വലാഉം ബറാഉം -2

//വലാഉം ബറാഉം -2
//വലാഉം ബറാഉം -2
ആനുകാലികം

വലാഉം ബറാഉം -2

ഇസ്‌ലാമിലെ സ്വത്ത സംരക്ഷണ മാർഖരേഖ

مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ

“ആരെങ്കിലും ഒരു സമൂഹവുമായി സാദൃശ്യപ്പെട്ടാൽ അവൻ അവരിൽപ്പെട്ടവനാണ്.” (അബൂദാവൂദ്: 3512) എന്ന ഹദീസ് ഇസ്‌ലാമിന്റെ സാംസ്കാരിക സ്വത്വവും വൈവിധ്യ പൈതൃകവും പരിരക്ഷിക്കാൻ വിശ്വാസികൾക്കുള്ള മാർഗരേഖയാണ്. വെറുപ്പിന്റെയൊ അസഹിഷ്ണുതയുടെയൊ തത്ത്വ ശാസ്ത്രമൊ വൈവിധ്യ ധ്വംസനത്തിനായുള്ള പോർവിളിയൊ അല്ല അത്.

“നിങ്ങൾ ജൂത ക്രിസ്ത്യാനികൾക്ക് എതിരാവുക… ഇന്നതിന്നത് ചെയ്യുക…” എന്ന രൂപത്തിൽ നബി(സ)യിൽ നിന്നും വന്നിട്ടുള്ള ഹദീസുകളും ഇതേ ആശയത്തിൽ തന്നെയാണ്. ഒരു മത വിഭാഗം മാത്രം പുലർക്കുന്ന ഫാഷനുകളോട് അനുകരണാത്മക ഭ്രമം പുലർത്തുന്നത് സ്വന്തം സംസ്കാരിക പൈതൃകങ്ങളെ കൈയ്യൊഴിയുന്നതിലേക്കാണ് വഴി വെട്ടുക. ഈ സാംസ്കാരിക പരിപ്രേക്ഷ്യത്തില്ലൂടെയാവണം ഇത്തരം ഹദീസുകളെ നോക്കി കാണാൻ.

പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും ഇസ്‌ലാമിന്റെ സാംസ്കാരിക വ്യതിരിക്തത പ്രോജ്വലം ആഘോഷിക്കപ്പെടുന്നതും സാംസ്കാരിക മുദ്രകൾ വിശ്വാസികളാൽ പുലർത്തപ്പെടുന്നതും ഈ ‘സാംസ്കാരിക സ്വത്ത സംരക്ഷണ മാർഗരേഖ’യുടെ കാരണത്താലാണ്. ഈ മാർഗദർശനത്തെ ചില പണ്ഡിതർ വലാഉം ബറാഉം (الولاء والبراء ബന്ധം പുലർത്തലും ബന്ധവിച്ഛേധനവും) എന്ന് സാങ്കേതികമായി വിളിക്കാറുണ്ട്.

ഈ ‘സ്വത്ത സംരക്ഷണ മാർഗരേഖ’ പുരോഗമനത്തിനു വിലങ്ങുതടിയല്ലെ ?
സാമൂഹിക ദ്രുവീകരണത്തിന് ഹേതുവാകില്ലെ ? എന്നെല്ലാം ചോദ്യമുയരാറുണ്ട്.

പ്രാദേശികവും കാലികവുമായ ഒരു പൊതു സംസ്കാരം പല മത സമൂഹങ്ങളെയും ആവരണം ചെയ്യുന്ന സ്ഥിതിവിശേഷം ഒരു ബഹുമുഖ സമൂഹത്തിൽ ഉണ്ടാവാം. ഇത്തരം പ്രാദേശികവും കാലികവുമായ പൊതു സംസ്കാരത്തെ ഉൾകൊള്ളുന്നതും ഇസ്‌ലാമിലെ ‘സ്വത്ത സംരക്ഷണ മാർഗരേഖ’ക്ക് വിരുദ്ധമല്ല. ഇത്തരം പ്രാദേശികവും കാലികവുമായ പൊതു സംസ്കാരത്തെ ഉൾകൊണ്ടു തന്നെ സ്വന്തം മത സംസ്കാരത്തെ പുലർത്താനാണ് കൽപ്പന. ഇത്തരം പ്രാദേശികവും കാലികവുമായ പൊതു മനസ്സിനെയും സംസ്കാരത്തെയും ഇസ്‌ലാമിക സാങ്കേതിക ഭാഷാ പ്രയോഗത്തിൽ ഉർഫ്, ആദത്ത് ( العرف و العادة നാട്ടുനടപ്പ് നാട്ടാചാരം ) എന്നെല്ലാമാണ് വിളിക്കപ്പെടുക.

ഭാരതീയതയിലും ദേശീയ അഖണ്ഡതയിലും അലിഞ്ഞു ചേരാൻ ഈ ‘സ്വത്ത സംരക്ഷണ മാർഗരേഖ’ ഇന്ത്യൻ മുസ്‌ലിംകൾക്ക് ഒരിക്കലും ഒരു തടസ്സമായിട്ടില്ല.

ആധുനികതയെയൊ പുരോഗമനത്തെയൊ നിരാകരിക്കാത്ത ആത്മീയ കേന്ദ്രീകൃതമായ സാംസ്കാരിക സ്വത്ത സംരക്ഷണമാണ് ഇസ്‌ലാമിലെ വലാഉം ബറാഉം. ഈ രണ്ട് വസ്തുതകൾ അടിവരയിട്ട് നാം മനസ്സിലാക്കേണ്ടതുണ്ട്.

“ഇന്ത്യയെ തങ്ങളുടെ സ്വദേശമായി അവർ (മുസ്‌ലിംകൾ) ഗണിച്ചു. ജീവിക്കേണ്ടതും മരിക്കേണ്ടതും ഇവിടെത്തന്നെ. വാസസ്ഥലവും ഇതു തന്നെ. തങ്ങളുടെ ബുദ്ധിയും വിവേകവും സർവ കഴിവുകളുമുപയോഗിച്ച് ഈ നാടിനു സേവനം ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് ഈ വീക്ഷണ ഗതിയായിരുന്നു. നാടിന്റെ സമൃദ്ധിക്കു വേണ്ടി തങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങളുടെയും ഫലം തങ്ങൾക്കും ഭാവി തലമുറക്കുമാണ് ലഭിക്കുകയെന്ന് അവർ വിശ്വസിച്ചു. കൊളോണിയലിസത്തിന്റെ വൈതാളികരായിരുന്ന യൂറോപ്യന്മാരുടെ വീക്ഷണഗതിയിൽ നിന്നു നേരെ വ്യത്യസ്തമായ ചിന്താഗതിയോടെയാണ് മുസ്‌ലിംകൾ രാജ്യങ്ങളെ വീക്ഷിച്ചതെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. കടം വാങ്ങിയ പശുവിനെ പോലെ നാടിനെ കറന്നെടുത്ത് തങ്ങളുടെ രാജ്യത്തെ സമ്പന്നമാക്കുകയാണ് യൂറോപ്യർ ചെയ്തത്. ഇതിനു വിപരീതമായി, ഈ നാടിന്റെ സുഖത്തിനും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ മുസ്‌ലിംകൾ പ്രേരിതരായതിന്റെ രഹസ്യമിതാണ്.”

(മുസ്‌ലിംകൾ ഇന്ത്യയിൽ: അബുൽ ഹസൻ അലി നദ്‌വി: 25:)

സാമൂഹിക പുരോഗതിയുടെ അടിത്തറയായ ഭൗതിക കാര്യങ്ങളല്ല ”മറ്റൊരു (മത) സമൂഹവുമായി സാമ്യപ്പെടുന്നത് ” ഹദീസിൽ വിലക്കപ്പെട്ടത്. ഒരു (മത) സമൂഹത്തിന്റെ മാത്രം പ്രത്യേകമായ – വിശിഷ്യാ ആത്മീയ പ്രാധാന്യമുള്ള – വ്യതിരിക്തതകളോട് സാമ്യത പാടില്ല എന്നതാണ് ഹദീസിന്റെ ഉദ്ദേശ്യം.

“ആരെങ്കിലും ഒരു സമൂഹവുമായി സാദൃശ്യപ്പെട്ടാൽ അവൻ അവരിൽപ്പെട്ടവനാണ് “എന്ന ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് എഴുതി:
والمقصود من ذلك التشبه في الشيء الذي هو من خصائصهم، والشيء الذي هو من ميزاتهم، وأما الأشياء التي هي مطلوبة في الإسلام مثل: إعداد العدة، والعناية بالأمور النافعة، فهذا شيء مطلوب، ولكن الشيء المحظور والممنوع هو الذي يكون في أمور اللباس أو الهيئة أو ما إلى ذلك.

“അന്യ മതസ്ഥരുടെ മാത്രമായ പ്രത്യേകതകളിൽ സാമ്യപ്പെടുന്നതിനെയാണ് ഹദീസ് ലക്ഷ്യം വെക്കുന്നത്. അഥവാ അന്യ മതസ്ഥരുടെ മാത്രമായ വ്യതിരിക്തതകളിൽ സാമ്യത പാടില്ല. എന്നാൽ സർവ്വ സന്നാഹങ്ങൾ ഒരുക്കുക, ഉപകാരപ്രദമായ കാര്യങ്ങൾ പരിഗണിക്കുക തുടങ്ങി ഇസ്‌ലാം ആവശ്യപ്പെടുന്നതായ ചില കാര്യങ്ങളുണ്ട്. അവയിൽ (മറ്റു മതസ്ഥരോട്)സാമ്യപ്പെടൽ അനിവാര്യമാണ്. അവരുടേത് മാത്രമായ വസ്ത്ര ധാരണ രീതിയും രൂപവും പോലെയുള്ളവയിൽ സാമ്യത പുലർത്തുന്നതാണ് വിലക്കപ്പെട്ടതും തടയപ്പെട്ടതും.”
(ശർഹു സുനനു അബൂദാവൂദ്: അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ്: 6:255)

ഡോ. നാസിർ അൽ അക്ൽ പറഞ്ഞു:

هو مماثلة الكافرين بشتى أصنافهم، في عقائدهم، أو عباداتهم، أو عاداتهم، أو في أنماط السلوك التي هي من خصائصهم.

“അവിശ്വാസികളുടേത് മാത്രമായ പ്രത്യേക വിശ്വാസങ്ങൾ, ആരാധനാ കർമ്മങ്ങൾ, ആചാരങ്ങൾ, പെരുമാറ്റ രീതികൾ തുടങ്ങിയ വ്യത്യസ്ഥ ഇനങ്ങളിൽ അവരോട് തുല്യപ്പെടുന്നതാണ് ഹദീസിന്റെ പ്രമേയം.”

പരസ്പര കൊള്ള കൊടുക്കലുകളും അനുകരണങ്ങളുമാണ് നാഗരികതകളുടെ വളർച്ചയുടെ കാരണങ്ങളിൽ സുപ്രധാനമായ ഒന്ന്.

ഒരു വികസിത നാഗരികതക്ക് രണ്ടു തരം പ്രവണതകളുണ്ടാവും. നാഗരികതയുടെ വികസനോന്മുഖമായ പ്രവണതകളും പ്രത്യേകതകളുമാണ് ഒന്ന്. ഇവ അനുകരിക്കണീയമാണെന്നതിൽ ഇരുപക്ഷമില്ല. ഒരു വികസിത നാഗരികതയുടെയൊ സമൂഹത്തിന്റെയൊ ജീവിത സങ്കൽപ്പങ്ങളെയും ആദർശ വിശ്വാസങ്ങളെയും മാത്രം അവലംബിച്ചു കൊണ്ടുള്ള സാംസ്കാരിക വ്യതിരിക്തതകളുമുണ്ടാവും. ഇവ അനുകരണീയമൊ മാതൃകാ യോഗ്യമൊ ആവണമെന്നില്ല. എന്നല്ല പലപ്പോഴും അപകടകരവും നാശഹേതുവും ആകാനാണ് സാധ്യത. ഒരു സമൂഹത്തിന്റെ – പ്രത്യേകിച്ചും മത സമൂഹത്തിന്റെ – സ്വത്വത്തിനും വ്യക്തിത്വത്തിനും ആധാരമായ സ്വതന്ത്രമായ ഇത്തരം സാംസ്കാരിക വ്യതിരിക്തതകളുടെയും പ്രത്യേകതകളുടെയും ഇടങ്ങളിൽ മാത്രമാണ് ഇസ്‌ലാം സ്വാർത്ഥമായി ഇടപ്പെട്ടിട്ടുള്ളത്.

വികസനോന്മുഖമോ വളർച്ചാ ഹേതുവൊ അല്ലാത്ത ആദർശവിശ്വാസങ്ങളിൽ നിന്നും വ്യുൽപ്പന്നമായതും സാംസ്കാരിക സ്വത്വത്തിന്റെ ഭാഗവുമായ പ്രവണതകളും പ്രത്യേകതകളുമാണ് രണ്ടാമത്തേത്.

ആധുനികതയെയൊ പുരോഗമനത്തെയൊ നിരാകരിക്കാത്ത ആത്മീയ കേന്ദ്രീകൃതമായ സാംസ്കാരിക സംരക്ഷണമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് എന്നതാണ് ഇസ്‌ലാമിന്റെ വലാഉം ബറാഉം വ്യതിരിക്തമാക്കുന്നത്.

മുമ്പ് സൂചിപ്പിച്ചത് പോലെ, ഭൗതിക കാര്യങ്ങളിലല്ല, ഒരു (മത) സമൂഹത്തിന്റെ മാത്രം പ്രത്യേകമായ – വിശിഷ്യാ ആത്മീയ പ്രാധാന്യമുള്ള – വ്യതിരിക്തതകളെ അനുകരിക്കുന്നതാണ് വിലക്കപ്പെട്ടിരിക്കുന്നത്. കേവലം ഭൗതികവും ഗുണകരവുമായ കാര്യങ്ങളിൽ അന്യ സമൂഹങ്ങളുടെ ഉദാത്തമായ മാതൃകകൾ പിന്തുടരുന്നതും അവരോട് മൈത്രി പുലർത്തുന്നതും ശ്ലാഘനീയമായാണ് ഇസ്‌ലാം വീക്ഷിക്കുന്നത്. ഈ വസ്തുതയെ വെളിവാക്കുന്ന ഒട്ടനവധി തെളിവുകൾ ഹദീസുകളിൽ നിന്നും ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാനാകും:

ﺃَﻧَﺲَ ﺑْﻦَ ﻣﺎﻟﻚ ﻳﻘﻮﻝ: ﻟﻤﺎ ﺃﺭاﺩ ﺭﺳﻮﻝ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﻥْ ﻳَﻜْﺘُﺐَ ﺇِﻟَﻰ ﻣَﻠِﻚِ اﻟﺮﻭﻡ ﻗﻴﻞ ﻟﻪ ﺃﻧﻬﻢ ﻻ ﻳﻘﺮﺃﻭﻥ اﻟْﻜِﺘَﺎﺏَ ﺇِﻻ ﺃَﻥْ ﻳَﻜُﻮﻥَ ﻣَﺨْﺘُﻮﻣًﺎ، ﻗَﺎﻝَ: ﻓَﺎﺗَّﺨَﺬَ ﺧَﺎﺗَﻤًﺎ ﻣِﻦْ ﻓِﻀَّﺔٍ، ﻓَﻜَﺄَﻧِّﻲ ﺃَﻧْﻈُﺮُ ﺇِﻟَﻰ ﺑَﻴَﺎﺿِﻪِ ﻓِﻲ ﻳَﺪِﻩِ ﻭَﻧُﻘِﺶَ ﻋَﻠَﻴْﻪِ ﻣُﺤَﻤَّﺪٌ ﺭَﺳُﻮﻝُ اﻟﻠَّﻪِ.

അനസ് (റ) പറയുന്നു: റോമൻ ചക്രവർത്തിക്ക് കത്തെഴുതാൻ ദൈവദൂതൻ (സ) ഉദ്ദേശിച്ചപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറയപ്പെട്ടു: മുദ്രവെക്കപ്പെട്ടതല്ലാത്ത കത്ത് റോമക്കാർ വായിക്കില്ല. അപ്പോൾ പ്രവാചകൻ വെള്ളിയുടെ ഒരു (മുദ്ര ചെയ്യാനുപയോഗിക്കുന്ന) മോതിരം സ്വീകരിച്ചു. അദ്ദേഹത്തിന്റെ കൈളിൽ ഒരു വെള്ള തിളക്കമായി അതുണ്ടായിരുന്നത് ഞാൻ കാണുന്നത് പോലെ (ഓർക്കുന്നുണ്ട്) ആ മോതിരത്തിൽ “ദൈവദൂതൻ മുഹമ്മദ് ” എന്ന് കൊത്തിവെക്കപ്പെട്ടിരുന്നു.
(ബുഖാരി: 2938, മുസ്‌ലിം: 2092)

പ്രവാചകന്റെ(സ) മോതിരം വെള്ളി കൊണ്ട് ഉള്ളതായിരുന്നു. അബ്സീനിയൻ വെള്ളി കൊണ്ടായിരുന്നു അത് ഉണ്ടാക്കപ്പെട്ടത്.
(മുസ്‌ലിം: 2094, അബൂദാവൂദ്: 4216, തുർമുദി : 1739, അഹ്മദ്: 13358)

അക്റം ഇബ്നു ദിയാഅ് അൽ ഉമരി (അസ്റു ഖിലാഫത്തുർ റാശിദ: 1: 231, 232) എഴുതുന്നു:

ﻋﻦ ﻋَﺒْﺪ اﻟﻠَّﻪِ ﺑْﻦ ﺛﻌﻠﺒﺔ ﺑْﻦ ﺻﻌﻴﺮ، ﻗَﺎﻝَ: ﻛﺎﻧﺖ ﺩﻧﺎﻧﻴﺮ ﻫﺮﻗﻞ ﺗﺮﺩ ﻋَﻠَﻰ ﺃﻫﻞ ﻣﻜﺔ ﻓﻲ اﻟﺠﺎﻫﻠﻴﺔ ﻭﺗﺮﺩ ﻋﻠﻴﻬﻢ ﺩﺭاﻫﻢ اﻟﻔﺮﺱ اﻟﺒﻐﻠﻴﺔ، ﻓﻜﺎﻧﻮا ﻻ ﻳﺘﺒﺎﻳﻌﻮﻥ ﺇﻻ ﻋﻠﻰ ﺃﻧﻬﺎ ﺗﺒﺮ ﻭﻛﺎﻥ اﻟﻤﺜﻘﺎﻝ ﻋﻨﺪﻫﻢ، ﻣﻌﺮﻭﻑ اﻟﻮﺯﻥ ﻭﺯﻧﻪ اﺛﻨﺎﻥ ﻭﻋﺸﺮﻭﻥ ﻗﻴﺮاﻃﺎ ﺇﻻ ﻛﺴﺮا، ﻭﻭﺯﻥ اﻟﻌﺸﺮﺓ اﻟﺪﺭاﻫﻢ ﺳﺒﻌﺔ ﻣﺜﺎﻗﻴﻞ ﻓﻜﺎﻥ اﻟﺮﻃﻞ اﺛﻨﻲ ﻋﺸﺮ ﺃﻭﻗﻴﺔ ﻭﻛﻞ ﺃﻭﻗﻴﺔ ﺃﺭﺑﻌﻴﻦ ﺩﺭﻫﻤﺎ، ﻓﺄﻗﺮ ﺭَﺳُﻮﻝ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺫﻟﻚ ﻭﺃﻗﺮﻩ ﺃَﺑُﻮ ﺑﻜﺮ ﻭﻋﻤﺮ ﻭﻋُﺜْﻤَﺎﻥ ﻭﻋﻠﻲ

അബ്ദുല്ലാഹിബ്നു സഅ്ലബത്തിബ്നു സുഐർ പറഞ്ഞു: ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് ഹിർക്കലിന്റെ ദീനാറുകൾ മക്കക്കാർക്കിടയിൽ വിനിമയത്തിനായി എത്തുമായിരുന്നു. അവർ പേർഷ്യൻ ദിർഹമുകൾ തിരിച്ചും നൽകുമായിരുന്നു. സ്വർണത്തിന്റെയൊ വെള്ളിയുടേയൊ നാണയങ്ങൾ കൊണ്ടല്ലാതെ അവർ കച്ചവടം നടത്തുമായിരുന്നില്ല. മിസ്കാൽ എന്നത് അവർക്ക് പരിചിതമായ അളവായിരുന്നു. അത് ഏകദേശം ഇരുപത്തിരണ്ട് കീറാത്വ് ആയിരുന്നു. പത്ത് ദിർഹം ഏഴ് മിസ്കാൽ ആയിരുന്നു. ഒരു റാത്വൽ എന്നാൽ പന്ത്രണ്ട് ഊക്വിയയും ഒരു ഊക്വിയ നാൽപത് ദിർഹവും ആയിരുന്നു. ഈ കണക്കും തോതും പ്രവാചകൻ (സ) അംഗീകരിച്ചു. അദ്ദേഹത്തിന് ശേഷം ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ , അലി (റ) എന്നിവരും അംഗീകരിച്ചു പോന്നു…

ﻋَﻦْ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﺳَﺎﺑِﻂٍ اﻟْﺠُﻤَﺤِﻲِّ، ﻗَﺎﻝَ: ﻛَﺎﻧَﺖْ ﻟِﻘُﺮْﻳَﺶٍ ﺃَﻭْﺯَاﻥٌ ﻓِﻲ اﻟْﺠَﺎﻫِﻠِﻴَّﺔِ ﻓَﺪَﺧَﻞَ اﻹِﺳَﻼﻡُ ﻓَﺄَﻗَﺮَّﺕْ ﻋَﻠَﻰ ﻣَﺎ ﻛَﺎﻧَﺖْ ﻋَﻠَﻴْﻪِ… ﻓَﻠَﻤَّﺎ ﻗَﺪِﻡَ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻣَﻜَّﺔَ ﺃَﻗَﺮَّﻫُﻢْ ﻋَﻠَﻰ ﺫَﻟِﻚَ.

അബ്ദുർറഹ്മാനുബ്നു സാബിത് അൽജുമഹി പറഞ്ഞു: ഇസ്‌ലാം പൂർവ്വ ദശയിൽ ക്വുറൈശികൾക്ക് ചില അളവുകളും തൂക്കങ്ങളും ഉണ്ടായിരുന്നു. അവർ ഇസ്‌ലാം സ്വീകരിച്ചപ്പോഴും അവയെ അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്തു… നബി (സ) മക്കയിൽ വന്നപ്പോൾ അദ്ദേഹവും അവർക്ക് അവ അംഗീകരിച്ചു നൽകി…

ﺣﺪﺛﻨﻲ ﻋﻮاﻧﺔ ﺑْﻦ اﻟﺤﻜﻢ ﺃﻥ اﻟﺤﺠﺎﺝ ﺳﺄﻝ ﻋﻤﺎ ﻛﺎﻧﺖ اﻟﻔﺮﺱ ﺗﻌﻤﻞ ﺑﻪ ﻓﻲ ﺿﺮﺏ اﻟﺪﺭاﻫﻢ ﻓﺎﺗﺨﺬ ﺩاﺭ ﺿﺮﺏ ﻭﺟﻤﻊ ﻓﻴﻬﺎ اﻟﻄﺒﺎﻋﻴﻦ، ﻓﻜﺎﻥ ﻳﻀﺮﺏ اﻟﻤﺎﻝ ﻟﻠﺴﻠﻄﺎﻥ ﻣﻤﺎ ﻳﺠﺘﻤﻊ ﻟﻪ ﻣﻦَ اﻟﺘﺒﺮ

ഉവാന ബിൻ അൽ ഹകം പറഞ്ഞു: പേർഷ്യക്കാർ എങ്ങനെയാണ് ദിർഹമുകൾ അടിച്ചിരുന്നത് എന്നതിനെ സംബന്ധിച്ച് ഹജ്ജാജ് ചോദിച്ചറിയുകയും ഒരു നിർമാണ ശാലയും അതിൽ രണ്ട് നിർമ്മാണ യന്ത്രങ്ങളും ശേഖരിച്ച് തന്റെ അടുക്കൽ ഒരുമിച്ച് കൂടുന്ന സ്വർണം കൊണ്ട് അദ്ദേഹം അധികാരികൾക്ക് വേണ്ടി നാണയങ്ങൾ അടിച്ചിറക്കുമായിരുന്നു…

ﻭﺗﺸﻴﺮ ﺭﻭاﻳﺎﺕ ﺿﻌﻴﻔﺔ ﺇﻟﻰ ﺃﻥ ﻓﻜﺮﺓ اﻝﺩﻳﻮاﻥ ﻋﺮﺿﻬﺎ ﺑﻌﺾ اﻟﺼﺤﺎﺑﺔ ﺑﻨﺎء ﻋﻠﻰ
ﻣﺎ ﺭﺃﻭﻩ ﻓﻲ ﺑﻼﺩ اﻟﻔﺮﺱ ﻭاﻟﺸﺎﻡ 3، ﺃﻭ ﺃﻥ ﻓﻜﺮﺓ اﻝﺩﻳﻮاﻥ ﻋﺮﺿﻬﺎ اﻟﻬﺮﻣﺰاﻥ- ﺃﺳﻴﺮ ﺗﺴﺘﺮ
ﻣﻨﺔ 17 ﻫـ- 4. ﻭﻟﻜﻦ ﻣﻤﺎ ﻻﺷﻚ ﻓﻴﻪ ﺃﻥ اﻟﺪﻭاﻭﻳﻦ اﻹﺩاﺭﻳﺔ ﻭاﻟﻤﺎﻟﻴﺔ ﻛﺎﻧﺖ ﻣﻌﺮﻭﻓﺔ ﻓﻲ
ﺃﺟﻬﺰﺓ اﻟﺤﻜﻢ ﻟﻠﺪﻭﻟﺘﻴﻦ اﻟﻌﻈﻤﻴﻴﻦ اﻟﻤﺘﺼﺎﺭﻋﺘﻴﻦ ﻓﻲ اﻟﻤﺸﺮﻕ ﻗﺒﻴﻞ ﻇﻬﻮﺭ اﻹﺳﻼﻡ 5.

ശാമുകാരുടേയും പേർഷ്യക്കാരുടേയും മാതൃക പിന്തുടർന്ന് ചില പ്രവാചകാനുചരന്മാർ ‘ദീവാൻ’ (ഇന്നത്തെ മന്ത്രാലയങ്ങൾക്ക് തുല്യമായ പൗരാണിക ഫയലിംഗ് സിസ്റ്റം) എന്ന സങ്കൽപ്പം കടമെടുത്തു എന്ന ചില ദുർബലമായ നിവേദനങ്ങൾ സൂചിപ്പിക്കുന്നു. തുസ്തുറിന്റെ ബന്ധിയായ ഹുർമുസാനിൽ നിന്നുമാണ് ‘ദീവാൻ’ സങ്കൽപ്പം ലഭിച്ചത് എന്നും ഉദ്ധരിക്കപ്പെടുന്നു. ഈ സങ്കൽപ്പം മുസ്‌ലിംകളിലേക്ക് പകർന്ന് കിട്ടിയത് എങ്ങനെയാണെങ്കിലും ശരി പേർഷ്യൻ റോമൻ സാമ്രാജ്യങ്ങൾക്ക് ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് തന്നെ ‘ദീവാൻ’ സുപരിചിതമായിരുന്നു.

(അൽ മഅ്’രിഫ വതാരീഖ്: യഅ്കൂബിബ്നു സുഫ്‌യാൻ: 1:465 – 467, മുസ്വന്നഫു ഇബ്നു അബീ ശൈബ 6:457, സുനനുൽ ബൈഹക്വി: 6:364, ദീവാനുൽ ജുൻദ്: അബ്ദുൽ അസീസ് അസ്സലൂമി: 101, ത്വബകാത്തു ഇബ്നു സഅ്ദ്: 3: 300, മുസ്വന്നഫു ഇബ്നു അബീ ശൈബ: 6:456, ഇബ്നു സഞ്ചവൈഹി: 2:54, സുനനുൽ ബൈഹകി: 6: 349, അൽവുസറാഉ വൽ കിതാബ്: 2, 3, 17, അദബുൽ കിതാബ്: അസ്സൂലി: 110, അൽ അഹ്കാമു സുൽത്വാനിയ: മാവർദി: 119, അൽ മസാലിക് വൽ മമാലിക്: 111 – 112, ഫുതൂഹുൽ ബുൽദാൻ: ബലാദുരി: 560, അൽ ഖുത്വത്: മക്‌രീസി. ഉദ്ധരണം: അസ്റു ഖിലാഫത്തുർ റാശിദ: അക്റം ഇബ്നു ദിയാഅ് അൽ ഉമരി: 1: 231, 232)

اﻟﻤﺒﺤﺚ اﻟﺨﺎﻣﺲ: ﻋﺸﻮﺭ اﻟﺘﺠﺎﺭﺓ
ﻟﻢ ﺗﻔﺮﺽ اﻟﻌﺸﻮﺭ ﻋﻠﻰ اﻟﺘﺠﺎﺭﺓ ﻓﻲ ﻋﺼﺮ اﻟﺴﻴﺮﺓ ﻭﺧﻼﻓﺔ ﺃﺑﻲ ﺑﻜﺮ، ﺑﻞ ﻓﺮﺿﻬﺎ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻷﻭﻝ ﻣﺮﺓ 1 ﻋﻠﻰ اﻟﺘﺠﺎﺭ اﻷﺟﺎﻧﺐ ﺇﺫا ﺩﺧﻠﻮا ﺑﺒﻀﺎﻋﺘﻬﻢ ﺩﻳﺎﺭ اﻟﻤﺴﻠﻤﻴﻦ، ﻭﺫﻟﻚ ﻷﻥ ﺩﻭﻟﻬﻢ ﻛﺎﻧﺖ ﺗﺄﺧﺬ ﺿﺮﻳﺒﺔ ﻋﺸﺮﻳﺔ ﻣﻦ اﻟﺘﺠﺎﺭ اﻟﻤﺴﻠﻤﻴﻦ ﻓﺎﺗﺒﻊ
ﺳﻴﺎﺳﺔ اﻟﻤﻌﺎﻣﻠﺔ ﺑﺎﻟﻤﺜﻞ

നബിയുടെ കാലഘട്ടത്തിലും അബൂബക്കറിന്റെ ഖിലാഫത്തിലും കച്ചവടത്തിന് ‘ഉശൂർ’ അഥവാ പത്തിലൊന്ന് കസ്റ്റംസ് നികുതി ഏർപ്പെടുത്തിയിരുന്നില്ല. ഖലീഫ ഉമറാണ് (റ) ആദ്യമായി വിദേശ വ്യാപാരികൾക്ക് ഇസ്‌ലാമിക രാജ്യത്ത് കച്ചവടസാധനങ്ങളുമായി പ്രവേശിച്ചാൽ ‘ഉശൂർ’ ഏർപ്പെടുത്തിയത്. കാരണം അവരുടെ രാജ്യങ്ങൾ മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് നികുതിയുടെ പത്തിലൊന്ന് നികുതി അവർ എടുത്തിരുന്നു. അപ്പോൾ തതുല്യ നയം എന്ന നിലയിലാണ് ‘ഉശൂർ’ ആവിഷ്ക്കരിക്കപ്പെട്ടത്.

(ഫദാഇലു സ്വഹാബ: 1:329, അൽ അംവാൽ: 530, മുസ്വന്നഫ് അബ്ദുർറസാക്: 4: 88. ഉദ്ധരണം: അസ്റു ഖിലാഫത്തുർ റാശിദ: അക്റം ഇബ്നു ദിയാഅ് അൽ ഉമരി: 1: 217)

ഒരു സമൂഹത്തിന്റെ വിശ്വാസ ആചാരങ്ങളും അവരുടേത് മാത്രമായ സാംസ്കാരിക സവിശേഷതകളും അനുകരിക്കുന്നതിൽ നിന്ന് മാത്രമാണ് ഇസ്‌ലാം വിശ്വാസികളെ തടയുന്നത് എന്ന് ഈ തെളിവുകളിൽ നിന്നും ഗ്രഹിക്കാമല്ലൊ. വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ അന്താരാഷ്ട്ര മേഖലകളിലെല്ലാം വളർച്ചക്കും പുരോഗമനത്തിനും നിദാനമായ ഭൗതികമായ സവിശേഷതകളെ മറ്റു സമുദായങ്ങളിൽ നിന്നും പഠിക്കുന്നതും പകർത്തുന്നതും അനുവദിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ഒട്ടനവധി മാതൃകൾ ഇസ്‌ലാമിക ചരിത്രത്തിലുണ്ട് എന്ന് മനസ്സിലാക്കാൻ ഈ തെളിവുകൾ ധാരാളം.

ഒരു മത സമൂഹത്തിന്റെ മതപരമായ ആരാധനകളുടെയൊ ആചാരങ്ങളുടെയൊ ഭാഗമല്ലാത്ത (പ്രത്യക്ഷത്തിൽ തോന്നാത്ത) ചിഹ്നങ്ങൾക്കും പ്രത്യേകതകൾക്കും പോലും അവരുടെ ആദർശവും വിശ്വാസവുമായി ആന്തരികമായ ബന്ധമുണ്ടായിരിക്കും എന്നതാണ് മറ്റൊരു വസ്തുത:

“പൊട്ട് അണിയുന്നതിനും പ്രത്യേകയിടമുണ്ടെന്നു ഹൈന്ദവ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നു. തൃക്കണ്ണിന്റെ സ്ഥാനത്തു വേണം ബിന്ദി അണിയേണ്ടത്. ഇങ്ങനെ യഥാസ്ഥാനത്തു ബിന്ദി ചാർത്തിയാൽ ചുറ്റിലുമുള്ള അനുകൂല ഊർജം ആ വ്യക്തിയുടെ തൃക്കൺ ചക്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഹൈന്ദവ ആചാരപ്രകാരം സുമംഗലിയായ സ്ത്രീകൾ അണിയേണ്ട 16 ആഭരണങ്ങളിൽ പ്രത്യേക സ്ഥാനമുള്ള ഒന്നുകൂടിയാണ് ബിന്ദി.

പരമ്പരാഗതമായി ബിന്ദി അണിയുന്നതു ഇരുപുരികങ്ങൾക്കും മധ്യേയാണ്. ഈ ഭാഗമാണ് തൃക്കൺ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്. മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. യോഗശാസ്ത്ര പ്രകാരവും ശരീരത്തിലെ സുപ്രധാന ഭാഗമാണ് നെറ്റിയിലെ ഇരുപുരികങ്ങൾക്കിടയിലെ ഈ ബിന്ദു. ശരീരത്തിലെ എല്ലാ ഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടം എല്ലായ്‌പ്പോഴും സുതാര്യവും തടസങ്ങളൊന്നുമില്ലാതെയും സൂക്ഷിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്. ഈ ചക്രത്തിനു ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഭവിക്കുന്നത്, പ്രപഞ്ചത്തിൽ നിന്നുള്ള ഊർജ്ജ രൂപമായ കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. കോസ്മിക് എനർജി, പ്രകൃത്യാതീത ശക്തി നൽകുമെന്നാണ് വിശ്വാസം.”

(https://www.google.com/amp/s/www.mathrubhumi.com/mobile/spirituality/beliefs/how-to-wear-thilakam-hinduism-knowledge-1.3258027

ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം.

പൊട്ട്, നെറ്റി കുറികൾ, കൈ ചരട്, കുരിശ്, തട്ടം, തലപ്പാവ്, താടി, തസ്താർ, കിപ്പ: തുടങ്ങിയവയെല്ലാം ഇത്തരം ആന്തരികമായ ആത്മീയ സൂചിതാർത്ഥങ്ങളുള്ള പ്രത്യേകതകളാണ്; അവ ആചരിക്കുന്ന സമൂഹത്തിന്റെ മാത്രം പ്രത്യേകതകൾ. ഇത്തരം പ്രത്യേകതകൾ ആചരിക്കേണ്ടതും പുലർത്തേണ്ടതും അവയുടെ ഉടമകളും അവകാശികളുമാണ് എന്ന് ചുരുക്കം.

അന്യ മത സമൂഹങ്ങളുമായി ബന്ധം ചേർക്കുന്നതും വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ വലാഉം ബറാഉം മുന്നോട്ടു വെക്കുന്ന നിയമ നിർദ്ദേശങ്ങളും ഇതേ സ്വഭാവത്തിലുള്ളവ തന്നെയാണ്. ബഹുദൈവാരാധകരുമായി ഉറ്റ ബന്ധം പുലർത്തരുത് എന്നും, കപട വിശ്വാസികളോട് പരുഷമായി പെരുമാറണമെന്നും, സത്യനിഷേധികളുമായി ബന്ധം വിച്ഛേദിക്കണമെന്നുമെല്ലാം പറഞ്ഞ ക്വുർആൻ തന്നെ “നീ അവരോട് നല്ല നിലയില്‍ സഹവസിക്കുക” (ക്വുർആൻ: 31:14,15) എന്നും “നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നു…” (ക്വുർആൻ: 60: 8) എന്നും പ്രസ്‌താവിക്കുന്നുണ്ടല്ലൊ. അപ്പോൾ, അന്യ മതസ്ഥരുമായുള്ള ബന്ധവിച്ഛേദനവും പാരുഷ്യവും ബഹിഷ്കരണവുമെല്ലാം ആദർശപരവും വിശ്വാസപരവുമായ വിഷയങ്ങളിൽ മാത്രമാണ്. ഇതാകട്ടെ മുമ്പ് സൂചിപ്പിച്ചതു പോലെ സ്വത്വ സംരക്ഷണത്തിന്റെ ഭാഗമാണ്. വിശ്വാസേതരമായ ഒരു വിഷയത്തിലും അവരോട് മല്ലിടാനൊ ശത്രുത പുലർത്താനൊ അല്ല ക്വുർആന്റെ നിർദ്ദേശം. ഈ വ്യത്യാസം ക്വുർആനിലെ രണ്ട് വാചകങ്ങളിൽ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്:

“മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു – ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. ‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.

നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക… ”
(ക്വുർആൻ: 31:14,15)

മാതാപിതാക്കൾ “നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌…”, അഥവാ ബഹുദൈവാരാധനക്കായി മാതാപിതാക്കൾ നിർബന്ധിച്ചാൽ അത് അനുസരിച്ചു പോകരുത്. അവിടെ അവരെ ധിക്കരിക്കുകയും അവരുടെ നിദ്ദേശത്തെ തള്ളി കളയുകയും ചെയ്യുക. കാരണം ബഹുദൈവാരാധന ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന് എതിരാണ്. ഇത്തരം മതപരവും ആദർശപരവുമായ കാര്യത്തിൽ കണിശതയും പാരുഷ്യവും എതിർ ആദർശവുമായി ബന്ധം വിച്ഛേദിക്കലും അനിവാര്യമാണ്. അതേസമയം “ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക” എന്നും നിർദ്ദേശിക്കപ്പെട്ടു. അഥവാ മതപരവും വിശ്വാസപരവുമല്ലാത്ത കാര്യങ്ങളിൽ അന്യ സമൂഹങ്ങളുമായും മൈത്രിയും സ്നേഹ ബന്ധവും പുലർത്തണം എന്നർത്ഥം.

മത സാഹോദര്യവും മനുഷ്യ സാഹോദര്യവും രണ്ടും രണ്ടായിട്ടാണ് ഇസ്‌ലാം വീക്ഷിക്കുന്നത് എന്നർത്ഥം. ആദർശ വ്യതിരിക്തത കണിശമായി പാലിക്കപ്പെടുകയും അവയെക്കാൾ എല്ലാം ഉപരിയായി മനുഷ്യരെ ബന്ധിപ്പിക്കുന്ന മാനവ സാഹോദര്യത്തെ പുലർത്തുകയും ചെയ്യുക എന്നതാണ് വീക്ഷണം. ഈ വസ്തുത ക്വുർആനിൽ പലയിടത്തും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ * إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلا تَتَّقُونَ

“നൂഹിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചുതള്ളി. ‘അവരുടെ സഹോദരന്‍’ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”
(ക്വുർആൻ: ശുഅറാഅ്: 106)

كَذَّبَتْ عَادٌ الْمُرْسَلِينَ * إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلا تَتَّقُونَ …

“ആദ് സമുദായം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി. ‘അവരുടെ സഹോദരന്‍ ‘ ഹൂദ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”

(ക്വുർആൻ: ശുഅറാഅ്: 123,124)

كَذَّبَتْ ثَمُودُ الْمُرْسَلِينَ * إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلا تَتَّقُونَ
“ഥമൂദ് സമുദായം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി. ‘അവരുടെ സഹോദരന്‍ ‘ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”
(ക്വുർആൻ: ശുഅറാഅ്: 141,142)

كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ * إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلا تَتَّقُونَ

“ലൂത്വിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി. ‘അവരുടെ സഹോദരന്‍ ‘ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”
(ക്വുർആൻ: ശുഅറാഅ്: 160,161.)

وَإِلَى مَدْيَنَ أَخَاهُمْ شُعَيْباً

“മദ്‌യൻകാരിലേക്ക് ‘അവരുടെ സഹോദരനായ’ ശുഐബിനെയും (അയച്ചു.)…”
(ക്വുർആൻ: അഅ്റാഫ്: 85, ഹൂദ്: 84, അൻകബൂത്: 36)

ബഹുദൈവാരാധകരായ സമൂഹങ്ങളുമായി വിശ്വാസപരമായ സംവാദങ്ങൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കുമായി അയക്കപ്പെട്ട ദൈവദൂതന്മാരെയും അവരുടെ അനുഭവങ്ങളെയും സംബന്ധിച്ച് സംസാരിക്കുകയാണ് മുകളിലെ ക്വുർആൻ വചനങ്ങൾ. വചനങ്ങൾക്കിടയിൽ പ്രസ്തുത ദൈവദൂതന്മാരും എതിർ ആദർശക്കാരായ സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള “അവരുടെ സഹോദരനായ” എന്ന പ്രസ്‌താവന വളരെയേറെ പ്രസക്തമാണ്. കണിശമായ ആദർശ അകലവും വ്യതിരിക്തതയും പാലിക്കുന്നതോടൊപ്പം മാനുഷികവും ആദർശേതരവുമായ ഏകത അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഈ ക്വുർആൻ വചനങ്ങൾ പഠിപ്പിക്കുന്നത്. ഈ കണിശമായ ആദർശ അകലവും വ്യതിരിക്തതയുമാകട്ടെ സ്വത്വ ബോധവും സ്വത്വ പരിരക്ഷയുമാണ്, അന്യ സമൂഹങ്ങളോടുള്ള അന്ധമായ പകയൊ ശത്രുതയൊ അല്ല എന്ന് ഇതിൽ നിന്നും സുതരാം വ്യക്തമാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ പരിഗണിക്കുക വഴി മത പരിവർത്തനവും മത പരിത്യാഗവുമെല്ലാം അനുവദിക്കപ്പെടുകയും ചെയ്താൽ കാലാന്തരങ്ങളിൽ ഒരു മതവും അതിന്റെ സംസ്കാരവും മൺ മറയില്ലെ എന്ന സംശയമുയർന്നേക്കാം. അതിനുള്ള മറുപടി ഇതാണ്. ഒരു മതത്തെയൊ മത സംസ്കാരത്തെയൊ പൂർണമായും പരിത്യജിച്ച് അതിലെ എല്ലാ അനുയായികളും ഉപേക്ഷിച്ചു പോവുകയാണെങ്കിൽ അത്തരമൊരു മതവും സംസ്കാരവും നിലനിൽക്കുന്നതിലും ലോകത്തിന് ഗുണം അവ ഉന്മൂലനം ചെയ്യപ്പെടുന്നതാണ് എന്ന് മനുഷ്യർ മനസ്സിലാക്കി കഴിഞ്ഞു എന്നാണർത്ഥം. അവിടെ പരാതികൾക്കും ആവലാതികൾക്കും സ്ഥാനമില്ല.

മത സമൂഹങ്ങൾക്കിടയിൽ വ്യത്യസ്ത കാല ദശകളിൽ നടക്കുന്ന നവോത്ഥാനങ്ങളും മത പരിഷ്കരണ പ്രവണതകളുമെല്ലാം മതത്തെയും അതിന്റെ സവിശേഷ സംസ്കാരങ്ങളെയും നശിപ്പിക്കലും മാറ്റം വരുത്തലുമല്ലെ എന്ന് ചിലപ്പോൾ വാദമുയർന്നേക്കാം. എന്നാൽ വാസ്തവം ഈ വാദത്തിന് നേരെ വിരുദ്ധമാണ്. മത സമൂഹത്തിൽ നില നിൽക്കുന്ന മനുഷ്യവിരുദ്ധവും യുക്തിവിരുദ്ധവുമായ ഇത്തിക്കണ്ണികൾക്കെതിരെ ആണല്ലോ നവോത്ഥാനങ്ങളും മത പരിഷ്കരണ ആന്ദോളനങ്ങളും സമരം ചെയ്യാറുള്ളത്. മത സമൂഹത്തിൽ നില നിൽക്കുന്ന മനുഷ്യവിരുദ്ധവും യുക്തിവിരുദ്ധവുമായ കാര്യങ്ങൾ യഥാർത്ഥത്തിൽ മത അധ്യാപനങ്ങളുടെ ഭാഗമല്ലാത്ത, പുതുതായി ചേർക്കപ്പെട്ട പുത്തൻ വാദങ്ങളാണ്. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇത്തരം പുത്തൻ പ്രവണതകളെ ‘മുഹ്ദസ:’, ‘ബിദ്അ:’ (المحدثة والبدعة) എന്നെല്ലാമാണ് വിളിക്കപ്പെടുക. മതത്തോട് അങ്ങേയറ്റം ആത്മാർത്ഥതയും സത്യസന്ധതയുമുള്ള മതവിജ്ഞാനീയങ്ങളിൽ അഗാധമായ പാണ്ഡിത്യവുമുള്ള നവോത്ഥാന നായകരും മത പരിഷ്കർത്താക്കളുമാണ് ഈ പുത്തൻ വാദ നിർമ്മാർജനത്തിന് നേതൃത്വം നൽകുക. ഇത് മതത്തെയൊ സംസ്കാരത്തെയൊ വികലമാക്കലല്ല; വികലമാക്കപ്പെട്ട അവസ്ഥയിൽ നിന്ന് പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുപോവലാണ്. ഈ പ്രക്രിയയെ ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയിൽ ‘തജ്ദീദ് ‘ (التجديد)എന്ന് വിളിക്കപ്പെടുന്നു.

print

No comments yet.

Leave a comment

Your email address will not be published.