റമദാൻ തീരം -3

//റമദാൻ തീരം -3
//റമദാൻ തീരം -3
ആനുകാലികം

റമദാൻ തീരം -3

ബ്ബാബുബ്നുൽ – അറത്ത് (റ) താൻ ജോലി ചെയ്ത വകയിൽ കിട്ടാൻ ബാക്കിയുണ്ടായിരുന്ന കൂലി ചോദിച്ചു കൊണ്ട് മക്കയിലെ പ്രമാണിയായ ആസ്വിബിനു വാഇലിന്റെ അടുക്കലെത്തി.
അത്യാവശ്യക്കാരനാണെന്നും തരാനുള്ള പണം തന്നു തീർക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു:

“ഇല്ല നീ മുഹമ്മദിൽ അവിശ്വസിച്ചാലല്ലാതെ ഞാൻ ഒരിക്കലും നിൻറെ പണം നൽകുകയില്ല.”
ഖബ്ബാബ് പറഞ്ഞു:
“അല്ലാഹുവാണ് സത്യം എന്റെ പണം തരാതെ നീ മരണപ്പെടുകയും ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്യുക എന്നതല്ലാതെ ഒരിക്കലും ഞാൻ മുഹമ്മദ് നബിയിൽ
അവിശ്വസിക്കുകയില്ല”.
അപ്പോൾ ആസ്വിബിനു വാഇൽ പറഞ്ഞു:
“ശരി എങ്കിൽ ഞാൻ മരണപ്പെട്ടു ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ നീ അന്ന് എൻറെ അടുക്കൽ വന്നു കൊള്ളുക എനിക്ക് അവിടെ ധാരാളം സമ്പത്തും സന്തതികളും ഉണ്ടായിരിക്കും. അന്ന് ഞാൻ അവിടെ വെച്ച് നിൻറെ തരാനുള്ള പണം തന്നുതീർത്തു കൊള്ളാം….”
ആസ്വിബിനു വാഇൽ പരിഹസിക്കുകയായിരുന്നു. ഖബ്ബാബിനെയും അദ്ദേഹത്തിൻറെ മതത്തെയും അന്ത്യനാളിനെയും എല്ലാം അയാൾ പരിഹസിക്കുകയായിരുന്നു.
ഈ സന്ദർഭത്തിൽ പരിശുദ്ധ ഖുർആനിൽ നിന്ന് ചില സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.

“എന്നാൽ നമ്മുടെ ലക്ഷ്യങ്ങളിൽ അവിശ്വസിക്കുകയും എനിക്ക് നിശ്ചയമായും സ്വത്തും സന്താനവും നൽകപ്പെടുമെന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയെ)? അവൻ അദൃശ്യകാര്യത്തെ നോക്കിക്കൊണ്ടിരിക്കുന്നുവോ ? അഥവാ പരമകാരുണികനായുള്ളവന്റെ അടുക്കൽ വല്ല ഉടമ്പടിയും ഉണ്ടാക്കി വച്ചിട്ടുണ്ടോ?! അങ്ങിനെയില്ല; അവൻ പറയുന്നത് നാം രേഖപ്പെടുത്തുന്നതാകുന്നു. അവന് നാം ശിക്ഷ കൂട്ടി കൊടുക്കുകയും ചെയ്യും അവൻ (ആ) പറയുന്നത് (സ്വത്തും സന്താനവും) അവനോടു നാം അവകാശമെടുക്കുകയും അവൻ നമ്മുടെ അടുക്കൽ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു. (മർയം 77 – 80)

വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് പരിശുദ്ധ റമദാൻ. ഖുർആനിനോട് കൂടുതൽ അടുപ്പമുണ്ടാവുകയും ഖുർആനിലൂടെ അല്ലാഹു കൽപ്പിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൻറെ വെളിച്ചങ്ങളായി സ്വീകരിക്കുകയും ചെയ്യുക.
നാഥൻ നമ്മെ അനുഗ്രഹിക്കുമാറാവട്ടെ……

print

1 Comment

  • Ma Sha Allah . 👍

    Shafi 25.03.2023

Leave a comment

Your email address will not be published.