യേശു ഇസ്രായേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍

//യേശു ഇസ്രായേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍
//യേശു ഇസ്രായേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍
മതതാരതമ്യ പഠനം

യേശു ഇസ്രായേല്യരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍

Print Now
അറിയപ്പെടുന്ന മൂന്ന് സെമറ്റിക് മതങ്ങളാണ് ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാംമതം. വിശ്വാസകാര്യങ്ങളില്‍ യോജിക്കുന്ന ചില മേഖലകള്‍ ഈ മതങ്ങളിലുണ്ട്. അതില്‍ ഒന്നാണ് പ്രവാചകന്മാരിലുള്ള വിശ്വാസം. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നുപോ യിട്ടുണ്ട്. ആദ്യ പ്രവാചകനായി യഹൂദര്‍ എണ്ണുന്നത് നോഹായെയാണ്. അത് മലാഖിയില്‍ അവസാനിക്കുന്നു. ക്രൈസ്തവരുടെ പ്രവാചകശൃം ഖല നോഹയില്‍ തുടങ്ങി യേശുവില്‍ അവസാനിക്കുന്നു. ഇസ്രായേല്യരിലെ അന്ത്യപ്രവാചകനായിരുന്നു യേശു. മുസ്‌ലിംകള്‍ ആദിമ മനുഷ്യനായ ആദം നബിയില്‍ തുടങ്ങി, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യില്‍ അവസാനിക്കുന്നു. ഇനി ഒരു പ്രവാചകന്‍ വരുവാനില്ല.

ഏറ്റവും കൂടുതല്‍ പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ട ജനസമൂഹമായിരുന്നു ഇസ്രായേല്‍ സമുദായം അഥവാ ജൂത സമുദായം. ഇസ്രായേ ല്യരുടെ ഗോത്ര പിതാവാണ് യാക്കോബ്. അദ്ദേഹത്തിന്റെ അപരനാമമാണ് ഇസ്രായേല്‍ എന്നത്. യാക്കോബും അദ്ദേഹത്തിന്റെ 12 മക്കളും അവരുടെ സന്തതി പരമ്പരകളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്രായേല്‍ ഗോത്രം. യാക്കോബിന്റെ നാലാമത്തെ പുത്രനായ യൂദായില്‍-യൂദാഗോത്രത്തില്‍-നിന്നുമാണ് യേശു വന്നിട്ടുള്ളെതന്ന് ബൈബിള്‍ പറയുന്നു.

യേശു ഇസ്രായേല്യരോടായി പറഞ്ഞു: ”ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെ ട്ടിരിക്കു ന്നത്”. അവരില്‍ ഒരു ന്യൂനപക്ഷം മാത്രമെ അദ്ദേഹത്തെ ഒരു പ്രവാചകനായി അംഗീകരിച്ചുള്ളൂ. മഹാഭൂരിപക്ഷവും അദ്ദേഹത്തെ കള്ള പ്രവാചകനായും കള്ളക്രിസ്തുവായും വ്യഭിചാരപുത്രനുമായി കണക്കാക്കി.

യേശുവിന്റെ പരസ്യപ്രബോധനകാലത്ത് അഭിമുഖീകരിക്കേണ്ടിവന്ന യഹൂദ ഗ്രൂപ്പുകളില്‍ പ്രധാനപ്പെട്ട രണ്ട് ഗ്രൂപ്പുകളായിരുന്നു ഫരിസേയരും സദൂക്കികളും. ഫരിസേയരില്‍ എഴുത്തും വായനയും അറിയാമായിരുന്ന ഒരു വിഭാഗമായിരുന്നു ‘നിയമജ്ഞര്‍’ അഥവാ ‘ശാസ്ത്രിമാര്‍’. ഈ ഗ്രൂപ്പുകളെ സംബന്ധിച്ച് യേശു പറഞ്ഞു.”കപടനാട്യക്കാരായ നിയമജ്ഞരെ ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു”; ”കപടനാട്യക്കാരായ നിയമജ്ഞരെ ഫരിസേയരേ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ വെള്ളയടിച്ചശവക്കല്ലറകള്‍ക്ക് സദൃശ്യരാണ്”; ”സര്‍പ്പസന്തതികളേ, അണലി സന്തതികളേ നരകശിക്ഷയില്‍നിന്ന് നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും?” (മത്തായി 23:13,27,33).

ഈ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു ജനവിഭാഗമാണ് യേശുവിനെ കള്ളപ്രവാചകനായും കള്ളക്രിസ്തുവായും വ്യഭിചാരപുത്ര നായും മുദ്രകുത്തിയത്.യേശുവിനെ നിന്ദിക്കുന്നകാര്യത്തില്‍ അവര്‍ മുന്നിലായിരുന്നു. യേശുവില്‍ വിശ്വസിച്ച ന്യൂനപക്ഷ ഇസ്രായേല്യര്‍ അദ്ദേഹത്തെപരിശുദ്ധ പ്രവാചകനും മശിഹായായും കണക്കാക്കി. അദ്ദേഹത്തില്‍ വിശ്വസിച്ചവരാരും തന്നെ ‘ക്രിസ്ത്യാനികള്‍’ അല്ലായിരുന്നു. ആ പേര് അന്ന് അപരിചിതമായിരുന്നു. അവര്‍ ദൈവത്തിന് മുമ്പില്‍ സര്‍വ്വവും സമര്‍പ്പിച്ചവരായിരുന്നു.

യേശുവിന്റെ തിരോധാനത്തിന് ശേഷം ഏകദേശം ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് പൗലോസ് ഒരു പുതിയ ദൈവശാസ്ത്രവുമായി രംഗത്ത് വരുന്നത്. അത് യേശുവിന്റെ അദ്ധ്യാപനങ്ങള്‍ക്ക് ഘടകവിരുദ്ധമായിരുന്നു.പൗലോസിന്റെ ദൈവശാസ്ത്രം മതമായി അല്ലങ്കില്‍ മാര്‍ഗ്ഗമായി സ്വീകരിച്ചവരെ പിന്നീട് ക്രിസ്ത്യാനികള്‍ എന്ന പേരില്‍ അറിയപ്പെട്ടു. അങ്ങിനെ ഒരു പുതിയ സമൂഹം അഥവാ ക്രൈസ്തവ സമുദായം രൂപം കൊണ്ടു. ആദ്യത്തെ നാല് നൂറ്റാണ്ടുവരെ ഇവര്‍ യേശുവിനെ ദൈവത്തിന്റെ ഒരു സൃഷ്ടിയായിട്ടാണ് കണ്ടിരുന്നത്. നാലാം നൂറ്റാണ്ടിന് ശേഷമാണ് യേശുവിനെദൈവമായി ആരാധിച്ചു തുടങ്ങുന്നത്. അത് കഴിഞ്ഞ അധ്യായങ്ങളില്‍ വിശദമായി ചര്‍ച്ചചെ യ്തതാണ്.

യേശു ആരായിരുന്നു എന്നതിന് ക്രൈസ്തവര്‍ എന്ത് പറയുന്നു എന്നതല്ല; യേശുഎന്ത് പഠിപ്പിച്ചു, അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരും മറ്റു ശിഷ്യഗണങ്ങളും അദ്ദേഹത്തെഅറിഞ്ഞ നാട്ടുകാരും എങ്ങനെമനസ്സിലാക്കി എന്നതാണ് പരിശോധിക്കേണ്ടത്. അവരുടെ സാക്ഷി മൊഴികളില്‍നിന്നും യേശു ഇസ്രായേല്യരിലേക്ക് മാത്രമായി അയക്കപ്പെട്ട ഒരു പ്രവാചകനായിരുന്നുവെന്ന് മനസ്സിലാക്കാം.

മത്തായി 15:24 വചനത്തിലാണ് ‘ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്’ എന്ന് യേശു പറഞ്ഞത്. ഏത് സന്ദര്‍ഭത്തിലാണ് അദ്ദേഹം ആ വാക്ക് ഉച്ചരിച്ചതെന്ന് പരിശോധിച്ചാല്‍ ഈ വിഷയം എളുപ്പത്തില്‍ ഗ്രഹി ക്കാം. 15-ാം അധ്യായം 21 മുതല്‍ 28 വരെയുള്ള വചനങ്ങളില്‍ അതിന്റെ സന്ദര്‍ഭം വിവരിക്കുന്നുണ്ട്. അത് കാണുക.

”’21. യേശു അവിടെ നിന്നു പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. 22. അപ്പോള്‍ ആ പ്രദേശത്ത് നിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയേണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. 23. എന്നാല്‍ അവന്‍ (യേശു) ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോടു അഭ്യര്‍ത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും: അവള്‍ നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നല്ലൊ. 24. അവന്‍ (യേശു)മ റുപടി പറഞ്ഞു: ‘ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് ഞാന്‍ അയക്കപ്പെ ട്ടിരിക്കുന്നത്’. 25. എന്നാല്‍ അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്ന് അപേക്ഷിച്ചു. 26. അവന്‍ (യേശു) പറഞ്ഞു: മക്കളുടെ അപ്പമെടു ത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. 27. അവള്‍ പറഞ്ഞു: അതെ, കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍നി ന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലൊ. 28. യേശു പറഞ്ഞു: സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നത് പോലെ നിനക്ക് ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി”’.

മേല്‍സൂചിപ്പിച്ച വചങ്ങളുടെ ഉള്ളടക്കം, കാനാന്‍കാരിയായ ഒരു വിജാതീയസ്ത്രീ യേശുവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് തന്റെ മകളു ടെ രോഗവിവരം പറഞ്ഞു. അത് കേട്ട ശിഷ്യന്മാരുടെ മനസ്സ് അലിഞ്ഞു വെങ്കിലും യേശുവിന്റെ മനസ്സലിഞ്ഞില്ല. അവരെ സഹായിക്കു വാന്‍ ശിഷ്യന്മാര്‍ നിര്‍ബന്ധിച്ചപ്പോള്‍ യേശു അവരോട് പറഞ്ഞ മറുപടിയാ ണ് അടിവരയിട്ട ഒന്നാം ഭാഗത്ത് കാണുന്നത്. അഥവാ 24-ാം വചനമായ ‘ഞാന്‍ ഇസ്രായേല്യരിലേക്കായി മാത്രം അയക്കപ്പെട്ടവനാണ്’ എന്നത്. ആ സ്ത്രീ വീണ്ടും കേണപേക്ഷിച്ചപ്പോള്‍ യേശു ആ സ്ത്രീയോട് പറഞ്ഞ മറുപടിയാണ് അടിവരയിട്ട രണ്ടാം ഭാഗത്തുള്ളത്. അഥവാ 26ാം വചനമായ ഇസ്രായേല്‍ മക്കള്‍ക്ക് മാത്രമായി അറിയിക്കേണ്ടതും ചെ യ്യേണ്ടതും വിജാതീയരെ അതായത് ‘നായ്ക്കളെ’ അറിയിക്കേണ്ടതും ചെയ്യേണ്ടതുമില്ലാ എന്നത്. വിജാതീയരെ ‘നായ്ക്കളോ’ടാണ് യേശു ഉപമിച്ചിട്ടുള്ളത്. മേശയില്‍നിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ നായ് ക്കളും തിന്നുന്നുണ്ടല്ലൊ എന്ന സ്ത്രീയുടെ മറുപടിക്ക് യേശുവിന്റെ പ്രതികരണമാണ് അടിവരയിട്ട മൂന്നാം ഭാഗം. അഥവാ 28-ാം വാക്യമാ യ ‘നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ’ എന്നത്. ഈ വചനം ചൂണ്ടികൊണ്ട് യേശു വിജാതീയരിലേക്കും അയക്കപ്പെട്ടവനാണന്ന് മിഷണറിമാര്‍ പറയുന്നു. യേശു ‘നായ്ക്കള്‍’ എന്ന് ഉപമിച്ച വിജാതീയരിലേക്കും അയക്കപ്പെട്ടവനാണെന്നോ?

എങ്കില്‍ എന്തുകൊണ്ടാണ് യേശുവിന്റെ തിരോധാനത്തിന് ശേഷ വും അദ്ദേഹത്തിന്റെ സഹോദരനായ യാക്കോബിന്റെയും അപ്പോസ്ത ല ന്മാരായ പത്രോസിന്റെയും യോഹന്നാന്റെയും നേതൃത്വത്തിലുണ്ടായിരുന്ന യരുശലേമിലെ വിശ്വാസികളുടെകൂട്ടം വിജാതീയരെ ഒഴിവാക്കികൊണ്ട് ഇസ്രായേല്യരില്‍ മാത്രം പ്രബോധനം പരിമിധിപ്പെടുത്തിയത്? മാത്രമല്ല, വിജാതീയരുടെ അപ്പോസ്തലന്‍ എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടുവന്ന പൗലോസിനെ എന്തുകൊണ്ടാണ് യാക്കോബും സഘവും നഖശികാന്തം എതിര്‍ക്കുകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തത്?(1).

കാരണം, പത്രോസും യോഹന്നാനും ഉള്‍ക്കൊള്ളുന്ന പന്ത്രണ്ടുപേരെയും ”യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതി യരുടെയടുത്തേക്കു പോകരുത്; സമരിയക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടു പോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍”(മത്തായി 10:5-6) എന്നാണ് അദ്ദേഹം അവരെ പഠിപ്പിച്ചത്. ബൈബിളില്‍ നിരവധി സ്ഥലങ്ങളില്‍ അത് സാക്ഷീകരിക്കുന്നുണ്ട്.

മാലാഖയുടെ സാക്ഷ്യം

പിതാവില്ലാതെയാണ് യേശു ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ മറിയയായിരുന്നു. യേശുവിന്റെ ജനനത്തിന് മുമ്പ് യോസേഫിന് ഉണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖ അദ്ദേഹത്തോട് പറഞ്ഞു. ”നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍ അവന്‍ തന്റെ ജനത്തെ പാപങ്ങളി ല്‍നിന്നും മോചിപ്പിക്കും” (മത്തായി 1:21). ആരാണ് യേശുവിന്റെ ജനത? ഇസ്രായേല്യരാണന്ന് വ്യക്തമാണല്ലൊ. കാരണം, യേശു പറഞ്ഞു: ഇ സ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത.് അതുകൊണ്ടാണ്, യേശു തന്റെ ജനമായ ഇസ്രായേല്യരെപാപങ്ങളില്‍നിന്നും മോചിപ്പിക്കുമെന്ന് മാലാഖ പറഞ്ഞത്.

ജ്ഞാനികളുടെ സാക്ഷ്യം

”യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികള്‍ ജറുസേലമിലെത്തി അവര്‍ അന്വേഷിച്ചു. എവിടെയാണ് യഹൂദന്‍മാരുടെ രാജാ വായി ജനിച്ചവന്‍” (മത്തായി 2:1-2). വിദേശികളും വിജാതീയരുമായ ജ്ഞാനികള്‍-മാഗികള്‍-പോലും മനസ്സിലാക്കിയത് യേശു ഇസ്രായേ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പരിശുദ്ധ മനുഷ്യനായിട്ടാണ്.

സ്‌നാപകയോഹന്നാന്റെ സാക്ഷ്യം

ഒരേ കാലഘട്ടത്തില്‍തന്നെ ഇസ്രായേല്യര്‍ക്കിടയില്‍ പ്രബോധനം നടത്തിയ രണ്ട് പ്രവാചകന്മാരായിരുന്നു സ്‌നാപകയോഹന്നാനും യേശുവും. ഒരു ദിവസം യേശു തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ യോഹന്നാന്‍ പറഞ്ഞു. ”ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”(യോഹന്നാന്‍ 1:29). മിഷണറിമാര്‍ ഈ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട്, ലോക ജനതയുടെ പാപം പേറി കുരിശില്‍ രക്തം ചിന്തി മരിക്കുവാന്‍ വന്ന രക്ഷകന്‍ എന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള വചനങ്ങള്‍ വായിച്ചാ ല്‍ 1:29 കൊണ്ട് യോഹന്നാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും. 1:31 ല്‍ അത് വ്യക്തമാക്കുന്നുണ്ട്. യോഹന്നാന്‍ പറയുന്നു: ”ഇവനെ (യേശുവിനെ) ഇസ്രായേലിന് വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നത്” (യോഹന്നാന്‍ 1:31). ഇവനെ അഥവാ യേശുവിനെ ലോകര്‍ക്ക് വെളിപ്പെടു ത്തുവാനാണ് ഞാന്‍ വന്നത് എന്നായിരുന്നുവെങ്കില്‍ യേശു ലോകജനതക്കാകമാനം അയക്കപ്പെട്ടവനാണെന്ന് പറയാമായിരുന്നു.

എങ്കില്‍ യോഹന്നാന്‍ 1:29 ലെ ‘ലോകം’കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ക്രൈസ്തവര്‍ക്ക് ഒരു ലോകമുണ്ട്, ക്രൈസ്തവ ലോകം അഥ വാ ക്രൈസ്തവ വിശ്വാസികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ലോകം. മുസ് ലിംകള്‍ക്ക് ഒരു ലോകമുണ്ട്, ഇസ്‌ലാം മതവിശ്വാസികള്‍ മാത്രം ഉള്‍ ക്കൊള്ളുന്ന മുസ്‌ലിം ലോകം. അതുപോലെ യഹൂദര്‍ക്ക് അല്ലെങ്കില്‍ ഇസ്രായേല്യര്‍ക്ക് ഒരു ലോകമുണ്ട്, യഹൂദ ലോകം അഥവാ ഇസ്രായേ ല്യേര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ലോകം. അല്ലാതെ ഭൂമിയിലെ മുഴുവന്‍ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്ന ലോകമെന്നല്ല 1:29 കൊണ്ട് ഉദ്ദേശിക്കു ന്നത്. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍ തന്നെ ദൈവത്താല്‍ അയക്കപ്പെട്ട മാലാഖയും യേശുവും കളവ് പറഞ്ഞതായി വരും. കാരണം, മാലാഖ പറഞ്ഞു: അവന്റെ (യേശുവിന്റെ) ജനമായ ഇസ്രായേല്യരെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. യേശു പറഞ്ഞു. ഞാന്‍ ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകള്‍ക്കിടയിലേക്ക് മാത്രമാണ് അയക്കപ്പെട്ടത്. അതുകൊണ്ട്, യോഹന്നാന്‍ 1:29, 31 കൊണ്ടുദ്ദേശിച്ചത് യേശുവിനെ ഇസ്രായേല്‍ ലോകത്തിന് പരിചയപ്പെടുത്തുവാന്‍ വന്നു എന്നാണ്.

ജറുസലേം നിവാസികളുടെ സാക്ഷ്യം

യേശു കഴുതപ്പുറത്ത് കയറി തന്റെ അനുയായികളോടൊപ്പം ജറുസലേം നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി. അത് യേശുവിന്റെ ഹ്രസ്വ പ്രബോധനകാലത്തുണ്ടായ ഏറ്റവും വലിയ സംഭവമാണ്. ഈ സമയത്ത് ചിലര്‍ ചോദിച്ചു. ”ആരാണിവന്‍” (മത്തായി 21:11). ലോകത്തിന്റെ പാപം ചുമക്കുന്ന കുഞ്ഞാട് എന്നല്ല ജനക്കൂട്ടം മറുപടി പറഞ്ഞത്. പിതൃപാപത്തിന് വേണ്ടി മറുവില യായി മരക്കുരിശിലേറാന്‍ വന്ന രക്ഷകന്‍ എന്നുമല്ല മറുപടി പറഞ്ഞത്. ”ഇവന്‍ ഗലീലീയയിലെ നസറത്തില്‍നിന്നുള്ള പ്രവാചകനായ യേശു” (മത്തായി 21:11) എന്നാണ് ജനക്കൂട്ടം ഉറക്കെ മറുപടി പറഞ്ഞത്. ഗലീലിയയിലും നസറത്തിലും ജറുസലേമിലും ഇസ്രായേല്‍ ദേശം മുഴുവനും യേശുവിനെ അറിയപ്പെട്ടത് ഒരു പ്രവാചകനായിട്ടാണ്. കാരണം, അദ്ദേഹം അ വരെ പഠിപ്പിച്ചത്, ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകള്‍ക്കിടയിലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടതെന്നാണ്.

യേശുവിന്റെ ശിഷ്യന്മാരുടെ സാക്ഷ്യം

ശിഷ്യന്മാരില്‍ രണ്ടുപേര്‍ പരസ്പരംസംസാരിച്ചുകൊണ്ട് ജറുസലേമില്‍നിന്ന് എമ്മാവുസിലേക്ക് പോവുകയായിരുന്നു. വഴിയില്‍വെച്ച് യേശു അവരോടൊപ്പം കൂടി. അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കാരണം അദ്ദേഹം വേഷപ്രച്ഛന്നനായിട്ടാണ് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ‘അവനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു’ എന്ന രീതിയിലുള്ള സാഹിത്യ ശൈലിയിലാണ് അതിനെ ബൈബിള്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ”യേശു അവരോട് ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്?അവര്‍ പറഞ്ഞു: ഈ ദിവസങ്ങളില്‍ ജറുസലേമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ? യേശു ചോദിച്ചു: എന്ത് കാര്യങ്ങള്‍? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ച് തന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവര്‍ ത്തിയിലും ശക്തനായ പ്രവാചകനായിരുന്നു” (ലൂക്ക് 24:13-19).

ശിഷ്യന്മാര്‍ അദ്ദേഹത്തെ മനസ്സിലാക്കിയത്, ശക്തനായ ഒരു പ്രവാചകനായിട്ടാണ്. കാരണം, ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകള്‍ക്കിടയിലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടതെന്ന് യേശു അവരെ പഠിപ്പിച്ചിരുന്നുവല്ലോ.

പത്രോസിന്റെ സാക്ഷ്യം

യേശുവിന്റെ തിരോധാനത്തിന് ശേഷം അദ്ദേഹത്തിന്റെ അരുമശിഷ്യനും പാറയെന്ന് വിളിക്കപ്പെട്ട പത്രോസ് തന്റെ പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ അപ്പോസ്തലപ്രവര്‍ത്തികളില്‍ പ്രതിപാദിക്കുന്നുണ്ട്. ”ഇസ്രായേല്‍ ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങള്‍കൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു”(അപ്പോ 2:22).

ഇസ്രായേല്‍ ദേശത്ത് ഇസ്രായേല്യര്‍ മാത്രമല്ല താമസിച്ചിരുന്നത്. അവരുടെ ഇടയില്‍ വിജാതീയരും താമസിച്ചിരുന്നു. അക്കൂട്ടത്തില്‍ ഇസ്രായേല്യരോട് മാത്രമായിട്ടാണ് പത്രോസ് പ്രസംഗിച്ചത്. കാരണം, പത്രോസ് ഉള്‍പ്പെടെ ”പന്ത്രണ്ട് ശിഷ്യന്‍മാരേയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെ അടുക്കല്‍ പോകരുത്. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയും അരുത്. പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍” (മത്തായി 10:5, 6) എന്നാണ് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. അതുകൊണ്ടാണ് പത്രോസ് ഇസ്രായേല്യരെ മാത്രം അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ചത്.

യേശുവിന്റെ സഹോദരനായ യാക്കോബിന്റെ സാക്ഷ്യം

കാതോലിക ലേഖനങ്ങളില്‍ ഒന്നാമത്തെ ലേഖനമാണ് യാക്കോബിന്റെത്. അത് തുടങ്ങുന്നത് ”വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് എഴുതുന്നത്” (യാക്കോബ് 1:1) എന്ന വചനം കൊണ്ടാണ്.

മേല്‍ സൂചിപ്പിച്ച വചനവും ‘ഞാന്‍ ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകള്‍ക്കിടയിലേക്ക് മാത്രമാണ് അയക്കപ്പെട്ടത്’; ‘വിജാ തീയരുടെ അടുക്കല്‍ പോകരുത്… ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍’ എന്നീ വചനങ്ങളും താരതമ്യം ചെയ്തുനോക്കുമ്പോള്‍ വ്യക്തമാകുന്ന വസ്തുത യേശു ഇസ്രായേല്യരിലേക്ക് മാത്രം അയക്കപ്പെട്ട പ്രവാചകനാണെന്നാണ്. അത് എത്ര സ്പഷ്ടമായിട്ടാണ് ബൈബിള്‍ സമര്‍ത്ഥിക്കുന്നത്.

അന്ധനായ മനുഷ്യന്റെ സാക്ഷ്യം

ഒരു സാബത്ത് ദിവസം യേശു, അന്ധനായ ഒരു മനുഷ്യന്റെ കണ്ണിന് ദൈവത്തിന്റെ അനുമതിയോടെ കാഴ്ചനല്‍കി. ഈ വിവരം അറിഞ്ഞ ഫരിസേയര്‍ അന്ധനായിരുന്ന മനുഷ്യനെ വിളിച്ച് ചോദിച്ചു. എങ്ങനെ നിനക്ക് കാഴ്ച ലഭിച്ചു. അവന്‍ പറഞ്ഞു. ‘യേശു എന്റെ കണ്ണുക ളില്‍ ചെളി പുരട്ടി. ഞാന്‍ കഴുകി ഞാന്‍ കാണുകയും ചെയ്തു’. ഫരിസേയരില്‍ ചിലര്‍ പറഞ്ഞു. ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. എന്തെന്നാല്‍ അവന്‍ സാബത്ത് ആചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു. പാപിയായ ഒരു മനുഷ്യന്‍-ദൈവത്തില്‍നിന്നല്ലാത്ത മനുഷ്യന്-എങ്ങനെ ഇത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തി ക്കാന്‍ കഴിയും? അങ്ങനെ അവരുടെ ഇടയില്‍ ഭിന്നത ഉണ്ടായി. ”അപ്പോള്‍ ആ അന്ധനോട് വീണ്ടും അവര്‍ ചോദിച്ചു. അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ. അവനെ പ്പറ്റി നീ എന്ത് പറയുന്നു? അവന്‍ പറഞ്ഞു. അവന്‍ ഒരു പ്രവാചകനാണ്. അവന്‍ അന്ധനായിരുന്നുവെന്നും കാഴ്ച പ്രാപിച്ചെന്നും കാഴ്ചലഭിച്ച വന്റെ മാതാപിതാ ക്കന്മാരെ വിളിച്ച് ചോദിക്കുവോളം യഹൂദര്‍ വിശ്വസിച്ചില്ല”(യോഹന്നാന്‍ 9:17,18).

യഥാര്‍ത്ഥത്തില്‍ യേശു പ്രവാചകനായിരുന്നുവെന്ന് ഫരിസേയര്‍ക്കും മറ്റ് ജൂതന്‍മാര്‍ക്കും അറിയാമായിരുന്നു. പക്ഷെ അവരുടെ ആത്മീയ അന്ധത, അവരെ അതിന് സമ്മതിച്ചില്ല.

നായിന്‍ പട്ടണവാസികളുടെ സാക്ഷ്യം

യേശു തന്റെ ശിഷ്യന്മാരോടും വലിയൊരു ജനക്കൂട്ടത്തോടുമൊപ്പം നായിന്‍ എന്ന പട്ടണത്തിലേക്ക് പോയി. അദ്ദേഹം നഗരകവാടത്തിനടു ത്തെത്തിയപ്പോള്‍ ഒരു വിധവയുടെ ഏക പുത്രനായ ഒരു യുവാവിന്റെജഡം ചിലര്‍ എടുത്തുവരുന്നത് കണ്ടു. പട്ടണത്തിലെ വലിയ ഒരു ജനന ക്കൂട്ടവും വിധവയോടൊപ്പം ഉണ്ടായിരുന്നു. മനസ്സലിഞ്ഞ യേശു വിധവ യോട് കരയരുതെന്ന് പറഞ്ഞ് ശവമഞ്ചത്തില്‍ തൊട്ടുകൊണ്ട് പറഞ്ഞു. ”യുവാവേ, ഞാന്‍ നിന്നോട് പറയുന്നു എഴുന്നേല്‍ക്കുക. മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പ്പിച്ചുകൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു. ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു” (ലൂക്ക് 7:14-16). മരിച്ച യുവാവിനെ ഉയിര്‍ത്തിയതുകൊണ്ട് യേശുവിനെ ദൈവ മായോ, ദൈവപുത്രനായോ അല്ല മനസ്സിലാക്കിയത്; ദൈവത്താല്‍ അയക്കപ്പെട്ട മഹാപ്രവാചകനായിട്ടാണ് നായിന്‍ പട്ടണവാസികള്‍ അദ്ദേഹത്തെ മനസ്സിലാക്കിയത്.

സമരിയാക്കാരിയായ സ്ത്രീയുടെ സാക്ഷ്യം

യാത്ര ചെയ്ത് ക്ഷീണിച്ച യേശു യാക്കോബിന്റെ കിണറിന്റെ കരയില്‍ ഇരുന്നപ്പോള്‍ സമരിയാക്കാരിയായ ഒരു സ്ത്രീ വെള്ളം കോരുവാ ന്‍വന്നു. യേശു ആ സ്ത്രീയോട് വെള്ളം ചോദിച്ചു. അങ്ങനെ അവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. സംഭാഷണ മധ്യേ യേശു പറഞ്ഞു: ”നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരിക. എനിക്ക് ഭര്‍ത്താവില്ലഎന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോട് പറഞ്ഞു. എനിക്ക് ഭര്‍ത്താവില്ലെന്ന് നീ പറഞ്ഞത് ശരിയാണ്. നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞത് സ ത്യമാണ്. അവള്‍ പറഞ്ഞു. പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു” (യേഹന്നാന്‍ 4:16-19).

യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കണ്ട ജനങ്ങളുടെ സാക്ഷ്യം

അഞ്ച് അപ്പംകൊണ്ട് അയ്യായിരത്തോളം വരുന്ന പുരുഷാരത്തെ ഭക്ഷിപ്പിച്ച ഒരു സംഭവം ബൈബിളില്‍ കാണാം. ”അനന്തരം യേശു അ പ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്ക് വിതരണം ചെയ്തു. അതുപോലെ തന്നെ മീനും വേണ്ടത്ര നല്കി. അവര്‍ ഭക്ഷിച്ച് തൃപ്തിയായപ്പോള്‍ അവന്‍ ശിഷ്യന്മാരോട് പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. അഞ്ച് ബാര്‍ലിയപ്പ ത്തില്‍നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിന്‌ശേഷം മിച്ചംവന്ന കഷണങ്ങള്‍ പന്ത്രണ്ടുകുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു: ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്” (യോഹന്നാന്‍ 6:11-14).

പരീശനായ നിക്കൊദേമോസിന്റെ സാക്ഷ്യം

ബൈബിള്‍ പറയട്ടെ: ”പരീശന്മാരുടെ കൂട്ടത്തില്‍ യഹൂദന്മാരുടെ ഒരു പ്രമാണിയായ നിക്കൊദേമോസ് എന്ന പേരുള്ളെരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ രാത്രിയില്‍ അവന്റെ (യേശുവിന്റെ) അടുക്കല്‍ വന്നു അവനോടു:റബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍നിന്നു ഉപദേഷ്ടാ വായി വന്നിരിക്കുന്നു എന്ന് ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല എന്നു പറഞ്ഞു”'(യോഹന്നാന്‍ 3:1-2).

പരീശനും യഹൂദപ്രമാണിയുമായ നിക്കൊദേമോസ്‌പോലും യേശു വിനെ സംബന്ധിച്ച് മനസ്സിലാക്കിയത് ദൈവത്തിന്റെ അടുക്കല്‍ നിന്നുള്ള ഒരു ഉപദേഷ്ടാവായിട്ടാണ് അഥവാ ഒരു പ്രവാചകനായിട്ടാണ്. എന്നിട്ടദ്ദേഹം പറയുന്നു: ‘ദൈവം തന്നോടുകൂടെ ഇല്ലങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്യുവാന്‍ ആര്‍ക്കും കഴിയുകയില്ല’ എന്ന്. അഥവാ യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും ദൈവത്തിന്റെ അനുമതിയോടെയാണെന്ന് അദ്ദേഹം അംഗീകരിക്കുകയാണ്.

ഒരു ശാസ്ത്രി (നിയമപണ്ഡിതന്‍) വന്ന് ”യേശുവിനോട്, കല്പനകളില്‍ പരമപ്രധാനമായത് ഏതെന്ന് ചോദിച്ചപ്പോള്‍ അല്ലയോ ഇസ്രായേലെ കേള്‍ക്കൂ; നമ്മുടെ ദൈവമായ കര്‍ത്താവാകുന്നു ഏക കത്താവ്” എന്നാണ് യേശു അദ്ദേഹത്തോട് മറുപടിപറഞ്ഞത്. ‘അല്ലയോ ഇസ്രായേലേ കേള്‍ക്കൂ’ എന്ന യേശുവിന്റെ വാക്ക് വളരെ ശ്രദ്ധേയമാണ്. അദ്ദേഹം ഇസ്രായേല്യരോടാണ് സംബോധന ചെയ്തത്. കാരണം, യേശു ഇസ്രായേല്യര്‍ക്കായി മാത്രം അയക്കപ്പെട്ട പ്രവാചകനായിരുന്നു.

ദൈവത്താല്‍ അയക്കപ്പെട്ടവന്‍

അയക്കപ്പെട്ടവന്‍ എന്ന പദത്തിന് അറബിയില്‍ ‘റസൂല്‍’ എന്നാണ് പറയുന്നത്. സുവിശേഷങ്ങള്‍ പരിശോധിച്ചാല്‍ ‘ഞാന്‍ ദൈവത്താല്‍ അയക്കപ്പെട്ടവനാണ്’ എന്ന് യേശു പറഞ്ഞതായി പരക്കെ കാണാം. ഈ വചനങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് യോഹന്നാന്‍ സുവിശേഷത്തിലാണ്. ലാസറിനെ പുനര്‍ജീവിപ്പിച്ച ഒരു സംഭവം അതില്‍ പറയുന്നുണ്ട്. മാര്‍ത്തയുടെയും മറിയത്തിന്റെയും സഹോദരനായിരുന്നു ലാസര്‍. അവന്‍ മരിച്ചപ്പോള്‍ അവര്‍ യേശുവിന്റെ അടുത്തേക്ക് ആളയച്ചു. അദ്ദേഹം ലാസറിന്റെ കല്ലറയുടെ അടുക്കല്‍ വന്നു. ”യേശു മേലോട്ട് നോക്കി പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങയെ വാഴ്ത്തുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിത് പറയുന്നത്” (യോഹന്നാന്‍ 11:41). അങ്ങനെ മരിച്ച ലാസറിനെദൈവത്തിന്റെ അനുമതിയോടെ ജീവിപ്പിച്ചു. താന്‍ അയക്കപ്പെട്ടവന്‍ അഥവാ ഒരു പ്രവാചകനാണെന്ന് ചുറ്റും കൂടിയ ജനത്തെ യേശു അറിയിക്കുകയായിരുന്നു.

യേശു നിരവധി അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചതായി സുവിശേഷങ്ങളില്‍ കാണാം. അദ്ദേഹം സ്വന്തം അധികാരത്തില്‍നിന്നും ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല. കാരണം അദ്ദേഹം അതിന് അശക്തനായിരുന്നു. യേശു പറയുന്നു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്ത് കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമ നുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 5:19). യേശു ‘റസൂ ലും’ സത്യപ്രവാചകനുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്ര മാണ് യേശുവിനെക്കൊണ്ട് ദൈവം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. അത് പത്രോസ് സമര്‍ത്ഥിക്കുന്നത് കാണുക. ”ഇസ്രായേല്‍ ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കു വിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍കൊണ്ടും തന്റെ അത്ഭുത കൃത്യങ്ങളും അടയാളങ്ങള്‍കൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു”(അപ്പോ 2:22).

യേശുവിനെ ദൈവം അയച്ചതാണ് എന്ന് പറയുന്ന നിരവധി വചനങ്ങള്‍ യോഹന്നാന്‍ സുവിശേഷത്തിലുണ്ടെന്ന് പറഞ്ഞുവല്ലൊ. യേശു പറയുന്നു: ”എന്നെ അയച്ച പിതാവ് തന്നെ എന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവന്റെ (ദൈവത്തി ന്റെ)ശബ്ദം ഒരുനാളും കേട്ടിട്ടില്ല. അവന്റെ രൂപം കണ്ടിട്ടില്ല. അവന്റെ വചനം നിങ്ങളുടെയുള്ളില്‍ വസിക്കുന്നുമില്ല. അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നി ല്ലല്ലോ'(യോഹന്നാന്‍ 5:37,38). ”എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്” (യോഹന്നാന്‍ 7:28). ”ഞാന്‍ ദൈവ ത്തില്‍നിന്നുമാണ് വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാവന്നതല്ല. അവിടുന്ന് എന്നെ അയച്ചതാണ്” (യോഹ 8:42). ”എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്” (യോഹ 12:44). ”ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ് തന്നെ എനിക്ക് കല്‍പന നല്‍കിയിരിക്കുന്നു” (യോഹന്നാന്‍ 12:49). ”നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല. എന്നെ അയച്ച പിതാവിന്റേതാണ്” (യോഹന്നാന്‍ 14:24). ”ഇതാണ് ദൈവഹിത മനുസരിച്ചുള്ള പ്രവൃത്തി. അവിടുന്ന് അയച്ചവ നില്‍ വിശ്വസിക്കുക” (യോഹന്നാന്‍ 7:28). ”എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ” (യോഹ 7:16). ”ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസിരിക്കുന്നു”(യോഹന്നാന്‍ 3:34). ”ഞാന്‍ സ്വയമായിട്ട് വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു. അവനെ നിങ്ങള്‍ അറിയുന്നില്ല. എനിക്ക് അവനെ അറിയാം. ഞാന്‍ അവന്റെ അടുക്കല്‍ നിന്നു വന്നതുകെണ്ടും. അവന്‍ എന്നെ അയച്ചതു കൊണ്ടും ഞാന്‍ അവ അറിയുന്നു”(യോഹന്നാന്‍ 7:28). ”എന്നെ അയച്ചവന്‍ സത്യവാനാണ്. അവന്റെ അധരത്തില്‍നിന്ന് കേട്ടത് ഞാന്‍ ലോ കത്തോടു പറയുന്നു” (യോഹന്നാന്‍ 8:26). ”നീ എനിക്ക് തന്നത് എല്ലാം നിന്റെ പക്കല്‍നിന്നാകുന്നു എന്ന് അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. നീ എനിക്ക് തന്ന വചനം ഞാന്‍ അവര്‍ക്ക് കൊടുത്തു; അത് അവര്‍ കൈകൊണ്ടു. ഞാന്‍ നിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നുവെന്ന് സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയ ച്ചു എന്നു വിശ്വസിച്ചിരിക്കു ന്നു” (യോഹ 17:7-8). ”എന്തെന്നാല്‍ നിങ്ങള്‍ (ശിഷ്യന്മാര്‍) എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസി ക്കുകയും ചെയ്തിരിക്കുന്നു” (യോഹന്നാന്‍ 16:27). ”എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ 4:34). പത്രോസ് പറഞ്ഞു. ”നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരി ശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (യോഹ 6:69). ”ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യുവാന്‍ അവന് കഴിയുമാ യിരുന്നില്ല”(യോഹ 9:31). യേശു പറയുന്നു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറ യുന്നു; ഭൃത്യന്‍ യജമാനനെ ക്കാള്‍ വലിയവനല്ല. അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലി യവനല്ല” (യോഹ 13:16). ശിഷ്യന്മാര്‍ പറയുന്നു: ”നീ ദൈവത്തില്‍ നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു” (യോഹ 16:31). അപ്പോസ്തലന്മാര്‍ യേശുവിനെ മനസ്സിലാക്കിയതും വിശ്വസിച്ചതും അയക്കപ്പെട്ടവനായിട്ടാണ്; അഥവാ ‘റസൂല്‍’ ആയികൊണ്ടാണ്.ഞാന്‍’അയക്കപ്പെ ട്ടവനാണ്’ അഥവാ ‘റസൂല്‍’ ആണന്ന് യേശു പറഞ്ഞതായി യോഹന്നാന്‍ സുവിശേഷത്തില്‍ നിരവധിസ്ഥലങ്ങളില്‍ കണ്ടു. ‘അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല’ എന്ന് യേശു പറയുമ്പോള്‍, അദ്ദേഹം ദൈവമാകുന്നതെങ്ങനെ? അയക്കപ്പെട്ടവന്‍ യേശുവും അയച്ചവന്‍ ദൈവവുമാണല്ലോ. അതുകൊണ്ട് യേശു ‘റസൂ ല്‍’ ആയിരുന്നു. ദൈവത്താല്‍ അയക്കപ്പെട്ട ദൈവത്തിന്റെ പരിശുദ്ധ ദാസനും പ്രവാചകനുമായിരുന്നു.

ന്യായവിധി ഇസ്രായേല്യര്‍ക്ക് മാത്രം

പുനരുദ്ധാരണത്തിലും ന്യായവിധിയിലും സ്വര്‍ഗ്ഗ നരകങ്ങളിലും ജൂത, ക്രൈസ്തവ, ഇസ്‌ ലാം മതവിഭാഗങ്ങള്‍ വിശ്വസിച്ചുവരുന്നു. ഒരു സമുദായവും-ജനതയും-ഒരു മുന്നറി യിപ്പുകാരനില്ലാതെ കടന്ന് പോയിട്ടില്ല. ഓരോ സമുദായത്തിലേക്കും ദൈവം പ്രവാച കന്മാരെ അയച്ചിട്ടുണ്ടായിരുന്നു. ആ ഓരോ സമുദായത്തേയും ദൈവം വിചാരണ ചെയ്യു ന്നത് അതാത് സമുദായത്തിലെ പ്രവാചകന്മാരെ സാക്ഷിനിര്‍ത്തികൊണ്ടാണ്. യേശുവി ന്റെ സമുദായം അെല്ലങ്കില്‍ ജനത അദ്ദേഹത്തിന്റെ പ്രബോധന കാലം മുതല്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം വ രെയുള്ള ഇസ്രായേല്യരാണ്. അഥവാ പന്ത്രണ്ട് ഇസ്രാ യേല്‍ ഗോത്രങ്ങളാണ്. പുതിയനിയമത്തില്‍ എവിടെയെല്ലാം ന്യായവിധിയെ സംബന്ധിച്ച് പറയുന്നുണ്ടോ, അവിടെയെല്ലാം യേശുവിന്റെ ജനതയായ ഇസ്രായേല്‍ സന്തതികളെ സംബന്ധിച്ച് മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്.

യേശു തന്റെ ശിഷ്യന്മാരോടായി പറയുന്നു: ”സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍ എന്നെ അനുഗമിച്ചനിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കും” (മത്തായി 19:28).

ഈ വചനപ്രകാരം യേശുവിന്റെ ജനതയായ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് മാത്രമാണ് വിചാരണയുള്ളത്. ഒരൊറ്റ വിജാതീയന്‍-ഇസ്രായേല്യനല്ലാത്ത-പോലും ഇല്ലായെന്ന് വ്യക്തമാണ്. പുതിയനിയമപുസ്തകങ്ങളില്‍ മനുഷ്യകരങ്ങള്‍ പ്രവര്‍ത്തി ച്ചതിനാല്‍ അപാകതകളും അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും കടന്നുകൂടിയിട്ടുണ്ട്. എങ്കിലും യേശുവിന്റെ ജനതയായ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് മാത്രമാണ് വിചാരണയെന്നുള്ള കാര്യം സത്യമിട്ട് അദ്ദേഹം പറയുന്നു.

യേശുവിന്റെ ജനതയായ ഇസ്രായേല്യര്‍ക്ക് മാത്രമാണ് പരലോകത്ത്‌വിചാരണയുള്ളൂ വെന്ന് പുതിയനിയമം അസന്ദിഗ്ധമായി വീണ്ടും പറയുന്നു. വിചാരണക്കുശേഷം സച്ചരിതരായ ഇസ്രായേല്യരുടെ പദവിയെസംബന്ധിച്ച് വെളിപാട് പുസ്തകം പഠിപ്പിക്കുന്നത് കാണുക:

”ഒരു കുഞ്ഞാട് സീയോണ്‍ മലയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവനോട്കൂടെ 1,44,000 പേരും അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും (മുദ്രകുത്തിയിട്ടുണ്ട്) എഴുതിയിട്ടുണ്ട്” (വെളിപാട് 14:1). 1,44,000 പേര്‍ ആരൊക്കെയാണെന്ന് വെളിപാട് പുസ്തകം വ്യക്തമാക്കുന്നുണ്ട്. അത് കാണുക: ”മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു. ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രത്തില്‍നിന്നും 1,44,000.

 1. യൂദാ ഗോത്രത്തില്‍നിന്നും പന്തീരായിരം മുദ്രിതര്‍
 2. രൂബേന്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം
 3. ഗാദ് ഗോത്രത്തില്‍നിന്നും പന്തീരായിരം
 4. അഷേര്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം
 5. നഫ്ത്താലി ഗോത്രത്തില്‍നിന്നും പന്തീരായിരം
 6. മനാസ്സെ ഗോത്രത്തില്‍നിന്നും പന്തീരായിരം
 7. ശിമയോന്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം
 8. ലേവി ഗോത്രത്തില്‍നിന്നും പന്തീരായിരം
 9. ഇസ്സാക്കര്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം
 10. സെബുലൂണ്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം
 11. ജോസഫ് ഗോത്രത്തില്‍നിന്നും പന്തീരായിരം
 12. ബെഞ്ചമിന്‍ ഗോത്രത്തില്‍നിന്നും പന്തീരായിരം” (വെളി: 7:4-8).

ഇസ്രായേല്യരുടെ 12 ഗോത്രങ്ങളില്‍നിന്നും 12,000 വീതം ആകെ 1,44,000 പേരുടെ നെറ്റിയിലാണ് പുത്രനായ യേശുവിന്റെയും പിതാവായദൈവത്തിന്റെയും പേര് ചാര്‍ത്തിയിട്ടുള്ളത്. ഇതില്‍ എവിടെയാണ് വിജാതീയന്റെ-ഇസ്രായേല്യനല്ലാത്തവന്റെ-പേരുള്ളത്? ഒരൊറ്റ വിജാ തീയന്‍ പോലുമില്ലാ എന്നതുകൊണ്ട് തന്നെ യേശു ഇസ്രായേല്യരിലേക്ക് മാത്രം അയക്കപ്പെട്ട പ്രവാചകന്‍ ആണെന്ന് വ്യക്തമാണ്.

സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കുന്നിടത്തെല്ലാം യേശുവിന്റെ ജനതയായ 12 ഇസ്രായേല്‍ ഗോത്രത്തെ സംബന്ധിച്ച് മാത്രമാണ് ബൈബിളില്‍ പ്രതിപാദിക്കുന്നത്. അത് കാണുക:

”സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലേമിനെ എനിക്ക് കാണിച്ചുതന്നു. അതിന് ദൈവ ത്തിന്റെ തേജസ് ഉണ്ടായിരുന്നു…….. അതിന് ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ട് കവാടങ്ങളുമുണ്ടായിരുന്നു. ആ കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെ പേരുകള്‍; കിഴക്ക് മൂന്ന് കവാടങ്ങള്‍, വടക്ക് മൂന്ന് കവാടങ്ങള്‍ തെക്ക് മൂന്ന് കവാടങ്ങള്‍ പടിഞ്ഞാറ് മൂന്ന് കവാടങ്ങള്‍. നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും ഉണ്ടായിരുന്നു. അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകളും” (വെളി: 21:10-14). ഇവിടേയും ഒരു വിജാതിയന്‍ പോലുമില്ല. 12 ഗോത്രങ്ങളില്‍നിന്നുള്ള ഇസ്രായേല്‍ മക്കള്‍ മാത്രം.

വെളി: 7:4-8 വചനങ്ങളില്‍ ഒരൊറ്റ വിജാതീയന്‍ പോലുമില്ല എന്ന് പറഞ്ഞുവല്ലൊ. എന്നാല്‍ തുടര്‍ന്നുള്ള വചനത്തില്‍ വിജാതിയരേയും സൂചിപ്പിക്കുന്നുണ്ടെന്ന് സ്ഥാപിക്കുവാന്‍ മിഷണറിമാര്‍ വിഫലശ്രമം നടത്താറുണ്ട്. ആ വചനം കാണുക:

”ഇതിന് ശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ എണ്ണിത്തിട്ടപ്പെടു ത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം, അവര്‍ സകല ജനതകളിലും രാജ്യങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ള വര്‍” (വെളിപാട് 7:9).

എങ്കില്‍ 21:10-14 വചനങ്ങള്‍ സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കുന്നവയാണല്ലൊ; അതില്‍ 7:9 ല്‍ പറഞ്ഞ ഒരു വിജാതിയനേയും കണ്ടില്ലല്ലൊ? 21:10-14 ല്‍ അഥവാ സ്വര്‍ഗ്ഗത്തില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങങ്ങളുടെ പേരുകള്‍ മാത്രമാണുള്ളത്. എങ്കിലും, 7:9 ലെ ‘സകല ജനതക ളിലും രാജ്യങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍’ എന്നത് ആരെ സംബന്ധിച്ചായിരിക്കണം?

യാക്കോബ് ലേഖനം 1:1 വചനം നോക്കുക: ”വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം” ‘എന്നുപറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. യേശുവിനും വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈ പന്ത്രണ്ട് ഗോത്രങ്ങളില്‍ രണ്ട് ഗോ്രതങ്ങള്‍ ഒഴികെ ബാക്കി പത്ത് ഗോത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്നു. അങ്ങനെ അവര്‍ പല ദേശക്കാരും ഭാഷാക്കാരും അതാത് രാജ്യങ്ങളിലെ സംസ്‌കാരം സ്വീകരിച്ചവരും ആയിത്തീര്‍ന്നു. 7:9 ൽ പറഞ്ഞവിഭാഗം അതായിരി ക്കാനാണ് സര്‍വ്വസാധ്യത. കാരണം, യഹൂദന്മാരുടെ ചരിത്രം അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. പിന്നെ, ‘സകല ജനതകള്‍’, അത് യേശു വിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. മത്തായി 15:24; 10:5,6 വചനങ്ങള്‍ നോക്കുക. ആയതിനാല്‍ ‘സകല ജനതകള്‍’ എന്നത് ബൈബിള്‍ പകര്‍ത്തിയവരുടേയോ വിവര്‍ ത്തകരുടേയോ കൈക്രിയയാണ്. കാരണം, ബൈബിളില്‍ കള്ളയെഴു ത്തുകോല്‍ പ്രയോഗങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലല്ലൊ; അത് ഗ്രീക്ക്മൂല ങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സമര്‍ത്ഥിച്ചതാണ്.

മുമ്പ് സൂചിപ്പിച്ച വെളി: 7:4-8; 21:10-14 വചനങ്ങളില്‍ ഒരൊറ്റ വിജാതീയനെപോലും പരാമര്‍ശിക്കുന്നില്ലായെന്ന് നാം കണ്ടു. 12 ഗോത്രങ്ങ ളില്‍നിന്നുമുള്ള ഇസ്രായേല്യരും യേശുവിന്റെ 12 അപ്പോസ്തലന്‍മാരെയും സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമേ അതിലുള്ളൂ. യേശു ഇസ്രായേല്യരിലേക്ക് മാത്രം അയക്കപ്പെട്ട ഒരു പ്രവാചകനാണെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

മിഷനറിമാരുടെ എതിര്‍വാദം

മിഷനറിമാര്‍ ബൈബിളിലെ ചില വചനങ്ങള്‍ വക്രീകരിച്ചുകൊണ്ട് യേശു സകല സൃഷ്ടികളിലേക്കും വന്ന രക്ഷകനാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു സ്ഥലത്ത് ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളിലേക്ക് മാത്രം ഞാന്‍ അയക്കപ്പെട്ടുവെന്ന് യേശു പറയുന്നു. മറ്റൊരു സ്ഥലത്ത് ലോകത്തിലെ എല്ലാ സൃഷ്ടികളിലേക്കും അയക്കപ്പെട്ട രക്ഷകനാണെന്നും പറയുന്നു! രണ്ടും പറയുന്നത് യേശു തന്നെ. അപ്പോള്‍ വൈരുദ്ധ്യവാദത്തിലൂടെയാണോ യേശു അധ്യാപനംനടത്തിയത്? ഒരിക്കലുമല്ല. രണ്ടില്‍ ഒന്നേ ശരിയാകാന്‍ സാധ്യതയുള്ളു. ഏതാണ് ശരിയെന്ന് ബൈബിള്‍ പഠനവിധേയമാക്കിയാല്‍ ബോധ്യമാകും.

യേശു ലോകത്തിലെ എല്ലാ സൃഷ്ടികളിലേക്കും വന്ന ഒരു രക്ഷകനാണെന്ന് സമര്‍ത്ഥിക്കുവാന്‍ മിഷണറിമാര്‍ ഉദ്ധരിക്കുന്ന ബൈബിള്‍ വാക്യങ്ങളില്‍ ഒന്നാണ് മാര്‍ക്കോസ് സുവിശേഷം 16-ാംഅധ്യായം 15, 16 വചനങ്ങള്‍. അതില്‍ ഇപ്രകാരം പറയുന്നു:

”അവന്‍ (യേശു) അവരോട് പറഞ്ഞു. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും” (മാര്‍ക്ക് 16:15, 16).

മേല്‍ സൂചിപ്പിച്ച മാര്‍ക്കോസിന്റെ വചനങ്ങളെ സംബന്ധിച്ച് ബൈബിള്‍ വ്യാഖ്യാനഗ്രന്ഥങ്ങള്‍ പറയുന്നത് നോക്കുക. ന്യുജറുസലേം ബൈബിള്‍ പറയുന്നു: ‘നിലവിലുള്ള നാല് സുവിശേഷങ്ങളില്‍ ആദ്യമമായി രചിക്കപ്പെട്ട സുവിശേഷമാണ് മാര്‍ക്കോസിന്റെ സുവിശേഷം. ഇത് രചിക്കപ്പെട്ടത് ക്രിസ്താബ്ദം എഴുപതുകളിലാണെന്നാണ് ബൈബിള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായം. അക്കാലഘട്ടത്തില്‍ ക്രിസ്തു വിനെക്കുറിച്ച് നിലനിന്നിരുന്ന വിശ്വാസമാണ് നമുക്ക് അതില്‍ കാണാന്‍ കഴിയുന്നത്. കുരിശില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട യേശു വിനെക്കുറിച്ചവിശ്വാസമാണ് അന്നുണ്ടായിരുന്നത്. യേശു പുനരുത്ഥാനം ചെയ്തിരിക്കുമെന്ന് ഒരു പ്രതീക്ഷ ആ സമൂഹത്തില്‍ നിലനിന്നി രുന്നുവെങ്കിലും അത് ഉറപ്പിച്ച് പറയാന്‍ തക്ക തെളിവുകള്‍ അവരുടെ പക്കല്‍ ഇല്ലായിരുന്നു. ആ അവസരത്തില്‍ എഴുതപ്പെട്ട മാര്‍ക്കോ സിന്റെ സുവിശേഷത്തിലും ഇക്കാര്യം നിഴലിച്ച് കാണുന്നുണ്ട്. ലഭ്യമായ പുതിയ കയ്യെഴുത്ത് രേഖകളില്‍ ഏറ്റവും പുരാതനമായ കോഡ ക്‌സ് സൈനാറ്റിക്കസിലും കോഡക്‌സ് വത്തിക്കാനസിലും മാര്‍ക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം എട്ടാം വചനത്തോടു കൂടി അവസാനിക്കുകയാണ് ചെയ്യുന്നത്’(3).

ദി ന്യൂ ജെറോം ബൈബിള്‍ വ്യാഖ്യാനഗ്രന്ഥം പറയുന്നു: ‘മാര്‍ക്കോ സ് സുവിശേഷം പതിനാറാം അധ്യായത്തിലെ ഒമ്പത് മുതല്‍ ഇരുപത് വരെയുള്ള വചനങ്ങള്‍ അവയുടെ ഭാവത്തിലും ഭാഷാഘടനയിലും പ്രസ്തുത സുവിശേഷത്തിന്റെ ബാക്കി ഭാഗങ്ങളില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. ഈ ഭാഗം നമുക്ക് ഇന്ന് ലഭിച്ചിരിക്കുന്ന ഏറ്റവും പുരാത നമായ കയ്യെഴുത്ത് പ്രതികളില്‍ കാണപ്പെടുന്നില്ല. ലൂക്കോ സിന്റെ സുവിശേഷം 24-ാം അധ്യായത്തിന്റെയും യോഹന്നാന്റെ സുവിശേഷം 20-ാംഅധ്യായത്തിന്റെയും വെളിച്ചത്തില്‍ നിര്‍മ്മിക്ക പ്പെട്ട ഈ ഭാഗത്തിന്റെ കഥകള്‍ രണ്ടാം നൂറ്റാണ്ടിലാണ് ഈ സുവിശേഷത്തോട് ചേര്‍ക്കപ്പെട്ടതെന്നാണ് തോന്നുന്നത്’(4).

അതുകൊണ്ടാണ് കത്തോലിക്കരുടെ പി.ഒ.സി ബൈബിള്‍ അടിക്കുറിപ്പായി ഇപ്രകാരം എഴുതിയത്. ’16:9-20, ചില കയ്യെഴുത്ത് പ്രതികളില്‍ 16-ാം അധ്യായത്തില്‍ 9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ കാണുന്നില്ല’. പ്രൊട്ടസ്റ്റന്റ് സഭകള്‍ അംഗീകരിക്കുന്ന New International Version Bible ൽ  16-ാം അധ്യായം 8-ാം വാക്യത്തില്‍ അവസാനിപ്പിച്ച് അടിക്കുറിപ്പില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു.”The Most reliable early manuscripts and other ancient witness do not have Mark “16:920. സത്യവേദദപുസ്തകം മലയാളം ബൈബിള്‍ 16-ാം അധ്യായം 9 മുതല്‍ 20 വരെയുള്ളവാക്യ ങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. ഗ്രീക്ക് ബൈബിളില്‍പോലും 9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ പില്‍ക്കാലത്ത്-രണ്ടാം നൂറ്റാണ്ടില്‍-ആരോ മാര്‍ക്കോസിന്റെ സുവിശേഷം 16-ാംഅധ്യായത്തില്‍ തിരുകിക്കയറ്റിയതെന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ യേശുവിന്റെ പേരില്‍ പടച്ചുണ്ടാക്കിയ കള്ളവചനങ്ങളാണ് എന്നത് വളരെ വ്യക്തമാണ്. അത് പണ്ഡിതന്മാരും അംഗീകരിക്കുന്നു. ആയതിനാല്‍ യേശു ലോകത്തിലെ എല്ലാ സൃഷ്ടികളിലേക്കും അയക്കപ്പെട്ടവനാണ് എന്നതിന്, ആ വചനങ്ങള്‍ തെളിവല്ല.

മിഷനറിമാരുടെ മറ്റൊരു എതിര്‍വാദം

യേശു ലോകരിലേക്ക് വന്ന രക്ഷകനാണെന്ന് സമര്‍ത്ഥിക്കുവാന്‍ മത്തായി സുവിശേഷം 28-ാം അധ്യായം 19-ാം വാക്യം ഉയര്‍ത്തിക്കാണി ക്കാറുണ്ട്. ആ വാക്യം ഇപ്രകാരമാണ്. ”ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതയേയും ശിഷ്യപ്പെടുത്തുവിന്‍”.

മത്തായിയുടെ സുവിശേഷത്തെ സംബന്ധിച്ച് ബൈബിള്‍ വ്യഖ്യാന ഗ്രന്ഥമായ ന്യൂജെറോം ബൈബിള്‍ കമന്ററി പറയുന്നു. ‘ഇതില്‍ ഗ്രീക്ക് മൂലം മാര്‍ക്കോസിന്റെ സുവിശേഷം പൂര്‍ണ്ണമായി അല്‍പം ഭേദഗതികളോടെ പകര്‍ത്തിയിട്ടുണ്ട് എന്നതിനാല്‍ ദൃക്‌സാക്ഷിയായ ഒരു അപ്പോസ്തലന്റെ രചനയാണ് മത്തായിയുടെ സുവിശേഷത്തിന്റെ ഇപ്പോഴുള്ള രൂപമെന്ന് കരുതുന്നത് ശരിയായിരിക്കുകയില്ല’.(3)

മേല്‍ സൂചിപ്പിച്ച ബൈബിള്‍ വ്യാഖ്യാന ഗ്രന്ഥത്തിലെ വാക്കുകളില്‍നിന്നും രണ്ട് കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. 1. യേശുവിന്റെ അപ്പോസ്തലനായ മത്തായി എഴുതിയതല്ല ഈ സുവിശേഷം. പകരം യേശുവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരാള്‍ യേശുവിനും വളരെ കാലത്തിനുശേഷം മത്തായിയുടെ പേരില്‍ രചിച്ച ഒരു പുസ്തകമാണ്, നാം ഇന്ന് കാണുന്ന മത്തായിയുടെ പേരിലുള്ള സുവിശേഷം.2. അജ്ഞാതനായ ഒരു വ്യക്തി ഇതിന്റെ ഗ്രീക്ക് മൂലം മാര്‍ക്കോസിന്റെ സുവിശേഷം പൂര്‍ണ്ണമായി അല്‍പം ഭേദഗതികളോടെ പകര്‍ത്തിയതാണ് നിലവിലുള്ള മത്തായിയുടെ സുവിശേഷം.

രണ്ടാമത് സൂചിപ്പിച്ച കാര്യം ശ്രദ്ധിക്കുക: അത് മത്തായിയുടെയും മാര്‍േക്കാസിന്റെയും സുവിശേഷങ്ങള്‍ താരതമ്യം ചെയ്ത് തെളിയിക്കാന്‍ കഴിയും. കിങ്ങ് ജെയിംസ് വേര്‍ഷന്‍ തുടങ്ങിയ ബൈബിളുകളിലെ പുതിയനിയമത്തില്‍ മത്തായി സുവിശേഷത്തില്‍ 28 അധ്യായങ്ങളിലായി 1071 വചനങ്ങളുണ്ട്. മാര്‍ക്കോസ് സുവിശേഷത്തില്‍ 16 അധ്യായങ്ങളിലായി 678 വചനങ്ങളുമുണ്ട്. ‘മാര്‍ക്കോസിലെ എല്ലാം തന്നെ-55 വാക്യങ്ങളൊഴികെ-മത്തായിയില്‍ പുനഃപ്രത്യക്ഷപ്പെടുന്നു!’.(5)

അതായത് മാര്‍ക്കോസിന്റെ 678 വചനങ്ങളില്‍ 623 വചനങ്ങളും മത്തായി അല്‍പംഭേദഗതികളോടെ പകര്‍ത്തിയിട്ടുണ്ട്. ‘അങ്ങനെ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍(16:15) എന്ന മാര്‍ക്കോസിന്റെ വാക്യം മത്തായി ”നിങ്ങള്‍ എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍” (മത്തായി 2819) എന്ന് ഭേദഗതി ചെയ്തു പകര്‍ത്തിയെന്നാണ് മനസ്സിലാകുന്നത്. മാര്‍ക്കോസില്‍ പില്‍ക്കാലത്ത് കടത്തിക്കൂട്ടിയ കള്ളവചനം മത്തായി കോപ്പിയടിച്ചുവെന്നതാണ് വസ്തുത.

എന്നിട്ടും മിഷനറിമാര്‍ അറിഞ്ഞുകൊണ്ടു തന്നെ യേശുവിന്റെ പേരില്‍ കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. യേശു ലോകജനതയുടെ രക്ഷകനാണെന്ന് സ്ഥാപിക്കുവാന്‍ മാര്‍ക്ക് 16:15, 16 മത്തായി 28:19 എന്നീ കടത്തിക്കൂട്ടിയ വചനങ്ങള്‍ മനസങ്കോചം കൂടാതെ ഉദ്ധരിക്കുന്നു. പരലോക ചിന്തയുണ്ടായിരുന്നെങ്കില്‍ അവര്‍ ഇതില്‍ നിന്നും വിരമിക്കുമായിരുന്നു. കാരണം വേദഗ്രന്ഥത്തില്‍ വ്യാജ വചനങ്ങള്‍ കടത്തിക്കൂട്ടിയാല്‍ ഉണ്ടാകുന്ന ശിക്ഷയെ സംബന്ധിച്ച് അവരുടെ കൈകളിലിരിക്കുന്ന ഗ്രന്ഥം തന്നെ പറയുന്നു.

”ഈ പുസ്തകത്തിലെ വചനങ്ങള്‍ ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയക്കും. ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ നഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള പങ്ക് ദൈവം എടുത്തുകളയും” (വെളിപാട് 22:18,19).(6)

യേശുവും വിജാതീയ ക്രിസ്ത്യാനികളും

ഭൂമുഖത്ത് 200 കോടിേയാളം ക്രിസ്ത്യാനികളുണ്ട്. അതില്‍ മഹാഭൂരിപക്ഷവും വിജാതീയ-ഇസ്രായേല്യരല്ലാത്ത-ക്രിസ്ത്യാനികളാണ്. യഹൂദ ക്രിസ്ത്യാനികള്‍ വളരെ വിരളമാണ്. 0.01% പോലുമില്ല. അവരും പൗലോസിന്റെ ദൈവശാസ്ത്രം മതമായി സ്വീകരിച്ചവരാണ്. വിഘടിച്ച് പ്രവര്‍ത്തിക്കുന്ന 42499 ല്‍ അധികം(7)ക്രൈസ്തവ സഭാവിഭാഗങ്ങളും അതാത് സഭകളുടെ സുവിശേഷ വേലക്കാരുമുണ്ട്. ഇവര്‍ വാശിയോടുകൂടി തങ്ങളുടെ സഭകളില്‍ ആളെ ചേര്‍ക്കുവാന്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് സുവിശേഷപ്രവര്‍ത്തനങ്ങളും ധ്യാനകേന്ദ്രങ്ങളും കണ്‍വന്‍ഷനുകളും കരിസ്മാറ്റിക്കുകളും മറ്റും നടത്തി തങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ചെയ്യുന്ന അടയാളങ്ങളും അത്ഭുതങ്ങളും പ്രചരിപ്പിക്കുന്നു. പുനരുദ്ധാരണ ദിനത്തില്‍ ഓരോ ജനതയും അതാത് പ്രവാചകന്‍മാരുടെ അടുത്ത് ഒത്തുകൂടുമ്പോള്‍ മേല്‍പറയപ്പെട്ടക്രൈസ്തവ വിഭാഗങ്ങള്‍ യേശുവിന്റെ അടുക്കല്‍ ഒരുമിച്ചുകൂടും. ഇവരെ സംബന്ധിച്ച് യേശു 2000 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രവചിച്ചിട്ടുണ്ട്; ആ പ്രവചനം ഇപ്രകാരമാണ്:

”അന്ന് പലരും എന്നോട് ചോദിക്കും. കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തി ക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോട് പറയും നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാ. അനീതി പ്രവര്‍ത്തിക്കുന്നവരെ നി0ങ്ങള്‍ എന്നില്‍ നിന്നും അകന്നു പോകുവിന്‍” (മത്തായി 7:22-23) എന്നാണ് യേശു അവരോട് പറയുന്നത്.

എന്തുകൊണ്ടാണ് യേശു അപ്രകാരം പറഞ്ഞത്? അദ്ദേഹം ഒരു വിജാതീയന്റെയും അടുക്കല്‍ പോയി സുവിശേഷം പ്രസംഗിച്ചിട്ടില്ല. ശിഷ്യന്‍മാരെ അതിന് അനുവദിച്ചി ട്ടുമില്ല. യേശുവിന്റെ നാമത്തില്‍ പ്രവചിക്കുവാനൊ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനൊ അവരെ അധി കാരപ്പെടുത്തിയിട്ടുമില്ല. ഇസ്രായേല്‍ ഭവനത്തില്‍ നഷ്ടപ്പെട്ടുപോയ ആടുകള്‍ക്കിടയിലേക്ക് മാത്രം ഞാന്‍ അയക്കപ്പെട്ടു എന്നാണ് യേശു അവരെ പഠിപ്പിച്ചത്.

യേശു ഒരു മാര്‍ഗ്ഗം കൊണ്ടുവന്നിരുന്നു. മുന്‍ പ്രവാചകന്മാര്‍ കൊണ്ടു വന്ന അതേ മാര്‍ഗ്ഗം; സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റേയും മാര്‍ഗ്ഗം. അത് പൂര്‍ത്തിയാ ക്കാതെയാണ് അദ്ദേഹം കടന്നുപോയത്. യേശു പറഞ്ഞു: ”ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍-പെരിക്‌ലീത്-(അഹ്മദ് അല്ലങ്കില്‍ മുഹമ്മദ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല”(8). യേശു പറഞ്ഞ കാര്യസ്ഥനിലൂടെയാണ് സമര്‍പ്പണത്തിന്റെ മാര്‍ഗ്ഗം പൂര്‍ത്തിയാക്കിയത്. അതാണ് യഥാര്‍ത്ഥ മാര്‍ഗം.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”മറിയമിന്റെ മകന്‍ ഈസ പറഞ്ഞ സന്ദര്‍ഭം. ഇസ്രായേല്‍ സന്തതികളെ നിശ്ചയമായും ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുവാനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപ്പറ്റി സുവിശേഷം അറിയിക്കുന്നവനായിക്കൊണ്ടും” (61:6).

കുറിപ്പുകള്‍:

1. അപ്പോസ്തലപ്രവര്‍ത്തികള്‍ 21: 20-24
2. The New Jerusalem Bible. page no.1685.
3. The New Jerome Bible Commentary p.no 629.
4. The New Jerome Bible Commentary p.no.630.
5. Cannon Streeter, Cannon Streeter`s Special Article to Peak`s Commentary.
6. വെളിപാട് 22:18,19 വചനം ആ പുസ്തകത്തിന് മാത്രമെ ബാധകമാകുകയുള്ളുവെന്ന് ഒരുപക്ഷെ മിഷണറിമാര്‍ വാദിച്ചേക്കാം. ബൈബിലെ മറ്റു പുസ്തകങ്ങളും ദൈവീകമാണെങ്കില്‍ ആ പുസ്തകങ്ങള്‍ക്കും 22:18,19 വചനം ബാധകമാണ്.
7. World Christian Encycloppedia. Your Total Christian Denominations Count for today is 42499. ഇത് 2010 ലെ കണക്കാണ്. 2025 ല്‍ 50000 കവിയുമെന്നാണ് പുതിയ കണക്ക്.
8. യോഹന്നാന്‍ 16:7.

3 Comments

 • ഖുർആൻ പറയുന്ന ഈസ നബിക്കു പിതാവായി ജോസഫ് എന്നൊരു വ്യക്തി ഇല്ല, ആരും baptize ചെയ്തിട്ടില്ല, സഹോദരി സഹോദരന്മാരില്ല, അതേഹത്തെ ക്രൂശിച്ചിട്ടില്ല അതേഹത്തെ അടക്കം ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ ആരും ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചിട്ടുമില്ല. തങ്ങൾക്കു തന്നെ Acts 2:22 കഴിഞ്ഞുള്ള ഭാഗം skip ചെയ്യേണ്ടി വന്നത് എന്ത് കൊണ്ടാണ്.പൗലോസ് മാത്രമല്ല എല്ലാ അപോസ്തലന്മാരും മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുവിനെ കുറിച്ചാണ് പ്രസംഗിച്ചത്. അപ്പോൾ ഈസ നബി എങ്ങനെ യേശു ആകും…

  ASIFALI HASSAN 24.02.2019
 • മാർക്ക് 16

  അവർ ചെന്ന് ശിഷ്യൻ മാരോട് ( യേശുവിന്റെ ഉയിർപ്പ്) പറഞ്ഞു അവർ അവരെ വിശ്വസിച്ചില്ല അവർക് ഉയിർപ്പു ഒരു കെട്ടുകഥപോലെ തോന്നി ‘

  ഖുർആനും ഇതുതന്നെയാണ് യേശുവിനെക്കുറിച്ചു പറയുന്നത്

  അഫ്സൽ 11.03.2019
 • koodthal padikkan kazinju…..

  aboobackar siddique k 12.03.2019

Leave a comment

Your email address will not be published.