മൂന്നിൽ മൂന്നാമനല്ല, ഒരുവനാണ്

//മൂന്നിൽ മൂന്നാമനല്ല, ഒരുവനാണ്
//മൂന്നിൽ മൂന്നാമനല്ല, ഒരുവനാണ്
മതതാരതമ്യ പഠനം

മൂന്നിൽ മൂന്നാമനല്ല, ഒരുവനാണ്

ക്രിസ്തീയ വിശ്വാസം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളത്തം ഉൾക്കൊള്ളുന്ന ത്രിയേകത്വമാണ്. ക്രൈസ്തവ സാഹിത്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളായി അതിനെ വിശദീകരിക്കുന്നതും ന്യായീകരിക്കുന്നതും കാണാം. ‘എന്നാൽ ആദിമക്രൈസ്തവരിൽ നല്ലൊരു പങ്കും യഹൂദരായിരുന്നു. ഏകദൈവ വിശ്വാസികൾ. അത് കൊണ്ട് തന്നെ ദൈവത്തിൽ മൂന്നാളുകൾ എന്ന ആശയം അവരിൽ നിന്ന് വരിക എന്നത് പ്രയാസം. (ബൈബിൾ ശബ്ദ കോശം പേജ്: 408) ‘ബൈബിളിൽ ത്രിത്വം എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. ത്രിത്വം എന്നർത്ഥമുള്ള ‘ത്രിയാസ്’ എന്ന ഗ്രീക്കുപദം ആദ്യമായ് ഉപയോഗിച്ചത് എ ഡി രണ്ടാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്ന തെയോഫിലസ് ആണ്.’ (ബൈബിൾ ശബ്ദ കോശം പേജ് : 407)

എന്ന് വെച്ചാൽ യേശുവിനോ ശിഷ്യർക്കോ അറിയാത്ത പദവും വിശ്വാസവുമാണ് ത്രിയേകത്വം. യേശു ഉപദേശിച്ചത് ഏകദൈവമായ അല്ലാഹുവിനെ ഏകനായി തന്നെ ആരാധിക്കാൻ വേണ്ടിയായിരുന്നു. (മർക്കോസ് 12:29).

എന്നാൽ പിൽക്കാലത്തുള്ള ക്രിസ്തീയ സമൂഹം ത്രീയേകത്വ സിദ്ധാന്തത്തിലേക്ക് വഴിമാറി.

പിന്നീട് വന്ന പ്രവാചകൻ മുഹമ്മദ് നബി (സ) ആ കാര്യം പഠിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന് അവതരിച്ച വിശുദ്ധ ഖുർആൻ ത്രിയേകത്വത്തെ പേരെടുത്തു തന്നെ പ്രസ്താവിച്ചു കൊണ്ട് കാര്യം ബോധിപ്പിച്ചു നൽകി.

لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ

‘അല്ലാഹു മൂവരിൽ ഒരാളാണ്‌ എന്ന്‌ പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവർ ആ പറയുന്നതിൽ നിന്ന്‌ വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന്‌ അവിശ്വസിച്ചവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.’ (ഖുർആൻ 5: 73)

വളരെ കൃത്യമായി പഠിപ്പിക്കപ്പെട്ട ഈ ആശയം അറിയിക്കുന്ന വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങളെ അർത്ഥം മാറ്റി നൽകി, അറബി അറിയാത്തവരിൽ അങ്കലാപ്പ് സൃഷ്ടിക്കുന്ന പ്രവണത ക്രിസ്തീയ പാതിരിമാരിൽ ചിലർക്കുണ്ട്.

എന്തെന്നാൽ, ഈ സൂക്തത്തിൽ മൂന്നിൽ ഒരുവൻ എന്ന അർത്ഥം ലഭിക്കുന്ന ثَالِثُ ثَلاَثَةٍ എന്ന പ്രയോഗത്തിന് മൂന്നിൽ മൂന്നാമൻ എന്ന അർത്ഥം നൽകുക എന്നതാണ് അവരുടെ കുതന്ത്രം. അല്പമെല്ലാം അറബി അറിയാവുന്ന പാതിരിമാരും, അവരെ കേട്ട് പറയുന്ന അറബി അറിയാത്ത പാതിരിമാരും ഇക്കാര്യം പറയാറുണ്ട്. മാത്രമല്ല, ‘ത്രിത്വവും ദൈവത്തിൻറെ ഏകത്വവും’, പോലുള്ള സൗജന്യ വിതരണത്തിനുള്ള പുസ്തകങ്ങളിലും ഇക്കാര്യം കാണാൻ സാധിക്കും. സാധാരണക്കാരന് അതിലെ പ്രശ്നം പെട്ടന്ന് മനസ്സിലാകില്ല.

യഥാർത്ഥത്തിൽ അക്കങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ഇത്തരം പ്രയോഗങ്ങളെ കുറിച്ച് ദീർഘമായി അറബി വ്യാകരണം ചർച്ച ചെയ്തിട്ടുണ്ട്. അൽ ഖുലാസ: അൽഫിയാ – ബെയ്ത്: 741 ന്റെ വിശദീകരണത്തിനൊടുവിലായി ഇത് പ്രത്യേകം തന്നെ കാണാവുന്നതാണ്. ബെയ്ത് ഇപ്രകാമാണ്

و ان ترد بعض الذى منه بنى تضف اليه مثل بعض بين

ثانى اثنين എന്നൊരു പ്രയോഗം രണ്ടിൽ ഒരുവൻ എന്ന അർത്ഥത്തിൽ ഖുർആനിൽ കാണാം (9: 40). خامس خمسة, رابع اربعة എന്നീ പ്രയോഗങ്ങൾക്ക് യഥാക്രമം, നാലിൽ ഒരുവൻ, അഞ്ചിൽ ഒരുവൻ എന്നിങ്ങനെയാണ് അർത്ഥം വരിക.

ഈ തരത്തിലുള്ള തിരിമറികൾ ചെയ്തു കൊണ്ടാണ് ഇന്നത്തെ മുസ്‌ലിം സമൂഹത്തിലേക്ക് പാതിരിമാർ ഇറങ്ങിച്ചെല്ലുന്നത് എന്ന് കരുതാം. അതിനാൽ തന്നെ വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങളുടെ കൃത്യമായ ആശയം അറിഞ്ഞിരിക്കൽ നമുക്ക് അനിവാര്യമാണ്.

print

1 Comment

  • സബാഷ്, ഇങ്ങനെ ഒരു തെറ്റിദ്ധരിപ്പിക്കല് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.

    anas hudavi 08.03.2021

Leave a comment

Your email address will not be published.