വായനാമൃതം (കവിത)

//വായനാമൃതം (കവിത)
//വായനാമൃതം (കവിത)
ആനുകാലികം

വായനാമൃതം (കവിത)

റക്കുകില്ല ഞാനെന്നുമാ പുഞ്ചിരി,

എന്നുണ്ണി തന്നുടെ ആദ്യത്തെ പൊൻ ചിരി !

ഉണ്ണീ നടപ്പതും നോക്കിയിരുന്നു ഞാൻ,

ഉണ്ണാ തുറങ്ങാതെയെന്നുയിർ നൽകി ഞാൻ.

ഭൗതിക വിദ്യ തൻ സമ്പത്തു നൽകി ഞാൻ,

ആത്മീയ വിദ്യ തന്നമൃതും പകർന്നു ഞാൻ.

അദ്ധ്യാപകർക്കെല്ലാം കൺമണിയായവൾ,

തൊട്ടതു പൊന്നാക്കി പൊന്നുമോളാമവൾ

പെട്ടെന്നൊരു നാളെന്നുണ്ണിക്ക് പനി വന്നു

ഉപ്പയെക്കാണുവാനുണ്ണിക്ക് മോഹമായ്,

ജോലിയും ഭാരവുമെല്ലാം വെടിഞ്ഞെത്തി,

മോളെ വിളിച്ചപ്പോൾ കൺ തുറന്നില്ലവൾ!!

”കോമ”യിലാണെന്ന ഭിഷഗ്വര ഭാഷ്യം

കേട്ടതും നെഞ്ചകം പൊട്ടിത്തകർന്നു പോയ്

പനിയവൾക്കു മസ്തിഷ്കത്തിലാണു പോൽ!

ഇനിയവൾ കൺ തുറന്നേക്കുകില്ല പോൽ !!!

ഞാനെൻ്റെ നാഥനിൽ കാര്യങ്ങളേൽപിച്ചു

നാഥൻ്റെ പുസ്തകമെൻ നെഞ്ചിലേറ്റിനാൻ.

“തീർച്ചയായും ആ ഞെരുക്കത്തോടൊപ്പവും

എളുപ്പമുണ്ടെ”ന്ന് നാഥൻ പറഞ്ഞില്ലെ?

“അല്ലാവിൻ ദാസന് അല്ലാഹു പോരെയോ ?”

“അല്ലാവിലേൽപിച്ചാൽ കൈവിടില്ലെങ്ങുമേ ”

രാജാധിരാജൻ്റെ വാക്കുകൾക്കെത്ര മേൽ

സ്വാധീനമുണ്ടെന്ന് വൈകാതറിഞ്ഞു ഞാൻ

പ്രവചനങ്ങളെ കാറ്റിൽ പറത്തിയാൾ

കൺ തുറന്നവളെൻ്റെ കണ്ണീർ തുടച്ചു പോൽ!!

നാഥൻ പരീക്ഷിക്കും, ക്ഷമയോടെ കാത്തിടാം,

നാഥൻ കനിഞ്ഞീടുമൊരു പാട് നന്മകൾ.

ഭിഷഗ്വരന്നും മേലുള്ളൊരാ ശക്തി

സർവ്വജ്ഞനല്ലയോ, യുക്തിജ്ഞനല്ലയോ?

സർവ്വേശനല്ലയോ, കാര്യങ്ങളഖിലവും

ഏറ്റെടുപ്പോനല്ലോ സർവ്വ സ്തുതികളും!!

അധികമാവുകിലമൃതും വിഷമെന്നാൽ

വായനാമൃതം ഏറില്ലൊരിക്കലും

വായന പുണ്യമായ് ചൊല്ലിയ മാസത്തിൽ

വായിച്ചു തീർക്കാൻ ഒരു പാട് വചനങ്ങൾ

വായനയില്ലെങ്കിലെന്തുണ്ടീയുലകിൽ ?

മർത്ത്യന്നു ഭൂഷണമെന്നുമീ വായന.

print

4 Comments

  • Maa Shaa Allah..great work!!!!

    Dilkusha Thanzeel 30.04.2020
  • Masha Allah😍😍👍

    Jasmina samad 02.05.2020
  • masha allah grate

    anas ali 03.05.2020
  • masha allah
    grate

    anas 03.05.2020

Leave a comment

Your email address will not be published.