ഭയപ്പെടേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട്!

//ഭയപ്പെടേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട്!
//ഭയപ്പെടേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട്!
കൗൺസിലിംഗ്

ഭയപ്പെടേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട്!

Print Now

അല്ലാഹു കൂടെയുണ്ട് എന്ന ബോധമാണ് വിശ്വാസികളുടെ ജീവിതവ്യവഹാരങ്ങളെ പ്രകാശമാനമാ ക്കുകയും പ്രതിസന്ധികളെ നേരിടുവാനുള്ള മനക്കരുത്ത് നല്‍കുകയും ചെയ്യുന്നത്. മദീനയിലേക്കു ള്ള പലായനവേളയുടെ ആദ്യദിവസങ്ങളില്‍, മക്കാ മുശ്‌രിക്കുകള്‍ പ്രഖ്യാപിച്ച വലിയ ധനം സമ്മാ നമായി ലഭിക്കണമെന്ന അത്യാഗ്രഹത്താല്‍ നബി(സ)യെയും അബൂബക്കറി(റ)നെയും പിടിച്ചുകൊടു ക്കുവാനുള്ള വ്യഗ്രതയില്‍ അവരെ തിരയുന്നവരുടെ കൂട്ടം ഥൗര്‍ ഗുഹയുടെ മുന്നിലെത്തുകയും അവരൊന്ന് കുനിഞ്ഞുനോക്കിയാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ സങ്കടപ്പെട്ട സഖാവിനെ നബി (സ) സമാധാനിപ്പിച്ചത് ‘അല്ലാഹു നമ്മോടൊപ്പ മുണ്ട്’ എന്നു പറഞ്ഞുകൊണ്ടാണ്. പ്രസ്തുത വചനം വഴി അല്ലാഹു സമാധാനമിറക്കിയതായും അവര്‍ അറിയാത്ത രൂപത്തില്‍ അവര്‍ക്ക് ബലം നല്‍കിയതായും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടു പേ രും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായി ച്ചിട്ടു ണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയു ണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറ ക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കു കയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാ ഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാ കുന്നു.” (9: 40)

എതിരാളി എത്ര തന്നെ ശക്തനാണെങ്കിലും ഇസ്‌ലാമിക പ്രബോധനരംഗത്ത് ആരെയും ഭയപ്പെടാതെ എഴുന്നേറ്റു നില്‍ക്കുവാന്‍ പ്രബോധകനെ പ്രചോദിപ്പിക്കുന്നതും അല്ലാഹു കൂടെയുണ്ടെന്ന ബോധമാ ണ്. ഏറ്റവും വലിയ ക്രൂരനും ഏകാധിപതിയുമായ പ്രബോധിതനായ ഫിര്‍ഔനിനടുത്തേക്ക് നിയോ ഗിക്കപ്പെട്ടപ്പോള്‍ ‘ദുര്‍ബലരായ ഞങ്ങള്‍ ക്രൂരനും ശക്തനും സ്വയം ദൈവം ചമയുന്നവനുമായവന്റെ യടുത്തേക്ക് സ്രഷ്ടാവ് മാത്രമാണ് ആരാധ്യനെന്ന സന്ദേശവുമായി പോവുകയോ’യെന്ന് സംശയം പ്രക ടിപ്പിച്ച മൂസ(അ)യോടും ഹാറൂനി(അ)നോടും അല്ലാഹു പറഞ്ഞു സമാധാനിപ്പിച്ചത് ‘നിങ്ങളോ ടൊ പ്പം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത് ഞാനും കൂടെയുണ്ട്’ എന്നാണ്. എക്കാലത്തെയും പ്രബോധകര്‍ക്ക് മനഃശാന്തിയും ആര്‍ജ്ജവവും നല്‍കുന്ന റബ്ബും അബ്ദും തമ്മിലുള്ള ആ സംഭാഷണം ക്വുര്‍ആന്‍ വരിച്ചിടുന്നതിങ്ങനെയാണ്.

”എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്ന തില്‍ നിങ്ങള്‍ അമാന്തിക്കരുത്.  നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയാ യും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയു ക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തു ചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങ ളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.” (20: 42-46)

അല്ലാഹു കൂടെയു ണ്ട് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാള്‍ക്ക് പിന്നെ പ്രതിസന്ധികളില്ല എന്നതാണ് വാസ്ത വം. ഏതു പ്രതിസന്ധിയിലും അല്ലാഹു വഴികാണിച്ചുതരുമെന്ന ബോധം മുസ്‌ലിമിനെ സംബന്ധി ച്ചേടത്തോളം അവന്റെ ഈമാനിന്റെ ഭാഗമാണ്. അംന് അഥവാ സുരക്ഷിത ത്വം നല്‍കു ന്നത് എന്ന ഈമാനിന്റെ സാരം അര്‍ത്ഥവത്താകുന്നത് അത്തരം ജീവിതാനുഭവങ്ങളുടെ മുന്നി ലാണ്. അല്ലാഹു വിന്റെ ബോധനമനുസരിച്ചുകൊണ്ട്, ഫറോവയുടെ അധീശത്വത്തില്‍ നിന്ന് ഇസ്‌റാ ഈല്യരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവരെയും കൂട്ടി സമുദ്രതീരത്തേക്ക് പുറപ്പെട്ട മൂസ(അ)യുടെ ചരിത്രം പറയുമ്പോള്‍ അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസം പ്രതിസന്ധി കളുടെ പാരമ്യത്തില്‍ എങ്ങനെ സുരക്ഷിതത്വമായിത്തീരുമെന്ന് ക്വുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്.

”മൂസായ്ക്ക് നാം ബോധനം നല്‍കി: എന്റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊ ള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്. അപ്പോള്‍ ഫിര്‍ഔന്‍ ആളു കളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു. തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു. തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാ കുന്നു. തീര്‍ ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു. (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്). അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍ നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍ നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു.  അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയാ യും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയാ യും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും.  അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീ രുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔന്റെ പക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു. തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവ രില്‍ അധികപേരും വിശ്വസിക്കു ന്നവരായില്ല.” (26: 52-67)

മുന്നില്‍ ആര്‍ത്തിരുമ്പുന്ന കടല്‍! പിന്നില്‍ ഫിര്‍ഔനിന്റെ സൈന്യവും! കടലിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയോ ഫിര്‍ഔനിന്റെ കിരാതന്‍മാരുടെ പീഢനങ്ങള്‍ സഹിച്ച് ഇഞ്ചിഞ്ചായി മരിക്കു കയോ മാത്രമാണ് മാര്‍ഗമെന്ന് കരുതിയ ഇസ്‌റാഈല്‍ ജനതയുടെ സ്വാഭാവികമായ പ്രതികരണ മാണ് സൂറത്തുശ്ശുഅ്‌റാഇലെ അറുപത്തിയൊന്നാം വചനം ഉദ്ധരിക്കുന്നത്. ‘നാം പിടിക്കപ്പെട്ടതു തന്നെ തീര്‍ച്ച!’ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരില്‍ നിന്ന് പുറത്തുവരുന്ന ആത്മഗതം! പ്രസ്തുത ആത്മഗതത്തോടൊപ്പം ചേര്‍ന്ന് നെടുവീര്‍പ്പിടുകയല്ല മൂസാ നബി(അ)യെന്ന പ്രബോധകന്‍ ചെയ്തത്. പ്രതീക്ഷ നഷ്ടപ്പെട്ട അനുയായികളോടൊപ്പം ചേര്‍ന്ന് പൊട്ടിക്കരയുകയോ അവരെ കുറേക്കൂടി ഭീതിപ്പെടുത്തുന്ന രീതിയില്‍ പ്രതിസന്ധികളെ വിശദീകരിച്ച് ജാഗരം കൊള്ളിക്കുകയോ ആയിരുന്നില്ല മൂസാ നബി(അ)യെന്ന നേതാവിന്റെ ദൗത്യം. അവര്‍ക്കദ്ദേഹം പ്രതീക്ഷ നല്‍കുകയും പതറാതി രിക്കുവാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. ഇനിയൊരു മാര്‍ഗവുമില്ലെന്ന് നിരാശപ്പെട്ടവരോട് അവരുടെ നിരാശയെ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ‘അല്ല’യെന്നര്‍ത്ഥമുള്ള ‘കല്ല’ യെന്ന അറബി ശബ്ദത്തിന്റെ ആ സന്ദര്‍ഭത്തിലുള്ള ശക്തി മനസ്സിലാക്കണമെങ്കില്‍ നമ്മുടെ മനസ്സി നെ മൂസാ നബി(അ)യോടൊപ്പം സഹസ്രാബ്ദങ്ങള്‍ക്കു പിന്നിലേക്ക് കൊണ്ടുപോകണം. മുന്നില്‍ കടലും പിന്നില്‍ സൈന്യവും കണ്ട് തങ്ങളുടെ മുമ്പിലുള്ള വഴികളെല്ലാം അടഞ്ഞുവെന്ന് കരുതിയ തന്റെ ജനതയോട് അവരുടെ നിരാശയെ നിഷേധിച്ച് പ്രതീക്ഷ നല്‍കുകയാണ് മൂസാ (അ) പറഞ്ഞ വാക്കു കള്‍ ശ്രദ്ധേയമാണ്. ‘എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചു തരിക തന്നെ ചെയ്യും!’

മൂസാ നബി(അ)യുടെ ജനത അനുഭവിച്ചതിനേക്കാള്‍ വലിയ പ്രതിസന്ധിയൊന്നും ഇന്ന് ലോക മുസ്‌ ലിംകള്‍ അനുഭവിക്കുന്നില്ല. ശരിയാണ്! ഇസ്‌ലാം ഭീതിയും ഇസ്‌ലാം വെറുപ്പും ഇസ്‌ലാം വിരുദ്ധ തയും രുദ്രഭാവം പൂണ്ട് നൃത്തമാടുന്ന ലോകസാഹചര്യമാണ് നമ്മുടെ മുന്നില്‍. ‘ഇസ്‌ലാം നമ്മെ വെറുക്കുന്നു’വെന്ന് പരസ്യമായി പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രെംപ്, ‘പാശ്ചാ ത്യ നാഗരികതക്കെതിരെ സമരം ചെയ്യുന്ന ഇസ്‌ലാമിന്റെ സ്രോതസ്സുകള്‍ തകര്‍ത്തില്ലെങ്കില്‍ അതു നമ്മെ തകര്‍ക്കു’മെന്ന് പറഞ്ഞ കെറ്റ് മക്ഫര്‍ലാന്റിനെയും ഇസ്‌ലാമോഫോബിയ ന്യായവും യുക്തിഭദ്രവുമാണെന്ന് പ്രസ്താവിച്ച ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫന്നിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും മുസ്‌ലിംകള്‍ അമേരിക്കയിലേക്ക് കടക്കരുതെന്ന കല്‍പന ഭരണഘടനാനുസൃത മാണെന്ന് സ്ഥാപിക്കുന്ന സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോര്‍ണി ജനറലും അമേരിക്കയെ മൊത്തം കീഴ്‌പ്പെടുത്താനുദ്ദേശിച്ച് മുസ്‌ലിംകളുടെ നാഗരികജിഹാദ് എന്ന ഗൂഢപദ്ധതിയുണ്ടെന്നു സംശയിച്ച ബെന്‍ കാഴ്‌സണെ ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുമായി നിയമിച്ചതോടെ ത്തന്നെ പാശ്ചാത്യസാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള ലോകക്രമം എത്രത്തോളം ഇസ്‌ലാം വെറുപ്പുല്‍പാദിപ്പിക്കുന്നതായിരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഇസ്‌ലാം ഭീതിയുടെ വക്താക്കളാണ് ട്രെംപ് നിയോഗിച്ച ഏഴ് ഉന്നതന്‍മാരെന്ന ദി ഇന്‍ഡിപെന്‍ഡന്‍ഡ് പത്രത്തിന്റെ എഴുത്തില്‍ നിന്ന് ഭാവിലോകസാഹചര്യങ്ങളെ വായിച്ചെടുക്കുവാന്‍ കഴിയും. ഇസ്രയീലിനെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് ഖുദ്‌സുള്‍ക്കൊള്ളുന്ന ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ തെരഞ്ഞെ ടുപ്പ് വാഗ്ദാനം പാലിക്കാന്‍ കൂടെ നില്‍ക്കുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിന്റെ നടപടികളോട് പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന അറബ് ലോകം മുസ്‌ലിം നേതൃത്വ ത്തിന്റെ ബലഹീനതയെ അടയാളപ്പെടുത്തുകയും അവിടെ നിന്ന് കാര്യക്ഷമമായ നടപടികളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വളര്‍ന്നുവരുന്ന ഭീകരപ്രസ്ഥാന ങ്ങള്‍ നിലവിലുള്ള മുസ്‌ലിം രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നും ശീആ തീവ്രവാദികള്‍ക്ക് മുസ്‌ലിം ലോകത്തിന്റെ മേല്‍ ആധിപത്യമുണ്ടാകുന്ന അവസ്ഥയ്ക്ക് അത് കാരണമാകുമോയെന്നും കണ്ടറിയേണ്ടതുണ്ട്. ഏറ്റവുമധികം മുസ്‌ലിംകള്‍ ജീവിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്‍ഡ്യയില്‍ അവരുടെ സാംസ്‌കാരികാസ്തിത്വത്തിനു ഭീഷണിയായി ഏകസിവില്‍കോഡും ആദര്‍ശപ്രബോധ കരെ ഭയപ്പെടുത്തി ഇസ്‌ലാമിക ദഅ്‌വത്തിനെ കുറ്റകൃത്യമാക്കിത്തീര്‍ക്കുന്ന നടപടികളും സ്ഥാപന ങ്ങളെ തകര്‍ക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ അറിഞ്ഞും അറിയാതെയും നടക്കുന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളും കൂടി സൃഷ്ടിക്കുന്ന ഭീതിതമായ അന്തരീക്ഷമുണ്ട്. സ്വന്തമെന്നു പറയാന്‍ ഒരു നാടു പോലുമില്ലാതെ അര്‍ക്കും എന്തും ചെയ്യാവുന്ന വിധത്തില്‍ ദുരിതങ്ങളനുഭവിക്കുന്ന രോഹിം ഗ്യരുടെ ഗതിയാകുമോ തങ്ങളുടേത് എന്ന് ആശങ്കിക്കുന്ന പല സ്ഥലങ്ങളിലുമുള്ള മുസ്‌ലിം ന്യൂനപ ക്ഷങ്ങളുണ്ട്. ഇസ്‌ലാം വിദ്വേഷത്തിന്റെ നട്ടുച്ചയിലാണ് ലോകമെന്നത് ശരിയാണ്. പക്ഷേ, മുമ്പില്‍ കടലും പിന്നില്‍ താനാണ് ദൈവമെന്നു വാദിച്ച ഫിര്‍ഔനിന്റെ കിങ്കരന്‍മാരുമുള്ള, എന്തു ചെയ്യണമെന്ന് ചിന്തിക്കുവാന്‍ പോലും സമയമില്ലാത്ത മൂസാ നബി(അ)യുടെ സമുദായത്തിന്റെ അവസ്ഥയൊന്നും ഇന്നു മുസ്‌ലിംകള്‍ക്കില്ല. ഇസ്‌റാഈല്യരെന്ന തന്റെ അനുയായികളോട് മൂസാ നബി(അ) പറഞ്ഞതു തന്നെയാണ് ഇസ്‌ലാമിക പ്രബോധകര്‍ക്ക് സമുദായത്തോട് പറയുവാനുള്ളത്. ‘എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചു തരിക തന്നെ ചെയ്യും.’

സന്നിഗ്ധമായ പ്രതിസന്ധി ഘട്ടങ്ങളിലാണ് മുസ്‌ലിം ലോകത്ത് നവോത്ഥാന സംരംഭങ്ങളും അതികാ യകരായ ഇസ്‌ലാമിക പ്രബോധകരുമുണ്ടായതെന്നാണ് ചരിത്രം. പ്രബോധകര്‍ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും ഇത്തരം സന്ദര്‍ഭത്തില്‍ നിര്‍വഹിക്കുവാനുള്ളത് പ്രധാനമായും രണ്ട് ഉത്തരവാ ദിത്തങ്ങളാണ്. ‘എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചു തരിക തന്നെ ചെയ്യും’ എന്ന് ഹൃദയാന്തരാളങ്ങളില്‍ നിന്ന് പറയാന്‍ ഓരോ മുസ്‌ലിമിനെയും പര്യാപ്തമാ ക്കുകയെന്ന ദൗത്യമാണ് ഒന്നാമത്തേത്. സകല സൃഷ്ടികളെയും വെടിഞ്ഞ് അല്ലാഹുവില്‍ മാത്രം അഭയം കണ്ടെത്തുന്നവര്‍ക്ക് മാത്രമെ ഹൃദയത്തില്‍ തട്ടി അങ്ങനെ പറയാനാകൂ. മനസ്സിനകത്തുണ്ടാ യിരുന്ന വ്യാജദൈവങ്ങളെയെല്ലാം പുറത്തേക്കെറിഞ്ഞ്, അല്ലാഹുവിലുള്ള കളങ്കങ്ങളില്ലാത്ത വിശ്വാസം അവിടെ പ്രതിഷ്ഠിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ് അല്ലാഹുവുമായുള്ള ഹൃദയബന്ധം സ്ഥാപിക്കുവാന്‍ കഴിയുക. പ്രസ്തുത ഹൃദയബന്ധ ത്തില്‍ നിന്നാണ് ഇഹ്‌സാനും തവക്കലുമുണ്ടാവുക. അല്ലാഹുവിന്റെ ഇടതടവില്ലാത്ത നിരീക്ഷണ ത്തിലാണ് താനെന്ന അനുഭവമാണ് ഇഹ്‌സാന്‍. അവന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ച ശേഷം കാര്യങ്ങളെല്ലാം സര്‍വശക്തനെ ഏല്‍പിക്കലാണ് തവക്കുല്‍. തൗഹീദുള്‍ക്കൊണ്ടവന്റെ ജീവിതക്ര മമാണ് ഇഹ്‌സാനെങ്കില്‍ പ്രസ്തുത ജീവിതക്രമത്തിന് പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയാണ് തവക്കുല്‍. പരീക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിശ്വാസിയുടെ തവക്കുലും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. തവക്കുല്‍ നിറഞ്ഞ മനസ്സുകള്‍ക്കേ അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന ബോധമു ണ്ടാവൂ. തൗഹീദിന്റെ ജീവിതദര്‍ശനമുള്‍ക്കൊള്ളുവാന്‍ വിശ്വാസികളെ പ്രചോദിപ്പി ക്കുകയും പര്യാപ്തമാക്കുകയുമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പ്രബോധകരുടെയും പ്രഥമമായ കര്‍ത്തവ്യമെന്ന് പറയുന്നത് അതുകൊണ്ടാണ്.

എന്റെ റബ്ബ് എനിക്ക് വഴി കാണിച്ചുതരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മൂസാ (അ) നബിയോ ടൊണ് അല്ലാഹു സമുദ്രത്തില്‍ അടിക്കുവാന്‍ കല്‍പിച്ചത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പ്രതീക്ഷിച്ച മൂസാ നബി(അ)ക്ക് ആ നിര്‍ദ്ദേശം എന്തിനാണെന്നോ എന്താണ് അതുകൊണ്ടുണ്ടാവുക യെന്നോ ചോദിക്കാതെ അത് നടപ്പാക്കുകയും അതുവഴി സമുദ്രം പിളര്‍ന്ന് അവര്‍ രക്ഷപെടുകയും ഫിര്‍ഔനും കൂട്ടരും മുങ്ങി നശിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം ചോദ്യം ചെയ്യാതെ നടപ്പാക്കുക വഴിയാണ് പ്രതിസന്ധികളില്‍ അല്ലാഹുവിന്റെ സഹായത്തിന് പാത്രമാകുവാന്‍ വിശ്വാസി സമൂഹത്തിന് കഴിയുകയെന്ന വലിയ പാഠവും ഈ ചരിത്രം തന്നെ പഠിപ്പിക്കുന്നുണ്ട്.

മുസ്‌ലിം ഉമ്മത്തിന്റെ ഉത്തരവാദിത്തമായും അതിനെ ഉത്തമസമുദായമാക്കുന്ന സവിശേഷത യായും ക്വുര്‍ആന്‍ പഠിപ്പിച്ചിട്ടുള്ള കാര്യമാണ് ദഅ്‌വത്ത്. പ്രസ്തുത ബാധ്യതയുടെ നിര്‍വഹണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഭാവത്തിലും നിര്‍വഹിക്കേണ്ട സമയമാണിപ്പോള്‍. തവക്കുലുള്ള മനസ്സും ഇഹ്‌സാനുള്‍ക്കൊള്ളുന്ന ശരീരവും സൃഷ്ടിക്കുകയെന്ന ദൗത്യം നിര്‍വഹിച്ചതിനുശേഷം, അത്തരക്കാരെ പ്രബോധകരാക്കിത്തീര്‍ക്കുകയെന്ന ദൗത്യം കൂടിയുണ്ട് പ്രസ്ഥാനങ്ങള്‍ക്കും പ്രബോധ കര്‍ക്കും. വ്യക്തിയുടെ സ്വര്‍ഗപ്രാപ്തിക്കും ഉമ്മത്തിന്റെ ഉദാത്തീകരണത്തിനും നിമിത്ത മാകുന്ന പ്രവര്‍ത്തനം മാത്രമല്ല ഇന്നത്തെ അന്തരീക്ഷത്തില്‍ ദഅ്‌വത്ത്; പ്രത്യുത സാമ്രാജ്യത്വത്തി ന്റെയും ഫാഷിസത്തിന്റെയും ആയുധനശീകരണം കൂടിയാണ്. ഇസ്‌ലാം ഭീതിയെന്ന ആയുധമുപ യോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ വംശീയവാദി സാമ്രാജ്യത്വത്തിന്റെ നെറുകയില്‍ കയറിയ കാലമാ ണിത്. ഇന്‍ഡ്യയില്‍ വംശീയോന്മൂലനത്തിന് ഫാഷിസം ശ്രമിക്കുന്നതും ഇതേ ആയുധമുപ യോഗിച്ചാ ണ്. ക്വുര്‍ആനും സുന്നത്തും വരച്ചു കാണിക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാമിനെ സമൂഹത്തി ന്റെ മുമ്പില്‍ തുറന്നുവെക്കുകയാണ് ഇസ്‌ലാം ഭീതി ഇല്ലാതാക്കുവാനുള്ള ഒരേയൊരു മാര്‍ഗം. ഇസ്‌ലാം യഥാരൂപ ത്തില്‍ പൊതുസമൂഹത്തിനുമുമ്പില്‍ തുറന്നുവെക്കപ്പെട്ടാല്‍ തങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ ആയുധം നിര്‍വീര്യമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രബോധകരുടെ ചിറകരിയുവാനും ചുണ്ടില്‍ കൊളുത്തിടുവാനും സാമ്രാജ്യത്വവും ഫാഷിസവും ശ്രമിക്കുന്നത്. ഇസ്‌ലാം ഭീതിയെന്ന ആയു ധത്തെ നിര്‍വീര്യമാക്കുകയാണ് ഇന്നത്തെ മുസ്‌ലിമിന്റെ ഉത്തരവാദിത്തം. പ്രബോധകര്‍ ഒറ്റയായും സംഘടനകള്‍ കൂട്ടായും നിര്‍വഹിക്കേണ്ട  ബാധ്യത. ഈ ബാധ്യത നിര്‍വഹിക്കപ്പെട്ടാല്‍ കലുഷിതമായ മനസ്സുകളെ സമാധാനിപ്പിക്കുവാനും ഭീതിതമായ സാമൂഹ്യാന്തരീക്ഷത്തെ ശാന്തമാ ക്കുവാനുള്ള അല്ലാഹുവിന്റെ ഇടപെടലുകളുണ്ടാവും. അത്തരം ഇടപെടലുകളിലാണല്ലോ വിശ്വാ സികളുടെ പ്രതീക്ഷ.

2 Comments

  • മാഷാ അള്ളാഹ്

    Shamsudheen 14.03.2019
  • മാഷാ അല്ലാഹ്.
    മുസ്ലിം പ്രബോധകർ മുസ്ലിം സമൂഹത്തിൽ നിന്ന് ഉയർന്ന് വരണം.അതിന് വേണ്ടി പ്രവർത്തിക്കുന്ന എംഎം അക്‌ബർ സഹിബിനും നിച്ചോ ഓഫ് ട്രൂത്തിനും അഭിനന്ദനങ്ങൾ…!!👌

    റാഷിദ് ഈരാറ്റുപേട്ട 30.03.2019

Leave a comment

Your email address will not be published.