ഉമ്മു സുലൈമാൻ ബിൻത് അബുൽ ഹകം
ഉമ്മു സുലൈമാൻ ബിൻത് അബുൽ ഹകം (റ), ഹദീസ് നിവേദകയായ പ്രവാചകാനുചര. ബനൂ അസദ് ഗോത്രക്കാരി. വിജ്ഞാനദാഹിയായ അവർ പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ട് മതം പഠിക്കാൻ ഉത്സാഹിച്ചു. അവർ നിവേദനം ചെയ്ത ഒരു ഹദീസ്:
“ഒരാൾ (നന്മകൾ ചെയ്ത്) സ്വർഗത്തോട് വളരെ അടുക്കും; അവനും സ്വർഗത്തിനുമിടയിൽ ഒരു മുഴം മാത്രം ബാക്കിയാവും. അപ്പോൾ അവൻ ഒരു (നികൃഷ്ടമായ) സംസാരം ഉരുവിടും. അത് സ്വൻആഇലേക്കുള്ള ദൂരമത്രയും അവനെ സ്വർഗത്തിൽ നിന്ന് അകറ്റും.”
(അത്ത്വബകാത്: ഖലീഫ: ബിൻ ഖയ്യാത്വ്: മരണം: 854 CE)

No comments yet.