അർവാ ബിൻത് കുറൈസ്
ഇസ്‌ലാമിലെ മൂന്നാം ഖലീഫയായ ഉസ്മാനിബ്നു അഫ്ഫാൻ്റെ (റ) മാതാവ്. അഫ്ഫാൻ, ഉക്ബത്തിബ്നു അബീ മുഈത്വ് എന്നീ കുറൈശി തറവാട്ടിലെ രണ്ട് പ്രമാണിമാരെ -ഒരാൾക്ക് ശേഷം മറ്റൊരാളെയായി- വിവാഹം ചെയ്തിട്ടുണ്ട് അർവാ.
മകനെ ധന്യനും മാന്യനും കഴിവുറ്റ പ്രതിഭയുമായി വളർത്തിയ അർവാ, ഒരു ഖലീഫാ സാമഗ്രിയെ തൻ്റെ മാതൃത്വ മൂശയിൽ രൂപപ്പെടുത്തുകയായിരുന്നു. ഖലീഫ ഉസ്മാൻ എന്ന മഹാൻ്റെ വ്യക്തിത്വ രൂപീകരണത്തിലുള്ള അവരുടെ പങ്ക് അദ്ദേഹത്തിൻ്റെ മാതാവിനോടുള്ള ആദരവിലും പരിഗണനയിലും പ്രതിബിംബിക്കുന്നുണ്ട്. തൻ്റെ ഭരണകാലഘട്ടത്തിൽ മരണപ്പെട്ട മാതാവിൻ്റെ മയ്യത്തു കട്ടിൽ – അന്ന് അറേബ്യയുടെ ഭരണാധികാരിയായിരുന്ന അദ്ദേഹം – തോളിൽ ചുമന്ന് ദീർഘദൂരം നടന്നു. സ്വന്തം കൈകളാൽ തന്നെ അവരെ മറമാടി. ജീവിത കാലം മുഴുവനും ഖലീഫ ഉസ്മാൻ്റെ പ്രാർത്ഥനകളിൽ “അല്ലാഹുവേ, എൻ്റെ മാതാവിന് നീ പാപങ്ങൾ പൊറുത്തു കൊടുക്കണേ… അല്ലാഹുവേ, എൻ്റെ മാതാവിന് നീ കരുണ ചെയ്യേണമേ…” എന്ന് സ്മരിച്ചിരുന്നതായി സമകാലികർ പറയുന്നുണ്ട്.
(ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: മരണം: 845 CE)
No comments yet.