ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -1

//ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -1
//ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -1
ആനുകാലികം

ഫെമിനിസം സ്വപ്നം കണ്ട ജന്റർ രഹിത ലോകം -1

“ലൈംഗികത, ഒരു വിധി നിർവചിക്കുന്നതായോ മനുഷ്യ സ്വഭാവത്തിന്റെ രൂപവൽകരണത്തിന്റെ ആധാരമായോ നമ്മൾക്ക് ഒരിക്കലും തോന്നിയിട്ടില്ല, മറിച്ച് അത് നിർവചിക്കാൻ സഹായിക്കുന്നതായ സാഹചര്യത്തിന്റെ സമഗ്രത പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടനയിലുള്ള വ്യത്യാസം ലിംഗ വിഭജനത്തെ ഉടനടി അനിവാര്യമാക്കുന്നില്ല.”
(Second sex: Simone de Beauvoir: 849)

“Merleau-Ponty ശരിയായി പറഞ്ഞതുപോലെ, പുരുഷൻ (gender) ഒരു പ്രകൃതി ഉൽപ്പന്നമല്ല: പുരുഷൻ എന്നത് ഒരു ചരിത്രപരമായ ആശയമാണ്. സ്ത്രീ (gender) ഒരു നിശ്ചിത യാഥാർത്ഥ്യമല്ല, മറിച്ച് ഒരു രൂപാന്തരമാണ്; സ്ത്രീ എന്ന വിഭജനം രൂപീകരിക്കുന്നത് അവളെ പുരുഷനുമായി താരതമ്യം ചെയ്തു കൊണ്ടാണ്…”
(Second sex: Simone de Beauvoir: 68)

രണ്ടാം തരംഗ ഫെമിനിസത്തിന്റെ ആധാരമായി പരിഗണിക്കപ്പെടുന്ന, സിമോൺ ഡി ബ്യൂവോയറുടെ സെകന്റ് സെക്സ് എന്ന ഗ്രന്ഥത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ച്…

“ഫെമിനിസ്റ്റുകൾ, sex അഥവാ ലൈംഗികത (being female or male) എന്നതിനെ gender അഥവാ ലിംഗത്വം (being a woman or a man സ്ത്രീയോ പുരുഷനോ ആവുക) എന്നതിൽ നിന്ന് വേർതിരിച്ചു.

‘ലൈംഗികത’ (Sex) എന്നത് ജീവശാസ്ത്രപരമായ സവിശേഷതകളെ (ക്രോമസോമുകൾ, ലൈംഗികാവയവങ്ങൾ, ഹോർമോണുകൾ, മറ്റ് ശാരീരിക സവിശേഷതകൾ) അനുസരിച്ച് മനുഷ്യരിലെ ആൺ പെൺ വ്യത്യാസത്തെ സൂചിപ്പിക്കുന്നു; ‘Gender’ എന്നത് സാമൂഹിക ഘടകങ്ങൾക്ക് (സാമൂഹിക പങ്കാളിത്വം, സ്ഥാനം, പെരുമാറ്റം അല്ലെങ്കിൽ വ്യക്തിത്വം) അനുസൃതമായി രൂപപ്പെടുന്ന സ്ത്രീ പുരുഷ സങ്കൽപ്പത്തെ സൂചിപ്പിക്കുന്നു (എന്ന് ഫെമിനിസം വാദിക്കുന്നു). ഈ വേർതിരിവ് ഉണ്ടാക്കുന്നതിനുള്ള പ്രധാന ഫെമിനിസ്റ്റ് പ്രചോദനം ബയോളജിക്കൽ ഡിറ്റർമിനിസത്തെ അല്ലെങ്കിൽ ലിംഗത്വം (Gender) ഒരു ജീവശാസ്ത്ര വിധിയാണെന്ന വീക്ഷണത്തെ എതിർക്കുക എന്നതായിരുന്നു.

ഒരാൾ സ്ത്രീയായി ജനിക്കുന്നില്ല, മറിച്ച് ഒരു സ്ത്രീയായി മാറുകയാണ് ചെയ്യുന്നത് എന്നും, “സാമൂഹിക വിവേചനം സ്ത്രീകളിൽ ധാർമ്മികവും ബൗദ്ധികവുമായ അഗാധ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നു; അവ പ്രകൃതിയാൽ ഉണ്ടാകുന്നതായി തോന്നുവോളം അഗാധമായ” (ബ്യൂവോയർ 1972 [ഒറിജിനൽ 1949]

സ്ത്രീകളുമായും പുരുഷന്മാരുമായും ബന്ധപ്പെടുത്തി സാധാരണയായി നിരീക്ഷിക്കപ്പെടുന്ന സ്വഭാവ സവിശേഷതകൾ, സാംസ്കാരികമായി പഠിപ്പിക്കപ്പെടുന്നതോ നേടിയെടുക്കപ്പെടുന്നതോ ആണ്. അവ ശരീരഘടനയോ ക്രോമസോമുകളോ കാരണമായി സ്വാഭാവികമായി ഉണ്ടാകുന്നതല്ല.

സ്ത്രീകൾ സ്ത്രീകളാണെന്നതിനാൽ അടിച്ചമർത്തപ്പെടുന്നു, “സ്ത്രീകളായി തീരണമെന്ന് വിധിക്കപ്പെടുന്നതിലൂടെ”യും അടിച്ചമർത്തപ്പെടുന്നു (റൂബിൻ 1975, 204) എന്ന് ഗെയ്ൽ റൂബിൻ പ്രസ്താവിച്ചു…

“(sex ലിംഗരഹിതമല്ലെങ്കിലും) ലിംഗത്വം (Gender) രഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഫെമിനിസം ലക്ഷ്യമിടുന്നു. പ്രസ്തുത സമൂഹത്തിൽ ഒരാൾ ആരാണ്, ഒരാൾ എന്ത് ചെയ്യണം, ആരെ പ്രണയിക്കണം എന്ന് നിശ്ചയിക്കുന്നതിൽ, അയാളുടെ ലൈംഗിക ശരീരഘടന അപ്രസക്തമാണ്.” (റൂബിൻ 1975, 204).

നിക്കോൾസൺ ഇതിനെ ലിംഗഭേദത്തിന്റെ ‘കോട്ട്-റാക്ക് വീക്ഷണം’ എന്ന് വിളിക്കുന്നു: നമ്മുടെ ലൈംഗിക ശരീരങ്ങൾ കോട്ട് റാക്കുകൾ പോലെയാണ്, “ലിംഗത്വം (Gender) തൂക്കുന്ന സ്ഥലം നൽകുകയാണ് കോട്ട്-റാക്ക് അഥവാ ലൈംഗിക ശരീരങ്ങൾ (Sex) ചെയ്യുന്നത് ” (1994, 81). ആണും പെണ്ണും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള സാംസ്കാരിക സങ്കൽപ്പങ്ങൾ (gender) ഓരോ സമൂഹവും ലൈംഗിക ശരീരങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിനാൽ പുരുഷത്വവും സ്ത്രീത്വവും ആയി സങ്കൽപ്പിക്കപ്പെട്ട Gender, ലൈംഗികതയുടെ (Sex) ‘കോട്ട്-റാക്കി’ൻമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു എന്ന് ഉപമിക്കാം.

ലിംഗത്വവും (Gender) ലിംഗഭേദവും (Sex) വേർതിരിച്ച് അവതരിപ്പിക്കുക വഴി ഇവ രണ്ടിനേയും വേർപെടുത്താൻ പ്രാപ്‌തമാകുന്നു: അപ്പോൾ, ഒരാൾക്ക് പുരുഷനായി ലിംഗഭേദം (Sex) നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു സ്ത്രീയായി ലിംഗത്വം (Gender) നിശ്ചയിക്കപ്പെടാം, അല്ലെങ്കിൽ ഒരാൾക്ക് സ്ത്രീയായി ലിംഗഭേദം (Sex) നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു പുരുഷനായി ലിംഗത്വം (Gender) നിശ്ചയിക്കപ്പെടാം. (സാലി ഹസ്‌ലാംഗർ 2000 ബി; നതാലി സ്റ്റോൾജാർ 1995). https://plato.stanford.edu/entries/feminism-gender/

അങ്ങനെ, ലിംഗഭേദത്തിനും സ്വത്വത്തിനുമുള്ള എല്ലാ വസ്തുനിഷ്ഠമായ അടിസ്ഥാനവും നിഷേധിക്കപ്പെടുകയും വ്യക്തിത്വവും (Identity) ലിംഗത്വവും (Gender) യാഥാർത്ഥ്യമായി പരിഗണിക്കാതെ അവ ആത്മനിഷ്ഠമായി നിർണ്ണയിക്കപ്പെടുന്ന “സങ്കൽപ്പങ്ങളായി” നിർവചിക്കപ്പെടുകയും ചെയ്തു !!

അതിനാൽ, മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യങ്ങളെ കേവലം അയഥാർത്ഥവും ആത്മനിഷ്ഠവുമായ സങ്കൽപ്പങ്ങൾക്കു മേൽ വ്യവഹരിക്കപ്പെടാൻ ഒരു വാതിൽ ഉടൻ തുറക്കപ്പെട്ടു.

ജെന്റർ നിരാകരണം, ഉടനടി ട്രാൻസ്‌ജെൻഡർ സങ്കൽപ്പത്തിനും തുടർന്ന് മറ്റനേകം വ്യക്തിനിഷ്ട സ്വത്വ സങ്കൽപ്പങ്ങൾക്കും സൈദ്ധാന്തികവും രാഷ്ട്രീയവുമായ അടിത്തറ പാകി:

” ‘ട്രാൻസ്‌ജെൻഡർ’ രാഷ്ട്രീയമായും “ട്രാൻസ് സ്റ്റഡീസ്” എന്നത് “ക്വീർ സ്റ്റഡീസ്” എന്നതിന്റെ ഇരട്ടപ്പേരായും (സ്ട്രൈക്കർ 2004) 1990 കളുടെ തുടക്കത്തിൽ ഉയർന്നുവന്നു. ഈ ആവിർഭാവം ഫെമിനിസ്റ്റ്, ക്വിയർ സിദ്ധാന്തം, രാഷ്ട്രീയം എന്നിവയുമായി ഇഴചേർന്നതാണ്…

ജനനസമയത്ത് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ലിംഗത്വങ്ങളെ (gender) അവതരിപ്പിക്കുകയും ജീവിക്കുകയും ചെയ്തുകൊണ്ടോ അല്ലെങ്കിൽ സമകാലിക സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി ലിംഗത്വങ്ങളെ (gender) ജനങ്ങൾ മനസ്സിലാക്കുന്ന പരമ്പരാഗത ആശയങ്ങൾക്ക് വിരുദ്ധമായ രൂപത്തിൽ ജെന്ററിനെ അവതരിപ്പിച്ച് ജീവിച്ചുകൊണ്ടോ “ലിംഗത്വങ്ങളെക്കുറിച്ച് (gender) നിലവിലുള്ള പ്രതീക്ഷകൾക്ക് അനുസൃതമല്ലാത്ത വിധം ജെന്ററിനെ സ്വയം വരിച്ച” ആളുകളെ പരാമർശിക്കാൻ ആണ് ട്രാൻസ്‌ജെൻഡർ എന്ന സാങ്കേതിക പദം പലപ്പോഴും ഉപയോഗിക്കുന്നത്.”
https://plato.stanford.edu/entries/feminism-trans/

ജനനസമയത്ത് നിയോഗിതമായ ലിംഗത്വത്തിൽ (gender) നിന്ന് വ്യത്യസ്തമായ ലിംഗത്വ ആവിഷ്‌കരണം എന്ന നിർവചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രാൻസ്ജന്റർ വാദവും അവകാശ സമരങ്ങളും വസ്തുതകളെയോ ശാസ്ത്രത്തെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്നർത്ഥം. മറിച്ച് തീർത്തും വ്യക്തിനിഷ്ടമായ അനുഭവങ്ങളേയും തോന്നലുകളേയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ളതാണ്.

i’m a woman trapped in a man’s body
“ഞാൻ, ഒരു പുരുഷന്റെ ശരീരത്തിൽ കുടുങ്ങി കിടക്കുന്ന സ്ത്രീയാണ്…” എന്നൊക്കെ പറഞ്ഞ് സ്ഥാപിക്കപ്പെടുന്ന ലൈംഗികത്വത്തിന് വസ്തുതകൾക്കു മേൽ അവലംബിച്ചു കൊണ്ടുള്ള ന്യായമോ അടിത്തറയോ ഇല്ല. ജൈവശാസ്ത്രത്തേയും യാഥാർത്ഥ്യങ്ങളേയും നിരാകരിച്ചു കൊണ്ട് വ്യക്തിപരമായ അനുഭവങ്ങളേയും തോന്നലുകളേയും ആധാരമാക്കിയുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പുനർ നിർമ്മാണവും അവകാശങ്ങളുമാണ് ഫെമിനിസം തുടക്കമിട്ടത് എന്നർത്ഥം. തനിക്ക് അനുഭവപ്പെടുന്നതിനനുസരിച്ച് തന്റെ സ്വത്വം നിശ്ചയിച്ച്, സംവേദനങ്ങൾക്ക് അനുസൃതമായി ഓരോരുത്തരും നിശ്ചയിക്കുന്ന ഈ “സ്വത്വബോധ”ത്തിനനുസരിച്ച അവകാശങ്ങൾക്കായി ഓരോരുത്തരും വാദിക്കുകയും ചെയ്താൽ എന്താകും ലോകത്തിന്റെ സ്ഥിതി ?! നിഴലു പോലും അടയാളമായി പറയാനില്ലാത്ത സമ്പൂർണ്ണ അരക്ഷിതാവസ്ഥയാവും സ്വത്വവും വ്യക്തിത്വവും; അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമങ്ങളും ധർമ്മങ്ങളും. ഖേദകരമെന്ന് പറയട്ടെ, ജെന്റർ നിരാകരണം തിരി കൊളുത്തിയ മാലപ്പടക്കം പൊട്ടിയും ചീറ്റിയും പടർന്ന്, തുടരുകയാണ്…

ജെന്റർ കലാപ ഭൂമിയിലൂടെ ഒരു ഓട്ട പ്രദക്ഷിണം:

“ഒരു പ്രാദേശിക മത്സരത്തിൽ വിജയിച്ച ഒരു വിദ്യാർത്ഥി മിസ് അമേരിക്കയുടെ ആദ്യ ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയായി മാറി – ഇത്തരം മത്സരങ്ങൾ ‘സ്ത്രീ മത്സരാർത്ഥികളിൽ നിന്ന് അവസരങ്ങൾ അപഹരിക്കാൻ അനുവദിക്കുന്നു’ എന്ന് വിമർശകർ കുറ്റപ്പെടുത്താൻ ആരംഭിച്ചു.

ഈ മാസം ആദ്യം, 19 കാരിയായ ബ്രയാൻ എൻഗുയെൻ, മിസ് അമേരിക്ക ചരിത്രത്തിൽ ഇടം നേടി, മിസ് ഗ്രേറ്റർ ഡെറി കിരീടം നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിത (ജൈവശാസ്ത്രപരമായി പുരുഷൻ) ആയി മാറി ബ്രയാൻ.

1998 ലെ മിസ് ഗ്രേറ്റ് ബ്രിട്ടൻ ജേതാവ് ലീലാനി ഡൗഡിംഗ് പറഞ്ഞു: “ബ്രയാൻ മറ്റ് മത്സരാർത്ഥികളെ മറികടന്ന് കിരീടം നേടുന്നത് കണ്ടതിൽ തനിക്ക് നിരാശയുണ്ടെന്ന്.

Daily Fetched-ന് വേണ്ടി എഴുതിക്കൊണ്ട് 42-കാരിയും മുൻ മിസ് ഗ്രേറ്റ് ബ്രിട്ടൻ ജേതാവായ ലീലാനി പറയുന്നത് ഇപ്രകാരമാണ്: ‘1998-ൽ മിസ് ഗ്രേറ്റ് ബ്രിട്ടൻ മത്സരത്തിൽ ഞാൻ വിജയിച്ചു, ഉപരിതലത്തിലെ എല്ലാ തിളക്കവും പകിട്ടും ഗ്ലാമറും മാറ്റിനിർത്തിയാൽ, അതിൽ ധാരാളം സമയവും പരിശ്രമവും ഉൾപ്പെടുന്നുണ്ട്.

‘ബ്രയാൻ എൻഗുയെൻ മത്സരത്തിൽ വിജയിച്ചു എന്ന വാർത്ത കണ്ടപ്പോൾ, മാസങ്ങൾ നീണ്ട പരിശീലനത്തിനും മത്സരത്തിനുള്ള തയ്യാറെടുപ്പിനും ശേഷം ഒരു വലിയ ബയോളജിക്കൽ പുരുഷന് മുമ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഞാൻ ചിന്തിച്ച് പോയി.”

https://www.google.com/amp/s/www.dailymail.co.uk/femail/article-11430725/amp/Teen-Miss-Americas-transgender-local-title-holder-critics-blast-woke-competition.html

സ്ത്രീകളടങ്ങുന്ന സമൂഹത്തിന്റെ കൈയ്യടിയും അംഗീകാരവും കിട്ടി കൊണ്ട് തന്നെ, വിചിത്രമായ വിധം, സ്ത്രീകളുടെ മേഖലകളും, ‘അവകാശങ്ങളും, കുത്തകകളും പോലും സ്ത്രീകളിൽ നിന്ന് പുരുഷന്മാർ പകൽ കൊള്ളയടിക്കുകയാണ് ഇന്ന് പാശ്ചാത്യ ലോകത്ത്.!! പെണ്ണവകാശ നിഷേധങ്ങൾക്കും അപഹരണങ്ങൾക്കും (ജൈവശാസ്ത്രപരമായ) പുരുഷന് അവകാശമുണ്ടെന്നും ആ അവകാശത്തിനായി സ്ത്രീകളും സമരം ചെയ്യണമെന്ന വിരോധാഭാസത്തിലേക്കും ക്രൂര അപഹാസ്യത്തിലേക്കും ജെന്റർ യഥാർഥ്യത്തെ നിഷേധിക്കുക വഴി പാശ്ചാത്യൻ വനിതകൾ എത്തിപ്പെട്ടു!!

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പാശ്ചാത്യ രാജ്യങ്ങളിൽ പടർന്നു വളരുന്ന ഒരു മഹാ പ്രതിസന്ധിയാണിത്. ന്യായനീതികൾക്കപ്പുറം പാശ്ചാത്യ സംസ്കാരത്തോട് വിധേയത്വവും അനുകരണനാത്മക ഭ്രമവും വെച്ചു പുലർത്തുന്ന ലോകത്തിന്റെ മറ്റിടങ്ങളിലും ഈ അവകാശ കയ്യേറ്റങ്ങൾ പട്ടാപകൽ നടമാടി കൊണ്ടിരിക്കുകയാണ്:

2012-ൽ കാനഡയുടെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിനായി ജെന്ന തലക്കോവ തിരഞ്ഞെടുക്കപ്പെട്ടത് സൗന്ദര്യമത്സരങ്ങൾക്കും ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കുമുള്ള ഒരു നിർണ്ണായക രേഖയായിരുന്നു. ട്രാൻസ് വനിതകളിൽ ഒരാളായി വിശ്വസിക്കപ്പെടുന്ന തലക്കോവ മിസ് കൺജെനിയാലിറ്റി പട്ടം നേടി. ലോകമെമ്പാടുമുള്ള കൂടുതൽ ട്രാൻസ് മത്സരാർത്ഥികൾക്കിടയിൽ ഇത് തരംഗം സൃഷ്ടിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു.

2018-ൽ, 26-കാരിയായ ഏഞ്ചല മരിയ പോൺസ് മിസ് യൂണിവേഴ്സ് സ്പെയിൻ നേടിയ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയും മിസ് യൂണിവേഴ്സിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മത്സരാർത്ഥിയുമായി.

തന്റെ കിരീടം നേടിയതിനുശേഷം, മരിയ പോൻസ് വോഗ് സ്പെയിൻ ഉൾപ്പെടെയുള്ള മുൻനിര മാസികകൾക്കും ഏജൻസികൾക്കും മോഡലായി. മിസ് യൂണിവേഴ്സ് സ്പെയിൻ വിജയിച്ചതിന് ശേഷമുള്ള തന്റെ ദൗത്യം “സമത്വം, ബഹുമാനം, വൈവിധ്യം” എന്ന സന്ദേശം നൽകുകയായിരുന്നുവെന്നും LGBTQ+ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നെന്നും അവർ പ്രസ്‌താവിച്ചു.

ലോവർ സാക്‌സോണിയിൽ നിന്നുള്ള 19 വയസ്സുള്ള ട്രാൻസ്‌ജെൻഡർ വനിതയായ സാസ്‌കിയ വോൺ ബാർഗൻ, മിസ് ജർമ്മനി 2023-ലേക്കുള്ള പത്ത് ഫൈനലിസ്റ്റുകളിൽ ഇടം നേടി. കഴിഞ്ഞ വർഷം ലോവർ സാക്‌സോണിയിൽ നിന്നുള്ള ട്രാൻസ് വുമൺ കൂടിയായ ഗാഡൗ അമഡോ സെമി ഫൈനലിൽ എത്തിയിരുന്നു.

2023-ൽ, മിസ് യൂണിവേഴ്‌സ് മത്സരത്തിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച്, മിസ് പ്യൂർട്ടോ റിക്കോയിൽ മത്സരിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയായി ഡാനിയേല അറോയോ ഗോൺസാലസ് മാറി. മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ ഓൺലൈനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2021-ൽ, മിസ് സൗത്ത് ആഫ്രിക്ക മത്സരത്തിൽ പ്രവേശിച്ച ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയാണ് 24-കാരിയായ ലെഹ്‌ലോഗനോലോ മച്ചാബ. അടുത്ത വർഷം പങ്കെടുത്ത 30 പേരിൽ ഒരാളായും അവൾ (അവൻ) യോഗ്യത നേടി.

ഇരുപത്തിയേഴുകാരിയായ സൗന്ദര്യ റാണി കടലൂന എൻറിക്വസ് 2021 ൽ മിസ് നെവാഡ കിരീടം നേടുകയും മിസ് യുഎസ്എയിൽ മത്സരിക്കുകയും ചെയ്യുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയാണ്.

കഴിഞ്ഞ വർഷം, 20 കാരിയായ ട്രാൻസ്‌ജെൻഡർ നടി ആൻഡ്രിയ ഫ്യൂറെറ്റ് മിസ് ഫ്രാൻസ് മത്സരത്തിൽ ആദ്യമായി സിസ് അല്ലാത്ത സ്ഥാനാർത്ഥിയായി ചരിത്രം സൃഷ്ടിച്ചു. ജെന്റർ പരിവർത്തനത്തിന് മുമ്പ് തന്നെ മിസ് ഫ്രാൻസ് മത്സരത്തിൽ പ്രവേശിക്കാൻ താൻ സ്വപ്നം കണ്ടിരുന്നതായി, എല്ലെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫ്യൂററ്റ് പറഞ്ഞു.

2020 ൽ, മിസ് യൂണിവേഴ്സ് നേപ്പാളിൽ ഫൈനലിസ്റ്റായ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയായിരുന്നു ഏഞ്ചൽ ലാമ. 2018-ൽ, LGBT+ മത്സരമായ മിസ് പിങ്ക് നേപ്പാൾ കിരീടം അവർ നേടി.

സ്ത്രീകളുടെ സൗന്ദര്യ മത്സരം, ഫാഷൻ മേഖല എന്നിവക്കു പുറമെ ട്രാൻസ് ജെന്റർ (ബയോളജിക്കൽ പുരുഷന്മാർ), സ്ത്രീകളിൽ നിന്നും വലിയ നിലയിൽ അപഹരിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ് കായിക മേഖലയും:

അമേരിക്കയിലുടനീളമുള്ള സംസ്ഥാന നിയമസഭകളിലും കോൺഗ്രസിലും നടക്കുന്ന ചർച്ചയിലെ ഏറ്റവും പുതിയ ഫ്ലാഷ് പോയിന്റാണ് ട്രാൻസ്ജെന്റർ വിഷയം. അവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ ട്രാൻസ് സ്ത്രീകളെയും പെൺകുട്ടികളെയും വനിതാ ടീം സ്‌പോർട്‌സിൽ നിന്ന് നിരോധിക്കണമെന്ന് വാദിക്കുന്നു. ട്രാൻസ് നീന്തൽ താരം ലിയ തോമസ് 2022 മാർച്ചിൽ എൻ.സി.എ.എ ചാമ്പ്യനായതോടെയാണ് വിഷയം മുഖ്യധാരയിലേക്ക് നയിക്കപ്പെട്ടത്. (സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ഉത്‌കണ്‌ഠയും സ്ത്രീകളുടെ നീന്തൽ മത്സരങ്ങളെ പുരുഷൻമാർ കൈയ്യടക്കുന്ന പ്രവണതയുമാണ് വിമർശനങ്ങൾക്ക് കാരണം.)

കഴിഞ്ഞ വർഷം, ഒരു മീറ്റിൽ മത്സരാർത്ഥികളായ സ്ത്രീകളുടെ ലോക്കർ റൂമിൽ വെച്ച് ട്രാൻസ്‌ജെൻഡർ നീന്തൽ താരം ലിയ തോമസ് ‘തന്റെ പാന്റ് ഊരുകയും’ ‘പുരുഷ ജനനേന്ദ്രിയം’ പ്രദർശിപ്പിക്കുകയും ചെയ്തതായി കെന്റക്കി സർവകലാശാലയിലെ മുൻ നീന്തൽ താരം അവകാശപ്പെട്ടു.

ലിയയുമായി ഒരു ലോക്കർ റൂം പങ്കിടാൻ വനിതാ നീന്തൽ മത്സരാർത്ഥികൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് 23 കാരിയായ വനിതാ മത്സരാർത്ഥി, റിലേ ഗെയ്‌ൻസ് അവകാശപ്പെട്ടു.

‘ഞങ്ങൾ ഞങ്ങളുടെ സമ്മതം നൽകിയിട്ടില്ല, അവർ ഞങ്ങളുടെ സമ്മതം ചോദിച്ചിട്ടുമില്ല,’ ഗെയിൻസ്, ഫോക്സ് ന്യൂസ് അമേരിക്ക റിപ്പോർട്ടിനോട് പറഞ്ഞു. ‘ആ ലോക്കർ റൂമിൽ, ഞങ്ങൾ തിരിഞ്ഞ് നോക്കി, അവിടെ 6’4 അടി ഉയരമുള്ള ഒരു ബയോളജിക്കൽ പുരുഷൻ, പാന്റ് ഊരുകയും ഞങ്ങൾ വസ്ത്രം അഴിക്കുന്നത് സ്വാഭാവിക ഭാവത്തിൽ നോക്കുകയും ചെയ്യുന്നു, ഞങ്ങൾ പുരുഷ ലൈംഗികാവയവങ്ങൾ കാണുകയും ഇവർ സ്ത്രീകളാണെന്ന് മാനിക്കുകയും വേണമെന്ന അവസ്ഥ !.’

മുൻ, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ നീന്തൽ താരം തോമസ്, ഹോർമോൺ ചികിത്സ ആരംഭിച്ചെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല.

വനിതാ അത്‌ലറ്റുകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാവാനായി ഡെന്റൽ സ്‌കൂൾ പഠനം വൈകിപ്പിച്ച് സ്പോർട്ട്സിലേക്ക് വന്ന ഗെയ്‌ൻസ് എന്ന വനിതാ അത്‌ലറ്റ് – ഇപ്പോൾ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്കായി പ്രത്യേക ലോക്കർ റൂമുകൾ സൃഷ്ടിക്കാൻ, നാഷണൽ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷനോട് (എൻ.സി.എ.എ) ആവശ്യപ്പെടുന്നു.

12 തവണ ഓൾ-അമേരിക്കൻ അത്‌ലറ്റായ ഗെയ്‌ൻസ്, മിഷിഗൺ റിപ്പബ്ലിക്കൻ പ്രതിനിധി ലിസ മക്‌ലെയ്‌ന്റെ അതിഥിയായി ഈ ആഴ്ച സ്റ്റേറ്റ് ഓഫ് ദി യൂണിയനിൽ പങ്കെടുത്തു. 2022-ൽ ബിരുദം നേടിയ യുവ അത്‌ലറ്റ്, ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ജൈവിക സ്ത്രീകളോട് മത്സരിക്കാൻ അനുവദിച്ചുകൊണ്ട്, വൈറ്റ് ഹൗസ് ‘ലിംഗ പ്രത്യയശാസ്ത്ര പ്രചരണം’ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രതിഷേധിച്ചു.

‘പെൺ അത്‌ലറ്റുകൾ ഭയചകിതരാണ്, ലിയ തോമസിന്റെ സഹതാരങ്ങൾ പോലും ! മറ്റ് NCAA നീന്തൽ മത്സരാർത്ഥികളോട് പ്രത്യേകമായി സംസാരിച്ചതിന്റെ അനുഭവത്തിൽ നിന്ന് സംസാരിക്കുകയാണ് താൻ.’ എന്ന് കെന്റക്കി അത്‌ലറ്റ് പറഞ്ഞു. ‘ലോക്കർ റൂമിൽ പുരുഷ ജനനേന്ദ്രിയം കാണുമ്പോൾ അവർക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, അവർ കൗൺസിലിംഗ് ഉറവിടങ്ങൾ തേടണമെന്ന് അവരോട് അധികൃതർ നിർദ്ദേശിക്കുന്നു. അവർ അവരുടെ പ്രതിഷേധം തുറന്ന് സംസാരിച്ചാൽ ഒരിക്കലും ബിരുദവിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കില്ലെന്ന് അവരെ ഭീഷണിപ്പെടുത്തുന്നു.

‘പ്രതിഷേധിക്കുന്ന പെൺ അത്‌ലറ്റുകൾ മതഭ്രാന്തർ, ട്രാൻസ്ഫോബിക് എന്ന് വിളിക്കപ്പെടുമെന്ന് അവരോട് അധികൃതർ ഭീഷണിപ്പെടുത്തുന്നു, എന്നാൽ രണ്ട് ലിംഗഭേങ്ങളുണ്ടെന്നും മനസ്സിൽ തോന്നുന്നതനുസരിച്ച് നിങ്ങൾക്ക് നിങ്ങളുടെ ലിംഗഭേദം മാറ്റാൻ കഴിയില്ലെന്നും, ജീവശാസ്ത്ര സ്ത്രീകൾ അവരുടെ അവസരങ്ങൾക്ക് അർഹരാണെന്നും അംഗീകരിക്കാൻ ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നില്ല !? എന്ന് ഓൾ-അമേരിക്കൻ അത്‌ലറ്റായ ഗെയ്‌ൻസ് അതികൃതരെ കുറ്റപ്പെടുത്തി’

https://www.google.com/amp/s/www.dailymail.co.uk/news/article-11731777/amp/Trans-swimmer-Lia-Thomas-dropped-pants-exposed-male-genitalia-womens-locker-room.html

വനിതാ വിഭാഗത്തിൽ എട്ടാം സ്വർണം നേടിയതിന് പിന്നാലെ മറ്റൊരു ട്രാൻസ് അത്‌ലറ്റ് വാലന്റീന പെട്രില്ലോ (ജീവശാസ്ത്രപരമായി പുരുഷൻ) വിവാദങ്ങളിൽ കുരുങ്ങി. സ്ത്രീകൾക്കായുള്ള ഇറ്റാലിയൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റ് സ്വർണം നേടിയതിനെ കായിക താരങ്ങൾ അപലപിച്ചു, ഇത് വനിതാ വിഭാഗത്തിൽ അവരുടെ എട്ടാമത്തെ വിജയമാണ്.

വനിതാ കായിക മത്സര രംഗത്ത്, ട്രാൻസ്‌ ജെന്റർ അത്‌ലറ്റുകൾ (പുരുഷൻമാർ) ആഘോഷിക്കുകയാണ്. സ്‌പോർട്‌സിന്റെ എല്ലാ തലങ്ങളിലും, അവർ പോഡിയത്തിലേക്കും തലക്കെട്ടുകളിലേക്കും ചുവടുവെക്കുന്നു. ന്യൂസിലൻഡ് വെയ്റ്റ്ലിഫ്റ്റർ ലോറൽ ഹബ്ബാർഡ് പസഫിക് ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടി, കോളേജ് സീനിയർ സെസെ ടെൽഫർ 400 മീറ്റർ ഓട്ടത്തിൽ NCAA ഡിവിഷൻ II ദേശീയ ചാമ്പ്യനായി. മറ്റൊരു സീനിയറായ ജൂൺ ഈസ്റ്റ്‌വുഡ് അവരുടെ ക്രോസ്-കൺട്രി ടീമിന്റെ വിജയത്തിൽ നിർണായകമാണ്. ഹൈസ്കൂൾ തലത്തിൽ, കണക്റ്റിക്കട്ടിലെ സ്റ്റേറ്റ് ഓപ്പൺ ചാമ്പ്യൻഷിപ്പ് ട്രാക്ക് മീറ്റിലെ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ടെറി മില്ലർ വിജയിച്ചു.

ADF നിയമോപദേശകയായ ക്രിസ്റ്റ്യാന ഹോൾകോംബ് പറയുന്നതനുസരിച്ച്, രണ്ട് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ-മില്ലറും മറ്റൊരു ഓട്ടക്കാരിയായ ആൻഡ്രായ ഇയർവുഡും “ഒരുകാലത്ത് സംസ്ഥാനത്തുടനീളമുള്ള ഒമ്പത് വ്യത്യസ്ത പെൺകുട്ടികൾ നേടിയ 15 വ്യത്യസ്ത സംസ്ഥാന ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ, ഇവർ രണ്ടു പേര് മാത്രം (പുരുഷന്മാർ) നേടിയെടുത്തു”!. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ പൗരാവകാശങ്ങൾക്കായുള്ള ഓഫീസ് ഇപ്പോൾ ഗ്രൂപ്പിന്റെ പരാതി അന്വേഷിക്കുകയാണ്.

https://www.wired.com/story/the-glorious-victories-of-trans-athletes-are-shaking-up-sports/

മിനസോട്ട ലിങ്ക്സിന്റെ വക്താവായ ലയ്‌ഷിയ ക്ലാരൻഡൻ, WNBA-യിൽ കളിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറും നോൺ-ബൈനറി അത്‌ലറ്റും ആണ്.

2018 FIBA ​​വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പിൽ അവർ ഒരു സ്വർണ്ണ മെഡലും നേടി
സ്‌പോർട്‌സിലെ LGBTQ+ അവകാശങ്ങൾകൾക്ക് വേണ്ടി വാദിക്കുന്ന ആളാണ് ക്ലാരൻഡൻ.

2015-ൽ ഔട്ട്‌സ്‌പോർട്‌സിന്റെ “ഫീമെയിൽ ഹീറോ ഓഫ് ദ ഇയർ” അവാർഡ് നേടുകയും ചെയ്തു.!!

വെറോണിക്ക ഐവി 2018-ൽ 35-44 വയസ് പ്രായമുള്ള വനിതകളുടെ യു.സി.ഐ വിമൻസ് മാസ്റ്റേഴ്സ് ട്രാക്ക് വേൾഡ് ചാമ്പ്യൻഷിപ്പ് നേടി. റേച്ചൽ മക്കിന്നൻ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യനായി.

വനിതാ ഗെയിമിൽ ട്രാൻസ് വനിതകളുടെ പങ്കാളിത്തം സംബന്ധിച്ച ലോക റഗ്ബിയുടെ മാർഗനിർദേശത്തിന് വിരുദ്ധമായി രാജ്യത്തിന്റെ ഭരണസമിതി ഫ്രാൻസിലെ അമേച്വർ റഗ്ബിയുടെ ഉയർന്ന തലത്തിൽ കളിക്കുന്ന ആദ്യത്തെ ട്രാൻസ് വനിതയായി അലക്സിയ സെറിനിസ് എന്ന ബയോളജിക്കൽ പുരുഷന് അവസരം നൽകി.

വേൾഡ് റഗ്ബിയുടെ നയം പറയുന്നത്, പ്രായപൂർത്തിയായ ശേഷം പരിവർത്തനം ചെയ്ത ട്രാൻസ് സ്ത്രീകൾക്ക് വനിതാ റഗ്ബിയിൽ മത്സരിക്കാനാവില്ല എന്നാണ്. 25-ാം വയസ്സിൽ ജെന്റർ മാറിയ ഫ്രഞ്ച് റഗ്ബി താരം അലക്സിയ സെറിനിസിന് ഫ്രാൻസിലെ റഗ്ബി ഫെഡറേഷൻ ട്രാൻസ് പങ്കാളിത്തത്തിന് അനുകൂലമായി വോട്ട് ചെയ്തതിന് ശേഷം ഫ്രാൻസിൽ മത്സരിക്കാൻ തുടങ്ങി.

വനിതാ അത്‌ലറ്റുകളുടെ അവസരങ്ങളും സാധ്യതകളും കൊള്ളയടിക്കുന്ന ഈ ജെന്റർ അനീതിക്കെതിരെ വനിതാ കായിക രംഗം പലയിടങ്ങളിലും പ്രതിഷേധങ്ങളും തുടങ്ങിക്കഴിഞ്ഞു:

“മക് ഓലി സെന്ററിന് പുറത്ത്, യുദ്ധ സമാനമായ പ്രതിഷേധങ്ങൾ രാവിലെ ആരംഭിച്ചു. ലിയ തോമസിനെ (ജൈവശാസ്ത്രപരമായ പുരുഷൻ) വനിതാ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, സേവ് വിമൻസ് സ്‌പോർട്‌സ് ആന്റ് യംഗ് വിമൻ ഫോർ അമേരിക്ക (കൺസർൺഡ് വിമൻ ഫോർ അമേരിക്കയുടെ കോളേജ് ബ്രാഞ്ച്) 20-ലധികം പ്രതിഷേധക്കാർ പുറത്ത് ആക്രോശിച്ചു.

എച്ച്.ബി 500 ന്റെ രചയിതാവായ ഐഡഹോ സ്റ്റേറ്റ് പ്രതിനിധി ബാർബറ എഹാർഡും ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ സ്വയം സ്ഥാപിതമായ ജെന്ററിനും ഐഡന്റിറ്റിക്കും അനുസൃതമായി സ്‌പോർട്‌സ് കളിക്കാനുള്ള കഴിവിനെ നിയന്ത്രിക്കുന്ന ആദ്യത്തെ നിയമമായിരുന്നു HB 500. പിന്നീട് ഫെഡറൽ കോടതിയിൽ ഇത് റദ്ദാക്കപ്പെട്ടിരുന്നു.

“ഞങ്ങൾ മാറിനിൽക്കാൻ പോകുന്നില്ല, സ്ത്രീകളെ കുടിയിറക്കാൻ അനുവദിക്കില്ല,” യംഗ് വിമൻ ഫോർ അമേരിക്കയുടെ ദേശീയ ഡയറക്ടർ അന്നബെല്ലെ റട്ലെഡ്ജ് പറഞ്ഞു. “ഞങ്ങൾ അവരുടെ അവകാശങ്ങൾക്കായി അവസാനം വരെ പോരാടും.”

പെൻസിൽവാനിയ സർവകലാശാലയ്‌ക്കെതിരെ സംഘടന Title IX പരാതി നൽകിയതായി കൺസേണ്ഡ് വിമൻ ഫോർ അമേരിക്ക വ്യാഴാഴ്ച അറിയിച്ചു. തോമസിനെ വനിതാ ടീമിൽ മത്സരിക്കാൻ അനുവദിച്ചതിലൂടെ സർവകലാശാല, ടൈറ്റിൽ IX ലംഘിക്കുകയാണെന്ന് CWA വാദിക്കുന്നു.

“സ്‌ത്രീകളുടെ കായികരംഗത്തിന്റെ ഭാവി അപകടത്തിലാണെന്നും വനിതാ അത്‌ലറ്റുകളുടെ തുല്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും” CWA പ്രസിഡന്റും സി.ഇ.ഒയുമായ പെന്നി നാൻസ് പ്രസ്താവനയിൽ പറഞ്ഞു. “ഈ അനീതിക്ക് മറുപടിയായി ഞങ്ങൾ സർവകലാശാലക്കെതിരെ ഒരു ഔപചാരിക പൗരാവകാശ പരാതി നൽകി എന്നും സംഘടന അറിയിച്ചു”

വനിതാ മത്സരാർത്ഥികളുടെ അവസരങ്ങൾ അപഹരിക്കുന്നതിന് എതിരായി വനിതാ മത്സരാർത്ഥികളുടെ പരിശീലകരായ പുരുഷൻമാരും രംഗത്ത് വന്നു കഴിഞ്ഞു. അതിന് ഉദാഹരണമാണ് അവി സിൽവർബെർഗ്.

“കായികരംഗത്തെ -ലിംഗ സ്വയം നിർണയിക്കൽ – നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, താടി വെച്ച, അവി സിൽവർബെർഗ്, എന്ന പരിശീലകൻ, താൻ ഒരു സ്ത്രീയാണെന്ന് പ്രഖ്യാപിക്കുകയും പുരുഷന്മാരുടെ വസ്ത്രത്തിൽ തന്നെ, യാതൊരു കൂസലുമില്ലാതെ ബെഞ്ചിനെ സമീപിക്കുകയും വൈയ്റ്റ് ലിഫ്റ്റിംഗ് നടത്തുകയും ചെയ്യുന്ന വീഡിയോ വയറലായി.

84+ കിലോഗ്രാം വനിതാ വിഭാഗത്തിലെ വനിതാ ബെഞ്ച് പ്രസ് റെക്കോർഡ് സിൽവർബർഗ് അനൗദ്യോഗികമായി തകർത്തു. ഒരു ട്രാൻസ് മത്സരാർത്ഥിയായ ആനി ആൻഡ്രസിന്റെ റെക്കോഡാണ് ഔദ്യോഗികമായി സ്ഥാപിതമായ റെക്കോഡ്. ഇത് അനൗദ്യോഗികമായി അവി സിൽവർബെർഗ് തകർത്ത് കാണിച്ചു.

ആൽബെർട്ടയിലെ ലെത്ത്ബ്രിഡ്ജിൽ നടന്ന ഹീറോസ് ക്ലാസിക് ടൂർണമെന്റിൽ ശനിയാഴ്ച നടന്ന ഈ നീക്കം, കനേഡിയൻ പവർലിഫ്റ്റിംഗ് യൂണിയൻ വിവരിച്ച നിയമങ്ങളിൽ പ്രതിഷേധിക്കുന്നതിന് വേണ്ടിയായിരുന്നു. ഒരു സ്ത്രീയാണെന്ന് സ്വയം തിരിച്ചറിയുന്ന ഏതൊരാൾക്കും സ്ത്രീ വിഭാഗത്തിൽ മത്സരിക്കാൻ കനേഡിയൻ നിയമങ്ങൾ അനുവദിക്കുന്നു. പുരുഷരായി പ്രായപൂർത്തിയായ ട്രാൻസ് സ്ത്രീകൾക്ക്, ജൈവിക സ്ത്രീ എതിരാളികളെ അപേക്ഷിച്ച് ഗണ്യമായ ശാരീരിക നേട്ടമുണ്ടാകുമെന്ന് ആശങ്ക നില നിൽക്കുന്നുണ്ട്. കനേഡിയൻ സെന്റർ ഫോർ എത്തിക്‌സ് ഇൻ സ്‌പോർട്ടിന്റെ മാർഗനിർദേശത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയിൽ സി.പി.യു അതിന്റെ ‘ട്രാൻസ് ഇൻക്ലൂഷൻ പോളിസി’ പുറത്തിറക്കിതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

തുടർന്ന് ആനി ആൻഡ്രസ് എന്ന ബയോളജിക്കൽ പുരുഷൻ, സ്ത്രീകളുടെ ബെഞ്ച് പ്രസ്സിംഗിൽ സജീവമായി മത്സരിക്കുകയും തുടർച്ചയായി റെക്കോഡുകളും വിജയങ്ങളും നേടിയെടുക്കുകയും ചെയ്യുകയായിരുന്നു. അതിനെല്ലാം പുറമെ മറ്റു സഹ മത്സരാർത്ഥികളായ സ്ത്രീകളുടെ ദുർബലതയെ പരസ്യമായി പരിഹസിച്ചു കൊണ്ട് ആനി ആൻഡ്രസ് വീഡിയോ ഷെയർ ചെയ്യുകയുമുണ്ടായി.

‘സ്ത്രീകളുടെ ബെഞ്ച് ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ട്?’ ഫെബ്രുവരിയിൽ പുറത്തു വിട്ട വീഡിയോയിൽ, സഹ മത്സരാർത്ഥികളായ ബയോളജിക്കൽ സ്ത്രീകളെ അപമാനിച്ച് കൊണ്ട് ആനി ആൻഡ്രസ് ചോദിക്കുന്നുണ്ട്: ‘ഞാൻ ഉദ്ദേശിക്കുന്നത്, സ്ത്രീകൾക്കുള്ള പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ സ്റ്റാൻഡേർഡ് ബെഞ്ച് ആണ്. എന്തുകൊണ്ടാണ് ഇത് ഇത്ര മോശമായതെന്ന് എനിക്ക് അക്ഷരാർത്ഥത്തിൽ മനസ്സിലാകുന്നില്ല.’
ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലാണ് യുവതി ( യുവാവ് ) ഇക്കാര്യം പറഞ്ഞത്.

അക്കാലത്ത്, ഇൻഡിപെൻഡന്റ് വിമൻസ് ഫോറത്തിന്റെ വക്താവും ട്രാൻസ്‌ജെൻഡർ അത്‌ലറ്റ് ലിയ തോമസിനോട് തോൽവി ഏറ്റുവാങ്ങുകയും ചെയ്ത മത്സരാധിഷ്ഠിത നീന്തൽക്കാരിയുമായ റിലേ ഗെയ്‌ൻസ് ആന്ദ്രെസിനെതിരെ ആഞ്ഞടിച്ചു. അവർ ട്വിറ്ററിൽ എഴുതി: ‘ആൻ ആൻഡ്രെസ് (ഒരു സ്ത്രീയായി തിരിച്ചറിയുകയും മത്സരിക്കുകയും ചെയ്യുന്ന പുരുഷൻ) എന്തുകൊണ്ടാണ് വനിതാ പവർലിഫ്റ്റർമാർ ബെഞ്ച് പ്രസിൽ ഇത്ര മോശമായതെന്ന് മനസ്സിലാകുന്നില്ല എന്ന് പറഞ്ഞിരിക്കുന്നു.

മറുപടി: ‘ഓഹ് ആൻ, എനിക്ക് അറിയില്ല, ചിലപ്പോൾ നിനക്ക് നിന്റെ സഹ മത്സരാർത്ഥികളായ സ്ത്രീകളേക്കാൾ 20 മടങ്ങ് ടെസ്റ്റോസ്റ്റിറോൺ ഉള്ളതുകൊണ്ടാകാം. ഒരു ചിന്ത മാത്രം…’

https://www.google.com/amp/s/www.dailymail.co.uk/news/article-11918455/amp/Male-powerlifter-protests-Canadas-self-ID-rules-entering-female-contest-smashing-record.html

ബെഞ്ച് പ്രസ്സിംഗിൽ സ്ത്രീകളെ ‘വളരെ മോശം’ എന്ന് പരിഹസിച്ച ട്രാൻസ്‌ജെൻഡർ പവർലിഫ്റ്റർ ആനി ആൻഡ്രസിന്റെ റെക്കോർഡാണ് ഒരു പ്രതിഷേധമെന്ന നിലയിൽ സിൽവർബർഗ് തകർത്തത്.

കഴിഞ്ഞ നാല് വർഷത്തിനിടെ വനിതാ വിഭാഗത്തിൽ പ്രവേശിച്ച ഒമ്പത് മത്സരങ്ങളിൽ എട്ടെണ്ണം ട്രാൻസ് ലിഫ്റ്റർ ആനി ആൻഡ്രസ് വിജയിച്ചു.

സിൽവർബെർഗ് തന്റെ റെക്കോർഡ് തകർത്തപ്പോൾ, ആനി ആന്ദ്രെസ് പ്ലാറ്റ്‌ഫോം ഏരിയയുടെ അരികിൽ നിൽക്കുന്നുണ്ടായിരുന്നു. സ്ത്രീകളുടെ മത്സരത്തിൽ പങ്കെടുത്തതിന് ആനി ആന്ദ്രെസ് സിൽവർബെർഗിനെ “ഭീരുവെന്നും സ്വാതന്ത്ര്യ വിരോധി” എന്നും വിളിക്കുന്ന ദൈർഘ്യമേറിയ വീഡിയോകളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. ആനി ആന്ദ്രെസ് തന്നെ സ്വയം, സ്ത്രീകളുടെ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്ന ഒരു പുരുഷനാണല്ലൊ എന്ന മറുചോദ്യം ഉയർന്നപ്പോൾ… ഒരു ക്ലിപ്പിൽ, “ശാസ്ത്രവും മറ്റും വെച്ച് നോക്കുമ്പോൾ, ഒരുപക്ഷേ എന്റെ പങ്കാളിത്തം ന്യായമായിരിക്കണമെന്നില്ല…” എന്ന് അവൾ (അവൻ) തുറന്നു സമ്മതിക്കുന്നു… “പക്ഷെ ഞാൻ ഒരു നല്ല വ്യക്തിയാണ്. ഞാൻ മത്സരിക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്…” എന്ന് ന്യായീകരിക്കുകയും ചെയ്യുന്നു !!

മാർഷ്യൽ ആർട്ട്സ് മേഖലയിലും ട്രാൻസ്ജന്റർ താരങ്ങൾ വനിതാ താരങ്ങളെ, അക്ഷരാർത്ഥത്തിൽ അക്രമാസക്തമായി അടിച്ചമർത്തുകയാണ്. പണ്ട് പെണ്ണിനെ തല്ലുന്ന ആണിനെ കൂക്കിയിരുന്ന പുരുഷാരം പെണ്ണിനെ തല്ലി തല പൊട്ടിക്കുന്നത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്.

Fallon Fox, the first MMA fighter to come out as transgender, once fractured the skull of her opponent in an MMA fight in 2014.

Fox was challenging Tamikka Brents at CCCW (Capital City Cage Wars) event, where the 45-year-old fighter brutally defeated her American opponent. The fight lasted just over two minutes after the referee was forced to halt the contest.

Brents received seven staples to her head, and also suffered a concussion. She was overpowered by Fox to an extent that even the orbital bone inside her skull was fractured.

“ട്രാൻസ്‌ജെൻഡറായി ഇറങ്ങിയ ആദ്യത്തെ എം.എം.എ പോരാളിയായ ഫാലൺ ഫോക്‌സ്, 2014-ലെ ഒരു എം.എം.എ പോരാട്ടത്തിൽ എതിരാളിയുടെ തലയോട്ടി അടിച്ച് പൊട്ടിച്ചു.

CCCW (ക്യാപിറ്റൽ സിറ്റി കേജ് വാർസ്) ഇവന്റിൽ ഫോക്സ്, തമിക ബ്രെന്റ്സിനെ വെല്ലുവിളിക്കുകയായിരുന്നു, 45 വയസ്സുള്ള എം.എം.എ ഫൈറ്റർ തന്റെ അമേരിക്കൻ എതിരാളിയെ ക്രൂരമായി പരാജയപ്പെടുത്തി. മത്സരം നിർത്തിവെക്കാൻ റഫറി നിർബന്ധിച്ചതിന് ശേഷം രണ്ട് മിനിറ്റിലധികം പോരാട്ടം നീണ്ടുനിന്നു.

ബ്രെന്റ്സിന് അവളുടെ തലയിൽ ഏഴ് സ്റ്റേപ്പിൾസ് വെക്കേണ്ടി വന്നു, കൂടാതെ ഒരു മസ്തിഷ്കാഘാതവും അനുഭവപ്പെട്ടു. അവരുടെ തലയോട്ടിക്കുള്ളിലെ ഓർബിറ്റൽ എല്ലുപോലും പൊട്ടിപ്പോകുന്ന തരത്തിൽ അവരെ ഫോക്‌സ് കീഴടക്കി.

…ട്രാൻസ്ജന്റർ വനിതയായ (പുരുഷൻ) ഫോക്‌സിന്റെ പിടിയും കരുത്തും താൻ പോരാടിയ മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ബ്രെന്റ് പിന്നീട് അവകാശപ്പെട്ടു.

“ഞാൻ ഒരുപാട് സ്ത്രീകളോട് ഫൈറ്റ് ചെയ്തിട്ടുണ്ട്, ആ രാത്രിയിൽ പോലെ ഒരു ഫൈറ്റിലും എതിരാളിയുടെ ശക്തി ഒരിക്കലും അനുഭവിച്ചിട്ടില്ല. അവൾ ഒരു പുരുഷനായി ജനിച്ചതുകൊണ്ടാണോ അല്ലെ എന്ന് പറയാൻ ഞാൻ ഒരു ഡോക്ടറല്ല. അതുകൊണ്ട് ആ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല. എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് ഇത്രയധികം ആധികാരികത ഒരു വനിതാ ഫൈറ്ററിൽ നിന്നും അനുഭവപ്പെട്ടില്ല, എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. ഞാൻ എന്റെ സ്വന്തം നിലയിൽ അസാധാരണമാംവിധം ശക്തയായ ഒരു സ്ത്രീയാണ്. അവളുടെ പിടി വ്യത്യസ്‌തമായിരുന്നു, എനിക്ക് സാധാരണയായി മറ്റ് പെണ്ണുങ്ങൾക്കെതിരെ ക്ലിഞ്ചിൽ ചുറ്റിക്കറങ്ങാമായിരുന്നു, പക്ഷേ ഫോക്‌സിന്റെ ക്ലിഞ്ചിൽ ഒട്ടും ചലിക്കാനായില്ല,” ബ്രെന്റ്സ്, വോ ടിവിയോട് പറഞ്ഞു.

മറ്റൊരു എം.എം.എം. വനിതാ ഫൈറ്ററായ റോണ്ടാ റോവ്സീ, ന്യൂയോർക്ക് പോസ്റ്റിനോട് ഇപ്രകാരം പറഞ്ഞു:

“നിങ്ങൾ ഒരു ‘പുരുഷനായി’ പ്രായപൂർത്തിയാകുകയാണെങ്കിൽ അത് (ജെന്റർ) നിങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ലെന്ന് എനിക്ക് തോന്നുന്നു… അതിൽ മാറ്റാനുള്ള ബട്ടണില്ല…”
www.sportskeeda.com

2021 സെപ്റ്റംബറിൽ നടന്ന കോംബേറ്റ് ഗ്ലോബൽ എപ്പിസോഡ് 19 ൽ, സെലിൻ പ്രൊവോസ്റ്റിനെതിരെ ട്രാൻസ് ഫൈറ്റർ അലാന മക്ലാഫ്ലിൻ തന്റെ MMA അരങ്ങേറ്റം നടത്തി.

യു.എസ്. ആർമി സ്‌പെഷ്യൽ ഫോഴ്‌സിലെ വെറ്ററൻ, മക്ലാഫ്ലിൻ എന്ന ബയോളജിക്കൽ പുരുഷൻ, MMA ചരിത്രത്തിലെ രണ്ടാമത്തെ പരസ്യമായ ട്രാൻസ് ഫൈറ്ററാണ്.

ട്രാൻസ്‌ജെൻഡർ വനിതാ അത്‌ലറ്റുകൾ സിസ് ജെൻഡർ വനിതാ അത്‌ലറ്റുകൾക്ക് തുല്യമാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അലാന മക്ലാഫ്ലിന്റെ വിജയം വീണ്ടും തുടക്കമിട്ടു. അലാന മക്ലാഫ്ലിൻ തന്റെ എതിരാളിയായ സ്ത്രീയുടെ മുഖം ഇടിച്ച് ചോരയിൽ കുളിപ്പിച്ചതിനെ തുടർന്ന് ഒരു എം.എം.എ ആരാധകയായ സ്ത്രീ ഇപ്രകാരം എഴുതി:

“പണ്ട് പട്ടാളത്തിൽ യുദ്ധം ചെയ്തിരുന്ന അവൻ ഇപ്പോൾ സ്ത്രീകളെ (യഥാർത്ഥ സ്ത്രീകളെ) തല്ലി തകർത്ത്, അവൻ (അവൾ) യുദ്ധം തുടരുകയാണ്. അലാന മക്ലാഫ്ലിൻ. ഒരു മിലിറ്ററി സ്പെഷ്യൽ യൂണിറ്റിലെ മുൻ അംഗമായ ഒരു പുരുഷൻ, ഇപ്പോൾ ഒരു സ്ത്രീയാണെന്ന് സ്വയം ഐഡന്റിഫൈ ചെയ്ത് സ്ത്രീകളെ തല്ലുകയാണ്”

കായിക രംഗത്തിലേറെ അപകടകരമായ സുരക്ഷാ വിഘ്നങ്ങളിലേക്ക് ഈ ജന്റർ നിഷേധങ്ങൾ എത്തി നിൽക്കുന്നു:

“രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ട്രാൻസ്ജെൻഡർ യുവതിക്ക് എട്ട് വർഷം തടവ്. ആദം ഗ്രഹാം (ഇസ്‌ല ബ്രൈസൺ എന്നാണ് ട്രാൻസ് ജെന്റർ നാമം) എന്നറിയപ്പെടുന്ന ഒരു വ്യക്തി, 2016-ൽ ക്ലൈഡ്ബാങ്കിലും 2019-ൽ ഗ്ലാസ്‌ഗോയിലും – രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ടു.

31-കാരൻ ദുർബലരായ സ്ത്രീകളെ ഓൺലൈനിൽ കണ്ടെത്തിയതിന് ശേഷം നേരിട്ട് അവരെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എഡിൻബറോയിലെ ഹൈക്കോടതിയിൽ ബ്രൈസനെ എട്ട് വർഷത്തെ തടവിന് വിധിച്ചു.

സ്‌കോട്ട്‌ലൻഡിലെ കോർണൺ വെയ്‌ൽ വനിതാ ജയിലിലേക്കാണ് ഒരു ട്രാൻസ്ജെന്റർ എന്ന നിലയിൽ ബ്രൈസനെ ആദ്യം റിമാൻഡ് ചെയ്‌തത്. ഈ വിധിക്ക് ശേഷം, സ്ത്രീകളുടെ ജയിലുകളിലുള്ള, ട്രാൻസ്‌ജെൻഡർ തടവുകാരെക്കുറിച്ചുള്ള ചർച്ചയ്ക്ക് യു.കെയിൽ (UK) തുടക്കം കുറിക്കപ്പെട്ടു. ഒരു വനിതാ ജയിലിൽ, ട്രാൻസ്‌ജെൻഡർ ലൈംഗിക കുറ്റവാളിക്കൊപ്പം തടവിലാക്കപ്പെട്ട സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സ്ത്രീകൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ വാദ പ്രതിവാദങ്ങൾക്കും ആശങ്കകൾക്കും കാരണമായി. ഒടുവിൽ, സ്‌കോട്ട്‌ലൻഡിന്റെ ആദ്യ മന്ത്രി നിക്കോള സ്റ്റർജൻ ഇടപെട്ട് 72 മണിക്കൂറിനുള്ളിൽ ബ്രൈസനെ പുരുഷ ജയിലിലേക്ക് മാറ്റേണ്ടിവന്നു.”
(the guardian.com/uk-news/2023/feb/28/trans-woman-isla-bryson-jailed-raping-two-women)

യുകെയിലെ നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 33 വ്യത്യസ്‌ത ജയിലുകളിലായി ആകെ 70 ട്രാൻസ് തടവുകാർ ഉള്ളതായി കണ്ടെത്തി !!

പീഢകർക്കും ചൂഷകർക്കും സ്ത്രീകളിലേക്ക് താരതമ്യേന കൂടുതൽ പ്രവേശന മാർഗ്ഗം നൽകുകയാണ് ഈ ജന്റർ നിരാസത്തിലൂടെയും ജന്റർ ന്യൂട്രാലിറ്റിയിലൂടെയും സംജാതമാവുന്നത് എന്ന് പാശ്ചാത്യ സമൂഹം തിരിച്ചറിഞ്ഞു വരികയാണ്.

“ട്രാൻസ് ജെന്റർ ഫ്രണ്ട്‌ലി ആയ, പെൺകുട്ടികളുടെ കുളിമുറിയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത, സ്കർട്ട് ധരിച്ച ആൺകുട്ടിയെ കുറിച്ച് മാതാപിതാക്കളോട് കളവ് പറഞ്ഞതായി ഗ്രാൻഡ് ജൂറി കണ്ടെത്തിയതിനെ തുടർന്ന് വോക്ക് ലൗഡൗൺ കൗണ്ടി സൂപ്രണ്ടിനെ പുറത്താക്കി.

കിൽറ്റ് ധരിച്ച (സ്കർട്ട് ആണെന്ന് എതിരാളികൾ വാദിക്കുന്നു) ഒരു പുരുഷ വിദ്യാർത്ഥി നടത്തിയ രണ്ട് ലൈംഗിക ആക്രമണങ്ങൾ ജില്ലയിൽ കൈകാര്യം ചെയ്തതിൽ, വളരെ മോശം നിലപാട് കൈ കൊണ്ടു എന്ന് ഗ്രാൻഡ് ജൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു സൂപ്രണ്ടിനെ സ്കൂൾ ബോർഡ് പുറത്താക്കി.

കഴിഞ്ഞ വർഷം മേയിൽ വിർജീനിയയിലെ സ്റ്റോൺ ബ്രിഡ്ജ് ഹൈസ്‌കൂളിലെ ട്രാൻസ്‌ജെൻഡർ ഫ്രണ്ട്‌ലി ബാത്ത്‌റൂമിൽ വെച്ചാണ് 15 വയസുകാരൻ തന്റെ സഹപാഠിയെ ബലാത്സംഗം ചെയ്തത്.

https://www.google.com/amp/s/www.dailymail.co.uk/news/article-11512735/amp/Father-girl-raped-trans-friendly-toilet-slams-grand-jury-not-finding-school-responsible.html

ജെന്റർ സ്വയം നിശ്ചയിക്കുകയും അമ്മയായി സ്വയം ആരോഹിതരാവുകയും ചെയ്യുക വഴി മാതാക്കളിൽ നിന്ന് കുട്ടികളുടെ കസ്റ്റഡി അവകാശം പുരുഷന്മാർ നേടുക എന്നതിലേക്കാണ് ജെന്റർ മിഥ്യാ വാദങ്ങളുടെ അടുത്ത യാത്രകൾ…

“തന്റെ പെൺമക്കളുടെ സംരക്ഷണം നേടാൻ സഹായകരമായതിനാൽ ഇക്വഡോറിൽ ഒരു പുരുഷൻ തന്റെ ജെന്റർ മാറ്റിയതായി പ്രഖ്യാപിച്ചു. 47 കാരനായ റെനെ സലീനാസ് റാമോസ്, നിലവിൽ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പെൺമക്കളുടെ സംരക്ഷണത്തിനായി നിയമനടപടികൾ നടത്തുകയാണ്.

“കുട്ടികളുടെ സംരക്ഷണാവകാശമുള്ളത് സ്ത്രീക്കാണെന്ന് നിയമങ്ങൾ പറയുന്നു. ഈ നിമിഷം മുതൽ ഞാൻ സ്ത്രീയാണ്. ഇപ്പോൾ ഞാനും ഒരു അമ്മയാണ്, അങ്ങനെയാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്,” റാമോസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ ലൈംഗികതയെക്കുറിച്ച് എനിക്ക് വളരെ ഉറപ്പുണ്ട്. എനിക്ക് ഒരു അമ്മയാകണം, അങ്ങനെ ഒരു അമ്മയുടെ സ്നേഹവും സംരക്ഷണവും എന്റെ മക്കൾക്ക് നൽകാൻ എനിക്ക് കഴിയും.”

https://www.google.com/amp/s/www.timesnownews.com/viral/man-legally-changes-his-gender-to-win-custody-of-daughters-says-im-a-mom-now-article-96782211/amp

ഇംഗ്ലണ്ടിലെ, പ്രസിദ്ധ ചാനലായ ന്യൂസ് യു.കെ ചാനലിലെ ചൂടേറിയ ഡിബേറ്റിന്റെ വിഷയം “ബയോളജിക്കൽ പുരുഷന്മാർക്കും അമ്മയാകാമോ?” എന്നാണ്:

ചർച്ചയിൽ പങ്കെടുത്ത ട്രാൻസ് ജെന്റർ സ്ത്രീയുടെ സംസാരത്തിൽ വിഷണ്ണനായി അവതാരകൻ പിയേഴ്സ് മോർഗൻ…”ഈ രാജ്യത്തിനെന്ത് പറ്റി ?!” എന്ന് അത്ഭുതപ്പെടുന്നുണ്ട്. ഒരു സർവ്വാംഗീകൃതമായ യഥാർത്ഥ്യത്തെ നിരസിച്ച് പകരം, മിഥ്യയെ പരിഷ്കാരമായി അവരോധിച്ചതിന്റെ പരിണിതിയാണിതെന്ന് ആർക്കാണ് അറിയാത്തത് ?!

“ഒരു സ്വകാര്യ ഗേൾസ് സ്‌കൂളിലെ 11 വയസ്സുള്ള കുട്ടികളെ പെൺകുട്ടികൾ എന്ന് വിളിച്ചതിന് അവരോട് മാപ്പ് പറയാൻ ഉത്തരവിട്ടതിന് ശേഷം താൻ അപമാനിക്കപ്പെട്ടുവെന്ന് ഒരു അധ്യാപിക അവകാശപ്പെടുന്നു.

സ്‌കൂളിലെ ഒരു ക്ലാസിന്റെ തുടക്കത്തിൽ ‘Good afternoon, girls’ എന്ന് പറഞ്ഞതായി ക്ലാസിലെ വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് അധ്യാപികയെ കൊണ്ട് അധികാരികൾ മാപ്പ് പറയിപ്പിച്ചു.

‘ഇവിടെ എല്ലാവരും സ്ത്രീകളാണെന്ന് ഐഡന്റിഫൈ ചെയ്യുന്നില്ല’ എന്ന് ചില വിദ്യാർത്ഥികൾ വാദിക്കുന്നു. ശേഷം, അടുത്ത ദിവസം അധ്യാപിക ക്ലാസിലെത്തിയപ്പോൾ, ഓരോ വിദ്യാർത്ഥികളും അവരുടെ നാമവും they/them (അവർ, അവരെ) എന്ന സർവ്വനാമങ്ങളും ഉൾപ്പെടെ ബോർഡിൽ വ്യക്തമായി എഴുതിയതായി കണ്ടെത്തി.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് അവർ ഉച്ചഭക്ഷണ സമരവും നടത്തി. തുടർന്ന് independent Girls’ Day School ട്രസ്റ്റിന്റെ ഭാഗമായ പ്രശസ്തമായ സ്ഥാപനത്തിലെ അധ്യാപിക പരസ്യമായി മാപ്പ് പറയാൻ നിർബന്ധിതയായതിന് ശേഷമാണ്.”

https://www.google.com/amp/s/www.dailymail.co.uk/news/article-11976891/amp/Female-teacher-forced-apologise-saying-Good-afternoon-girls.html

ഒരു ഗേൾസ് സ്കൂളിലെ കുട്ടികളോട് “Good evening, Girls” എന്ന് പറയുന്നത് കുറ്റകരമായി വാർത്ത വായിക്കുന്ന ചിലരെങ്കിലും ചിരിച്ചേക്കാം. പക്ഷെ വിഷയം വളരെ ഗുരുതരമാണ്.

സ്ത്രീയോ പുരുഷനോ ആയി സ്വയം ഐഡന്റിഫൈ ചെയ്യാത്തവരെ സമ്പോദനം ചെയ്യുമ്പോൾ സർവ്വനാമങ്ങൾ He/She എന്നത് തിരുത്തി They/Them എന്നൊക്കെ ഉപയോഗിക്കണമെന്നാണ് ഇപ്പോൾ പാശ്ചാത്യ ലോകത്തെ നിയമം. അവരെ വിശേഷിപ്പിക്കുമ്പോളും ജെന്റർ സൂചനകൾ കലർന്നു കൂടാ. ഇത് ഗവൺമെന്റ് / യൂനിവേഴ്സിറ്റി നിയമമായി പൗരന്മാരിൽ അടിച്ചേൽപ്പിക്കണോ വേണ്ടേ എന്നതാണ് പാശ്ചാത്യൻ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന വാശിയേറിയ ചർച്ചകൾ.

He/She ( അവൻ/അവൾ ) എന്ന ജന്ററുകളെ സൂചിപ്പിക്കുന്ന സർവ്വനാമങ്ങൾക്ക് പകരം Ze, Sie, zie, ey, per എന്നെല്ലാം കാൽപനികമായ സർവ്വനാമങ്ങൾ ഉപയോഗിക്കൽ നിർബന്ധമായി കഴിഞ്ഞു. ന്യൂയോർക്കിൽ ഇന്ന് 31 തരം സ്വയം നിർണിത ജെന്ററുകൾ നിലവിലുണ്ട്. യൂനിവേഴ്സി ഓഫ് മിഷിഗനിലെ, ഈ വിവിധ ജെന്ററുകളിൽ ഐഡന്റിഫൈ ചെയ്യുന്ന വിദ്യാർത്ഥികൾ തങ്ങളെ അവരുടെ കാൽപനിക ജെന്ററുകൾക്ക് അനുസൃതമായി തങ്ങളെ അഭിസംബോധനം ചെയ്യണമെന്നാണ് വാദിക്കുന്നതും സമരങ്ങൾ നടത്തുന്നതും.!!

ജെന്റർ ന്യൂട്രൽ അവസ്ഥയിൽ കുഞ്ഞുങ്ങളെ വളർത്താനായി അവരെ thereby എന്ന് വിളിക്കണമെന്ന് ട്രാൻസ്ജന്റർ രക്ഷിതാക്കൾ മാധ്യമങ്ങളിൽ വാദിക്കുന്നു.

ജെന്റർ ന്യൂട്രാലിറ്റി കുരുന്നുകളുടെ മനസ്സിൽ നട്ടുവളർത്താൻ വേണ്ടി സ്വവർഗരതിയടക്കം പല രതി വൈകൃതങ്ങളും അതി തീക്ഷ്ണവും സ്പഷ്ടവുമായ രീതിയിൽ വർണ്ണിക്കുന്ന കഥകളും നോവലുകളും പഠനങ്ങളും ക്ലാസ് റൂമുകളിൽ വായനക്കായി നിക്ഷേപിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് അമേരിക്കൻ ഗവൺമെന്റ് അടക്കം പല പാശ്ചാത്യൻ നാടുകളും. വളരെ ഗ്രാഫിക് ആയ ഈ രതി വിവരണങ്ങളും ചിത്രങ്ങളും കുഞ്ഞു മനസ്സുകളെ വികൃതവും ആശയക്കുഴപ്പങ്ങളിലേക്കും വലിച്ചിഴക്കുന്ന പാശ്ചാത്യൻ സംസ്കാരികതക്കെതിരെ ചില രക്ഷിതാക്കൾക്കെങ്കിലും ബോധോദയമുണ്ടാവുന്നുണ്ട്. അവരിൽ ചിലരെങ്കിലും സമരങ്ങളിലേക്കും നിയമ പോരാട്ടങ്ങളിലേക്കും വന്നു കൊണ്ടിരിക്കുകയാണ്..

ചില ഉദാഹരണങ്ങൾ ഇവിടെ രേഖപ്പെടുത്താം:

സ്‌കൂൾ ലൈബ്രറിയിൽ, ചെറിയ കുട്ടികൾക്ക് വേണ്ടി, പരസ്യമായി ലൈംഗികത പ്രകടമാക്കുന്ന പുസ്‌തകങ്ങൾ ലഭ്യമായത് എന്തുകൊണ്ടാണെന്ന് ഒരു അമ്മ സ്‌കൂൾ ബോർഡിനെ ചോദ്യം ചെയ്‌തതിനെ തുടർന്ന് വിർജീനിയ ഫെയർഫാക്‌സ് കൗണ്ടി സ്‌കൂൾ സിസ്റ്റം അവരുടെ ലൈബ്രറി അലമാരയിൽ നിന്ന് രണ്ട് പുസ്തകങ്ങൾ ഒഴിവാക്കി. യു.എസ്. ന്യൂസിൽ റിപ്പോർട്ട് ചെയ്തതുപോലെ, LGBTQ പുസ്‌തകമായ “ലോൺ ബോയ്” ൽ, ”… വാചികമായി ലൈംഗിക ബന്ധത്തിന്റെയും സ്വയംഭോഗത്തിന്റെയും വ്യക്തമായ ചിത്രീകരണങ്ങൾ അടങ്ങിയിരിക്കുന്നു. ജെൻഡർ ക്വീർ എന്ന പുസ്തകത്തിൽ “… പുരുഷന്മാരും കുട്ടികളും തമ്മിലുള്ള ലൈംഗികതയുടെ ഗ്രാഫിക് വിവരണങ്ങൾ അടങ്ങിയിരിക്കുന്നു.” അമ്മ തന്റെ അഭിപ്രായം തെളിയിക്കാൻ, സ്കൂൾ ബോർഡ് മീറ്റിങ്ങി ഈ രണ്ട് പുസ്തകങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ വായിച്ചപ്പോൾ, മീറ്റിംഗിന് അനുചിതമായത് എന്ന് ആരോപിച്ച് ഗ്രാഫിക് ഭാഗങ്ങൾ ഉറക്കെ വായിക്കുന്നത് സ്കൂൾ ബോർഡ് അംഗങ്ങൾ തടസ്സപ്പെടുത്തി. അവർ ഉടൻ തന്നെ പുസ്തകങ്ങൾ നീക്കം ചെയ്തുവെങ്കിലും. തുടർന്ന്, സ്കൂൾ ബോർഡ്, പുസ്തകങ്ങൾ അവലോകനം ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. നിർഭാഗ്യവശാൽ, ഈ രണ്ട് പുസ്തകങ്ങളും സ്കൂൾ ലൈബ്രറി ഷെൽഫുകളിൽ പുനഃസ്ഥാപിക്കാൻ കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 7-12 ഗ്രേഡുകളിലെ കുട്ടികൾക്ക് ഈ പുസ്തകങ്ങൾ ലഭ്യമാണ്.

ജന്റർ ന്യൂട്രാലിറ്റി പ്രമോഷൻ ലക്ഷ്യം വെച്ച് ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ കിന്റർഗാർട്ടൻ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്ന പ്രവണതക്കെതിരെ, കാർമൽ ക്ലേ സ്കൂളുകളിലെ ഇൻഡ്യാന രക്ഷിതാക്കൾ ഒരു സ്കൂൾ ബോർഡ് മീറ്റിംഗിൽ സംസാരിച്ചു. പ്രാദേശിക ടെലിവിഷൻ സ്‌റ്റേഷനുമായുള്ള അഭിമുഖത്തിൽ, ഒരു പിതാവ് ഇപ്രകാരം പറഞ്ഞു, “ഞാൻ ഈ പുസ്തകങ്ങളിലെ വിവരണങ്ങൾ നിങ്ങൾക്ക് വായിച്ചു കേൾപ്പിച്ചാൽ, നിങ്ങൾക്ക് ഇത് സംപ്രേഷണം ചെയ്യാൻ കഴിയില്ല, കാരണം അത് എഫ്‌.സി.സി അശ്ലീല നിയമങ്ങൾക്ക് വിരുദ്ധമായിരിക്കും.” സ്കൂൾ ബോർഡ് മീറ്റിംഗിൽ മാതാപിതാക്കൾ പുസ്തകങ്ങളിലെ ഖണ്ഡികകൾ ഉറക്കെ വായിച്ചപ്പോൾ മുതിർന്നവർ പോലും അസ്വസ്ഥരായി എന്നും അദ്ദേഹം പറഞ്ഞു.

ടെക്സസ്, ലിയാൻഡർ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിലെ ഒരു മാതാവ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ബുക്ക് ക്ലബ്ബുകൾക്കായി ശുപാർശ ചെയ്യുന്ന ഓപ്ഷനുകളുടെ പട്ടികയിലെ പുസ്തകങ്ങൾക്കെതിരെ സംസാരിച്ചു. ചോദ്യം ചെയ്യപ്പെടുന്ന പുസ്‌തകങ്ങൾ “… ശക്തമായ അശ്ലീലവും അശ്ലീല ലൈംഗിക രംഗങ്ങളും അവതരിപ്പിക്കുന്നു.” എന്ന് അവർ വാദിച്ചു. പുസ്തകങ്ങളിൽ ഒന്ന്, ഇൻ ദി ഡ്രീം ഹൗസ്, “… അക്രമാസക്തമായ സ്വവർഗ ബന്ധത്തെക്കുറിച്ചുള്ള വളരെ വിശദമായ ഓർമ്മക്കുറിപ്പാണ്.” മറ്റൊരു പുസ്തകം, ലോലിറ്റ, “…1950-കളിലെ ഒരു പുസ്തകമാണ്. 37 വയസ്സുള്ള ഒരു പുരുഷന്റെ അഭിനിവേശത്തെയും 12 വയസ്സുള്ള ഒരു പെൺകുട്ടിയുമായുള്ള അനുചിതമായ ബന്ധത്തെയും കുറിച്ചാണ്” പുസ്തകം. ലോലിറ്റ നോവലുകളും സിനിമകളും ബാലാനുരാഗം (pedophilia) ഇതിവൃത്തമാക്കിയുള്ള നാസ്തിക സ്കാന്റനാവിയൻ നോവലുകളാണ്. ബാലരതി സ്കാന്റനാവിയിൽ നിയമ വിധേയവും ലൈംഗിക സ്വാതന്ത്ര്യത്തിന്റേയും ഭാഗമായിരുന്ന കാലഘട്ടത്തിൽ ഇറങ്ങിയിരുന്നവയാണ്. സ്‌കൂൾ ഭരണസമിതി യോഗത്തിന് ശേഷം രക്ഷിതാക്കൽ നിവേദനം നൽകി. ഒരു രക്ഷിതാവ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ എന്ന നിലയിൽ, ഞാൻ വ്യക്തമായത് ചൂണ്ടിക്കാണിക്കുന്നു: പ്രായപൂർത്തിയാകാത്ത ഒരാൾക്ക് നൽകിയ മേൽപ്പറഞ്ഞ ഉള്ളടക്കം ലൈംഗിക ദുരുപയോഗം ഉൾക്കൊള്ളുന്നു, അത് ആ അർത്ഥത്തിൽ തന്നെ റിപ്പോർട്ട് ചെയ്യണം.”

മൊണ്ടാനയിലെ ഒരു പിതാവ് തന്റെ ഡിസ്ട്രിക്റ്റിലെ വിവാദത്തിലുള്ള ചില പുസ്തകങ്ങൾ പോണോഗ്രഫിയാണെന്ന് വാദിക്കുന്നു. “ഞാൻ ആ സ്‌കൂളിന് പുറത്ത് നിൽക്കുകയും പോണോഗ്രഫി നൽകുകയും ചെയ്‌താൽ ഞാൻ ജയിലിലേക്ക് പോകും. അതേസമയം എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഈ പുസ്തകങ്ങൾ ഞങ്ങളുടെ സ്കൂൾ ലൈബ്രറികളിൽ ഉണ്ടായിരിക്കുന്നത് തെറ്റല്ല… എന്നത് എനിക്ക് വിചിത്രമായി തോന്നുന്നു.”

“11 വയസ്സുള്ള ആറാം ക്ലാസുകാരൻ നോക്‌സ് സജാക്ക്, തന്റെ സ്‌കൂളിലെ ലൈബ്രറിയിൽ നിന്ന് വായിക്കാനെടുത്ത “നിക്കും ചാർലിയും” എന്ന പുസ്തകത്തിലെ ചില വരികൾ ഒരു സ്‌കൂൾ ബോർഡ് മീറ്റിംഗിൽ ഉറക്കെ വായിക്കുകയുണ്ടായി. ഈ പുസ്തകത്തിലെ പ്രായോപദേശം 14 വയസ്സും അതിൽ കൂടുതലും ആണ്.

ആലീസ് ഒസെമാൻ എഴുതിയ “നിക്കും ചാർലിയും” ആരംഭിക്കുന്നത് രണ്ട് കൗമാരപ്രായക്കാരായ ആൺകുട്ടികൾ മാതാപിതാക്കളിൽ നിന്ന് വീഞ്ഞ് മോഷ്ടിക്കുകയും പരസ്പരം ലൈംഗിക പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന രംഗവിവരണത്തിലൂടെയാണ്.

“ഈ പുസ്തകത്തിലെ ഒരു പേജ് വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് പറഞ്ഞു കൊണ്ട് നോക്സ് സ്കൂൾ ബോർഡ് മീറ്റിംഗിൽ വായിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.

നോക്‌സ് തുടർന്നു വായിച്ചു:

(ഗ്രാഫിക് ആണെന്ന് മുന്നറിയിപ്പ്:)

“My back over my hips. I asked if he should take his clothes off. He was saying yes before I finished my sentence. He’s pulling off my T-shirt, laughing when I can’t undo his shirt buttons. He’s undoing my belt. I’m reaching into his bedside drawer for a condom.”

പുസ്തകത്തിലെ ലൈംഗികത പ്രകടമാക്കുന്ന കൂടുതൽ വിവരണങ്ങൾ നോക്സ് വായിച്ചു.

“ഞാൻ ഈ പുസ്തകം എന്റെ അച്ഛനെ കാണിക്കാനായി എടുത്തപ്പോൾ, എനിക്ക് “കൂടുതൽ ലൈംഗിക പുസ്തകങ്ങൾ വേണോ ? ഗ്രാഫിക് നോവൽ വേർഷൻ വേണോ ? ” എന്നെല്ലാം ലൈബ്രേറിയൻ ചോദിച്ചു” എന്നും ആറാം ക്ലാസുകാരനായ നോക്സ് പറഞ്ഞു. ”

https://nypost.com/2023/02/28/knox-zajac-reads-aloud-from-pornographic-book-at-school-board-meeting/amp/

ജൻഡർ ന്യൂട്രാലിറ്റിയുടെയും LGBTQ അവകാശങ്ങളുടേയും പേരും പറഞ്ഞ് കേരളത്തിലെ വിദ്യാലയ – കലാലയ ചുവരുകളിൽ ഈയടുത്തായി പ്രദർശിപ്പിക്കപ്പെട്ട രതിചിത്രങ്ങൾ നാം മറന്നിട്ടില്ലല്ലോ.

കുട്ടികകൾക്ക് ലൈംഗികത പ്രകടമാക്കുന്ന വസ്തുക്കൾ തുറന്നുകാട്ടുന്നതിന്റെ ദോഷങ്ങൾ വലുതാണ്. നഗ്നതയുടെയോ ലൈംഗിക പ്രവർത്തനങ്ങളുടെയോ ചിത്രങ്ങളോ വീഡിയോകളോ ആണ് പോണോഗ്രഫി എന്നാണ് മിക്കപ്പോഴും കരുതപ്പെടുന്നത്. എന്നാൽ ആനിമേറ്റഡ് ഉള്ളടക്കത്തിലും (കാർട്ടൂണുകളും വീഡിയോ ഗെയിമുകളും പോലുള്ളവ) സാഹിത്യത്തിലും ലൈംഗിക പ്രവർത്തനങ്ങളുടെ ചിത്രീകരണം പോണോഗ്രഫി തന്നെയാണ്.

അമേരിക്കൻ ബാർ അസോസിയേഷൻ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

Exposure to pornography harms children and youth by normalizing sexual violence, creating unrealistic expectations for intimate partners and relationships, and increasing the risk of addiction.

“ലൈംഗിക അതിക്രമങ്ങൾ സാധാരണ വൽക്കരിക്കുക, പങ്കാളികളിലും ബന്ധങ്ങളിലും അയഥാർത്ഥമായ പ്രതീക്ഷകൾ സൃഷ്ടിക്കുക, അഡിക്ഷനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള നിരവധി സ്വാധീനങ്ങളിലൂടെ, പോണോഗ്രഫി പ്രദർശനം കുട്ടികളെയും യുവാക്കളെയും ദോഷകരമായി ബാധിക്കുന്നു.”

ഈ വസ്തുതകളെല്ലാം കാൽപനികമായ ജെന്റർ ക്വിയർ പ്രചാരത്തിനായി അവഗണിക്കാൻ നിർബന്ധിതമാണ് പാശ്ചാത്യ സമൂഹം. ജന്റർന്യൂട്രൽ ഉട്ടോപ്പിയൻ സിദ്ധാന്തത്തിന്റെയും ട്രാൻസ്ജന്റർ അനുരാഗത്തിന്റെയും രാഷ്ട്രീയത്തിനിടയിൽ ബലിയാടുകളാവുന്നത് പാവം കുട്ടികളാണ്; വിദ്യാലയങ്ങളാണ്. ഫിസിക്സും മാത്‌സും ഭാഷയുമൊക്കെ പഠിക്കേണ്ട പ്രായത്തിൽ ജന്റർ രഹിത മൂഡ സങ്കൽപ്പങ്ങളിൽ വിശ്വാസ്യത സൃഷ്ടിക്കാനായി രതി വൈകൃതങ്ങളും ലൈംഗിക ദൃശ്യങ്ങളും പച്ചയായി പഠിപ്പിക്കുകയാണ് പാശ്ചാത്യൻ വിദ്യാലയങ്ങൾ !!

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അവരുടെ ജെന്ററും ഐഡന്റിറ്റിയും മാറ്റി അവരുടെ ജീവിതങ്ങൾ കൊണ്ട് കളിക്കുകയും ചൂഷണം ചെയ്യുകയുമാണ് പല ട്രാൻസ് രക്ഷിതാക്കളും. ട്രാൻസ് ഐഡിയോളജിയും ജെന്റർ പൊളിറ്റിക്സും വിജയിപ്പിക്കുക എന്ന തങ്ങളുടെ സങ്കുചിതവും അശാസ്ത്രീയവുമായ മിഥ്യാ സങ്കൽപ്പങ്ങൾക്കു വേണ്ടി പിഞ്ചു ബാല്യങ്ങളുടെ ജെന്റർ അവബോധവും സെക്ഷ്വാലിറ്റിയും കീറി മുറിക്കുന്നത് ആഘോഷിക്കുന്ന ദാരുണമായ അവസ്ഥ. മുതിർന്നവരുടെ മാനസിക വൈകല്യങ്ങൾക്കും മിഥ്യാ സങ്കൽപ്പങ്ങൾക്കുമനുസരിച്ച്, ബുദ്ധിയും പക്വതയും കൈവരിച്ചിട്ടില്ലാത്ത ബാല്യങ്ങളുടെ ലിംഗവും ശരീരവും ശരീരാന്തർഭാഗങ്ങളും പുനർനിർമ്മിക്കാൻ അനുവദിക്കുന്ന “ലിംഗനീതി”യുടെ ക്രൂരപീഡനങ്ങളുടെ ഇരകളുടെ തേട്ടം ലോകമെമ്പാടും അലയടിച്ചു കൊണ്ടിരിക്കുന്നു…

“നോയല്ലയ്ക്ക് സോഷ്യൽ മീഡിയയിൽ സജീവമായ സാന്നിധ്യമുണ്ട്. അവളുടെ മാതാപിതാക്കളായ ഡീ മക്‌മഹർ, 35, റേ മക്‌മഹർ, 32, (ഇരുവരും ജൈവശാസ്ത്രപരമായി സ്ത്രീയും പുരുഷനുമായിരുന്നു, എന്നാൽ ഇപ്പോൾ സ്ത്രീയും പുരുഷനും അല്ലാത്തവരായി സ്വയം നിർവചിക്കുന്നു.) എന്നിവരുമൊത്തുള്ള അഭിവൃദ്ധി പ്രാപിച്ച ഒരു ഗാർഹിക ജീവിതമാണെന്ന് തോന്നിക്കുന്ന ലൈഫ് സ്റ്റൈലാണ് സോഷ്യൽ മീഡിയയിലെ ട്രെന്റ്.

“7 വയസ്സുള്ളപ്പോൾ ഷിക്കാഗോ ഫാഷൻ വീക്ക് ആയിരുന്നു നോയല്ലയുടെ ആദ്യ ഷോ”
“10 വയസ്സുള്ളപ്പോൾ ഒരു കുട്ടിക്ക് തങ്ങൾ ട്രാൻസ്‌ജെൻഡറാണെന്ന് എങ്ങനെ അറിയാനാകും?” എന്ന് ചിന്തിക്കുന്നവരോട് നോയല്ലയുടെ രക്ഷിതാക്കൾക്ക് ഉത്തരം ഉണ്ട്:

“2 വയസ്സുള്ളപ്പോൾ, അവൾ ഒരു ആൺകുട്ടിയല്ലെന്ന് ഞങ്ങളോട് അവൾ പറയാൻ തുടങ്ങി. 4 വയസ്സിൽ അവൾ സാമൂഹികമായി ജെന്റർ മാറുകയും 7-ാം വയസ്സിൽ നിയമപരമായി മാറുകയും ചെയ്തു.”
(!!!)
( www.forbes.com )

ബാല്യത്തിലെ അപക്വതയിൽ തങ്ങൾ പ്രകടിപ്പിച്ച ചാപല്യങ്ങൾക്കനുസരിച്ച്, ജന്റർ പൊളിറ്റിക്സിനായി വാദിക്കുന്ന രക്ഷിതാക്കൾ, ശരീരം തിരിച്ചെടുക്കാൻ കഴിയാത്ത വിധം കൊത്തി നുറുക്കാൻ വിട്ടുകൊടുത്തതിൽ നൊമ്പരപ്പെടുന്നവരുടെ കഥകളും പാശ്ചാത്യ ലോകത്ത് നാം കാണുന്നു; പാട്രിക് മിച്ചൽ, സ്കോട്ട് ന്യൂജൻ തുടങ്ങിയവർ ഉദാഹരണങ്ങൾ.

ലൈംഗിക കുറ്റവാളികളെ രാസപരമായി ഷണ്‌ഡീകരിക്കാനും വന്ദ്യ വൽക്കരിക്കാനും പാശ്ചാത്യ നാടുകളിലെ ജയിലുകളിൽ ഉപയോഗിക്കപ്പെടാറുള്ള ലൂപ്രോൺ (Lupron) പോലെയുള്ള മരുന്നുകൾ കുഞ്ഞുങ്ങൾക്ക് നൽകി അവരെ ജന്റർ രഹിതരായി വളർത്തുന്ന പ്രവണത അധികരിച്ചു വരികയാണ്; വിശിഷ്യാ ട്രാൻസ്ജന്റർ രക്ഷിതാക്കൾക്കിടയിൽ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മാരകമായ രോഗങ്ങളും ജീവിതാന്ത്യം വരെ സൃഷ്ടിക്കാവുന്ന ഈ ഡ്രഗ്സുകൾ ലിംഗ നീതിയുടെ ഭാഗമായി അംഗീകരിക്കുന്നവരുടെ ധാർമ്മിക ശൂന്യത ചോദ്യം ചെയ്യപ്പെടുന്നില്ല !!

“ട്രാൻസ്‌ജെൻഡർ, ലിംഗ-വൈവിധ്യം ആഗ്രഹിക്കുന്ന കുട്ടികൾ പ്യുബർട്ടി ബ്ലോക്കറുകൾ എന്ന കുറിപ്പടി മരുന്നുകളുടെ ഉപയോഗത്തിലൂടെ പ്രായപൂർത്തിയാകുന്നത് താൽക്കാലികമായി അടിച്ചമർത്താൻ തീരുമാനിച്ചേക്കാം. എന്നാൽ ഈ ചികിത്സ സ്വീകരിക്കാൻ തീരുമാനിക്കുന്നത് ഒരു വലിയ തീരുമാനമാണ്.

പ്രായപൂർത്തിയാകുന്നത് തടയാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ ഗോണഡോട്രോപിൻ-റിലീസിംഗ് ഹോർമോൺ (GnRH) അനലോഗ്സ് എന്നാണ് അറിയപ്പെടുന്നത്. ആനുകൂല്യങ്ങൾ, പാർശ്വഫലങ്ങൾ, ദീർഘകാല ഇഫക്റ്റുകൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്:

GnRH അനലോഗ് ചികിത്സയുടെ സാധ്യമായ പാർശ്വഫലങ്ങളിൽ ഇവ ഉൾപ്പെടുന്നു:

* കുത്തിവയ്പ്പ് സൈറ്റിന്റെ വീക്കം
* ശരീരഭാരം കൂടുക, തടിക്കുക
* ചൂടുള്ള ഫ്ലാഷുകൾ
* തലവേദന

GnRH അനലോഗുകളുടെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം:

* വളർച്ച കുതിക്കുന്നു
* അസ്ഥി വളർച്ചയും സാന്ദ്രതയും അപകടത്തിലാവാം
* ഭാവി വന്ധ്യതക്കുള്ള സാധ്യത.”

https://www.mayoclinic.org/diseases-conditions/gender-dysphoria/in-depth/pubertal-blockers/art-20459075

“കുട്ടികളിൽ പ്രായപൂർത്തിയാകുന്നത് തടയാൻ ഉപയോഗിക്കുന്ന മരുന്ന് ശാശ്വതമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം:

30 കാരിയായ ഷാരിസ ഡെറിക്കോട്ടിന് വർഷങ്ങളോളം തന്റെ ശരീരം തകരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു. 21-ആം വയസ്സിൽ, ഒരു ശസ്ത്രക്രിയാ വിദഗ്ധൻ അവളുടെ താടിയെല്ല് മാറ്റിസ്ഥാപിച്ചു. അവൾക്ക് ഡീജനറേറ്റീവ് ഡിസ്ക് രോഗവും ഫൈബ്രോമയാൾജിയയും ഉണ്ടെന്ന് കണ്ടെത്തി, ഇത് വിട്ടുമാറാത്ത വേദനയാണ്. അവളുടെ പല്ലുകൾ ഇനാമൽ പൊട്ടുകയും നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു.

സമാനമായ ലക്ഷണങ്ങൾ വിവരിക്കുന്ന സ്ത്രീകളുടെ ഒരു കമ്മ്യൂണിറ്റിയെ ഓൺലൈനിൽ കണ്ടെത്തുന്നത് വരെ അവൾക്ക് ഈ ആരോഗ്യപ്രശ്നത്തെ സംബന്ധിച്ച് ഒന്നും മനസ്സിലായില്ല: രഹസ്യം, അവരെല്ലാവരും ചെറുപ്രായത്തിൽ ലുപ്രോൺ എന്ന മരുന്ന് കഴിച്ചിരുന്നു എന്നതാണ്.

ആയിരക്കണക്കിന് രക്ഷിതാക്കൾ തങ്ങളുടെ പെൺമക്കൾക്ക് ഈ മരുന്ന് കുത്തിവയ്ക്കാൻ തിരഞ്ഞെടുക്കുന്നു, ഇത് ചെറുപ്പക്കാരായ പെൺകുട്ടികളിൽ പ്രായപൂർത്തിയാകുന്നത് തടയുന്നു, എന്നാൽ ഉയരം കുറഞ്ഞ കുട്ടികളെ വളരാൻ സഹായിക്കുന്നു എന്ന ഓഫ് ലേബൽ ഉപയോഗം നടക്കുന്നു.

ഒരു ദശാബ്ദമോ അതിലധികമോ മുമ്പ് പ്രായപൂർത്തിയാകാൻ കാലതാമസം വരുത്തുന്നതിനോ ഉയരം കൂടുന്നതിനോ ലുപ്രോൺ ഉപയോഗിച്ച സ്ത്രീകളിൽ, പീഡിയാട്രിക് ലേബലിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഹ്രസ്വകാല പാർശ്വഫലങ്ങളെ ഇപ്രകാരമാണ്: കുത്തിവയ്പ്പ് സൈറ്റിലെ വേദന, മാനസികാസ്വസ്ത്യം, തലവേദന.

എന്നിരുന്നാലും, പിന്നീട് ജീവിതത്തിൽ സാധാരണയായി ആളുകളെ ബാധിക്കുന്ന മറ്റു ആരോഗ്യപ്രശ്നങ്ങൾ അനുഭവസ്ഥർ തന്നെ വിവരിക്കുന്നുണ്ട്. സൗത്ത് കരോലിനയിൽ നിന്നുള്ള 20 വയസ്സുകാരന്, എല്ലുകളുടെ കനം കുറഞ്ഞു വരുന്ന ഓസ്റ്റിയോപീനിയ ബാധിച്ചതായി കണ്ടെത്തി.

പെൻസിൽവാനിയയിൽ നിന്നുള്ള 25 കാരന് ഓസ്റ്റിയോപൊറോസിസും നട്ടെല്ലിന് വിള്ളലും ഉണ്ട്. മസാച്യുസെറ്റ്‌സിലെ 26 വയസ്സുള്ള ഒരു യുവാവിന് ഇടുപ്പ് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഡെറിക്കോട്ടിനെപ്പോലെ വിസ്കോൺസിനിലെ ഒരു 25 വയസ്സുകാരന് വിട്ടുമാറാത്ത വേദനയും ഡീജനറേറ്റീവ് ഡിസ്ക് രോഗവുമുണ്ട്.

ഓക്‌ലയിലെ ലോട്ടണിലെ ഡെറിക്കോട്ട് തന്റെ രോഗാവസ്ഥയെ സംബന്ധിച്ച് ഇപ്രകാരമാണ് പറയുന്നത്, “ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ രക്ഷിതാക്കൾ നടത്തിയ പരീക്ഷണങ്ങൾക്ക് ഞാൻ ശിക്ഷിക്കപ്പെടുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഞാൻ കടന്നുപോയ തീവ്രവേദനാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കുട്ടിക്ക് ലൂപ്രോൺ നൽകുന്നത് ഞാൻ വെറുക്കുന്നു.”
www.statnews.com

“ദീർഘകാല ഉപയോഗത്തിലൂടെ, ലുപ്രോൺ ഡിപ്പോ വഴി അസ്ഥികളുടെ ധാതുക്കളുടെ സാന്ദ്രത (BMD) നഷ്‌ടപ്പെടാനിടയുണ്ട്, ഇത് അസ്ഥികളുടെ ശക്തിയുടെ അളവാണ്.

ലുപ്രോൺ ഡിപ്പോ ചിലരിൽ വിഷാദത്തിന് കാരണമായേക്കാം. നിങ്ങൾക്ക് ഇതിനകം വിഷാദം ഉണ്ടെങ്കിൽ, ഈ മരുന്ന് ഉപയോഗിക്കുന്നത് നിങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കും.

ലുപ്രോൺ ഡിപ്പോ രക്തത്തിലെ ഉയർന്ന ഷുഗർ അളവിന് കാരണമായേക്കാം. നിങ്ങൾക്ക് ആദ്യമേ പ്രമേഹമുണ്ടെങ്കിൽ, ഈ മരുന്ന് കഴിക്കുന്നത് നിങ്ങളുടെ അവസ്ഥയെ വഷളാക്കുകയോ നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുകയോ ചെയ്തേക്കാം.

ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രശ്നങ്ങൾ. അപൂർവ സന്ദർഭങ്ങളിൽ, ലുപ്രോൺ ഡിപ്പോ, ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലെയുള്ള ഗുരുതരമായ ഹൃദയ, രക്തക്കുഴൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ലോംഗ് ക്യുടി സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന ഹൃദയ താള പ്രശ്നത്തിനും കാരണമായേക്കാം..”
( www.healthline.com )

നിർവചിക്കാനോ തിരിച്ചറിയാനോ കഴിയാത്ത ഒന്നായി ജെന്റർ (gender) പരിണമിച്ചു എന്നതാണ് ഈ ആത്മനിഷ്ഠ ജെന്റർ നിർണയത്തിന്റെ ഏറ്റവും അത്ഭുതകരമായ തിരിച്ചടി.

print

No comments yet.

Leave a comment

Your email address will not be published.