
ഉമ്മുൽ ആലിയ ബിൻത് സുബൈഅ്
അബുൽ ഹസൻ അൽ ഇജ്ലി പറഞ്ഞു:
മദീനക്കാരിയും താബിഈയുമായ ഹദീസ് നിവേദകയായ അവർ വിശ്വസ്ഥയാണ്.
(അസ്സികാത്ത്: ഇജ്ലി: 2: 455: മരണം: 874 CE)
ഇമാം ഇബ്നു ഹിബ്ബാൻ തൻ്റെ “സികാത്ത്” എന്ന ചരിത്രഗ്രന്ഥത്തിലും അവരെ വിശ്വസ്ഥയും സത്യസന്ധയുമായ ഹദീസ് നിവേദകയായി ഗണിച്ചു.
പ്രവാചക പത്നി മൈമൂനയിൽ നിന്ന് അവർ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്നു ഹിബ്ബാൻ തൻ്റെ ഗ്രന്ഥത്തിൽ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 1291)
ഉമ്മുൽ ആലിയ തൻ്റെ മകനേയും ഹദീസ് പഠിപ്പിച്ചിരുന്നു.
No comments yet.