പ്രവാചക നിയോഗത്തിന്റെ കാതലും ഇസ്‌ലാമിന്റെ അദ്വിതീയതയും

//പ്രവാചക നിയോഗത്തിന്റെ കാതലും ഇസ്‌ലാമിന്റെ അദ്വിതീയതയും
//പ്രവാചക നിയോഗത്തിന്റെ കാതലും ഇസ്‌ലാമിന്റെ അദ്വിതീയതയും
ആനുകാലികം

പ്രവാചക നിയോഗത്തിന്റെ കാതലും ഇസ്‌ലാമിന്റെ അദ്വിതീയതയും

ജാഹിലിയ്യത്തിന്റെ അനന്ത ചക്രവാളങ്ങളിൽ വ്യഹരിച്ച ഒരു ജന സമൂഹത്തെ ആത്മീയമായി തങ്ങളുടെ സ്രഷ്ടാവിലേക്ക് ബന്ധിപ്പിക്കുവാൻ ദൈവദൂതുമായി വന്ന ദൈവദൂതനാണ് പ്രവാചകൻ മുഹമ്മദ് (സ). പ്രവാചക നിയോഗം ഒരു സന്ദേശ പ്രസരണത്തിൽ പരിമിതമല്ല. അതിനു ഒരു പ്രക്ഷോപണം മതിയാവും. മനുഷ്യ ഹൃദയത്തിന്റെ പരിപൂർണവുമായ ഏകദൈവത്വത്തിന്റെ ആരാധനകൾ എന്ന മെക്കാനിസത്തിലൂടെ സമഷ്ടിബോധത്തിൽ വേരുറപ്പിക്കുന്ന ഇസ്‌ലാമല്ലാതെ മറ്റൊരു മതം കാണാനാവില്ല. ഈ വസ്തുതകൾ മറ്റു അമുസ്‌ലിം ചിന്തകർ ചാർത്തികൊടുത്ത മഹത്വങ്ങളുമായി ചേർത്ത് വായിക്കണം- പ്രവാചക നായകനായി (Hero is Prophet) തോമസ് കാർലൈൽ തെരഞ്ഞെടുത്തത; ലോകത്തെ ഈ ഏറ്റവും സ്വാധീനിച്ച 100 ചരിത്ര വ്യക്തികളെ നയിക്കാൻ മീഖയേൽ ഹാർട് തെരഞ്ഞെടുത്തത്. ബുദ്ധിജീവികൾക്ക് നിസ്സാരമായി തോന്നുമെങ്കിലും പരിഗണനീയമായതും സാധാരണക്കാർക്ക് ദഹിക്കുന്നതുമായ മറ്റു വസ്തുക്കളും നോക്കണം.

“സ്രഷ്ടാവിനുള്ള വിധേയത്വം” എന്ന അർത്ഥസമ്പുഷ്ടിയോടുള്ള പേരിൽ സാധാരണയായി വിളിക്കപ്പെടുന്ന വേറൊരു മതവുമില്ല. മറ്റു മതങ്ങളെല്ലാം സാധാരണയായി അറിയപ്പെടുന്നത് അവയുടെ കർത്താക്കളുടെ പേരിലോ ഗോത്രത്തിന്റെ പേരിലോ ആണ് – ക്രിസ്തുമതം, ജൂതമതം, ഹിന്ദുമതം, ബുദ്ധമതം എന്നിങ്ങനെ. മതത്തിനു ഇസ്‌ലാം നൽകിയ പദംപോലും ദീൻ അഥവാ ജീവിതരീതി എന്നാണ്. ദീനുൽ ഇസ്‌ലാം എന്നാൽ, സ്രഷ്ടാവിനു സമർപ്പിച്ച ജീവിതരീതി എന്നാണ് യഥാർത്ഥത്തിൽ. ഇസ്‌ലാം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്നു നിൽക്കുന്നു. വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ടും ദൈവത്തിന്റെ നിതാന്ത സ്മരണ നിലനിർത്തിക്കൊണ്ടും. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരത്തിന് പുറമെ മുസ്‌ലിമിന്റെ ഓരോ അനക്കവും അടക്കവും അവനെ സ്വന്തം സ്രഷ്ടാവിനെയും പരിപാലകനെയും ഓർമപ്പെടുത്തുന്നു. എത്രത്തോളമെന്നാൽ ശൗചാലയത്തിൽ പോകുമ്പോഴും ഭാര്യയുമായി ബന്ധപ്പെടുമ്പോൾ പോലും സ്രഷ്ടാവിന്റെ സ്മരണയിലും കൃതജ്ഞതയിലും അവന്റെ ചുണ്ടനങ്ങുന്നു; ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ തുടങ്ങി ഭരണം, രാഷ്ട്രങ്ങൾ തമ്മിലെ പരസ്പര ബന്ധങ്ങൾ പോലുള്ള അന്താരാഷ്ട്ര കാര്യങ്ങൾ വരെ. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്നൊരു പ്രസ്താവന വിശുദ്ധ ഖുർആനിലോ ഹദീസുകളിലോ ഒരിടത്തും കാണാനാവില്ല. ഇത്രത്തോളം മനുഷ്യനെ അവന്റെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്ന ഒരു മതം ഇല്ലതന്നെ. അങ്ങനെ ചെയ്യുമ്പോൾ മറ്റു ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെ പോലെ അവനെ ജീവിതവ്യവഹാരത്തിൽ നിന്നും മീഖയേൽ ഹാർട് പ്രവാചകനെ ചരിത്രത്തെ ഏറ്റവും സ്വാധീനീച്ച 100 ചരിത്ര പുരുഷന്മാരെ നയിക്കാൻ തെരഞ്ഞെടുത്തതിന് ന്യായീകരണമായി പറഞ്ഞത് ചരിത്രത്തിൽ പ്രവാചകനെ പോലെ മതപരവും ഭൗതികവുമായ മണ്ഡലങ്ങളിൽ അതീവ വിജയശ്രീലാളിതനായ മറ്റൊരു വ്യക്തിയുമില്ല എന്നാണ്.

പ്രകൃതിയിലെ ഏറ്റവും മഹത്തായ ഈ സംഭവം എപ്പോഴും ഉണ്ടാവുന്ന ഒരു പ്രതിഭാസമല്ല. ഭൗതികമായ കണ്ടെത്തലുകളുടെ പേരിൽ നാം ശാസ്ത്രജ്ഞരെ ബഹുമാനിക്കുന്നു. സൃഷ്ടികളെ സ്രഷ്ടാവുമായി അടുപ്പിക്കുന്നതിനേക്കാൾ മഹത്തായ എന്ത് സേവനമാണുള്ളത്. ഏറ്റവും മഹത്തായ കാര്യങ്ങൾ ഏറ്റവും അപൂർവമായേ സംഭവിക്കുകയുള്ളൂ; ഏറ്റവും അത്യാവശ്യ സമയത്തു മാത്രം. പ്രവാചകദൗത്യത്തെ അനിവാര്യമാക്കുന്ന സാഹചര്യങ്ങളെന്തല്ലാമാണ്? സൃഷ്ടികൾ സ്രഷ്ടാവിനെ മറക്കുന്ന സാഹചര്യം തന്നെ. സ്രഷ്ടാവിനെക്കുറിച്ച ശരിയായ സമഷ്ടിബോധത്തിൽനിന്ന്‌ പാടെ നീങ്ങിപ്പോവുമ്പോഴാണ് അങ്ങനെ സംഭവിക്കുക. നബിയുടെ കാലത്ത് അതായിരുന്നു അവസ്ഥ. നമുക് ഗിബ്ബനെ ഉദ്ധരിക്കാം. അതിൽ രണ്ടു കാര്യമുണ്ട്. ഒന്നാമതായി, ഗിബ്ബൺ പലരും കരുതുന്നപോലെ, ഇസ്‌ലാമിനോടും നബിയോടും നന്മ വെച്ചുപുലർത്തിയിരുന്ന ആളൊന്നുമായിരുന്നില്ല. കിട്ടിയ പഴുതുകളെല്ലാം ഇസ്‌ലാമിനെയും നബിയെയും ആക്രമിക്കാൻ അദ്ദേഹം ഉപയോഗിച്ചട്ടുണ്ട്, ക്രൂരമായിത്തന്നെ. പണ്ടുള്ളവരെപ്പോലെ അത്ര നഗ്‌നവും വന്യവുമായിരുന്നില്ല എന്നുമാത്രം. രണ്ടാമതായി, ലോകം അംഗീകരിച്ച എക്കാലത്തെയും വലിയ ചരിത്രകാന്മാരിൽ ഒരാളാണദ്ദേഹം. ഈ രണ്ടു കാരണങ്ങളാൽ ഇസ്‌ലാമിനനുകൂലമായ അദ്ദേഹത്തിന്റെ വാക്കുകളിൽ സത്യം സംശയമറ്റതായി മുഴച്ചുനിൽകും. ശത്രുവിന്റെ പ്രശംസ കയറ്റത്തായിരിക്കുമല്ലോ. അദ്ദേഹം ആ കാലത്തെക്കുറിച്ചു എന്തുപറയുന്നു? “…ഇസ്രായീൽ സന്തതികൾ ഒരു ജനതയെന്ന നിലയിൽ അവസാനിച്ചിരുന്നു. ലോകമതങ്ങൾ അത്യുന്നത ദൈവത്തിന് സന്താനങ്ങളെയും കൂട്ടുകാരെയും ആരോപിക്കുക വഴി വമ്പിച്ച തെറ്റിലുമായിരുന്നു. പ്രാകൃതമായ അറേബ്യൻ ബിംബാരാധനയിൽ ഈ കുറ്റം പ്രകടവും ലജ്ജാവിഹീനവുമായിരുന്നു. സാബിയനുകൾ അവരുടെ ഖഗോളീയ ശ്രേണിയിൽ പ്രഥമ ഗ്രഹത്തിന് അഥവാ പരമമായ ബുദ്ധിക്ക് പ്രാമുഘ്യംനൽകി. രണ്ടു വിരുദ്ധ ത്വത്തങ്ങളുടെ നിതാന്ത സംഘട്ടനത്തിൽ മാഗിയൻ ജേതാവിന്റെ അപൂർണത വെളിവായി. ഏഴാം നൂറ്റാണ്ടിലെ കൃസ്ത്യാനികൾ പാഗനിസത്തോട് തുല്യമായ വിശ്വാസവൈകല്യത്തിലേക്ക് ബുദ്ധിവിഹീനമായി കൂപ്പുകുത്തിയിരുന്നു. അവരുടെ രഹസ്യവും പരസ്യവുമായ അർച്ചനകൾ രൂപങ്ങൾക്കും ബിംബങ്ങൾക്കുമായി. സർവ്വശക്തന്റെ സിംഹാസനം രക്തസാക്ഷികളുടെയും വിശുദ്ധന്മാരുടെയും മാലാഖമാരുടെയും കരിമേഘങ്ങൾ കൊണ്ട് ഇരുണ്ടു. അറേബ്യയുടെ വളക്കൂറുള്ള മണ്ണിൽ വളർന്ന കൊളീറിഡിയൻ മതഭ്രഷടർ കന്യാമറിയത്തിന് ദേവതയുടെ നാമവും ബഹുമാനവും നൽകി ത്രിയേകത്വത്തിന്റെയും അവതാരത്തിന്റെയും നിഗൂഢത ദൈവത്തിന്റെ ഏകത്വത്തിന് വിരുദ്ധമായി തോന്നി. പ്രത്യക്ഷമായ അർത്ഥത്തിൽ അത് മൂന്ന് തുല്യ ദൈവിക വ്യക്തിതങ്ങളെ പ്രതിഷ്ഠിക്കുന്നു. ജീസസ് എന്ന മനുഷ്യനെ ദൈവപുത്രന്റെ ധാധുവായി മാറ്റുകയും ചെയ്യുന്നു. സക്ഷമയറ്റ ജിജ്ഞാസ ദൈവാലയത്തിന്റെ പർദ നീക്കി…. മുഹമ്മദിന്റെ വിശ്വാസസംഹിത ദ്വയാർത്ഥത്തിൽ നിന്നും സന്ദേഹത്തിൽ നിന്നും മുക്തമാണ്. ഖുർആൻ ദൈവത്വത്തിന്റെ ഏകത്വത്തിനുള്ള മഹത്തായ സത്യസാക്ഷ്യവുമാണ്. !

മതത്തിൽ വിശ്വസിക്കുവാനുള്ള പ്രതിബന്ധമായി നിരീശ്വരവാദികൾ ഉന്നയിക്കാറുള്ള ഒരു വാദം ലോകത്ത് അനേകം മതങ്ങളുണ്ടെന്നും ഏതിൽ വിശ്വസിക്കണമെന്നറിയാതെ ആളുകൾ നട്ടം തിരിയേണ്ടി വരുന്നുവെന്നുമാണ്. why iam not a christian എന്ന ഗ്രന്ഥത്തിൽ ബർട്രൻഡ് റസ്സൽ അത്തരമൊരു വാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ലോകത്ത് ഒരേ വിശ്വാസപ്രമാണങ്ങളോടെ ഒന്നിലധികം സാർവലൗകിക മതങ്ങൾ ഉണ്ടെങ്കിൽ ഈ വാദം ന്യായയുക്തമാണ്. അത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല എന്നതാണ് യാഥാർഥ്യം. എല്ലാ സാർവലൗകിക മതങ്ങൾക്കും വ്യതിരിക്തവും അദ്വിതീയവുമായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിൽ, ഗിബ്ബൺ സാക്ഷ്യപ്പെടുത്തിയത് പോലെ, ആശയക്കുഴപ്പമില്ലാത്ത നിലയിൽ ശുദ്ധ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന മതം ഇസ്‌ലാമേയുള്ളൂ. യഥാർത്ഥത്തിൽ ഇത് ദൈവാസ്തിക്യത്തിനു തന്നെ ദൃഷ്ടാന്തമാണ്. അല്ലെങ്കിൽ ലോകത്ത് അനേകം ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ ഉള്ളപ്പോൾ കലർപ്പില്ലാത്ത ഏകദൈവ വിശ്വാസം മറ്റു സാർവലൗകിക മതങ്ങൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? ഇതെല്ലം തെളിയിക്കുന്നത് ദൈവം നിയോഗിച്ച ഒരു പ്രവാചകന്, ദൈവത്തിന്റെ നിർദ്ദേശങ്ങൾ അണുമണിയോളം തെറ്റാതെ മാത്രമേ ഒരു സാർവലൗകിക മതം നിലവിൽ വരുത്തുവാൻ കഴിയുകയുള്ളു എന്നാണ്. തികച്ചും വസ്തുനിഷ്ഠമായ ഈ സത്യം കേവലമൊരു വിശ്വാസമല്ല. സംശയമുണ്ടെങ്കിൽ കഴിഞ്ഞ 1400 വർഷത്തെ ചരിത്രത്തോട് ചോദിക്കാം. ഇസ്‌ലാമിന്റെ പ്രവാചകൻ പ്രവചിച്ചു, ഇനിയൊരു പ്രവാചകനെ പ്രതീക്ഷിക്കേണ്ടെന്ന്. അത് അക്ഷരം പ്രതി സംഭവിച്ചു. നമുക്കറിയാം, മലയാളത്തിൽ ആനന്ദിനെപ്പോലെ നബിയെ നിന്ദിച്ച മറ്റൊരു എഴുത്തുകാരനില്ല; ഇടമുറക് പോലും അയാൾ പോലും സമ്മതിച്ച ചരിത്ര വസ്‌തുതയാണ്‌ “…. ഇസ്‌ലാമിന് ശേഷം പതിനഞ്ചോളം നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഈ സംഘടിത മതങ്ങളുടെ അടുത്തെങ്ങാൻ വരാൻ കെല്പുള്ള ഒരു മതം പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല… ” എന്ന്. മാത്രവുമല്ല, ചരിത്രത്തിൽ മതമുണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവർ ഉണ്ട്. മുഗൾ ചക്രവർത്തി അക്ബറിനെപോലെ പരമാധികാരവും ലോകപണ്ഡിതന്മാരുടെ സേവനങ്ങളും എടുത്തുപയോഗിച്ചിട്ടും അത് സാധിച്ചില്ല.

print

No comments yet.

Leave a comment

Your email address will not be published.