ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -4

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -4
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -4
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -4

Print Now
യിരം വർഷത്തിലധികം ജൂത വിരോധം ജീവിതത്തിലും സാഹിത്യത്തിലും കലയിലും വരെ പുലർത്തി അവരെ പീഡിപ്പിച്ച യൂറോപ്യർക്ക് ഈ ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക അത്യാവശ്യമായി വന്നു. കലയുടെ കാര്യം ഷേക്‌സ്‌പിയർ കൃതികൾ മാത്രം പരതിയാൽ മതി. 1596 ൽ അദ്ദേഹം എഴുതിയ ‘The Merchant of Venice’ ജൂത വിരോധം കൊണ്ട് ശ്രദ്ധേയമാണ്. ഷൈലോക്ക് ഒരു ജൂതനായിരുന്നു എന്ന് പറയുമ്പോൾ തന്നെ അന്നത്തെ കൊള്ളപ്പലിശക്കാരനും മനസ്സലിവില്ലാത്തവനുമായ ജൂതന്റെ ചിത്രം തെളിഞ്ഞു വരും.

ഈ ഡ്രാമ 1933 നും 1939 നുമിടയ്ക്ക് അതായത് ജർമ്മനിയിൽ ജൂത വിരോധം അതിന്റെ ഉന്നതിയിൽ എത്തിയ സമയത്ത് 50 തവണ ആവിഷ്‌ക്കരിക്കപ്പെട്ടു. ദുഷ്ടനായ ജൂതൻ തന്റെ ക്രിസ്ത്യൻ ഇടപാടുകാരോട് കാണിക്കുന്ന പെരുമാറ്റവും ചേഷ്ടകളും സമൂഹത്തിൽ നില നിന്നിരുന്ന ജൂത വിരോധം മുതലെടുക്കാൻ വേണ്ടി പരമാവധി വക്രീകരിക്കാൻ സംവിധായകർ മത്സരിച്ചു എന്ന് ചരിത്രം. നാമൊക്കെ ഏറെ കൊട്ടി ഘോഷിച്ച ഷേക്‌സ്‌പിയർക്ക് പോലും ജൂത വിരോധത്തിൽ നിന്ന് മോചനമുണ്ടായിരുന്നില്ല എന്ന് വ്യക്തം. റഫറൻസ്: https://bit.ly/3eKENb0

യൂറോപ്പിനെ മുച്ചൂടും മൂടി നിന്ന ജൂത വെറുപ്പിന്റെയും പീഡനത്തിന്റെയും പശ്ചാത്തലത്തിൽ ജൂതർക്ക് ഒരു രാജ്യം വേണമെന്ന് ആലോചനകൾ സജീവമായി. ആധുനിക സിയോണിസത്തിനും മുമ്പ് തുടങ്ങിയ ഈ ചിന്ത അതിന്റെ ശേഷവും തുടർന്ന് പോയി. ഒരു രസമെന്താണെന്ന് വെച്ചാൽ ഈ സമയത്ത് അവർ പ്രൊപ്പോസ് ചെയ്ത രാജ്യങ്ങൾ ഒന്നും ഫലസ്തീനിൽ ആയിരുന്നില്ല എന്നതാണ്. ചില പ്രൊപ്പോസലുകൾ കാണുക:

1. GRAND LAND: അമേരിക്കയിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുക എന്ന പ്രൊപ്പോസൽ പത്തൊന്മ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സജീവമായിരുന്നു. അതിനായി സ്ഥലം കണ്ടെടുത്തുകയും റബ്ബിമാരെ വരെ നിശ്ചയിക്കുകയും ചെയ്യപ്പെട്ടു. ലോകത്തെ ജൂത അഭയാർത്ഥികളെ മുഴുവൻ കൊണ്ടു വന്ന് ഒരു ഹോം ലാൻഡ് എന്ന അവരുടെ സ്വപ്നം ഇവിടെ വായിക്കാം. https://bit.ly/2QpIBVS

2. ബ്രിട്ടീഷ് -ഉഗാണ്ട പ്രോഗ്രാം: ഇതൊരു ബ്രിട്ടീഷ് പ്രൊപ്പോസൽ ആയിരുന്നു. അന്ന് ബ്രിട്ടീഷ് അധീനതയിൽ ഉണ്ടായിരുന്ന കിഴക്കൻ ആഫ്രിക്കയിൽ ഒരു ജൂത രാഷ്ട്രം അതും 13000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മാതൃ രാജ്യം. അതായിരുന്നു പ്രൊപ്പോസൽ. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷന്റെ ആറാമത്തെ മീറ്റിങ്ങിൽ ഈ പ്രൊപ്പോസൽ ചർച്ചയ്ക്ക് വന്നു.വർഷം 1903!! ഒരു കാര്യം അറിയണ്ടേ. 177 വോട്ടുകൾക്ക് എതിരെ 275 വോട്ട് നേടി ഈ പ്രൊപ്പോസൽ പാസ്സായി. ജൂതർക്ക് ഒരു രാജ്യം മതിയായിരുന്നു, അതിനി ലോകത്ത് എവിടെയായാലും വേണ്ടിയിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഈ പ്രൊപ്പോസൽ പാസ്സായത് നോക്കിയാൽ മനസ്സിലാവും. ആഫ്രിക്കയിലെ ചൂട് യൂറോപ്പിൽ നിന്നുള്ളവർക്ക് താങ്ങാൻ കഴിയില്ല, വന്യ മൃഗങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലമാണ് എന്നീ കാരണങ്ങളാൽ ഈ പ്രൊപ്പോസൽ 1905 ൽ ഉപേക്ഷിക്കുകയായിരുന്നു. തിയോഡോർ ഹെസലിന്റെ മനസ്സും ഈ പ്ലാനിനോട് ഒപ്പമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു താൽക്കാലിക രാജ്യമായിട്ടെങ്കിലും ഉഗാണ്ട സ്വീകരിക്കണമെന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. https://bit.ly/3tUZ

റഷ്യ, ജപ്പാൻ, മഡഗാസ്‌ക്കർ, ഇറ്റലിയുടെ കീഴിലെ ഈസ്റ്റ് ആഫ്രിക്ക, ആസ്‌ത്രേലിയ, ബ്രിട്ടിഷ് ഗിയാന തുടങ്ങി ഒരു ഡസനോളം സെറ്റിൽമെന്റ് സാധ്യതകൾ അന്നത്തെ യൂറോപ്യൻ രാജ്യങ്ങളും സയണിസ്റ്റ് നേതാക്കളും ആലോചിച്ചിട്ടുണ്ട്. അവയൊക്കെ വിശദമായി പഠന വിധേയമാക്കപ്പെടുകയും ചെയ്തു. ജൂതന്മാരുടെ സെറ്റിൽമെന്റ് യൂറോപ്പിന്റെ ഒരു പൊതു പ്രശ്നമായതിനാലാണ് അവർ ഈ സാധ്യതകളെല്ലാം തേടിയത് എന്ന് കാണാം. ഈ പ്രൊപ്പോസലുകൾ തള്ളിയ വിഷയത്തിൽ ജൂതർക്കിടയിൽ തന്നെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. ഉഗാണ്ട പ്രൊപ്പോസൽ തള്ളിയതോടെ എവിടെയായാലും ഒരു രാജ്യം കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാർ Jewish Territorial Organization എന്നൊരു സംഘടന തന്നെ ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു.
കൂടുതൽ വായനക്ക് റഫറൻസ്: https://bit.ly/3tOmki3

ഈ സമയത്തെല്ലാം ഫലസ്തീനികൾ അവരുടെ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി ജീവിച്ചു പോരുകയാണ് എന്നോർക്കണം. തങ്ങൾക്ക് വരാൻ പോവുന്ന ചതിയെ കുറിച്ച് ഒരാശങ്ക പോലുമില്ലാതെ. അല്ലെങ്കിലും അവർക്കങ്ങിനെ ആശങ്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. അവരുടെ പ്രപിതാക്കന്മാർ ഇരുമ്പ് യുഗത്തിനും മുമ്പ് ജീവിച്ചു പോരുന്ന മണ്ണിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് ആരെങ്കിലും സ്വപ്നത്തിലെങ്കിലും കരുതുമോ ? ഇല്ല. അവർ അധിനിവേശകരോ കയ്യടക്കി ജീവിക്കുന്നവരോ ആയിരുന്നില്ല. അവർ ആരെയും പുറത്താക്കുകയോ ആരോടെങ്കിലും യുദ്ധം ചെയ്തു ആരെയെങ്കിലും പുറത്താക്കാൻ പക്ഷം ചേരുകയോ ചെയ്തിട്ടില്ല. ജൂതർ യൂറോപ്പിന്റെ പ്രശ്നമാവാൻ കാരണം യൂറോപ്യർ തന്നെയാണ്. അവരാണ് അവരെ 2000 വർഷം പീഡിപ്പിച്ചു പോന്നത്. യൂറോപ്യൻ ജനിതകമുള്ളവരെ പോലും ജൂതൻ ആണെന്ന കാരണത്താൽ കൂട്ടക്കൊല ചെയ്തത് ! ഓരോ രാജ്യങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നത്, മൃഗങ്ങളുമായി ഗുസ്തി പിടിക്കാൻ അവരെ വിനോദോപാധികളാക്കിയത്…

ഫലസ്തീനിലേക്ക്:

ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക എന്ന യൂറോപ്പിന്റെ (പ്രത്യേകിച്ച് ബ്രിട്ടന്റെ) ശ്രമങ്ങൾ ഫലസ്തീനിലേക്ക് തിരിഞ്ഞു. തിയോഡോർ ഹെസൽ എന്ന ആധുനിക സയണിസ്റ്റിന്റെ മനസ്സിൽ ഫലസ്തീൻ ആയിരുന്നു. അയാൾ അതിനുള്ള ചരട് നീക്കം നടത്തി. മറ്റു പ്രൊപ്പോസലുകൾ എല്ലാം ഓരോ കാരണത്താൽ നിരാകരിക്കപ്പെട്ടു. വിഷയം ഫലസ്തീനിലേക്ക് മാത്രം പിൻ പോയന്റ് ചെയ്യപ്പെട്ടു.

(തുടരും)

No comments yet.

Leave a comment

Your email address will not be published.