വയോജനങ്ങള്‍ക്കു വേണ്ടത്

//വയോജനങ്ങള്‍ക്കു വേണ്ടത്
//വയോജനങ്ങള്‍ക്കു വേണ്ടത്
സംതൃപ്ത കുടുംബം

വയോജനങ്ങള്‍ക്കു വേണ്ടത്

Print Now

ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് കല്‍പറ്റയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് കല്‍പറ്റയില്‍ വെച്ചുനടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പത്താം സംസ്ഥാന സമ്മേളനം അംഗീകരിച്ച പതിനാറ് പ്രമേയങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.വയോജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ തിരിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ളവയാണ് അവയില്‍ മിക്കതും. നാലു മാസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന നയത്തിന്റെ പ്രയോഗവല്‍കരണമാണ് ഒന്നാമത്തെ പ്രമേയം തന്നെ ആവശ്യപ്പെടുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ മക്കളെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനാവശ്യമായ പദ്ധതികളാണ് പ്രധാനമായും വയോജന നയത്തിലുള്ളത്. തങ്ങളെ പെറ്റുവളര്‍ത്തിയവരുടെ കൈകള്‍ കുഴയുകയും കാലുകള്‍ തളരുകയും ചെയ്താല്‍ അവര്‍ക്ക് താങ്ങും തണലുമാകേണ്ടവരെ അതു ചെയ്യിപ്പിക്കുവാന്‍ നിയമത്തിന്റെ അകമ്പടി വേ ണമെന്നു വരുന്നത് കഷ്ടമാണ്. ഹൃദയാന്തര്‍ ഭാഗത്തുനിന്ന് നിര്‍ഗളിക്കുന്ന സ്‌നേഹവും കാരുണ്യവും വര്‍ഷിക്കേണ്ടവര്‍ അത് ചെയ്യാതിരുന്നാല്‍ നിയമത്തിന് കാര്യമായി യാതൊന്നും ചെയ്യാനാവില്ല. സ്‌നേഹ വാല്‍സല്യങ്ങള്‍ നിര്‍ഗളിപ്പിക്കുവാന്‍ നിയമത്തിന്റെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് കഴിയില്ല. ആരും നോക്കാനി ല്ലാതെ കഷ്ടപ്പെടുന്നവരായി മരിക്കേണ്ടിവരുന്ന പ്രയാസകരമായ അവസ്ഥയില്‍ നിന്ന് ഒരു ചെറിയ മാറ്റമെങ്കിലുമുണ്ടാക്കുവാന്‍ വയോജന നയത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കഴിയുമെങ്കില്‍ അത്രയെങ്കിലുമായിയെന്ന് നമുക്ക് സമാധാനിക്കാം;’ദൈവത്തിന്റെ സ്വന്തം നാട്ടുകര്‍’എന്ന് അഹങ്കരിക്കുന്നവരുടെ അകം ഇത്രമാത്രം പൊള്ളയാണെന്ന് നാട്ടുകാര്‍ അറിയാതെയിരിക്കു കയെങ്കിലും ചെയ്യുമല്ലോ.

അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ മഹാപാപമായി പ്രവാചകൻ (സ) എണ്ണിയത് മാതാപിതാക്കളെ ധിക്കരി ക്കുകയെന്നതാണ്(ബുഖാരി, മുസ്‌ലിം).  അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക് ഏറ്റവുമധികം ബാധ്യതയു ള്ളത് മാതാപിതാക്കളോടാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവധിക്കാരം ചെയ്യാനല്ലാതെ മറ്റെന്ത് കാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ കല്‍പിച്ചാലും അത് പാലിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.

”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭംചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം. നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (31:14,15).

സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പ്രഖ്യാപനമായ നമസ്‌കാരം കഴിച്ചാല്‍ പിന്നെ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലാണെന്നും ദൈവമാര്‍ഗത്തിലുള്ള ധര്‍മ സമരം പോലും അതിനു ശേഷമാണ് വരുന്നതെന്നുമാണ് മുഹമ്മദ്  നബി (സ) പഠിപ്പിച്ചത്(ബുഖാരി, മുസ്‌ലിം).  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മാതാപിതാക്കളെ ധിക്കരിച്ചിരുന്നവരാണെ ങ്കില്‍ ആദ്യം എത്തിപ്പെടുക സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള ‘അഅ്‌റാഫി’ലാെണന്നും ദൈവികസരണിയിലുള്ള രക്തസാക്ഷ്യം അവരെ നരകത്തില്‍ നിന്ന് അകറ്റുമെങ്കിലും മാതാപിതാക്കളോടുള്ള ധിക്കാരം അവരെ സ്വര്‍ഗത്തില്‍ കടക്കുന്നതില്‍ നിന്ന് തടയുമെന്നും അഭിപ്രായപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളുണ്ട്. വൃദ്ധരും പരിചരണം ആവശ്യമുള്ളവരുമായ മാതാപിതാക്കളുള്ളവര്‍ ധര്‍മസമരത്തിന് പോകുന്നതിനു പകരം അവരെ പരിചരിക്കുകയാണ് വേണ്ടതെന്നാണ് പ്രവാചകൻ (സ) നിര്‍ദേശിച്ചിട്ടുള്ളത്. മാതാപിതാക്കളെ അവഗണിച്ചുകൊണ്ടുള്ള മതപ്രവര്‍ത്തനങ്ങളോ പ്രബോധന പ്രവര്‍ത്തനങ്ങളോ പോലും നടത്താന്‍ മുസ്‌ലിം നിര്‍ദേശിക്കപ്പെട്ടിട്ടില്ല.

വാര്‍ധക്യത്തിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാവശ്യം ഭക്ഷണ പാനീയങ്ങളോ രോഗപരിചരണമോ മാത്രമല്ല; പരിഗണ നയും കാരുണ്യത്തോെടയുള്ള പരിചരണങ്ങളുമാണ്. പണക്കൊഴുപ്പിന്റെ ഉപോല്‍പന്നമായ വൃദ്ധസദനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത താണ് അത്. കാരുണ്യവും സ്‌നേഹവും ഹൃദയത്തിനകത്തുനിന്ന് നിര്‍ഗളിക്കേണ്ടതാണ്. അതുണ്ടാക്കുവാന്‍ നിയമങ്ങളല്ല, രൂഢമൂലമായ വിശ്വാസമാണ് ആവശ്യം. തിരിച്ച് യാതൊന്നും നല്‍കാനില്ലാത്തവര്‍ക്കു മേല്‍ കാരുണ്യവര്‍ഷം നടത്തണമെങ്കില്‍ കര്‍മങ്ങള്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്ന വേദിയെപ്പറ്റിയും കര്‍മങ്ങളെല്ലാം കൃത്യമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന വിധാതാവിനെക്കുറിച്ചുമുള്ള ബോധമുണ്ടാവണം. അത്തരം ബോധമുള്ളവരോട് ഖുര്‍ആന്‍ പറയുന്നത് നോക്കുക:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാ ക്കള്‍ക്ക് നന്‍മചെയ്യണ മെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെ യോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോ ടുകൂടി എളിമ യുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടു ക്കുകയും ചെയ്യുക. ”എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരു വരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കണമേ” എന്ന് നീ പറയുകയും ചെയ്യുക”(17:23,24).ച്ചുനടന്ന സീനിയര്‍ സിറ്റിസ ണ്‍സ് േഫാറത്തിന്റെ പത്താം സംസ്ഥാന സമ്മേളനം അംഗീകരിച്ച പതിനാറ് പ്രമേയങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. വയോജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ തിരിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ളവയാണ് അവയില്‍ മിക്കതും. നാലു മാസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന നയത്തിന്റെ പ്രയോഗവല്‍കരണമാണ് ഒന്നാമത്തെ പ്രമേയം തന്നെ ആവശ്യപ്പെടുന്നത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ മക്കളെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനാവശ്യമായ പദ്ധതികളാണ് പ്രധാനമായും വയോജന നയത്തിലുള്ളത്. തങ്ങളെ പെറ്റുവളര്‍ത്തിയവരുടെ ൈകകള്‍ കുഴയുകയും കാലുകള്‍ തളരുകയും ചെയ്താല്‍ അവര്‍ക്ക് താങ്ങും തണലുമാകേണ്ടവരെ അതു ചെയ്യിപ്പിക്കുവാന്‍ നിയമത്തിന്റെ അകമ്പടി വേ ണമെന്നു വരുന്നത് കഷ്ടമാണ്. ഹൃദയാന്തര്‍ഭാഗത്തുനിന്ന് നിര്‍ഗളിക്കുന്ന സ്‌നേഹവും കാരുണ്യവും വര്‍ഷിക്കേണ്ടവര്‍ അത് ചെയ്യാതിരുന്നാല്‍ നിയമത്തിന് കാര്യമായി യാതൊന്നും ചെയ്യാനാവില്ല. സ്‌നേഹ വാല്‍സല്യങ്ങള്‍ നിര്‍ഗളിപ്പിക്കുവാന്‍ നിയമത്തിന്റെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് കഴിയില്ല. ആരും നോക്കാനില്ലാതെ കഷ്ടപ്പെടുന്നവരായി മരിക്കേണ്ടിവരുന്ന പ്രയാസകരമായ അവസ്ഥയില്‍ നിന്ന് ഒരു ചെറിയ മാറ്റമെങ്കിലുമുണ്ടാക്കുവാന്‍ വയോജന നയത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കഴിയുമെങ്കില്‍ അത്രയെങ്കിലുമായിയെന്ന് നമുക്ക് സമാധാനിക്കാം; ‘ദൈവത്തിന്റെ സ്വന്തം നാട്ടുകര്‍’ എന്ന് അഹങ്കരിക്കുന്നവരുടെ അകം ഇത്രമാത്രം പൊള്ളയാണെന്ന് നാട്ടുകാര്‍ അറിയാതെയിരിക്കുകയെങ്കിലും ചെയ്യുമല്ലോ.

അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ മഹാപാപമായി പ്രവാചകൻ (സ) എണ്ണിയത് മാതാപിതാക്കളെ ധിക്കരിക്കുകയെന്നതാണ്(ബുഖാരി, മുസ്‌ലിം).  അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക് ഏറ്റവുമധികം ബാധ്യതയുള്ളത് മാതാപിതാക്കളോടാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവധിക്കാരം ചെയ്യാനല്ലാതെ മറ്റെന്ത് കാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ കല്‍പിച്ചാലും അത് പാലിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.

”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനു ശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിനുമേല്‍ ക്ഷീണവുമായി ട്ടാണ് മാതാവ് അവനെ ഗര്‍ഭംചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം. നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരു ത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (31:14,15).

സര്‍വശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പ്രഖ്യാപനമായ നമസ്‌കാരം കഴിച്ചാല്‍ പിന്നെ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലാണെന്നും ദൈവമാര്‍ഗത്തിലുള്ള ധര്‍മ സമരം പോലും അതിനു ശേഷമാണ് വരുന്നതെന്നുമാണ് മുഹമ്മദ്  നബി (സ) പഠിപ്പിച്ചത്(ബുഖാരി, മുസ്‌ലിം).  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മാതാപിതാക്കളെ ധിക്കരിച്ചിരുന്നവരാണെ ങ്കില്‍ ആദ്യം എത്തിപ്പെടുക സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള ‘അഅ്‌റാഫി’ലാെണന്നും ദൈവികസരണിയിലുള്ള രക്തസാക്ഷ്യം അവരെ നരകത്തില്‍ നിന്ന് അകറ്റുമെങ്കിലും മാതാപിതാക്കളോടുള്ള ധിക്കാരം അവരെ സ്വര്‍ഗത്തില്‍ കടക്കുന്നതില്‍ നിന്ന് തടയുമെന്നും അഭിപ്രായപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളുണ്ട്. വൃദ്ധരും പരിചരണം ആവശ്യമുള്ളവരുമായ മാതാപിതാക്കളുള്ളവര്‍ ധര്‍മസമരത്തിന് പോകുന്നതിനു പകരം അവരെ പരിചരിക്കുകയാണ് വേണ്ടതെന്നാണ് പ്രവാചകൻ (സ) നിര്‍ദേശിച്ചിട്ടുള്ളത്. മാതാപിതാക്കളെ അവഗണിച്ചുകൊണ്ടുള്ള മതപ്രവര്‍ത്തനങ്ങളോ പ്രബോധന പ്രവര്‍ത്തനങ്ങളോ പോലും നടത്താന്‍ മുസ്‌ലിം നിര്‍ദേശിക്കപ്പെട്ടിട്ടില്ല.

വാര്‍ധക്യത്തിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാവശ്യം ഭക്ഷണ പാനീയങ്ങളോ രോഗപരിചരണമോ മാത്രമല്ല; പരിഗ ണനയും കാരുണ്യത്തോെടയുള്ള പരിചരണങ്ങളുമാണ്. പണക്കൊഴുപ്പിന്റെ ഉപോല്‍പന്നമായ വൃദ്ധസദനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തതാണ് അത്. കാരുണ്യവും സ്‌നേഹവും ഹൃദയത്തിനകത്തുനിന്ന് നിര്‍ഗളിക്കേണ്ടതാണ്. അതുണ്ടാക്കുവാന്‍ നിയമങ്ങളല്ല, രൂഢമൂലമായ വിശ്വാസമാണ് ആവശ്യം. തിരിച്ച് യാതൊന്നും നല്‍കാനില്ലാത്തവര്‍ക്കു മേല്‍ കാരുണ്യവര്‍ഷം നടത്തണമെങ്കില്‍ കര്‍മങ്ങള്‍ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്ന വേദിയെപ്പറ്റിയും കര്‍മങ്ങളെല്ലാം കൃത്യമായി വീക്ഷിച്ചുകൊണ്ടിരിക്കുന്ന വിധാതാവിനെക്കുറിച്ചുമുള്ള ബോധമുണ്ടാവണം. അത്തരം ബോധമുള്ളവരോട് ഖുര്‍ആന്‍ പറയുന്നത് നോക്കുക:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാ ക്കള്‍ക്ക് നന്‍മചെയ്യണ മെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെ യോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോ ടുകൂടി എളിമ യുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടു ക്കുകയും ചെയ്യുക. ”എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരു വരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കണമേ” എന്ന് നീ പറയുകയും ചെയ്യുക”(17:23,24).

No comments yet.

Leave a comment

Your email address will not be published.