മതം മനുഷ്യ നന്മക്ക്

//മതം മനുഷ്യ നന്മക്ക്
//മതം മനുഷ്യ നന്മക്ക്
വായനക്കാരുടെ സംവാദം

മതം മനുഷ്യ നന്മക്ക്

ന്ന് നമ്മുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കാരണം മനുഷ്യൻ അവന്റെ ജീവിത ലക്ഷ്യം മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.

രണ്ട് തരത്തിലെ യുക്തിവാദികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഒന്ന് മതത്തിന്റെ ആളുകളായി ചമഞ്ഞു നടക്കുന്നവർ; എന്നാൽ ദൈവത്തിൽ വിശ്വാസം ഉണ്ടാവില്ല. രണ്ടാമത്തേത് ദൈവം ഇല്ലാ എന്ന് തുറന്ന് പറയുന്നവർ ഇവിടെ മതത്തിന്റെ ആളായി ചമഞ്ഞു എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ നോക്കിയിട്ടാണ് ആളുകൾ മതത്തെ വിലയിരുത്താറുള്ളത് എന്നാൽ ഒരു ദൈവ വിശ്വാസിക്ക് ഒരിക്കലും കുറ്റകൃത്യം ചെയ്യാൻ കഴിയില്ല. പരിശുദ്ധമായ ഇസ്‌ലാം പഠിപ്പിക്കുന്നു മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെന്ന്. അവിടെ ഭൂമിയിൽ ചെയ്തു കൂട്ടിയ എല്ലാ കാര്യത്തിനും നന്മക്കു നന്മയും തിന്മക്കു ശിക്ഷയും നൽകപ്പെടുന്നു. ഇങ്ങനെ ഒരു വിശ്വാസം ഉള്ള ആളുകൾക്കു ഒരിക്കലും ഒരു മനുഷ്യനെ കൊലചെയ്യാൻ കഴിയില്ല. മറിച്ചു ജീവിതത്തിന്റെ യഥാർത്ഥമായ ലക്ഷ്യം അറിയാത്തവർ ആണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. മനുഷ്യന് നന്മയുള്ള ഒരു കാര്യവും ഇസ്‌ലാം വിലക്കിയിട്ടില്ല. മനുഷ്യനെ തിന്മകളിൽ നിന്നെല്ലാം തടഞ്ഞു നന്മയിലേക്കു നയിക്കുന്നതാണ് മതം.
ഇന്ന് യുക്തിവാദികൾ പറയുന്നത് മതം ആണ് എല്ലാ തിന്മകൾക്കും കാരണം. മതം വേണ്ട മനുഷ്യൻ ആയാൽ മതി എന്നാണ്.. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം എന്താണ് നന്മ എന്താണ് തിന്മ എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് മനുഷ്യനില്ല. ഒരാൾക്ക് ശരി എന്ന് തോന്നിയ കാര്യം വേറെ ഒരാൾക്ക് തിന്മയായിട്ട് തോന്നും. അവിടെ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവു പറഞ്ഞു തരണം എന്താണ് നന്മ എന്താണ് തിന്മ എന്ന്. മനുഷ്യന്റെ ബുദ്ധികൊണ്ട് നന്മ തിന്മകൾ മനസ്സിലാക്കാൻ സാധിക്കില്ല. മതത്തിന്റെ നിയമങ്ങൾ പാലിക്കാൻ സാധിക്കാതെ വരുമ്പോൾ കുത്തഴിഞ്ഞ ജീവിതത്തിൽ മതം ഒരു തടസ്സം ആവുമ്പോൾ അവിടെ നിരീശ്വരവാദം ഉണ്ടാവുന്നു എന്നതാണ് സത്യം. നിരീശ്വരവാദികളെ സംബന്ധിച്ചടത്തോളം അവരുടെ യുക്തിക്ക് തോന്നിയ ശരി എന്താണോ അതാണ് അവരുടെ ശരി. എന്നാൽ അത് മനുഷ്യർക്ക്‌ തിന്മയാണ്.. എന്നാൽ മതം മനുഷ്യ നന്മക്കാണ്.. യഥാർത്ഥമായ ജീവിതത്തിന്റെ ലക്ഷ്യം മതം പഠിപ്പിച്ചു തരുന്നു.

നിരീശ്വരവാദം മൃഗങ്ങളെ പോലെ ജീവിക്കാൻ പഠിപ്പിക്കുന്നു..

മനുഷ്യരെ, യഥാർത്ഥമായ ജീവിതമെന്താണെന്ന് മനസ്സില്ലാക്കണം..

അവസാനമായി ഒരു ക്വുർആനിക വചനം നിങ്ങളെ ശ്രദ്ധയിൽ പെടുത്തുകയാണ്..

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

“നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?” (23: 115)

print

5 Comments

  • Exelent

    Naushad 15.06.2019
    • 😊❤

      Ameen azeez 16.06.2019
  • Ma Sha Allah❤

    Muhammed 16.06.2019
  • Ma Sha Allah

    Kadeeja 19.06.2019
  • ഖുർആൻ നിങ്ങൾക്ക് എളുപ്പമാക്കി തന്നിരിക്കുന്നു, സുവൃക്തമായി വിശദീകരിച്ചു തന്നിരിക്കുന്നു എന്നെല്ലാം ഖുർആൻ പായുന്നു,

    എന്നാൽ ഖുർആനികാശയങ്ങളിൽ തന്നെ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ പണ്ഡിതൻമാർക്കിടയിൽ നില നിൽക്കുന്നു, വിത്യാസഥ ആശയങ്ങളുടെ പേരിൽ പല സംഘടനകൾ നില നിൽക്കുന്നു, അവ്യക്തതകൾ നില നിൽക്കുന്നതിനാൽ തന്നെ സൂക്തങ്ങളുടെ ഉദ്ദേശത്തിന്റെയും ആശയ വിശദീകരണ പേരിൽ തമ്മിൽ പോര് വരെ ലോക തലത്തിൽ തന്നെ നടന്നു കൊണ്ടിരിക്കുന്നു.

    1400 വർഷങ്ങൾക്കിപ്പുറവും ധാരാളം ഖുർആനിക പദങ്ങളുടെ അർത്ഥമോ, ഉദ്ദേശമോ ഇന്നും വെക്തമാകാതെ കിടക്കുന്നു.

    ശാസ്ത്രിയമായ ഗവേഷണത്തിലൂടെ കണ്ടെത്തികൊണ്ടിരിക്കുന്ന കാര്യങ്ങൾ മുന്നിൽ വെച്ച് ഖുർആനിൽ ധാരാളം അബദ്ധങ്ങളുണ്ടെന്നും അത് ദൈവികമല്ല എന്നും വാദിക്കുന്നവർക്ക് അവ്യക്തതയില്ലാത്ത വിധം ശാസ്ത്രീയമായി കൊണ്ട് തന്നെ ഷാർപ്പായ ഉത്തരം നൽകാൻ ഖുർആൻ മുന്നിൽ വെച്ച് നമ്മുക്ക് സാധിക്കുന്നില്ല. ഉത്തരം പറയുന്നവർക്ക്പോ ലും പരസ്പരം വൈരുധ്യം ഇല്ലാത്ത രീതിയിൽ ഒരേ ആശയത്തോടെ ഖുർആൻ മുൻപിൽ വെച്ച് മറുപടി നൽകാനാവുന്നില്ല.

    ആർക്കും ഏതു രീതിയിലും വ്യാഖ്യാനിക്കാനും വളച്ചെടിക്കാനും സാധ്യമാകുന്നു.

    ഖുർആൻ അല്ലാഹു എളുപ്പവും, സുവ്യക്തവുമായ ഒരു ഗ്രന്ഥമായി അവതരിപ്പിച്ചുവെങ്കിൽ ഇതെല്ലാം എങ്ങിനെയാണ് സംഭവിക്കുന്നത് ?

    Sainudheen 04.07.2019

Leave a comment

Your email address will not be published.