പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?

//പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?
//പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?
ആനുകാലികം

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?

Print Now
സ്‌ലാമിനെ എങ്ങിനെയെങ്കിലും കരി വാരി തേക്കാനായി യുക്തിയില്ലാത്ത ഒരു കൂട്ടർ കച്ച കെട്ടിയിറങ്ങിയത് ഇന്നും ഇന്നലെയുമല്ല, ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുക്കാനായി വന്ന അല്ലാഹുവിന്റെ ദൂതന്മാർ എല്ലാം ഇസ്‌ലാമിക വിമർശനത്തിന്റെ കൂരമ്പുകൾ ഏൽക്കേണ്ടി വന്നവരാണ്. അങ്ങനെയുള്ളവരുടെ തന്ത്രങ്ങളെ അള്ളാഹു നിലം പരിശാക്കുമെന്നും അത് കൊണ്ട് അവർക്ക് കുറച്ച് സാവകാശം നൽകാനും അന്ത്യപ്രവാചകനോട് അള്ളാഹു കൽപിക്കുന്നതായി സൂറത്ത് ത്വാരിഖിന്റെ അവസാന വചനങ്ങളിൽ നമുക്ക് കാണാം.

ഇസ്‌ലാമിൽ ഈ ലോകത്ത് വർണ വിവേചനം മഷിയിട്ട് നോക്കിയിട്ടും കാണാഞ്ഞിട്ട് പരലോക വിശ്വാസമില്ലാത്ത ഇക്കൂട്ടർ ഇന്ന് സ്വർഗ്ഗത്തിൽ വർണ വിവേചനമുണ്ടെന്ന് മാലോകരെ വിശ്വസിപ്പിക്കാനായി പെടാപാട് പെടുകയാണ്. വെളുത്ത സ്ത്രീകളെ ഇണകളായി ലഭിക്കുമെന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ വാദം. അത് കൊണ്ട് തൊലിക്കറുപ്പുള്ള മനുഷ്യർക്ക് ഇത് വായിക്കുമ്പോൾ വല്ലാത്ത അപകർഷതയും, വിവേചനവും തോന്നുന്നു എന്നാണ് യുക്തിരഹിതരുടെ പുതിയ കണ്ടെത്തലുകൾ. സമൂഹത്തിലേക്ക് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ അഴിച്ചു വിടുമ്പോൾ വിശ്വാസം അടിയുറച്ചിട്ടില്ലാത്ത മുസ്‌ലിം നാമധാരികൾക്കും വല്ലാത്തൊരു ചങ്കിടിപ്പാണ്. അത് ശരിയാണല്ലോ എന്നൊരു തോന്നലിന്റെ വിത്ത് അവരുടെ നെഞ്ചകങ്ങളിൽ ഇട്ട് പിന്നീടതിനെ വളർത്തിയെടുക്കാനാണ് മത നിഷേധികളുടെ ശ്രമം എന്ന് ആർക്കാണ് മനസ്സിലാവാത്തത്.

ഇസ്‌ലാമിന്റെ സൗന്ദര്യത്തിലേക്കും, സമാധാനത്തിലേക്കും ചേക്കേറാൻ വെമ്പൽ കൊള്ളുന്ന മനുഷ്യ മനസ്സുകളെ തെറ്റിച്ചു വിടാനുള്ള വിഫല ശ്രമമായി മാത്രമേ ഇത്തരത്തിലുള്ള കളവുകളെ കാണാനൊക്കൂ..
ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടിട്ടും ഏറ്റവുമധികം പ്രചരിപ്പിക്കപ്പെടുന്ന മതമാണ് ഇസ്‌ലാം, ഏറ്റവുമധികം പീഢനങ്ങൾ മുസ്‌ലിംകൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടും എറ്റവും കൂടുതൽ ആളുകൾ ആശ്ലേഷിക്കുന്ന മതമാണ് ഇസ്‌ലാം. സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും കരുതലിന്റെയും, മനുഷ്യരുടെ വർണത്തിന്റെയും, വർഗത്തിന്റെയും പേരിലുള്ള ഉച്ഛനീചത്വങ്ങൾക്കെതിരെ ശക്തമായി പോരാടുന്ന ഇസ്‌ലാമിന്റെ മാനവിക സമത്വത്തിലേക്കും മറ്റുള്ളവർ ഒഴുകിയെത്തുമ്പോൾ, മതത്തെ തന്റെ ഭൗതിക സുഖങ്ങൾക്കായി തട്ടി തെറിപ്പിച്ച ഇക്കൂട്ടർ വിളറി പിടിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

‎يُرِيدُونَ لِيُطۡفِئُواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ
‎ وَلَوۡ كَرِهَ ٱلۡكَٰفِرُونَ

തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതി ക്കെടുത്താനാണ് അവരുദ്ധേശിക്കുന്നത്. അള്ളാഹു തന്റെ പ്രകാശത്തെ പൂർണ്ണമായി പരത്തുക തന്നെ ചെയ്യും. സത്യ നിഷേധികൾക്ക് അതെത്ര അരോചകമാണെങ്കിലും! (അസ്സ്വഫ്ഫ് 61: 8)

ഭൂമിയിൽ ജീവിക്കുമ്പോൾ അവന്റെ ഏകനായ രക്ഷിതാവിനെ കണ്ടെത്തുകയും അവന്റെ കൽപനകളെ ശിരസ്സാവഹിക്കുകയും ചെയ്ത് ഇരുലോകത്തും വിജയിക്കുന്നവർക്ക് അള്ളാഹു നൽകുന്ന സമ്മാനമായ സ്വർഗ്ഗത്തിൽ അവർ എന്താണോ ഇച്ഛിക്കുന്നത് അതവർക്ക് ലഭിക്കുന്നു എന്നുള്ളതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
അവിടെ എല്ലാവരും സമപ്രായക്കാരും, സൗന്ദര്യമുള്ളവരും, സുഖിക്കാനുള്ള എല്ലാമുണ്ടാവുമെന്നും ഖുർആൻ വിവരിക്കുന്നു.

വിശ്വാസികൾക്കുള്ള ഇത്തരത്തിലുള്ള സമ്മാനങ്ങളിൽ ദയവു ചെയ്ത് ഇതിലൊന്നും വിശ്വാസമില്ലാത്തവർ ഇടപെടരുതെന്നാണ് അപേക്ഷിക്കാനുള്ളത്. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?
അല്ലാഹുവിൽ വിശ്വസിക്കുകയും, അവന്റെ ആജ്ഞകൾ അനുസരിക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസികൾക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. ഈ ലോകത്ത് സമാധാനത്തോടെയുള്ള ജീവിതവും, പരലോകത്ത് സുഖിച്ചു കൊണ്ടുള്ള അറ്റമില്ലാത്ത ജീവിതവും അവർക്ക് ലഭിക്കുന്നു. ഇതിലൊന്നും വിശ്വാസമില്ലാത്തവർക്ക് നാളെ ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ നഷ്ടം മാത്രമായിരിക്കും, പിന്നീട് മടങ്ങി വരാനും, തിരുത്താനും സാധിക്കാതെ സ്വന്തം കൈ കടിച്ചു പോവുന്ന അതിഭീകരമായ രംഗത്തിന് സാക്ഷികളാവുമെന്നതിനാൽ സത്യത്തിലേക്ക് മടങ്ങണമെന്ന് സ്നേഹത്തോടെ ഇക്കൂട്ടരോട് ആവശ്യപ്പെടുന്നു.

2 Comments

  • The narrator tried to present a good description in the form of a good cover-up of rationalists, and to point out that racism in Islam is nowhere and that these believers who do not believe in the Hereafter have reached a form of misinterpretation. Congratulations

    Zubair Kadooran 22.06.2020
  • Masha Allah

    Muhammed Ashfak P C 25.06.2020

Leave a comment

Your email address will not be published.