ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -14

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -14
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -14
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -14

അരക്ഷിതരായ മക്കൾക്ക് എന്ത് സംഭവിക്കുന്നു ?!

“പത്തനംതിട്ട പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്…”
(https://www.google.com/amp/s/www.asianetnews.com/amp/local-news/dead-body-of-six-month-old-infant-found-from-mud-in-pathanamthitta-apn-rza68i)

സുഖങ്ങളുടെയും സന്തോഷങ്ങളുടെയും എന്റെ ഇന്ദ്രിയാനുഭവങ്ങൾക്കും മാനസിക ഉല്ലാസങ്ങൾക്കും വേണ്ടി മാത്രമാണ് ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ആത്മാനുരാഗവും സ്വാർത്ഥതയുമാണ് എല്ലാ ലിബറൽ തത്ത്വങ്ങളും നമ്മെ പഠിപ്പിക്കുന്നത്. അപ്പോൾ പിന്നെ കുഞ്ഞിനെ കുപ്പത്തോട്ടിലേക്ക് വലിച്ചെറിയുന്നതിലെ നൈതികതയെ ചോദ്യം ചെയ്യാൻ പാടില്ല. ഒരു മരം പോലെ വളർന്ന് തളിർത്ത് തണലും ഫലവും മടിയിൽ കിടന്നുറങ്ങുന്നവർക്കു നൽകേണ്ട മാതാവും പിതാവും സ്വന്തം സുഖജീവിതത്തിനായുള്ള നെട്ടോട്ടത്തിലാണ്; ഊഷരമായ ഭൂമിയിലെ കള്ളിച്ചെടികളാണവർ. ഒരുപാട് കുഞ്ഞുങ്ങൾ ഗർഭാശയത്തിൽ വെച്ച് തന്നെ ജീവനോടെ കൊത്തി നുറുക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ഏകദേശം 73 ദശലക്ഷം ഗർഭഛിദ്രങ്ങൾ ഓരോ വർഷവും സംഭവിക്കുന്നു, 61% ഉദ്ദേശിക്കാത്ത ഗർഭധാരണങ്ങളും 29% പൊതുവായ ഗർഭധാരണങ്ങളും ഗർഭച്ഛിദ്രത്തിൽ അവസാനിക്കുകയും ചെയ്യുന്നു.

ഗർഭഛിദ്രവും കുപ്പത്തോട്ടിലേക്ക് എറിയപ്പെടുന്നതും അതിജയിക്കുന്ന ചില കുഞ്ഞുങ്ങളെ മാതാപിതാക്കൾ സോഷ്യൽ സെർവീസിലും, ഫോസ്റ്റർ കെയറിലും ആക്കി സ്ഥലം വിടുന്നു. ചില സ്ത്രീകൾ പിതൃശൂന്യരായ മക്കളെ ഒറ്റക്ക് വളർത്തി പരീക്ഷിച്ച് പരാജയപ്പെടുന്നു. മാതാവും പിതാവും അല്ലെങ്കിൽ പിതാവ് നോക്കാനില്ലാതെ വളരുന്ന ഈ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയണ്ടെ? ലിബറൽ ആശയങ്ങളും നാസ്തിക ആദർശങ്ങളും തലക്കുപിടിച്ച സമൂഹങ്ങളിലെ തന്തയില്ലാത്ത മക്കൾക്ക് എന്ത് സംഭവിക്കുന്നു എന്ന് പാശ്ചാത്യ പഠനങ്ങൾ തന്നെ പറയട്ടെ:

Psychology Today യുടെ ഒരു പഠന പ്രകാരം, ഗവേഷകരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് പിതാവിന്റെ അഭാവം കുട്ടികളിൽ സൃഷ്ടിക്കുന്ന വിനാശകരമായ തിക്തഫലങ്ങൾക്ക് നിരവധി മാനങ്ങളുണ്ട് എന്നാണ്:

1. കുട്ടികളിൽ ആത്മസങ്കൽപം കുറയുന്നു. ശാരീരികവും വൈകാരികവുമായ സുരക്ഷിതത്വം ഇല്ലാതാവുന്നു. (പിതാക്കന്മാർ തങ്ങളുടെ ജീവിതത്തിൽ ഇടപെടാത്ത അവസ്ഥയിൽ, ജീവിതത്തിലെ വൈകാരികമായ ഘട്ടങ്ങളിലും ആത്മനിന്ദയുമായി മല്ലിടുമ്പോഴും തങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടതായി അനുഭവപ്പെടുന്നതായി കുട്ടികൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നു)

2. പെരുമാറ്റ പ്രശ്‌നങ്ങൾ (പിതാവില്ലാത്ത കുട്ടികൾക്ക് സമൂഹവുമായി പൊരുത്തപ്പെടാൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു. മാത്രമല്ല സൗഹൃദങ്ങളിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്നു. അവരിൽ പലരും അവരുടെ അന്തർലീനമായ ഭയം, നീരസങ്ങൾ, ഉത്കണ്ഠകൾ, അസന്തുഷ്ടി എന്നിവ മറച്ചുവെക്കാൻ ശ്രമിക്കുക മൂലം ഒന്നിനെയും, ആരെയും വില കൽപ്പിക്കാത്ത, ഭീതിജനകമായ വ്യക്തിത്വ വ്യതിയാനങ്ങളിലേക്കും ജീവിത ശൈലികളിലേക്കും വളരുന്നു.)

3. അധഃപതനവും മോശം അക്കാദമിക് പ്രകടനവും (71 ശതമാനം ഹൈസ്‌കൂൾ കൊഴിഞ്ഞുപോക്ക് പിതാക്കന്മാരില്ലാത്ത കുട്ടികളിൽ നിന്നാണ്. പിതാവില്ലാത്ത കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായന, ഗണിതം, ചിന്താശേഷി എന്നിവയുടെ പരീക്ഷകളിൽ മോശം മാർക്കുകൾ നേടുന്നു. പിതാവില്ലാത്ത വീടുകളിൽ നിന്നുള്ള കുട്ടികൾ സ്‌കൂളിൽ വിശ്വാസ്യത നേടിയെടുക്കാൻ പ്രയാസപ്പെടുന്നു. സ്കൂളിൽ ഒറ്റപ്പെടാനുള്ള സാധ്യത കൂടുതലാണ്. 16 വയസ്സിൽ സ്കൂൾ വിടാനുള്ള സാധ്യത കൂടുതലാണ്, പ്രായപൂർത്തിയാവുമ്പോഴേക്കും അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾ നേടാനുള്ള സാധ്യത കുറവാണ്.)

4. അക്രമാസക്തവും, ഹിംസാത്മകവും, യുവാക്കൾക്കിടയിലുമുള്ള കുറ്റകൃത്യങ്ങൾ രക്ഷിതാക്കളില്ലാത്ത സന്താനങ്ങളിലാണ്. (ജയിലിൽ കഴിയുന്ന 85 ശതമാനം യുവാക്കൾക്കും പിതാവ് ഇല്ല; പിതാവില്ലാത്ത കുട്ടികൾ പ്രായപൂർത്തിയാവുന്നതോടെ കുറ്റകൃത്യങ്ങളിൽ ഭാഗമാവാനും ജയിലിൽ പോകാനും സാധ്യത കൂടുതലാണ്.)

5. വേശ്യാവൃത്തിയും കൗമാര ഗർഭധാരണവും. (പിതാവില്ലാത്ത കുട്ടികൾ ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. 16 വയസ്സിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത, ആദ്യ ലൈംഗിക ബന്ധത്തിൽ ഗർഭനിരോധനം, കൗമാരക്കാരായ മാതാപിതാക്കളാകുക, ലൈംഗികമായി പകരുന്ന അണുബാധ, പെൺകുട്ടികൾ പുരുഷന്മാരോട് അഡിക്ഷന് തുല്യമായ അമിതാസക്തി ഉടലെടുക്കുക എന്നിവയാണ് ഫലം.

പിതാക്കന്മാരുടെ വൈകാരികമായ നഷ്ടത്തിന്റെ ഫലമായി, തങ്ങളുടെ പിതാക്കന്മാർ തങ്ങളെ നിരസിച്ചു എന്ന തന്നിൽത്തന്നെകേന്ദ്രീകരിച്ച ആന്തരികബോധം (egocentrically) ഉടലെടുക്കുന്നു. ഇത് മുതിർന്ന പുരുഷന്മാരുടെ ചൂഷണത്തിന് ഇരയാകുന്നതിലേക്ക് അവരെ നയിക്കുന്നു.)

6. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം (അച്ഛനില്ലാത്ത കുട്ടികൾ ബാല്യത്തിലും മുതിർന്നവരായ നിലയിലും പുകവലിക്കാനും മദ്യം കഴിക്കാനും മയക്കുമരുന്ന് ദുരുപയോഗം തുടങ്ങാനും സാധ്യതയുണ്ട്)

7. ഭവനരഹിതരും നിരാലമ്പരും. (വീടുകളിൽ നിന്ന്, താമസ സ്ഥലങ്ങളിൽ നിന്നും ഓടിപ്പോകുന്ന കുട്ടികളിൽ 90 ശതമാനം പേരും പിതൃ രഹിതരാണ്.)

8. ചൂഷണങ്ങൾക്കും പീഢനങ്ങൾക്കും വിധേയരാവുന്നു. (പിതാക്കളില്ലാത്ത കുട്ടികൾക്ക് ശാരീരികവും വൈകാരികവും ലൈംഗികവുമായ ചൂഷണങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്. ശാരീരിക പീഡനവും വൈകാരിക പീഡനവും അനുഭവിക്കാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണ്. മാരകമായ ലഹരി ദുരുപയോഗത്തിനുള്ള സാധ്യത നൂറിരട്ടി കൂടുതലാണെന്ന് സമീപകാല പഠനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവശാസ്ത്രപരമായ മാതാപിതാക്കളോടൊപ്പം ജീവിക്കാത്ത പ്രീസ്‌കൂൾ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത 40 മടങ്ങ് കൂടുതലാണ്.)

9. ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയരാവുന്നു. (പിതാവില്ലാത്ത കുട്ടികൾ നിശിതവും വിട്ടുമാറാത്തതുമായ വേദന, ആസ്ത്മ, തലവേദന, വയറുവേദന പോലുള്ള മാനസിക കാരണങ്ങളാലുണ്ടാകുന്ന ശാരീരികരോഗങ്ങളുടെ ലക്ഷണങ്ങളും രോഗങ്ങളും അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.)

10. മാനസികാരോഗ്യ വൈകല്യങ്ങൾ. (പിതാവിന്റെ സാന്നിധ്യം ജീവിതത്തിലില്ലാത്ത കുട്ടികൾ തുടർച്ചയായി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. ഉത്കണ്ഠ, വിഷാദം എന്നിവ ആത്മഹത്യയിലേക്ക് വരെ അവരെ എത്തിക്കുന്നു.)

11. ജീവിതസാധ്യതകൾ നഷ്ടപ്പെടുന്നു. (മുതിർന്നവർ എന്ന നിലയിൽ, പിതാവില്ലാത്ത കുട്ടികൾ തൊഴിലില്ലായ്മ അനുഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. കുറഞ്ഞ വരുമാനം, സാമൂഹിക സഹായത്തിലുള്ള ജീവിതം, ഭവന രാഹിത്യം എന്നിവ അനുഭവിക്കുന്നു.)

12. ഭാവി ബന്ധങ്ങളുടെ ശിഥിലീകരണം. (പിതാവില്ലാത്ത കുട്ടികൾ ചെറു പ്രായത്തിൽ തന്നെ പ്രണയ പങ്കാളിത്തത്തിൽ ഏർപ്പെടാൻ പ്രവണത കാണിക്കുന്നു. വിവാഹമോചനം അല്ലെങ്കിൽ അവരുടെ സഹവാസ ജീവിതം പിരിച്ചുവിടാൻ സാധ്യതയുണ്ട്. കൂടാതെ വിവാഹത്തിന് പുറത്തോ ഏതെങ്കിലും പങ്കാളിത്തത്തിന് പുറത്തോ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.)

13. മരണനിരക്ക് കൂടുതലാണ്. (പിതാവില്ലാത്ത കുട്ടികൾ ചെറുപ്രായത്തിൽ തന്നെ മരിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ശരാശരി ആയുസ്സിന്റെ നാല് വർഷം കുറവാണ് അവർ ജീവിക്കുക.)

International Journal of Environmental Research and Public Health പ്രസിദ്ധീകരിച്ച “കുട്ടികളുടെ വികസനത്തിൽ മാതാപിതാക്കളുടെ അസാന്നിധ്യത്തിന്റെ ദൂഷ്യഫലങ്ങൾ: ചൈനയിലെ ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ നിന്നുള്ള തെളിവുകൾ”
(The Effects of Parental Absence on Children Development: Evidence from Left-Behind Children in China) എന്ന ഗവേഷണ പ്രബന്ധത്തിൽ

ചൈനയിൽ ശേഖരിച്ച രണ്ട് ദേശീയ ഡാറ്റാ സെറ്റുകൾ ഉപയോഗപ്പെടുത്തി, എഴുതപ്പെട്ട ഈ പ്രബന്ധത്തിൽ, സ്‌കൂളിലെ ഹ്രസ്വകാല ഫലങ്ങളിലും ദീർഘകാല വിദ്യാഭ്യാസ നേട്ടങ്ങളിലും രക്ഷാകർതൃ അസാന്നിധ്യം വരുത്തുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കപ്പെടുന്നുണ്ട്:

മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് കോഗ്നിറ്റീവ് ടെസ്റ്റ് സ്കോറും അക്കാദമിക് ടെസ്റ്റ് സ്കോറും കുറവാണ്, മാത്രമല്ല അവർ കോളേജിൽ ചേരാനുള്ള സാധ്യതയും കുറവാണ്. പ്രത്യേകിച്ച്, മാതാവിന്റെ അഭാവം കുട്ടികളുടെ വളർച്ചയിൽ സ്ഥിരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.

മാതാപിതാക്കളുടെ അഭാവം കുട്ടികളുടെ മാനസിക ആരോഗ്യം തകരുന്നതിനും അവരുടെ ക്ലാസിലെ പരിശ്രമവും ഔൽസുക്യവും കുറയ്ക്കുന്നതിനും കാരണമാകുന്നു.

കുട്ടിക്കാലത്തെ മാതാപിതാക്കളുടെ പരിചരണത്തിന്റെ അഭാവം, ആരോഗ്യനില, ദൈനംദിന പെരുമാറ്റം, സ്കൂളിലെ പ്രകടനങ്ങൾ എന്നിവ കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഒട്ടനവധി ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തായ്‌ലാന്റിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പഠനത്തിൽ രക്ഷിതാക്കളുടെ അസാസിദ്ധ്യം കുട്ടികളുടെ പഠന നിലവാരവും അവസരവും തകർക്കുന്നു എന്ന് വ്യക്തമാക്കപ്പെട്ടു.

ഒരു മെക്സിക്കൻ ഗാർഹിക സർവേയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി മാതാപിതാക്കൾ രക്ഷാകർതൃത്വത്തിൽ ഇല്ലാത്ത കുട്ടികൾക്കിടയിൽ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ ഉയർന്ന തോതിൽ കണ്ടെത്തി.

Journal of Mind and Medical Sciences ൽ ഉൾപെട്ട ഒരു പഠനത്തിന്റെ ശീർഷകം തന്നെ ഇപ്രകാരമാണ്:
“മാതാപിതാക്കളുടെ സാന്നിധ്യവും അഭാവവും കൗമാരക്കാരിലെ വൈകാരിക പക്വതയിലും അനാരോഗ്യകരമായ ഏകാന്തതയിലും ചെലുത്തുന്ന സ്വാധീനം.” (Effect of presence and absence of parents on the emotional maturity and perceived loneliness in adolescents).

പക്ഷെ നാസ്തികർക്കും ലിബറലുകൾക്കും വേണ്ടത് ഇത്തരം സന്താനങ്ങളെയാണ്. അവരെ മാത്രമെ തങ്ങളുടെ ലൈംഗിക ചൂഷണങ്ങൾക്കും സൈദ്ധാന്തിക പരീക്ഷണങ്ങൾക്കും കിട്ടുകയുള്ളു. ഇനിയും പിറക്കട്ടെ മാംസത്തിൽ പൊതിഞ്ഞ അരക്ഷിതത്വം… പരീക്ഷണങ്ങളുടെയും ചൂഷണങ്ങളുടെയും ജീവനുള്ള അസംസ്കൃത വസ്തുക്കൾക്കൊണ്ട് ഭൂമി നിറയട്ടെ…

print

No comments yet.

Leave a comment

Your email address will not be published.