ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണത്രേ ഇസ്‌ലാമിലെ വർണവിവേചനം..!!

//ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണത്രേ ഇസ്‌ലാമിലെ വർണവിവേചനം..!!
//ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണത്രേ ഇസ്‌ലാമിലെ വർണവിവേചനം..!!
ആനുകാലികം

ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണത്രേ ഇസ്‌ലാമിലെ വർണവിവേചനം..!!

സ്‌ലാമിൽ വർണ വിവേചനവും സ്ത്രീവിരുദ്ധതയുമുണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ഒരു യുക്തിവാദിനി കൊണ്ടുവന്ന ആയത്താണിത്.

“كَذَٰلِكَ وَزَوَّجْنَٰهُم بِحُورٍ عِينٍ”
വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും. (ഖുർആൻ 44:54)

സ്വര്‍ഗ്ഗത്തില്‍ ”വെളുത്ത” സ്ത്രീകളെ ഇണകളായി നല്‍കുമെന്ന് പറയുന്ന പടച്ചോന്‍ !! (ഇതിലെ സ്ത്രീവിരുദ്ധതയെ കുറിച്ച്..ങാ..ആരോടാണ്..!!)
അതായത്, പടച്ചോന്‍ ഓഫര്‍ ചെയ്യുന്ന സൗന്ദര്യം പോലും ‘വെളുപ്പാ’ണ്..!!
ഈ ആയത്ത് വായിക്കുന്ന കറുത്ത വിശ്വാസിയുടെ മാനസീകാവസ്ഥ ഊഹിക്കാന്‍ പടച്ചോന്‍ മറന്ന്പോയതാകാം കേട്ടോ .”””” എന്നാണു വിമർശനം.

ഖുർആനിൽ അഞ്ചു സ്ഥലങ്ങളിലാണ് ഹൂർ ‘പ്രയോഗമുള്ളത്’ അവയിൽ 4 സ്ഥലങ്ങളിൽ ഹൂറുൻ ഈൻ എന്നും ഒരിടത്തു മാത്രം ഹൂർ എന്നും കാണാം. ഹൂർ, ഈൻ ഈ രണ്ടു പദങ്ങളും സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഉപയോഗിക്കുന്ന ബഹുവചന രൂപങ്ങളാണ്. അതിനാൽ മേൽ സൂചിപ്പിച്ച 4 ഇടങ്ങളിൽ പുരുഷനേയോ സ്ത്രീയേയോ ഉദ്ദേശിക്കാം. അഥവാ സ്വർഗ പ്രവേശനം ലഭിക്കുന്ന സ്ത്രീക്ക് പുരുഷനെ ഇണയായി ലഭിക്കുന്നത് പോലെ സ്വർഗസ്ഥനായ പുരുഷന് ഇണയായി സ്ത്രീയെ ലഭിക്കും.
ഈൻ എന്നു ചേർക്കാതെ ഹൂർ എന്നു മാത്രം പ്രയോഗിച്ചേടത്ത് അത് സ്ത്രീയെ മാത്രമാണ് സൂചിപ്പിക്കന്നത്.

ഒന്നാമതായി ഇതൊരു സ്ത്രീവിരുദ്ധ ആയതല്ല.

ഇനി വർണ വിവേചനത്തിലേക്കു വരാം. ഈൻ എന്നാൽ കണ്ണുകൾ എന്നാണ് അർത്ഥം. ഹൂർ എന്നാൽ വെളുത്തത്. അതായത് കണ്ണുകളെയാണ് ഇവിടെ വർണിച്ചിരിക്കുന്നത്. കണ്ണിലെ വെളുപ്പ് കൂടിയ ഇണകൾ എന്നേ ഇവിടെ അർത്ഥമുള്ളൂ..
യുക്തിവാദിനിക്ക് അറബി വശമില്ലാതെ വ്യാഖ്യാനിച്ചതിൽ പിഴച്ചതാണ്. അല്ലാതെ കറുത്തവരെ പടച്ചോൻ കാണാതെ പോയിട്ടില്ല.

കുപ്രചരണം തുടരുന്നു…

”ഉണക്ക മുന്തിരി പോലത്തെ തലയുള്ള ഒരു എത്യോപ്യന്‍ കറുത്ത അടിമയാണ് നിങ്ങളുടെ ഭരണാധികാരി എങ്കിലും, നിങ്ങള്‍ അവനെ അനുസരിക്കുക”. (സ്വഹീഹ് ബുഖാരി- 7142)
സ്വന്തം രാജ്യത്തെ ഭരണാധികാരിയെ അനുസരിക്കണം എന്ന് പഠിപ്പിക്കുന്നതാണ് സന്ദര്‍ഭം !!
കറുത്ത എത്യോപ്യന്‍സിനെ എത്രമാത്രം തരംതാഴ്ന്നവനായിട്ടാണ് പ്രവാചകന്‍ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ…?”” എന്നാണു ചോദ്യം.

ഇവിടെ ഉണക്ക മുന്തിരി പോലെ തലയുള്ളവൻ എന്നല്ല. ഉണക്ക മുന്തിരി പോലെ തലമുടിയുള്ളവൻ എന്നാണ് ഹദീസിലുള്ളത്. അറിയാതെയോ മനഃപൂർവ്വമോ മറിപ്പോയതോ മാറ്റിയതോ ആവാം. ഏതായാലും ഈ ചോദ്യം വന്നത് ഒരു യുക്തിവാദിനിയുടെ തലയിൽ നിന്നാണെന്നുള്ളത് ഓർമ്മ വേണം.

അറബികളല്ലാത്ത വെളുത്തവരെ പോലും നേതൃപദവിയിൽ അംഗീകരിക്കാത്ത സവർണ സമൂഹത്തോടാണ് പ്രവാചകന് ആറാം നൂറ്റാണ്ടിൽ സംസാരിക്കേണ്ടി വന്നത് എന്ന് ആദ്യം മനസ്സിലാക്കുക. ഇന്ത്യയിൽ ചാതുർവർണ്യം നിലനിന്നിരുന്ന കാലത്തും ഇന്നും സവർണ സംഘപരിവാരം മനുഷ്യരായി പോലും പരിഗണിക്കാത്ത അഞ്ചാം വർണരുടെ സ്ഥാനമായിരുന്നു അറേബ്യയിൽ എത്യോപ്യൻ അടിമകൾക്ക്. അതിൽ തന്നെ ചുരുണ്ട മുടിയുള്ളവരോടായിരുന്നു ഖുറൈശികൾ ഏറ്റവും കൂടുതൽ വെറുപ്പു പ്രകടിപ്പിച്ചിരുന്നത്. അവരെയും നേതൃസ്ഥാനങ്ങളിലേക്കു കൊണ്ടുവന്ന് അവരെ അനുസരിക്കണമെന്നു പഠിപ്പിച്ചും വിശ്വാസികൾ എല്ലാവരും ഒരു ചീർപ്പിന്റെ പല്ലുകൾ പോലെ സമൻമാരാണ് എന്നും സമത്വം പഠിപ്പിച്ച പ്രവാചകനെ തരം താഴ്ത്തുന്ന ചിന്തകളൊക്കെ എത്രത്തോളം വികൃതമാണ്.
അതായത് ട്രാൻസ് ജെന്ററുകളും മനുഷ്യന്മാരാണ് അവരും സമൂഹത്തിൽ തുല്യ പദവി ലഭിക്കേണ്ടവരാണ് അവരെയും മനുഷ്യരായി തന്നെ പരിഗണിക്കണം എന്നൊക്കെ യുക്തിവാദികൾ പൊതുസമൂഹത്തോട് വെച്ചു കീറുന്നത് അവരെ ഇകഴ്ത്താൻ വേണ്ടിയാണെന്നു വേണം ഇതിൽനിന്നു വായിച്ചെടുക്കാൻ.

അവസാനമായി,

“”ഇസ്‌ലാമിൽ വർണ-ഗോത്ര -കുല വിവേചനമില്ലത്രേ..
ഇല്ലെന്ന് പറയാന്‍ മുസ്‌ലിംകൾക്ക് ഒരേ ഒരു ആയുധമേയുള്ളു ബിലാല്‍..
ആരാണ് ബിലാല്‍ ? കറുത്ത വര്‍ഗ്ഗക്കാരനായ, ഇസ്‌ലാം സ്വീകരിച്ച ഒരു അടിമ.
കറുത്ത വര്‍ഗ്ഗക്കാരെ ബാങ്ക് വിളിക്കാനും പള്ളി കഴുകാനും ഏല്‍പ്പിക്കുന്നത് എന്തോ വല്യ ഔദാര്യം പോലെ തോന്നുന്നത് തന്നെ ഉള്ളിലെ വർണവിവേചനം കൊണ്ടാണെന്ന് ഇവര്‍ക്കൊന്നും മനസ്സിലാകുന്നില്ല.. മനസ്സിലാകുകയും ഇല്ല. അന്നും ഇന്നും ബാങ്ക് കൊടുക്കുകയും പള്ളി കഴുകുകയും ഉസ്താദുമാര്‍ക്കുള്ള ഭക്ഷണം കൊണ്ട് വരികയും ചെയ്യുന്നവരാണ് മുക്രികള്‍. ധീരനായ വിശ്വാസിയായിരുന്ന ബിലാലിന് കൊടുത്ത സ്ഥാനവും അതായിരുന്നു. ഇമാം അല്ല..മുക്രിയാണ്..മുക്രി..!!!
അടക്കിപ്പിടിച്ച വിരോധം ശക്തിയായി അടിച്ചേൽപ്പിച്ചു പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

വേശ്യാവൃത്തി പോലും അഭിമാനമുള്ള തൊഴിലാണെന്നും ഓരോ ജോലിക്കും അതിന്റെതായ അന്തസ്സുണ്ടെന്നും വായിപ്പാട്ടു പാടുന്ന മനുഷ്യകുല സ്ത്രീയാണ് മുക്രി പണിയെ സവർണ ബോധത്തോടെ ഇകഴ്‌ത്തി കാണുന്നത്.

യുക്തിവാദിനി കേട്ടത് ബിലാലിന്റെ ചരിത്രം മാത്രമാണ്. യാസറിന്റെയും അമ്മാറിന്റെയും(റ) അറേബ്യായിൽ ആദ്യമായി ശഹീദായ ധീരവനിത സുമയ്യയുടെതും(റ) തുടങ്ങി ഉന്നതരായ അടിമ വംശങ്ങളിൽ നിന്നു ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണിയാൽ തീരാത്ത ചരിത്രവുമുണ്ട് ഇസ്‌ലാമിൽ. എക്കാലത്തെയും പോലെ തന്നെ സവർണരേക്കാൾ ഇസ്‌ലാമിനെ ഏറ്റെടുത്തത് അന്നും അസവർണർ തന്നെയായിയുന്നു. അതൊക്കെ വായിച്ചെഴുതിയാൽ പിന്നെ ഇവിടെ കിടന്ന് ആര് പൊകയ്ക്കും…

ഇനി ബിലാലിന്റേത് മുക്രിപ്പണിയായിരുന്നോ എന്നു നോക്കാം.
ബാങ്ക് വിളിക്കാനും ഇമാം നിൽക്കാനും ഇസ്‌ലാമിൽ ചില യോഗ്യതകളും മുൻഗണനകളുമൊക്കെയുണ്ട്. ഏറ്റവും നല്ല ഈണത്തിൽ ബാങ്ക് വിളിക്കാൻ അറിയുന്നവനാണ് ബാങ്ക് വിളിക്കേണ്ടത്. ഏറ്റവും മധുരമായി ഖുർആൻ പാരായണം ചെയ്യാൻ അറിയുന്നവനാണ് ഇമാം നിൽക്കേണ്ടതും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇതിനു രണ്ടിനുമുള്ള കഴിവ് ബിലാലിനു(റ)ണ്ടായിരുന്നു.

ബാങ്ക് വിളിക്കാൻ പ്രവാചകൻ (സ) ആരെ ഏല്പിക്കുമെന്നു ആകാംക്ഷയോടെ കാത്തിരുന്ന പ്രവാചക അനുചരന്മാരിൽ ഉമറും അബൂബക്കറും അലിയും ഉസ്മാനും(റ) പ്രതീക്ഷയോടെ ഞാനായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് പ്രവാചകൻ (സ) അതിനു യോഗ്യനായി ബിലാലിനെ തിരഞ്ഞെടുക്കുന്നത്. ഇതേ ബിലാലിന്റെ തന്നെ മധുരമേറിയ ഖുർആൻ പാരായണത്തിലുള്ള കഴിവു കൊണ്ടും സ്വഹാബാക്കൾക്ക് ഇമാമായും ബിലാൽ നമസ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഇവിടെ പറഞ്ഞാൽ ഇസ്‌ലാമിൽ എങ്ങനെ വിവേചനം കണ്ടുപിടിക്കാനാണ്.

ലോജിക് സിമ്പിളാണ്, പട്ടാളക്കാരൊക്കെ യോഗ്യത കൊണ്ട് നേടിയെടുത്ത രാജ്യസേവനമല്ല ഇന്ത്യൻ ആർമിയെന്നും കൂലിക്ക് നിർത്തിയ സെക്യൂരിറ്റികളാണെന്നും യുക്തിവാദ വേർഷനിൽ അവലോകനം ചെയ്യാം.

നാലു വർഷം മുമ്പ് ഇതേ സ്ത്രീ ഇസ്‌ലാമിനു വേണ്ടി പോസ്റ്റുകളിട്ടു നടന്നതാണെന്നു പറയുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. നിലവാരം ഇതു തന്നെ ആയിരുന്നല്ലോ..

print

No comments yet.

Leave a comment

Your email address will not be published.