ബാംഗ്ലൂരും സ്വീഡനും നമ്മെ ഉണർത്തുന്നത് എന്ത്?

//ബാംഗ്ലൂരും സ്വീഡനും നമ്മെ ഉണർത്തുന്നത് എന്ത്?
//ബാംഗ്ലൂരും സ്വീഡനും നമ്മെ ഉണർത്തുന്നത് എന്ത്?
വായനക്കാരുടെ സംവാദം

ബാംഗ്ലൂരും സ്വീഡനും നമ്മെ ഉണർത്തുന്നത് എന്ത്?

Print Now
ന്ത്യപ്രവാചകൻ (സ) ക്ഷമയുടെയും, ത്യാഗത്തിന്റെയും പര്യായമായിരുന്നു. അബ്രഹാമിന്റെ പ്രവാചകത്വ പിന്തുടർച്ചയിൽ കല്ലേറും ഏറെ പഴിയും കേട്ടപ്പോഴും ക്ഷമിക്കുകയും തന്റെ ജനതക്കു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയ്ത പ്രവാചകൻ.. കല്ലെറിഞ്ഞു ആട്ടിയ മണ്ണിൽ തിരികെ അധിപൻ ആയി നിന്നപ്പോഴും തന്റെ സ്വഹാബത്തിനെയും പ്രിതൃവ്യനെയും കൊന്നവരെ പോലും ഒരു തുള്ളിചോര കൊണ്ടു പ്രതികാരം ചെയ്യാത്ത പ്രവാചകൻ… അറേബ്യയുടെ മണ്ണിൽ നിന്നു അടിമത്തം, കൊള്ള, പലിശ തുടങ്ങി എല്ലാ ദുഷിച്ച പൈശാചികതയും കാടത്തവും ഇല്ലാതാക്കിയ ശക്തനായ നേതാവ്… വികാരമല്ല വിവേകമാണ് പ്രവാചകന്റെ ചര്യ.

വികാരം കൊണ്ടല്ല പ്രവാചകന്റെ ചര്യ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ടാണ് ഒരാൾക്ക് യഥാർത്ഥ വിശ്വാസി ആകുവാൻ കഴിയുകയുള്ളൂ…ഭൂമിയിൽ അക്രമം ചെയ്യുന്നവരെ കുറിച്ച് ഖുർആനിലെ പശുവിന്റെ പേരിലുള്ള അദ്ധ്യായം സൂറ അൽ ബഖറയിൽ (സൂക്തം 11) അല്ലാഹു അരുളുന്നു…

“ഭൂമിയിൽ അക്രമം പടർത്തരുത് എന്ന് അവരോട് പറയുമ്പോൾ അവർ പറയുന്നു ഞങ്ങൾ പരിഷ്കർത്താക്കൾ, (സമാധാനവാദികൾ) മാത്രമാണ്‌.”

No comments yet.

Leave a comment

Your email address will not be published.