യേശുക്രിസ്തുവും കുരിശ് മരണവും

//യേശുക്രിസ്തുവും കുരിശ് മരണവും
//യേശുക്രിസ്തുവും കുരിശ് മരണവും
മതതാരതമ്യ പഠനം

യേശുക്രിസ്തുവും കുരിശ് മരണവും

Print Now
ദം ചെയ്ത ആദിപാപത്തിന്റെ പ്രായശ്ചിത്തത്തിനായി ദൈവം സ്വർഗത്തിൽ നിന്നിറങ്ങി വന്ന് മനുഷ്യരൂപം പൂണ്ട് യേശുവായി അവതരിച്ച് കുരിശ് മരണം വരിച്ചെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.

സത്യത്തിൽ യേശു
ക്രൂശിക്കപ്പെട്ടുവോ?

ഏത് സമയത്തും ഏകനായ സത്യ ദൈവത്തോടു മാത്രം പ്രാർത്ഥിക്കുകയും ഏക ദൈവത്തോട് പ്രാർത്ഥിക്കാൻ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത യേശുക്രിസ്തു, അക്രമികളുടെ കുതന്ത്രങ്ങളിൽ നിന്നുള്ള രക്ഷക്കായി സർവ്വ ശക്തനായ ദൈവത്തിന് മുന്നിൽ സാഷ്ടാംഗം ചെയ്ത് മനസ്സുരുകി പ്രാർത്ഥിച്ചതായും പ്രാർത്ഥനയുടെ ഫലമായി സ്വർഗത്തിൽ നിന്നൊരു ദൂതൻ ഇറങ്ങി വന്നതായും ബൈബിളിലുണ്ട്.

എന്തിനായിരുന്നു. ആ ദൂതൻ ഇറങ്ങി വന്നത്?

കുരിശാകുന്ന പാനപാത്രം എന്നിൽ നിന്ന് നീക്കേണമ എന്ന യേശുവിന്റെ കരളലിയിപ്പിക്കുന്ന പ്രാർത്ഥന ദൈവം സ്വികരിച്ചിട്ടില്ല എന്ന സന്തോഷ വാർത്ത അറിയിക്കാനോ?
മഹാനായ മനുഷ്യപുത്രൻ കുരിശിൽ കിടന്ന് വേദനായാൽ പുളഞ്ഞ് രക്തം വാർന്ന് ദൈവസഹായം ലഭിക്കാതെ പ്രതീക്ഷയറ്റ് നിരാശനായി ദൈവമേ ദൈവമേ കൈവിട്ടെതെന്തേ എന്ന് പറഞ്ഞ് വിലപിച്ച് മരണത്തിലേക്ക് നടന്നടുക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനോ?

ഏകനായ സത്യദൈവം പ്രാർത്ഥന കേൾക്കുന്നവനാണ്

1) യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു.
യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
(സങ്കീർത്തനങ്ങൾ145:17-20)

2) പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന, അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു
(യോഹന്നാൻ 9:31)

3) എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
(യാക്കോബ് 5:16)

4) ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.
(സദൃശ്യവാക്യങ്ങൾ 28: 9)

4) എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
(യിരമ്യാവ് 33:3)

5) അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
(മത്തായി 21:21, 22)

ഏക സത്യ ദൈവത്തോട് പ്രാർത്ഥിക്കണെമെന്ന് യേശു പഠിപ്പിക്കുന്നു

1) എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ നീ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നീ നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകും.
(മത്തായി 6:6)

2) നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മ നൽകും.
(മത്തായി7:11)

3) അതിനാൽ ഞാൻ പറയുന്നു പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും.
(മാർക്കോസ്11:24)

4) നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് പ്രാർത്ഥനയിൽ ചോദിക്കുന്നതെന്തും ലഭിക്കും.
(മത്തായി21:22)

5) നിരന്തരം ചോദിക്കുക ദൈവം നിങ്ങൾക്ക് തരും നിരന്തരം അന്വേഷിക്കും നിങ്ങൾ കണ്ടെത്തും നിരന്തരം മുട്ടുക വാതിൽ നിങ്ങൾക്കായി തുറക്കപ്പെടും.
(മത്തായി 7:7)

6) യേശു അവിടെയെത്തിയപ്പേൾ ശിഷ്യൻമാരോടു പറഞ്ഞു. പ്രലോഭനത്തിൽ അകപെടാതിരിക്കാൻ പ്രാർത്ഥിക്കുക.
(ലൂക്കോസ് 22:40)

യേശു എപ്പോഴും ഏകനായ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു

1) യേശുവിനെയും സ്നാനപ്പെടുത്തി. യേശു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ സ്വർഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് അവനിലേക്ക് ഇറങ്ങി വന്നു.
(ലൂക്കോസ് 3:21,22)

2) യേശു പലപ്പോഴും പ്രാർത്ഥനക്കായി ഏകന്തമായ സ്ഥലത്തേക്ക് പോകുമായിരുന്നു.
(ലൂക്ക് 5/16)

3) ആളുകളോട് യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം യേശു ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാൻ മലമുകളിലേക്ക് പോയി.
(മത്തായി 14:23)

4) ആ സമയം യേശു മലയിലേക്ക് പ്രാർത്ഥിക്കാൻ പോയി രാത്രി മുഴുവൻ ദൈവത്തോട് പ്രാർത്ഥിച്ച് കൊണ്ട് അവനവിടെ കഴിഞ്ഞു. പിറ്റേന്നു പ്രഭാതത്തിൽ യേശു തന്റെ അനുയായികളെ വിളിച്ചു അവൻ അവരിൽ നിന്ന് പന്ത്രണ്ട് പേരെ തെരെഞ്ഞെടുത്തു.
(ലൂക്കോസ് 6 :12-13)

5) പിറ്റേന്നു രാവിലെ യേശു വളരെ നേരെത്തെ എഴുന്നേറ്റു. ഇരുട്ടു മാറും മുമ്പ് തന്നെ അവൻ വിടുവിട്ടിറങ്ങി. ഏകാന്തമായ സ്ഥലത്തേക്ക് പ്രാർത്ഥനക്കായി പോയി.
(മാർക്കോസ് 1:35)

6) ഒരിക്കൽ യേശു ഒറ്റക്കു പ്രാർത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാം അവിടെയെത്തി.
(ലൂക്കോസ് 9 :18)

യേശുവിന്റെ പ്രാർത്ഥന ഏകനായ സത്യദൈവം എപ്പോഴും കേട്ടിരുന്നു

1) (യേശു ദൈവത്തോട്) അങ്ങ് എന്റെ പ്രാർത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം എന്നാൽ എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നിൽക്കുന്ന ജനം വിശ്വസിക്കുന്നതിന് വേണ്ടിയാണ് ഞാനിത് പറയുന്നത്.
(യോഹന്നാൻ 11:41,42)

2) (മാർത്ത യേശുവിനോട് പറഞ്ഞു) ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
(യോഹന്നാൻ 11:21, 22)

ക്രൂശീകരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ യേശു നടത്തിയ വികാരനിർഭരമായ പ്രാർത്ഥന

1) ക്രിസ്തു ഭൂമിയിൽ ജീവിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. യേശു ദൈവത്തോട് കണ്ണീരോട് കൂടി നിലവിളിച്ചു പ്രാർത്ഥിച്ചു.
(എബ്രായർ 5:7)

2) പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
(മത്തായി 26:39)

3) താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.
(ലൂക്കോസ് 22:41,42)

4) എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
(മാർക്കോസ് 14:34 – 36)

5) പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
(ലൂക്കോസ് 22:44)

യേശുവിന്റെ ഈ പ്രാർത്ഥനയും സത്യദൈവം കേട്ടു

ദൈവം ഒരുവനുമാത്രമാണ് അവനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത്. ദൈവം യേശുവിന്റെ പ്രാർത്ഥന കേട്ടു. കാരണം യേശു വിനീതനും ദൈവം ആഗ്രഹിച്ചതെല്ലാം നിവർത്തിച്ചവനുമാണ്.
(എബ്രയർ5:7)

ഏകനായ സത്യദൈവം കഷ്ടപ്പെടുന്നവന്റെ വിളി കേൾക്കുന്നവനാണ്

1) വിനീതനെ ഉയർത്തുകയും ദുഃഖിതനെ സന്തോഷവാനാക്കുകയും ദൈവം കൗശലക്കാരുടെയും ദുഷ്ടന്മാരുടെയും പദ്ധതികൾ തകർത്ത് അവരുടെ വിജയത്തെ ഇല്ലാതാക്കുന്നു.
(ഇയ്യോബ് 5:11,12)

2) യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
(സങ്കീർത്തനങ്ങൾ 145: 18-20)

യേശുവിനെ സഹായിക്കാൻ മാലാഖ ഇറങ്ങി വരുന്നു

അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
(ലൂക്കോസ് 22:44)

സ്രഷ്ടാവായ ദൈവം ദൂതൻമാരായ മാലാഖമാരെ അയക്കുന്നത് തന്റെ ഇഷ്ടദാസൻമാരെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാനും സഹായിക്കാനാണ്

1) ദൈവം നിനക്കായി തന്റെ ദൂതൻമാരോട് കൽപിക്കുകയും നീ പോകുന്നിടത്തൊക്കെ അവർ നിന്നെ സംരക്ഷിക്കുകയും ചെയ്യും നിന്റെ കാൽ കല്ലിൽ തട്ടാതെ അവരുടെ കൈകൾ നിന്നെ ഉയർത്തും.
(സങ്കീർത്തനങ്ങൾ 91:11)

2) ദൈവത്തിന്റെ അനുയായികൾക്ക് യഹോവയുടെ ദൂതൻ കാവൽ നിൽക്കുന്നു.
യഹോവയുടെ ദൂതൻ അവരെ സംരക്ഷിക്കുകയും ആപത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.
(സങ്കീർത്തനങ്ങൾ 34:7)

3) അങ്ങനെ രാജാവിന്റെ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.
അവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽവെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.
ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു.
ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ.
സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായ അടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.
(ദാനിയേൽ 6:16-22)

4) ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു.
അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.
(ഉൽപത്തി 19:15,16)

ഉപസംഹാരം

പ്രാർത്ഥിക്കുന്ന ഭക്തൻമാരുടെ ആഗ്രഹം നിറവേറ്റുന്ന, ദൈവ സ്നേഹികളെ പരിപാലിക്കുന്ന, പ്രാർത്ഥിക്കുന്നവന് സമീപസ്ഥനായ,ദൈവഭക്തൻമാരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്ന,(സങ്കീർ145:17-20) പാപം ചെയ്യാത്ത ഇഷ്ടദാസൻമാരുടെ പ്രാർത്ഥന കേൾക്കുന്ന (യോഹ 9:31) നീതിമാന്റെ പ്രാർത്ഥനക്ക് ഫലം നൽകുന്ന(യാക്കോബ് 5:16) ന്യായപ്രമാണം കേൾക്കുന്നവന്റെ പ്രാർത്ഥന സ്വീകരിക്കുന്ന(സദൃശ്യവാക്യ 28:9)
വിളിക്കുന്നവന്റെ വിളി കേൾക്കുന്ന(യിരമ്യാവ് 33:3) ദൃഢവിശ്വാസത്തോടെ പ്രാർത്ഥിച്ചവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന (മത്തായി 21:21,22) (മാർക്ക് 11:24)
വിനീതനെ ഉയർത്തുകയും ദുഃഖിതനെ സന്തോഷവാനാക്കുകയും ദുഷ്ടന്മാരുടെയും കുതന്ത്രങ്ങൾ തകർത്ത് അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്ന(ഇയ്യോബ് 5:11,12) സർവ്വശക്തനാണ് ഏകനായ സത്യ ദൈവം.

ദൈവത്തിന്റെ ഇഷ്ടദാസനും, വിനീതനും ദൈവത്തെ സ്നേഹിക്കുന്നവനും, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവനും, നീതിമാനും ഭക്തനും, ന്യായപ്രമാണം അനുസരിക്കുന്നവനും, പാപം ചെയ്യാത്തവനും
വിശ്വാസ ദൃഢതയുള്ളവനും, വിശ്വാസത്തിൽ സംശയിക്കാത്തവനുമാണ് ഇസ്രായേലിലേക്ക് പ്രവാചകനായി അയക്കപ്പെട്ട യേശുക്രിസ്തു.

മഹാനായ യേശുക്രിസ്തു
മുട്ടുകുത്തി;(ലൂക്ക് 22:41,42,)
കമിഴ്ന്നുവീണു: “(മത്താ 26:39)
കണ്ണീരോട് കൂടിയും നിലവിളിച്ചുകൊണ്ടും (എബ്രാ 5:7)
അതി ദുഃഖിതമായി (മാർക്ക്14:34) വിയർപ്പുതുള്ളികൾ രക്തത്തുള്ളികളാവുന്ന വിധം പ്രാണവേദനയിലായി അതി ശ്രദ്ധയോടെ (ലൂക്ക്22:44)
കുരിശ് മരണത്തിൽ നിന്ന് രക്ഷപെടുത്താൻ നടത്തിയ പ്രാർത്ഥന സർവ്വലോകരക്ഷിതാവായ ദൈവം കേൾക്കുകയും, മോശെ പ്രവാചകനെയും ജനതയെയും കടൽ പിളർത്തി ഫറോവയിൽ നിന്ന് രക്ഷപ്പെടുത്തിയപോലെ, ദാനിയേൽ പ്രവാചകനെ സിംഹക്കൂട്ടിൽ നിന്ന് ദൂതൻമാരെ അയച്ചു രക്ഷപ്പെടുത്തിയ പോലെ, ലോത്ത് പ്രവാചകനെ സ്വവർഗഭോഗികളുടെ ദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ പോലെ മഹാപ്രവാചകനായ യേശുക്രിസ്തുവിനെയും ദൂതനെ അയച്ചു രക്ഷപെടുത്തുകയും, ക്രൂശിച്ചു കൊന്ന് അഭിശപ്തനാക്കാനുള്ള ദുഷ്ടൻമാരായ ജൂതരുടെ പദ്ധതി തകർത്തു കളഞ്ഞ് ആകാശത്തേക്കുയർത്തുകയുമാണുണ്ടായത്.

അവരുടെ(യഹൂദരുടെ)സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും, അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.)

വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ(ഈസായുടെ)കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
(വിശുദ്ധ ഖുർആൻ 4:156-158)

4 Comments

 • Excellent

  IBRAHIM CM 19.04.2019
 • Could you please tell me from Quran that Jesus will come again & die..

  thomas 23.04.2019
  • ഈസാ നബി കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌്‌ ഉയര്‍ത്തുകയാണ്‌ ചെയ്‌തിട്ടുളളതെന്നുമുളള വസ്‌തുത ഖുര്‍ആന്‍ വചനങ്ങളിലൂടെ വിവരിക്കപ്പെട്ടതാണ്‌. അന്ത്യദിനത്തിന്‌ മുമ്പ്‌ അദ്ദേഹം വീണ്ടും വരുമെന്നും ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്‌.

   അല്ലാഹുവിന്റെദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ്‌ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്‌തവത്തില്‍ അദ്ദേഹത്തെ അവര്‍
   കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്‌ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്‌ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്റെ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ഉയര്‍ത്തുകയത്രെ ചെയ്‌തത്‌. അല്ലാഹു പ്രതാപിയുംയുക്‌തിമാനുമാകുന്നു.(നിസാഅ്‌: 157,158)

   ഈസാ നബിക്ക്‌ മസീഹ്‌ എന്ന വിശേഷണം ലഭിക്കാനുളള കാരണത്തെക്കുറിച്ചും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്‌. സ്‌പര്‍ശിച്ച്‌ രോഗികളെ സുഖപ്പെടുത്തിയത്‌ കൊണ്ടാണ്‌ ആ പേര്‍ ലഭിച്ചത്‌ എന്നാണ്‌ ഒരു അഭിപ്രായം, സകരിയ്യ നബി അദ്ദേഹത്തെ സ്‌പര്‍ശിച്ചത്‌ കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്‌. ഭൂമിയില്‍ സഞ്ചരിച്ചത്‌ കൊണ്ടാണ്‌, കാല്‍പാദങ്ങളുടെ അടിവശം പരന്നത്‌ കൊണ്ടാണ്‌ സര്‍വ്വോപരി സത്യസന്ധനായത്‌ കൊണ്ടാണ്‌ എന്നീ വീക്ഷണങ്ങളുമുണ്ട്‌. ഈസാ നബി വീണ്ടും വരുമെന്ന കാര്യം ഖുര്‍ആന്‍ കൊണ്ടും ശരിയായ ഹദീസുകള്‍കൊണ്ടും സ്ഥിരപ്പെട്ടതാണ്‌.

   വേദക്കാരില്‍ ആരുംതന്നെ അദ്ദേഹത്തിന്റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്‌ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ അദ്ദേഹം
   അവര്‍ക്കെതിരില്‍ സാക്ഷിയാകുകയുംചെയ്യും.(നിസാഅ്‌:159)
   അദ്ദേഹത്തിന്റെ മരണത്തിന്‌ മുമ്പായി വേദക്കാര്‍ അദ്ദേഹത്തില്‍ വിശ്വസിക്കും എന്ന വചനം അവസാന കാലത്ത്‌ ഈസാ നബി വീണ്ടും ഭൂമിയിലേക്ക്‌ ഇറങ്ങിവരും എന്നാണ്‌ സൂചിപ്പിക്കുന്നത്‌.

   നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല മറിയമിന്റെ മകന്‍ നീതിയുടെ വിധികര്‍ത്താവായി ഇറങ്ങിവരുന്നത്‌ വരെ. എന്നിട്ട്‌ അദ്ദേഹം കുരിശ്‌ തകര്‍ക്കും പന്നിയെ കൊല്ലും ചുങ്കം ഇല്ലാതാക്കും അവിശ്വാസിയില്‍ നിന്ന്‌ അത്‌സ്വീകരിക്കുകയില്ല. ധനം ഒഴുകും അത്‌ ആരും സ്വീകരിക്കുകയില്ല. ഒരുസൂജൂദ്‌ ദുന്‍യാവിനെക്കാളും അവയിലുളള എല്ലാത്തിനെക്കാളും ഉത്തമമായിരിക്കും. (ബുഖാരി)
   ഈസാ നബി ഇറങ്ങിയതിന്‌ ശേഷമുളള കാലവും പ്രവചകവചനങ്ങളിലൂടെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.

   നബി(സ) പറഞ്ഞു: മര്‍യമിന്റെ മകന്‍ ഈസ എന്റെ സമുദായത്തില്‍ നീതിയുടെ വിധികര്‍ത്താവും നിഷ്‌പക്ഷതയുടെ നേതാവുമായിരിക്കും അദ്ദേഹം കുരിശ്‌ പൊട്ടിക്കും പന്നിയെ അറുക്കും ചുങ്കം ഒഴിവാക്കും നിര്‍ബന്ധദാനം വേണ്ടന്ന്‌വെക്കും, ആടിന്‌ വേണ്ടിയും ഒട്ടകത്തിന്‌ വേണ്ടിയും ആരും പരിശ്രമിക്കുകയില്ല, പകയും വിദ്വേഷവും ഉയര്‍ത്തപ്പെടും വിഷമുളളതിന്റെ വിഷമെല്ലാം നീക്കം ചെയ്യപ്പെടും എത്രത്തോളമെന്നാല്‍ ഒരു കുട്ടി സര്‍പ്പത്തെ കയ്യിലെടുക്കും പക്ഷെ അത്‌ അവനെ ഉപദ്രവിക്കുകയില്ല, ഒരു പെണ്‍കുട്ടി സിംഹത്തെ ഓടിക്കും പക്ഷെ അത്‌ അവളെ ഉപദ്രവിക്കുകയില്ല. ചെന്നായ ആട്ടിന്‍ കൂട്ടത്തില്‍ അതിന്റെ കാവല്‍പട്ടിയെ പോലെയാകും. പാത്രത്തില്‍ വെളളം നിറക്കപ്പെടുന്നത്‌ പോലെ ഭൂമിയില്‍ സമാധാനം നിറക്കപ്പെടും, വാക്കുകള്‍ ഒന്നാകും അല്ലാഹുവിനെയല്ലാതെ ആരുംആരാധിക്കുകയില്ല. യുദ്ധത്തിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കപ്പെടും, ഭൂമിവെളളിപാത്രം പോലെയാകും, ഭൂമി ആദമിന്റെ കാലം മുതലുളള ചെടികള്‍ മുളപ്പിക്കും, ജനങ്ങള്‍ ഒരുമുന്തിരിക്കുലയുടെ അടുക്കല്‍ ഒരുമിച്ച്‌കൂടും അത്‌ അവരുടെ വയറ്‌ നിറക്കും, ജനങ്ങള്‍ ഒരു ഉറുമാമ്പഴത്തിന്റെ അടുത്ത്‌ ഒരുമിച്ച്‌കൂടും അത്‌ അവരുടെവയറ്‌ നിറക്കും, ഒരുകാളക്ക്‌ ഇത്ര ഇത്ര വിലയുാകും, ഒരുകുതിരക്ക്‌ചെറു നാണയങ്ങള്‍ മതിയാകും, അവര്‍ ചോദിച്ചു അല്ലാഹുവിന്റെ ദൂതരെകുതിരയുടെ വിലകുറയുന്നത്‌എന്ത്‌കൊണ്ടാണ്‌? നബി(സ) പറഞ്ഞു: യുദ്ധത്തിന്‌ വേണ്ടിയല്ലാതെ അതിന്മേല്‍ ആരും കയറുകയില്ല. കാളക്ക്‌ വിലകൂടുന്നത്‌ എന്ത്‌കൊണ്ടാണ്‌ ? ഭൂമി മുഴവന്‍ ഉഴുതപ്പെടുന്നത ്‌അവയെക്കൊണ്ടാണ്‌. (ഇബ്‌നു മാജ)
   ഈസാ നബി(സ) വീണ്ടുംവന്നതിന്‌ ശേഷം നാല്‍പത്‌ ദിവസം താമസിച്ച്‌ മരണപ്പെടുകയും മുസ്ലിംകള്‍ അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിക്കുകയുംചെയ്യും.

   നബി(സ) പറഞ്ഞു: അദ്ദേഹം ജനങ്ങളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കും, അദ്ദേഹത്തിന്റെ കാലത്ത്‌ ഇസ്ലാമല്ലാത്ത മതങ്ങളെയെല്ലാം നശിപ്പിക്കും. മസീഹ്‌ ദജ്ജാലിനെയും അദ്ദേഹത്തിന്റെ കാലത്ത്‌ അല്ലാഹു നശിപ്പിക്കും, പിന്നീട്‌ ഭൂമിയില്‍ നിര്‍ഭയത്വം ഉണ്ടാകും എത്രത്തോളമെന്നാല്‍ സിംഹങ്ങള്‍ ഒട്ടകങ്ങളുടെ കൂടെ മേയും, പുലികള്‍ പശുക്കളുടെ കൂടെയും, ചെന്നായ്‌ക്കള്‍ ആടുകളുടെ കൂടെയും, കുട്ടികള്‍ പാമ്പുകളുടെ കൂടെകളിക്കും അവ അവരെ ഉപദ്രവിക്കുകയില്ല. അദ്ദേഹം നാല്‍പത്‌ വര്‍ഷംതാമസിക്കും പിന്നീട്‌ മരിക്കും മുസ്ലിംകള്‍ അദ്ദേഹത്തിന്റെമേല്‍ നമസ്‌കരിക്കും. (അഹ്‌മദ്‌)
   ഈസാ നബി വന്നതിന്‌ ശേഷം അദ്ദേഹം നീതി നടപ്പിലാക്കുകയും ഹജ്ജിനും ഉംറക്കും വേണ്ടി മക്കയില്‍ വരികയും മദീനയില്‍ വന്ന്‌ മുഹമ്മദ്‌ നബി(സ) ഖബര്‍ സന്ദര്‍ശിക്കുകയുംചെയ്യും.

   നബി(സ) പറഞ്ഞു: ഈസ ബിന്‍ മര്‍യം നീതിമാനായ വിധികര്‍ത്താവും നിഷ്‌പക്ഷനായ നേതാവുമായി ഇറങ്ങിവരും ഹജ്ജ്‌ ചെയ്യാന്‍ വേണ്ടി അല്ലെങ്കില്‍ ഉംറ ചെയ്യാന്‍ വേണ്ടി അല്ലെങ്കില്‍ അവ രണ്ടിന്റെയും ഉദ്ദേശത്തോട്‌ കൂടി വഴിയില്‍ പ്രവേശിക്കും എന്റെ ഖബറിന്റ അടുക്കല്‍വരും എനിക്ക്‌സലാം പറയും ഞാന്‍ അദ്ദേഹത്തിന്‌ സലാംമടക്കുകയുംചെയ്യും.(ഹാകിം)

   Afreen 29.04.2019
 • വി . ബൈബിളിൽ യേശുക്രിസ്തുവിന്റെ മരണവും ഉയിർത്തെഴുന്നേൽപ്പും അത്ഭുതങ്ങളും വിവരിക്കുന്നു . വി ഖുറാനിൽ യേശുവിന്റെ മരണവും ഉയിർത്തെഴുന്നേൽപ്പും വ്യക്തമാക്കുന്ന ഭാഗമാണ് . മർയം 19 :33 . മേൽ വചനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

  Benix 29.06.2019

Leave a comment

Your email address will not be published.