
ഉമ്മുദ്ദിയാഅ് അൽ അസ്ബഹാനിയ്യ:
ഈ ചുരുക്ക പേരിൽ രണ്ട് ഹദീസ് പണ്ഡിതകൾ, ഹിജ്രാബ്ദം നാലാം നൂറ്റാണ്ടിൽ അസ്ബഹാനിൽ ഉണ്ടായിരുന്നു. രണ്ടു പേരും അബ്ദുൽ കരീം അസ്സംആനിയുടെ ഗുരു നാഥകളാണ്. രണ്ടുപേരിൽ നിന്നും അദ്ദേഹം ഹദീസുകൾ പഠിച്ചിട്ടുണ്ട്. ഒരാളുടെ പൂർണനാമം ഉമ്മുദ്ദിയാഅ് ആശൂറാഅ് ബിൻത് മുഹമ്മദ് അൽ അസ്ബഹാനിയ്യ:, മറ്റവരുടെ പൂർണനാമം ഉമ്മുദ്ദിയാഅ് സിത്തുൽ ജലീൽ ബിൻത് അബീ മുഹമ്മദ് അൽ അസ്ബഹാനിയ്യ:. അബൂ ബക്കർ ഇബ്നു മാജയുടെ ശിഷ്യയാണ്. പിതാവ് അസ്ബഹാനിലെ അറിയപ്പെട്ട സാഹിത്യകാരനായിരുന്നു. ആ വഴിയിലൂടെ സാഹിത്യ പാടവവും സിത്തുൽ ജലീലിന് ലഭിച്ചിരുന്നു. ലിവൈൻ്റെ രണ്ട് വാള്യം അവർ അസ്സംആനിയെ പഠിപ്പിച്ചിരുന്നു.
(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)
No comments yet.