
ഉമ്മുൽ ബനീൻ അൽജോസ്ദാനിയ്യ:
ഹിജ്രാബ്ദം 430 ൽ, അസ്ബാഹാനിൽ ഭൂജാതയായ ഉമ്മുൽ ബനീൻ അൽജോസ്ദാനിയ്യ:, ഹദീസ് – കർമ്മശാസ്ത്ര പണ്ഡിതയും, സമകാലിക പണ്ഡിതരുടെയെല്ലാം ഗുരുവര്യയുമായിരുന്നു.
ഇമാം ഇബ്നു റബ്ദയുടെ നിവേദക പരമ്പരയിലൂടെ ഇമാം ത്വബ്റാനിയുടെ “മുഅ്ജമുൽ കബീർ”, “മുഅ്ജമു സ്സ്വഗീർ” എന്നീ രണ്ടു ഗ്രന്ഥങ്ങളും ഇമാം നുഐം ബിൻ ഹമ്മാദ് അൽമർവസിയുടെ “കിതാബുൽ ഫിതൻ” എന്ന ഗ്രന്ഥവും പഠിക്കാനുള്ള സ്രോതസ്സായി ആ കാലഘട്ടത്തിൽ ഉമ്മുൽ ബനീൻ അൽജോസ്ദാനിയ്യ: മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് ഇമാം അബ്ദുൽ കരീം അസ്സംആനി രേഖപ്പെടുത്തുന്നു. പ്രസ്തുത ഗ്രന്ഥങ്ങൾ പഠിക്കാൻ വേണ്ടി സമകാലിക പണ്ഡിതർ ഉമ്മുൽ ബനീനിനെ ലക്ഷ്യം വെച്ച് ഒഴുകിയെത്തി. ഇമാം അബ്ദുൽ കരീം അസ്സംആനി അവരിൽ നിന്നും ഒട്ടനവധി ഗ്രന്ഥങ്ങൾ കേട്ടു പഠിക്കുകയും എഴുതി എടുക്കുകയും ചെയ്തു.
സദ്‌വൃത്തയും ഭക്തയുമായിരുന്ന അവർ ഒരുപാട് ഉംറകൾ ചെയ്യുമായിരുന്നു.
(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)
No comments yet.