
ഉമ്മു ളഹ്ഹാക് ബിൻത് മസ്ഊദ് അൽ അൻസ്വാരിയ്യ അൽഹാരിസിയ്യ:
പ്രവാചകാനുചരന്മാർക്കിടയിലെ വീര വനിത, യുദ്ധ ഭൂമിയിലെ ധീര പോരാളി. ഖൈബർ യുദ്ധത്തിൽ മുസ്‌ലിം സൈന്യത്തോടൊപ്പം ഉണ്ടാവുന്ന സ്ത്രീകളുടെ പോഷക സൈന്യത്തിൽ അവരുമുണ്ടായിരുന്നു എന്ന് വാക്വിദി പറയുന്നു.
(ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: മരണം: 845 CE)
അവർക്ക് പുരുഷന്മാരുടെ അതേ ഓഹരി തന്നെ – യുദ്ധാർജ്ജിത ധനത്തിൽ നിന്ന് – പ്രവാചകൻ (സ) നൽകുകയുണ്ടായി.
(അൽ ഇസ്തീആബ് ഫീ മഅ്’രിഫതു സ്വഹാബ: ഇബ്നു അബ്ദുൽ ബിർറ്: മരണം: 1071 CE)
പ്രവാചകനിൽ നിന്ന് ഹദീസുകൾ നിവേദനം ചെയ്യുമായിരുന്നു. ഹദീസ് ക്രോഡീകരണ നേതാക്കളായ അബൂദാവൂദ്, തുർമുദി, നസാഈ എന്നിവർ തങ്ങളുടെ സുനനുകളിൽ അവരുടെ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഇമാം ഇബ്നുൽ അസീർ “ഉസ്ദുൽ ഗായ” യിൽ സൂചിപ്പിക്കുന്നു.
No comments yet.