ഉമ്മു സിനാൻ അൽ അസ്‌ലമിയ്യ:
സ്ത്രീ കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട്, ഉമ്മു സിനാൻ അൽ അസ്‌ലമിയ്യ:(റ) പ്രവാചകനിൽ (സ) നിന്നും ഹദീസുകൾ ഉദ്ധരിച്ചു. തൻ്റെ പുത്രി, സുബൈത: ബിൻത് ഹൻളലതുൽ അസ്‌ലമിയ്യ: ക്ക് പ്രസ്തുത വിജ്ഞാനങ്ങൾ പകർന്നു നൽകുകയും ചെയ്തു. പിന്നീട്, അടുത്ത തലമുറയിൽ പെട്ട ഹദീസ് പണ്ഡിതന്മാർക്ക് സുബൈത:, തൻ്റെ മാതാവിൽ നിന്നുള്ള വിജ്ഞാനം സംപ്രേക്ഷണം ചെയ്തു.
ഗ്രാമീണ നിവാസിയായ, ഉമ്മു സിനാൻ അൽ അസ്‌ലമിയ്യ: ഒരു അപരിഷ്കൃത (അഅ്റാബ്) ആണെന്ന് മദീനയിലെ ചില സ്ത്രീകൾ കരുതിയപ്പോൾ പ്രവാചകൻ (സ), ആ തെറ്റിദ്ധാരണ തിരുത്തി: “അവർ അപരിഷ്കൃതരല്ല, നമ്മുടെ ഗ്രാമീണ നിവാസികളാണ്.”
സാമൂഹിക ശ്രേണിയുടെ പേരിലുള്ള വിഭാഗീയത – പ്രത്യേകിച്ചും സ്ത്രീകളെ ഇകഴ്ത്തൽ- പ്രവാചകൻ (സ) വേരോടെ പറിച്ചെറിഞ്ഞു.
പ്രവാചകൻ (സ), ഉമ്മു സിനാനെ ആദരിച്ചു. തുടർന്ന് മറ്റെല്ലാവരും അവരെ ആദരിക്കാൻ പഠിച്ചു. പ്രവാചകൻ (സ) അവരുമായി ഉടമ്പടി ചെയ്തു.
ഇമാം ബുഖാരി, മുസ്‌ലിം, അബൂദാവൂദ് തുടങ്ങിയ ഹദീസ് പണ്ഡിതർ തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിൽ അവരുടെ ഹദീസുകൾ രേഖപ്പെടുത്തി. മഹാനായ പണ്ഡിതനും പ്രവാചകാനുചരനുമായ, സാക്ഷാൽ ഇബ്നു അബ്ബാസ് (റ) പോലും ഈ ഗ്രാമീണ സ്ത്രീയുടെ അറിവിനെ അമൂല്യമായി പരിഗണിക്കുകയും അവരിൽ നിന്ന് ഹദീസുകൾ പഠിക്കുകയും നിവേദനം ചെയ്യുകയുമുണ്ടായി. ഏത് സാമൂഹിക ശ്രേണിയിൽ നിന്നുള്ള സ്ത്രീകളാണെങ്കിലും പൗരാണിക കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിൽ അറിവും കഴിവും കൊണ്ട് ഔന്നത്യം സിദ്ധിക്കുക എന്നത് സ്വഭാവികമായ സാമൂഹിക പരിണിതി ആയിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഉമ്മു സിനാൻ അൽ അസ്‌ലമിയ്യ:.
(അൽ ഇസ്തീആബ് ഫീ മഅ്’രിഫതി സ്വഹാബ: ഇബ്നു അബ്ദുൽ ബിർറ്: മരണം: 1071 CE, ഉസ്ദുൽ ഗാബ: ഇബ്നുൽ അസീർ: മരണം: 1233 CE)

More details of Ummu sinan could have added..something like her birth place year parents ..her death..and a brief summary of her hadeeth etc etc..
From where we will get the chapter , 109 ,etc….
What to do to get former chapters!!
Webzine admin no:9895116845
സെർച്ച് ബാറിൽ ആ ഹെഡിങ് കൊടുത്താൽ കിട്ടാവുന്നതേയൊള്ളൂ.