ഉമ്മു അൽക്വമ:
പ്രവാചകാനുചരന്മാരുടെ കാലത്ത് മദീനയിൽ ജീവിച്ചിരുന്ന ഒരു ഹദീസ് പണ്ഡിതയായിരുന്നു ഉമ്മു അൽക്വമ:, മർജാന: എന്നാണ് യഥാർത്ഥ നാമം. പ്രവാചകാനുചരന്മാരിൽ നിന്നും – വിശിഷ്യാ ആഇശയിൽ(റ) നിന്നും ഹദീസുകൾ പഠിച്ച്, അവ പിൻതലമുറക്ക് അവർ പകർന്നു നൽകി.
അവരുടെ നിവേദനവും, നിവേദനത്തിലെ വിശ്വസ്തതയും എല്ലാ ഹദീസ് പണ്ഡിതന്മാരാലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ഇജ്ലി അവരെ വിശ്വസ്തയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നു ഹിബ്ബാൻ തന്റെ ‘കിതാബുൽ സികാത്തിൽ’ (വിശ്വസ്തരായ നിവേദകരെ കുറിച്ച ഗ്രന്ഥം) ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമാം ദഹബിയും ഉമ്മു അൽക്വമ:യെ വിശ്വസ്തയായിട്ടാണ് കണക്കാക്കുന്നത്. ഇബ്നു ഹജർ അൽ-അസ്ഖലാനി തന്റെ ‘തക്’രീബു ത്തഹ്ദീബ്’ എന്ന ഗ്രന്ഥത്തിൽ ഉമ്മു അൽക്വമ:യെ ‘മഖ്‌ബൂല’ (സ്വീകരിക്കപ്പെടാവുന്നവൾ) എന്ന് വിശേഷിപ്പിച്ചതായി കാണാം. അൽക്വമ ബിൻ അബി അൽക്വമയുടെ മാതാവാണ് ഇവർ.
(അസ്സികാത്: അബുൽ ഹസൻ അൽ ഇജ്ലി: മരണം 874-875 CE,
https://shamela.ws/narrator/6048)

No comments yet.