിക്കാനും കൈകള്‍ ഉപയോഗിക്കാനും കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ സുഷുമ്‌നാനാഡിയുടെ കീഴ്ഭാഗത്താണ് ക്ഷതമേറ്റിരിക്കുന്നത്. ഇയാള്‍ക്ക് തന്റെ കാലുകളെ നിയന്ത്രിക്കാനോ മലമൂത്ര വിസര്‍ജനം നിയന്ത്രിക്കാനോ കഴിയില്ല. ഇയാളെ പാരാപ്ലീജിയ (അരയ്ക്കുകീഴെ സ്തംഭിച്ച അവസ്ഥ) ബാധിച്ചയാള്‍ എന്നുപറയുന്നു. നിങ്ങളുടെ കൈയും കാലും മുമ്പത്തെപ്പോലെ ചലിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ടെട്രാപ്പീജിയ (കഴുത്തിനുകീഴെ പൂര്‍ണമായും സ്തംഭിച്ച അവസ്ഥ) എന്നു പറയുന്നു.
സുഷുമ്‌നാനാഡിക്ക് (Spinal cord) ഏല്‍ക്കുന്ന ക്ഷതം തലച്ചോറിന് എത്രമാത്രം അടുത്താണോ, അത്രയും ഗുരുതരമായിരിക്കും ഫലവും. ഉയര്‍ന്ന തലത്തിലാണ് ക്ഷതമെങ്കില്‍ കഴുത്തിനുകീഴെ പൂര്‍ണമായും ചലനരഹിതമായിരിക്കണം.
മുമ്പു ചലിപ്പിക്കുന്നതുപോലെ ശരീരാവയവങ്ങളെ ചലിപ്പിക്കാന്‍ നിങ്ങള്‍ക്കാവുമോ? അത് നിങ്ങളുടെ സുഷുമ്‌നാനാഡിയുടെ ക്ഷതം നിങ്ങളുടെ നാഡീവ്യൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. നിങ്ങളുടെ ഡോക്ടര്‍ കൈയിലും കാലിലും സൂചി ഉപയോഗിച്ച് കുത്തിയിട്ട് സ്പര്‍ശനശേഷി പരിശോധിക്കും. ഇതിലൂടെ നിങ്ങളുടെ നാഡികള്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ PMR (Physical Medicine Rehabilitation) ഡോക്ടറെ കാണുക.
തലച്ചോറില്‍ നിന്നു പുറപ്പെടുന്ന നാഡികള്‍ നട്ടെല്ലിന് മധ്യത്തിലൂടെ എല്ലാ ശരീരഭാഗങ്ങളിലൂടെയും കടന്നുപോകുന്നു. നമ്മുടെ ശ്വാസകോശം, മൂത്രാശയം, മലാശയം, വയര്‍ എന്നിവ ഇത്തരം ആഘാതത്തിനുശേഷം മുമ്പത്തെപ്പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഭാഗങ്ങളാകുന്നു.
ആരോഗ്യ കാര്യങ്ങള്‍
സുഷുമ്‌നാനാഡിക്ക് ക്ഷതമേറ്റ് കൈകാലുകളെ മനസ്സിന്റെ ഇച്ഛാശക്തിയ്‌ക്കൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ ഇനിയെന്ത് ജീവിതം എന്ന ചിന്താഭാരത്താല്‍ നിരാശയുടെ താഴ്‌വരയില്‍ ദീര്‍ഘശ്വാസം വലിക്കുന്ന, സമദുഃഖമനുഭവിക്കുന്ന ഗ്വാഡിപ്ലീജിയ അല്ലെങ്കില്‍ പാരപ്ലീജിയ രോഗികള്‍ക്ക്, മൂത്രത്തില്‍ പഴുപ്പ്, കിടക്കപ്പുണ്ണ് (bed sore), മലബന്ധം, അപകടങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനുമായി എഴുതുന്നു. ദുരന്തജീവിതത്തിന്റെ അടിവേര് കണ്ടെത്തുവാനും ലഭ്യമായ അനുഗ്രഹങ്ങളുപയോഗിച്ച് വൈകല്യം തടവിലാക്കിയ വിധിക്കെതിരെ പോരാടുവാനുമായി എഴുതുന്നു. വൈകല്യങ്ങള്‍ക്കതീതമായ ക്ഷമ, സഹനം, കഠിനമായ പരിശ്രമം എന്നിവയിലൂടെ, ഇടതുകൈ മുട്ടിലൂന്നി സ്പര്‍ശമറ്റ വലതുകൈവിരലുകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീണ എന്റെ ഈ എഴുത്ത് അവര്‍ക്കെല്ലാം ഉപകരിച്ചെങ്കില്‍! ഞാന്‍ ധന്യയായി.
1. മൂത്രാശയം സൂക്ഷിക്കുന്ന വിധം.
2. കിടക്കപ്പുണ്ണ് വരാതെ സൂക്ഷിക്കുന്ന വിധം, വന്നാല്‍ ചെയ്യേണ്ട വിധികള്‍.
3. മലാശയ സംരക്ഷണം
4. അപകടങ്ങള്‍
മൂത്രാശയ പ്രശ്‌നങ്ങള്‍
a. മൂത്രാശയത്തില്‍ കേട്.
b. മൂത്രാശയത്തില്‍ കല്ല്
c. വൃക്കകളില്‍ നീര്
A. മൂത്രാശയത്തിന് കേട്.
1. കാരണങ്ങള്‍:-
കെട്ടി നില്‍ക്കുന്ന മൂത്രം
റബ്ബര്‍ ട്യൂബ് അടയുക
റബ്ബര്‍ ട്യൂബ് മടങ്ങിയിരിക്കുക
2. ലക്ഷണങ്ങള്‍:-
a. കാണുന്നത്
b. അനുഭവിക്കുന്നത്
c. കാണുന്നത്: മൂത്രത്തില്‍ നിറവ്യത്യാസം
പഴുപ്പ് വരുക
അഴുക്കുമണം ഉണ്ടാവുക
b. അനുഭവിക്കുന്നത് (ശരീരത്തില്‍)
പനി
വിറയല്‍
ശരീരം വേദന
ഓക്കാനം, ഛര്‍ദ്ദി
തടയുന്ന വിധം
1. അധികം വെള്ളം കുടിക്കുക.
2. ബാര്‍ലി വെള്ളം കുടിക്കുക.
3. മൂത്രം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക.
4. കൃത്യസമയങ്ങളില്‍ മൂത്രമെടുക്കുക.
ചികിത്സകള്‍
കൂടുതല്‍ വെള്ളം കുടിക്കുക.
മെറ്റാസിന്‍ ഗുളിക (കൂടുതല്‍ പനിയുണ്ടെങ്കില്‍ കഴിക്കുക).
മൂന്നു ദിവസത്തിനുള്ളില്‍ സുഖം കിട്ടാതിരുന്നാല്‍ അടുത്തുള്ള ഡോക്ടറെ സമീപിക്കുക.
B. വൃക്കയില്‍ അല്ലെങ്കില്‍ മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്.
വൃക്കകളില്‍
മൂത്രനാളികളില്‍
മൂത്രസഞ്ചിയില്‍
കാരണം: കൂടുതല്‍ അഴുക്കുകള്‍ കെട്ടിനില്‍ക്കുന്നതുകൊണ്ട്
ലക്ഷണങ്ങള്‍:
a. കാണുന്നത്
b. അനുഭവിക്കുന്നത്
1. കൂടുതല്‍ അഴുക്ക് മൂത്രത്തില്‍ കാണുന്നത്.
2. മൂത്രം രക്തനിറത്തില്‍ കാണുന്നത്.
3. നടുവിന് വേദന.
തടയുന്ന വിധം
1. കൂടുതല്‍ വെള്ളം കുടിക്കുക.
2. മൂത്രത്തില്‍ കൂടുതല്‍ അഴുക്ക് ഉണ്ടാകാതെ സൂക്ഷിക്കുക.
C. വൃക്കയില്‍ നീര്
കാരണം
1. മൂത്രം പിറകോട്ട് കയറുന്നത്.
2. മൂത്രസഞ്ചി മുഴുവന്‍ ശൂന്യമാകാതിരുന്നാല്‍.
3. മൂത്രസഞ്ചിയില്‍ കല്ലുണ്ടായിട്ട് അടഞ്ഞാല്‍.
ലക്ഷണങ്ങള്‍:
a. കാണുന്നത്
b. അനുഭവിക്കുന്നത്
കാണുന്നത്: മൂത്രത്തിന് അളവ് കുറഞ്ഞുകാണുക.
നടുവിന് വേദന, പനി, കുളിര്.
പ്രശ്‌നങ്ങളും തകരാറുകളും: വൃക്കകളിലെ ചെറിയ ഞരമ്പുകള്‍ക്ക് കേടുണ്ടാവുകയും അങ്ങനെ വൃക്കകള്‍ക്ക് അതിന്റെ പ്രവര്‍ത്തനം ചെയ്യാന്‍ കഴിയാതെ വരുകയും ചെയ്യും.
ചികിത്സ: ക്രമമായി മൂത്രമെടുക്കുകയും ക്രമമായി വൈദ്യപരിശോധന നടത്തുകയും വേണം.
കിടക്കപ്പുണ്ണ് സൂക്ഷിക്കുന്നവിധം
കാരണം: ശരീരം കിടക്കയില്‍ കൂടുതല്‍ അമരുമ്പോള്‍ ആ സ്ഥാനത്തെ രക്തയോട്ടം നിലയ്ക്കും. അപ്പോള്‍ അവിടത്തെ മാംസപേശികള്‍ നശിക്കുകയും അങ്ങനെ കിടക്കപ്പുണ്ണ് ഉണ്ടാവുകയും ചെയ്യും.
ലക്ഷണങ്ങള്‍: പ്രസ്സ് ചെയ്യുന്ന, അതായത് അമരുന്ന ഭാഗം ആദ്യം ചുവക്കുകയും പിന്നെ നീലനിറമാവുകയും ചെയ്യുന്നു. കൂടുതല്‍ സമ്മര്‍ദം ഉണ്ടായാല്‍ കറുപ്പുനിറമാകും. പിന്നീട് തൊലി പൊട്ടി ആഴമായ പുണ്ണ് ഉണ്ടാകും. ഈ വിധത്തിലായാല്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
കിടക്കപ്പുണ്ണ് വരാതെ സൂക്ഷിക്കുന്നവിധം:
സമ്മര്‍ദ്ദം കുറയ്ക്കുക. പകല്‍ സമയത്ത് കിടക്കുകയാണെങ്കില്‍ പൊസിഷന്‍ അതായത് കിടക്കയുടെ സ്ഥാനം രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഒരു പ്രാവശ്യം മാറ്റുക. നേരെ രണ്ടു വശവും കമഴ്ന്നു കിടക്കാവുന്നതാണ്. ഇരിക്കുകയാണെങ്കില്‍ Pushlip അതായത് ശരീരത്തെ പൊക്കിയിട്ട് ഇരിക്കുക. 15 മുതല്‍ 30 മിനിറ്റിലൊരിക്കല്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കണം.
കമഴ്ന്ന് കിടക്കുന്നത് വളരെ നല്ലത്.
കമഴ്ന്ന് കിടന്നാല്‍ മുട്ടുകള്‍ മടങ്ങിപ്പോകാതെ സൂക്ഷിക്കണം.
ചികിത്സ:
1. സമ്മര്‍ദം കുറയ്ക്കുക.
2. ശരീരം കണ്ണാടി ഉപയോഗിച്ച് ദിവസേന മൂന്നു പ്രാവശ്യം പരിശോധിക്കുക.
3. സ്ഥലം മാറുമ്പോള്‍ എണ്ണ അല്ലെങ്കില്‍ പൗഡര്‍ ഉപയോഗിച്ച് പതുക്കെ തിരുമ്മുക. ചുവപ്പു നിറമായാല്‍ ആ സ്ഥാനം വച്ചു കിടക്കാതിരിക്കുക. എണ്ണതേച്ച് പതുക്കെ തിരുമ്മുക, പിന്നെ പുരോഗതി പരിശോധിക്കുക.
മലാശയ പ്രശ്‌നങ്ങള്‍
1. മലബന്ധം (കട്ടിയായ മലം)
2. വയറ്റിളക്കം
കാരണങ്ങള്‍:
1. മൃദുവായ ആഹാരം കഴിക്കാതിരുന്നാല്‍
2. ചീരയും മരക്കറികളും കഴിക്കാതിരുന്നാല്‍
3. പഴവര്‍ഗങ്ങള്‍ കഴിക്കാതിരുന്നാല്‍.
4. വെള്ളം കൂടുതല്‍ കുടിക്കാതിരുന്നാല്‍.
ഇവ മലബന്ധം ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്.
മലം കട്ടിയാകുന്നതിനാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍:
1. വയറ്റിന് അസ്വസ്ഥത
2. മലദ്വാരത്തിന്റെ വെടിപ്പില്ലായ്മ
3. തുടരുന്ന വയറ്റിളക്കം (അഴുക്കുമണത്തോടുകൂടി)
4. അലസത
5. വായുകോപം
തടയുന്നവിധം
1. കൂടുതല്‍ പഴവര്‍ഗങ്ങള്‍ കഴിക്കുക. (മൈസൂര്‍പഴം, പഴുത്ത പപ്പായ, മുന്തിരി)
2. കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുക.
3. കൂടുതല്‍ വെള്ളം കുടിക്കുക.
4. ദിവസേന ചീര ഉപയോഗിക്കുക.
5. മലാശയത്തെ ഊര്‍ജിതപ്പെടുത്തുക. (മലമെടുക്കുന്നതിന് മുമ്പായി കാപ്പിയോ ചായയോ ചൂടായിട്ട് കുടിച്ചാല്‍ മലാശയം ഊര്‍ജിതപ്പെടും).
6. നല്ലപോലെ ബലം പ്രയോഗിക്കുക.
7. മലദ്വാരം വിരലിട്ട് ഊര്‍ജിതപ്പെടുത്തുക.
8. ക്രമമായി മലം എടുക്കുക.
വയറിളക്കം
കാരണം
പഴയ ഉണങ്ങിയ മലം അകത്തു തങ്ങിയാല്‍ വശത്തൂടെ മലം ഇളകി ഒഴുകും. ദിവസേന മലം എടുക്കാതിരുന്നാല്‍ ഈ പ്രയാസം വരുന്നതാണ്.
1. ദിവസേന മലം എടുക്കുക.
2. വയറ്റിളക്കം നില്‍ക്കാനായി മരുന്ന് കഴിക്കരുത്.
3. കൂടുതലായാല്‍ ഡോക്ടറെ സമീപിക്കുക.
അപകടങ്ങള്‍
1. എലികടി (Rat bite)
2. ഉറുമ്പുകടി (Ants bite)
3. പൊള്ളല്‍: ചൂടുള്ള പാനീയങ്ങള്‍ (ചായ, കാപ്പി, ചൂടുവെള്ളം എന്നിവ സെന്‍സേഷന്‍ ഇല്ലാത്ത ഭാഗത്ത് തൊടാതിരിക്കുക)
4. വീഴ്ച: വീണു കഴിഞ്ഞാല്‍ എല്ലാ ഭാഗങ്ങളും പരിശോധിക്കുക.
5. കാലില്‍നീര്: കൂടുതല്‍ സമയം കാല്‍ താഴ്ത്തിവച്ചാല്‍ നീര് ഉണ്ടാകുന്നതാണ്. ഇരിക്കുമ്പോള്‍ കാല്‍ തലയണയില്‍ പൊക്കിവയ്ക്കുക.
കടപ്പാട്: C.M.C.H വെല്ലൂര്‍
No comments yet.