ലോക്ക് ഡൗൺ എങ്ങനെ ഉപയോഗിക്കണം ?

//ലോക്ക് ഡൗൺ എങ്ങനെ ഉപയോഗിക്കണം ?
//ലോക്ക് ഡൗൺ എങ്ങനെ ഉപയോഗിക്കണം ?
ആനുകാലികം

ലോക്ക് ഡൗൺ എങ്ങനെ ഉപയോഗിക്കണം ?

Print Now
21 ദിവസത്തെ ലോക്ക് ഡൗൺ. അഥവാ ശീലങ്ങൾ മാറ്റാനുള്ള 21 ദിവസങ്ങൾ


ഒരു ദിവസത്തെ ജനതാകർഫ്യൂവിന്റെ ഹാങ്ങോവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു തീരുന്നതിനു മുൻപാണ് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ദക്ഷിണാഫ്രിക്ക, സെനഗൽ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങൾ പൂർണമായും അറബ് രാജ്യങ്ങൾ ഭാഗികമായും കോവിഡ് 19ന്റെ ഭാഗമായി ഇതു നടപ്പിലാക്കിയിട്ടുണ്ട്.

ഈ 21 ദിവസം ജീവിതത്തിൽ എന്തു മാറ്റം ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ ചർച്ചക്ക് ഏറെ കാലിക പ്രസക്തി ഉണ്ട്. ഒരുപക്ഷേ കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടയിൽ ജീവിതത്തെക്കുറിച്ച് വിലയിരുത്താനുള്ള വലിയ സുവർണാവസരം ആയിരിക്കാം ഇത്.

“ദി ഓട്ടോബയോഗ്രഫി ഓഫ് എ പ്ലാസ്റ്റിക് സർജൻ” എന്ന ലോകപ്രശസ്തമായ ആത്മകഥയുടെ ഉടമയും മെഡിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സൈക്കോ സൈബർ നെറ്റിക്സ് ഫൗണ്ടേഷൻ പ്രസിഡണ്ട് കൂടിയായ ഡോക്ടർ മാക്സ്‌വെൽ മാൾട്സിന്റെ -1950ൽ പ്രസിദ്ധീകരിച്ച സെൽഫ് ഹെൽപ്പ് പുസ്തകങ്ങളിൽ ബെസ്റ്റ് സെല്ലിങ് ആയി മാറിയ സൈക്കോ സൈബർനെറ്റിക്സ് എന്ന കൃതിയാണ് ലോകത്താദ്യമായി 21 ദിവസം ഒരു ശീലത്തിന്റെ രൂപീകരണ കാലഘട്ടമാണെന്ന ചർച്ചക്ക് തുടക്കമിട്ടത്.

ഒരു കാര്യത്തിൽ മസ്തിഷ്ക ശീലം രൂപപ്പെടാൻ 21ദിവസം സമയമെടുക്കും എന്നതാണ് മാക്സ്‌വെൽ മാൾട്സിന്റെ കണ്ടെത്തൽ.

കടന്നു പോയ നാളുകൾ ജീവിതത്തിൽ ഒട്ടേറെ പുതിയ അനുഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ദിനരാത്രങ്ങളാണ്. ചരിത്രത്തിലെവിടെയും കണ്ടെത്താൻ കഴിയാത്ത അനുഭവങ്ങൾ.

ലോകരാജ്യങ്ങൾ മുഴുവൻ ആരോഗ്യ അടിയന്തരാവസ്ഥ ഒരുമിച്ച് പ്രഖ്യാപിക്കുന്നു.

ഒരു രാജ്യം മുഴുവൻ ജനതാകർഫ്യൂ നടപ്പിലാക്കുന്നു.

ആരാധനാലയങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്നു.

അകത്തൊളിക്കാത്ത ആത്മീയ ചികിത്സകൻമാരെല്ലാം അകത്താക്കപ്പെടുന്നു.

ഉംറ കർമ്മം താത്കാലികമായി നിർത്തി വെക്കേണ്ടി വരുന്നു.

പലയിടത്തും ജുമുഅ തന്നെ നിർത്തലാക്കപ്പെട്ടു.

ഓരോ വീടുകളും ഐസൊലേഷൻ വാർഡുകളായി മാറ്റപ്പെടുന്നു.

ഇവിടെ ചില തിരുത്തലുകളുടെ വേദിയാണ്.

21 ദിവസത്തെ ലോക്ക്ഡൗൺ ഈ തിരുത്തലുകളുടെ സമയമായി മാറണം.

മാക്സ് വെലിന്റെ വാദത്തെ അനുകൂലിച്ചും എതിർത്തും സയൻസിന്റെ ലോകത്തും മനശാസ്ത്രത്തിന്റെ ലോകത്തും ചർച്ചകൾ ഏറെ നടന്നുവെങ്കിലും കാലിന് ഒരു ചെറിയ പരിക്കുപറ്റിയതിന് അലോപ്പതി ഡോക്ടറെ സമീപിച്ചാൽ മൂന്നാഴ്ച വിശ്രമം കഴിഞ്ഞ് തിരിച്ചു വരാൻ പറയുന്നതിന്റെ പിന്നിലും 21 ദിവസത്തെ ശ്രദ്ധയിലൂടെ ജീവിതത്തിൽ അങ്ങോളമുള്ള പരിരക്ഷയുടെ മാനസികാവസ്ഥ എന്ന ഈ ന്യൂറോസയൻസ് ആണെന്നത് ഒരു വസ്തുതയാണ്.

പ്രളയകാലത്ത് ഏറെ ചർച്ചകൾക്ക് വിധേയമായ ഇസ്‌ലാമിക-ഗാന്ധിയൻ നിലപാടായ മിനിമലിസം ജീവിത സപര്യയാക്കണമെന്ന് കൊറോണ കാലത്തും ഉയർന്നു കേൾക്കുന്നുണ്ട്.

ജീവിതത്തിലെ തിരക്കിനിടയിൽ വീട്ടിനകത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഒരു ദിവസം പോലും സമയം ലഭിക്കാത്ത വ്യാധിയിൽ കഴിയുന്ന മനുഷ്യൻ, 21 നാളുകൾ എങ്ങനെ കഴിച്ചുകൂട്ടും എന്ന മഹാവ്യാധിയിലാണ് ഇപ്പോഴുള്ളത്.

കൊറോണാകാലം ഒരു പക്ഷേ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ലായി മാറാം.

അവയിൽ ഏറെ പ്രധാനമായി തോന്നുന്നത് – വ്യക്തിജീവിതവും കുടുംബ ജീവിതവും കൊറോണയക്ക് മുമ്പും പിമ്പും എന്നതാണ്.

സമയക്കുറവുമൂലം അസന്തുഷ്ടമാവുന്ന കുടുംബ ജീവിതത്തിന്റെ അലയൊലികൾക്ക് പൂർണ്ണമായും പരിഹാരം കാണാനാവുന്ന സമയമാണിത്.

മക്കളുടെ സ്വഭാവത്തിലും ജീവിതത്തിലും മാറ്റണമെന്ന് മാതാപിതാക്കൾ കൊതിക്കുന്ന കാര്യങ്ങളിൽ വസ്തുനിഷ്ഠമായി ഇടപെടാനും ക്രിയാത്മകമായി നടപ്പിലാക്കാനും കഴിയുന്ന സമയമാണിത്.

വൈയക്തിക ജീവിതത്തിന്റെ ഇന്നലകളിൽ ആക്ഷേപങ്ങൾക്ക് വിധേയമാക്കപ്പെട്ട സ്വഭാവത്തിൽ നിന്നും, മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനും മാറ്റത്തിന്റെ പുതിയ ജീവിതം രചിക്കാനും പറ്റിയ സമയമാണിത്.

വേഗതയുടെ നവലോക ക്രമത്തിൽ കുടുംബ അയൽപക്ക ബന്ധങ്ങളുടെ പൊലിമ നഷ്ടപ്പെട്ടു പോയവർക്ക് പുനർവിചിന്തനത്തിന്റെ സമയമാണിത്.

ടച്ചിങ് ലോകത്തെ സൈബർ ലഹരിയിൽ അഭിരമിച്ചതിലൂടെ, നഷ്ടപ്പെട്ട വായനയുടെ കാലികവസന്തം തിരിച്ചുപിടിക്കാനുള്ള സമയമാണിത്.

താൻ അഭിനയിക്കുന്ന ജീവിത നാടകത്തിലെ സഹയാത്രികരുടെ ആവലാതികൾക്ക് ചെവി കൊടുക്കാനുളള സമയമാണിത്.

എല്ലാത്തിന്റെയും പിന്നിൽ ആലോചനകളും തീരുമാനങ്ങളും ആണ് വേണ്ടത്.

പുതിയ ഒരു ശീലം രൂപപ്പെടുമ്പോൾ അശുഭകരമായ ചില ശീലങ്ങൾ അറിയാതെ മാഞ്ഞു പോകുന്നു.

കേൾക്കുന്ന വാക്കുകളിൽ നിന്നും വായിക്കുന്ന അനുഭവങ്ങളിൽ നിന്നും ഊർജ്ജം നേടുന്നവരാണ് അധികമാളുകളും.

പക്ഷേ ഊർജ്ജത്തിന് ആവേശത്തിന്റെ ശക്തി നിമിഷാർധത്തിൽ അവസാനിച്ചു പോകുന്നു.

സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് ഗ്രന്ഥങ്ങൾ തുറന്നുവെക്കുന്ന സ്വഭാവരൂപീകരണത്തിന് മൂന്ന് ഘട്ടങ്ങൾ ഏറെ പ്രസക്തമാണ്.

1. ഹണിമൂൺ സ്റ്റേജ്.

തുടക്കത്തിന്റെ ആവേശവും ഊർജസ്വലതയും നിലനിൽക്കുന്ന ഒന്നാം ദിവസമാണിത്. 90 ശതമാനം ആളുകളിലും പുതിയ ശീലങ്ങൾ ഇതോടുകൂടി അവസാനിക്കാറാണ് പതിവ്.

2. സ്മാൾ ബാറ്റിൽസ്.

ഇച്ഛാശക്തി കൊണ്ട് മനസ്സിനെ പ്രതിരോധിച്ച് നിർത്തേണ്ട ഘട്ടമാണിത്. പിറകോട്ടു പോവാനുള്ള പ്രചോദനങ്ങൾ ചുറ്റുപാട് മുഴുവൻ നൽകുമ്പോഴും മനസ്സിന്റെ കരുത്ത് മാത്രമാണ് മുന്നേറാനുള്ള ശക്തി. രണ്ടാം നാൾ മുതൽ ഇരുപതാം നാൾ വരെയാണ് ആണ് ഇതിന്റെ വഴിദൂരം.

3. ദി ബ്രേക്ക് ത്രൂ…

ഒരു പുതിയ ജീവിതം ഇവിടെ രൂപപ്പെടുകയാണ്.

ഒരാളുടെ ജീവിതം അയാളുടെ ശീലങ്ങളുടെ ആകെത്തുകയാണ്. തിരുത്തേണ്ടതും മാറ്റേണ്ടതും നടപ്പിലാക്കേണ്ടതും കൊണ്ടുവരാനുള്ള ആലോചനയുടെ, പ്രാവർത്തികതയുടെ, വിലയിരുത്തലിന്റെ
21 നാളുകൾ

മാറ്റം ആരുടെയും കുത്തകയല്ല, മുന്നേറ്റവും.

അവസാന വരി:

പുതിയ ശീലങ്ങളിലൂടെ പുതിയ ജീവിതമാണ് സൃഷ്ടിക്കപ്പെടുന്നത്. കാരണം ജീവിതത്തിലേക്ക് പുതിയ ശീലങ്ങൾ വരുമ്പോൾ ശീലം ഒരു പുതിയ ജീവിതം തിരിച്ചു നൽകും

5 Comments

 • അവസാന വരി എനിക്കിഷ്ടപ്പെട്ടു ” “ജീവിതത്തിലേക്ക് പുതിയ ശീലങ്ങൾ വരുമ്പോൾ ശീലം ഒരു പുതിയ ജീവിതം തിരിച്ചു നൽകും”.. പുതിയ ജീവിതത്തിനായി ഞാൻ കാത്തിരിക്കുകയാണ്

  Maryam 26.03.2020
 • നന്നായി എഴുതി
  അഭിനന്ദനങ്ങൾ
  കൊറോണ പഠിപ്പിച്ച പാഠങ്ങൾ
  ജീവിതത്തിന്റെ ഭാഗമാക്കാനും കൊറോണ കാലം നമുക്ക് ഉപയോഗപ്പെടുത്താം……
  ശുചിത്വ പാഠങ്ങൾ, മിതവ്യയം, അച്ചടക്കം, അനുസരണം , വിനയം, ഭയ ഭക്തി , സന്മാർഗ ചിന്ത തുടങ്ങിയവ….
  ഷബീർ മാസ്റ്റർ, കൊണ്ടോട്ടി .

  Sabeerali 26.03.2020
 • ഈ ലേഖനത്തിന് വോയിസ് തയ്യാറാക്കിയിട്ടുണ്ട് ആവശ്യമെങ്കിൽ അറിയിക്കുക.for YouTube

  HANEEFA 26.03.2020
 • Anonymous 26.03.2020
 • ഈ ലേഖനത്തിന് വോയിസ് തയ്യാറാക്കിയിട്ടുണ്ട്

  HANEEFA 26.03.2020

Leave a Reply to Maryam Cancel Comment

Your email address will not be published.