
ഉമ്മു അബ്ബാൻ ബിൻത് ഉത്ബതിബ്നു റബീഇ
ഉമ്മു അബ്ബാൻ്റെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഖലീഫ ഉമർ (റ) അവരെ വിവാഹമന്വേഷിച്ചു. അവർ ആ ആലോചന നിരസിച്ചു. ഇസ്‌ലാമിക സമൂഹത്തിലെ നാലാം ഖലീഫയും പ്രവാചകൻ്റെ പിതാമഹൻ്റെ പുത്രനുമായ അലി (റ) അവരെ വിവാഹമന്വേഷിച്ചു. അവർ ആ ആലോചനയും നിരസിച്ചു. പ്രവാചകൻ്റെ “ഹവാരിയ്യ്” (സന്തതസഹചാരിയായ) സുബൈർ (റ) വിവാഹമന്വേഷിച്ചു. അവർ ആ ആലോചനയും നിരസിച്ചു. അവസാനം അവരുടെ വര സങ്കൽപ്പത്തിന് ഇണങ്ങിയ, സുന്ദരനും സുശീലനുമായ പ്രവാചകാനുചരൻ ത്വൽഹ (റ) അവരെ വിവാഹമന്വേഷിച്ചപ്പോൾ മാത്രം അവർ അംഗീകരിച്ചു.
(മുഖ്തസ്വറു താരീഖി ദിമശ്ക്: ഇബ്നു മൻളൂർ)
പ്രവാചകാനുചരന്മാർക്കിടയിൽ സ്ത്രീകൾക്ക് എത്ര ഉയർന്ന പദവിയും ആദരവും പ്രൗഢിയും പ്രതാപവും ഉണ്ടായിരുന്നു എന്നതിൻ്റെ മകുടോദാഹരമാണ് ഉമ്മു അബ്ബാൻ. സ്ത്രീകൾ പ്രസ്തുത സമൂഹത്തിൽ സ്വതന്ത്രേച്ഛയും വിവേചനാധികാരവും തിരഞ്ഞെടുപ്പ് അവകാശവും എത്രമാത്രം ഉടമപ്പെടുത്തിയിരുന്നു എന്ന് ഉമ്മു അബ്ബാൻ തെളിയിക്കുന്നു.
No comments yet.