പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -6

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -6
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -6
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -6

അർവാ ബിൻത് റബീഅതിബ്നുൽ ഹാരിസിബ്നു അബ്ദുൽ മുത്ത്വലിബ്

പൗരാണിക ഇസ്‌ലാമിക സമൂഹത്തിൽ, മത മേഖല പുരുഷ കുത്തകയായിരുന്നില്ല. പുരുഷന്മാരായ പണ്ഡിതർ, പണ്ഡിതകൾക്ക് മുന്നിലിരുന്ന് മതം പഠിച്ചു. അവരിൽ നിന്ന് പഠിച്ചത് മതവിധികളും പ്രമാണങ്ങളുമായും അംഗീകരിച്ചു. അവ തങ്ങളുടെ ഗ്രന്ഥങ്ങളിൽ അമൂല്യമായ അറിവുകളായി എഴുതി വെച്ചു, പ്രചരിപ്പിച്ചു. തലമുറകളിൽ ആൺ-പെൺ മത പണ്ഡിതരും വിദ്യാർത്ഥികളും ഈ പെൺ പണ്ഡിതകളുടെ നിവേദനങ്ങൾ പ്രമാണമായി, നൂറ്റാണ്ടുകൾക്കപ്പുറം പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ലവലേശം ലിംഗത്വ വിവേചനം വെച്ചു പുലർത്തിയതേയില്ല. ഇതാണ് ഇസ്‌ലാമിൻ്റെ ലിംഗത്വ പൈതൃകവും വൈജ്ഞാനിക സംസ്കാരവും.

ഇതിനേറ്റവും മികച്ച ഉദാഹരണമാണ് അർവാ ബിൻത് റബീഅ: ഹദീസ് പണ്ഡിതയും നിവേദകയുമായ അർവായിൽ നിന്ന് അത്വാഫിബ്നു ഖാലിദിനെ പോലെയുള്ള ഹദീസ് പണ്ഡിതർ, ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോൾ, അവർ പ്രവാചക സന്നിധിയിൽ ചെന്നിരുന്നതായി പറയപ്പെടുന്നു.

(മഅ്’രിഫതു സ്വഹാബ: അബൂ നുഐം അസ്ബഹാനി)

print

No comments yet.

Leave a comment

Your email address will not be published.