ഉമ്മു അബ്ദുല്ല അന്നൈസാബൂരിയ്യ
ഉമ്മു അബ്ദുല്ല ഫാതിമ ബിൻത് അബുൽ ഹസൻ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അന്നൈസാബൂരി എന്നാണ് മുഴുവൻ നാമവും കുടുംബ പരമ്പരയും. അസ്ബഹാനിൽ നിന്ന് കുടിയേറി പാർത്തവരാണ് പ്രപിതാക്കൾ.
ഉമ്മു അബ്ദുല്ല, സദ് വൃത്തയും മാന്യതയുടെയും കുലീനതയുടെയും മാതൃകയുമായിരുന്നു. നന്മയുടെയും അറിവിൻ്റെയും പൂക്കാലമായിരുന്നു അവർ എന്ന് ശിഷ്യകണങ്ങൾ ഓർക്കുന്നു. പ്രപിതാക്കളും മക്കളും എല്ലാം പേരുകേട്ട പണ്ഡിതരും നേതാക്കളുമാണ്. ഇമാം അബ്ദുൽ കരീം അസ്സംആനി, ഉമ്മു അബ്ദുല്ല നൈസാബൂരിയയിൽ നിന്ന് ഹദീസ് പഠിക്കുകയുണ്ടായി.
ഹിജ്രാബ്ദം 460 ൽ, ഒരു ഹജ്ജ് യാത്രക്കിടയിലായിരുന്നു അവരുടെ ജനനം. ഹിജ്രാബ്ദം 538 ൽ ഒരു റമദാൻ മാസത്തിൽ അസ്ബഹാനിൽ വെച്ച് മരണമടയുകയും ചെയ്തു.
(അത്തഹ്ബീർ ഫിൽ മുഅ്ജമിൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: 1167 CE)

No comments yet.