
അക്വീല ബിൻത് അസ്മർ
ഹദീസ് പണ്ഡിതയും നിവേദകയുമായ താബിഈവര്യ. പ്രവാചകാനുചരനായിരുന്ന അസ്മറിബ്നു മുദർരിസ് തൻ്റെ മകൾ അക്വീല ബിൻത് അസ്മറിന് ഹദീസുകൾ പഠിപ്പിച്ചു. അക്വീല തൻ്റെ മകൾ സുവൈദ ബിൻത് ജാബിറിനെ ഹദീസുകൾ പഠിപ്പിച്ചു. അവരും ഹദീസുകൾ നിവേദനം ചെയ്യാൻ തുടങ്ങുകയും തൻ്റെ മകൾ ജനൂബ് ബിൻത് നുമൈലയെ ഹദീസുകൾ പഠിപ്പിക്കുകയും ചെയ്തു. അവരും ഹദീസുകൾ നിവേദനം ചെയ്യാൻ തുടങ്ങുകയും തൻ്റെ മകനായ അബ്ദുൽ ഹമീദിന് പഠിപ്പിക്കുകയും ചെയ്തു. മൂന്ന് തലമുറകളിലെ സ്ത്രീ മുഹദ്ദിസ: (ഹദീസ് പണ്ഡിതരായ സ്ത്രീകൾ) കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട, അസ്മറിബ്നു മുദർരിസിൻ്റെ ഹദീസ് വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.
(ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: മരണം: 845 CE)
No comments yet.